പ്രതികാരം

രചന: നീതു നീതു

“അഞ്ചു…. എടീ അഞ്ചു…….”

” എന്താ അനിയെട്ടാ…എന്തിനാ വിളിച്ച് കൂവുന്നെ?”

” നീ ഇങ്ങു വന്നെ….”

“എന്തിനാ.??..എനിക്കിവിടെ നൂറ് കൂട്ടം പണി ഉണ്ട്..വേണേൽ ഇങ്ങോട്ട് വാ..”

ഒരു ഞായറാഴ്ച ആയിട്ട് രാവിലെ കേറിയത് ആണ് അവള് അടുക്കളയിൽ…ആകെ കിട്ടുന്ന ഒരു അവധി ദിവസമാണ്…അവൾക്ക് എന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാൻ നേരം ഇല്ല..പണി .പണി..പണി…അവളെ അടുക്കളയിൽ എങ്ങനും ആണോ ഈശ്വരാ പ്രസവിച്ചേ….

അനിലിന് ആകെ വിറഞ്ഞ് കയറി. തുള്ളിച്ചാടി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ തന്നെ അഞ്ചു വാതിൽക്കൽ പ്രത്യക്ഷപെട്ടു…

കയ്യിൽ ഒരു ചട്ടുകം ഉണ്ട്..ഇട്ടിരിക്കുന്ന നൈറ്റിയിൽ കുറെ മഞ്ഞൾപൊടിയും പിന്നെ കുറെ അരി മാവും ഉണങ്ങി ഇരിപ്പുണ്ട്…മുടി തൂത്തുവാരി പൊക്കി കെട്ടി വെച്ച് ആകെ കൂടി ഒരു അവിഞ്ഞ കോലം. മഷി എഴുതാത്ത ഉണ്ടക്കണ്ണിൽ നിന്നും തീ പാറി വീഴുന്നുണ്ട്.

” നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ എന്റെ അനിയേട്ടാ? എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് കേട്ടോ…ഞാൻ അവിടെ ഒരു പണി ചെയ്യുവല്ലെ ….ഊണ് ഇപ്പൊ കഴിച്ചേ അല്ലേ ഒള്ളു…പിന്നെ എന്താ??”

അല്ലെങ്കിൽ തന്നെ ചൂട് പിടിച്ചിരുന്ന അനിലിനു അവളുടെ ആ രൂപവും പറച്ചിലും കൂടി കേട്ടപ്പോൾ ആകെ കൂടി ചൊറിഞ്ഞു വന്നു..

” എനിക്കോ …എനിക്ക് നിന്നെ പുഴുങ്ങി തിന്നാൻ ആണ് വിള്പ്പിച്ചേ…അല്ലെങ്കിലും എന്നെ നോക്കാൻ നിനക്ക് എവിടാ നേരം? എപ്പോളും പണി അല്ലെ…ഒടുക്കത്തെ പണി…….നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ ഇൗ കൂറ നൈറ്റി കുത്തിക്കെട്ടി ഇടരുത് എന്ന്..വേറെ എത്ര നല്ല ഡ്രസ്സ് ഉണ്ട് നിനക്ക്…എന്നാലും അത് മാത്രേ അവൾക്ക് കെറു..നീ ഇന്ന് കുളിച്ചേർന്നോ….ഇരിക്കുന്ന കോലം കണ്ടാൽ മതി…നിനക്ക് ഒന്ന് മെനക്ക് നടന്നാൽ എന്താ??”

അനിൽ തികട്ടി വന്ന ദേഷ്യം മൊത്തം അഞ്ചു വിൻെറ മേലേക്ക് ചൊരിഞ്ഞു.

അഞ്ചു ആകെ പകച്ചു നിന്നു…കണ്ണ് ചുവന്നു നിറഞ്ഞു വന്നു… അവനെ ഒന്ന് നോക്കി ദഹിപ്പിച്ചു വെട്ടി തിരിഞ്ഞ് ഒറ്റ പോക്ക് പോയി.

