നീ ഒരുപാട് നാളായില്ലേ പറയുന്നു കല്ല് പതിച്ച ജിമ്മിക്കി വേണമെന്ന്.. അതാ ഞാൻ വാങ്ങിയേ…

രചന: Rosily joseph

“ഉണ്ണിയേട്ടൻ ഉച്ചക്ക് ഉണ്ണാൻ വരില്ലേ..? ” “മ്മ് വരും നീ ഫോൺ വെയ്ക്ക് ഞാൻ കുറച്ചു തിരക്കിലാ.. ” “ആരാ ഉണ്ണീ വീട്ടീന്ന് ഭാര്യ ആയിരിക്കും അല്ലെ..

‘ “മ്മ് ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാ ഉച്ചക്ക് ഉണ്ണാൻ വരുമോന്നറിയാൻ വിളിച്ചതാ.. ” “മ്മ് മ്മ്.. ” കൂട്ടുകാരുടെ ആക്കിയുള്ള ചിരി കണ്ട് ഞാൻ മെല്ലെ പുറത്തേയ്ക്കിറങ്ങി അവളെ

ഒന്ന് പറ്റിക്കാമെന്ന് കരുതി നേരത്തെ ഓഫീസിൽ നിന്ന് ലീവുമെടുത്തിറങ്ങി… “ഉണ്ണീ ചിലവുണ്ട് കേട്ടോ.. ” “പിന്നേ ചിലവ് ഒന്ന് പോടാ കല്യാണം കഴിക്കുന്നത് മുതൽ കുഞ്ഞുണ്ടാകുന്നത് വരെ

ചിലവ് ചെയ്യണം. ഓരോ ദിവസവും കഴിഞ്ഞു പോകാൻ പെടുന്നപാട് എനിക്കറിയാം.. ” അതും പറഞ്ഞു ഞാൻ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. ഇന്നെന്റെ വെഡിങ് ആനിവേഴ്സറി ആണ്.

അതിനാണ് അവന്മാർ ചിലവ് ചെയ്യണം എന്ന് പറഞ്ഞത്. “ഓ മറന്നു അവൾക്കെന്തെങ്കിലും ഗിഫ്റ്റ് വാങ്ങണമല്ലോ ഒരു കമ്മൽ വാങ്ങാം കുറേനാളായി പറയുന്നു നല്ല കല്ല് പതിപ്പിച്ച കുഞ്ഞ്

ജിമ്മിക്കി വേണമെന്ന്. പാവം എന്റെ കൂടെവന്നു നാളുകൾ കഴിയുന്നതിനുമുന്പേ അവള്ടെ സ്വർണം എടുത്തു പണയം വയ്‌ക്കേണ്ടിവന്നതാ ഒന്നും തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല

അവളാവശ്യപെട്ടിട്ടുമില്ല.. ” കമ്മലിന് കാശ് തികയുമെന്ന് തോന്നുന്നില്ല അനീഷിന്റെ കയ്യിൽ നിന്ന് കുറച്ചു പണം കടം വാങ്ങാം.. കമ്മലും വാങ്ങി വീട്ടിൽ എത്തിയപ്പോൾ ഒന്ന്

പറ്റിക്കാമെന്ന് കരുതി ഞാൻ അടുക്കളവാതിലിലൂടെ കയറി. ഭാഗ്യം അമ്മ ഇല്ല.. എന്റെ പ്രിയപത്നി ഞാൻ വന്നതറിയാതെ അടുപ്പിൽ തീയൂതുകയായിരുന്നു.

ശബ്ദമുണ്ടാക്കാതെ പിന്നിൽ കൂടി ചെന്നു വയറിൽ കെട്ടിപിടിച്ചതും പേടിച്ചു നിലവിളിച്ചതും ഒരുമിച്ചായിരുന്നു.. “ശബ്ദമുണ്ടാക്കല്ലേ.. ” “നിങ്ങളുച്ചയ്ക്കെ വരുവൊളെന്ന് പറഞ്ഞിട്ട്.. ”

“എനിക്കെന്റെ ഭാര്യയെ കാണാൻ തോന്നി അതാ പെട്ടന്നിങ് വന്നേ അമ്മയേന്തിയെ.. ”

“അമ്മ കുഞ്ഞിനെ ഉറക്കുവാ.. ” ‘ഭാഗ്യം.. ” ‘എന്താ ഏട്ടാ കയ്യിൽ… ” “അതൊക്കെയുണ്ട്.. ” “പറ ഏട്ടാ.. ” “പറയൂല.. ” “ന്നാ എന്നോട് മിണ്ടണ്ട.. ” “പിണങ്ങല്ലേ ദേ ഇങ്ങോട്ട് നോക്കിക്കെ..

