ഓർമ്മയുണ്ടോ ഈ മുഖം ?

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 10

ഭാഗം : 11

“എന്താ ചേച്ചി എന്താ , പറ്റിയെ ? ”

ദേവിക ഒരു പ്രതിമപോലെ നിന്നു . കണ്ണുകൾ മാത്രം അപ്പോഴും ചലിച്ചു . അടുത്ത് നിന്ന അരവിന്ദൻ റിസീവർ എടുത്തു സംസാരിക്കാൻ തുടങ്ങി .

” ഹാലോ ആരെങ്കിലും ഒന്നു ഹോസ്പിറ്റൽ വരെ വരണം . ”

“എന്താ സർ എന്താ പറ്റിയത് ? ”

അരവിന്ദന്റെ നെഞ്ചിടിപ്പ് ഉയർന്നു .

” ശരത്ത് ഇവിടെ ഉണ്ട് ബാക്കി വിവരങ്ങൾ നേരിൽ പറയാം .”

“എന്താ അച്ഛാ , എന്താ കാര്യം ?”

കാറിന്റെ കീയുമായി പുറത്തേക്ക് പോവാൻ ഒരുങ്ങിയ അരവിന്ദന്റെ കയ്യിൽ ശ്രീലക്ഷ്മി പിടിച്ചു .

“അതെല്ലാം ഞാൻ വന്നിട്ട് പറയാം . ”

അരവിന്ദൻ ബലരാമനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി . കിട്ടിയ വിവരങ്ങൾ അനുസരിച്ചു ശരത്തിന് എന്തോ അപകടം പറ്റിയെന്ന് മാത്രം അരവിന്ദന് മനസ്സിലായി . ഹോസ്പിറ്റലിന് പുറത്ത് തന്നെ സ്.ഐ-യും മറ്റു പോലീസുകാരും നിൽപ്പുണ്ടായിരുന്നു .അരവിന്ദൻ എന്തും സഹിക്കാൻ സ്വയം തയ്യാറെടുത്തു കൊണ്ട് സ്.ഐ -യുടെ അടുത്തേക്ക് ചെന്നു .അരവിന്ദന്റെ ഭയത്തോട് കൂടിയുള്ള വരവ് കണ്ടപ്പോൾ തന്നെ ശരത്തിന്റെ വീട്ടുകാർ ആണെന്ന് അദ്ദേഹത്തിന് തോന്നി .

“ശരത്തിന്റെ …..”

“അച്ഛനാണ് , അരവിന്ദൻ . അവൻ എന്താ…….”

“ഏയ് , പേടിക്കാൻ ഒന്നുമില്ല കുടിച്ചു വണ്ടിയോടിച്ചു നിർത്തിയിട്ടിരുന്ന ഒരു വണ്ടിയിൽ കൊണ്ട് ഇടിച്ചു . സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായില്ല . നെറ്റിയിൽ ഒരു മുറിവുണ്ട് അതാ ഇവിടെ . പിന്നെ ആ കാർ ഓണർക്ക് കേസ് ആക്കാൻ താൽപ്പര്യമില്ല , സോ എന്തെങ്കിലും കൊടുത്തു നിങ്ങൾ തന്നെ ഒത്തുതീർപ്പ് ആക്കുകയാണെങ്കിൽ ,,,,അതായിരിക്കും നല്ലത് . ”

“ശരി സർ ,ഞാൻ അവനെ ഒന്നു കാണട്ടെ.”

ഡ്രസ്സിങ് റൂമിൽ നെറ്റിയിലെ മുറിവ് ഡ്രസ്സ് ചെയ്യാനായി ഒരു കോൺസ്റ്റബിൾ ഒപ്പം ഇരിക്കുന്ന ശരത്തിനെയാണ് അരവിന്ദനും ബലരാമനും കണ്ടത് .

“മോനെ കണ്ണാ …”

“എന്തിനാ വന്നത് , എന്നെ വേണ്ടന്ന് പറഞ്ഞു , എന്നെ വെറുപ്പാണ് പോലും .”