അനിൽ ദേഷ്യത്തോടെ ബെഡ്ലേക്ക് ഇരുന്നു.

‘ ശെ ..വേണ്ടായിരുന്നു….അത്രേം പറയണ്ട കാര്യം ഇല്ലായിരുന്നു..എന്നാലും അവള് ഒന്നും തിരിച്ചു പറഞ്ഞില്ലല്ലോ..ദൈവമേ പണി പാളിയോ…ഒന്നും മിണ്ടാതെ ഇരിക്കുന്നത് അവളുടെ ഏറ്റവും വലിയ പ്രതിഷേധം ആണ്…വാശിക്കാരി…ചിലപ്പോൾ ഒരു ആഴ്ച വരെ ഒക്കെ അവള് മിണ്ടാതെ ഇരുന്നു കളയും…അനുഭവം ഉണ്ടേ..’

‘ എനിക്ക് ആണേൽ അവള് രണ്ടു തല്ലിയാലും കുഴപ്പമില്ല..പക്ഷേ മിണ്ടാതെ ഇരിക്കുന്ന ഭയങ്കര വിഷമം ആണ്. അവളെ അടുത്ത് കിട്ടാത്തതിന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്…വേണ്ടായിരുന്നു.’………

പതുക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങി ഹാളിൽ chennu. കിച്ചു ഉറക്കം തൂങ്ങി സെറ്റിൽ ഇരിപ്പുണ്ട്.. ഏതോ പുസ്തകം തുറന്നു മലർത്തി അവന്റെ മടിയിൽ വെച്ചിട്ടുണ്ട്. ഞങ്ങളുടെ ദാമ്പത്യ വല്ലരിയിൽ ആകെ വിരിഞ്ഞ പൂവ് ആണ് അവൻ..കിച്ചു…ചെക്കൻ ഇപ്പൊ ഒന്നാം ക്ലാസ്സിൽ.. പതുക്കെ അടുക്കളയിലേക്ക് വെച്ച് അടിച്ചു…ഇല്ല ..അവിടെ എങ്ങും ഇല്ല അവള്…പുറത്തെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം… ഓഹ്…അപ്പോ സംഗതി സീരിയസ് ആണ്…അല്ലെങ്കിൽ അവള് ബെഡ്റൂമിൽ ഉള്ള ബാത്റൂമിലെ കുളിക്കാരുള്ളു….ഞാൻ കിച്ചുവിനെ വിളിച്ച് എണീപ്പിച്ചു മുഖം കഴുകിച്ച് വീണ്ടും പഠിക്കാൻ ഇരുത്തി..അല്ലെങ്കിൽ എനിക്ക് ഉള്ളത് കൂടി അവനു കിട്ടും…ചെറുക്കൻ ഉച്ചവരെ കളിച്ചു തിമർത്തു നടന്നിട്ട് ഇപ്പൊ ഇരുന്നു ഉറക്കം thoonguvaa…അവളെ മാത്രേ കുറച്ചെങ്കിലും പേടി ഉള്ളൂ…ഞാനും അമ്മയും പറഞ്ഞാല് ഒട്ടും അനുസരിക്കില്ല…പതുക്കെ മുറ്റത്ത് ഇറങ്ങി രണ്ടു ചാൽ നടന്നു… കുറച്ചു കഴിഞ്ഞു കിച്ചു വന്നു ചായ കുടിക്കാൻ വിളിച്ചിട്ട് പോയി…. അപ്പോ തീരുമാനം ആയി…മൗനവൃതം തുടങ്ങി.

