സംഭവം അതൊരു സൈക്കിൾ ആണെങ്കിലും എനിക്കത് ഡ്യൂക്ക് ആണ്…

രചന: ധനു

ഉലകം പിറന്തത് എനക്കാകെ..ഓടും നദികളും എനക്കാകെ മലർകൾ മലർവതും എനക്കാകെ…ലാല ലാല ല ലാ ലാ..

എം ജി ആറിന്റെ പഴയ പാട്ടും പാടി അച്ഛന്റെ പഴയ സൈക്കിളും എടുത്തു കോളേജിലേക്ക് പോകാൻ നിൽക്കുമ്പോഴാണ്..

‘അമ്മ ഓടിവന്നിട്ട് പറഞ്ഞത് ഇവിടെത്തെ പിള്ളേരോട് കാണിക്കുന്ന പോലെ നിന്റെ കുട്ടികളിയൊന്നും അവിടെ കാണിക്കല്ലേ ചെക്കാ എന്ന്…

അതുകേട്ട് എല്ലാം ശരിയാക്കാം ലീലമ്മോന്ന് പറഞ്ഞ് ഒരു ഉമ്മയും കൊടുത്ത് വീട്ടിൽ നിന്നിറങ്ങിയിട്ട് നേരെ ചെന്നത്…

ചന്ദ്രേട്ടന്റെ ബേക്കറിയിലേക്കായിരുന്നു അവിടെച്ചെന്നു ഒരു പാക്കറ്റ് മിട്ടായും വാങ്ങി നൂറിൽ അങ്ങു കോളേജിലേക്ക് വിട്ടു…

അങ്ങനെ കോളേജിന് മുന്നിൽ എത്തിയപ്പോൾ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളിപോയി…

അത്രയും സൂപ്പർ സ്ഥലമായിരുന്നു ന്റെ മനസ്സ് അവിടെ മുഴുവൻ ഓടി നടന്നു എന്നെക്കാൾ വേഗത്തിൽ..

ഇനിമുതൽ ഇതാണെന്റെ സാമ്രാജ്യം ഒരു ഡോണിന്റെ ചിന്തയോടെ ഞാനെന്റെ വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് നടന്നു…

അവിടെച്ചെന്നു വണ്ടി ലോക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് പൂട്ട് എടുക്കാൻ മറന്ന കാര്യം ഓർമവന്നത്..

സംഭവം അതൊരു സൈക്കിൾ ആണെങ്കിലും എനിക്കത് ഡ്യൂക്ക് ആണ്..അതുകൊണ്ടു അപ്പുറത്ത് കിടക്കുന്ന ചെറിയൊരു കയറെടുത്ത് അതിന്റെ ചക്രത്തിൽ ഞാൻ കെട്ടിവെച്ചു..

ഇനിയാരും ന്റെ ഡ്യൂക്ക് കൊണ്ടുപോകില്ലെന്നു ഉറപ്പുവരുത്തിയ ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ..

ദേ പിന്നിൽ നിൽക്കുന്നു കുറെ സീനിയേഴ്സ്..അതുകണ്ടപ്പോ ഞാനവരെ നോക്കിയൊന്നു ചിരിച്ചു..

ഒരു രാഗിങ്ങിന്റെ മണം വന്നതോടെ ഞാനാവിടെന്നു മുങ്ങാൻ ശ്രമിച്ചെങ്കിലും അവരെന്നെ കൈയോടെ പിടികൂടി..

പിന്നീട് അവരെനിക്ക് തന്ന പണി എന്താണെന്നവെച്ചാൽ എന്റെ ഡ്യൂക്ക് കൊണ്ടു കോളേജ് മുഴുവൻ രണ്ടുവട്ടം ചുറ്റണം എന്നിട്ട്..

അവരുടെ മുന്നിൽ ചെന്ന് സല്യൂട്ട് ചെയ്യണം..അതായിരുന്നു അവരെനിക്ക് തന്ന പണി..

എന്തായാലും അവരെന്റെ രൂപവും വേഷവുമൊക്കെ കണ്ടറിഞ്ഞു തന്ന പണിയായത് കൊണ്ടു..

എനിക്കതിൽ ചമ്മലൊന്നും തോന്നിയില്ല കാരണം ഒരു പക്കാ നാട്ടിൻപുറത്തുകാരന്റെ വേഷമായിരുന്നു എന്തെത്..

