വായ്നോട്ടം

രചന :രോഹിത…

” ഏട്ടാ !!! ഏട്ടാ ഇങ്ങോട്ടൊന്നു വന്നേ,, വേം വായോ…. എന്റെ ഈശ്വരാ ന്റെ എല്ലാം പോയെ,,,,”

രാവിലെ തന്നെ ബാൽക്കണിയിൽ നിന്നും നിലവിളിക്കുന്ന എന്റെ അടുത്തേക്ക് ഷേവിങ്ങ് ക്രീമും മുഖത്തു പുരട്ടി നിക്കുന്ന ഏട്ടൻ ഓടി വന്നു,, ” എന്ത് പറ്റിയെടി നിന്റെ കെട്ട്യോൻ ചത്തോ ഇത്രക്കും കിടന്നു അലറാൻ” ….

“” ഹും! അതായിരുന്നെങ്കി ഞാൻ സഹിച്ചേനെ!! ഇതിപ്പോ നിങ്ങൾ നോക്ക് മനുഷ്യാ,, ന്റെ അരവിന്ദ സ്വാമി വല്യ പെട്ടിയൊക്കെ എടുത്ത് അമേരിക്കക്ക് പോവാ!! “”

“നിന്റെ അമ്മേടെ#$%&$@@” ഹാഹഹാ രാവിലെ തന്നെ കെട്ട്യോന്റെ വായിൽ നിന്നും തെറി കേട്ടപ്പോ എന്തൊരാനാന്തം!!!!

അല്ല പുള്ളികാരനേം തെറ്റ് പറയാൻ പറ്റത്തില്ല,,, ഞാൻ വിളിച്ചത് കേട്ടപ്പോ എന്തോ അപകടം പറ്റിയെന്നു വിചാരിച്ചാ പാവം ഓടി വന്നേ,, പക്ഷെ സംഗതി കോൺഡ്ര !!! മനസ്സിലായില്ല അല്ലെ,, പറഞ്ഞേരാം…

സംഭവം ഇത്രേള്ളൂ,,,ന്റെ സങ്കടത്തിന്റെ കാരണം ഞാൻ സ്ഥിരം വായ് നോക്കുന്ന ന്റെ കക്ഷിയാണ് കാറില് വല്യ പെട്ടിം താങ്ങി പിടിച്ച് അമേരിക്കക്കോ ദുബൈയിൽക്കോ വണ്ടി കേറുന്നെ…. അപ്പോ പിന്നെ നിക് വിഷമം ഉണ്ടാവില്യേ…..

കാടും കുലുക്കി കൊണ്ട് ചാടി തുള്ളി പോയ കെട്ട്യോൻ കുലുങ്ങി ചിരിച്ചോണ്ട് ദേ വരുന്നു തൊട്ടടുത്ത നിമിഷം,,,

“” മോളെ നിനക്ക് വേണെങ്കി നീയും പൊയ്‌ക്കൊടി ചക്കരെ,, അഡ്രസ് അയച്ച് തന്നാ മതി,, നിന്റെ ചെലവിനുള്ള പൈസ അയച് തരാടി,

അല്ലെങ്കി വേണ്ട ന്റെ സാലറിടെ പകുതി അയച്ചു തരാടി,, അവനോട് വണ്ടി നിർത്താൻ പറയട്ടെ,,,, ”

“അയ്യടി മനമേ, പോയി പണി നോക്ക് മനുഷ്യ,, നിങ്ങടെ ഫുൾ സാലറി തരാംന്നു പറഞ്ഞാലും ഞാൻ പോവില്ല മോനെ,,

ആ വെള്ളം അങ്ങട് വാങ്ങി വെച്ചേര്!!!ഈ കുരിശു നിങ്ങളേം കൊണ്ടേ പോവു,, !!!ന്റെ കരിയരും ഫ്യുച്ചറും ഒക്കെ കളഞ്ഞിട്ട് പ്പോ പോവാൻ പറയുന്നോ ബ്ലഡി ഫൂൾ”(അങ്ങനൊരു കുന്തോം ഇല്യാന്നറിഞ്ഞിട്ടും ഇടക്കിടക്ക് തട്ടി വിടുന്നതാ,