“കൊണ്ട് വന്നപ്പോൾ തുടങ്ങിയതാണ് ഈ ഡയലോഗ് ഒന്ന് കുളിപ്പിച്ച് എടുത്താൽ മതി കെട്ട് വിട്ടോളും .

ശരത്തിനെ അരവിന്ദനെയും ബലരാമനെയും ഏൽപിച്ച ശേഷം കോൺസ്റ്റബിൾ പുറത്തേക്ക് പോയി .അരവിന്ദൻ വിളിച്ചത് അനുസരിച്ചു അരുണും അപ്പോഴേക്കും ഹോസ്പിറ്റലിൽ എത്തി .

“എന്താ അങ്കിൾ ? ”

“ദേ കിടക്കുന്നു , നിന്റെ കൂട്ടുകാരൻ . ഈ കോലത്തിൽ അങ്ങോട്ട് കൊണ്ട് വരേണ്ട കുളിപ്പിച്ചു കുട്ടപ്പൻ ആക്കി കൊണ്ട് വന്നാൽ മതി . പിന്നെ കെട്ടിറങ്ങുമ്പോൾ പറ , ഇനി കുടിക്കണ്ട എന്ന് ദേവികയും ഇവനുമായുള്ള കല്യാണം ഞങ്ങൾ ഉറപ്പിച്ചെന്ന് .”

അരവിന്ദന്റെ വാക്കുകൾ അരുണിന് സന്തോഷം നൽകി .

“ഞാൻ ഏറ്റു . ”

മുറിവ് ഡ്രസ്സ് ചെയ്ത ശേഷം അരുൺ ശരത്തിനെയും കൊണ്ട് അരുണിന്റെ വീട്ടിലേക്ക് പോയി . തലയിൽ ഓരോ കുടം വെള്ളം ഒഴിക്കുമ്പോഴും ശരത്ത് ദേവികയെ കുറിച്ചു പറയുന്നത് കുറഞ്ഞു വന്നു. ബോധം തെളിഞ്ഞപ്പോൾ അരുൺ നടന്നത് എല്ലാം ശരത്തിനോട് തുറന്നു പറഞ്ഞു .

“ഡാ പന്നി ഞാൻ നിന്നെ ഇന്ന് കൊല്ലും . ” അരുണിനെ ചവിട്ടി താഴെയിട്ടുകൊണ്ട് ശരത്ത് അരുണിനെ ദേഷ്യത്തോടെ നോക്കി .

“ഡാ വെട്ടുപോത്തെ എന്നെ തല്ലി കൊല്ലുന്നതിന് മുൻപ് ഞാൻ അങ്ങനെ ചെയ്തതുകൊണ്ട് നിനക്ക് ഉണ്ടായ ലാഭത്തെ കുറിച്ചും നീ അറിയണം .”

” എന്ത് ലാഭം ,ദേവു എന്നെ ആട്ടി ഓടിച്ചതോ ? ”

ശരത്ത് കിണറിന് അരികിൽ ഇരുന്ന കുടം അരുണിന്റെ തലയിലേക്ക് എറിഞ്ഞു .

“ഡാ നിന്റെയും ദേവികയുടെയും കല്യാണം ഉറപ്പിച്ചു .എന്താ സന്തോഷം ആയില്ലേ ? ”

ശരത്ത് ചിരിച്ചുകൊണ്ട് അരുണിനെ കെട്ടിപ്പിടിച്ചു . ശേഷം അരുണിന്റെ വലതു കവിളിൽ ആഞ്ഞടിച്ചു .

