ദാമ്പത്യം

രചന: രാജു പി കെ കോടനാട്

അമ്മേ വിവാഹം ഇങ്ങടുത്തെത്തി അതിന് മുൻപ് എനിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം. എനിക്കും ഏട്ടനും അച്ഛനെ കണ്ട ഓർമ്മകൾ പോലും ഇല്ല അത്ര കുഞ്ഞിലേ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ.

അമ്മക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ നമ്മളെ തനിച്ചാക്കി പോയതല്ലേ ജീവിതം തുടങ്ങിയപ്പോഴേക്കും ഒരു തെറ്റും ചെയ്യാതെ വിധവയേപ്പോലെ അമ്മ ഓർക്കുമ്പോൾ…?

അച്ഛന്റെ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ഞങ്ങൾ ഇതുവരെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.?

ഇതുവരെ അമ്മ അച്ഛനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്തിനാണമ്മേ എല്ലാം ഉള്ളിലൊതുക്കി സ്വയം ഇങ്ങനെ എരിയുന്നത്.

നിങ്ങളോടിന്നു വരെ അച്ഛനെപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല ഇനി ഞാൻ ഒന്നും നിങ്ങളോട് മറച്ച് പിടിക്കുന്നില്ല നമുക്ക് ഒരു മിച്ച് പോകാം നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെ കാണാം.

രാത്രി എത്ര ശ്രമിച്ചിട്ടും ഒന്നുറങ്ങാൻ കഴിഞ്ഞില്ല ദേവേട്ടനുമായി ഒരു മുഖാമുഖം തനിക്കതിന് അർഹതയുണ്ടോ..? ഒരു പക്ഷെ ആ ഒരു ദിവസത്തോടെ മക്കളുടെ മുന്നിൽ അവരുടെ അമ്മയുടെ പൊയ്മുഖം എന്നെന്നേക്കുമായി തകർന്ന് വീണേക്കാം. തകരട്ടെ എല്ലാം.

തലയിണക്കീഴിൽ നിന്നും ഫോണെടുത്തു.മനസ്സിൻ്റെ അഗാധതലങ്ങളിൽ പതിഞ്ഞ് പോയ നമ്പറിലേക്ക് വിരലുകൾ പാഞ്ഞു.

”ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം”

റിംഗ് റ്റ്യൂൺ പോലും മാറിയിട്ടില്ല.

ഹലോ.. ദേവേട്ടാ ഞാൻ

പറഞ്ഞോളൂ…

നമ്മുടെ മകളുടെ വിവാഹമാണ് അടുത്ത മാസം രണ്ടിന് അവൾക്ക് അച്ഛനെക്കണ്ട് അനുഗ്രഹം വാങ്ങണമെന്ന്.

ഒരു വട്ടം. ഒരുവട്ടം മാത്രം ഒന്ന് കണ്ടോട്ടെ നമ്മുടെ മോളെ ഒന്ന് അനുഗ്രഹിക്കാമോ..?

നമ്മൾ തമ്മിൽ പിരിയുമ്പോൾ ഉള്ള നിബന്ധനകളുടെ ലംഘനമാണ്.

എങ്കിലും മറ്റന്നാൾ വന്നോളൂ ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ നിങ്ങൾക്കുള്ള സമയം ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾക്കായി എന്നെ വിളിക്കരുത് പിന്നെ ഇവിടെ വരുന്നിടം വരെ എന്നെപ്പറ്റി അവർ ഒന്നും അറിയരുത്..

ചില തിരിച്ചടികൾ ഒരു തിരിച്ചറിവാണ് തകർന്ന് പോയിടത്ത് നിന്നും ഒന്ന് തനിയെ എഴുന്നേൽക്കാൻ പക്ഷെ എനിക്കിനിയും മനസ്സുകൊണ്ട് പൂർണ്ണമായും കഴിഞ്ഞിട്ടില്ല ഇനി ഒരിക്കലും എന്നെ വിളിക്കരുത്….

ദേവേട്ടാ ഞാൻ….

ഹലോ.. ഹലോ…

പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ തലയിണയിൽ മുഖം ചേർത്തമർത്തി.

 

രചന: രാജു പി കെ കോടനാട്

Leave a Reply

Your email address will not be published. Required fields are marked *