പകയുടെ കനലുകൾ

രചന: സ്വരാജ് രാജ്

ഇരുട്ടിന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് ആംബുലൻസ് പാഞ്ഞു നിർത്തിയത് മികച്ച ഹോസ്പിറ്റൽ ആയ അലോഷ്യയുടെ മുന്നിലായിരുന്നു

തന്റെ ഓഫിസിലിരുന്ന് ഫയൽ നോക്കുകയായിരുന്നു ഡോക്ടർ രേണുക

“മാഡം ഒരു ആക്‌സിഡന്റ് കേസ് ഉണ്ട് ഉടൻ വരണം” നേഴ്സ് സൂസൻ ഓഫിസിന്റെ ഡോർ തുറന്നു കിതപ്പോടെ പറഞ്ഞു രേണുക സൂസനോടൊപ്പം ഐ സി യു ലക്ഷ്യമാക്കി നടന്നു

“എന്താണ് പറ്റിയത് ആളെ തിരിച്ചറിഞ്ഞോ ”

” ഗ്രൂപ്പ് എംഡി സത്യനാഥിന്റെ മകൻ സത്യജിത്ത് ആണ് അപകടത്തിൽ പെട്ടത് സത്യജിത് സഞ്ചരിച്ച കാർലോറിയുമായി ഇടിക്കുകയായിരുന്നു ” രേണുക ഞെട്ടലോടെ സൂസനെ നോക്കി കേരളത്തിൽ അറിയപ്പെടുന്ന കമ്പനിയാണ് സത്യാ

“എങ്ങനെ ഉണ്ട്”

” സീരീയസ് ആണ് മാഡം”

” വീട്ടുകാരെ അറിയിച്ചോ ” ഐ സി യു വിന്റെ ഡോർ തുറന്നു കൊണ്ട് രേണുക ചോദിച്ചു

“അറിയിച്ചു മാഡം” ഡോർ തുറന്നു കൊണ്ട് രേണുകയും സൂസനും അകത്തെക്കു കയറി

എട്ട് മണിക്കൂറിനു ശേഷം ഐ സി യു വിന്റെ ഡോർ തുറന്നു കൊണ്ട് രേണുക പുറത്തു വന്നു

അവിടെ നിറക്കണ്ണുകളുമായി സത്യനാഥും ഭാര്യയും കുടുംബാംഗങ്ങളും നിൽപ്പുണ്ടായിരുന്നു

“ഡോക്ടർ എന്റെ മകൻ ” വിതുമ്പലോടെ സത്യനാഥ് ചോദിച്ചു

“ദൈവാനുഗ്രവം കൊണ്ട് ജീവൻ തിരിച്ചു കിട്ടി പക്ഷേ ” രേണുക ഒന്ന് നിർത്തി

” പക്ഷേ ” സത്യനാഥ് സംശയത്തോടെ ചോദിച്ചു

” അവൻ ഇനിയൊരിക്കലും എഴുന്നേൽക്കില്ല അവന്റെ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു പോയി ” സത്യനാഥിന്റെ മുഖത്ത് നോക്കാതെ രേണുക പറഞ്ഞു

“നോ ഒരിക്കലുമില്ല ഞാനിത് വിശ്വസിക്കില്ല” സത്യനാഥ് അലറിക്കരഞ്ഞു അപ്പോൾ അവിടെ കൂട്ടക്കരച്ചിൽ ഉയർന്നു

” മാഡം അവൻ കണ്ണു തുറന്നു ” വാതിൽ തുറന്നു സൂസൻ പറഞ്ഞു

” ഡോക്ടർ ഞാൻ അവനെയൊന്ന് കണ്ടോട്ടെ” സത്യനാഥ് കൈകൂപ്പി കൊണ്ട് ചോദിച്ചു

” ഞാൻ അവനെ പരിശോധിച്ചിട്ട് പറയാം” എന്നും പറഞ്ഞു രേണുക അകത്തേക്ക് കയറി പോയി

” സൂസൻ ”

“യെസ് മാഡം”

“എന്റെ ഓഫീസിലെ മേശയിൽ ഒരു ഫയൽ ഉണ്ട് അത് എടുത്ത് കൊണ്ട് വാ ”

