പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാൻ പറ്റാത്തൊരു ബന്ധം…

രചന: ധനു

എടി അമ്മുവോ ഒന്നു നിന്നേ…

എന്താടാ…

എടി ഞാനും ഉണ്ട്…

എന്നാ വേഗം വാടാ ചെക്കാ ബസ്സ് ഇപ്പോ വരും …

ഞാൻ ഓടി ചെന്ന് അവളുടെ ഒപ്പം നടന്നു…

അപ്പോഴാണ് അവളെന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചത് ഇന്നത്തെ എക്സാം എങ്ങനെയുണ്ടായിരുന്നു ..എന്ന്

എടി നിനക്ക് അറിയാലോ എന്നത്തേയും പോലെ ബിറ്റ് വെച്ചതോന്നും ഇന്നും വന്നില്ല..

മ് ക്ലാസിലിരുന്ന് നിന്റെ തലച്ചോറിച്ചിൽ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി…

അപ്പോ നിയത് കണ്ടല്ലേ…

മ് കണ്ടു മോനെ..റിസൾട്ട് വരുമ്പോ കാണാം..

അതൊക്കെ ഞാൻ ജയിക്കും നി വേണെങ്കിൽ കണ്ടോ…

അതുകേട്ട് അവളെന്നെനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..ഇത്തവണ ഏത് സിനിമയിലെ റീവ്യൂ ആണ് നി എഴുതി വെച്ചിരിക്കുന്നെ…എന്ന്.

അതുകേട്ട് ഞാനൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്…

അവൾക്കറിയമായിരുന്നു ഞാൻ എന്താണെന്നും എങ്ങനെയാണെന്നും കാരണം ഞങ്ങൾ തമ്മിൽ കുഞ്ഞുനാൾ തൊട്ടുള്ള പരിചയമാണ്…

പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാൻ പറ്റാത്തൊരു ബന്ധം…

അവളുടെ കൂടെ നടക്കുമ്പോഴും സംസാരിക്കുമ്പോഴും എന്റെ മനസ്സിൽ സന്തോഷം മാത്രമാണ് ഉണ്ടാകുന്നത്…

ഒരുപക്ഷേ എന്റെ ഇഷ്ടം അവളോട്‌ തുറന്നുപറഞ്ഞാൽ അവളെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു ഭയമാണ്..

അതുകൊണ്ടു ഞാനെന്റെ ഇഷ്ടം ഹൃദയത്തിന്റെ ഒരു കോണിൽ ഒളിച്ചുവെക്കുകയായിരുന്നു..

സമയം വരുമ്പോൾ ഞാനത് ഉറപ്പായും പറയും..അങ്ങനെയൊരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരുന്നു..

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് എക്സാം കഴിഞ്ഞു റിസൽട്ട് വന്നു..

അവൾ നല്ല മാർക്കോടെ പാസ്സാകുകയും ഞാൻ നല്ല നിലയിൽ പൊട്ടുകയും ചെയ്തു…

അതുകണ്ട് വീട്ടുകാരും നാട്ടുകാരും അടക്കം പറഞ്ഞു ഇവൻ പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന്…

അതിന്റെ വിഷമത്തിൽ ഇനിയും പഠിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് വിചാരിച്ചാണ്‌..

ഞാൻ ജോലിയ്ക്ക് ഇറങ്ങി തിരിച്ചത്..ജോലി എന്നുപറഞ്ഞാൽ ഒരു പത്താം ക്ലാസ്സുകാരന് കിട്ടാവുന്ന ഒരുപാട് ജോലികളിൽ ഒന്നു…

നല്ല അസൽ പെയിന്റിങ് പണി അതിൽ എനിക്ക് ഒരു ചമ്മലും നാണക്കേടും തോന്നിയില്ല…

അങ്ങനെ പണിയും കാര്യങ്ങളൊക്കെയായി വർഷങ്ങൾ കടന്നുപോയി..