” “മ്മ്.. ” “ആ അങ്ങനെ നോക്കിയ പോരാ കണ്ണടയ്ക്കണം.. ” “ആ കണ്ണടച്ചു.. ” “കയ്യ് നീട്ട്.. ” “നീട്ടി.. ” നീട്ടിപ്പിടിച്ച അവള്ടെ കയ്യിൽ ഞാനൊരു ഉമ്മ കൊടുത്തു “എന്നെ പറ്റിക്കുവാണോ താ

ഏട്ടാ.. ” “ഇന്നാ… ” അവൾ കണ്ണ് തുറന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ പൊതി അവൾ ആകാംക്ഷയോടെ തുറന്നു. തുറന്നുനോക്കിയതും സന്തോഷം കൊണ്ട് അവൾ എന്നെ നോക്കി ,

ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. “ഏയ് കരയതാടോ.. ഇഷ്ടായോ തനിക്ക്.. ” മ്മ്.. അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു. അപ്പോഴാണ് അമ്മ

അടുക്കളയിലേയ്ക്ക് വന്നത്.. “നീയെപ്പോ വന്നു ഇന്ന് ജോലിയില്ലായിരുന്നോ…? ” “ഇന്ന് ലീവെടുത്തമ്മാ.. ‘ “മ്മ്.. രാജീ കുഞ്ഞിനെ ഞാനുറക്കാൻ നോക്കിയിട്ടൊന്നും

ഉറങ്ങുന്നില്ലായിരുന്നു. ഭയങ്കര കരച്ചിൽ ഒരുവിധം ഞാനൊന്നുറക്കിയിട്ടുണ്ട്… ”

“ആ ഉണ്ണിയേട്ടാ പറയാൻ മറന്നു നമ്മുക്ക് ഉച്ചകഴിഞ്ഞു ഹോസ്പിറ്റലിൽ ഒന്ന് പോകണം മോന് ചെറിയ പനിയുടെ ലക്ഷണം.. ” “പനിയോ രാവിലെ ഞാൻ പോകുമ്പോ കുഴപ്പം

ഒന്നുമില്ലായിരുന്നല്ലോ.. ‘ “ഉണ്ണിയേട്ടൻ പോയി കഴിഞ്ഞപ്പഴാ, മോൻ കരയുന്നത് കേട്ട് ഞാൻ ചെന്നപ്പോ ദേഹത്തൊക്കെ നല്ല ചൂട്.. ” “എന്നാ നീ വേഗം റെഡിയാവ് നമ്മുക്ക് ഇപ്പൊ തന്നെ

ഹോസ്പിറ്റലിൽ പോകാം.. ” “ശരി ഏട്ടാ.. ‘ “മോള് പോയിട്ട് വാ ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. ” “ശരി അമ്മേ.. ” അന്ന് രാത്രി, “ഉണ്ണിയേട്ടൻ കൃത്യസമയത്താ എന്തായാലും

വന്നത്.. ” “മ്മ് നീ ഇവിടെ വന്നു കിടക്ക് പെണ്ണേ.. ” “പാവം കരഞ്ഞു കരഞ്ഞു മോനുറങ്ങി.. ” “മ്മ്.. ” “ഉണ്ണിയേട്ടനെ കിട്ടിയത് എന്റെയും മോന്റെയും ഭാഗ്യമാ… ” “ആണോ.. ” “മ്മ്.. പിന്നേ

ഏട്ടാ.. ” “മ്മ്.. ” “ഒന്നൂല്ല.. ” “പറ പെണ്ണേ.. ” “ആ ജിമിക്കികമ്മൽ അതെനിക്ക് ഒത്തിരി ഇഷ്ടായി ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് ഞാൻ കരുതിയില്ല.. ” “നീ ഒരുപാട് നാളായില്ലേ

പറയുന്നു കല്ല് പതിച്ച ജിമ്മിക്കി വേണമെന്ന്.. അതാ ഞാൻ വാങ്ങിയേ.. ” “കാശെവിടുന്നാ ഏട്ടാ കടംവാങ്ങിയിട്ടുണ്ടാവും അല്ലെ.. ” “എന്റെ പെണ്ണിന്റെ സന്തോഷത്തിനല്ലേ പിന്നെ ഇതെപ്പോഴും

ഇല്ലല്ലോ വല്ലപ്പോഴും അല്ലെ.. ” “മ്മ്.. ” അതുകേട്ട് അവൾ എന്റെ നെഞ്ചിൽ ഒന്നുകൂടി ചേർന്നുകിടന്നു..

രചന: Rosily joseph

Leave a Reply

Your email address will not be published. Required fields are marked *