ഓർമ്മയുണ്ടോ ഈ മുഖം ?

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

ഭാഗം 17

” അപ്പോൾ ശെരി , അച്ഛനെ വേദനിപ്പിച്ചു കൊണ്ടാണ് കണ്ണേട്ടനെ , സോറി ശരത്തേട്ടനെ കാണാൻ വന്നത്. ഞാൻ പോയിട്ട് വരാം എന്ന് പറയുന്നില്ല , ടേക്ക് കെയർ. ”

ഇനിയും ശരത്തിന് മുന്നിൽ തന്റെ കണ്ണുനീർ മറച്ചു വെക്കാൻ കഴിയില്ല എന്ന് തോന്നിയ ദേവിക ആര്യയോടും ശരത്തിനോടും യാത്ര പറഞ്ഞു പോവാൻ ഒരുങ്ങിയതും,

ശരത്ത് ദേവികയുടെ കയ്യിൽ പിടിച്ചു നിർത്തി . പിന്നെ എന്തോ ഓർത്തതുപോലെ കൈ തിരികെ എടുത്തു .

“താൻ പോവരുത് ഞാൻ അറിഞ്ഞുകൊണ്ട് ചതിച്ചത് തന്നെ മാത്രമാണ് . പക്ഷെ നഷ്ടമായ ഓർമ്മകൾ ഒരിക്കലും ഇങ്ങനെ ആയിരിക്കും എന്ന് കരുതിയില്ല . അറിഞ്ഞിരുന്നെങ്കിൽ

ഒരിക്കലും നിന്റെ കഴുത്തിൽ ഞാൻ താലി ചർത്തിലായിരുന്നു . നിന്നോട് ഞാൻ ചെയ്തത് എനിക്ക് തിരുത്തണം . സോ അതു വരെ താൻ ഇവിടെ വേണം .”

തന്റെ കണ്ണേട്ടൻ ഇനി മുതൽ തനിക്ക് സ്വന്തമല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ ശരത്ത് ആര്യയെ താലി കെട്ടുന്നത് കണ്ടു നിൽക്കണം എന്ന ചിന്ത ദേവികയെ അവർക്കരികിൽ പിടിച്ചു

നിർത്തി .പതിയെ തന്നെക്കാൾ ശരത്തിന്റെ ഭാര്യ അവനുള്ള അവകാശം ആര്യക്കുണ്ടെന്നു ദേവിക സ്വയം പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. ശരത്ത് ആര്യയോട് അടുത്തു പെരുമാരുമ്പോൾ

സഹിക്കാൻ കഴിയാത്ത ഒരു വേദന തന്റെ ഹൃദയത്തിൽ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് ദേവികക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല .ദിവസങ്ങൾക്ക് ശേഷം പരിചയക്കാരൻ പറഞ്ഞറിഞ്ഞ്

ശരത്തിനെ തേടി ശ്രീകുമാർ ഹോസ്പിറ്റലിൽ എത്തി .എന്താണ് നടന്നത് എന്ന ചോദ്യത്തിന് എല്ലാം പറയാം എന്ന മറുപടിയാണ് ശരത്ത് നൽകിയത് .ശരത്തിനും ശ്രീകുമാറിനും തുറന്നു

സംസാരിക്കാൻ തങ്ങൾ തടസ്സമാണ് എന്ന് തോന്നിയ ആര്യയും ദേവികയും മുറിയിൽ നിന്നും പുറത്തേക്ക് പോയി . .

” ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ആരും ഞങ്ങളോട് ഒന്നും പറഞ്ഞില്ലലോ , എന്താടാ ഞങ്ങൾ അത്രക്ക് അന്യരായോ ? ”

“സത്യത്തിൽ ഏട്ടനും എന്നോട് ദേഷ്യവും വെറുപ്പും ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് . ”

“എന്തിന് ? ”

ശരത്ത് താൻ കേട്ടറിഞ്ഞ കഥ ശ്രീകുമാറിനോട് തുറന്നു പറഞ്ഞു.

“നീ എന്താ പറഞ്ഞത് , ഏയ് എനിക്കിത് വിശ്വസിക്കാൻ കഴിയില്ല .”

“ഇനി എനിക്ക് കുറച്ചു സത്യങ്ങൾ പറയാനുണ്ട്‌ .എനിക്ക് നഷ്ടമായ എന്റെ ഓർമ്മകൾ എനിക്ക് തിരിച്ചു കിട്ടി. ”

ദുഃഖം നിറഞ്ഞിരുന്ന ശരത്തിന്റെ മുഖത്തു പുഞ്ചിരി വിടർന്നു. ആകാംക്ഷയോടെ ശ്രീകുമാർ ശരത്തിനെ നോക്കി .

