( രാത്രി രണ്ടു മണിയും … തുടർ കഥയും… പിന്നെ ഞാനും. .. )

രചന . ഐശ റാഫി … (ഫമൽ )

ഇന്നലത്തെ ഉറക്കം ശെരിയാവത്തതു കൊണ്ടാണ് എന്ന് തോന്നുന്നു.. തലവേദന കാരണം… വിക്സ് എടുത്ത് നെറ്റിയിലൂടെ ഒന്ന് തലോടി… കണ്ണുകൾ അടച്ചു സെറ്റിയിലേക്ക് പതിയെ ചാരി ഇരിക്കുമ്പോൾ ആണ്… അനിയത്തി മിസ്രി അവള്ടെ ഫോൺ എനിക്ക് നേരെ നീട്ടി ചോദിച്ചു….

“” ഐഷു ഡി ഈ വാട്സാപ്പിൽ എങ്ങനെയാടി മെസ്സേജ് അയക്കുക…. “”

അവൾക്ക് ഇന്നലെ ഒരു പുതിയ ഫോൺ കിട്ടി…അപ്പൊ തൊട്ടു തുടങ്ങിയത എന്റെ പിറകെ നടക്കാൻ.. അതിൽ വാട്സാപ്പ് ഒന്ന് ഓപ്പൺ ആക്കി കൊടുക്കാൻ പറഞ്ഞപ്പോൾ .. അതു ചെയ്തു കൊടുത്തു… അപ്പോ അടുത്ത ഒരു ആവിശ്യവുമായി വന്നിരിക്ക അവൾ..

കണ്ണടച്ചു ഇരിക്കുന്ന ഞാൻ അവള്ടെ ചോദ്യം കേട്ട് ദേഷ്യത്തോടെ നോക്കിയെങ്കിലും… വീണ്ടും വീണ്ടും കെഞ്ചിയുള്ള അവള്ടെ സംസാരം കേട്ടപ്പോൾ .. ഫോണും വാങ്ങി ഞാൻ പിറുപിറുത്തു ..

“” ഹും അത്‌ ഉണ്ടാക്കിതന്നതും പോരാ.. ഇനിപ്പോ അതിൽ മെസ്സേജ് അയക്കുന്നതു… എങ്ങനെയാണ് എന്നുള്ളത് വരെ … ഞാൻ തന്നെ നിനക്ക് പറഞ്ഞു തരണം അല്ലെ …. അല്ലേലും നിനക്ക് അത്‌ ഉണ്ടാക്കി തന്ന എന്നെ പറഞ്ഞാൽ മതിയല്ലൊ…. “”

“” പ്ലീസ് ഡി … “” അവൾ വീണ്ടും നിന്ന് കൊഞ്ചി..

“” നീ വാട്സാപ്പ് ഒക്കെ തുടങ്ങിയിട്ട് എന്തിനാ മിസ്‌രി .. ആർക്കു മെസ്സേജ് അയക്കനാടി… “”

“” എന്തായാലും തുടങ്ങി.. എന്ന പിന്നെ അറിയുന്നവർക്കൊക്കെ മെസ്സേജ് അയക്കാന്ന് വിചാരിച്ചു… എന്റെ എല്ലാ ഫ്രണ്ട്സ്കൾക്കും വാട്സാപ്പ് ഉണ്ട്… “”

“” ഹും… “” എന്ന് മൂളി.. ഞാൻ കുറച്ചു ജാഡ കാണിച്ചു … ഇതിനാലെ എനിക്കൊരു പ്രശ്നം ഉണ്ടാവരുതെന്ന ഉറപ്പിൻമേൽ… ഫോൺ വാങ്ങി മെസ്സേജ് അയക്കുന്നത് പറഞ്ഞു കൊടുത്തപ്പോൾ അവൾ വീണ്ടും പറഞ്ഞു…

