ജീവ പ്രിയയുടെ വയറ്റിൽ തന്റെ ചെവി ചേർത്ത് സൂക്ഷിച്ചു കാതോര്‍ത്തു…

രചന: രാത്രിയുടെ സ്നേഹിതൻ

എട്ടോയ്… എട്ടായിയെ….. ”

ഹ പറയെഡീ…..,,ഞാൻ ഇവിടെ തന്നെ ഇല്ലേ…. “”

‘നിങ്ങൾ എൻ്റെ വയർ ഞെക്കി പൊട്ടിക്കുവോ മനുഷ്യ… ”

“ഗര്‍ഭിണിയാണെന്നും പറഞ്ഞ് കൂടുതല്‍ ജാഡ ഇറക്കല്ലേ..പുന്നാര ഭാര്യേ…ഞാൻ എൻ്റെ കുഞ്ഞിനോട് അല്ലേ സംസാരിക്കുന്നത്… അയിന് നിനക്ക് എന്താ….. “”..

“ഓഹ് ഇപ്പൊ നമ്മൾ പുറത്ത്… ഇക്കണക്കിനു പോയാൽ രണ്ടും കൂടി എന്നെ ചവിട്ടി പുറത്താകുമല്ലോ… ദേ.. നിങ്ങളുടെ പറച്ചിൽ കേട്ട് ഇവൻ ഇപ്പോ പുറത്ത് വരുമെന്ന തോന്നുന്നത്… ചവിട്ട് തുടങ്ങി… “‘

“ആണോഡിയേ…ശെരിക്കും…!!കെെമാറ്റിക്കേ..ഞാന്‍ നോക്കട്ടേ..”

ജീവ പ്രിയയുടെ വയറ്റിൽ തന്റെ ചെവി ചേർത്ത് സൂക്ഷിച്ചു കാതോര്‍ത്തു…അച്ചന്റെ സാമിപ്യം അറിഞ്ഞുകൊണ്ടെന്ന പോലെ..കുഞ്ഞൊന്ന് അനങ്ങി…

അവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു..തന്റെ ചുണ്ടുകള്‍ മെല്ലെ പതിപ്പിച്ച് അവന്‍ എഴുനേറ്റു…

“നിക്കും വേണം… ”

“നിനക്കല്ലേ എല്ലാം..

ജീവ പ്രിയയുടെ നെറ്റിയിൽ ആർദ്രമായി ചുണ്ടുകൾ അമർത്തി…

“അവൻ ആയിരിക്കത്തില്ല.. അവൾ ആയിരിക്കും.. നമ്മുടെ കുഞ്ഞു.. ദേ.. ന്റെ ഈ പെണ്ണിന്റെ അതെ പോലത്തെ ഒരു കുഞ്ഞാവ… ”

“ഓഹ് പിന്നെ.. അത് എന്നോട് ഉള്ള സ്നേഹം കൊണ്ടൊന്നും ആയിരിക്കില്ല.. നിങ്ങളുടെ പഴയ വല്ല കാമുകിമാരുടെ ഓർമ്മക്ക് പേരിടാൻ വല്ലോം ആരിക്കും.. പെണ്കുഞ്ഞെന്നു പറഞ്ഞത്.. ”

“ഓഹ്.. ഇവള്.. നീ പോയെ.. പ്രിയേ… ഞാൻ ഒന്നും പറയുന്നില്ല.. ഞാൻ ഉറങ്ങുവാ..

“അച്ചോടാ.. ന്റെ ചെക്കൻ പിണങ്ങിയോ..ഞാൻ ചുമ്മ പറഞ്ഞതലേ.. എട്ടായിയെ ഒരു കഥ പറ “..

അവൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കുറുകി കൊണ്ട് ചോദിച്ചു…

“ദേ.. പെണ്ണ.. എന്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കും.. പാതിരാത്രിക്ക് കിടന്ന് ഉറങ്ങാൻ ഉള്ളതിന് അവളുടെ ഒരു കഥ..മര്യാദക്ക് കിടന്ന് ഉറങ്ങ്.. കഥയൊക്കെ നാളെ.. ‘

ഹ.. നിങ്ങൾ എന്തോ മനുഷ്യനാടോ..ഇങ്ങനെ ഈ പാതിരാത്രിക്ക് പുളിയന്മാവിൽ കേറി മാങ്ങാ പറിക്കാനോ.. മസാലദോശ വേണമെന്നോ.. റൈഡ് പോകാനോ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ….ഒരു കഥ പറയാൻ അല്ലേ പറഞ്ഞോളു.. ഒന്നുവല്ലേലും നിങ്ങൾ കാരണം അല്ലെടോ ഞാൻ ഈ പരുവം ആയത്… ആ സ്നേഹം പോലും ഇല്ലാത്ത കണവൻ…. ഓരോരുത്തരുടെ ഭർത്താക്കന്മാരുടെ സ്നേഹം കാണുമ്പോ കൊതി തോന്നും…. എനിക്കും ഉണ്ട് ഒരണ്ണം.. അൻറോമാന്റിക് മൂരാച്ചി..

” ദേ.. എന്തും ഞാൻ സഹിക്കും.. എൻ്റെ റൊമാന്റികിനെ ചോദ്യം ചെയ്യല്ലേ… നീ ഈ അവസ്ഥയിൽ തന്നെ പറയണം ഞാൻ റൊമാന്റിക് അല്ലെന്ന്.. ”

” ഉറക്കം വരുന്നില്ല.. അതാ.. ഒരു കഥ. പറ… നമ്മുടെ കുഞ്ഞിനും കേൾക്കാൻ കൊതി ഉണ്ടെന്ന് തോന്നുന്നു.. നോക്കിയേ… നോക്കിയേ..കുഞ്ഞു അനങ്ങുന്നു… ”

“ഓഹ്.. നിനക്ക് ഇപ്പോ കഥ കേൾക്കണം.. അത് പറഞ്ഞാൽ മതി.. വെറുതെ ന്റെ കുഞ്ഞിനെ ഇടക്ക് വലിച്ചിടേണ്ട.. അവൾ ഉറങ്ങുവാണെന്ന് എനിക്ക് അറിയാം.. കെട്ടോ.. ”

“ഓഹ് ഇയാള് വലിയ ആള്‌.. ജാടയിറക്കാതെ പറയെടോ.. ”

പ്രിയ ജീവന്റെ നെഞ്ചിൽ തല വെച്ച് അവന്റെ കഥക്ക് കാതോർത്തു…

“പണ്ടൊരിടത്.. ഒരു……. ”

“നിക്ക്… നിക്ക് “”

എന്തോന്നടി… 🤨

” ദേ.. മനുഷ്യ.. രാത്രിയിൽ വല്ല കാക്കയുടെയോ പട്ടിയുടെയോ വല്ല കഥയും കൊണ്ട് വരുവണേൽ ഞാൻ കൂവും.. കെട്ടോ.. ”

“നീ വേണേൽ കേട്ടാൽ മതി.. ”

അവൾ അവന്റെ നെഞ്ചിൽ മെല്ലെ കടിച്ചോണ്ട് പറഞ്ഞു..

“പറ ജീവേട്ടാ.. ”

“ഹ.. ഈ പെണ്ണ്… ഞാൻ പറയാം.. ”

“മം.. അങ്ങനെ വഴിക്ക് വാ…

നെഞ്ചിൽ ഒന്നൂടെ മുഖം ചേർത്ത് അവൾ കാതോർത്തു..

