ഓർമ്മയുണ്ടോ ഈ മുഖം ?

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 5

ഭാഗം 6

“ദേവിക , ഒന്ന്‌ നിൽക്ക് ഒരു കാര്യം പറയാനുണ്ട് . ”

രാഹുൽ ദേവികയുടെ മുന്നിൽ കയറിനിന്നു .

“എന്താ രാഹുൽ ഹാളിൽ കയറാൻ ടൈം ആയി .”

” രണ്ട് മിനുറ്റ് , രണ്ടേ രണ്ട് മിനിറ്റ് . കുറച്ചു നാളായി ഞാൻ തന്നോട് പറയണം എന്ന് കരുതുന്നു . പക്ഷെ കഴിഞ്ഞില്ല …… ഐ ലൗ യൂ ….. ”

രാഹുൽ ഒരു റെഡ് റോസ് ബൊക്കെ ദേവികക്ക് നേരെ നീട്ടി .

“രാഹുൽ നിന്നോട് ഞാൻ സംസാരിച്ചത് ഒരു ഫ്രണ്ട് എന്ന നിലയിലാണ് . അതു തന്നെ മതി ഇനി അങ്ങോട്ടും . പിന്നെ ആദ്യം നീ നിന്റെ ഈ കഞ്ചാവിനോടുള്ള പ്രേമം നിർത്താൻ നോക്കു എന്നിട്ട് പഠിച്ചു വല്ല ജോലിക്കും കയറു . ശെരി എനിക്ക് പരീക്ഷയുണ്ട് , ഞാൻ പോവുന്നു .”

ദേവിക രാഹുൽ നീട്ടിയ ബൊക്കെ തട്ടി മാറ്റിക്കൊണ്ട് നടന്നതും രാഹുൽ ദേവികയുടെ വലതു കയ്യിൽ കയറി പിടിച്ചു .

“എനിക്ക് കിട്ടാത്തത് വേറെ ആർക്കും കിട്ടരുത് , അത് എന്റെ വാശിയാണ് .ഡാ ആ കുപ്പി അങ്ങോട്ട് എടുക്ക് .”

വേട്ടമൃഗത്തെ കൊല്ലാൻ പോവുന്ന വേട്ടകരന്റെ മുഖത്തോടെ രാഹുൽ പറഞ്ഞു .

രാഹുൽ ആസിഡ് വാങ്ങി ദേവികക്ക് നേരെ തിരിഞ്ഞു .

“ഒരിക്കൽ കൂടി ചോദിക്കാ ,എന്നെ നിനക്ക് ഇഷ്ടമാണോ ?”

ചോദിച്ചു തീർന്നതും രാഹുലിന്റെ നെഞ്ചിൽ ശരത്തിന്റെ ഷൂസിന്റെ പാട് പതിഞ്ഞു .

“ദേവു എന്താ നോക്കി നിൽക്കുന്നത് , പോയി ഹാളിൽ കയറാൻ നോക്കു ടൈം ആവുന്നു .”

പേടിച്ചു നിൽക്കുന്ന ദേവികയുടെ തോളിൽ തട്ടി കൊണ്ട് ശരത്ത് പറഞ്ഞു .

ശരത്തിന് നേരെ രാഹുലിന്റെ കൂട്ടുകാർ ഒത്തു കൂടി .

“അഞ്ചു പേരെ ഒള്ളു നിന്റെ നിന്റെ ഫ്രണ്ട്‌സ് , കഷ്ടമായി പോയി. വൺ ബൈ വൺ ആയി തല്ലാൻ നേരമില്ല ഓഫീസിൽ പോണം , സോ എല്ലാവരും ഒരു മിച്ചു വാ ”

ശരത്ത് തനിക്ക് നേരെ വന്ന അഞ്ചുപേരെയും തല്ലി താഴെ വീഴ്ത്തി . ദേവിക ക്ലാസ് മുറിയുടെ വാതിലിന് പുറകിൽ ഒളിഞ്ഞു നിന്ന് ഇതെല്ലാം കണ്ടു .