” ശരി മാഡം” സൂസൻ ഉടൻ തന്നെ പുറത്തേക്ക് പോയി രേണുക സത്യജിത്തിനടുത്തേക്ക് നടന്നു രേണുക അവന്റെ മുഖത്തേക്ക് നോക്കി അവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു

“മിസ്റ്റർ സത്യജിത്ത് നിങ്ങൾക്ക് ഈ ജൻമത്തിൽ സംസാരിക്കാൻ പോയിട്ട് എഴുന്നേൽക്കാനാവില്ല അത് ഞാൻ നിനക്ക് തരുന്ന ശിക്ഷയാണ്” രേണുക പറഞ്ഞത് കേട്ട് അവൻ ഞെട്ടി ആ ഞെട്ടൽ രേണുക അവന്റെ മുഖത്ത് വ്യക്തമായി കണ്ടു

“എന്തിനാണെന്നറിയോ ” രേണുക തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് അവനെ കാണിച്ചു ആ ഫോട്ടോ കണ്ടപ്പോൾ അവന്റെ മുഖം വിയപ്പിനാൽ കുളിച്ചു

” നിന്റെ മനസിലുള്ള ആ പേര് ഞാൻ പറയാം രമ്യ രേണുക നീയും നിന്റെ കൂട്ടാളികളും പിച്ചിചീത്തികൊന്ന എന്റെ മകൾ ഇപ്പോൾ സമൂഹം അവളെ വിളിക്കുന്നത് ഇര എന്നാണ് ” രേണുക പൊട്ടിക്കരഞ്ഞു

” നിനക്കറിയുമോ അവളുടെ സ്വപ്നമെന്താണെന്ന് എന്നെ പോലെ ഡോക്ടർ ആകാൻ ആ സ്വപ്നമാണ് നീ ഇല്ലാതാക്കിയത് നീയാണിതിനു പിന്നിലെന്നും നിനക്കെതിരെ സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും നിന്നെ കോടതിയിൽ കയറ്റാതിരുന്നതെന്താണെന്നറിയുമോ പണം വലിച്ചെറിഞ്ഞു നീ

രക്ഷപ്പെടുമെന്നെനിക്കറിയാമായിരുന്നു അതു കൊണ്ട് നിനക്കുള്ള ശിക്ഷ ഞാൻ തന്നെ വിധിച്ചു ” രേണുക കത്തുന്ന കണ്ണുകളോടെ അവനെ നോക്കി

” നിന്റെ ആക്‌സിഡന്റ് ഉണ്ടല്ലോ അത് ഞാൻ കാശിറക്കി ഉണ്ടാക്കിയതാണ് പക്ഷേ നീ രക്ഷപ്പെട്ടു എന്റെ മുന്നിൽ തന്നെ എത്തി എനിക്ക് നിന്നെ കൊല്ലാമായിരുന്നു രോഗി ശത്രുവായാലും മിത്രമായാലും രക്ഷിക്കണമെന്നാണ് ഡോക്ടർമാരുടെ ധർമ്മം

അതുകൊണ്ട് നിനക്ക് ഞാനൊരു സമ്മാനം തന്നു അതാണ് നീയിപ്പോൾ അനുഭവിക്കുന്നത് ഇനി ഒന്ന് കൂടിയുണ്ട് അത് ഉടൻ തന്നോളും അതുകൂടി തന്നാൽ നിന്റെ കേൾവിശക്തിയും കാഴ്ചയും നഷ്ടപ്പെടും നീയൊരു മൂലയിൽ കിടന്നു നരകിച്ചു ജീവിക്കും നിന്നെ

രക്ഷിക്കാൻ നിന്റെ അപ്പൻ സമ്പാദിച്ച കാശിനു പോലുമാകില്ല ഇതാണ് നിനക്ക് ഞാൻ വിധിച്ച ശിക്ഷ ” എന്നും പറഞ്ഞു രേണുക സിറഞ്ചെടുത്ത് സത്യജിത്തിന്റെ ശരീരത്തിൽ കുത്തിക്കയറ്റി സത്യജിത്തിന്റെ മിഴികൾ താനെ അടഞ്ഞു അതു കണ്ടുകൊണ്ട് രേണുക പുറത്തേക്കു നടന്നു തന്റെ മകളുടെ ഘാതകരിൽ അടുത്തയാളെ തേടി

രചന: സ്വരാജ് രാജ്

Leave a Reply

Your email address will not be published. Required fields are marked *