“പണ്ടൊരു നാട്ടിൽ.. നാടെന്ന് പറഞ്ഞാൽ ഒരു ഗ്രാമം… അവിടെ ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു… ആളൊരു അമ്പലവാസിയും ആരുന്നു.. എല്ലാവർക്കും പ്രിയങ്കരൻ.. കാണാനും തരക്കേടില്ല.. എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു തനി നാട്ടിൻ പുറത്തുകാരൻ…. ”

“മം.. നായകൻ കൊള്ളാലോ.. ”

“ഡി കോപ്പേ.. ഇടക് കേറി കാര്യം പറഞ്ഞാൽ ഞാൻ നിർത്തിയിട്ട് എൻ്റെ പാട്ടിനു പോകും പറഞ്ഞേക്കം.. ”

“ഉയ്യോ… ഇനി യില്ലേ… തമ്പ്രാൻ പറ.. അടിയൻ. ഇനി മിണ്ടില്ല.. ”

. “ഹം…അങ്ങനെ ഒരു ദിവസം വൈകിട്ട് കവലയിൽ പോയിട്ട് വീട്ടിൽ പോകുന്ന സമയത്ത് വഴിയിൽ എന്തോ കിടക്കുന്നത് ദൂരെ നിന്നു അവൻ കണ്ടു….അടുത്തേക് ചെന്ന് നോക്കിയപ്പോ.. ”

“ഉയ്യോ. പ്രേതം ആണോ… 😱😱

“ഇനി നീ വാ തുറന്നാൽ നിന്നെ ദെ.. ആ ഭിത്തിയിൽ വാരി തേക്കും…..

“ഈ…… shorry…. “…

ഹം.

ചെന്ന് നോക്കിയപ്പോ.. പെണ്കുട്ടി വഴിയിൽ ബോധമില്ലാതെ കിടക്കുന്നു… പാന്റും ഷർട്ട്‌ഉം ആണ് വേഷം.. കൈയിൽ വലിയ ബാഗ് ഒക്കെ ഉണ്ട്… ഒരു നിമിഷം അവൻ പകച്ചു ചുറ്റിനും നോക്കി… എന്തോ ചെയ്യും…. ആരെയും കാണുന്നുമില്ല….

അപ്പോ.. നോക്കിയപ്പോ അവളുടെ ചെരുപ്പിന്റെ ഭാഗത്തു മുട്ടിന്റെ അവിടെ രണ്ട് ചെറിയ കുത്ത് പോലെ ഉള്ള മുറിവ് കണ്ട്……പാമ്പ് കടിച്ചെന്നുള്ള സത്യം അവൻ തിരിച്ചറിഞ്ഞു..

ഒട്ടും വൈകാതെ അവൻ ഉടുമുണ്ടിന്റെ അറ്റം കീറി അവളുടെ മുട്ടിനു താഴെ വെച്ച് അമർത്തി കെട്ടി അവളെ തോളിൽ ഇട്ടു കൊണ്ട് ഓടി കവലയിൽ ചെന്ന് ഓട്ടോ വിളിച്ചു ആശുപത്രിയിൽ ആക്കി… ആ…

രാത്രി മൊത്തം അവൻ അവൾക് കാവലിരുന്നു.. തന്റെ ഇഷ്ട്ടം ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു…. രാവിലെ ആയപ്പോ ആശുപത്രിയിൽ കുറേ വണ്ടികൾ വന്നു നിന്നു.. അതിൽ നിന്നു കുറേ സ്ത്രീകളും പുരുഷന്മാരും കരഞ്ഞോണ്ട് അകത്തേക്കു വന്നു…

“പേടിക്കാൻ ഒന്നുമില്ല.. വിഷം കുറഞ്ഞ പാമ്പ് ആണ് കടിച്ചത്.. തക്ക സമയത്തു കൊണ്ട് വന്നൊണ്ട് കുഴപ്പമില്ല… കുട്ടി അപകടനില തരണം ചെയ്തിട്ട് ഉണ്ട്… കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റും.. അപ്പൊ എല്ലാവർക്കും കാണാം.. ”

ഡോക്ടർ എല്ലാവരോടും പറഞ്ഞിട്ട് അകത്തേക്കു പോയി..

അവിടെ നടക്കുന്ന കാര്യങ്ങൾ kandകുറച്ചു കഴിഞ്ഞപ്പോൾ അവനു കാര്യം മനസിലായി.