പിന്നെ രാത്രി അത്താഴം ഉന്നുന്നത് വരെ അഞ്ചു വിനെ കണ്ടുകിട്ടിയില്ല….ചോറ് അമ്മ ആണ് വിളമ്പി തന്നെ…അടുക്കളയിൽ ചെല്ലാൻ ധൈര്യം കിട്ടിയില്ല…അമ്മ ഉണ്ടെന്ന് ഒന്നും നോക്കില്ല പെണ്ണ്…ചിലപ്പോൾ എടുത്തിട്ട് പെരുമാറും…നാക്ക് കൊണ്ട്…വരട്ടെ..കിടക്കാൻ നേരം വേണം ഒന്ന് തണുപ്പിക്കാൻ

ഊണും കഴിഞ്ഞ് ഫ്രഷ് ആയി കട്ടിലിൽ കയറിക്കിടന്നു….അഞ്ചു വന്നതും കിച്ചു വിനേ കിടതിയതും ഒക്കെ കണ്ണടച്ച് കിടന്നു കൊണ്ട് തന്നെ അറിഞ്ഞു…അവള് ലൈറ്റ് അണച്ചു അടുത്ത് വന്നു തിരിഞ്ഞു കിടന്നു…ഞാൻ പതുക്കെ പുറകിലൂടെ അവളെ ചേർത്ത് പിടിച്ചു….കൈ മുട്ട് കൊണ്ട് വയറ്റിനിക്ക് ഒറ്റ കുത്ത് ആയിരുന്നു കിട്ടിയ മറുപടി. ഞാൻ ഒന്ന് പുളഞ്ഞു പോയി…

” അഞ്ചു plzz ..ഞാൻ അപ്പോളത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ…sorry dii…”

ഇല്ല…അവള് മിണ്ടുന്നില്ല.

” അഞ്ചു ഒന്ന് തിരിഞ്ഞു കിടക്കെടി…. നീ എന്തേലും ഒന്ന് പറ ….വേണേൽ രണ്ടു കുത്തും കൂടി തന്നോ…മിണ്ടാതെ ഇരിക്കല്ലെ..plz”

അവളുടെ ശ്വാസം വിടുന്ന ശബ്ദം അല്ലാതെ അവള് ഒന്നും മിണ്ടിയില്ല..എനിക്ക് ദേഷ്യം വന്നു…ഞാനും തിരിഞ്ഞു കിടന്നു…അല്ല പിന്നെ…താഴുന്നതിനും ഒരു പരിധി ഇല്ലേ…എപ്പോളോ ഉറങ്ങിപ്പോയി .

രാവിലെ വീണ്ടും മൗന വൃതം തകിർതിയായി തന്നെ തുടങ്ങി…എന്നോടുള്ള ദേഷ്യം മൊത്തം ചെക്കനോട് തീർക്കുന്നുണ്ട്…അല്ലെങ്കിലും അവനു അത് തന്നെ വേണം…ചില സമയത്ത് എന്താ അമ്മയും മോനും കൂടി ഉള്ള പുന്നാരം…നമ്മളെ ഒന്നും വേണ്ട… ഞാൻ നല്ല കുട്ടി ആയി ഓഫീസിൽ പോകാൻ റെഡി ആയി. അമ്മ രാവിലെ തന്നെ അമ്മാവന്റെ വീട്ടിൽ പോകാൻ ഉള്ള തയാറെടുപ്പ് ആണ്..അമ്മാവന്റെ മകന്റെ കല്യാണം ആണ് മറ്റന്നാൾ…നാളെ വൈകിട്ട് ഞങ്ങൾക്കും പോകണം..ഡ്രസ്സ് പോലും എടുത്തിട്ട് ഇല്ല….ഇനി എന്തു ആകുമോ എന്തോ..

