സ്നേഹമുള്ള ഭാര്യ…

രചന: Rajesh Dhibu

“”ഏട്ടാ ഏട്ടൻ ഓണത്തിനു വരുന്നുണ്ടോ” .”ഇല്ലടീ. ടിക്കറ്റിന് നല്ല പൈസയാ..”” “”ജനുവരിയിൽ കമ്പനി ടിക്കറ്റ് എടുത്തു തരും അപ്പോൾ വരാം.. “” “”എനിയ്ക്ക് ഇപ്പോൾ എന്താണന്നറിയില്ല ..

ഏട്ടനെ കാണാൻ തോന്നുന്നു..”” “”ഇത് ദിവസവും പറയുന്നതല്ലേ ..”” “” എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. ഏട്ടാ..”” “”അതെന്താ ശ്യാമേ പ്രത്യേകത “”

“”ഏട്ടൻ വരുമ്പോഴേയ്ക്കും ഞാൻ ജീവിച്ചിരിക്കുന്ന കാര്യം എനിയ്ക്ക് ഉറപ്പ് പറയാൻ പറ്റില്ല..”” “”എന്താടീ.. നീ പേടിപ്പിക്കാതെ കാര്യം പറയിടീ..”” “”ഞാൻ പല തവണ ആലോചിച്ചു ..

കിടന്നിട്ട് ഉറക്കം വരുന്നില്ല ഏട്ടനോട് പറയാതെ ഉള്ളിൽ കിടന്ന് വിങ്ങാണ്. ഏട്ടന്റെ പെങ്ങളുടെ കാര്യമാ.. ഏട്ടൻ വിഷമിക്കരുത്. എന്നെ വെറുക്കരുത് ഞാൻ ഒരു തെറ്റും

ചെയ്തിട്ടില്ല..”” “”നീ കാര്യം പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ”” “”ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ലേ.. കല്യാണത്തിന് മുൻപ് എന്നെ ഒരാൾ ശല്യപ്പെടുത്തുന്ന കാര്യം.”” “”ഉം അത്

കല്യാണത്തിന് മുൻപ് അല്ലേ.. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ .. അതും പെങ്ങളും തമ്മിൽ എന്താണ് ബന്ധം.”” “”സിന്ധുവിന്റെ മൊബെലിൽ ഞാൻ അവന്റെ ഫോട്ടോ കണ്ടു.. അന്ന്

എനിയ്ക്ക് കാര്യം എന്താണെന്നറിയില്ലായിരുന്നു ..”” “”അതങ്ങനേ. ?”” “”ഗൾഫിലുള്ള മഹേഷ് എന്ന് പറഞ്ഞത് ഞാൻ പറഞ്ഞ ഈ മഹിയാണ് ..”” “”എന്റെ ദേവീ..ഞാനെന്താ ഈ

കേൾക്കണേ.. “”രണ്ടു ദിവസം മുൻപ് അവനും അവന്റെ അമ്മയും അച്ഛനും സിന്ധുവിനെ കാണാൻ ഇവിടെ വന്നിരുന്നു.. അപ്പോഴാണ് ഞാൻ അറിയുന്നത് ആ മഹേഷ് ഈ മഹി യാണന്നെ

സത്യം . ..ഇവിടെ വന്നിട്ട് അവന്റെ ശ്രദ്ധ മുഴുവൻ എന്നിലേയ്ക്കായിരുന്നു .. “”” “”സത്യമാണോ മോളെ “” സത്യം ഏട്ടാ അതും പോരാഞ്ഞിട്ട് ഇന്ന് രാവിലെ ഞാൻ ബാങ്കിൽ

പോയി. തിരിച്ചു വരുന്നേരം. ബസ്സ്റ്റോപ്പിലേയ്ക്ക് എന്റെ അടുത്തേയ്ക്ക് വന്നു.”” . അവളുടെ കരച്ചിലിന്റെ ശബ്ദം കേട്ട ദീലീപിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി..

“”മോളേ.. നീ കരയാതെ കാര്യം പറയൂ.”” . “”ഏട്ടാ. എനിയ്ക്ക് പേടിയാവുന്നു..”” “”എന്താണ് സംഭവിച്ചത് ശ്യാമേ..”” “”ഏട്ടാ..അവളൊന്നു ഏങ്ങി “”നീ കാര്യം പറയൂ..”” “”എന്റെ

അടുക്കൽ വന്നിട്ട് പറയാ.. ഞാൻ പെണ്ണുകാണാൻ വന്നത് സിന്ധുവിനെയല്ല.. നിന്നെയാണ് ..

