ഓർമ്മയുണ്ടോ ഈ മുഖം ?

ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 6

ഭാഗം : 7

ശരത്ത് പുറത്തേക്ക് വരുന്നില്ല എന്നു കണ്ട ദേവിക മുറിയിലേക്ക് നടന്നു . രാത്രിയിൽ അത്താഴത്തിന്റെ നേരത്തും ശരത്ത് വന്നില്ല . ശരത്തിന്റെ ഭാവമാറ്റത്തെ കുറിച്ച് ചാരുകസേരയിൽ ഇരുന്ന് ചിന്തിച്ചുകൊണ്ടിരുന്ന ദേവിക അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു .

“ദേവു , ദേവു . ”

ബലരാമൻ തട്ടി വിളിച്ചു . ചെറുതായി നരച്ച മുടി , പിരിച്ചു വച്ച മീശ .

“ചെറിയമ്മാവൻ …..”

ദേവിക അൽപം സംശയത്തോടെ പറഞ്ഞു .

“ഡൗട്ട് വേണ്ട . ഞാൻ തന്നെയാണ് നിന്റെ അമ്മയുടെ അനുജൻ ബലരാമൻ . ”

“ആ അച്ഛൻ വന്നോ , കയ്യിൽ എന്താ ? ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയത് കോട്ട വാങ്ങാൻ ആയിരുന്നു അല്ലെ . ”

മീര ബലരാമന്റെ കയ്യിലെ ബാഗ് തട്ടി പറിച്ചു തുറന്നു നോക്കി .

“ദേവു എന്താ ഇവിടെ ഇരുന്ന് ഉറങ്ങുന്നത് , കണ്ണനും ലച്ചുവും എവിടെ ? ”

“ദേവു ചേച്ചിക്ക് നല്ല തലവേദനയാ ,ഏട്ടനും തലവേദന ഉണ്ടെന്ന് തോന്നുന്നു , അടിയിലേക്ക് കണ്ടില്ല . ലച്ചു അവിടെ അമ്മയോട് ഇടിയുണ്ടാക്കുന്നുണ്ട് .”

“തലവേദന ഉണ്ടെങ്കിൽ മോള് പോയി കിടന്നോ നമ്മുക്ക് നല്ല സംസാരിക്കാം . നീ ചേച്ചിയെ മുറിയിൽ ആക്കി കൊടുക്ക് .”

മീര തലകുലുക്കി കൊണ്ട് ദേവികയുടെ കയ്യിൽ പിടിച്ചുയർത്തി .മുറിയിൽ എത്തിയപ്പോൾ ദേവിക ഒരിക്കൽ കൂടി ശരത്തിന്റെ മുറിയിലേക്ക് നോക്കി . ശരത്തിനെ കുറിച്ചുള്ള ചിന്തകൾ ദേവികയുടെ ഉറക്കം കെടുത്തി . നേരം വെളുത്തതും ദേവിക ശരത്തിന്റെ കതകിൽ വീണ്ടും ഒരിക്കൽ കൂടി തട്ടി വിളിച്ചു .

“അകത്തേക്ക് വാ .”

മുറിയുടെ ഡോർ തുറന്ന് തിരിച്ചു പോവാൻ തുനിഞ്ഞ ദേവികയെ ശരത്ത് അകത്തേക്ക് വിളിച്ചു .

“എന്തു പറ്റി , മൂഡ് ഔട്ട് ആണെന്ന് തോന്നുന്നു . ഇന്നലെ പുറത്തേക്ക് പോയി വന്നപ്പോൾ തുടങ്ങിയതാണല്ലോ ഈ ഒറ്റക്കിരിപ്പ് . ”

ശരത്ത് ഫോൺ ദേവികക്ക് നേരെ നീട്ടി .

“ആരാ ഇത് ? ”

ദേവിക ഫോണിലെ ഫോട്ടോയിലേക്ക് നോക്കി .

“വല്യമ്മയുടെ മോനാ, ശ്രീകുമാർ .”

