വാഴക്കാളി പെണ്ണ്….

രചന: ആതിര മേനോൻ ആർദ്ര

മനു രാവിലെ എണീറ്റപ്പോൾ ഇൻബൊക്സ്ൽ ഉണ്ട് നീനയുടെ തുരതുരാ മെസ്സേജ് വന്നുകിടക്കന്നു ദേവ്യേ കാത്തോളണേ ഇന്നൊരു വഴക്കിനുള്ള കോപ്പ് രാവിലെ തന്നെ അവൾ തുടങ്ങിട്ടുണ്ട്..

ആദ്യമൊന്നുമല്ല ഇത് ഇടക്കൊക്കെ ഇങ്ങനെ ആണ് എപ്പോളാ പിണക്കം വന്നു പോകുക അറിയില്ല പെട്ടന്ന് ചെറിയ കാര്യം മതി പിണങ്ങി പോകാൻ ഇനിയിപ്പോൾ എങ്ങനെ എന്തു പറഞ്ഞു ആണ് അവളെ സമാധാനപെടുത്തുക.. പെണ്ണാണെങ്കിൽ മുൻശുണ്ഠി കൂടുതലും..

അതു അവനൊന്നു വായിച്ചു നോക്കി.. “”ഓ ഓരോന്ന് ചേട്ടാ ചേട്ടാ എന്നുവിളിച്ചു ഓരോവള് മാര് കമന്റ്‌ ഇട്ടിട്ടുണ്ട് ഏതാണവൾ നിന്നെ ചേട്ടാ വിളിക്കാൻ നീയൊരു വലിയ എഴുത്തുകാരൻ ഇവളുമാരൊക്കെ ഏതാ നിന്റെ പിന്നാലെ മാത്രം ചേട്ടാ വിളിച്ചോണ്ട് വരാൻ..

ഞാനും ഇടുന്നുണ്ട് കഥകൾ എന്നിട്ട് ഇവറ്റ ഒന്നും എന്റെ പോസ്റ്റിൽ വരുന്നില്ല ഓക്കേ നിന്റെ പിന്നലെ നീയാരാ ഹൃതിക് റോഷനോ ഇത്ര ആരാധന കൂടാൻ .. ദേ ഒന്ന് പറഞ്ഞോക്കാം എനിക്കിതൊന്നും ഇഷ്ടമില്ല ഞാൻ പോകും നിന്റെ കൂട്ടു വിട്ടു എന്റെ fb തന്നെ ഡിലീറ്റ് ആക്കി പോകും ഓർത്തോ പിന്നെ എന്നെ കാണില്ല ഒരിക്കലും.. ബൈ “”…

ദൈവമേ ഇതെന്തു ഭാവിച്ചു ആണ് ഇവൾ.. എല്ലാം കഥകളിലെ കമന്റ്‌ ഇടുന്ന പെണ്ണുങ്ങളുടെ പണിയാണ് ഇവറ്റയൊക്കേ എവിടെ നിന്ന്. ഫേക്ക് ഐഡി എടുത്തു വരുന്നു ആണാണോ പെണ്ണാണോ അറിയില്ല ദൈവമേ. മനു മുകളിലേക്കു നോക്കി ദൈവത്തിനെ വിളിച്ചു..

അവളുടെ പിണക്കം മാറ്റാൻ എന്തെലും ഒരു വഴി കാണിച്ചു തരണേ മുത്തപ്പാ… . ദേഷ്യം വന്ന പിന്നെ നെറ്റ് ഓഫ് ആക്കി പെണ്ണൊരു പോക്കാണ് പിന്നെ വിളിച്ചാൽ പോലും വരില്ല അവസാനം നിന്നോട് മിണ്ടാതെ ഇരിക്കാൻ വയ്യ എന്ന് പറഞ്ഞു വന്നോളും തന്നെത്താൻ…

