പുതുമണിയറയിലെ ഇരുട്ടിൽ പെണ്ണിന്റെ മുടിയിഴകളിൽ തലോടി കിന്നാരം പറയുന്നതിനിടക്കാണ്…

രചന: Safwan bin muhammad

“ഇക്കാ… ഇനിക്കൊരു ആഗ്രഹം ണ്ട് ഇങ്ങളതൊന്ന് സാധിച്ചു തരോ…?? ” കല്ല്യാണം കഴിഞ്ഞ് രണ്ടാം ദിവസം രാത്രി പുതുമണിയറയിലെ ഇരുട്ടിൽ പെണ്ണിന്റെ മുടിയിഴകളിൽ തലോടി കിന്നാരം

പറയുന്നതിനിടക്കാണ് പെട്ടെന്നവൾ എന്റെ നെഞ്ചിൽ കൈവെച്ചു ചോദിച്ചത്… “ഇയ്യ് പറ കേക്കട്ടെ… അന്റെ ഓരോ ആഗ്രഹോം സാധിച്ചു തരാനല്ലേ ഞാൻ അന്നേ കൂടെകൂട്ടിയത്…. ”

“അത്ര വലുതൊന്നും അല്ല.. പറയുമ്പോ ഇങ്ങള് കളിയാകൂല്ലല്ലോ.. ” ഒരു പിഞ്ചോമനപൈതലിന്റെ പരിഭവത്തോടെ അവൾ കെഞ്ചി.. “ഇല്ല പെണ്ണെ ഇയ്യ് പറ.. ”

ഞാനവൾക്ക് ആത്മവിശ്വാസം ഏറ്റി കൊണ്ടിരുന്നു “അത്…. ഇനിക്ക് എയർപോർട്ട് കാണണം ഇക്കാ ഞാൻ ഇത് വരെ പോയിട്ടില്യ… വിമാനം പൊന്തണത്‌ കാണാൻ ഭയങ്കര രസാന്ന്

ഓരോരുത്തർ പറഞ്ഞു കേട്ട്ക്ക്ണ്.. ഞാ ഇത് വരെ കണ്ടിട്ടില്ല ഇക്കാ… “” പതിഞ്ഞ സ്വരത്തിൽ മെല്ലെ അവൾ മടിച്ചു കൊണ്ട് പറഞ്ഞു തീർത്തു… ഞാൻ അതിശയിച്ചു പോയി… ഇത്രയും

നിസ്സാരമായ കാര്യമായിരുന്നോ..അവളുടെ ആഗ്രഹങ്ങൾ… ഞാനൊന്നും മിണ്ടിയില്ല.. മെല്ലെ പെണ്ണിന്റെ മുടിയിൽ നിന്ന് കയ്യെടുത്തു കൊണ്ട് അവളുടെ കൈകൾ തലോടി.. “നീ ഇത് വരെ

കണ്ടിട്ടിട്ടില്ലേ..?? ” ഞാൻ അതിശയത്തോടെ ചോദിച്ചു… “ഇല്ലിക്കാ… ഇന്റോടെ ആരും ഗൾഫീന്ന് വരാനും പോകാനും ഒന്നൂല്ല്യല്ലോ..?? ” അതുശരിയാണ്… പരിതാപകരമായ അവസ്ഥയിലായിരുന്നു

അവളുടെ കുടുംബം… ദിവസക്കൂലിക്കാരനായ ഉപ്പാക്ക് ഇങ്ങെനുള്ള ചെറിയ അവളുടെ ആഗ്രഹങ്ങൾ പോലും വലുതായിരുന്നു… സ്വന്തം ഭാര്യയുടെയും രണ്ടു മക്കളുടെയും വയറു

നിറക്കാൻ തന്നെ ഉപ്പാക്ക് കിട്ടുന്ന തുച്ഛമായ കൂലി തികയില്ലായിരുന്നു.. ഒരുനാൾ പണിക്ക് പോയില്ലെങ്കിൽ അന്നാ വീട് പട്ടിണി.. കാലം മാറിയ ന്യൂ ജെനെറേഷൻ ലോകത്തു അയാളൊരു

പഴഞ്ചൻ ആയിരുന്നു എന്നതാണ് സത്യം.. നാട്ടുകാരും പള്ളിക്കമ്മറ്റിയും കൂടിയാണ് മൂത്തമോള് ഷിഫാനയെ എന്നെ ഏൽപ്പിച്ചത്… ഇനി അവൾക്ക് താഴെ പത്തിൽ പഠിക്കുന്ന ഇളയ മകൾ കൂടിയുണ്ട്…

ഇതായിരുന്നു ആ പാവത്തിന്റെ കുടുംബം… “ഇക്കാ നിങ്ങളെന്താ ആലോയ്ക്കണത്…?? ” “ഒന്നൂല്ല്യ…. മ്മക്ക് നാളെ തന്നെ വിമാനത്താവളം കാണാൻ പൂവാ ട്ടാ… ” ആ ഇരുട്ടിലും ഞാൻ

കണ്ടു അവളുടെ മുഖം പതിനാലാം രാവ് പോലെ തിളങ്ങുന്നത്… അവൾ എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി ഉയർന്ന് എന്റെ കവിളിൽ ഒരു ചുംബനം തന്നു.. ആ