താൻ ഇന്നലെ തോളത്തിട്ടുണ്ട് വന്ന മുതല് സാധാരണകാരി അല്ല.. ആ ദേശത്തെ വലിയ കുടുംബത്തിലെ പ്രമാണിയുടെ ഒറ്റ മകൾ ആണെന്ന്… പണം കൊണ്ടും കുടുംബ മഹിമ കൊണ്ടും വളരെ ഉയരത്തിൽ ഉള്ള കുടുംബത്തിലെ അവകാശി ആണെന്ന്.. .

തന്റെ ജോലി കഴിഞ്ഞെന്ന വിശ്വാസത്തോടെ അവൻ അവിടുന്ന് ഒരു പുഞ്ചിരിയോടെ ഇറങ്ങി…

അടുത്ത ദിവസം ദിവാകരേട്ടന്റെ കടയിൽ ചായ കുടിക്കാൻ ചെന്നപ്പോ ഇതാരുന്നു അന്നത്തെ ചർച്ച..

“പിള്ളേച്ചോ… നിങ്ങൾ അറിഞ്ഞോ വല്ലതും.. നമ്മുടെ മേലത്തെ വീട്ടിലെ ആ കൊച്ചു ഇല്ലിയോ… ഹാ… പുറം നാട്ടിലൊക്കെ പോയി പഠിക്കുന്ന ആ കൊച്ചു.. അതിനെ ഇന്നലെ കൊച്ചുവളവിനു വെച്ച് പാമ്പ് കൊത്തിയെന്നും പോലും…. ആരോ തക്ക സമയത്ത് ആശുപത്രിയിൽ ആക്കിയത് കൊണ്ട് രെക്ഷപെട്ടന്ന കേട്ടത്… ”

അവൻ അതും കേട്ടോണ്ട് അവസാന തുള്ളി ചായയും കുടിച് പൈസ കൊടുത്തു ഇറങ്ങി വരമ്പിലേക് നടന്നു…

“നീ ഉറങ്ങിയോ….. എങ്കിൽ നിർത്തിയേക്കാം.. ”

“ശെടാ.. മിണ്ടിയാൽ കുറ്റം…. മിണ്ടിയിലിൽ കുറ്റം.. ഇത് എന്തോന്ന…. പറ.. ഞാൻ കേൾക്കുണ്ട്.. ”

ഹ ശെരി..

അവൻ പിന്നെ അവളുടെ കാര്യം പാടെ മറന്നു. ഒരു ദിവസം നടന്ന് പോകുമ്പോ തന്റെ മുന്നിൽ പെട്ടെന്നു എന്തോ ചാടി വീണു… പ്രതീഷിക്കാത്ത കൊണ്ട് പെട്ടെന്ന് പിന്നിലോട് മറിഞ്ഞു…. ഞെട്ടി നോക്കിയപ്പോ ഉണ്ട് പാന്റും ഷർട്ടും തലയിൽ ഒരു തൊപ്പി ഒകെ വെച്ച് ലവൾ ….

. “എടോ..തന്നെ കണ്ട് പിടികത്തിലെന്ന് കരുതിയോ. മര്യാദക് എൻ്റെ കൊലുസ് താടാ കള്ള.. ” ..

ഇവൾ ഇത് എന്തോന്നാ പറയുന്നേ.. കോലുസോ…. കട്ടെടുത്തോ.. ഞാനോ… എപ്പോ..

