ഓർമ്മയുണ്ടോ ഈ മുഖം ?

👉 ഭാഗം 2

ഭാഗം 3

രാവിലെ ഉണർന്ന് അടുക്കളയിലേക്ക് ചെന്ന ഉഷ കണ്ടത് ചായ ഉണ്ടാക്കുന്ന ദേവികയെയാണ് .

” ദേവുട്ടി നേരത്തെ ഉണർന്നോ ? ഇതാണോ പതിവ് , സമയം അഞ്ചു മണി അല്ലെ ആയിട്ടൊള്ളു ? ”

ഉഷ ദേവിക നീട്ടിയ ചായ കുടിച്ചു കൊണ്ട് പറഞ്ഞു .

“നല്ല ചായ , ആ പോത്ത് ഉണർന്നോ മോളെ ? കണ്ണൻ നാട്ടിൽ ഇല്ലാത്തപ്പോൾ പെണ്ണിന് ഭയങ്കര മടിയാ . ”

ഉഷയുടെ ചോദ്യത്തിന് ചിരിയിലൂടെ ദേവിക മറുപടി നൽകി .

“അമ്മായി ,,, ഇവിടെ അടുത്തു അമ്പലം വല്ലതും ഉണ്ടോ ? പിന്നെ അമ്മാവന് ചായയിൽ മധുരം ഇടണോ? ”

“അരവിന്ദേട്ടന് ഷുഗർ ഒന്നുമില്ല , മധുരപ്രിയനാണ് . ഇപ്പോൾ പത്രം നോക്കുന്നുണ്ടാവും , ഒരു ചായ പതിവാ . ഞാൻ പോയി അവളെ വിളിക്കാം , അവൾ വരും മോളുടെ കൂടെ .”

ദേവിക ഒരു കപ്പ് ചായ അരവിന്ദന് നേരെ നീട്ടി . പത്രത്തിൽ നിന്നും കണ്ണെടുക്കാതെ അരവിന്ദൻ ചായ വാങ്ങി കുടിച്ചു ശേഷം പതിയെ തലയുയർത്തി ദേവികയെ നോക്കി .

” എന്ത് പറ്റി , ചായ ഇഷ്ടമായില്ലേ ? ”

ദേവിക പേടിയോടെ തല കുനിച്ചുകൊണ്ടു ചോദിച്ചു .

” ചായ……കലക്കി , നല്ല ടെസ്റ്റ് ഉണ്ട് .”

അരവിന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

“വെറുതെ പറയണ്ട , മധുരമാണോ , കടുപ്പമാണോ കൂടുതൽ ? ”

” മോളെ കളിയാക്കാൻ പറഞ്ഞതല്ല ,കാര്യമായി പറഞ്ഞതാ. നിന്റെ അമ്മയുണ്ടാക്കുന്ന ചായപോലെ തന്നെ . ”

അരവിന്ദന്റെ വാക്കുകൾ ദേവികയുടെ ചുണ്ടുകളിൽ പുഞ്ചിരി തൂവി . കപ്പുമായി ദേവിക തിരിച്ചു അടുക്കളയിലേക്ക് നടന്നു .

“ദേവു ചേച്ചി ഞാൻ റെഡി ”

പടികൾ ഓടിയിറങ്ങി കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു .

” മോള് പോയി കുറിച്ചിട്ടു വാ , ഇത് ഞാൻ കഴുകി വച്ചോളാം .”

പാത്രം കഴുകുന്ന ദേവികയുടെ തോളിൽ തട്ടി വിളിച്ചുകൊണ്ട് ഉഷ പറഞ്ഞു .ചിരിച്ച മുഖവുമായി ദേവിയ്ക് മുറിയിലേക്ക് പോയി .

” കണ്ടു പഠിക്ക് , പെണ്കുട്ടികൾ അയാൾ ഇങ്ങനെ വേണം . ”

“അയ്യോ അമ്മേ , രാവിലെ തന്നെ തല്ല് ഉണ്ടാക്കല്ലേ . പിന്നെ ഒരു കാര്യം എന്റെ കുറ്റങ്ങൾ ദേവു ചേച്ചിയോട് പറഞ്ഞു കൊടുത്താൽ , അറിയാലോ എന്നെ .”

“എന്തോ ഞാൻ കേട്ടില്ല .” ഉഷ ശ്രീലക്ഷ്മിയുടെ ചെവി പൊന്നാക്കി .

“അയ്യോ വേദനിക്കുന്നു ,ദേ അമ്മേ അതു നോക്കിയേ .”