ഗമ ഒട്ടും കുറയാൻ പാടില്യാലോ,,പ്പോ നാലു നേരം റൊട്ടിം കഴിച്ചു സുഖിക്കുവാ,ഇങ്ങേര്‌ എങ്ങാനും കെട്ടിയിരുന്നില്ലെങ്കി ന്റെ കാര്യം കട്ട പൊക ന്നാണ് മനസ്സില്,, ന്നാലും വിട്ടു കൊടുക്കാൻ പാടില്യലോ,,

അതാണല്ലോ ഭാര്യ ധർമം.) വായ്‌ നോക്കുന്നത് മുഴോനും കൂടെ പോവാനാണെങ്കി ഞാനൊക്കെ എത്ര പേരുടെ കൂടെ പോണ്ടി വരും??”” ..എനിക്ക് ഇത് തന്നെയല്ലേ പണി മോനുസെ… ന്ന് ഞാൻ ഏട്ടന്റെ കയ്യിലൊരു നുള്ളും കൊടുത്തു കൊണ്ട് പറഞ്ഞു…

“അതൊക്കെ ഒരു കലയാണ് മനുഷ്യാ,, നിങ്ങളെ പോലുള്ള ഡീസന്റ് ആൾക്കാർക്ക് പറ്റുന്ന പണിയല്ല അത്,,,അതിനു ആദ്യം നമ്മൾ തറയാവണം,,

അതും ചുമ്മാ നടക്കില്ല,അതിനൊക്കെ സെൻസ് വേണം, സെൻസിബിൽറ്റി വേണം, സെൻസിറ്റീവിറ്റി വേണം,, മമ്മൂക്കയെ പോലെ കയ്യും കുലുക്കി ഞാൻ പറഞ്ഞു,,, “”

“” ദൈവമേ, മുഴുത്തു എന്നാ തോന്നണെ!! പ്രാന്തിനൊക്കെ ചികിൽസിക്കുന്നെന് മെഡിക്ലെയിം കിട്ടുമോ എന്തോ? ആരോടെലും ചോക്കാനും പറ്റില്യാലോ,,,

ഭാര്യക്ക് വട്ടാന്നു പറയാൻ പറ്റില്യാലോ!!”” ഏട്ടന്റെ മുട്ടൻ ഡയലോഗ്…

” ഈശ്വരാ ഇതിനും കണക്കോ!!! നിങ്ങള് നന്നാവില്ല മനുഷ്യാ,,, ഏട്ടന് ന്റെ വിഷമം മനസിലാവില്യ, അകെ കൂടി ഉണ്ടാരുന്ന ഒരു സുന്ദരനായിരുന്നു, ലവനും പോയി,,”” ..

അവനു ഞാൻ പേര് വരെ ഇട്ടു, ന്റെ സ്വന്തം അരവിന്ദ് സ്വാമി,, കാണാൻ അങ്ങനത്തെ ഒക്കെ ഒരു ലുക്ക് ആണേ, അതൊണ്ടിട്ട പേരാ,, പോയില്ലേ എല്ലാം.. രണ്ട് മൂന്ന് വർഷമായി അവനെ വായ്നോക്കലായിരുന്നു പ്രധാന പണി,, ഇനീപ്പോ എന്തോ ചെയ്യും…

” അവൻ പോയെനു അവന്റെ ഭാര്യക്കും കൂടി ഇത്രക്ക് സങ്കടം ണ്ടാവില്യ ലോ ഡി ഭാര്യേ”!!

“ഉണ്ടാവില്യാ,,അവൾക്കെന്താ അവളുടെ കെട്ട്യോൻ പോയി, അത്രേള്ളൂ,, എനിക്കങ്ങനെയാണോ,, എന്റെ ആകെ കൂടിയുള്ള ഒരേയൊരു എന്റർടൈന്മെന്റ് അല്ലെ പോയെ,,

ഇനി ഞാൻ ബാൽക്കണയിൽ തുണി വിരിക്കുമ്പോൾ ആരെയാ ഇടം കണ്ണിട്ട് നോക്കാ,, വായ്നോട്ടം കുട്ടികളിയാണെന്നാ വിചാരിച്ചേ,, അവനും അറിയാൻ പാടില്യ, അവന്റെ കെട്ട്യോളും അറിയാൻ പാടില്യ,