മുഖത്ത് നിന്ന് തന്നെ ദേവികക്ക് ശരത്തിന്റെ വിഷമത്തിന്റെ ആഴം തിരിച്ചറിഞ്ഞു .ശരത്ത് ദേവികയോട് ശ്രീകുമാറിനെ കുറിച്ചു പറഞ്ഞു .

” അപ്പോ ഇപ്പോൾ എവിടെയാണ് എന്നൊരു പിടിയും ഇല്ലേ ? ഒരു പോലീസുകാരനെ കാണാതായിട്ട് പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല ? ”

“ഇല്ല , എവിടെ ആണെന്ന് പോയിട്ട് , ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല . ”

ശരത്ത് പുറത്തേക്ക് വന്ന കണ്ണുനീർ മറക്കാൻ ശ്രമിച്ചു .

” ശ്രീയേട്ടനെ കുറിച്ചു വിവരം എന്നറിഞ്ഞാണ് ഞാൻ ഇന്നലെ ഏട്ടന്റെ വീട്ടിലേക്ക് പോയത് . പക്ഷെ …..”

കണ്ണുനീർ പറയാതെ പോയ ശരത്തിന്റെ വാക്കുകൾ പൂർത്തിയാക്കി.

“അല്ല ചേച്ചിയും കുട്ടികളും ഇപ്പോഴും ഇവിടെയാണോ ? ”

“ഏട്ടൻ ചേച്ചിയെ വേണ്ടെന്ന് വച്ചപ്പോൾ ചേച്ചിയുടെ വീട്ടുകാർ വിളിച്ചതാണ് , പക്ഷെ ചേച്ചി അതിന് തയ്യാറായില്ല . ഇപ്പോൾ വീട്ടുകാരുമായി അടുപ്പവും ഇല്ല .എട്ടാനായിരുന്നു എന്റെ റോൾ മോഡൽ , ഏട്ടനെ കുറിച്ചു ഓർക്കുമ്പോൾ ഇവിടെ എല്ലാവരുടെയും കണ്ണു നിറയും . താൻ വേഗം ഫ്രഷ് ആയി വാ . അവിടെ വരെ ഒന്നു പോവാം , പിന്നെ നാളെ തന്റെ ബർത്ത് ഡേ അല്ലെ എനിക്ക് കുറച്ചു പണിയുണ്ട് , ഞാൻ പോയി വരുന്ന വരെ നിങ്ങൾ മൂന്ന് പേരും പിള്ളേരെയും കളിപ്പിച്ചു ഇരുന്നോ . ”

ദേവിക ശരിയെന്ന് രീതിയിൽ തലയാട്ടി .

“ഇവിടെ വെറുതെ ഇരുന്നാൽ ആർക്കും ഓരോന്ന് ചിന്തിച്ച് വിഷമം വരും ,അതുകൊണ്ട് ആദ്യം ഈ മുറിക്ക് പുറത്തേക്ക് വാ .”

ദേവികയുടെ വശിക്ക് മുൻപിൽ ശരത്ത് താഴ്ന്നു കൊടുത്തു .

” ഗുഡ് മോർണിംഗ് കണ്ണാ . എന്റെ ഹെല്പ് വേണോ ?”

പൊടിപിടിച്ചു കിടക്കുന്ന ബുള്ളറ്റ് തുടച്ചുകൊണ്ടിരുന്ന ശരത്തിനെ ബലരാമൻ സഹായിക്കാൻ തുടങ്ങി .ബലരാമൻ എത്ര ശ്രമിച്ചിട്ടും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല . അവസാന ശ്രമം എന്നപോലെ ശരത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു .ശരത്തും ബലരാമനും പഠിച്ച പണി പതിനെട്ടും പയറ്റുന്നത് കണ്ട മീരയും ദേവികയും അവരുടെ അടുത്തേക്ക് ചെന്നു .