അവൻ അവളെ തിരിച്ചു വിളിച്ചു അവൾ ഓൺലൈൻ ഇല്ലല്ലോ.. മെസ്സേജ് ഇട്ടോക്കാം അല്ലെങ്കിൽ വായിച്ചു റിപ്ലൈ ഇട്ടില്ല എന്ന് പറഞ്ഞു അതിനു രണ്ടാമത്തെ വഴക്ക് ഏറ്റെടുക്കേണ്ട…. ആദ്യമൊരു ഗുഡ്മോർണിംഗ് കൊടുക്കാം… “ഗുഡ് മോർണിങ് “””

മെസ്സേജ് പോയി ടിക് കാണിച്ചു “”കൂയ് പെണ്ണേ. എവിടെ പോയി . “” ഒരനക്കവും ഇല്ല.. “”മുത്തേ നീയെവിടെ ബിസിയാണോ ചായ കുടിച്ചോ”” ”

“പെണ്ണേ എന്താ പിണക്കമാണോ “” വീണ്ടും മെസ്സേജ് ഇട്ടുനോക്കി.. അടുക്കുന്ന ലക്ഷണമില്ല ഓൺലൈൻ ഓഫ്

“ഡി പെണ്ണെ അവരൊക്കെ ആരാന്നു കൂടി അറിയില്ല നോക്ക് ഞാൻ പോവാ അങ്ങനെ ആണെങ്കിൽ ഇനി ഞാൻ വരില്ല ബൈ “” അവസാനത്തെ അടവ് എടുത്തിട്ടു മിണ്ടാതെ ഇരുന്നു.. കുറച്ചു കഴിഞ്ഞു ഉണ്ട് അവൾ വരുന്നു..

“” എന്താ എന്തിനാ വിളിച്ചേ “” “”ഹായ് മുത്തേ “” “”എന്താ “”

“”എന്താ മൗനം എന്താ പിണക്കം “” “”ഏതാ അവളുമാർ നീയും ആയിട്ടെന്താ ബന്ധം”

“എന്റെ പൊന്നു പെണ്ണെ എനിക്കറിയില്ല കഥയിൽ ആരാധന മൂത്തു ഇട്ടത് ആണ് “” “”എനിക്കിഷ്ടല്ല നിന്നോട് ഇങ്ങനെ അവളുമാർ കൊഞ്ചുന്നത് “” അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ എനിക്കറിയില്ല അവരെ “”

“”അതെന്താ നിന്നെ മാത്രം മനുവേട്ടാ വിളിക്കുന്നെ വേറെയും ആളുകൾ ഉണ്ടല്ലോ അവരെ ഒന്നുമിവർ വിളിക്കുന്നില്ല ഒറിജിനൽ ഐഡി കൂടി നിന്നെ അറിയുന്നത് കൊണ്ടല്ല മനുവേട്ടാ എന്ന് അവർ വിളിക്കുന്നെ “”‘ “”പൊന്നുമോളെ എനിക്കറിയില്ല അവരെ.. സത്യം നിയണേ സത്യം.. ”

“”വേണ്ട വേണ്ട എന്നെ പിടിച്ചു സത്യം വേണ്ട ” “”മുത്തേ “” “”വേണ്ട ഒന്നും പറയണ്ട ” “”പെണ്ണെ കേൾക്കു ” “”ഞാൻ ഒരു കാര്യം ചോദിക്കട്ടെ “”

“”പറയു പെണ്ണെ “” ഞാൻ അങ്ങോട്ട്‌ പോകട്ടെ ” “”എങ്ങോട്ട് “” “എഴുത്തും fb യും എല്ലാം മതിയാക്കി ഒരു ഒളിച്ചോട്ടം എല്ലാറ്റിൽ നിന്നും “”

“”ഏയ് വേണ്ട എങ്ങോട്ടും പോകണ്ട “” “”എന്നെ വേണോ നിനക്കു “” അവനൊരു നിമിഷം മിണ്ടാതെ ഇരുന്നു.. “”അപ്പൊ എന്താ താമസം ഉത്തരം തരാൻ വേണ്ട അതോണ്ട് അല്ലെ “” “”എന്തൊരു ചോദ്യം ആണ് പെണ്ണേ ”