“എന്തിനാടാ ഈ അടി . ”

“ദേവികയെ എന്നല്ല ഒരു പെണ്കുട്ടിയുടെയും കല്യാണം നീ മുടക്കരുത് . അതിനാണ് ഈ അടി , മനസ്സിലായോ ? പിന്നെ കെട്ടിപ്പിടിച്ചത് , അത് നീ ഞങ്ങളുടെ കല്യാണത്തിന് ബ്രോക്കർ പണി ചെയ്തതിനാണ് മനസ്സിലായോ? ഡാ തോൽവി , സമയം എത്രയായി ? ”

“പന്ത്രണ്ട് മാണി . ”

“നീ ഒന്ന് എന്നെ വീട്ടിൽ കൊണ്ട് വിട് . ”

രാത്രി ഏറെ വൈകിയതുകൊണ്ട് ശരത്ത് ആരെയും വിളിച്ചു ഉണർത്താൻ നിന്നില്ല . എങ്കിലും ദേവികയെ കാണാതെ തനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് ശരത്തിന് തോന്നി .വാതിൽ തുറക്കാത്തത് കൊണ്ട് ശരത്ത് വീടിന്റെ രണ്ടാം നിലയിലേക്ക് വലിഞ്ഞുകയറി . ദേവികയുടെ കട്ടിലിനോട് ചേർന്നുള്ള ജനാലകൾ ശബ്‌ദം ഉണ്ടാക്കാതെ ശരത്ത് തുറന്ന് , കിടന്നുറങ്ങുന്ന ദേവികയെ നോക്കി നിന്നു .എന്തോ സ്വപ്നം കണ്ട് ദേവിക ഉറക്കത്തിൽ ചിരിക്കുണ്ടായിരുന്നു .

“എന്താ ഒരു ചിരി . എന്നെ തീ തീറ്റിച്ചട്ട് കിടന്ന് ചിരിക്കുന്നത് കണ്ടില്ലേ . എന്ത് കിനാവാ എന്റെ പെണ്ണേ നീ കാണുന്നത് . ”

ദേവികയുടെ ചുണ്ടുകളിലൂടെ ശരത്ത് വിരലോടിച്ചു .ശരത്തിന്റെ സാമിപ്യം അറിഞ്ഞതുപോലെ ദേവിക കണ്ണുകൾ തുറന്നു .ദേവിക ഉണർന്നത് അറിഞ്ഞതോടെ ശരത്ത് ജനലക്ക് പുറകിൽ ഒളിഞ്ഞു നിന്നു .ഉറക്കത്തിൽ നിന്നും ഉണർന്ന ദേവിക ഫോണെടുത്തു ശരത്തിനെ വിളിക്കാൻ ശ്രമിച്ചു . പക്ഷെ സ്വിച്ച് ഓഫ് ആയതുകൊണ്ട് ശരത്ത് രക്ഷപെട്ടു .അധികം നേരം അവിടെ നിൽക്കുന്നത് ശരിയാവില്ല എന്ന് തോന്നിയ ശരത്ത് ഇറയത്തെ ചാരുകസേരയിൽ ഇരുന്നു ഉറങ്ങി..രാവിലെ വാതിൽ തുറന്നു ദേവിക ശരത്തിനെ കണ്ട് സന്തോഷിച്ചു .വിളിച്ച് ഉണർത്തുമ്പോൾ കയ്യിൽ ഒരു ചായ ഉണ്ടായിക്കോട്ടെ എന്ന് തോന്നിയ ദേവിക അടുക്കളയിൽ നിന്നും ഒരു കപ്പ് ചായയുമായി ശരത്തിന് അരുകിൽ എത്തി .

“കണ്ണേട്ടാ , കണ്ണേട്ടാ , ചായ .”