“ഭാഗ്യം സ്റ്റാർട്ട് ആയി . അവിടെ കിടന്ന് നശിച്ചു പോവേണ്ട എന്ന് കരുതിയ ചേച്ചി ഇത് ഇവിടെ കൊണ്ടു വന്നിട്ടത് . ഇത് ഓടിക്കാൻ ഇപ്പോൾ എന്നെക്കൊണ്ട് നടക്കില്ല എന്നു അറിയുന്നത് കൊണ്ടാണ് നിന്നോട് ഇത് കൊണ്ടു പോവാൻ പറഞ്ഞത് . ”

ശരത്ത് ബുള്ളറ്റിന്റെ അക്‌സിലേറ്റർ കൂടി കൊടുത്തു .

“ഞാൻ ബുള്ളറ്റ് ഓടിക്കറില്ല എന്നറിഞ്ഞിട്ടും എന്തിനാ വെറുതെ …”

“അല്ല , ശരത്തേട്ടൻ ബുള്ളറ്റ് ഓടിക്കാൻ പേടിയാണോ ? ”

ദേവിക മീരയുടെ കയ്യിൽ നുള്ളികൊണ്ട് ചോദിച്ചു . ദേവികയുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ശ്രീലക്ഷ്മി അവിടേക്ക് കടന്നു വന്നു .

“എന്റെ ഏട്ടന് ബുള്ളറ്റ് ഓടിക്കാൻ പേടിയോ , നല്ല കലക്കൻ കോമഡി . ചെന്നെയിൽ പഠിക്കുമ്പോൾ ബുള്ളറ്റിൽ ഹിമാലയത്തിലേക്ക് പോയ മുതലാണ് ഈ ഇരിക്കുന്നത് .”

ദേവികയുടെ കണ്ണുകളിൽ ആശ്ചര്യം നിറന്നു .ദേവിക ചെറു ചമ്മലോടെ ശരത്തിനെ നോക്കി .ദേവികയുടെ മുഖം കണ്ട ശരത്ത് അറിയാതെ ചിരിക്കാൻ തുടങ്ങി . “എന്താ അപ്പോൾ ബുള്ളറ്റ് ഓടിക്കില്ല എന്ന് പറഞ്ഞത് ? ”

ദേവികയുടെ ചോദ്യം ശരത്തിന്റെ മുഖത്തെ ചിരി ഇല്ലാതാക്കി . ദേവികക്ക് മറുപടി നൽകാതെ ശരത്ത് വീടിന് ഉള്ളിലേക്ക് നടന്നു .

“എന്തിനാ മോളെ അത് ചോദിച്ചത് , ആര് ചോദിച്ചലും അതിന് മടുപടി നൽകില്ല . ”

“അല്ല , എന്താ ബുള്ളറ്റിനോട് മാത്രം ?”

അതിനുള്ള മറുപടി നൽകിയത് ശ്രീലക്ഷ്മി ആയിരുന്നു .

“ബുള്ളറ്റ് മാത്രമല്ല , ഒരു ടുവീലറും ഓടിക്കാറുണ്ടായിരുന്നില്ല . ചേച്ചിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വേണ്ടിയാ ഏട്ടൻ വീണ്ടും ടുവീലറിൽ കൈ വച്ചത് . ”

“അല്ല , അപ്പോൾ എന്താ ഇതിന്റെ പിന്നിലെ കാര്യം എന്ന് ആർക്കും അറിയില്ലേ ? ”

അറിയില്ല എന്ന അർത്ഥത്തിൽ ശ്രീലക്ഷ്മിയും മീരയും ഒരുമിച്ചു തലയാട്ടി .

” ചേച്ചി വാ റെഡിയാവാം , ഏട്ടൻ പുറത്ത് പോവുമ്പോൾ വല്യമ്മയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് .”