“”അപ്പൊ ഞാൻ പോകുവാ ബൈ “” “”പെണ്ണെ നീ പോയ ഞാൻ എഴുത്തു നിർത്തുവാ “” “”വേണ്ട നീ എഴുതണം അതു ദൈവം തരുന്ന വരദാനമാണ് “” “”നീ പോകുവല്ലേ പിന്നെ എന്തിനാ ഞാൻ എഴുതണം””

“”ഞാൻ ചോദിച്ചു എന്നെ വേണോ എന്ന് ഉത്തരം കിട്ടിയില്ല അപ്പൊ മനസിലായി വേണ്ട എന്ന് പിന്നെ ഞാൻ എന്ത്നാ ആർക്കും വേണ്ടങ്കിൽ ഞാൻ തൂങ്ങി നില്കുന്നെ “” “”ആരാ പറഞ്ഞു വേണ്ട എന്ന് ചുമ്മാ രാവിലെ ദേഷ്യം പിടിപ്പിക്കല്ലേ ഞാൻ അങ്ങനെ പറഞ്ഞോ “” “”നീ ഉത്തരം തന്നില്ല എന്നെ വേണോ ചോദിച്ചപ്പോൾ””

ഞാൻ പോവാ പെണ്ണെ പ്രാന്ത് വരുന്നു വേണം പറഞ്ഞില്ലേ എന്തിനാ ഇങ്ങനെ കുത്തി ചോദ്യം അനാവശ്യമായ ചോദ്യങ്ങൾ വേണ്ട കേട്ടോ “” ശരിക്കു ദേഷ്യം വന്നു അവനു

“”മ്മ് “” “”എന്നെ വിട്ടേച്ചു പോവണോ നീ പോയ എനിക്ക് വിഷമാവും നീയില്ലാതെ വയ്യ പെണ്ണെ “” “”ഇല്ല പോകില്ല നിന്നെ വിട്ടു പോവാൻ വയ്യ ” “”പിന്നെ എന്തിനാ ഇങ്ങനെ ക്രോസ് വിസ്താരം”

“”നിന്റെ മനസ്സറിയാൻ ഇടക്കിടെ ഞാൻ ഇങ്ങനെ ചോദിച്ചില്ലങ്കിൽ നീ എന്നെ മറക്കും”” “”നല്ല അടി വച്ചു തരും ഞാൻ കണ്ടോ”” “”ഇടക് അടി നല്ലതാ സ്നേഹം കൂടുതൽ ആകും”” “”പിണക്കം മാറിയോപെണ്ണെ “”

“”മ്മ് “” “”കഴിച്ചോ രാവിലെ “” “”ഇല്ല ” “”അതെന്താ എന്നോട് ദേഷ്യം പിടിച്ചു കഴിക്കാത്തത് ആണോ “” “”ഏയ് അല്ല “” “”പെണ്ണെ ഒരു കാര്യം പറഞ്ഞോക്കാം പോയി കഴിക്ക് വെറുതെ രാവിലെ വയറ്റിൽ ഗ്യാസ് പിടിപ്പിക്കണ്ട “” “”മ്മ് “”എന്ത് മ്മ “”

“”ആ “” “”അപ്പൊ ആ ആക്കിയോ.. “” “”ഏയ് ഇല്ല “” “”എന്ന പോയി വാ ഞാൻ എഴുന്നേറ്റു വല്ലതും ഉണ്ടാക്കി ഡ്യൂട്ടി ക്ക് പോകാൻ നോക്കട്ടെ “” “”മ്മ് ” “”ദാ പിന്നേം മ്മ “” “”ശരി “” “”ഉം എന്ന ഒരുമ്മ താ “”

“”ഉമ്മ “” “”പെണ്ണെ ഒരു കഥ എഴുതി അതു ശരിയാക്കി ഇടണം ഒന്ന് ശരിയാക്കു..”” “”താ നോക്കട്ടെ “” “”വായിച്ചു വേണ്ടത് ചെയ്യൂ “” “” ഉം ഡാ സോറി നീ എന്റെ അല്ലെ കുറച്ചു ഓവർ ആയി പോയി സോറി ഡാ എന്റെ സ്വാർഥത ആണ് സോറി “”