നീ ആണ് എന്റെ ലക്ഷ്യം. ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ ജീവിതം തകർക്കരുത് എന്ന് .പോകുമ്പോൾ ഒരു കാര്യവും കൂടി ഓർമ്മിപ്പിച്ചു… നീ കാരണം ഈ വിവാഹം

മുടങ്ങിയാൽ നിന്റെ കുറച്ച് ഫോട്ടോകൾ എന്റെ കയ്യിൽ ഉണ്ട്.

വിവാഹം മുടങ്ങി കഴിഞ്ഞാൽ ആ ഫോട്ടോകൾ ഈ ലോകം അറിയും.. “” അതു പറഞ്ഞതും അവൾപ്പൊട്ടിക്കരഞ്ഞു. “””എന്റെ ശ്യാമേ.. നീ. കരയാതിരിക്ക് നിന്റെ ഏട്ടൻ

ജീവിച്ചിരിക്കുമ്പോൾ അങ്ങിനെയൊന്നും നടക്കില്ല..”” അവളുടെ കണ്ണുകൾ തുടയ്ക്കാൻ അവൻ അരികിൽ ഇല്ലങ്കിലും… വാക്കുകളിലൂടെ അവൻ ഒരു കണക്കിന് അവളെ പറഞ്ഞു മനസ്സിലാക്കി’

– അവൾ ഒരു പൊട്ടിപ്പെണ്ണാണ് എന്തെങ്കിലും അവിവേകം കാണിച്ചാൽ ആലോചിക്കാനേ കഴിയുന്നില്ല… ഫോൺ വെച്ചു കഴിഞ്ഞ് കിടക്കും നേരം അവളുടെ മനസ്സിൽ അവൻ പറഞ്ഞ

വാക്കുകൾ മാത്രമായിരുന്നു .. ഏത് ഫോട്ടോയെ കുറിച്ചായിരിക്കും അവൻ പറഞ്ഞിട്ടുണ്ടാവുക.. അവളുടെ ഓർമ്മകൾ നാലു വർഷം പിറകിലോട്ട് പോയി.. അന്ന് കോളേജിൽ നിന്ന്

അതിരപ്പിള്ളി കാണാൻ പോയപ്പോൾ അവനും കൂടെയുണ്ടായിരുന്നു .. ഞങ്ങൾ പോയ ബസ്സിലെ ഡ്രൈവർ ആയിരുന്നു അവൻ.. അന്ന് അവനും ഞങ്ങളോടൊപ്പം വന്നിരുന്നു.. ഇനി

അപ്പോഴെങ്ങാനും എടുത്തിരിക്കുമോ… . അന്നു കൂട്ടുകാരൊത്തു വെള്ളത്തിൽ തിമർത്തു കളിച്ചിരുന്നു എന്റ ഈശ്വരാ.. നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ അർദ്ധനഗ്നമായ ചിത്രങ്ങൾ..

അതങ്ങാനുമാണെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. ഒന്നുമറിയാത്ത എന്റെ എട്ടൻ പരിഹാസനാവുന്നത് എനിയ്ക്ക് കാണാൻ കഴിയില്ല. അതിനു മുൻപേ ഈ ജീവിതം ഞാൻ

അവസാനിപ്പിക്കും. കരഞ്ഞു കരഞ്ഞു. എപ്പോഴോ അവൾ തളർന്നുറങ്ങി..രാവിലെ അമ്മ ആരോടോ. ഉച്ചത്തിൽ ശബ്ദിക്കുന്നത് കേട്ടാണ് അവൾ ഉണർന്നത് കിടക്കയിൽ കിടന്നു കൊണ്ട്

അവരുടെ സംസാരത്തിന് കാതോർത്തു.. “”മോനേ ഇത്ര പെട്ടന്ന് ഇങ്ങിനെ ഒരു തീരുമാനം എടുക്കുവാൻ കാരണം.. നല്ല ബന്ധമല്ലടാ സിന്ധുവിനും പയ്യനെ ഇഷ്ടപ്പെട്ട നിലയ്ക്ക്. നീ

പറഞ്ഞാൽ പിന്നെ വേറെ ഒന്നും ആലോചിക്കണ്ട.. അവരോട് ഇപ്പോൾ എന്തു പറയുമെന്നാണ് ഞാൻ ആലോചിക്കുന്നത് ..”” അവരുടെ സംസാരത്തിൽ നിന്ന് ഏട്ടനാണ് വിളിച്ചതെന്ന്

അവൾക്ക് മനസ്സിലായി.. ഈക്കാര്യം അമ്മയോട് പറഞ്ഞാലോ… വേണ്ട .. ജീവിതാവസാനം വരെ പെങ്ങളുടേയും അമ്മയുടേയും കുത്തുവാക്കുകൾ കേട്ടു ജീവിക്കേണ്ടി വരും.. ഏട്ടൻ പറയുന്ന പോലെ ചെയ്യാം..