ബുള്ളറ്റിന്റെ ഹാൻഡിൽ തിരിച്ചുകൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ മുഖത്ത് ഗ്രീസ് തേച്ചശേഷം മീര വീട്ടിലേക്ക് ഓടി പുറകെ ശ്രീലക്ഷ്മിയും.അവരെ മൂന്നു പേരെയും ശ്രീകുമാറിന്റെ വീട്ടിൽ ആക്കിയ ശേഷം ശരത്ത് അരുണിന്റെ വീട്ടിലേക്ക് ചെന്നു . മൂന്ന് തവണ ശക്തിയായി ഹോണടിച്ചു .

“ദേ വരുന്നു . എന്താടാ രാവിലെ തന്നെ , മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ ? ”

“വന്ന് വണ്ടിയിൽ കയറാൻ നോക്ക് ? ”

ശരത്ത് കാറിന്റെ ഡോർ തുറന്നു കൊടുത്തു .

“കൊറച്ചു ഷോപ്പിംഗ് ഉണ്ട് അപ്പോൾ നിന്നെയും കൂട്ടം എന്നുകരുതി .”

“ഷോപ്പിംഗിന് എന്തിനാ ഞാൻ ? മൂന്ന് പെങ്ങന്മാർ വീട്ടിൽ ഇല്ലേ ? ”

“മൂന്നല്ല , രണ്ട് .”

അരുണിനെ നോക്കാതെ ശരത്ത് പറഞ്ഞു .

“ഡാ പന്നി , കാര്യമായിട്ടാണോ പറഞ്ഞത് ? അപ്പൊ എന്റെ സംശയം തെറ്റിയില്ല . ”

“സംശയമോ ? ”

ശരത്ത് കാർ നിർത്തിയ ശേഷം അരുണിനെ നോക്കി .

“വെറുതെയാണോ , ഇന്നലെ ഇടക്കിടക്ക് നീ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നത് .അതുപോലെ …”

അരുൺ പറയാൻ വന്നത് പൂർത്തിയാക്കാതെ ചിരിക്കാൻ തുടങ്ങി .

“നീ എന്താ പറയാൻ വന്നത് ? ചിരിക്കാതെ കാര്യം പറ .”

“എന്ന കേട്ടോ , നീ മാത്രമല്ല ആ കൊച്ചും നിന്നെ ഇടക്കിടക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു . പെണ്ണിന്റെ മൂക്കിലേക്ക് രക്തം ഇരച്ചു കയറി ചുവക്കുന്നതിന് ഒരു രഹസ്യം ഉണ്ട് മോനെ . അത് അറിയണമെങ്കിൽ ഒരിക്കൽ എങ്കിലും പ്രേമിക്കണം . ”

“നാളെ ദേവുന്റെ ബർത്ത് ഡേയാണ് , നാളെ പ്രപ്പോസ് ചെയ്താലോ , എന്താ നിന്റെ അഭിപ്രായം ? ”

“ഇതിലും നല്ല ദിവസം വേറെയുണ്ടോ , നാളെ ഒരു കലക്കൻ പാട്ട് പാടി അതിന്റെ അവസാനം അവളെ പ്രപ്പോസ് ചെയ്യ് , പൊളിക്കും .”

“കാര്യം . ”

ശരത്തിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു .ശരത്ത് അരുണിനെയും കൂട്ടി ജ്വല്ലറിയിലേക്ക് കയറി .

“എന്താടാ ഇവിടെ ”

“ഒരു റിംഗ് വാങ്ങാൻ .”

“ഓ അങ്ങനെ . നടക്കട്ടെ , നടക്കട്ടെ.”

“എന്താ സർ വേണ്ടത് .”

ഒരു സെയിൽസ് മാൻ ശരത്തിന് അടുത്തേക്ക് വന്നു.

“ഒരു റിംഗ് വേണം .”

“റിംഗ്‌സിന്റെ സെക്ഷൻ അവിടെയാണ് . ”

നേരം കുറച്ചായിട്ടും ശരത്തിനെ കാണാതെ വന്ന അരുൺ ശരത്തിന്റെ അടുത്തേക്ക് ചെന്നു .

