ഓർമ്മയുണ്ടോ ഈ മുഖം ?

പതിമൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 13

ഭാഗം 14

(ഫ്ലാഷ് ബാക്ക് തീർന്നു കേട്ടോ )

“കുട്ടി , കുട്ടി .”

ശരത്ത് ദേവികയെ ഉറക്കത്തിൽ നിന്നും തട്ടി വിളിച്ചുണർത്തി .ഉറക്കത്തിൽ നിന്നും ഉണർന്ന ദേവിക ആദ്യം ശരത്തിന്റെ മുഖം കണി കണ്ട്‌ തന്റെ പുതിയ ജീവിതം ആരംഭിക്കുന്നതിൽ സന്തോഷിച്ചെങ്കിലും അധികം വൈകാതെ ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങൾ ദേവികയുടെ ചിരി ഇല്ലാതെയാക്കി .

“ഗുഡ് മോർണിംഗ് .ഞാൻ താഴേക്ക് പോവുന്നു കുട്ടി കുളിച്ചു കഴിഞ്ഞു സൗകര്യം പോലെ താഴേക്ക് വന്നാൽ മതി .”

ശരത്തിന്റെ അമിതമായ വിനയം ദേവികയിൽ എന്തെന്ന് ഇല്ലാത്ത ദേഷ്യം ഉളവാക്കി .കട്ടിലിൽ നിന്നും എഴുന്നേറ്റ് , ഇന്നലെ താൻ കൊണ്ടു വന്ന പാൽ ഗ്ലാസ് ടേബിളിന്റെ മുകളിലെ എടുത്ത് ബാത്ത്റൂമിൽ വാഷ്

ബേസിൽ ഒഴിച്ച ശേഷം ശരത്തിനെ തുറിച്ചു നോക്കിക്കൊണ്ട് തിരിച്ചു ടേബിളിന് മുകളിൽ കൊണ്ട് വച്ചു .ശരത്തിനോട് എന്ത് പറയണം എന്നോ താൻ എന്തെങ്കിലും പറഞ്ഞാൽ ശരത്തിന്റെ മറുപടി എന്തായിരിക്കും

എന്നോ ദേവികക്ക് അറിയില്ലായിരുന്നു .തനിക്ക് കുളിച്ചു മാറാനുള്ള ഡ്രെസ്സുമായി ദേവിക ബാത്ത്റൂമിൽ കയറി ഡോർ ശക്തിയിൽ വലിച്ചടച്ചു .ദേവികയുടെ പെരുമാറ്റത്തിൽ ശരത്തിനോട് ദേഷ്യം വന്നെങ്കിലും താൻ

ഇപ്പോഴുള്ള അവസ്ഥയിൽ ദേഷ്യത്തോടെ പെരുമാരുന്നതിനെക്കാൾ നല്ലത് ശാന്തനായി നിൽക്കുന്നതാണ് എന്ന് ശരത്തിന് തോന്നി , ഒരു ചിരിച്ച മുഖത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി .ശരത്തിനെയും

ദേവികയെയും നോക്കി മീരയും ലച്ചുവും സ്റ്റെയർകേസിൽ നിൽപ്പുണ്ടായിരുന്നു. ശരത്ത് അവരെ കണ്ടെങ്കിലും അവർ ശരത്തിനെ കണ്ടില്ല . തിരിച്ചു മുറിയിൽ പോയി അവർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ

എന്തായിരിക്കും എന്നും , അതിന് എന്ത് മറുപടി നൽകണം എന്നും തീരുമാനിക്കാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആര്യ മുറിയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു .ആര്യ കണ്ടതും ശരത്ത് കൂടുതൽ വേഗത്തിൽ ചിന്തിക്കാൻ തുടങ്ങി .

“ഹായ് ആര്യ , താഴേക്ക് പോവുക ആയിരിക്കും . ഞാൻ ആ കുട്ടിയെ ….. ദേവികയെ കാത്തു നിൽക്കുവാണ് .”