നാട്ടുകാർക്കൊന്നും മനസ്സിലാവാനും പാടില്യ,, ന്നാ നമുക്കൊരു മനസുഖം കിട്ടേം വേണം… വേറെ വല്യ ബിരുദങ്ങളൊന്നും കയ്യിലില്ലേലും വായ്നോട്ടത്തിൽ പിഎച്ച്ഡി എടുത്തെന്നു സ്വയം അഭിമാനിക്കുന്ന ഞാൻ മൊഴിഞ്ഞു,,

“പൊട്ടെടി,,, അവൻ പോയെങ്കിലെന്താ മ്മടെ ഐ ബിൽഡിങ്ങിൽ പുതിയ ഒരു സുന്ദരൻ വന്നിട്ടുണ്ട് എന്ന് ഞാനറിഞ്ഞു, ഒരു ഷാഹിദ് കപൂറിന്റെ ലുക്ക് ഒക്കെ ഉണ്ട്…”

ദൈവമേ!! മനസ്സിലൊരു പത്തിരുപത് ലഡ്ഡു ഒരുമിച്ചങ്ങു പൊട്ടി,,,

“കെട്ട്യോനായാൽ ഇങ്ങനെ വേണം..,, ന്റെ പുന്നാര ഏട്ടൻ,, ഇങ്ങള് ഇന്നെ പ്രോത്സാഹിപ്പിച്ചു കൊല്ലും,,, ഏട്ടൻ ന്റെ മുത്താണ്,, പൊന്നാണ്,,,””

അവൻ പോനാൽ പോകട്ടും പോടാ!! അല്ലേലും പണ്ടേ അരവിന്ദ സ്വാമിയേ എനിക്കിഷ്ടല്ല,,, ഷാഹിദ് കപൂറാണ് സൂപ്പറ്!!! പോയവൻ പോട്ടെ, ഇവനെയൊന്നും പ്രേമിച്ചു കെട്ടാനൊന്നും അല്ലല്ലോ നോക്കിയേ,,, വായ്നോക്കാൻ ഒരു സുഖം…ഇനി ഇവനാണു എന്റെ അടുത്ത ഇര..”

ന്റെ ഷാഹിദ് കപൂറെ ഐ ആം കമിങ്!!! ഹഹഹ!!!ഡയമണ്ട്സ് കയ്യിൽ കിട്ടിയ ജോസ് പ്രകാശിനെ പോലെ ഞാൻ പൊട്ടിച്ചിരിച്ചു..

അത് കേട്ട് വായും പൊളിച്ചു നിന്ന കെട്ട്യോന്റെ വായ അടപ്പിച്ചു ദോശ കഴിക്കണേൽ വായോ ന്നും പറഞ്ഞു ഞാൻ ഒരു ഒന്നൊന്നര നടപ്പ് നടന്നു,,

യവൾ പുലിയാണ് കേട്ടോ!! കെട്ട്യോന്റെ ആത്മ ഗദ്ഗദം…..

എല്ലാ നല്ലവരായ വായ്നോക്കി സഹോദരന്മാർക്കും സഹോദരികൾക്കും സമർപ്പിക്കുന്നു.ഇതിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്പികം മാത്രം,,

ന്റെ കഥ അല്ലെ അല്ല😉😉 മലയാളം വായിക്കാനാറിയാവുന്ന കെട്ട്യോന്മാർ ഉള്ള ഭാര്യമാർ ഇത്രയും തുറന്നു എഴുതാതിരിക്കുക, എട്ടിന്റെ പണി കിട്ടും☺

(ചിരിക്കു,, ചിരിപ്പിക്കു,, ആകെയുള്ള ഈ കൊച്ചു ജീവിതത്തിൽ എന്തിനാണിങ്ങനെ മസിലും പിടിച്ചു നടക്കുന്നെ,,, നമ്മൾ സന്തോഷിക്കണമെങ്കിൽ ആദ്യം നമ്മൾ തന്നെ വിചാരിക്കണം.. ഹാപ്പി ആണെന്ന് സ്വയം വിചാരിക്കുക, നമ്മൾ ഹാപ്പി ആയിരിക്കും.. )

സ്നേഹത്തോടെ .

രചന :രോഹിത…

Leave a Reply

Your email address will not be published. Required fields are marked *