“ഡാ മോനെ നിന്റെ ഏട്ടന്റെ സ്ഥാനത്ത് നിന്ന് പറയുവാ , ഇനി മേലാൽ ദേവികയുടെ പുറകെ നടക്കരുത് . പിന്നെ ഒരു പെണ്കുട്ടികളോട് ആസിഡ് ഒഴിക്കും , പച്ചക്ക് കത്തിക്കും എന്നൊന്നും പറഞ്ഞു പേടിപ്പിക്കാനും പാടില്ല .അയ്യോ ഒരു കാര്യം മറന്നു .”

ശരത്ത് രാഹുലിന്റെ മൂക്കിന്റെ പാലം തല്ലി ഓടിച്ചു .

“ഇനി ഒരു കാര്യം കൂടി പറയാം , ദേവിക എന്റെ പെണ്ണാണ് . ” രാഹുലിനെ മുഖത്തോട് തീർത്തു പിടിച്ച ശേഷം അവനു മാത്രം കേൾക്കാൻ എന്നപോലെ ശരത്ത് പറഞ്ഞു .

ദേവിക പരീക്ഷ കഴിഞ്ഞു വരുമ്പോഴും ശരത്ത് കോളേജിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു .

“ശരത്തേട്ടന് ഇന്ന് ഓഫീസ് ഇല്ലേ ?”

ദേവിക ചിരിച്ച മുഖത്തോടെ ശരത്തിനെ നോക്കി .

“ഉണ്ടായിരുന്നു പക്ഷെ ലീവ് എടുത്തു .വാ കാറിൽ കയറ് .”

ശരത്ത് ദേവികക്ക് കാറിന്റെ മുന്നിലെ ഇടതുവശത്തെ ടൂർ തുറന്നു കൊടുത്തു .

“മുന്നിലെ സീറ്റ് ഭാവിയിൽ ഏട്ടന്റെ ഭാര്യക്ക് ഇരിക്കാൻ ഉള്ളതാണ് .ഇതുവരെ മറ്റാരെയും ഏട്ടൻ ഈ സീറ്റിൽ ഇരുത്തിയിട്ടില്ല .”

എന്ന ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികയുടെ കാതിൽ മുഴങ്ങി .

“ഞാൻ ആദ്യം പറയണോ , അല്ലെങ്കിൽ വേണ്ട . ആദ്യം കണ്ണേട്ടൻ എന്നോട് പറയട്ടെ.”

ദേവിക ചിന്തയിൽ മുഴുകി .

“ദേവു എന്താ ചിന്തിക്കുന്നത് , ഞാൻ എന്തിനാ എന്നു ലീവ് എടുത്തത് എന്നാണോ ? ”

“അതേ, അതേ ,ഞാൻ അതു തന്നെയാ ആലോചിച്ചത് .”

“ഇന്ന് മാത്രമല്ല അടുത്ത കുറച്ചു കാലത്തേക്ക് ലീവ് എഴുതി കൊടുത്തു .”

“എന്തിന് ?”

ദേവികയുടെ സംശയം വാക്കിലും മുഖത്തും നിറഞ്ഞു .

“ദേവുന്റെ പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ ഇനി ഒന്നും ബാക്കിയില്ലലോ ?,,,,,,ലിച്ചുന്റെയും കഴിഞ്ഞു . ”

“എന്താ ഈ പറഞ്ഞു വരുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .”

“ദേവു ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വീട്ടിലേക്ക് നമ്മൾ പോവുന്നു . അധികം നീട്ടി വിളിക്കാതെ പറയാം , താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തറവാട്ടിലേക്ക് കുറച്ചു ദിവസം നിൽക്കാൻ പോവുന്നു . ” ദേവികയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ശരത്ത് മനസ്സ് നിറയെ നോക്കി നിന്നു .