ശരത്തിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം വന്നതായി ആര്യക്ക് തോന്നി . ശരത്ത് തന്റെ മുന്നിൽ പുതിയ എന്തോ നടിക്കുകയാണ് എന്ന് ആര്യക്ക് സംശയം തോന്നി .ശരത്തിനെ മൊത്തമായി ഒന്ന് നോക്കിയ ശേഷം

താഴേക്ക് ഇറങ്ങി പോയി .വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ഡോറിന്റെ മുന്നിലൂടെ നഖവും കടിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ശരത്തിനെയാണ് ദേവിക കണ്ടത്. ദേവികയെ

കണ്ടതും അരികിലേക്ക് വന്ന ശരത്തിനെ എന്തെന്ന് അറിയാത്ത ഒരു ഭയത്തോടെ ആണ് ദേവിക നോക്കിയത്.

“എന്താ ? ”

“ഞാൻ കുട്ടിയെ കാത്തു നിൽക്കുകയായിരുന്നു . ഒറ്റക്ക് ഞാൻ താഴേക്ക് പോയാൽ എന്തെങ്കിലും മണ്ടത്തരം വിളിച്ചു പറയും . അതോടെ എനിക്ക് ഓർമ്മ നഷ്ടപ്പെട്ട കാര്യം എല്ലാവരും തിരിച്ചറിയും .സോ…..”

“അതിന് ഞാൻ എന്ത് ചെയ്യാനാണ് ? ”

“കുട്ടി എന്നെ ഒന്നു സഹായിക്കണം കഴിഞ്ഞു പോയ എന്തെങ്കിലും കാര്യങ്ങൾ എന്നോട് ചോദിച്ചാൽ , ആർക്കും സംശയം തോന്നാത്ത രീതിയിൽ കുട്ടി അതിന് ഉത്തരം പറയണം .”

ശരത്തിന്റെ കുട്ടി വിളി തന്നെ വല്ലാതെ ശല്യം ചെയ്യുന്ന പോലെ ദേവികക്ക് അനുഭവപെട്ടു.

“എന്റെ പേര് കണ്ണേട്ടൻ ഓർമ്മയില്ലേ , അല്ലെങ്കിൽ എന്റെ പേര് അറിയുക എങ്കിലും ചെയ്യുമോ …”

“എന്തോ ദേവി എന്നോ മറ്റോ ആയിരുന്നില്ലേ , ഇന്നലെ താങ്ക്സ് കാർഡിൽ വായിച്ച ഒരു ഓർമ്മയുണ്ട് .”

ശരത്തിന്റെ വാക്കുകൾ ദേവികയുടെ കണ്ണുകൾ നിറയിച്ചു.

“എന്റെ പേര് ദേവിക , ഈ കുട്ടി വിളി വേണ്ട . ദേവു എന്ന കണ്ണേട്ടൻ എന്ന ഇതിന് മുമ്പ് വിളിച്ചുകൊണ്ടിരുന്നത് . എന്റെ അച്ഛന്റെ പേര് കൃഷ്ണൻ , ‘അമ്മയുടെ പേര് ….. ”

“ലക്ഷ്മി , ഓപ്പോളെ എനിക്ക് ഓർമ്മയുണ്ട് .”

നിറഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങിയ കണ്ണുനീർ തുള്ളികൾ തുടക്കുവാനായി ദേവികയുടെ കവിളിൽ തൊടുവാൻ പോയ ശരത്തിനെ ദേവിക തടഞ്ഞു .

“വാ , അവർ തിരക്കുന്നുണ്ടാവും . ”

കണ്ണുകൾ തുടച്ചുകൊണ്ട് മുഖത്ത് ഒരു ചിരിയുടെ മുഖംമൂടി അണിഞ്ഞ് ദേവിക ശരത്തിന് ഒപ്പം താഴേക്ക് പോയി. ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശരത്ത് മറ്റുള്ളവരിൽ നിന്നും അകന്ന് നിന്നു .

ശരത്തിന്റെ എല്ല ചലനങ്ങളും ദേവികയും ആര്യയും സംശയത്തോടെ നോക്കി നിന്നു. ബന്ധുക്കളുടെ വീടുകളിൽ വിരുന്നിന് പോയപ്പോഴും ശരത്ത് ഒന്നും ഓർമ്മയില്ലാത്ത പോലെ പെരുമാറുന്നത് ദേവിക ശ്രദ്ധിച്ചു .

