ഇരട്ട പഴം

നസീ…നീ അതവിടെ വെച്ചേ.. അത് ഞാനും ഉപ്പയും തിന്നോളാം..

നീ ഇതാ ഇത് കഴിച്ചോ… ഇരട്ട പഴം എന്റെ കയ്യിൽ നിന്നും വാങ്ങി, ഉമ്മച്ചി ‘സിംഗിൾ പഴം ‘

തന്നു… “ങേ.. അതെന്തുമ്മാ,എനിക്കത് മതി… ” ഞാൻ ചെറിയൊരു വാശി രൂപേണ

പറഞ്ഞു… കൂട്ടചിരി പരന്നു… “അമ്മായിക്ക് അറിയില്ലേ.. ഇരട്ട പഴം കഴിച്ചാൽ ഇരട്ട

പ്രസവിക്കുമെന്നാ… ഉമ്മാക്ക് ഒന്നിനെ തന്നെ നോക്കാൻ പറ്റൂല.. പിന്നെയല്ലേ ഒറ്റയടിക്ക് രണ്ടു…

അതോണ്ടാ തരാതെ… ” ഇക്കാന്റെ അനിയൻ അത് പറഞ്ഞു തീർന്നതും ഉമ്മ അവന്റെ ചെവി

പിടിച്ചു തിരിച്ചതും ഒന്നിച്ചായിരുന്നു.. “പോടാ ഹമുക്കേ… നിന്റൊരു കണ്ടു പിടിത്തം… പ്രസവിക്കേണ്ട ആൾക്ക് അതിനുള്ള ആരോഗ്യം വേണ്ടേ…

ഇരട്ടകളെ നോക്കാനുള്ള പെടാപാട് ഞാൻ ഒരുപാട് കണ്ടതാ..ഇവിടെ ഒരാൾക്കു 19 തികഞ്ഞില്ല …പക്വത വേണ്ടേ ….”. “ഉമ്മ വിട്ടില്ല.

“ഓഹ് എന്റെ ഉമ്മാ.. ഇരട്ട പഴവും പ്രസവവും… എന്താ ബന്ധം…. ???ഇത്തവണ ഇക്കയാണ്… ആഹാ… ചിലപ്പോൾ ബന്ധം ഉണ്ടെങ്കിലോ…. എന്തിനാ വെറുതെ..

. ഇവിടെ ഇഷ്ടം പോലെ വേറെ പഴം ഇല്ലേ കഴിക്കാൻ ” ഇത്തവണ ഉമ്മാന്റെ സൗണ്ട് അല്പം കനത്തു… “അയ്യോ ഇനി ഇതിന്റെ പേരിൽ കുഴപ്പം വേണ്ട….

ഞാൻ തിന്നുന്നില്ല.. പോരെ…ഇനി എല്ലാവർക്കും പിരിയാല്ലോ…

” ഞാനിക്കാന്റെ കയ്യും തൂങ്ങി മുകളിലെ റൂമിലേക്ക്‌ പോയി, “ഇനി തോട്ടത്തിലെ പഴങ്ങളൊക്കെ കടയിൽ കൊടുത്തേക്ക്..

ഏട്ടനും അനിയനും കൂടി ആ പെണ്ണിനെ തിന്നിക്കും എന്നാ തോന്നുന്നേ.. ഹും ” ഉമ്മാന്റെ പരിഭവം ഉപ്പ ചിരിച്ചു തള്ളുന്നുണ്ടായിരുന്നു….

കല്യാണം കഴിഞ്ഞു ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു… ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ജീവിതം.. എല്ലാവരും നല്ല ഫ്രണ്ട്‌ലി…

ഇക്ക ഉമ്മ ഉപ്പ അനിയൻ അടങ്ങുന്ന കുടുംബത്തോടു അടുക്കാൻ എനിക്ക് അതികം സമയം വേണ്ടി വന്നില്ല… പക്ഷെ.. കല്ല്യാണം കഴിഞ്ഞ അന്ന് തൊട്ടുള്ളതാട്ടോ ഈ പഴത്തിന്റെ പേരിൽ ചർച്ച..

നമ്മക്ക് പിന്നെ പണ്ടേ ആരു എന്ത് ചെയ്യണ്ട എന്ന് പറഞ്ഞാലും അത് തന്നെ ചെയ്യാൻ ഒരു പൂതിയാണ്… അത് കൊണ്ട് തന്നെ ഞാൻ ഇടയ്ക്കിടെ ഒരു കുറുമ്പ് കാട്ടും…

വീട്ടിൽ ആരുമില്ലത സമയം ഞാനും ഇക്കയും ഇരട്ട പഴം കഴിക്കും… “എന്റെ നസീ, എന്തിനാ വെറുതെ… ഇതിലൊന്നും ഒരു കാര്യോം ഇല്ല… ”

“ഇക്ക മിണ്ടണ്ട.. ഒരു കാര്യോം ഇല്ലെന്നെനിക്കും അറിയാം…

ഇനി ഞാൻ പ്രസവിച്ചു ഉമ്മാനോട് പറയും.. “നോക്കിക്കേ എത്രയോ തവണ ഇരട്ട പഴം ഇങ്ങള് കാണാതെ കഴിച്ചിട്ടുണ്ട്… ഒന്നല്ലേ ഉള്ളൂ ഇപ്പൊ… എന്ന്.. ഇക്ക കണ്ടോ ” ഞാൻ വീമ്പിളക്കി…

അങ്ങനെ മാസങ്ങൾ കഴിഞ്ഞു… എന്റെ മെൻസസ് ടൈമ് കഴിഞ്ഞോണ്ട് ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ്.. പടച്ചോനെ നന്ദി…