“എല്ലാം സംഭവിച്ചത് കല്യാണ തലേന്നാൾ ആണ് . ”

😎😎😎😎(ഒരു ചെറിയ ഫ്ലാഷ് ബാക്ക് )😎😎😎😎

ആരും അഴിയാതെ തിരിച്ചു വീട്ടിൽ കയറാൻ തീരുമാനിച്ച ശരത്ത് വീടിന് കുറച്ചകലെയായി ബൈക്ക് നിർത്തിയ ശേഷം തള്ളാൻ തുടങ്ങി .അപ്രതീക്ഷിതമായി ഒരു കാർ തന്റെ വീട്ടിൽ

നിന്നും പുറത്തേക്ക് പോവുന്നത് ശരത്തിന്റെ ശ്രദ്ധയിൽ പെട്ടു . തനിക്ക് നേരെയാണ് കാർ വരുന്നത് എന്നറിഞ്ഞ ശരത്ത് മറഞ്ഞു നിന്ന് കാറിനുള്ളിലേക്ക് നോക്കി. കാറിന് ഉള്ളിലെ ചെറിയ വെളിച്ചത്തിൽ ശരത്ത് ആര്യയുടെ മുഖം കണ്ടു .

“ഇവൾ എവിടേക്കാണ് ഈ നേരത്ത് പോവുന്നത് ? ”

ആര്യയുടെ കാറിനു പുറകെ പോവാൻ ശരത്ത് തീരുമാനിച്ചു .താൻ പുറകെ ഉള്ളത് അറിയാതിരിക്കാൻ ശരത്ത് ബൈക്കിന്റെ ഹെഡ് ലൈറ് ഓൺ ആക്കാതെ ബൈക്ക് ഓടിച്ചു

.അസമയത്ത് ഹൈവേയിലൂടെ അതിവേഗത്തിൽ ആര്യ പാഞ്ഞുപോകുന്നത് ആരെ കാണാൻ വേണ്ടിയാണ് എന്ന സംശയം ശരത്തിന്റെ ഉള്ളിൽ നിറഞ്ഞു .കുറച്ചു ദൂരം പോയ ശേഷം കാർ

ബീച്ചിലേക്ക് തിരിഞ്ഞു .കുറച്ചു മാറി കിടന്നിരുന്ന ഒരു കാറിന് അരികിലായി ആര്യ തന്റെ കാർ നിർത്തി പുറത്തിറങ്ങി നടക്കാൻ തുടങ്ങി .ആര്യയുടെ കയ്യിലുള്ള ബാഗ് ശരത്തിനെ

കൂടുതൽ ചിന്തിപ്പിച്ചു . ബൈക്ക് കാറ്റാടി മരങ്ങൾക്ക് ഇടയിലേക്ക് കയറ്റി വച്ച ശേഷം ശരത്ത് ആര്യ നടന്നു നീങ്ങിയ വഴിയിലൂടെ നടന്നു .തനിക്ക് പിറകെ ആരോ ഉണ്ടെന്ന് തോന്നിയ ആര്യ

ഒട്ടും പ്രതീക്ഷിക്കാതെ തിരിഞ്ഞു നോക്കി. മറഞ്ഞു നിന്നിരുന്നതിനാൽ ശരത്തിനെ ആര്യ കണ്ടില്ല . കുറച്ചു നീങ്ങി പൊളിച്ചു കിടക്കുന്ന കെട്ടിടത്തിലേക്ക് ആര്യ കയറി .ഉള്ളിൽ

ആരൊക്കെ ഉണ്ടെന്ന് അറിയാൻ ശരത്ത് കെട്ടിടത്തിന്റെ ജനാലയിലൂടെ ഉള്ളിലേക്ക് എത്തി നോക്കി .

” വെൽക്കം മൈ ഡിയർ ഫ്രണ്ട് . ”

” നമ്മുടെ റിസർച്ച് എന്തായി .”

ആര്യ ചിരിച്ചുകൊണ്ട് ബാഗിൽ നിന്നും ചെറിയ രണ്ടു ബോക്‌സ് പുറത്തേക്ക് എടുത്തു എതിരെ നിന്നിരുന്ന ആൾക്ക് കൈ മാറി .ഓർബിറ്റിന് സമാനമായ ഒരു ചുയിംഗം അയാൾ കൈയിലെടുത്ത് .