രാത്രികളിൽ ദേവിക ഉറങ്ങി കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തിയ ശേഷം ശരത്ത് പുറത്തേക്ക് പോവുന്നത് യാദൃശ്ചികമായി ആര്യ കാണാൻ ഇടയായി .ശരത്ത് എന്താണ് ചെയ്യുന്നത് എന്നറിയാൻ ഒരു ദിവസം ശരത്തിന്

പുറകെ ആര്യയും നടന്നു . രാത്രിയിൽ ശരത്ത് ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതും ബൈക്കിൽ വീടിന് പുറത്തേക്ക് പോവുന്നതും ആര്യ കണ്ടു . എന്തുകൊണ്ട് ശരത്ത് തന്നോട് ദേഷ്യത്തോടെ

പെരുമാരുന്നില്ല എന്ന സംശയം ആര്യയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യമായി വളർന്നു .ഒടുവിൽ ശരത്തിനോട് സംസാരിക്കാൻ തീരുമാനിച്ചു . ആരും അറിയാതെ ഇരിക്കാൻ വേണ്ടി രാത്രിയിൽ കാണാം എന്ന്

ആര്യ പറഞ്ഞപ്പോൾ ശരത്തിന് അതിൽ പൂർണ്ണ സമ്മതമായിരുന്നു .പതിവ് പോലെ ദേവിക ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം ശരത്ത് ആര്യയുടെ മുറിയിലേക്ക് പോയി . ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല ,

അതിനാൽ ഡോറിൽ മുട്ടി വിളിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഡോർ തുറന്നു .

“എന്താ ആര്യയെ എന്തിനാ രാത്രിയിൽ വരാൻ പറഞ്ഞത് ? ”

“എന്തിനാണെന്ന് മനസ്സിലായില്ല , അല്ലെ ? ”

ആര്യ പറയാൻ പോവുന്ന കാര്യവും താൻ ചിന്തിക്കുന്നതും ഒന്നായിരിക്കും എന്ന് അറിയാമെങ്കിലും ശരത്ത് അറിയില്ല എന്ന് മുഖ ഭാവത്തോടെ ആര്യക്ക് മുന്നിൽ നിന്നു.

” ഇല്ല , നിനക്ക് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ വന്നത് ? ”

“എന്തിനാ ഈ അഭിനയം , ആരെ കാണിക്കാനാണ് . അതോ എന്നെ കൊല്ലാനും പ്ലാൻ ഇട്ടിട്ടുണ്ടോ , അതാണോ ഈ ചിരിയുടെ പിന്നിൽ ? ”

“നീ എന്താ പറയുന്നത് , ഞാൻ നിന്നെ കൊല്ലുമെന്നോ ? , ഒരാളുടെ ജീവൻ എടുക്കാൻ മാത്രം ക്രൂരൻ ആണോ ഞാൻ .”

ആര്യ എത്ര മോശമായി പെരുമാറിയിട്ടും ശരത്തിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല . തന്റെ മുഖത്തെ നിഷ്കളങ്ക ഭാവം മാറാതെ ഇരിക്കുവാൻ ശരത്ത് കഠിനമായി ശ്രമിച്ചു .

” ഓ ഒന്നും ഓർമ്മ കാണില്ല അല്ലെ .”

“നീ എങ്ങനെ അറിഞ്ഞു , ആ കുട്ടി പറഞ്ഞോ ? ”

ശരത്തിന്റെ വാക്കുകളിൽ എന്തെല്ലാമോ ഒളിഞ്ഞിരിക്കുന്നതായി ആര്യക്ക് തോന്നി .

“എന്താ നീ ഉദേശിക്കുന്നത് ? ”

ആര്യയുടെ മുഖത്തു നോക്കാതെ ശരത്ത് ജനാലയുടെ അരികിലേക്ക് നടന്നു . ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ശരത്ത് ആര്യയുടെ ചോദ്യത്തിന് മറുപടി നൽകാൻ ആരംഭിച്ചു .

“എനിക്ക് ഒന്നും ഓർമ്മയില്ല , ഞാൻ ഇപ്പോൾ ആരാണെന്നോ , നീ എന്നോട് എന്തിനെ കുറിച്ചാണ് പറയുന്നത് എന്നോ , എന്തിന് കണ്ണേട്ടാ എന്ന് വിളിക്കുന്ന ആ കുട്ടിയെ പോലും .”

ശരത്ത് തനിക്ക് മുന്നിൽ വീണ്ടും ഒരു നാടകം നടത്തുകയാണോ എന്ന സംശയം ആര്യയിൽ മനസ്സിൽ ഉയർന്നു വന്നു .അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ശരത്ത് തുടന്നു.