കണ്ണ് തുറന്നപ്പോൾ മുന്നിൽ കുളിച്ചു കുറി തൊട്ട് നിക്കുന്ന ദേവികയെയാണ് ശരത്ത് കണ്ടത് .ദേവികയോടുള്ള സ്നേഹം മനസ്സിൽ നിറഞ്ഞു വന്നെങ്കിലും തന്നെ വെറുക്കുന്നു എന്ന് പറഞ്ഞ ദേവികയെ വെറുതെ കുറച്ചു നേരം കളിപ്പിക്കാൻ ശരത്ത് തീരുമാനിച്ചു .ദേവിക നീട്ടിയ കപ്പ് തട്ടി മാറ്റിക്കൊണ്ട് ശരത്ത് വീടിന് അകത്തേക്ക് കയറി പോയി . ശരത്തിന്റെ പ്രണയാർദ്രമായ വാക്കുകൾക്കായി കാത്തു നിന്നിരുന്ന ദേവികക്ക് അതു സഹിക്കാൻ കഴിഞ്ഞില്ല .താഴെ നിന്നും പൊട്ടിയ കപ്പ് പെറുക്കി എടുക്കുന്ന ദേവികയുടെ അടുത്തേക്ക് മീരയും ശ്രീലക്ഷ്മിയും ചെന്നു. എന്താണ് പറ്റിയത് എന്ന അവരുടെ ചോദ്യത്തിന് ദുഃഖം കലർന്ന സ്വരത്തിൽ നടന്നത് എല്ലാം ദേവിക പറഞ്ഞു .

“അയ്യേ , അതിനാണോ മുഖത്ത് ഈ മഴക്കാർ ? ”

ദേവികയുടെ കയ്യിൽ നിന്നും പൊട്ടിയ കപ്പു വാങ്ങിക്കൊണ്ട് മീര പറഞ്ഞു .

“ദേവു ചേച്ചി ….ഏട്ടന് നിങ്ങളുടെ കല്യാണം ഉറപ്പിച്ച കാര്യം അറിയില്ലല്ലോ ? അതാണ് ഏട്ടൻ ദേവു ചേച്ചിയോട് മുഖം കരുത്തു പെരുമാറിയത് . അല്ലാതെ ഏട്ടന് ദേവു ചേച്ചിയോട് പിണങ്ങാൻ കഴിയോ ? ”

ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികക്ക് അല്പം ആശ്വാസം നൽകി .

“ഇനി ദേവു ചേച്ചി ഒളിച്ചും പാത്തും ഏട്ടനോട് സംസാരിക്കാൻ നോക്കണ്ട , ഇപ്പോ ചേച്ചിയുടെ കയ്യിൽ അതിനുള്ള ലൈസൻസ് ഉണ്ട് . മറ്റാരും പറയും മുൻപ് കല്യാണ കാര്യം പറഞ്ഞു ഏട്ടന് സർപ്രൈസ് കൊടുക്ക് .”

മീരയും ശ്രീലക്ഷ്മിയും നിർബന്ധിച്ച് ദേവികയെ ശരത്തിന്റെ മുറിയിൽ എത്തിച്ചു . ദേവികയെ കണ്ടതും ശരത്ത് ദേഷ്യത്തിന്റെ മുഖം മൂടിയണിഞ്ഞു. .

“എന്താ , എന്താ കാര്യം .”

ശരത്ത് പരുക്കൻ ശബ്ദത്തിൽ ദേവികയോട് ചോദിച്ചു .

“അത് കണ്ണേട്ടാ , എനിക്ക് . ”

“കണ്ണേട്ടനോ , ആരുടെ കണ്ണേട്ടൻ അങ്ങനെ വിളിക്കാൻ ഞാൻ ഒരാളെ മാത്രമേ അനുവദിക്കൂ , പക്ഷെ അത് നീ അല്ല . ”

“ആ , അവകാശം ഞാൻ നേടി . എന്നെയും കണ്ണേട്ടനെയും ഒരുമിപ്പിക്കാൻ അച്ഛനും അമ്മാവനും തീരുമാനിച്ചു. ”

ദേവിക ശരത്തിനെ പുറകിലൂടെ കെട്ടി പിടിച്ചു .ഒരു നിമിഷം ദേവികക്ക് എന്ത് മറുപടി നൽകും എന്നറിയാതെ ശരത്ത് നിന്നു പോയെങ്കിലും ഉടൻതന്നെ ദേവികയുടെ കൈകൾ ശരത്ത് അടർത്തി മാറ്റി .

“അതിന് അവർ മാത്രം തീരുമാനിച്ചാൽ മതിയോ , ഞാൻ അല്ലെ തീരുമാനിക്കേണ്ടത് .”