പടികൾ ഇറങ്ങി വരുന്ന ദേവികയെ ചുണ്ടികൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു .

“ഇതെന്താ സെറ്റ് സാരിയോ ? ”

ശ്രീലക്ഷ്മി കളിയാക്കി ചിരിക്കാൻ തുടങ്ങി .

“ഡി കളിയാക്കാതെ . നല്ല ഭംഗിയുണ്ട് , ഇവൾ കുശുമ്പ് കാരണം പറയുന്നതാണ് .”

ദേവികയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ഉഷ പറഞ്ഞു .

” എന്ത് പറ്റി എന്റെ ലച്ചുവിന് ? മുഖത്തിന് ഒരു വാട്ടം. ”

ശ്രീലക്ഷ്മി ദേവികയെയും കൂടി അമ്പലത്തിലേക്ക് നടന്നു . കാർമേഘം മൂടി നിൽക്കുന്ന ശ്രീലക്ഷ്മിയുടെ കവിളിൽ ദേവി പതിയെ തട്ടി .

“ചേച്ചി എന്തിനാ എനിക്ക് പണി തരുന്നത് ? ”

“പണിയോ , എന്ത് പണി .”

“പിന്നെ എന്തിനാ ഇത്ര നേരത്തെ ഉണരുന്നത് , അടുക്കളയിൽ കേറുന്നത് ? ”

ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ട് ദേവിക ചിരിക്കാൻ തുടങ്ങി .

“എന്തിനാ ചിരിക്കുന്നത് ? എനിക്കും ഒരു അവസരം കിട്ടും , അത് ഓർത്തോ .”

” ദേഷ്യപ്പെടാതെ , ഞാൻ ഇനി മേലാൽ അവർത്തിക്കില്ല ………. എന്നെനിക്ക് ഉറപ്പില്ല പക്ഷെ ഞാൻ ശ്രമിക്കാം. ”

“ഇതാണ് ഇവിടുത്തെ ഏറ്റവും നല്ല അമ്പലം . പുഷ്പാഞ്ജലി കഴിച്ചാൽ ഇവിടെ നിന്നും അവിലും മലരും തരും .ഞാൻ അതിനു വേണ്ടിയാ ഇവിടെ വരാറുള്ളത് . കൃഷ്ണനാണ് പ്രതിഷ്ഠ , നന്നായി പ്രാർത്ഥിച്ചോ .”

” കൃഷ്ണ , ഞാൻ ഇതുവരെ കണ്ടിട്ടിലെങ്കിലും അച്ഛൻ വാക്കുകളാൽ ഞാൻ അറിഞ്ഞ കണ്ണേട്ടനെ എത്രയും വേഗം എന്റെ മുന്നിൽ എത്തിക്കണേ . ”

ദേവിക കൃഷ്ണന് മുന്നിൽ തന്റെ ആഗ്രഹങ്ങൾ ഒരു നിവേദനം പോലെ സമർപ്പിച്ചു .

“ചേച്ചി എന്താ പ്രാർഥിച്ചത് ? ”

ഇലയിൽ നിന്നും അവിൽ വായിലേക്ക് വെച്ചുകൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു .

“ഒന്നുമില്ല . ഞാൻ ഒരു കാര്യം ചോദിക്കട്ടെ ശരത്തേട്ടൻ എന്താ പണി .”

“ഏട്ടനും എൻജിനിയർ പക്ഷെ , ഇവിടുത്തെ തറ കോളേജിൽ നിന്നും അല്ല , ഐ ഐ ടി ചെന്നൈ .”

“അതെറിയാം , അതല്ല എന്നിട്ടെന്താ ഇവിടുത്തെ കമ്പനിയിൽ ജോലി ചെയ്യുന്നത് . ”

“ഏട്ടന് വട്ടാണ് . വെറും വട്ടല്ല , നല്ല മുഴുത്ത വട്ട് . പുളിക്കു ഭയങ്കര നൊസ്റ്റാൾജിയാ . ഈ നാടും ഈ മഴയും മതി എന്ന ഏട്ടൻ പറയുന്നത് . ഒരു കൊല്ലത്തോളം ചെന്നൈയിലെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തു .അമേരിക്കക്ക് പോവാൻ എല്ലാം ഓക്കെ ആയപ്പോൾ ആ ജോലി റീസൈൻ ചെയ്തു .”