ചുംബനത്തിലുണ്ടായിരുന്നു ഒരു നിഷ്കളങ്കയായ പെണ്ണിന്റെ ആഴത്തിലുള്ള സ്നേഹം… ഞാൻ കൊടുത്ത ഉറപ്പിന്റെ കീഴിൽ അവൾ അതിയായ സന്തോഷത്തോടെ എന്റെ നെഞ്ചിൽ വീണ്ടും

കണ്ണുകളടച്ചു കിടന്നു… ആ രാത്രിയും കൊഴിഞ്ഞു പോയി.. പിറ്റേന്ന് രാവിലെ… ഏകദെശം പത്തുമണി ആവുമ്പോഴേക്കും ഞങ്ങൾ മാറ്റിയൊരുങ്ങി എന്റെ കാറിൽ അവളുടെ

ആഗ്രഹങ്ങളെ കീഴടക്കാൻ വേണ്ടി പുറപ്പെട്ടു… യാത്രക്കിടയിൽ അവൾ അസ്വസ്ഥയാകുന്നത് ഞാൻ കണ്ടു.. വിറക്കുന്നുണ്ടായിരുന്നു… “എന്താടീ… അനക്കെന്താ പെട്ടെന്നൊരു മാറ്റം..?? “ഇക്കാ ഓവർ

തണുപ്പ്… ഈ സാനം ഓഫാക്കി ഗ്ലാസ് താത്തോ..?? ” ഞാനവളുടെ മുൻപിൽ വീണ്ടും അമ്പരന്നു… ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു.. ഞാൻ ac ഓഫാക്കി സൈഡ് ഗ്ലാസ്സുകൾ രണ്ടും താഴ്ത്തി..

അവൾ അമിതാവേശത്തോടെ തല കുറച്ചു പുറത്തേക്കിട്ടു കാറ്റിനെ ആസ്വദിച്ചു കൊണ്ടിരുന്നു.. “തല അകത്തിട് അല്ലെങ്കിൽ വല്ല വണ്ടിയും തട്ടി സ്റ്റിക്കറാവും… ” ഞാനൊരു ചെറുചിരിയിൽ

അവളുടെ മുഖത്ത് നോക്കി പറഞ്ഞു..അവളൊരു കള്ളച്ചിരിയോടെ അതനുസരിച്ചു തല അകത്തേക്കിട്ടു… അപ്പോഴും അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.. കൊറച്ചു

നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ വിമാനത്താവളത്തിലത്തി… ഇതുവരെ കാണാത്ത ഒരു തരം തിളക്കം ഞാനവളുടെ കണ്ണുകളിൽ കണ്ടു… കറുത്തവാവിന്റന്ന് പൂര്ണചന്ദ്രൻ നിലാവ്

പരത്തുകായാണെങ്കിൽ എങ്ങാനായിരിക്കുമെന്ന് അവളുടെ മുഖംകണ്ട്‌ എനിക്ക് തോന്നി…. കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി അവളുടെ കൈകളിൽ എന്റെ കൈകൾ കോർത്ത്

വിമാനത്താവളത്തിന്റെ മുൻവശം ലക്ഷ്യമാക്കി നടന്നു..

അകത്തേക്ക് കടക്കാനുള്ള പാസ്സ് രണ്ടെണ്ണം എടുത്ത് ഞാൻ അവളെയും കൊണ്ട് ഉൾവശത്തേക്ക് നടന്നു.. ഇന്ന് വരെ കാണാത്ത ലോകം കാണുന്ന തിളക്കം അവളുടെ കണ്ണുകളിലുണ്ടായിരുന്നു…

വിമാനത്താവളം കാണുന്നതിന് പകരം ഞാനവളുടെ മുഖമാണ് ആസ്വദിച്ചത്… കണ്ണിൽ കുളിര്മയേകുന്നു കാഴ്ച… ഒരു കൊച്ചുകുട്ടിയെപോലെ ചുറ്റിലും കണ്ണോടിച്ചു കൊണ്ട്

അവളെന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു നടന്നു കൊണ്ടിരുന്നു… അവസാനം എയർ ഇന്ത്യയുടെ ഖത്തറിലേക്കുള്ള വിമാനം പറയുന്നയരുന്നത് ഗ്ലാസ്സിനിടയിലൂടെ അവളെ

കാണിച്കൊടുക്കുമ്പോ… ആ ചെറു കണ്ണുകളിലായിരുന്നു എന്റെ ശ്രദ്ധ… അവളുടെ വലിയൊരാഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ ഞാനും…. ആഗ്രഹങ്ങൾ ഓരോന്നായി

സാധിക്കുന്നതിൽ ഒരേ നേരം ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരായിരുന്നു… തിരിച്ചു പോരുമ്പോ കാറിലിരുന്ന് കൊറച്ചു ദിവസം മുൻപ് മുഖപുസ്തകത്തിൽ നിന്നും വായിച്ച നാലുവരി ഞാനവളോട്

പറഞ്‍കൊടുത്തു.. “കൂടെ കൂട്ടിയത് കൂട്ടിലടക്കാനല്ല… കൂടെ പറക്കാനാണ്… “” അന്നേരം അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ.. പാതിനാലാം രാവിലുദിക്കുന്ന ചന്ദ്രൻ പോലും തോറ്റുപോകുമായിരുന്നു…

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പ്രണയ കഥകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: Safwan bin muhammad

Leave a Reply

Your email address will not be published. Required fields are marked *