അപ്പോഴും അമ്മു എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു…പുള്ളിക്കാരി പഠിച്ച് ഇപ്പൊ വലിയ ടീച്ചറാണ്..

എങ്കിലും എന്നോട് ഒരു അകൽച്ചയും അവൾ കാണിക്കാറില്ല..പലപ്പോഴും പണികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ.

അവളെ വഴിയിൽ വെച്ചുകണ്ടാൽ ഞാനെന്റെ സൈക്കിളിൽ അവൾക്കൊരു ലിഫിറ്റ് കൊടുക്കാറുണ്ട്…

ഒരുമടിയും കൂടാതെ അവളെന്റെ പുറകിൽ കേറും പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ചിരിച്ചും വർത്താനം പറഞ്ഞ് വീടുവരെ അവളുണ്ടാകും..

അപ്പോഴും അവളോടുള്ള എന്റെ ഇഷ്ടം മാറാതെ ഒരു കോണിൽ കിടപ്പുണ്ടായിരുന്നു..

അങ്ങനെയിരിക്കെയാണ് അവൾക്ക് കല്യാണാലോചനകൾ വരുന്നുണ്ടെന്ന് ബ്രോക്കർ ചേട്ടൻ പറഞ്ഞത്…

അതുകേട്ടപ്പോ എന്തോ മനസ്സിന് വല്ലാത്തൊരു ഫീലിംങ്…

അവളെയെനിക്ക് നഷ്ടമാകുമോ എന്നൊരു തോന്നൽ.രണ്ടും കല്പിച്ചു ഞാനവളോട് ഇഷ്ടമാണെന്ന് പറയാൻ തീരുമാനിച്ചു..

വരുന്നതൊക്കെ വരട്ടെ എന്നുവിചാരിച്ചു അവളെയും കാത്തു ഞാൻ ബസ്സ് സ്റ്റോപ്പിൽ നിന്നു…

പതിവ് സമയത്തുതന്നെ അവൾ ബസ്സ് ഇറങ്ങി നടക്കാൻ നേരത്താണ് ഞാൻ അമ്മു എന്നുവിളിച്ചു പുറകെ ചെന്നത്..

അടുത്ത് ചെന്ന് നിന്നപ്പോ തന്നെ എന്നും ഇല്ലാത്ത വിറയലും പേടിയും..

ഇനിയും പറയാതിരുന്ന അതൊരു തീരാ നഷ്ടമായി മനസ്സിൽ കിടക്കും അതുകൊണ്ടു ഞാനവളോട്…

രണ്ടും കല്പിച്ചു ഇഷ്ടമാണെന്ന് പറഞ്ഞു.. ആ സമയത്തു അവളുടെ മുഖത്തുനോക്കാൻ എനിക്ക് കഴിഞ്ഞില്ല…

അതുകേട്ട് ഒരു കുലുക്കവും ഇല്ലാതെ…

അവളെന്നോട് പറഞ്ഞു..മോൻ ഒന്ന് തലനിവർത്തിയെ എന്ന് .

അതുകേട്ട് ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ അവളെന്നോട് ചോദിച്ചു…

നിന്റെ സന്തോഷവും ദുഃഖവും ഇണക്കവും പിണക്കവും ഒരുപാട് സ്നേഹവും എനിക്ക് തരാൻ സമ്മതമാണോ..എന്ന്..

അവളത് പറഞ്ഞപ്പോ പകച്ചു പണ്ടരടങ്ങി നിന്നുപോയി ഞാൻ..

എല്ലാത്തിനും സമ്മതമായി ഒരു പുഞ്ചിരി സമ്മാനിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോൾ..

മനസ്സ് പറയുന്നുണ്ടായിരുന്നു..

നീ പറയാൻ കാത്തിരുന്നപ്പോൾ അവൾ കേൾക്കാൻ കാത്തിരുന്നു…എന്ന്…ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ….

രചന: ധനു

Leave a Reply

Your email address will not be published. Required fields are marked *