” ഏതായാലും അതു നന്നായി ഇല്ലെങ്കിൽ എന്റെ ചെക്കനെ വല്ലവളുമാരും അടിച്ചോണ്ട് പോയയെ . താങ്ക്സ് കൃഷ്ണ . ”

ദേവിക കൃഷ്ണനോട് മനസ്സിൽ നന്ദി പറഞ്ഞു .

“ചേച്ചി എന്തെങ്കിലും പറഞ്ഞോ ? ”

“ഏയ് , ഇല്ല .”

“എന്തോ പറഞ്ഞ പോലെ തോന്നി . വേഗം വാ , എന്റെ വയറ്റിൽ തീ കത്തി തുടങ്ങി .”

ശ്രീലക്ഷ്മി ഗേറ്റ് തള്ളി തുറന്നു . മുറ്റത്ത് കിടക്കുന്ന ശരത്തിന്റെ കാറിലേക്ക് സൂക്ഷിച്ചു നോക്കി .

“അമ്മേ ഏട്ടൻ വന്നോ ? ”

“ദേ ഇപ്പോ വന്നേ ഒള്ളു . കുളിക്കാൻ കയറി . ”

“ചേച്ചി കാത്തിരുന്നു ആൾ എത്തി .”

ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികയിൽ ആകാംഷ ഉണർത്തി .

“ദേവു , മോള് പോയി സാരി മാറി വാ ഭക്ഷണം കഴിക്കാം .”

ദേവിക തന്നാൽ ആവുന്നതും വേഗം റൂമിലേക്ക് ഓടി . “കൃഷ്ണ , ഇത്രയും വേഗം എന്റെ പ്രാർത്ഥന കേൾക്കും എന്ന് കരുതിയില്ല . അറിഞ്ഞിരുന്നെങ്കിൽ എന്റെ കഴുത്തിൽ കണ്ണേട്ടൻ താലി കെട്ടണം എന്ന് ഞാൻ പറയില്ലായിരുന്നോ .”

എത്ര ഒരുങ്ങിയിട്ടും ദേവികക്ക് തൃപ്തി തോന്നിയില്ല . അവൾ പതിയെ പടികൾ ഇറങ്ങിയ ശേഷം ഡൈനിങ് ടേബിളിലേക്ക് എത്തി നോക്കി .

“ദേവി ഇതാണോ കണ്ണേട്ടൻ .” ദേവിക ഞെട്ടിത്തരിച്ചു നിന്നു .

” മോളെ ദേവു നീ എന്താ അവിടെ നിൽക്കുന്നത് വാ , വന്നിരിക്ക് .”

അരവിന്ദൻ ദേവികയെ ക്ഷണിച്ചു .

“ഇല്ല ഞാൻ അമ്മായിയുടെ കൂടെ ഇരുന്നോളം . ”

“അതൊന്നും പറ്റില്ല വാ .”

അരവിന്ദൻ ദേവികയെ ബലമായി ശരത്തിന് എതിരെയുള്ള കസേരയിൽ ഇരുത്തി .ശരത്ത് മുഖം കാണാതിരിക്കാൻ എന്ന വണം ദേവിക തല താഴ്ത്തി ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി .

“ഇതെന്താ ഏട്ടനെ കാണാൻ കാത്തിരുന്ന ആൾ മുഖത്ത് പോലും നോക്കിയില്ലലോ ? ”

ശ്രീലക്ഷ്മി ദേവികയുടെ പത്രത്തിൽ ഒരു ദോശകൂടി വെച്ച ശേഷം പറഞ്ഞു .

“ലച്ചു നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് , ആഹാരം കഴിക്കുന്ന നേരത്തു സംസാരികരുതെന്ന് . ”

ശരത്തിന്റെ ദേഷ്യം കലർന്ന ശബ്‌ദം കേട്ട് ദേവിക ഞെട്ടി എക്കിൾ വന്നു.പിന്നീട് ശരത്തിന്റെ മുന്നിൽ നിന്നും ദേവിക പറ്റുന്ന പോലെ മറഞ്ഞു നിന്നു .ഏന്തു ചെയ്യണമെന്ന് അറിയാതെ ദേവിക മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .

“ദേവു ചേച്ചിക്ക് ഇതു എന്തു പറ്റി ? വാലിന് തീ പിടിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .”

റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് വന്ന ശ്രീലക്ഷ്മി ദേവികയെ കളിയാക്കി കൊണ്ട് ചോദിച്ചു. .