“അമ്മ പറഞ്ഞു കേട്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് ഒന്നു തറവാട്ടിൽ പോവണം ചെറിയമ്മാവനെയും വല്യമ്മയെയും കാണണം എന്നെല്ലാം . ”

“കൊള്ളാലോ ഞാൻ കരുതി ദേവുന് തറവാടിന്റെ കുറിച്ചു ഒരു ഐഡിയും ഉണ്ടാവില്ല എന്ന് . ”

ശരത്ത് ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു .

”അമ്മ പറഞ്ഞു കെട്ടുള്ള അറിവ് മാത്രമേ ഉള്ളു ചെറിയമ്മാവന്റെ ഫാമിലിയെ കുറിച്ചൊന്നും അറിയില്ല . വല്യമ്മക്ക് രണ്ടു മക്കളുണ്ടെന്നും അറിയാം .”

“അത്രക്കും കാര്യങ്ങൾ അറിയില്ലേ ധാരാളം , ബാക്കി അവിടെ ചെന്ന ശേഷം അറിയാം .”

ശരത്ത് കാർ വീടിന്‌ മുന്നിൽ നിർത്തി .

“ഊണ് കഴിച്ചു കഴിഞ്ഞു ഒരു മൂന്നു മണി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം . ”

ദേവികക്ക് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുവാൻ വേണ്ടി ശരത്ത് ഡോർ തുറഞ്ഞു കൊടുത്ത ശേഷം പറഞ്ഞു .ദേവിക അപ്പോഴും ശരത്ത് തന്നെ സൈഡ് സീറ്റിൽ ഇരുത്തിയത്തിന്റെ ത്രില്ലിൽ ആയിരുന്നു .

“പിന്നെ രാവിലെ നടന്നത് ഒന്നും ആരോടും പറയണ്ട .”

ദേവിക ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു

☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ശരത്ത് ദേവികയെയും ശ്രീലക്ഷ്മിയെയും കൂടി നാട്ടിലേക്ക് തിരിച്ചു . ഹൈവേയിൽ വച്ച് അരുണും അവരുടെ കൂടെ കൂടി .

“ഞാൻ ചിന്തിച്ചു വാല് വരുന്നില്ലേ എന്ന് , എന്തേ ഇപ്പോൾ ആ വഴിക്ക് വരാറില്ല ? ”

ശ്രീലക്ഷ്മി അരുണിന്റെ തലയിൽ അടിച്ചുകൊണ്ട് ചോദിച്ചു .

“ആ നിന്റെ ഏട്ടൻ പറഞ്ഞില്ലേ എന്നെ പിടിച്ചു തട്ടിയ കാര്യം ? ”

ഇല്ല എന്ന അർത്ഥത്തിൽ ദേവിക കണ്ണടച്ചു .

“എന്ന കേട്ടോ , കഴിഞ്ഞ മൂന്ന് മാസം എന്നെ ബാംഗ്ളൂരിൽ ഒരു ഫീൽഡിൽ മാനേജരായി വിട്ടു . എന്റെ കോലം നോക്കു ഞാൻ തേങ്ങ ചോദിച്ചാൽ അവന്മാർ ചക്ക എടുത്തോണ്ട് വരും , അതാ എന്റെ അവസ്ഥ .”

അരുൺ ആരാണെന്ന് അറിയാത്തതുകൊണ്ട് ദേവിക ശ്രീലക്ഷ്മിയെ തോണ്ടി വിളിച്ചു .