“വാട്ട് ഈസ് തിസ് ?”

“താൻ അല്ലെ പറഞ്ഞത് ആരും തിരിച്ചറിയാത്ത രൂപത്തിൽ ആണെങ്കിൽ മാത്രമേ എക്സ്പോർട്ടിങ് എളുപ്പം ആവു എന്ന് .ജസ്റ്റ് ട്രൈ ഇറ്റ് .”

അയാൾ ഒരു ചുയിംഗം തന്റെ കൂടെ വന്ന ബോഡി ഗാർഡിന് കഴിക്കുവാൻ നൽകി.വായയിൽ ഇട്ട് സെക്കന്റുകൾക്ക് ഉള്ളിൽ അയാൾ ആര്യ നിർമിച്ച ലഹരിയിൽ മയങ്ങി .

“ഹൗ ഈസ് ഇട്ട്. സെക്കന്റുകൾക്ക് ഉള്ളിൽ ഇതുവരെ മറ്റൊരു ലഹരിയും നൽകാത്ത സുഖം നൽകും ഇവൻ . സ്വർഗം കാണുമെന്ന് പറഞ്ഞാൽ പോരെ , അതാണ് ഇവന്റെ വീര്യം .”

“ഒക്കെ വെർ ഈസ് മൈ സ്‌പെഷ്യൽ ?”

“സോറി , ജസ്റ്റ് എ മിനിറ്റ് .”

ആര്യ ബാഗിന് ഉള്ളിൽ നിന്നും ഒരു ചെറിയ ചുവന്ന കുപ്പി അയക്ക് നേരെ നീട്ടി .

“ഇതാണ് ഞാൻ പറഞ്ഞ മരുന്ന് .ഇവൻ കൃത്യമായ അളവിൽ ഉള്ളിൽ ചെന്നാൽ ഒരു സുഖമായ ഉറക്കം, ഉറക്കം ഉണരുമ്പോൾ കഴിഞ്ഞു പോയ 48 മണിക്കൂറിൽ നടന്ന ഒന്നും ഓർമ്മയിൽ ഉണ്ടാവില്ല .”

“ഹു ഈസ് ദാറ്റ് ? ഗോ ആൻഡ് ക്യാച്ച് ഹിം .”

ജനാലയിലൂടെ ആര്യ നടത്തുന്ന മയക്കുമരുന്ന് കച്ചവടം ഫോണിൽ പകർത്താൻ ശ്രമിച്ച ശരത്തിനെ അവർ കണ്ടു . ഓടി രക്ഷ പെടാൻ ശ്രമിച്ച ശരത്തിനെ അവർ പിടിച്ചു .

ബലം പ്രയോഗിച്ചു രക്ഷപെടാൻ ശ്രമിച്ച ശരത്തിന്റെ തലയിൽ വടികൊണ്ട് അടിച്ചു വീഴ്ത്തി കെട്ടിടത്തിന് ഉള്ളിലേക്ക് വലിച്ചുകൊണ്ട് പോയി .ശരത്തിന്റെ തലയിൽ ചേർത്തു വച്ച തോക്ക് ആര്യ തട്ടി മാറ്റി .

“ഡോണ്ട് വേസ്റ്റ് ബുള്ളറ്റ് . ഈ മരുന്നിന്റെ ടെസ്റ്റ് എന്റെ പ്രിയപ്പെട്ട ശരത്തേട്ടനിൽ തന്നെ ആവാം .”

“നിയും ഇവർ തമ്മിൽ എന്താണ് ബന്ധം , എന്താ നീ ചെയ്യുന്നത് ?”

ശരത്തിന്റെ ചോദ്യത്തിന് ആര്യ ഒരു രക്ഷിയെ പോലെ ചിരിച്ചുകൊണ്ട് ആര്യ മറുപടി നൽകി .