“” ഇനി നീ എഴുതി കഥകൾ ഒക്കെ ഒന്ന് അയച്ചുതായോ… എന്റെ ഖൽബിൽ മൊഞ്ചത്തി എന്ന തുടർ കഥയും വേണട്ടോ… “”

“” എന്തിനാ… അതൊക്കെ.. നിനക്ക്… നീ ഒന്ന് ശല്യപെടുത്താണ്ട് പോയെ…. ഞാനൊരു അഞ്ചു മിനിറ്റ് ഇങ്ങനെ കിടക്കട്ടെ… “”

“” പ്ലീസ് ഡി… ഇതൊന്നു പറഞ്ഞു തന്നിട്ട് നീ കിടന്നോ…. ഇന്റെ ഫ്രണ്ട്സ്കൾക്ക് അയച്ചു കൊടുക്കനാടി… നീ നന്നായി എഴുതുന്ന.. ആളാണ് എന്ന് പറഞ്ഞപ്പോ അവർക്കൊന്നും വിശ്വാസം വരുന്നില്ല… ഇന്നാ പിന്നെ അവരെ ഒന്ന് ബോദ്യം പെടുത്താന്ന് കരുതീട്ടാ… ഞാനി വാട്സാപ്പ് ഒക്കെ ഓപ്പൺ ആക്കിയത് തന്നെ… “”

അവൾ എന്നെ ഒന്ന് പൊക്കി പറഞ്ഞപ്പോ പിന്നെ ഞാനൊന്നും ചോദിക്കാൻ.. നിൽക്കാതെ അവൾക്ക്… അതിലെങ്ങനെ മെസ്സേജ് അയക്കുന്നത് എന്നുള്ളത് തൊട്ടു … എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നുള്ള സകലതും പഠിപ്പിച്ചു കൊടുത്തു… അതിന്റെ ഒപ്പം അവൾ പറഞ്ഞ കഥകളും അയച്ചു … കൂട്ടത്തിൽ എന്റെ ഖൽബിലെ മൊഞ്ചത്തി എന്ന തുടർ കഥയും അയച്ചു കൊടുത്തു… ഫോൺ തിരിച്ചു കൊടുത്തു.. വീണ്ടും കണ്ണുകൾ അsച്ച് സെറ്റിയിലേക്ക് ഞാൻ ചാഞ്ഞു ഇരുന്നു…

ഇരുപത്തിനാല് മണിക്കൂറും മുറ്റത്തും തോടിയിലുമായി നടക്കുന്ന അവൾ പിന്നെ …ആ വാട്സപ്പിനാലെ അതിന്റെ പിറകെയായി …. അന്ന് രാത്രി വരെ അതിന്റെ മുമ്പിൽ തന്നെയായിരുന്നവൾ … എട്ട് മണിയാവുമ്പോഴെക്കും… ഫുഡും കഴിച്ചു സുഖമായി കിടന്നുറങ്ങുന്നവൾ…. നേരം ഒമ്പതായിട്ടും ഉറങ്ങാതെ ഫുഡും കഴികാതെ അതിന്റെ മുന്നിൽ തന്നെയായപ്പോൾ … ഉമ്മാന്റെ അടുത്ത് നിന്ന് എനിക്ക് കാര്യയമായിട്ട് തന്നെ ചീത്ത കേട്ടു…

“” അവളൊ ഇരുപത്തിനാല് മണിക്കൂറും അതിന്റെ മുന്നിൽ തപസ്സിരിക്കാ …. എന്ന പിന്നെ നല്ല പോലെ നടക്കുന്നവരെ വെറുതെ വിടാ.. അതുല്ലാ… “””

എല്ലാകൂടി ആയപ്പോൾ ഉള്ള തലവേദന കൂടി . …. ഞനവളെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൾ പറഞ്ഞു …

“” നിക്കെ ഡി …ഒരഞ്ചു മിനിറ്റ് .. ഈ കഥയൊന്ന് മുഴു വനാക്കട്ടെ .. കഴിയാനായി പ്ലീസ് … “””

ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ … ഇന്നെങ്കിൽ എത്രയും പെട്ടന്ന് ഉറങ്ങണം എന്ന ചിന്തയോടെ … വാതിൽ അടച്ച് … ബെഢിലേക്ക് ചാഞ്ഞു ….

തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം എങ്ങനെയൊക്കെ ഉറക്കത്തിലേക്ക് വഴുതി വീണു … ഇടക്കെപ്പോഴെ വാതിലിൽ… നിർത്താതെയുള്ള മുട്ടൽ കേട്ട് ഞാൻ ഞെട്ടിയുണർന്നു … സമയം നോക്കുമ്പോൾ ഒരു മണി കഴിഞ്ഞു… പതിരാത്രിക്ക് ആര് വിളിച്ചാലും ഒരു പേടിയാ … എന്തെങ്കിലും അത്യയാഹിതം ആണൊന്നുള്ള ഒരു പേടി ….

“” ആരാ പടച്ചോനെ … ഈ അസമയത്ത്.. “” എന്ന് ചിന്തിച്ച് … ബെഢിൽ നിന്നും ചാടി എഴുന്നേറ്റ് ഓടിചെന്നു … ഒരു പേടിയോടെ വതിൽ തുറന്നപ്പോൾ … മുന്നിലുണ്ട് ഒരു ചിരിയോടെ മിസ്രിരി …

“” എന്താ ഡി .. എന്താ പറ്റി … “” ഒരു വേവലാതിയോടെ ഞാൻ ചോദിച്ചപ്പോൾ … എന്നെ വന്ന് ഒരറ്റ കെട്ടിപിടിത്തം …..

“” എന്താ മിസ്രി …. നീ കാര്യം പറയ് … “”” എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു…

“” എടി നീ എഴുതിയ … എന്റെ ഖൽബിലെ മൊഞ്ചത്തി … എന്ന തുടർകഥ മുഴുവൻ വായിച്ചൂട്ടൊ … ഹാ വല്ലാത്ത ഒരു കഥ തന്നെയാട്ടൊ അത് ….ശെരിക്കും എന്റെ കണ്ണ് നിറഞ്ഞെടി… നിന്നെ ഞാൻ സമ്മതിച്ചു മോളെ … “”

അവൾടെ മറുപടി കേട്ടതും … ഞാൻ വാച്ചിലേക്കും അവൾടെ മുഖത്തേക്കും മാറി മാറി നോക്കി …

എന്റെ നോട്ടത്തിന്റെ അർത്ഥ മനസ്സിലായത് കൊണ്ടാവും എന്റെ കയ്യകലത്തിൽ നിന്നും ഒരടി പിറകോട്ട് അവൾ മാറി നിന്നു … ഇരച്ച് കയറിയ ദേശ്യയത്തോടെ… അവളോടുള്ള സകലദേശ്യയവും പുറത്തേടുത്ത് … പോയി കെടന്നൊറങ്ങ് പെണ്ണെ എന്ന് പറഞ്ഞ് ഒരറ്റ ആട്ടായിരുന്നു …. അവൾ ഒന്നും മിണ്ടാതെ പേടിച്ച് ഒരോട്ടം …..

ഉള്ള ഉറക്കവും കളഞ്ഞ അവളെ പ്രാകി പറഞ്ഞ് …. എന്റെ ശത്രുകൾക്ക് പോലും ഈ ഗതി വരുത്തരുതെ എന്ന് ആത്മാർത്ഥമായി പ്രാർത്തിച്ച് … നാളെത്തേക്കുള്ള തലവേദന ഒരുക്കി തന്ന … അവളെ വീണ്ടും വീണ്ടും പ്രാകി ഞാൻ ബെഢിലേക്ക് വീണു…

രചന . ഐശ റാഫി … (ഫമൽ )

Leave a Reply

Your email address will not be published. Required fields are marked *