“അപ്പോ കണ്ണേട്ടന്റെ തീരുമാനം എന്താണാവോ ? കല്യാണം വേണ്ട ഒളിച്ചോട്ടം മതി എന്നാണെങ്കിലും ഞാൻ ഓക്കേ .”

“ഞാൻ ഓക്കേയല്ല , ഞാൻ ഇത്രയും സ്നേഹിച്ച മറ്റാരും ഈ ലോകത്ത് ഇല്ല .പക്ഷെ ഇപ്പോൾ നീ എന്നെ വെറുക്കുന്നു എന്ന് പറഞ്ഞുവോ അവിടെ തീർന്നു , എനിക്ക് നിന്നോടുള്ള സ്നേഹം .”

ദേവികയുടെ മനസ്സിൽ ഭയം ഉണർന്നെങ്കിലും ശരത്തിന് ഒരിക്കലും തന്നോട് ഇത്തരത്തിൽ പറയാൻ കഴിയില്ല എന്ന വിശ്വാസം ദേവികക്ക് ഉണ്ടായിരുന്നു .

“ദേ വെറുതെ ഓരോ തമാശ പറയുന്നത് കണ്ടോ ? ഞാൻ വിശ്വസിച്ചു .എനിക്ക് അറിയില്ലേ എന്റെ കണ്ണേട്ടനെ .”

“നിനക്ക് അറിയില്ല , അറിയുമായിരുന്നു എങ്കിൽ ഞാൻ നിന്നെ ദ്രോഹിക്കുമെന്ന് നീ വിശ്വസിക്കില്ല .”

ദേവികയുടെ കണ്ണുകൾ നിറഞ്ഞു .

“എന്റെ അവസ്ഥ എന്താ കണ്ണേട്ടന് ചിന്തിക്കാൻ കഴിയാത്തത് ? ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന കണ്ണേട്ടൻ എന്നെ വേദനിപ്പിച്ചു എന്നറിഞ്ഞപ്പോൾ ഇല്ലാതായി പോയി ഞാൻ . ”

ദേവികയുടെ വാക്കുകൾ ശരത്തിനെ സ്പർശിച്ചു .

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നഷ്ടമായാൽ തിരിച്ചു പിടിക്കാൻ കഴിയാത്തത് ഒന്നേയുള്ളൂ , വിശ്വാസം . അത് നമുക്കിടയിൽ ഇല്ലാതായി , ഇനി എത്ര ശ്രമിച്ചാലും ഇനി ഒരിക്കലും പഴയപോലെ ആ വിശ്വാസം നമുക്കിടയിൽ ഉണ്ടാവില്ല .ഞാൻ സംസാരിക്കാം അമ്മാവനോട് , ഇത് ശരിയാവില്ല ദേവു .”

ശരത്തിന്റെ വാക്കുകൾ ദേവികയെ തളർത്തി .ദേവിക ശരത്തിന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി .

“അങ്ങനെ പറയരുത് , എനിക്ക് കണ്ണേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല . കണ്ണേട്ടൻ എന്നെ ഉപേക്ഷിച്ചാൽ മറ്റാർക്കും മുന്നിൽ ദേവു തല താഴ്ത്തും എന്ന് തോന്നുന്നുണ്ടോ , ഒരു മുഴം കയറിൽ ഞാൻ എല്ലാം അവസാനിപ്പിക്കും. ”

ശരത്ത് ചിരി അടക്കി പിടിച്ചുകൊണ്ട് ദേവികയെ പിടിച്ചുയർത്തി .

” മതി നിന്റെ കരച്ചിൽ . ഇനി കരഞ്ഞാൽ ദേ ഇതുപോലെ ശ്വാസം മുട്ടിക്കും ഞാൻ . ”

ശരത്ത് ദേവികയെ മാരോട് മുറുകെ ചേർത്തുപിടിച്ചു. ശേഷം കരഞ്ഞു കലങ്ങിയ ദേവികയുടെ കണ്ണികളിൽ ശരത്ത് മുത്തമിട്ടു.നിമിഷങ്ങൾ ഉള്ളിലുള്ള ശരത്തിന്റെ ഈ മാറ്റാതെ ദേവിക സംശയത്തോടെ നോക്കി .