” ഇത് എന്റെ പുതിയ പാർട്ണർ . പിന്നെ എന്താ ചെയ്യുന്നത് എന്ന ചോദിച്ചാൽ ഒറ്റ വാക്ക് മലയാളത്തിൽ മയക്കുമരുന്ന് കച്ചവടം എന്ന് പറയാം .സാധരണ പോലീസ് പിക്കിരി പിള്ളേരുടെ

കയ്യിൽ നിന്നും പിടികൂടുന്ന കഞ്ചാവ് ഒന്നും അല്ല പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മാത്രം കിട്ടുന്ന ചില വിലകൂടിയ ഡ്രഗ്സ് ഇവർക്കായി ഡിസൈൻ ചെയ്തു കൊടുക്കുന്നതാണ് എന്റെ പണി .എല്ല മാസവും വരുമാനത്തിന്റെ 20 ശതമാനം അതാണ് എന്റെ കൂലി .പിന്നെ ഇതിന് മുൻപ് ജോൺ പോൾ എന്ന ഫ്രണ്ടിന് വേണ്ടിയായിരുന്നു ഞാൻ ഈ ജോലി ചെയ്തിരുന്നത് , എന്ത് ചെയ്യാൻ നിന്റെ ഏട്ടൻ ശ്രീകുമാർ പുള്ളിയെ രഹസ്യമായി തട്ടി .”

ശരത്ത് തനിക്ക് കഴിയുന്ന രീതിയിൽ വീണ്ടും ബലം പ്രയോഗിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .

“എന്താ എന്റെ കണ്ണേട്ടൻ വിചാരിച്ചത് ,ഓടി പോയി എന്നെ കുറിച്ചു പ്രിയപെട്ട ചേട്ടനോട് പറയാം എന്നോ ? എന്നാൽ കണ്ണേട്ടന് തെറ്റി . കാരണം ഈ കുപ്പിയിലുള്ള മരുന്ന് തലയിൽ

ചെന്നാൽ പിന്നെ ഒന്നും ഓർമ്മയിൽ നിൽക്കില്ല . ഇയാൾക്ക് കൊച്ചു പെണ്കുട്ടികളെ ഭയങ്കര ഇഷ്ടമാണ് , പക്ഷെ ഇനി കേസും കൊണ്ട് ആരും വരില്ല .എന്താ കാരണം എന്നറിയോ ,

എന്റെ ഈ മരുന്ന് .എന്തായാലും എന്റെ പ്രിയപ്പെട്ട ശരത്തേട്ടൻ എല്ലാം മറക്കും ,അതുകൊണ്ട് പറയുകയാണ് കണ്ണേട്ടന്റെ അമൃതയെ കൊന്നത് ഞാനാണ് .ഇനി കണ്ണേട്ടൻ എല്ലാം മറന്നു കൊണ്ട് ഉറങ്ങിക്കോ. ”

ദേവിക കുപ്പിയിൽ നിന്നും നേരത്തെ പറഞ്ഞതിലും അധികം മരുന്ന് സിറിഞ്ചിൽ നിറച്ചു .

“വാട്ട് ആർ യു ഡൂയിങ് ? എത്ര ഡോസിൽ മരുന്ന് കൊടുക്കണം ? ”

“താൻ രണ്ടു m l കൊടുത്താൽ മതി .പക്ഷെ ഇവൻ ഇത്രയും വേണം .ഇവനെക്കൊണ്ട്‌ എനിക്ക് മറ്റു ചില പ്ലാനുകൾ ഉണ്ട്. “.

ശരത്തിന്റെ കഴുത്തിൽ ആര്യ മരുന്ന് കുത്തിവച്ചു .

“ഇവനെ പിടിച്ചു എന്റെ വണ്ടിയിൽ കൊണ്ടിട് .പിന്നെ ഇവിടെ എവിടെ എങ്കിലും ഇവന്റെ ബൈക്ക് ഉണ്ടാവും , അതുമെടുത്തു എന്റെ പിന്നാലെ വാ .”

അവിടെ നിന്നിരുന്ന ഒരു ബോഡി ഗാർഡിനെ ആര്യ ചട്ടം കെട്ടി .കാറ്റാടി മരങ്ങൾക്ക് ഇടയിൽ നിന്നും ബൈക്കുമായി അയാൾ ആര്യയുടെ കാറിന് പുറകെ വന്നു. പാതി മയക്കത്തിൽ ശരത്ത് ദേവികയിടെ പേര് പറഞ്ഞുകൊണ്ട് ഇരുന്നു.

” ഉണരുമ്പോൾ ദേവികയെ പോയിട്ട് സ്വന്തം പേരെങ്കിലും ഓർമ്മയുണ്ടെങ്കിൽ ഭാഗ്യം .”