“കുട്ടി… ഞാൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടാക്കി എന്നുളത് സത്യമാ… അമ്മ സത്യം ഞാൻ കൊലുസ് എടുത്തിട്ടില്ല… ”

” താൻ അരുവാ.. അപകടത്തിൽ പെടുന്നവരെ രെക്ഷിച്ചിട്ട് ഒന്നും അറിയാത്ത പോലെ നടക്കാൻ താൻ ആരാ സൂപ്പർമാനോ.. അതോ ശക്തിമാനോ…??? താൻ തന്നെ ആണോ ആളെന്ന് അറിയാൻ ഞാൻ ഒന്നു എറിഞ്ഞു നോക്കിയതാ… ”

“കുട്ടി പെട്ടെന്നു വീട്ടിൽ പൊക്കൊളു.. ഇത് താൻ പഠിച്ച പട്ടണം അല്ല… നാട്ടുകാർ അതും ഇതും ഒകെ പറയും… കുട്ടിക്ക് അത് ദോഷം ചെയ്യും… ”

“നിർത്തഡോ..ഇയാള് കുറേ നേരം ആയല്ലോ കുട്ടി കുട്ടി എന്ന് വിളിക്കുന്നു… തന്റെ മടിയിൽ ഇട്ടു വിളിച്ചതാണോടോ കുട്ടിയെന്നു…. മര്യാദക്ക് ദേവു എന്ന് വിളിച്ചോണം…. ഇല്ലെങ്കിൽ എൻ്റെ സ്വഭാവം മാറും പറഞ്ഞേയ്ക്കാം…ഇപ്പോ ഞാൻ പോണ്… കാണാം…. ”

ഇവൾ ഇത് എന്തോന്ന് ഇങ്ങനെ.. 🙄

രണ്ട് ദിവസം കഴിഞ്ഞു വീണ്ടും അവൾ പതിവ് പോലെ കാട്ടിൽ നിന്നു അവന്റെ മുന്നിൽ ചാടി വീണു… അവന്റെ മുന്നിൽ വന്നു നിന്നു..

“ഡോ..ഒരു മാതിരി പൈങ്കിളി ഒന്നും പറയാൻ എനിക്ക് അറിയത്തില്ല.. ഒള്ള കാര്യം ഒള്ള പോലെ അങ്ങ് പറയുവാ… എനിക്ക് ഇയാളെ ഇഷ്ട്ടാ….

ഇപ്പൊ താൻ ആലോചിക്കും ഇവൾക്ക് വട്ടാണോ എന്ന് അല്ലേ… ആണെന്ന് കൂട്ടിക്കോ… വഴിയിൽ മരണത്തോട് മല്ലിട്ട് കിടന്ന എനിക്ക് ജീവനും അതിലുപരി ഒരു പെണ്ണിന്റെ മാനവും തിരിച്ചു തന്ന ആളോട് തോന്നിയ പ്രാന്ത്…

തന്റെ സ്ഥാനത് വേറെ ഒരാൾ ആരുനേൽ ചിലപ്പോ ഞാൻ ഇന്ന് കണ്ടെന്നു വരുകയോ തന്റെ മുന്നിൽ ഇങ്ങനെ വരുകയോ ഉണ്ടാകാതില്ല.. എൻ്റെ ജീവനും മാനവും എനിക്ക് തിരിച്ചു തന്ന തനിക്ക് അല്ലാതെ വേറെ ആർക്കാഡോ അത് കൊടുക്കേണ്ടത്… അതിലുപരി ശെരിക്കും ഇഷ്ട്ടം തോന്നിയിട്ടാ ഞാൻ പറയണേ… ”

നീ എന്തോന്നാ പെണ്ണേ പറയുന്നേ.. നിന്നെ രക്ഷിച്ചു എന്ന് ഉള്ളത് സത്യം… അതിന്റെ പേരിൽ പ്രേമിക്കാനൊന്നും എന്നെ കൊണ്ട് പറ്റത്തതില്ല…അതൊന്നും ശെരി ആവതില്ല… നിനക്ക് വലിയ പഠിപ്പ് ഒക്കെ ഉണ്ട്.. മാത്രമല്ല നമ്മൾ തമ്മിൽ ജാതി കൊണ്ടും സമ്പാധികം കൊണ്ടും ഒരു പാട് അന്തരം ഉണ്ട്……..