“ഓ , ഞാൻ ആരാണെന്ന് അറിയില്ല അല്ലെ , എന്നാൽ ഞാൻ തന്നെ പറയാം . എന്റെ പേര് അരുൺ . ചെറുപ്പം മുതൽ ഇവന്റെ പിന്നാലെ നടക്കുന്നതാണ് എന്റെ പണി .ഞാൻ ഇപ്പോൾ ഇവന്റെ കമ്പനിയിൽ ജോലിചെയ്യുന്നു . ഇനി എന്താ അറിയേണ്ടത് ? ”

“ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ,എവിടെവെച്ചാണ് എന്നൊരു പിടിയും കിട്ടുന്നില്ല . ”

“എന്നെ ഇപ്പോഴും മനസ്സിലായില്ല , തന്റെ ഫ്രണ്ട് ശ്രുതിയുടെ അമ്മാവന്റെ മോനാണ് , ഊട്ടിയിൽ വച്ചു ഇവന്റെ ഒപ്പം എന്നെ കണ്ടിട്ടുണ്ട് , ഓർമയില്ലേ ? ”

“ആദ്യം കണ്ടപ്പോൾ ഓർമ്മ കിട്ടിയില്ല , അന്ന് ഈ താടിയില്ലായിരുന്നല്ലോ , അതാ പെട്ടന്ന് മനസ്സിലാവാതെ പോയത് , സോറി . ”

“മോനെ അരുൺ , എനിക്ക് ഉറങ്ങണം , ഇനി ശബ്‌ദം ഉണ്ടാക്കിയാൽ പിടിച്ചു വെളിയിൽ കളയും . ”

ശ്രീലക്ഷ്മി ദേവികയുടെ വായ പൊത്തി പിടിച്ചു .

അഞ്ചുമണിയോടെ അവർ തറവാട്ടിൽ എത്തി . കാറിൽ നിന്നും ഇറങ്ങിയ ദേവികയെ ശരത്ത് അടുത്തേക്ക് വിളിച്ചു .

“തനിക്ക് ഇവിടെ പുതിയ രണ്ടു കൂട്ടുകാരെ തരാം . പിന്നെ ഒരു ഗിഫ്റ്റും , പക്ഷെ അത് ഇപ്പോൾ അല്ല തന്റെ പിറന്നാളിന് .”

“എന്റെ ബർത്ത്ഡേ എങ്ങനെ അറിയാം ? ”

ദേവിക കണ്ണുകൾ ചിമ്മാതെ ശരത്തിന്റെ കണ്ണികളിലേക്ക് നോക്കി നിന്നു .

“അതൊക്കെ അറിയാം താൻ ഉള്ളിലേക്ക് ചെല്ലാൻ നോക്ക്, എത്തിയ കാര്യം ഞാൻ അച്ഛനെ ഒന്നു വിളിച്ചു പറയട്ടെ .”

ദേവിക പ്രണയം നിറഞ്ഞ ഒരു ചിരി ശരത്തിന് നൽകിയ ശേഷം ശ്രീലക്ഷ്മിക്ക് അരികിലേക്ക് നടന്നു .

“എന്തായിരുന്നു അവിടെ , ഏട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞോ , അതോ ഏട്ടൻ പറഞ്ഞോ ? അല്ല ഇതുവരെ കാണാത്ത ഒരു റൊമാന്റിക് ചിരി രണ്ടിന്റെയും മുഖത്ത് തെളിഞ്ഞു കണ്ടു അതുകൊണ്ട് പറഞ്ഞതാണ് . എന്തായാലും വാ ഇവിടെ കുറച്ചു പേർ ചേച്ചിയെ കാണാൻ കാത്തിരിക്കുന്നുണ്ട് .”

ശ്രീലക്ഷ്മി ദേവികയുടെ കൈ പിടിച്ചു തറവാടിന്റെ പടികൾ കയറി .