“എന്താടാ ഇതു വരെ എടുത്തില്ലേ ? ഒരു മോതിരം വാങ്ങാൻ ആണോ ഈ കഷ്ടപ്പാട് . ”

“ഡാ , ഇതിൽ ഏതു വേണം . ”

ശരത്ത് അരുണിന് നേരെ രണ്ട് മോതിരങ്ങൾ നീട്ടി .

“നീ ഏതെങ്കിലും എടുക്ക് . ”

അരുൺ ദേഷ്യത്തോടെ ശരത്തിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി പുറത്തേക്ക് നടന്നു .

“വിച്ച് വൺ സർ . ”

ശരത്ത് ദേവികക്ക് ഇഷ്ടപ്പെടും എന്ന് തോന്നിയ ഒരു റിംഗ് വാങ്ങി .പിന്നീട് ബർത്ത് ഡേക്ക് വേണ്ട മറ്റു സാധനങ്ങളും വാങ്ങി .

“തീർന്നില്ലേ , ഇനി പോവമോ സമയം ഉച്ചയായി . ”

“ഒരു പണികൂടിയുണ്ട് . ”

“എന്ത് പണി ? ”

അരുൺ ദേഷ്യം അടക്കി പിടിച്ച് ശരത്തിനോട് ചോദിച്ചു .

” നീ പേടിക്കണ്ട , നിനക്ക് നല്ല കലക്കൻ ബിരിയാണി വാങ്ങി താരം ഞാൻ , എന്താ അത് പോരെ ? ”

ശരത്തിന്റെ ബിരിയാണി എന്ന ഓഫർ അരുണിന്റെ ദേഷ്യം അല്പം ഇല്ലാതാക്കി .ഭക്ഷണ ശേഷം ശരത്ത് അരുണിനെയും കൂട്ടി കൃഷ്ണനെയും ലക്ഷ്മിയെയും കാണാനായി യാത്ര തിരിച്ചു .

“അമ്മാവൻ ഇവിടെ കാണും എന്ന് ഞാൻ കരുതി . ”

അമ്പലത്തിനു അടുത്തുള്ള ആൽത്തറയിൽ ഇരുന്ന് നാട്ടുകാരോട് സംസാരിച്ചു കൊണ്ടിരുന്ന കൃഷ്ണന് അരികിലേക്ക് ശരത്ത് ചെന്നു .

” കണ്ണൻ തനിച്ചാണോ വന്നത് , അച്ഛൻ വന്നില്ലേ ? ”

ശരത്ത് ആൽത്തരയിലേക്ക് കയറി ഇരുന്നു .

“അതിനു ഇത്തവണ ഞാൻ വന്നത് അമ്മായി അറിയാതെ അമ്മാവനോട് സംസാരിക്കാൻ അല്ല .”

“പിന്നെ കൈയോടെ കൂടി കൊണ്ട് പോവാൻ ആണ് . ” “നീ എന്താ ഈ പറയുന്നത് , നിന്റെ അമ്മായി സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ? ”

“അതൊക്കെ ഞാൻ ശെരിയാക്കി കാണിച്ചു തരാം . ”

ശരത്ത് കൃഷ്ണനെ നിർബന്ധിച്ച് കാറിൽ കയറ്റി .

” ദേ ആ ആൽത്തറ വരെയുള്ള വഴിയേ എനിക്ക് അറിയൂ , ബാക്കി അമ്മാവൻ പറഞ്ഞു തരണം . പറയാൻ മറന്നു ഇത് അരുൺ എന്റെ കൂട്ടുകാരൻ ആണ് ,അരുൺ. ”

കൃഷ്ണൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ശരത്ത് യാത്ര തിരിച്ചു . പാടത്തിന്റെ അരികിൽ ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീട് . കാറിൽ നിന്നും ഇറങ്ങി വീടിനു നേരെ നടന്ന ശരത്തിനെ അരുൺ പിടിച്ചു നിർത്തി .