“അതു പിന്നെ ഒരു പ്രശ്നം ഉണ്ട് , അതു ഞാൻ , എങ്ങനെയാ ? ”

ദേവിക പേടികൊണ്ട് വാക്കുകൾ കിട്ടാതെ എന്തെല്ലാമോ പറഞ്ഞു .

“ദേവു ചേച്ചി കാര്യം എന്തായാലും പറ , ബാക്കി കാര്യം ഞാൻ ഏറ്റു . ഇനി എന്നെക്കൊണ്ട് നടക്കില്ല എങ്കിൽ നമുക്ക് ഏട്ടന്റെ സഹായം ചോദിക്കാം .”

” പ്രശ്നം നിന്റെ ഏട്ടൻ തന്നെയാ .”

ദേവിക പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

“എന്റെ ഏട്ടനോ , ഏട്ടൻ എന്താ ചെയ്തത് . ”

“ശരത്തേട്ടൻ അല്ല , ഞാനാണ് ചെയ്തത് . ”

“ദേവു ചേച്ചി എന്താ പറയുന്നത് ,എനിക്ക് ഒന്നും മനസ്സിലായില്ല .സംഭവം ക്ലിയർ ആയി പറ.”

ശ്രീലക്ഷ്മി തല മന്തികൊണ്ടു ചോദിച്ചു .

“ഒരുകൊല്ലം മുൻപാണ് ഞാൻ ആദ്യമായി നിന്റെ ഏട്ടനെ കാണുന്നത് ….

( ഫ്ലാഷ് ബാക്കിനുള്ളിൽ മറ്റൊരു ഫ്ലാഷ് ബാക്ക് )

“കുട്ടികൾ എല്ലാവരും ഒറ്റക്ക് ഒരിടത്തും പോവരുത് . പുറത്ത് നിന്നും ഭക്ഷണം വാങ്ങി കഴിച്ചു എന്തെങ്കിലും വന്നാൽ ട്രിപ്പ് അവിടെ വച്ചു അവസാനിക്കും . പിന്നെ നിങ്ങളുടെ ഫോൺ മറ്റു വിലകൂടിയ സാധനങ്ങൾ എല്ലാം നിങ്ങൾ തന്നെ സൂക്ഷിക്കണം . പെണ്കുട്ടികൾ ഗീതു ടീച്ചറുടെ കൂടെ കൂടെ പൊക്കോ , ടിച്ചർ നിങ്ങളുടെ റൂമുകൾ കാണിച്ചു തരും . ഒരിക്കൽ കൂടി പറയുന്നു ,ഊട്ടിയാണ് സൂക്ഷിക്കുക . ” ജിന്റോ സർ തന്റെ പൂച്ചപോലുള്ള ശബ്‌ദവും യുദ്ധത്തിന് പോവുന്ന പട്ടാളക്കാരന്റെ ഗൗരവത്തോടെയും പറഞ്ഞു .

“ഡി ദേവി എഴുന്നേൽക്കാൻ നോക്കു .” ശ്രുതി ബസിന്റെ സീറ്റിൽ ഇരുന്നു ഉറങ്ങുന്ന ദേവികയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു .

“പട്ടാളത്തിന്റെ പ്രസംഗം കഴിഞ്ഞോ ?”

“കഴിഞ്ഞ് , നീ വാ സ്ഥലം എത്തി . ”

ശ്രുതി ദേവികയെ ഉന്തി തള്ളി ബസ്സിന്‌ പുറത്തെക്ക് എത്തിച്ചു.

“ഇതാണ് ശ്രുതിയുടെയും ദേവികയുടെയും റൂം . ഫ്രഷ് അവണമെങ്കിൽ ആയിക്കോ .പിന്നെ കുളിക്കുന്നതിനു മുൻപ് ബാത്‌റൂമിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാൻ മറക്കണ്ട .ക്യാമ്പ്ഫയറിന്റെ നേരം ആവുമ്പോൾ ഞാൻ വന്നു വിളിക്കാം , പരിചയം ഇല്ലാത്തവർ വന്നാൽ ഡോർ തുറക്കരുത് . മനസ്സിലായല്ലോ .ശെരിയെന്ന എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി .”

ദേവികയെയും ശ്രുതിയെയും റൂമിൽ ആക്കിയ ശേഷം ഗീതു ടീച്ചർ പറഞ്ഞു .

” ഡി ഡോർ ലോക്ക് ചെയ്തോ , വെറുതെ എന്തിനാ . നീ ശ്രദ്ധിച്ചോ ആ റിസപ്ഷനിൽ ഇരുന്നിരുന്ന രണ്ടിന്റെയും നോട്ടം , പെണ്കുട്ടികളെ കണ്ടിട്ടില്ലാത്ത പോലെ .”