“”ഓക്കേ സാരമില്ല ട്ടോ പെണ്ണെ ശരി കാണാം വരാട്ടോ പോകാൻ നോക്കട്ടെ”” “”ഓക്കേ ബൈ “” അവൻ ഫോൺ ഓഫാക്കി ശ്വാസം വിട്ടു അത്രയേ ഉള്ളൂ അവള് മിക്കവാറും ഇങ്ങനെ ആണ് തന്നെ ജീവനാണ്.. കുറച്ചു സ്വാർത്ഥ കൂടുതലാണ് തന്റെ കാര്യത്തിൽ മാത്രം……

ഒരു വർഷത്തിലേറെ ആയി അവളെ പരിചയപ്പെട്ടിട്ട് നന്നായി എഴുതാൻ അറിയാം അവളുടെ കഥകൾ വായിച്ചു അങ്ങനെ ആണ് പരിചയം വന്നത്.. ഒരിക്കൽ നേരിൽ കണ്ടു അവളെ പച്ച ബ്ലൗസിട്ട് കസവു സെറ്റുമുണ്ട് ഉടുത്തു വന്ന അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു അന്ന് ഒരുപാട് സംസാരിച്ചു പിന്നെ അവൾക്കു തന്നെത്തന്നെ സ്വന്തമായി

കൊടുത്തു…തന്റെ മാത്രമായി അവൾ എപ്പോളും തന്നിൽ അവകാശം ഉണ്ടെന്നു താൻ പറഞ്ഞു.. അവള് പോയാ ഓർക്കാൻ വയ്യ അത്രക് മനസ്സിൽ കേറിക്കൂടി ഈ വഴക്കാളിപെണ്ണ്..

തന്റെ കഥകൾ അവള് വായിച്ചു തെറ്റുകൾ തിരുത്തി ആവശ്യമുള്ളിടത്തു ചേർത്ത് ശരിയാക്കി മാത്രമേ പോസ്റ്റ്‌ ചെയ്യാറുള്ളു ചിലപ്പോൾ തീം പറഞ്ഞു കൊടുത്ത താൻ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതി തരും അത്രക്ക് കഴിവാണ്. അവൾക്ക്.. അതുകൊണ്ട് തന്നെ കഥകൾ മിക്കതും ഹിറ്റാണ് എന്തോ ഒരു വിദ്യ അവളുടെ കൈകൾക് ഉണ്ടെന്നു തോന്നാറുണ്ട്….

അവൻ അവളെ ഓർത്തു മൂളിപ്പാട്ടും.. പാടി ഫുഡ്‌ ഉണ്ടാക്കാൻ കേറി ..ദൈവമേ ഇനി അടുത്ത വഴക്ക് എപ്പോ എന്നോർത്തു കൊണ്ടിരുന്നതും. മെസെഞ്ചർ അടിച്ചു.. “ഡാ നീ ഓൺലൈൻ എന്തെടുക്കുവാ “” “”ഞാൻ ഫുഡ്‌ ഉണ്ടാക്കൻ “”

“”ഓൺലൈൻ ആണോ ഫുഡ്‌ ഉണ്ടാകുന്നെ “” “”ഇടക്ക് കഥയിലെ ലൈക് നോക്കിയതാ”” “”അതോ എന്നെ ഒഴിവാക്കിയാതോ നീ നുണ പറയുവാ ബൈ ” “”അയ്യോ പെണ്ണെ അല്ല ഞാൻ അനാവശ്യമായി നുണ പറയാറില്ല എനിക്ക് അതിൽ നിന്നും ഒന്നും നേടാനും ഇല്ല വിശ്വസിക്കാമെങ്കിൽ ആവാം.””..

അടുത്ത അങ്കം തുടങ്ങും മുന്നേ അവൻ നെറ്റ് ഓഫ് ചെയ്തു കട്ടിലിലേക്കിട്ടു… എന്റെ മുത്തപ്പാ……… വീണ്ടും ഒടുക്കമില്ലാത്ത ആവർത്തനം……

രചന: ആതിര മേനോൻ ആർദ്ര

Leave a Reply

Your email address will not be published. Required fields are marked *