ഓഫീസിൽ ഇരുന്നിട്ട് ഒരു സുഖം ഇല്ല… ഇന്ന് ആണേൽ പതിവില്ലാത്ത തിരക്ക്…ഞാൻ ഒരു പ്രൈവറ്റ് കമ്പനി യില് accountant ആയി വർക് ചെയ്യുന്നു…അഞ്ചു വിനും ഉണ്ടായിരുന്നു ജോബ്….കിച്ചു ഉണ്ടായി കഴിഞ്ഞു 3 വയസ്സ് വരെ കൂടി അവള് ജോലിക്ക് പോയിരുന്നു….പിന്നെ അമ്മക്ക് അവനെ നോക്കാൻ പറ്റാതെ ആയപ്പോൾ അവള് ജോലിക്ക് പോക്ക് നിർത്തി… പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടെ…ആദ്യം ഒക്കെ എനിക്ക് അവളെ അഡ്ജസ്റ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു…വേറെ ഒന്നും അല്ല..അവളുടെ ദേഷ്യം…മിണ്ടാതെ ഇരിക്കൾ ഒക്കെ…പിന്നെ പിന്നെ അവള് എന്റെ എല്ലാം ആയി…ദേഷ്യം പോലെ തന്നെ തീവ്രം ആണ് അവളുടെ സ്നേഹവും…സ്നേഹിച്ച് നമ്മളെ ശ്വാസം മുട്ടിച്ചു കളയും…അവളെ ഒരിക്കൽ സ്നേഹിച്ച് തുടങ്ങി കഴിഞ്ഞാൽ പിന്നെ വിട്ടു പോരാൻ പറ്റില്ല …അങ്ങനെ ഒരുതി ആണ്…

ഞാൻ പൊതുവേ അവളോട് ചൂടാകാരില്ല….ആയാൽ തന്നെ അവള് തിരിച്ചു രണ്ടെണ്ണം പറഞ്ഞാല് തീരും ..പക്ഷേ ഇൗ മിണ്ടാതെ ഇരിക്കല്‌ സൂഷിക്കണം…പാമ്പിന്റെ പക ആണ് അവൾക്ക്…പകരം വീട്ടിയിരിക്കും.

നേരെത്തെ ഇറങ്ങി വീട്ടിൽ ചെന്ന് അവളെ ഒന്ന് സോപ്പ് ഇടണം എന്ന് വിചാരിച്ചിട്ട് പതിവിലും വളരെ വൈകി ആണ് ഇറങ്ങാൻ പറ്റിയ…കാര്യം പറയാൻ വേണ്ടി അവളെ വിളിച്ചപ്പോൾ കിച്ചു ആണ് ഫോൺ എടുത്തേ…വൈകി എങ്കിലും ഞാൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറി…അവൾക്കൊരു സാരീ എടുത്തു…നല്ല ബ്ളാക് കളറിൽ ഗോൾഡൺ വർക് ഉള്ള പട്ടുസരീ…എന്തായാലും കല്യാണത്തിന് നാളെ ഡ്രസ്സ് എടുക്കണം…എങ്കിൽ പിന്നെ ഇന്നാകാം …..ചെക്കനും എടുത്തു..അവള് കുറെ ആയി ബ്ളാക് കളർ സാരീ നോക്കുന്നു…അവള് ഒരുങ്ങി ചുന്ദരി ആയി നടക്കുന്നത് എനിക്ക് ഇഷ്ട്ടമാ….വീട്ടിൽ ഇടാൻ അവൾക്ക് സ്കർട്ടും ടോപ് ഒക്കെ വാങ്ങി കൊടുത്തിട്ടുണ്ട്….അമ്മ കാണുമ്പോൾ മുറു മുറുക്കും എങ്കിലും ഞാൻ പറഞ്ഞു അവള് അത് ഇടുമായിരുന്നൂ…അവൾക്കും ഇഷ്‌ട്ടമാ അതൊക്കെ..പക്ഷേ ഇപ്പൊ ജോലി ഒക്കെ നിർത്തിയത് ശേഷം ആകെ അവള് കോലം കേട്ടു…..അമ്മക്ക് കൂടി വയ്യാതായത്തോടെ മൊത്തം അവൾക്ക് ആണ് പണി…ചെക്കൻ ഭയങ്കര കുറുമ്പൻ ആയിരുന്നു….ഇപ്പൊ കുറച് ആയുള്ളൂ ഒന്ന് ഒതുങ്ങി. അവള് അങ്ങനെ ക്ഷീണിച്ചു പോയതിൽ എനിക്ക് ഭയങ്കര സങ്കട..അതാ അങ്ങനെ ഒക്കെ പറഞ്ഞെ.