” പ്ലസ് ടു കഴിഞ്ഞു , ഐ .ഐ. ടി യിൽ അഡ്മിഷൻ കിട്ടിയത് മാത്രമേ എനിക്ക് ഓർമ്മയോള്ളൂ .എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് എനിക്കറിയില്ല .ഇപ്പോഴും എന്നോട് പരിചയം കാണിക്കുന്ന പലരും

എനിക്ക് അപരിചിതരാണ്. ഇപ്പോൾ ഈ കാര്യം എനിക്കും ആര്യക്കും പിന്നെ ആ കുട്ടിക്കും മാത്രമേ അറിയൂ . ഏതെങ്കിലും ഒരു ഡോക്ടറെ കാണാൻ എനിക്ക് തന്റെ ഹെല്പ് വേണം എന്നെ മനസ്സിലാക്കാൻ നിനക്ക് മാത്രമേ കഴിയൂ .അത് പറയാൻ വേണ്ടിയാണ് ഞാൻ ഈ രാത്രിയിൽ നിന്റെ മുറിയിൽ വന്നത് , അല്ലാതെ നീ പറയുന്നത് ഒന്നും എനിക്ക് ഓർമ്മയില്ല .”

അടുത്ത് കിടന്ന ശരത്തിനെ കാണാതെ വന്ന ദേവിക ശരത്തിനെ തിരയാൻ തുടങ്ങി . ബാത്‌റൂമിൽ ഇല്ലെന്നതിനാലും , മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കൊണ്ടും മുറിക്ക് പുറത്തേക്ക് പോയതാണെന്ന് ദേവികക്ക് മനസ്സിലായി .ശരത്തിനെ നോക്കി താഴേക്ക് പോവാൻ ഒരുങ്ങിയപ്പോൾ ആണ് ആര്യയുടെ മുറിയിലെ

ചാരി ഇട്ടിരിക്കുന്ന വാതിലിന് ഇടയിലൂടെ വെളിച്ചം വരുന്നത് ദേവിക കണ്ടത് . രാത്രിയിലെ ശരത്തിന്റെ തിരോധനവും ആര്യയുടെ മുറിയിലെ വെളിച്ചവും , ആര്യയുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കുവാൻ ദേവികയെ പ്രേരിപ്പിച്ചു .

“നിനക്ക് ഒന്നും ഓർമ്മയില്ല അല്ലെ , ഞാൻ പറയുന്നത് എന്താണെന്ന് അറിയില്ല ,നീ ഇല്ലാതാക്കിയ അമൃത യെയും അറിയില്ല , എന്നല്ലേ നീ പറഞ്ഞു വന്നത് . എന്റെ അടക്കം എത്ര പെണ്കുട്ടികളുടെ ജീവിതം

തുലച്ചവൻ ആണ് നീ ? എന്നിട്ട് ഒന്നും അറിയാത്ത ഒരു കുട്ടിയെ നീ കല്യാണം കഴിച്ചു . ഞങ്ങൾ നിന്നോട് ഏത് തെറ്റാ ചെയ്തത് , നിന്നെ പ്രേമിച്ചതോ ? വിശ്വസിച്ചതോ ? നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞില്ലേ നീ ഞങ്ങളെ ? ”

ആര്യ ശരത്തിന്റെ ഷർട്ടിൽ കുത്തി പിടിച്ചുകൊണ്ടു കരയാൻ തുടങ്ങി .താൻ ജീവൻ തുല്യം സ്നേഹിച്ച തന്റെ കണ്ണേട്ടൻ പെണ്ണിന്റെ ശരീരം ശരീരം കൊതിക്കുന്ന ഒരു ആട്ടിൻ തോല്ലിട്ട ചെന്നായ ആണെന്നു ദേവികക്ക്

വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ പോലും അറിയാതെ ദേവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അപ്പോഴും ശരത്ത് ഒന്നും അറിയാത്ത ഒരു പാവത്തെ പോലെ ആര്യക്ക് മുന്നിൽ നിന്നു.

“നീ എന്താ പറയുന്നത് ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു എന്നോ ? വായിൽ തോന്നുന്നത് വിളിച്ചു പറയരുത് .”

