സിഗരറ്റ്

രചന: ഗീതു സജീവൻ

“ഈ ഏട്ടനോട് എത്ര പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല…. എന്ന് തൊട്ടു പറയുവാ ഈ സിഗരറ്റു വലി ഒന്ന് നിർത്താൻ…. അത് എങ്ങനാ ഈ കാര്യം മാത്രം ആര് പറഞ്ഞാലും ഏട്ടന്റെ ചെവിയിൽ കേറൂലലോ….” “എന്താണ് എന്റെ പ്രിയതമേ….”

“വേണ്ട… വേണ്ട… ഒലിപ്പീര് വേണ്ട… കണ്ടോ ആ സച്ചിൻ പറഞ്ഞ പോലെ നിങ്ങടെ ശ്വാസകോശം ഒരു കറുത്ത സ്പോഞ്ജ് ആയി കാണും ഇങ്ങനെ വലിച്ചു വലിച്ചു…”

“സച്ചിനോ?? അത് ഏത് സച്ചിൻ??” “എന്തുവാ മനുഷ്യാ… നമ്മൾ സിനിമക്ക് കേറുമ്പോൾ ആദ്യമേ തന്നെ വന്നു പറയത്തില്ലയോ… പുകവലിക്കരുത്… ശ്വാസകോശം സ്പോഞ്ജ് പോലെ

ആണെന്ന്… ആ സച്ചിൻ ആണ് ഈ സച്ചിൻ…” “ഹ ഹ… ഹ ഹ….” “എന്തോന്നാ ഇങ്ങനെ കിടന്ന് ചിരിക്കൂന്നേ?? അതിനു വേണ്ടി കോമഡി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ….”

“അയ്യോ… എനിക്ക് ചിരിക്കാൻ വയ്യേ… എടി… അത് സച്ചിൻ അല്ല… ദ്രാവിഡ്‌ ആണ്… രാഹുൽ ദ്രാവിഡ്‌…. പുറത്തു വേറെ ആരും കേക്കണ്ട… നിനക്ക് പൊങ്കാല ഇടും…

പറഞ്ഞേക്കാം…” “ഓ… ഇപ്പൊ അതായിരിക്കും വലിയ കാര്യം…??” “പിന്നെ ഏതാണാവോ വല്യ കാര്യം??” “നിങ്ങൾക് വലി നിർത്താൻ പറ്റുമോ ഇല്ലയോ??” “എന്തോന്നാ പാറു…..??

ആകെ എനിക്ക് ഉള്ള ഒരു ദുശീലം എന്ന് പറയുന്നത് ഈ വലി മാത്രം ആണ്.. അതും കല്യാണത്തിന് മുന്നേ ദിവസം ഒരു പാക്കറ്റ് വലിച്ചോണ്ടിരുന്ന ഞാനാ ഇപ്പൊ ദിവസം ഒരെണ്ണം

ആക്കിയത്…” “ആഹാ… അത്രേം എങ്കിലും കുറക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ… എന്തിനാ ഏട്ടാ ഇങ്ങനെ വലിക്കുന്നേ…?? വലിക്കുന്ന ഏട്ടന് മാത്രം അല്ല… കൂടെ ഉള്ള

എനിക്കും പിന്നെ നമ്മുടെ കുഞ്ഞിനും കൂടാ ദോഷം….” “അതിനു കുഞ്ഞു ആകുമ്പോൾ അല്ലെ….” “ഹോ… ഇങ്ങനെ ഒരു പൊട്ടൻ…. !!!” “എന്തോന്നാ പാറു??” “അല്ല ഏട്ടാ…

നിങ്ങൾ എങ്ങനാ കോളേജിൽ പഠിപ്പിക്കാൻ കേറിയേ…?ഇത്രയും ട്യൂബ്ലൈറ്റ് ആണോ എന്റെ ഏട്ടൻ?” “വേണ്ട… എന്നെ വെറുതെ ഞോണ്ടാൻ വരണ്ട…” “ടാ… ശ്രീക്കുട്ടാ…. നീ ഒന്നിങ്ങു വന്നേ….”

“ദേ അമ്മ വിളിക്കുന്നു… മോൻ ചെല്ല്… എനിക്ക് ഉറക്കം വരുന്നു… ഗുഡ് നൈറ്റ്‌…” “ഇങ്ങനെ ഒരു സാധനം…” “മോനെ… ശ്രീ….” “ആഹ്… വരുന്നമ്മേ….” “പാറൂസേ….

ഡോ പാറു… ഇത്ര വേഗം ഉറങ്ങിയോ…??” “ആഹ്… ഉറങ്ങി… എന്തേ ഉറങ്ങാനും പാടിലേ??” “ഉറങ്ങിയ ആളല്ലേ ഇപ്പൊ സംസാരിക്കുന്നത്… ഇങ്ങനൊരു മണ്ണുണ്ണി പാറു… !!”

“എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഏട്ടാ…” “ങേ… പാറുനു ദേഷ്യം വന്നോ??” “വരാതെ നോക്കിയാൽ നിങ്ങൾക് കൊള്ളാം….അല്ല അമ്മ എന്തിനാ വിളിച്ചേ.. ശങ്കരൻ മാമേടെ മരുമോന്റെ ശബ്ദം കേട്ടാലോ പുറത്തു…”

“ആഹാ…. അപ്പോ ഇതാർന്നോ എന്റെ പാറുക്കുട്ടി ഉറങ്ങിയ ലക്ഷണം…. !!” “ഹാ…കാര്യം പറയ്…’

“അതോ…അജി ആയിരുന്നു… ശങ്കരൻ മാമേടെ മരുമോൻ… അവൻ പുറത്തു അല്ലാരുന്നോ… ലീവിന് വന്നപ്പോ ഈ വഴി കേറിയത്… ഞാൻ കള്ളുകുടിക്കില്ലെന്ന് അവനു

അറിയാലോ….അപ്പോൾ നല്ല ഫോറിൻ സിഗരറ്റ് ഒരു പാക്കറ്റ് കൊണ്ട് വന്നത്….” “ഇനി ഇപ്പൊ അതിന്റെം കൂടെ കുറവേ ഉണ്ടാർന്നുള്ളു… മാമനും കൊള്ളാം അനന്തിരവനും കൊള്ളാം വന്നു കേറിയ മരുമോനും കൊള്ളാം… എല്ലാത്തിനെയും ഒന്നേ കെട്ടാം…”

“ആഹ്… പിന്നെ മരുമക്കൾ ആയ അങ്ങനെ വേണ്ടയോ…??” “അയ്യോടാ… അങ്ങനെ തന്നെ വേണം… ചെല്ല് നാളത്തേക്ക് വെച്ചേക്കണ്ട…

ഫോറിൻ സിഗരറ്റ് നെ കാത്തിരുത്തിയാലേ അതിനു മുഷിയും…. വേഗം പോയി വലിക്ക്… ഒന്നാക്കണ്ട… മുഴുവനും വലിച്ചോ…”

“ശെടാ… നിനക്ക് ഇത് നേരത്തെ പറഞ്ഞുടർന്നോ…?? അവന്റെ കൈയിൽ തിരിച്ചു കൊടുക്കത്തില്ലാർന്നല്ലോ….” “ങേ…

തിരിച്ചു കൊടുത്തുന്നോ…??” “ആഹ്… ഞാൻ പറഞ്ഞേ… ഒരു പാറു കൊച്ചിനെ സഹിക്കാനേ വല്യ പാടാ… ഇപ്പൊ ഒരെണ്ണം കൂടി ലോഡിങ് ആണ്….

അതോണ്ട് ഇനിയും ഞാൻ വലിച്ചാൽ ശരി ആവില്ല… അതോണ്ട് ശ്രീഹരി എന്ന ഈ ഞാൻ ഇന്നത്തോടെ വലി നിർത്തിന്ന്….” “എന്ത്…?? രണ്ടാമത്തെ പാറുവോ…??

ആരാ പറഞ്ഞേ അങ്ങനെ…??” “എന്റെ പാറു…. നിന്നെ ഒന്ന് വട്ട് കളിപ്പിച്ചത് അല്ലെ ഞാൻ… നീ എന്താ പറഞ്ഞെന്ന് എനിക്ക് മനസിലായിരുന്നു… പിന്നെ എന്റെ പാറുന്റെ ദേഷ്യം കാണാൻ അറിയാത്തഭാവം കാണിച്ച അല്ലേ….”

“അപ്പോ എനിക്ക് വേണ്ടി അല്ല… നിങ്ങളുടെ കുഞ്ഞിന് വേണ്ടി ആണല്ലേ വലി നിർത്തിയെ… മനസിലായി… എന്നോട് ഒരു സ്നേഹവും ഇല്ല നിങ്ങൾക്….”

“ആഹ്… ഇല്ല… ഒട്ടും സ്നേഹം ഇല്ല… അല്ലേ തന്നെ ഇങ്ങനെ ഒരു കാര്യം എങ്ങനാടി പറയുന്നത്… ശോ… എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു…??

ഞാൻ ഒരു അച്ഛൻ ആകാൻ പോകുവാന് നീ പറയുന്നത്… സന്തോഷം കൊണ്ട് ഞാൻ നിന്നെ എടുത്തു വട്ടം കറക്കുന്നത്…

നാണം കൊണ്ട് എന്റെ പെണ്ണ് തല താഴ്ത്തുന്നത്…. എന്നിട്ട് എല്ലാം നശിപ്പിച്ചു…” “ഓഹോ… കോളേജ് കുമാരന്റെ ആഗ്രഹം ഒക്കെ കൊള്ളാല്ലോ…

ഇത്രയും റൊമാന്റിക് ആയിരുന്നോ എന്റെ ഭർത്താവ്…?? അറിഞ്ഞില്ല ഉണ്ണി… ആരും പറഞ്ഞതും ഇല്ല….” “കളിയാക്കണ്ട…” “അച്ചോടാ….

അതേ ഇതിനൊക്കെ ഇനിയും വേണേ സമയം ഉണ്ടേ… ഇനി ഞാൻ പറയാഞ്ഞിട്ട് ആന്നൊന്നും പറയണ്ട…”

“എന്തോ… എങ്ങനെ…. കേട്ടില്ല…” “ഹാ… പതിയെ ഏട്ടാ…. താഴെ ഇറക്കാൻ… വീഴും… ഏട്ടാ… സൂക്ഷിച്ചു….” “ഇല്ല മോളെ… ഞാൻ വിടൂല…

ഇതേ എന്റെ ദിവസം ആണ്….” “അപ്പൊ ഇനി ശ്രീയുടെയും പാറുന്റെയും ലോകം ആയി… അല്ല… കൂട്ടത്തിൽ ജൂനിയർ പാറു കൂടെ ഉണ്ടേ…”

രചന: ഗീതു സജീവൻ

Leave a Reply

Your email address will not be published. Required fields are marked *