“ഡോ നിർത്തു… മതി… ഇതൊക്കെ താൻ പറയുമെന്ന് എനിക്ക് അറിയാം.. അത് കൊണ്ട് തന്ന ഇഷ്ട്ടം ആണെന്ന് പറഞ്ഞത്.. കൂടുതൽ പറഞ്ഞു ചളം ആക്കണ്ട… മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് എന്നെ കെട്ടിയാൽ തനിക് കൊള്ളാം… അല്ലേൽ താൻ അന്ന് കൈ പിടിച്ചു കൊണ്ട് വന്ന ജീവൻ ഞാൻ ആ കൊച്ചു വളവിൽ ഉപേക്ഷിക്കും….. ”

അവളോടുള്ള സ്നേഹത്തെ മനസ്സിൽ ഒരു മൂടുപടം ചൂടികൊണ്ട് അവളുടെ നല്ല ഭാവിക് വേണ്ടി അവളെ അവൻ എതിർത്തു നടന്നു… എന്നാൽ ഇതെല്ലാം മനസിലാകുന്ന അവളുടെ മുന്നിൽ അധികം പിടിച്ചു നിക്കാൻ അവനു സാധിച്ചില്ല….

പിന്നെ മനസ്സറിഞ്ഞു രണ്ടു പേരും മത്സരിച്ചു സ്നേഹിച്ചു… അവരുടെ സ്നേഹത്തിനു ആ ദേശത്തെ കാറ്റും. പുഴയോരവും പാടവും സാക്ഷി ആയി..

“ഡാ… ഇനി വീട്ടിൽ പിടിച്ചു നിക്കാൻ പറ്റത്തില്ല.. ആലോചകൾ മുറുകി വരുവാ.. നമുക്ക് എവിടേലും പോയി ജീവിക്കാം….. എല്ലാം ഒതുങ്ങുമ്പ തിരിച്ചു വരാം…. ”

കുളക്കടവിലെ പടിയിൽ തന്റെ മടിയിൽ തല വെച്ചുകൊണ്ട് കണ്ണീരിന്റെ അകമ്പടിയോടെ അവൾ അത് പറഞ്ഞപ്പോ അവനു കൂടുതൽ എതിർക്കാൻ കഴിഞ്ഞില്ല… കാരണം അവളുടെ കണ്ണീർ കാണുമ്പോ വേദനിച്ചത് അവന്റെ ഇടനെഞ്ചിൽ ആരുന്നു… കണ്ണീർ പൊഴിഞ്ഞത്..

അങ്ങനെ അവർ തങ്ങളുടെ നല്ല ജീവിതം കണ്ട് കൊണ്ട് പരസ്പരം കൈ കോർത്തു ഒരിക്കലും അവസാനിക്കാത്ത തങ്ങളുടെ പ്രണയത്തെ സ്വപനം കണ്ട് കൊണ്ട് അവർ ബാംഗ്ളൂർ ബസ്സിൽ അന്ന് രാത്രിയിൽ കേറി…..

ഓരോ സ്ഥലവും പിന്നിട്ടു പോകുമ്പോളും അവന്റെ അടുത്തേക്ക് അവൾ കൂടുതൽ ചേർന്ന് ഇരുന്നു…. അവന്റെ കൈകൾ അവളുടെ തോളോട് ചേർത്ത് അവൻ ചേർത്ത് പിടിച്ചു…മറു കൈ കൊണ്ട് അവളുടെ കൈ കോർത്തു മടിയിൽ വെച്ചു കൊണ്ട് തങ്ങളുടെ ഇനിയുള്ള ജീവിതത്തിന്റെ മധുരം ഉൾക്കൊണ്ട്‌ അവർ തല പരസ്പരം മുട്ടി വെച്ചു കൊണ്ട് ഒരു നിമിഷം കണ്ണുകൾ അടച്ചു…..

എന്നാൽ വിധി മറ്റൊന്നാരുന്നു അവരെ കാത്തിരുന്നത്… എതിരെ പാഞ്ഞു വന്ന ലോറിയുടെ വേഗത അവരുടെ ജീവനെ എടുക്കാൻ മാത്രം കെല്പുള്ളതാരുന്നു ബസ്സിനകത്തേക് പാഞ്ഞു ഇടിച്ചു കേറിയ ആ ലോറിയുടെ മുൻവശം രക്തം കൊണ്ട് നിറഞ്ഞിരുന്നു……..