“എന്താടാ . ”

“ഡാ എന്തായാലും ഇവിടെ വരെ വന്നു എന്നാൽ ഞാൻ പോയി എന്റെ പെണ്ണിനെ ഒന്ന് കണ്ടിട്ടു വരാം . കാർ ഞാൻ എടുക്കുവാ നീ ഓപ്പോളേ കൺവിൻസ് ചെയ്തിട്ടു വിച്ചാൽ മതി .”

ശരത്തിന്റെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി അരുൺ പോയി .

” ലക്ഷ്മി , ലക്ഷ്മി .”

“എന്താ മനുഷ്യാ വെറുതെ പുറത്ത് നിന്ന് വിളിച്ചു കൂവുന്നത് . ”

കയ്യിൽ ചട്ടകവുമായി അടുക്കളയിൽ നിന്നും ലക്ഷ്മി ദേഷ്യത്തോടെ പുറത്തേക്ക് വന്നു . കൃഷ്ണന്റെ കൂടെ നിന്നിരുന്ന ശരത്തിനെ സംശയത്തോടെ നോക്കിയെങ്കിലും അധികം വൈകാതെ ലക്ഷ്മി ശരത്തിനെ തിരിച്ചറിഞ്ഞു . വർഷങ്ങൾക്ക് മുൻപ് താൻ കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച കണ്ണനെ വീണ്ടും കണ്ടപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു . നിറഞ്ഞ കണ്ണുകളോടെ ശരത്ത് ലക്ഷ്മിയെ വിളിച്ചു .

“ഓപ്പോളേ ….”

ആ വിളിയിൽ ലക്ഷ്മിയുടെ വാശിയുടെ മഞ്ഞുമല ഉരുകി വീഴാൻ തുടങ്ങി . കുറച്ചു നേരം ശരത്തിനെ തന്നെ നോക്കി നിന്ന ലക്ഷ്മി എന്തോ ഓർത്ത പോലെ വീടിന് ഉള്ളിലേക്ക് കയറി പോയി , പുറകെ ശരത്തും . ശരത്തിനോട് എന്തു പറയണം എന്നറിയാതെ ലക്ഷ്മി മുറിയിൽ കയറി വാതിലിൽ ചാരി നിന്ന് വിങ്ങിപ്പൊട്ടി .

” ഓപ്പോളേ , എന്നെ മനസ്സിലായി എന്ന് എനിക്കറിയാം . ഓപ്പോളുടെ കണ്ണൻ ആണ് വിളിക്കുന്നത്. എന്തിനാ ഈ വാശി . ”

ശരത്തിന്റെ ഒരു ചോദ്യത്തിനും ലക്ഷ്മി മറുപടി നൽകിയില്ല .

“എല്ലാം എല്ലാവരും മറന്നു . അന്നും ഇന്നും ആ വീട് ഓപ്പോളുടെ വരവിനായി കാത്തിരിക്കുകയാണ് . അമ്മാവന് ഇല്ലാത്ത വാശി എന്തിനാ ഓപ്പോൾക്ക് . ഒരിക്കൽ പോലും ഓപ്പോളുടെ കണ്ണ് നിറയാൻ അവിടെയുള്ള ആരും ആഗ്രഹിച്ചിട്ടില്ല . ഓപ്പോള് ഒന്നും പറയാതെ കല്യാണ തലേന്ന് അമ്മാവന്റെ കൂടെ ഇറങ്ങി പോയപ്പോഴും , “ലക്ഷ്മിയുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിർ നിന്നിട്ടില്ല , പിന്നെ എന്തിനാണ് എന്നോട് മറച്ചു വച്ചത് .”എന്ന അച്ഛൻ ചോദിച്ചത് . ഓപ്പോളോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്റെ അച്ഛൻ മകൾക്ക് ശ്രീലക്ഷ്മി എന്ന് പേരിടുമോ ? ദേ എനിക്ക് സങ്കടം വരുന്നുണ്ട് ,ഞാൻ ഇപ്പോ കരയും . ”

ശരത്ത് കണ്ണുകൾ തുടച്ചുകൊണ്ട് വാതിലിൽ ഒന്നു കൂടി മുട്ടി വിളിച്ചു .