“എന്താടി പെണ്ണേ ഇപ്പോഴും ഒരു സംശയം .”

ശരത്തിൽ നിന്നും അകന്നു മാറാൻ ശ്രമിച്ച ദേവികയെ ശരത്ത് ഒന്നുകൂടി ചേർത്തുപിടിച്ചു .

ശരത്തിനൊടുള്ള പരിഭവവും പിണക്കവും ദേവികയിൽ നിറഞ്ഞു .

“വിട് എനിക്ക് പോണം . ”

“എങ്ങോട്ട് , അടിയിൽ ജ്യോത്സ്യൻ നമ്മുടെ ദിവസം കുറിച്ചു കൊണ്ടിരിക്കുകയാണ് . കല്യാണത്തിന് സമ്മതം അല്ലെങ്കിൽ ഇപ്പൊ പോയി പറയണം , യെസ് ഓർ നോ . ”

ദേവിക തന്റെ സമ്മതം പ്രണയത്തിന്റെ മധുരം നിറഞ്ഞ പുഞ്ചിരിയിലൂടെ ശരത്തിന് നൽകി .

“എനിക്ക് കണ്ണേട്ടൻ ഒരു വാക്ക് തരണം .”

“എന്തു വാക്കാണ് എന്റെ ഭാര്യക്ക് വേണ്ടത് ? ”

“ഭാര്യയോ ? എന്ന ഭാര്യയുടെ അധികാരത്തിൽ പറയുവാ , ഇനി കുടിക്കരുത് . കുടിച്ചാൽ കണ്ണേട്ടനെയും കൊല്ലും ഞാനും ചാവും .”

” ഈ മരണം മാത്രമേ നിന്റെ നാവിന് വരു ? ”

“മരണത്തിന് പോലും ഞാൻ എന്റെ കണ്ണേട്ടനെ വിട്ട് കൊടുക്കില്ല .”

ശരത്ത് ദേവികയുടെ മുഖം കൈക്കുമ്പിളിൽ എടുത്തു തന്റെ മുഖത്തോട് ചേർത്തു . നാണത്താൽ ദേവിക പതിയെ കണ്ണുകൾ അടച്ചു .

“മതി , മതി രണ്ട്‌ പേരെയും താഴെ തിരക്കുന്നുണ്ട് .വാ മോനെ ദിനേശാ . ലച്ചു , ഇവരെ രണ്ടു പേരെയും നമ്മൾ ഒന്നു ശ്രദ്ധിക്കണം . അല്ലെങ്കിൽ കല്യാണത്തിന് മുൻപ് രണ്ടാളും പണി പറ്റിക്കും .ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ നമ്മൾ ചിലത് കാണേണ്ടിവരുമായിരുന്നു .”

ദേവികയുടെയും ശരത്തിനെയും സ്വർഗത്തിലേക്ക് കട്ടുറുമ്പിനെ പോലെ മീരയും ശ്രീലക്ഷ്മിയും ശരത്തിന്റെ മുറിയിലേക്ക് അനുവാദം കൂടാതെ കടന്നു വന്നു. മീരയുടെ ശബ്‌ദം കേട്ട് ദേവിക ശരത്തിൽ നിന്നും അകന്നു നിന്നു .

“രണ്ടാളും താഴേക്ക് പോയേ , ഞങ്ങൾക്ക് കുറച്ചു ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട് . ”

“നടക്കട്ടെ , നടക്കട്ടെ .”

ശരത്തിന്റെ വയറ്റിൽ ഇടിച്ചുകൊണ്ട് ലച്ചുവും , മീരയും താഴേക്ക് പോയി .അവർ പടികൾ ഇറങ്ങി പോവുന്നുണ്ടോ എന്ന് ശരത്ത് നോക്കി നിന്നു , ശേഷം വീണ്ടും ദേവികയെ ചേർത്തു പിടിച്ചു.