ഡ്രസ്സ് പാക് ചെയ്തു bill അടച്ചു…സാരീ ക്ക് കുറച്ചു കൂടുതൽ വില ആയി…3000 ..അത്രേ ഒന്നും അവൾക്ക് എടുക്കാറില്ല….എങ്കിലും ഇത് കാണുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ചിരിയേക്കാൽ എനിക്ക് വലുതല്ല 3000 രൂപ

ബ്ലോക്കിൽ കുടുങ്ങി പിന്നേം വൈകി…ചെക്കൻ ഉറങ്ങിക്കാനും…അമ്മയും വീട്ടിൽ ഇല്ല…നന്നായി..കുറച്ചു ചവിട്ടും കുത്തും കിട്ടിയാലും വേണ്ടില്ല..ഇന്ന് തന്നെ പിണക്കം മാറ്റണം..ഞാൻ ഇൗ പെടാ പാട് പെടുന്നത് വേറെ ഒന്നും കൊണ്ട് അല്ല കേട്ടോ…അവള് അത്രക്ക് ജീവൻ ആണ് എനിക്ക്…അവള് പിണങ്ങി ഇരുന്നാൽ എനിക്ക് സഹിക്കില്ല…എല്ലാവരും പാവം പെൺപിള്ളേരെ കെട്ടാൻ നോക്കിയപ്പോൾ എനിക്ക് കിട്ടിയത് ഭയങ്കര ദേഷ്യവും …സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ഒരുത്തിയെ ആണ്..എന്റെ ജീവൻ.

വീട്ടിൽ എത്തി കോളിംഗ് ബെല്ലടിച്ചു…ഹാളിൽ മാത്രേ ലൈറ്റ് ഒള്ളു…കിച്ചു ഉറങ്ങിക്കനും..

വാതിൽ തുറന്നു അഞ്ചു നേ കണ്ട് ഞാൻ പകച്ചു നിന്നു….ഒരു സ്ലീവ് ലെസ്സ് ടോപ് um മുട്ട് വരെ മാത്രം ഇറങ്ങി നിൽക്കുന്ന പാവാടയും….തലമുടി നല്ല ലയർ പോലെ വെട്ടി വിടർത്തി ഇട്ടിട്ടുണ്ട്….കണ്ണിൽ നല്ല കട്ടിയിൽ മഷി എഴുതി. കയ്യും കാലും ഒക്കെ വല്ലാത്ത തിളക്കം….മൊത്തത്തിൽ കണ്ടാൽ നല്ല സുന്ദരി മണി….ആകെ മൊത്തം പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങി ഇറങ്ങി വന്ന പോലെ..ചുണ്ടിൽ ഒരു കള്ള പുഞ്ചിരി. ” ഇങ്ങനെ മതിയോ ചേട്ടാ…..?”

….ഈശ്വരാ !!!!!!!!!!.ഞാൻ വേഗം തപ്പി പേഴ്‌സെ എടുത്ത് തുറന്നു…ഇല്ല…ATM card missing ..ചാടി ഫോണിൽ നോക്കി… ഉണ്ട് അക്കൗണ്ട് ഡെബിറ്റ് ആയിട്ടുണ്ട്…6000 രൂപ..അതേ…അവള് പ്രതികാരം ചെയ്തു… പാർലറിൽ പോയി എന്നെ മുടുപ്പിച്ചിട്ടുണ്ട്……കയ്യിൽ ഇരുന്ന 3000 രൂപ യുടെ പട്ടുസാരി എന്നെ ഇരുന്നു കൊഞ്ഞനം കുത്തി….

അഞ്ചു + പ്രതികാരം=6000+3000

ശുഭം.

രചന: നീതു നീതു

Leave a Reply

Your email address will not be published. Required fields are marked *