ഒരു മുണ്ടും ഷർട്ടും പഴയ സൈക്കിളും അത്രയും വലിയൊരു കോളേജിൽ ഇങ്ങനെയൊരു വേഷത്തിൽ പോയാൽ അവിടെയുള്ളവർക്ക് എന്താ തോന്നുന്നതെന്ന് പറയേണ്ടല്ലോ…

എന്തായാലും ഞാനെന്റെ ആദ്യത്തെ റൗണ്ട് ചുറ്റാൻ തുടങ്ങി..എന്നെ കാണുന്നവരൊക്കെ ചിരിക്കാനും കൂവാനും തുടങ്ങി..

തിരിച്ചു കൂവാനും ചിരിക്കാനും ഞാനും മറന്നില്ല ആദ്യറൗണ്ട് കഴിഞ്ഞപ്പോഴേക്കും ഒരുപാട് പേർ എന്നെ ശ്രദ്ധിച്ചിരുന്നു…

അങ്ങനെ രണ്ടാമത്തെ റൗണ്ട് ചുറ്റാൻ തുടങ്ങിയപ്പോഴാണ് പലരും എന്റെ അടുത്ത് വന്ന് ചോദിച്ചത് ..

ഇങ്ങനെ പഴയ സൈക്കിളിൽ ഇത്രയും പേരുടെ മുന്നിൽ ചുറ്റുമ്പോ ഒരു ചമ്മലും ഇല്ലേ എന്ന്..

അതുകേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്…ഞാനാ കൂട്ടുകാരോട് പറഞ്ഞു ..

ഞാൻ ഇങ്ങനെയാണ് എന്റെ വ്യക്തിത്വം ഇങ്ങനെയാണ് അതിൽ എനിക്കൊരു ചമ്മലും തോന്നിയില്ല..

മറ്റുള്ളവരുടെ കളിയാക്കലിൽ എന്റെ വ്യക്തിത്വം ഞാനെന്തിന് ഇല്ലാതാക്കണം..

അതുകേട്ട് പലരും എനിക്ക് നേരെ കൈനീട്ടിയിട്ടു പറഞ്ഞു ഫ്രണ്ട്‌സ് എന്ന്.. അതിനു പകരം ഒരു പുഞ്ചിരിയും മിട്ടായും കൊടുത്ത്..

ഞാനെന്റെ രണ്ടാമത്തെ റൗണ്ട് അവസാനിപ്പിക്കാൻ നീങ്ങി തുടങ്ങി അതിനിടയിൽ പല മുഖങ്ങളിലും ചിരിയും കളിയാക്കലും ഒക്കെ കാണാൻ കഴിഞ്ഞു..

അങ്ങനെ എന്റെ രണ്ടാമത്തെ റൗണ്ട് അവസാനിച്ചു ഞാനെന്റെ സീനിയേഴ്സ് ന്റെ മുന്നിൽ ചെന്ന് ഒരു സല്യൂട്ടും അടിച്ചു..

അവർക്കും മിട്ടായി കൊടുത്തു .എന്തിനാണെന്ന് ചോദിച്ചാൽ അല്ലെങ്കിലും .നല്ല തുടക്കത്തിന് അല്‌പം മധുരം കഴിക്കുന്നത് നല്ലതല്ലേ..

അങ്ങനെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ പലരും എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..

ഒരു സൗഹൃദത്തിന്റെ തുടക്കം എന്നപോലെ..

ഒരുപക്ഷേ ആ സമയത്തു എന്റെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നെങ്കിൽ പലർക്കും ന്റെ വ്യക്തിത്വം തിരിച്ചറിയാതെ പോയേനെ..

നമ്മൾ നമ്മളായി തന്നെ ജീവിക്കണം അതിലാണ് രസം…അതിൽ ഒരു നാണക്കേടും വേണ്ടാ…

അങ്ങനെ അടുത്ത വർഷം ഞാനൊരു ഡോൺ ആകുമെന്ന പ്രതീക്ഷയോടെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ..

എന്റെ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നു കെജി എഫിലെ ഡയലോഗ്…

ആ ഡയലോഗ് ഞാൻ പറയേണ്ടല്ലോ….

സ്നേഹത്തോടെ

രചന: ധനു

Leave a Reply

Your email address will not be published. Required fields are marked *