സ്നേഹം ഒരു മരീചികയല്ല, അത് സത്യമാണ്, പ്രപഞ്ച സത്യം

രചന: Devu Prajith

അവൾ അവന്റെ നഗ്നമായ മാറിൽ കിടന്ന് കൊണ്ട് അവനെ ആവുന്നതിലും ശക്തമായി കെട്ടിപ്പുണർന്നു. അവൻ അവളെയും.

ആ ഇരുണ്ട മുറിയിൽ അവളുടെ നിശ്വാസം മാത്രം. ‘എനിക്കു പേടിയാകുന്നു രഘു ഏട്ടാ. ‘ അവൾ പതിഞ്ഞ ശബ്ദത്തിൽ അവനോട് പറഞ്ഞു.

അവൻ അവളെ കുറച്ചു കൂടി മുറുക്കെ മാറിലേക്കടുപ്പിച്ചു അവളുടെ കാതിൽ പറഞ്ഞു ‘ഞാനില്ലേ മോളെ, നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല, ‘ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഭദ്ര” അവൾ എനിക്ക് ഭാര്യ മാത്രമല്ല, എന്റെ അമ്മയാണ്, മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്. പേരുപോലെ തന്നെ ഐശ്വര്യം നിറഞ്ഞവൾ. നീല കണ്ണുകളിൽ എന്നും പ്രകാശമായിരുന്നു.

നീളൻ മുടിയിൽ കാച്ചിയ എണ്ണമണം. അവളുമൊത്തുള്ള ജീവിതം തുടങ്ങിയിട്ട് 5വർഷം കഴിഞ്ഞു, ഒരു പരാതിയും പരിഭവവും ഇല്ലാത്ത പാവം പെണ്ണ്. ഞാൻ മാത്രമാണ് അവളുടെ ലോകം. ഇന്നുവരെ ഒരാളെ കുറിച്ചോ അവൾ കുറ്റം പറയുന്നത് കേട്ടിട്ടില്ല. എല്ലാറ്റിലും നൻമ്മ മാത്രം കാണുന്ന ഒരു പൊട്ടി പെണ്ണാണ് അവൾ.

അവളെ കണ്ടതും പ്രേണയിച്ചതും, വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചു സ്വന്തം ആക്കിയതും എല്ലാം ഇന്നത്തെ പോലെ നിൽക്കുന്നു മനസ്സിൽ. സന്തോഷം മാത്രമായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ.

ഇല്ല ഞാൻ അവളെ തനിച്ചാകില്ല. അവൾ വല്ലാതെ അവശയാണ് രണ്ടാമത്തെ കിമോയും കഴിഞ്ഞു. വേദന കൊണ്ടു പുളയുന്ന അവൾ എന്നെ കാണിക്കാതെ ചുണ്ടിൽ ചിരി കലർത്താൻ ശ്രെമിക്കുന്നത് കാണുന്പോൾ എന്റെ നെഞ്ചിൽ കനൽ എരിയുകയാണ്.

ഇന്നവളുടെ കണ്ണിൽ പ്രകാശമില്ല, മുടിയിൽ കാച്ചിയ എണ്ണ മണമില്ല. അവൾ എപ്പോഴും നിശ്ശബ്ദയാണ്.

ഞാൻ അവളെ വരി പുണർന്നു. ചുംബിച്ചു. അവളുടെ കരങ്ങളെ മുറുകെ പിടിച്ചു കൊണ്ട് പുറത്തു കൊണ്ട് പോയി, മേഘങ്ങളെ കാണിച്ചു, അതിനിടയിലൂടെ തെന്നി മറയുന്ന പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, പുഴകൾ, പുൽമേടുകൾ, കടൽ, കായൽ എല്ലാം.

അവൾ എന്നെ പുണർന്നു എന്റെ കയ്യിൽ മുറുകെ പിടിച്ചു ‘ഇല്ലയെട്ടാ ഞാൻ ഏട്ടനെ തനിച്ചാക്കി എവിടെയും പോകില്ല ‘.

ഇന്ന് അവളുടെ ബ്ലഡ്‌ റിസൾട്ട്‌ വന്നു, കൗണ്ട് നോർമൽ ആണ്‌, അതെ ഞാൻ അവളെ കൊണ്ട് വന്നു എന്റെ പഴയ ഭദ്രയായി തന്നെ.

സ്നേഹം ഒരു മരീചികയല്ല, അത് സത്യമാണ്, പ്രപഞ്ച സത്യം. ഒരു മരണത്തിനും വേര്പെടുതാൻ പറ്റാത്ത സത്യം. എന്നും ഓർമ്മിക്കാൻ ഓമനിക്കാൻ കൂടെയുള്ള ജീവിത യാത്ര ആകണം സ്നേഹം അല്ലെകിൽ പ്രണയം. ആരോ പറഞ്ഞു കേട്ടിരിക്കുന്നു

‘ വെറുമൊരു വിനോദം മാത്രമല്ല സ്നേഹം മാറിച്ച് ജീവിത്തതിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ആവശ്യം കൂടിയാണ്. പ്രാണവായു പോലെ അതിജീവനത്തിന് ആവശ്യമുള്ള ഒന്ന്. ജീവന്റെ നിലനിൽപ്പിന് ആഹാരവും ജലവും പോലെ ആവശ്യമായ ഒന്ന് ‘

രചന: Devu Prajith

Leave a Reply

Your email address will not be published. Required fields are marked *