ദേവിക ബാഗിൽ നിന്നും കുളിക്കാൻ ഡ്രെസ്സ് എടുത്തുകൊണ്ട് പറഞ്ഞു .

“ഏയ് നിനക്ക് വെറുതെ തോന്നിയതാണ് .”

” എന്താ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം . ഡി കോഴി , എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് .ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ .”

ബാത്‌റൂമിൽ കയറിയ ശേഷം എല്ലാം പരിശോധിക്കാൻ തുടങ്ങി .

“എന്താടി പറ്റിയത് ? ”

എന്തോ വീഴുന്ന ശബ്‌ദം കേട്ട് ശ്രുതി ബാത്റൂമിന്റെ ഡോറിൽ തടി വിളിച്ചു കൊണ്ട് ചോദിച്ചു .

“ഒന്നുമില്ല , ഞാൻ ഒന്ന് വീണതാ . ”

“വീണോ എങ്ങനെ , നി ഡോർ തുറക്ക്.ഞാൻ ടീച്ചറെ വിളിക്കണോ ”

” വേണ്ട , എനിക്ക് ഒന്നും ഇല്ല . പ്രേതം സിനിമയിൽ കാണുന്നപോലെ ഈ ലൈറ്റിന്റെ പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയതാ . കൈ എത്താതെ വന്നപ്പോൾ ചാടി , പക്ഷെ ലാൻഡിംഗ് പാളി പോയി .”

ശ്രുതി പൊട്ടി ചിരിക്കാൻ തുടങ്ങി .ആരോ മുറിയുടെ ഡോറിൽ തട്ടുന്ന ശബ്‌ദം കേട്ടു ശ്രുതി ഡോറിലെ ചെറിയ ഹോളിലൂടെ പുറത്തേക്ക് നോക്കി .

“ആരാ ശ്രുതി ? ”

“ആരും ഇല്ല .”

“മാറ് ഞാൻ നോക്കട്ടെ .”

ദേവിക ഡോർ ഹോളിലൂടെ പുറത്തേക്കു നോക്കി .അപ്പുറത്ത് ശരത്തിനെയും സുഹൃത്തിനെയും കണ്ട ദേവിക്ക് ദേഷ്യം വന്നു .

“ഇത് ആ റിസപ്ഷനിൽ കണ്ട തെണ്ടികൾ അല്ലെ ,അപ്പോഴേ ഞാൻ പറഞ്ഞതാ അവൻമാർ ശരിയല്ല എന്ന് .ഞാൻ അവന്മാരെ ….”

“ദേവു വെറുതെ പ്രശ്‌നത്തിന് പോവേണ്ട .അവന്മാർ അവരുടെ പാട്ടിന് പൊക്കോളും .”

ശരത്തിനെയും കൂട്ടുകാരനെയും തെറി പറയാനായി ഡോർ തുറക്കാൻ ശ്രമിച്ച ദേവികയെ തടഞ്ഞു കൊണ്ട് ശ്രുതി പറഞ്ഞു .

വീണ്ടും ഡോറിൽ ആരോ തട്ടി . ശ്രുതിയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് ദേവിക ഡോർ തുറന്നു .

“നിന്റെ വീട്ടിൽ അമ്മയും പെങ്ങന്മാരും ഇല്ലെടാ നായേ …”

ദേവിക അറിയാവുന്ന എല്ല തെറിയും വിളിച്ചു കൂവി . ശ്രുതി ദേവികയെ റൂമിന് ഉള്ളിലേക്ക് വലിച്ചിട്ടു .

” സോറി ടീച്ചർ , അവൾ വേറെ ആരോ ആണെന്ന് കരുതിയാ അങ്ങനെ സംസാരിച്ചത് . ”

“താഴേക്കു വാ ക്യാമ്പ്ഫയർ സ്റ്റാർട്ട് ചെയ്യാറായി . ”

ദേവിക പറഞ്ഞ തെറിയുടെ ഹാങ് ഓവർ മാറിയ ശേഷം ഗീതു ടീച്ചർ പറഞ്ഞു .

” അയ്യോ ഗീതു ടീച്ചർ ആയിരുന്നോ ? ഞാൻ കരുതി ..”