“തിരിച്ചു വരുമ്പോൾ നിങ്ങളെ രണ്ടാളെയും കൂട്ടി കൊണ്ട് വരും എന്ന് അച്ഛനും, ചെറിയച്ഛനും , ദേവും പിന്നെ അച്ഛച്ഛന്റെ ആത്മാവിനോടും വാക്ക് കൊടുത്താണ് വന്നത് , പക്ഷെ ഇപ്പോ വേണ്ടായിരുന്നു എന്ന് തോന്നുന്നു .നാല് മക്കളും അവരുടെ കൈ പിടിച്ചു നിൽക്കുന്ന മരുമക്കളും അച്ഛച്ഛന്റെ ആ സ്വപ്നം നാളെ സത്യമാക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞാൻ ഓപ്പോളെ കാണാൻ വന്നത് , പക്ഷെ ….സാരമില്ല അത് ഇനിയും ഒരു സ്വപ്നമായി തന്നെ ഇരിക്കട്ടെ . ഞാൻ പോട്ടെ അമ്മാവാ , നാളെ ദേവുന്റെ പിറന്നാൾ അല്ലെ ഉറച്ചു ഷോപ്പിംഗ് ബാക്കിയുണ്ട് . ”

ശരത്ത് നിറഞ്ഞ കണ്ണുകളോടെ കൃഷ്ണനെ നോക്കി . ശരത്തിനോട് എന്ത് പറയണം എന്നറിയാതെ കൃഷ്ണൻ ശരത്തിനെ കെട്ടി പിടിച്ചു .

“മോനെ കണ്ണാ ….”

മുറിയിൽ നിന്നും പുറത്തേക്ക് ഓടിവന്ന ലക്ഷ്മി ശരത്തിനെ കെട്ടിപിടിച്ച് നെറ്റിയിൽ മുത്തമിട്ടു .

“അപ്പൊ എന്റെ കൂടെ നാട്ടിലേക്ക് തിരിക്കുകയല്ലേ .. ” ലക്ഷ്മിയും കൃഷ്ണനും ദേവികയുടെ കൂടെ നാട്ടിലേക്ക് തിരിച്ചു . ലക്ഷ്മിക്ക് കാറിൽ നിന്നും ഇറങ്ങാൻ വല്ലാത്ത മടി തോന്നി . ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൃഷ്ണൻ അറിയുന്നുണ്ടായിരുന്നു . കൃഷ്ണന്റെ ഇടത്തുകയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ലക്ഷ്മി പടികൾ കയറാൻ തുടങ്ങിയതും അരവിന്ദൻ അവരെ തടഞ്ഞു .അരവിന്ദനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികാരം ലക്ഷ്മി പ്രീതിക്ഷിച്ചിരുന്നില്ല .അരവിന്ദന്റെ ചോദ്യം കേട്ട് ചുറ്റും നിന്നിരുന്ന എല്ലാവരും പകച്ചു .

“എന്തിനാ വന്നത് , ഇവിടെ നിന്റെ ആരാ ഉള്ളത് ? ”

തുടരും…

രചന : ശ്രീജിത്ത് ജയൻ

ഞാൻ പറഞ്ഞ ട്വിസ്റ്റുകൾ അടുത്ത പാർട്ട് മുതൽ പൊട്ടൻ തുടങ്ങും ,ഇനി എങ്ങാനും ചീറ്റി പോവുമോ ?
ഏയ് അതിന് സാധ്യത ഇല്ല .”ജെറ്റ് റെഡി ഫോർ ദി ബ്ലാസ്റ് ” . വെറുതെ ഒരു ഷോ .😉😉😉😉😉😉😉 ലൈക്ക് കമന്റ് ചെയ്യണേ….

 

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 8

Leave a Reply

Your email address will not be published. Required fields are marked *