ശരത്തിന്റെ വാക്കുകൾക്ക് ഒരു ഭീഷണിയുടെ സ്വരം ഒളിഞ്ഞിരിക്കുന്നതായി ആര്യക്ക് തോന്നി . താൻ കാണുന്ന കാഴ്ചയും താൻ കേൾക്കുന്ന വാക്കുകളും സത്യമാവരുത് എന്ന് ശരത്ത് ചാർത്തിയ തലയിൽ മുറുക്കി പിടിച്ചുകൊണ്ട് പ്രാർത്ഥിച്ചു .

” വായിൽ തോന്നുന്നതോ , കല്ലുവെച്ച നുണയോ അല്ല , സത്യം . അത് തെളിക്കാൻ എന്റെ കയ്യിൽ തെളിവുണ്ട് .”

“എന്ത് തെളിവ് , എന്ത് തെളിവാണ് നിന്റെ കയ്യിൽ ഉള്ളത് . ”

“ഓ , അതും ഓർമ്മ കാണില്ല . എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എടുത്ത കുറച്ചു ഫോട്ടോസ് ഓർമ്മയുടോ ? എന്നെ ഒഴിവാക്കാൻ നേരം എന്റെ മുന്നിലേക്ക് ഇട്ടു തന്ന ആ ഫോട്ടോസ് ……. അതു ഇന്നും എന്റെ കയ്യിൽ ഉണ്ട് , അതുപോലെ മറ്റു പലതും .”

“ഇല്ല ഞാൻ വിശ്വസിക്കില്ല ,നീ കള്ളം പറയുകയാണ് .ഒരിക്കലും ഒരു പെൺകുട്ടിയോടും അങ്ങനെ ചെയ്യാൻ എനിക്ക് കഴിയില്ല. ”

ഒരു നിമിഷം ദേവികക്ക് ചലിക്കാൻ കഴിഞ്ഞില്ല .ദേവിക ചുമരിൽ ചാരി പതിയെ താഴേക്ക് ഇരുന്നു .കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകി എങ്കിലും ഒന്നു വാവിട്ട് കരയുവാൻ ദേവികക്ക് കഴിഞ്ഞില്ല .

“ഇതു പോലെ നീ എന്നോട് ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് , വീണ്ടും വീണ്ടും പറഞ്ഞാലും കള്ളം ഒരിക്കലും സത്യമാവില്ല .കൊള്ളാം , ഞാൻ ഈ കാര്യം ദേവികയോട് പറഞ്ഞാലും ഒന്നും ഓർമ്മയില്ല എന്ന് പറഞ്ഞു

രക്ഷപ്പെടാൻ വലിയ പ്രയാസം ഒന്നും കാണില്ല .നിന്നെ പോലൊരു വൃത്തികേട്ടവൻ തൊട്ട് ചീത്തയാക്കിയതാണ് എന്റെ ശരീരം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല , അതുകൊണ്ട് ഞാൻ ഒന്നും ആരോടും പറയില്ല . പക്ഷെ നീ എന്നെങ്കിലും ആ പാവത്തെ പറ്റിച്ച് മറ്റൊരുത്തിയെ തേടി പോയെന്ന് അറിഞ്ഞാൽ , അന്ന് ഞാൻ നീ നശിപ്പിച്ച ഞാൻ അടക്കമുള്ള പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കും .”

ഇനിയും തന്റെ കണ്ണേട്ടനെ കുറിച്ചു കേൾക്കുവാൻ തനിക്ക് കഴിയില്ല എന്നു തോന്നിയ ദേവിക മുറിയിലേക്ക് കയറി വാതിൽ ഉള്ളിൽ നിന്നും പൂട്ടി .

“കടന്ന് പോ , എന്നിട്ട് ആ പാവം പെണ്കുട്ടിക്ക് മുന്നിൽ നല്ലവനായ , സ്നേഹ സമ്പന്നനായ ഭർത്താവായി അഭിനയിക്ക് . എന്നോട് സംസാരിക്കരുത് , എനിക്ക് ഭ്രാന്താണ് എന്നൊക്കെ ദേവുനോട് പറഞ്ഞു കൊടുക്ക്