” ഓ…നീ വിചാരിച്ചു അതു അവർ ആയിരിക്കും എന്ന് അല്ലെ ? ഇമ്മാതിരി തെറി ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല . അടുത്ത തവണ തെറി വിളിക്കുമ്പോൾ ആ രണ്ടു മത്തങ്ങ കണ്ണുകൾ തുറക്കാൻ ശ്രദ്ധിക്കണം . എന്നാലും ആ പാവം ഗീതു ടീച്ചർ തന്നെ വന്നു ചാടിയല്ലോ ?”

ഒരു നിശ്വാസത്തോടെ ശ്രുതി ദേവികയെ നോക്കി .

” നീ ഒന്നു ഒച്ച വെച്ചിരുന്നെങ്കിൽ , ഞാൻ ഉണർന്നാനെ .”

” നീ ഇതുവരെ കണ്ടിട്ടില്ലാത്ത നിന്റെ അമ്മയുടെ നാട് ഏത് ആണെന്നാ പറഞ്ഞേ ? ,കൊടുങ്ങല്ലൂർ അല്ലെ . വെറുതെ അല്ല ..”

ദേവിക ചിരിക്കാൻ തുടങ്ങി

“എന്താ ചിരി വാ അടിയിലേക്ക് പോവാം .”

ദേവികയും ശ്രുതിയും റൂമിൽ നിന്നും പുറത്തേക്ക് നടന്നു .

ആ റിസോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ ഉണ്ടായിരുന്നു . നാല് ഇടങ്ങളിലായി തീ കൂടിയിരിക്കുന്നു . അതിനു ചുറ്റുമായി കുറച്ചു ബെഞ്ചുകളും . ദേവികയെയും ശ്രുതിയെയും ഗീതു ടീച്ചർ അടുത്തേക്ക് വിളിച്ചു .ഒരു ബെഞ്ചിൽ ശരത്തും കൂട്ടുകാരനും ഇരിക്കുന്നുണ്ടായിരുന്നു .

” അടുത്തതായി എന്റെ അയൽവാസിയും എന്റെ ബെസ്റ്റ് ഫ്രണ്ടുമായ ശരത്ത് ഒരു പാട്ട് പാടും .”

ഗീതു ടീച്ചറുടെ വാക്കുകൾ ശ്രുതിക്കും ദേവികക്കും ഒരുപോലെ ഞെട്ടൽ ഉണ്ടാക്കി .

“പൂക്കൾ പോകും തരുണം ആരുയിരെ പാർത്ഥതയേറും ഇല്ലൈയെ….. ഉലരും കാലേയ് പൊഴുതൈ മൂലമതിയും പിരിന്തു പോവാതില്ല്യയെ….. നെറ്റ്‍വരായി നേരം പൊഗ വില്ല്യയെ രു അരികെ നേരം പോയതാവില്ലായിയെ ഏതുവും പേസവില്ല്യയെ ഇന്ഡര് അയണോ ഏതുവും തോൻഡ്രവില്ലായിയെ.. ഇത് എത്തുവോ?

നിറവും വിദ്യവില്ല്യയെ അത് വീടിനത്താൽ പകലും മുടിയാവില്ല്യയെ.. പൂന്തളിരെ..! ഓ…! ”

ശരത്തിന്റെ പാട്ടിന് അരുണിന്റെ വിരലുകൾ ഈണം നൽകി .ഓരോ വരി പാടുമ്പോഴും ശരത്ത് ദേവികയെ തന്നെ നോക്കുന്ന പോലെ ദേവികക്ക് തോന്നി .

ക്യാമ്പ്ഫയറിന് ശേഷം എല്ലാവരും പിരിഞ്ഞുപോവാൻ തുടങ്ങി .തന്നെ ആരോ തൊണ്ടിയെന്ന തോന്നിയ ദേവിക തിരിഞ്ഞു നോക്കി .പുറകിൽ നിന്നിരുന്ന ശരത്തിനെ കണ്ടതും ദേഷ്യത്തിൽ ദേവികയുടെ മൂക്ക് ചുവന്നു .

“എന്താടാ നീ ചെയ്തത് …..” ശരത്തിന്റെ മുഖത്ത് ദേവികയുടെ കൈ പതിഞ്ഞു .

😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤

രചന : ശ്രീജിത്ത് ജയൻ

ഫ്ലാഷ്ബാക്കിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ,ഒന്നല്ല കുറച്ചു ട്വിസ്റ്റുകൾ നിങ്ങളെ കാത്തിരിക്കുന്നു .തുടർന്നും വായിക്കുക . അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ ……

തുടരും ………………

Leave a Reply

Your email address will not be published. Required fields are marked *