“നമ്മൾ എവിടെയാ നിർത്തിയത് .” ശരത്ത് ദേവികയുടെ മുടിയിഴകളിലൂടെ കൈ ഓടിച്ചു .

“അത് ഞാൻ പിന്നെ പറയാം . ”

ദേവിക ശരത്തിനെ തള്ളി മാറ്റിക്കൊണ്ട് താഴേക്ക് ഓടി .ദേവികക്ക് പുറകെ ശരത്തും താഴേക്ക് ചെന്നു .

ദേവികയുടെയും ശരത്തിന്റെയും ജാതകങ്ങൾ വായിച്ചു നോക്കുന്ന ജോത്സ്യനെയാണ് ശരത്ത് കണ്ടത് .ദേവിക ലക്ഷ്മിയുടെ പുറകിൽ നിന്ന്‌ ശരത്തിനെ നോക്കി കണ്ണിറുക്കി .

“എന്ത് പറ്റി ഏട്ടന്റെ മുഖത്ത് ഒരു പ്രത്യേക എക്സ്പ്രഷൻ .”

പേടിയോടെ ജോത്സ്യനെ നോക്കുന്ന ശരത്തിനെ മീരയും ശ്രീലക്ഷ്മിയും ചേർന്ന് കളിയാക്കാൻ തുടങ്ങി .

“എന്തിനാ ഈ ജാതകം എടുത്ത് കൊടുത്തത് ? ഇനി അതിൽ നോക്കി എന്തിങ്കിലും കുറ്റം കണ്ടു പിടിക്കുമോ എന്ന എന്റെ പേടി .”

“അതു ശരിയാ ലൗ മേരേജിന് ജാതകമോ , ഇതിപ്പോൾ ഹൽവയും മത്തിക്കറിയും എന്ന് പറയുന്നത് പോലെയായി .”

ഓരോ നിമിഷം കഴിയുമ്പോഴും ശരത്തിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി .ശരത്ത് നന്നായി വിയർക്കുന്നുണ്ടെന്ന് ദേവികക്ക് മനസ്സിലായി .

“അരവിന്ദൻ മകൻ ശരത്ത് രേവതി നക്ഷത്രം കൃഷ്ണൻ മകൾ ദേവിക തിരുവാതിര നക്ഷത്രം അല്ലെ , പത്തിൽ ഒൻപത് പൊരുത്തവും ഉണ്ട് . ”

ശരത്തിന് അത് കേട്ടപ്പോൾ ശ്വാസം തിരിച്ചു കിട്ടിയപ്പോലെ തോന്നി . ശരത്തിന്റെ മുഖഭാവം കണ്ട് ദേവികയും മറ്റുള്ളവരും ചിരിക്കാൻ തുടങ്ങി .

“അപ്പൊ എന്നത്തേക്ക് കല്യാണം നടത്താൻ പറ്റും , പറ്റിയ ഒരു മുഹൂർത്തം …”

“അല്ല നിശ്ചയം നടത്തണ്ടേ , അതിനും കൂടി ഒരു നാൾ നോക്കിയണം .”

ഉഷയുടെ ആവശ്യത്തിന് ആരും എതിർ നിന്നില്ല .

“പക്ഷെ ചെറുക്കന്റെ ജാതകത്തിൽ ഒരു പ്രശ്നം കാണുന്നുണ്ട് .”

ജോത്സ്യന്റെ വാക്കുകൾ എല്ലാവരുടെയും മനസ്സിൽ ഒരു പോലെ ഭയം ഉണർത്തി.

പന്ത്രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 12

 

😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲

രചന: ശ്രീജിത്ത് ജയൻ

സ്നേഹിക്കുന്ന പെണ്ണിനെ പേടിപ്പിക്കുന്നത് ബോയ്സിന് ഒരു രസമാണ് . പക്ഷെ ഈ കാര്യത്തിൽ ദൈവം ശരത്തിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. എന്താ അല്ലെ ……….

Leave a Reply

Your email address will not be published. Required fields are marked *