കണ്ണ് തുറന്നപ്പോ അവൻ ചുറ്റിനും നോക്കി… കയ്യിലെ ബ്ലഡ്‌ ട്രിപ്പും എല്ലാം ഊരി കളഞ്ഞു അവൻ അവന്റെ ദേവുവിനെ വിളിച്ചു അലറിക്കൊണ്ട് ആ റൂമിൽ അലഞ്ഞു…. ഡോക്ടർസ് വന്നു അവനെ മയക്കി കിടത്തി…..

കണ്ണ് തുറന്ന അവന്റെ മുന്നിലേക്ക് ഡോക്ടർ ഒരു പത്രം നീട്ടി….. അവൻ അതിന്റെ തലക്കെട്ട് വായിച്ചു..

“”””അമിതവേഗതയിൽ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചു യുവതി അടക്കം 13 പേർ മരിച്ചു… യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.. “”

ജീവന്റെ നെഞ്ച് പ്രിയയുടെ കണ്ണീർ കൊണ്ട് കുതിർന്നു….

. “ബാക്കി പറ ഏട്ടാ.”

. “അത്രേ ഒള്ളു മോളെ.. നായിക അവസാനിച്ചാൽ പിന്നെ നായകൻ ഇല്ലല്ലോ.. കഥയും…..”

“ഇങ്ങനെ സെന്റി ആകാൻ ആരുനേൽ ഞാൻ കഥ പറയാൻ പറയത്തില്ലാരുന്നു…. വെറും കഥ ആയാലും സങ്കടം ആയി ഏട്ടാ…. ശേ… ദേവുവിനൊപ്പം അവനും മരിച്ചാൽ മതിയാരുന്നു….. അപ്പൊ അവർ മരണത്തിൽ എങ്കിലും ഒന്നിച്ചു ജീവിച്ചേനെ…. “”

“ചില സന്തര്‍ഭങ്ങളില്‍ ദൈവം പോലും ക്രൂരത കാട്ടാറുണ്ട്… നീ ഉറങ്ങിക്കോ.. ഞാൻ ഒന്നു സ്‌മോക്ക് ചെയ്തിട്ട് വരാം….

‘മം… മം… കഥ പറഞ്ഞോണ്ട് ഒരെണ്ണം വലിച്ചോ..പിന്നെ… അധികം വെളിയിൽ നിന്നു മഞ്ഞു കൊണ്ട് പനി പിടിക്കേണ്ട.. ”

ഇല്ലടിയേ….

അവൻ അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകി ബാല്കണിയിലേക്ക് സിഗരറ്റും ആയിട്ട് നടന്നു.. ചുംബന ലഹരിയിൽ പ്രിയ മെല്ലെ കണ്ണുകൾ പൂട്ടി…

…സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിക്കാൻ ഭാവിച്ചപ്പോ അവന്റെ ഇടനെഞ് ഒന്നു തുടിച്ചു…..

വലം കൈ നെഞ്ചിൽ ചേർത്ത് വെച്ചപോ അവന്റെ കണ്ണിൽ നിന്നു രണ്ട് തുള്ളി കണ്ണീർ താഴേക്കു പതിച്ചു……..

“മാപ്പ് ”

അവൻ പയ്യെ പറഞ്ഞു… അത് കേട്ടതും ദേവുവിന്റെ ഹൃദയം അവന്റെ ഉള്ളിൽ ഒന്നൂടെ കുറുമ്പോടെ തുടിച്ചു………

ദൂരെ നിന്നു ഒരു താരകം അപ്പോഴും അവനെ നോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു….

*****
രചന: രാത്രിയുടെ സ്നേഹിതൻ

Leave a Reply

Your email address will not be published. Required fields are marked *