അവൾ ദിലീപിനെ വിളിച്ചു. ഫോൺ ബിസിയാണ്. അന്നേരം അവൻ തന്റെ കൂട്ടുകാരനായ Sl ജ്യോതിഷിനെ വിളിക്കുകയായിരുന്നു. “”എടാ പോലീസ് ഏമാനേ എനിയ്ക്ക് ഒരു

സഹായം.വേണം “” “”പറയടാ.. കള്ളൻ കണാരാ….”” “”സംഗതി ഇച്ചിരി സീരിയസാ..”” അവൻ നടന്ന കാര്യങ്ങളെല്ലാം ജ്യോതിഷി നോട് പറഞ്ഞു. “”എടാ.. നീ .. എങ്ങിനെയെങ്കിലും ഇതിന്

ഒരു തീരുമാനം ഉണ്ടാക്കിത്തരണം അല്ലങ്കിൽ എനിയ്ക്ക് നഷ്ടപ്പെടുന്നത് രണ്ടു പേരുടെ ജീവിതങ്ങൾ ആണ്..” “” ഞാൻ ഏറ്റുടാ .. എത്രയും പെട്ടന്ന് നിന്നെ ഞാൻ വിവരമറിയിക്കാം

..”” ജ്യോതിഷിന്റെ വാക്കുകൾ ദിലീപിന് വിശ്വാസമാണ് ..ഏത് ആപത്തിലും അവനെ സഹായിക്കുന്ന ഉറ്റമിത്രം .. ദിവസവും അവൻ വിളിച്ച് അവളെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു..

രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം .. ജ്യോതിഷിന്റെ ഒരു കോൾ .. അവൻ ആകാംഷയോടെ എടുത്തു .. “”താങ്ക്സ് ടാ ..”” “”അതെന്തിനാടാ എന്നോട് താങ്ക്സ് പറയുന്നേ.. എന്തായി.. ഞാൻ

പറഞ്ഞ കാര്യങ്ങൾ നീ തിരക്കിയോ. “” “”അതിനല്ലേ .. ആദ്യം നന്ദി പറഞ്ഞത് .. അവനെ പൊക്കി .. എന്റെ ദീലീപേ.. അവൻ ചില്ലറക്കാരനല്ല. ഞങ്ങൾ അന്വേഷിച്ചു നടക്കുന്ന പെൺ

റാക്കറ്റിന്റെ പ്രധാന കണ്ണിയാണ്.. ആദ്യം നന്ദി പറയേണ്ടത് നിന്റെ പെണ്ണിനോടാണ്. നിന്നോട് എല്ലാം തുറന്നു പറയാൻ അവർ കാണിച്ച ധൈര്യം… ഇന്നത്തെ കാലത്ത് പല സ്ത്രീകളും

ഇത്തരക്കാരുടെ കെണിയിൽ വീഴുന്നത് ഭർത്താവിൽ നിന്ന് ഒളിപ്പിക്കാൻ വേണ്ടി.. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നതാണ്. എന്നാൽ ശ്യാമ കാണിച്ച ഈ ചങ്കൂറ്റത്തിന് അവരോടാണ്

എനിയ്ക്ക് നന്ദി പറയേണ്ടത്..” “”അവള് എന്റെ പെണ്ണാടാ . എന്റെ മുത്ത്.. അവളെ ഞാൻ ഒരിക്കലും അവിശ്വസിക്കില്ല.”” “”നീ ഭാഗ്യമുള്ളവനാ ദിലീപേ. നിങ്ങളാണ് ശരിയ്ക്കുള്ള ഭാര്യാ

ഭർത്താക്കൻമാർ…”” അതുകേട്ടു ദീലീപിന്‌ ശ്യാമയെ പറ്റി വല്ലാത്ത അഭിമാനം തോന്നി… ഈ സന്തോഷ വാർത്ത ഉടൻ തന്നെ ശ്യാമയേ അറിയിക്കണം എന്നു തോന്നി.. അവൻ

സംഭവിച്ചതെല്ലാം ശ്യാമയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.. ഏട്ടന്റെ സ്നേഹത്തിനു മുന്നിൽ ആനന്ദ കണ്ണീരുമായ്…

രചന: Rajesh Dhibu

Leave a Reply

Your email address will not be published. Required fields are marked *