ഒരു ഇല്ലം എന്നു തോന്നി പോവുന്ന ഒരു പഴയ തറവാട് . ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു മിനി വരിക്കാശ്ശേരി മന . വീടിന് മുൻപിൽ കായ്ച്ചു നിൽക്കുന്ന മാവ് . മാവിന്റെ അടിയിലായി ഒരു ബ്ലാക്ക്‌ അംബാസിഡർ കാർ കഴുകി ഇട്ടിരിക്കുന്നു . വീടിന്റെ സിഡിലുള്ള കാർ പോർച്ചിൽ ഒരു പഴയ എൻഫീൽഡ് ബുള്ളറ്റ് . ദേവിക ചുറ്റുമുള്ള കാഴ്ചകളെ ലക്ഷ്മി പറഞ്ഞു തന്ന കഥയിലെ വീടുമായി ഒത്തുനോക്കി . ശരത്തിനെ പുറകിൽ കാണാതെ ദേവിക കാറിന് ചുറ്റും കണ്ണോടിച്ചു .

“ചേച്ചി എന്താ നോക്കുന്നത് ? ”

“അല്ല , കണ്ണേട്ടനെയും അരുണിനെയും കാണുന്നില്ല .”

“ഏട്ടൻ അരുണേട്ടന്റെ വീട്ടിലേക്ക് പോയിട്ടുണ്ടാവും .ദേവു ചേച്ചി വാ , ഇവിടെ ആരൊക്കെ ഉണ്ടെന്ന് അറിയണ്ടേ . ”

ശ്രീലക്ഷ്മി ദേവികയുടെ കൈപിടിച്ചു വീടിനു ഉള്ളിലേക്ക് നടന്നു .

“ചെറിയമ്മേ , ദേ ഒരു പുതുമുഖം വന്നിട്ടുണ്ട് . ”

തുറന്നു കടന്ന ഡോറിലൂടെ ശ്രീലക്ഷ്മി ദേവികയും വീടിന് അകത്തേക്ക് കയറി.നടുമുറ്റത്ത് ഇറങ്ങി ചുറ്റും നോക്കിയ ശ്രീലക്ഷ്മിയെ മുകളിലെ നിലയിൽ നിന്നും മീര കൈവീശി കാണിച്ചു .

“ആ വന്നോ , അമ്മേ ദേ അവര് വന്നു .”

ശരവേഗത്തിൽ മരം കൊണ്ട് ഉണ്ടാക്കിയ പടികൾ ഓടിയിറങ്ങി മീര ശ്രീലക്ഷ്മിയുടെ പിന്നിൽ നിന്നിരുന്ന ദേവികയുടെ അറുകിലേക്ക് ചെന്നു .

“ഓ , നമ്മളെ ഇപ്പോൾ വേണ്ടതായി , ഇവിടെ എന്തേ ചെറിയച്ഛനും ചെയിയമ്മയും ? ”

” അച്ഛൻ എന്തോ വാങ്ങാൻ പുറത്തേക്ക് ഇറങ്ങി , അമ്മ പുറത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടാവും ,അവർ തമ്മിൽ ഒരു മുട്ടൻ ഇടി കഴിഞ്ഞേ ഒള്ളു .”

“ചെ , മിസ് ആയി പോയി . സാരമില്ല ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ . ചേച്ചി എന്താ നോക്കുന്നത് ? ”

ദേവിക തന്റെ കൈ മുറുകെ പിടിച്ചു നിൽക്കുന്ന മീരയോട് എന്ത് പറയണം എന്നറിയാതെ ശ്രീലക്ഷ്മിയെ നോക്കി .

“എന്നെ കുറിച്ചു ഇവൾ ഒന്നും പറഞ്ഞിട്ടില്ല അല്ലെ , എനിക്ക് തോന്നി . ഞാൻ ദേവു ചേച്ചിയുടെ രണ്ടാമത്തെ അമ്മാവന്റെ മകൾ , പേര് മീര . ജനിച്ചത് നോക്കിയാൽ ഇവളെക്കാൾ മൂന്നു മാസം മൂത്തതാണ് ഞാൻ . പക്ഷെ ഇന്നു വരെ ഇവൾ എന്നെ ചേച്ചി എന്നൊന്നും വിളിച്ചിട്ടില്ല . ഫോൺ ചെയ്യുമ്പോൾ എല്ലാം ഞാൻ ചേച്ചിക്ക് ഫോൺ കൊടുക്കാൻ പറയാറുണ്ട് .പക്ഷെ അപ്പൊ ഇവൾ പറയും നേരിൽ കാണുമ്പോൾ മിണ്ടിയാൽ മതിയെന്ന് , ഇല്ലെങ്കിൽ നമ്മൾ എന്നെ പരിച്ചയപ്പെടുമായിരുന്നു . ”