ഇനിയെങ്കിലും നാട്ടുകാർക്കും സന്തോഷമാകും അല്ലോ… കുട്ടികൾ ആകാത്തത്തിൽ അവർക്കയിരുന്നു ഏറ്റവും സങ്കടം…

എപ്പോ തൊടങ്ങിയതാ ചോദ്യം.. വേണ്ടാന്ന് വെച്ചത് ആണോ… പിന്നെ അള്ളാഹു തരില്ല… ഓഹ്… എന്തായാലും ഞങ്ങൾ എല്ലാവരും ഹാപ്പി… ഉമ്മക്കും ഉപ്പക്കും പുതിയ സ്ഥാനം.. ഉമ്മുമ്മ, ഉപ്പാപ്പ… ഹ ഹ…

ഡോക്ടറെ കണ്ടപ്പോൾ ഒരു കോൺഗ്രാറ്റ്ലഷൻസ് പറഞ്ഞു,പോയിട്ട് 15 ദിവസം കഴിഞ്ഞ് സ്കാൻ ചെയ്തു വരാൻ… ആദ്യത്തേ സ്കാൻ..

ഈ സ്കാനിംഗ് ലാണ് കുട്ടി ഗർഭപത്രത്തിൽ ആണോ എന്നൊക്കെ അറിയാൻ… എന്തായാലും എനിക്ക് ആ 15 ദിവസം ഉറക്കില്ലയിരുന്നു… അങ്ങനെ ഉന്തി ഉന്തി ദിവസങ്ങൾ നീക്കി……

ഇന്നാണ് സ്കാനിംഗ്… നേരത്തെ റെഡി ആയി… മനസിൽ കുറെ ദിക്റുകൾ സ്വലാത്ത് ചൊല്ലി കൊണ്ട് ഹോസ്പിറ്റലിൽ പോയത്…

(അല്ലെങ്കിലും കാര്യം നടക്കാൻ വേണ്ടി ദൈവ ഭക്തി കൂടുതലായിരിക്കുമല്ലോ)

ഹിസ്‌പിറ്റലിൽ എത്തി…. സ്കാനിംഗ് റൂമിലേക്ക്‌ കയറിയപ്പോൾ ഒരു പേടി ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു… അള്ളാഹു ഒരു പ്രോബ്ലവും വരുത്തല്ലേ… കണ്ണടച്ച് കിടന്നു…

“കോൺഗ്രാറ്റ്ലഷൻസ്…. “ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.
ങേ ഇതെന്തിനാ ഇപ്പൊ ഒരു കോൺഗ്രാറ്റ്ലഷൻസ്….

ഒരിക്ക പറഞ്ഞതല്ലേ… ‘ഞാൻ അന്തം വിട്ടു.. അപ്പോയെക്കും ഇക്ക സ്കാനിംഗ് റൂമിലെത്തി… ഡോക്ടർ ഇക്കയോട് പറഞ്ഞു..

കോൺഗ്രാറ്റ്ലഷൻസ്… ഡബിൾ ആണ്, ”
എന്താ .. ഞാനും ഇക്കയും ഒന്നിച്ചു ചോദിച്ചു…

ഇരട്ടകൾ ആണെന്ന്

ഇരട്ടകൾ ആണെന്ന്

ഇരട്ടകൾ ആണെന്ന്

ഡോക്ടറുടെ മറുപടി എന്റെ ചെവിയിൽ അലയടിച്ചു….
ന്റെ റബ്ബേ….. ഇത് ബല്ലാത്ത ചെയ്തായി പോയി…. ” ഞാൻ പരിസരം മറന്നു പറഞ്ഞു.. ഇക്കയും ഡോക്ടർ ഒന്നിച്ചു ചിരിച്ചു…

ഇക്ക മെല്ലെ എന്റെ ചെവിയിൽ മൊഴിഞ്ഞു ‘മൂത്തവർ ചൊല്ലും മുതു നെല്ലിക്ക………… …………’

“വാ ഉമ്മാനോട് ഡയലോഗ് അടിക്കണ്ടെ ” ഇക്ക എന്നെയും വലിച്ചു ഉമ്മച്ചി ന്റെ അടുത്ത കൊണ്ട് പോയി ഒറ്റ പറച്ചിൽ…

“നോക്കിക്കേ എത്രയോ തവണ ഇരട്ട പഴം ഇങ്ങള് കാണാതെ കഴിച്ചിട്ടുണ്ട്… ഇപ്പൊ താ ഇരട്ടകൾ വരാൻ പോകുന്നു… ”

“ഇക്കാ .. ശവത്തിൽ കുത്തല്ലേ… ”
ഞാനാകെ ചൂളി പോയി ഉമ്മാന്റെ മുന്നിൽ… ഇക്കാന്റെ പിന്നിൽ ഒളിച്ചു….

(ഇരട്ട പഴം കഴിച്ചാൽ ഇരട്ട പ്രസവിക്കുമോ എന്നറിയില്ല…
പക്ഷെ.. ഞാനിപ്പോ ഇരട്ട കുട്ടികളുടെ ഉമ്മയാണ്….
വാ കീറിയ ദൈവം അന്നം തരും, എന്ന പോലെ ഇരട്ടകളെ തന്ന അള്ളാഹു അവരെ നോക്കാനുള്ള ആരോഗ്യവും, പക്വതയും തന്നു…. ).

…. .ശുഭം…

Leave a Reply

Your email address will not be published. Required fields are marked *