.പക്ഷെ ഒന്ന് മറ്റൊരുത്തിയെ കാണുമ്പോൾ അവളെയും ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാം എന്ന് ചിന്തിച്ചാൽ ,,,,,,,,എനിക്ക് ജീവൻ ഉള്ള കാലം വരെ ഞാൻ ഉണ്ടാവും നിന്റെ പിന്നാലെ . ”

ശരത്തിനെ പുറത്താക്കിയ ശേഷം അമൃത വാതിൽ അടച്ചു . താൻ അടക്കി പിടിച്ചിരുന്ന വേദനയുടെ കണ്ണുനീർ മുഴുവൻ പെയ്തൊഴിയാൻ തുടങ്ങി .പൊട്ടി കരയാൻ കഴിയാതെ ദേവികയുടെ മനസ്സ് നീറി .എത്ര തവണ

മുഖം കഴുയിട്ടും ദേവികക്ക് മായതിയായില്ല . ബാത്ത്റൂമിൽ കണ്ണാടിയിൽ സ്വന്തം രൂപത്തിന് പകരം പൊട്ടി

ചിരിക്കുന്ന ശരത്തിന്റെ മുഖമാണ് ദേവികക്ക് കാണാൻ കഴിഞ്ഞത് . ശരത്തിനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ദേവികയുടെ മനസ്സിൽ തെളിഞ്ഞു വന്നു . തനിക്ക് നൽകിയ ചുംബനങ്ങൾ തന്റെ ശരീരത്തിനൊടുള്ള മോഹം

മാത്രമായിരുന്നു എന്ന് ഉൾക്കൊള്ളാൻ ദേവികക്ക് അധികം നേരം വേണ്ടി വന്നില്ല . പതിയെ ദേവികയുടെ ദേഷ്യം മനസ്സിന്റെ നിയന്ത്രണം തകർത്തുകൊണ്ട് പുറത്തേക്ക് വന്നു . കയ്യിൽ കിട്ടിയതെല്ലാം ദേവിക

എറിഞ്ഞുടച്ചു. കട്ടിലിന് അരികിലുള്ള ടേബിലിന് മുകളിൽ ഫ്രെയിം ചെയ്തു കല്യാണ ഫോട്ടോ ദേവിക കയ്യിൽ എടുത്തു . ചിരിച്ചുകൊണ്ട് തന്നെ ചേർത്തു പിടിച്ചു നിൽക്കുന്ന തന്റെ സ്വന്തം കണ്ണേട്ടൻ ,ശരത്തിനൊടുള്ള ദേഷ്യത്തിൽ ആ ഫോട്ടോയും ദേവിക എറിഞ്ഞുടച്ചു .

“ഇത്രയും നാൾ ഞാൻ മനസ്സിൽ കൊണ്ടു നടന്നത് ഇതിനായിരുന്നോ ? ഒരു നിമിഷം കൊണ്ട് എന്റെ എല്ലാ സന്തോഷവും ഇല്ലാതെയാക്കിയില്ലേ ? എത്ര പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കിയെന്ന് ഓർമ്മയുണ്ടാവില്ല

.തന്നെ പോലുള്ള ഒരുത്തനെ സ്നേഹിച്ച എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു . ”

എറിഞ്ഞുടച്ച കല്യാണ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ദേവിക പറഞ്ഞു .ശരത്തിന്റെ മുറിയിൽ നിന്നും തുടർച്ചയായി എന്തെല്ലാമോ എറിഞ്ഞുടക്കുന്ന ശബ്‌ദം കേട്ട ആര്യ അടക്കമുള്ള മറ്റെല്ലാവരും ശരത്തിന്

അരികിലേക്ക് ഓടിയെത്തി . എത്ര തവണ വിളിച്ചിട്ടും ദേവികയുടെ മറുപടി കിട്ടാതെ വന്നപ്പോൾ വാതിൽ ചവിട്ടി തുറന്ന ശരത്തും

മറ്റുള്ളവരും കണ്ടത് ചോരയിൽ കുതിർന്ന് കിടക്കുന്ന പൊട്ടിയ ഫോട്ടോയും അതിന്റെ ചില്ല് ഉപയോഗിച്ച് കയ്യിലെ ഞരമ്പ് മുറിച്ച് അബോധാവസ്ഥയിലുള്ള ദേവികയെയുമാണ് .

😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

രചന : ശ്രീജിത്ത് ജയൻ

 

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 15

Leave a Reply

Your email address will not be published. Required fields are marked *