“വെറുതെ എല്ലാം എന്റെ തലയിൽ വെക്കേണ്ട , നിന്നോട് എത്ര തവണ അങ്ങോട്ട് വരാൻ പറഞ്ഞതാ , എന്നിട്ട് വന്നോ . നീയും വന്നില്ല , ഇവിടെ നിന്നും ആരും വന്നില്ല . ഈ കാണിക്കുന്ന സ്നേഹം മാത്രമേ ഉള്ളു ,ഉള്ള് വെറും പൊള്ളയാ . ”

“ദേവു ലച്ചു പറയുന്നതൊന്നും തലയിൽ കയറ്റല്ലേ , ഈ കാന്താരി വെറുതെ ഓരോന്ന് പറയുന്നതാണ് .ചെറിയമ്മാവന് ഒരു ചെറിയ സർജറി ഉണ്ടായിരുന്നു . പുറത്തേക്ക് ഒന്നും പോവാൻ പറ്റാത്തത് കൊണ്ടാണ് അങ്ങോട്ട് വരാതിരുന്നത് . അല്ലാതെ ദേവുട്ടിയെ കാണാൻ ആശയില്ലാത്തത് കൊണ്ടല്ല .പിന്നെ വല്യമ്മയുടെ കാര്യം അറിയാലോ ? ”

സന്ധ്യ ശ്രീലക്ഷ്മിയുടെ ചെവി പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു .

“അയ്യോ വിട് ചെറിയമ്മേ , എനിക്ക് നോവുന്നു . ഇനി ഞാൻ കള്ളം പറയില്ല .”

ദേവികയോടുള്ള സ്നേഹം ഒരു കെട്ടി പിടിയിലൂടെ സന്ധ്യയും മീരയും പ്രകടിപ്പിച്ചു .

“രണ്ടാളും പോയി കുളിച്ചിട്ടു വാ , അപ്പോഴേക്കും ഞാൻ ചായ എടുക്കാം . മീര… ദേവുന് മുറി കാണിച്ചു കൊടുക്ക് . ”

മീര ദേവികയുടെ കയ്യിൽ പിടിച്ചു മുകളിലേക്ക് പടികൾ കയറി .മുകളിലെ നിലയിൽ കിഴക്ക് ഭാഗത്തുള്ള മുറി മീര ദേവികക്ക് കാണിച്ചു കൊടുത്തു .

“ദേ ഇതാണ് ദേവു ചേച്ചിയുടെ മുറി .”

മീര മുറിയിലെ ജനാലകൾ തുറന്നു . ഇളം കാട്ടിൽ ദേവികയുടെ മുടികൾ പാറി .

“അല്ല ദേവു ചേച്ചി എന്താ ഈ മുറിയിൽ ? വാ നമുക്ക് ഒരുമിച്ച്‌ കിടക്കാം .”

ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ദേവിക .

“ഡി നിന്റെ മുറിയിലേക്ക് കട്ടിലു പിടിച്ചിട്ടോ ? ”

” ഞാൻ കരുതി ,ചേച്ചിക്ക് പ്രൈവസി .”

“നീ ഒന്നും വിചാരിക്കേണ്ട . നീ ദേവു ചേച്ചിയെയും വിളിച്ചോണ്ട് വാ , ഞാൻ മുറിയിൽ ഉണ്ടാവും . ”

ശ്രീലക്ഷ്മി ദേവികയുടെ കയ്യിൽ നിന്നും ബാഗുകൾ വാങ്ങി മീരയുടെ മുറിയിലേക്ക് നടന്നു . പുറകെ ദേവികയും .മീരയുടെ മുറിയുടെ എതിർ വശത്തുള്ള മുറിയിലേക്ക് ദുഃഖത്തോടെ ശരത്ത് കയറി പോവുന്നത് ദേവിക ശ്രദ്ധിച്ചു . ഫ്രഷ് ആയി വീട് ചുറ്റി കാണാൻ തീരുമാനിച്ച ദേവിക പടികൾ ഇറങ്ങാൻ നേരം ശരത്തിന്റെ മുറിയിലേക്ക് നോക്കി . ആ മുറികൾ അപ്പോഴും അടന്നു കിടക്കുകയായിരുന്നു . ഹാളിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിലേക്ക് ദേവിക നോക്കി നിന്നു .

“എങ്ങനെയുണ്ട് കലക്കൻ അല്ലെ , ഈ ഫോട്ടോ അച്ഛൻ പട്ടാളത്തിൽ നിന്ന് ലീവിന് വന്നപ്പോൾ എടുത്തതാണ് . അച്ഛനും , വലിയച്ഛനും , അമ്മായിമാരും . ”

“എന്താ ഈ ഫ്രെയിമിൽ ഫോട്ടോ ഒന്നും ഇല്ലാത്തത് ? ” ദേവിക കൂട്ടത്തിൽ ഫോട്ടോ ഇല്ലാത്ത ഒരു ഫ്രെയിമിലേക്ക് കൈ ചൂണ്ടി .

“അതോ , നാല് മക്കളും അവരുടെ ജീവിത പങ്കാളികളും , അതിനു വേണ്ടി അച്ഛച്ഛൻ ഉണ്ടാക്കിയതാണ് ഇത് . ചന്ദനത്തിലാണ് പണിതിരിക്കുന്നത് . പക്ഷെ അങ്ങനെ ഒന്ന് എടുക്കാൻ പറ്റിയില്ല . ”

ദേവികയുടെ മുഖം വാടിയതായി മീരക്ക് തോന്നി .

“സാരമില്ല , ഇപ്പോൾ എല്ലാം ശരിയായില്ല ,വേണമെങ്കിൽ ഇനിയും ആവാം അല്ലോ . അല്ലെങ്കിൽ നമ്മുടെ തലമുറയുടെ കല്യാണം കഴിയട്ടെ , അല്ലെ .”

തന്റെ അമ്മയും അച്ഛനും ആ കുടുംബത്തിന് എത്രത്തോളം ദുഃഖം സമ്മാനിച്ചു എന്ന ചിന്ത ദേവികയെ അലട്ടി .

“യാത്ര കാരണം ആണെന്ന് തോന്നുന്നു . വല്ലാത്ത തലവേദന . ഞാൻ പോയി കുറച്ചു നേരം കിടക്കട്ടെ .”

മീരയോട് തലവേദന എന്നു പറഞ്ഞു ദേവിക മുകളിലേക്ക് പടികൾ കയറി പോയി . മുറിയിലേക്ക് കയറുന്നതിന് മുൻപ് ദേവിക ശരത്തിന്റെ മുറിയിലേക്ക് തിരിഞ്ഞു നോക്കി . എന്താണ് ശരത്തിന്റെ വിഷമത്തിൽ കാരണം എന്ന ചിന്ത ദേവികയെ വീണ്ടും അലട്ടി . ദേവിക ശരത്തിന്റെ കതകിൽ മുട്ടി വിളിച്ചു . തുടരും….

രചന : ശ്രീജിത്ത് ജയൻ

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം : 7

Leave a Reply

Your email address will not be published. Required fields are marked *