ആര്യ ശരത്തിനെ ആരും കാണാതെ റൂമിൽ കൊണ്ട് കിടത്തി. ശരത്തിന് ഓർമ്മകൾ നശിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ശരത്ത് തന്നെ നശിപ്പിച്ചു എന്ന കള്ള കഥ ശരത്തിന്റെയും

ദേവികയുടെയും ആര്യ തലയിൽ കുത്തികയറ്റി .ശരത്തിൽ നിന്നും ദേവികയെ അകറ്റാൻ വേണ്ടി കൊണ്ടു വന്ന അമൃതയുടെ മരണത്തെ കുറിച്ചുള്ള തെളിവുകൾക്ക് ഒപ്പം ശരത്തുമായി തെറ്റായ ബന്ധമുണ്ടായിരുന്നു എന്ന കള്ളം ശരത്തിന്റെയും ദേവികയുടെയും മനസ്സിൽ ഊറ്റി ഉറപ്പിക്കുവാൻ കുറച്ചു ഫോട്ടോസ് ആര്യ കൃത്രിമമായി നിർമിച്ചു . തെളിവ് തേടി വന്ന ശരത്തിനോട് പരിശോധിക്കാൻ താൻ നിർബന്ധിച്ചാൽ ഒരിക്കലും ശരത്ത് ആ ഫോട്ടോ പരിശോധിക്കില്ല എന്ന് ആര്യക്ക് ഉറപ്പുണ്ടായിരുന്നു .താൻ വിചാരിച്ചത് പോലെ എല്ലാം നടക്കുന്നു എന്ന് വിശ്വസിച്ച ആര്യക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ശരത്തിന്റെ ആത്മഹത്യ ശ്രമം .ആക്‌സിഡന്റിൽ തലക്ക് പരിക്കേറ്റ ശരത്തിന് നഷ്ടമായ ഓർമ്മകൾ തിരിച്ചു കിട്ടി .

😎😎😎(ഫ്ലാഷ് ബാക്ക് അവസാനിച്ചു)😎😎😎😎

” സത്യത്തിൽ നിന്നെ ചോദ്യം ചെയ്യാനാണ് ഞാൻ വന്നത് .”

“ചോദ്യം ചെയ്യാനോ ? ”

ശരത്ത് ഞെട്ടലോടെ ശ്രീകുമാറിനെ നോക്കി .

” ജോണ് പോളിന്റെ ഫോണിൽ നിന്നും എനിക്ക് ലഭിച്ച ഒരു ഫോണ് നമ്പറിന്റെ ഉടമയെ തപ്പി പോയപ്പോൾ എനിക്ക് കിട്ടിയത് നിന്റെ പേരാണ് .പക്ഷെ ഇപ്പോൾ മനസ്സിലായി ഇതിന് പിന്നിൽ ആരാണെന്ന് .”

“പക്ഷെ എന്റെ പേരിൽ എങ്ങനെ ഒരു സിം എടുക്കാൻ കഴിയും എന്റെ ഫിംഗർ പ്രിന്റ് ഇല്ലാതെ എങ്ങനെ …..”

“അതിന് നൂറായിരം വഴികൾ ഉണ്ട് ,ഏതെങ്കിലും വഴിയിലൂടെ ഫിംഗർ പ്രിന്റ് കോപ്പി ചെയ്ത് എടുക്കും .അതിനായി ചില ജെല്ലുകൾ , പശ ഇതിൽ ഏതെങ്കിലും വഴിയിലൂടെ ഫിംഗർ പ്രിന്റ്

എടുത്ത് ഒരു മൊബൈൽ ഷോപ്പിലെ ആളെ കൈയിലെടുത്താൽ സിം എടുക്കുന്നത് വളരെ എളുപ്പമാണ് .ആര്യ നിന്നെ മനപൂർവം പെടുത്താൻ ശ്രമിച്ചതാണ് .എന്താ നിന്റെ അടുത്ത പ്ലാൻ ?”

” ഏട്ടൻ ഒഴികെ മറ്റെലവർക്കും മുന്നിൽ ഓർമ്മകൾ പോയ ശരത്തായി അഭിനയിക്കും . എന്ന് ആര്യക്ക് എതിരെ തെളിപ്പുകൾ കിട്ടുന്നോ അന്ന് എല്ലാം ഞാൻ അവസാനിപ്പിക്കും . എനിക്ക് ഏട്ടന്റെ മറ്റൊരു ഹെല്പ് ചെയ്ത് തരണം .”

“എന്ത് ?”

“അമൃതയെ കൊന്നത് ആര്യയാണ് എന്ന് തെളിയിക്കുന്ന തെളിവുകൾ കണ്ടെത്തണം .ഞാൻ എന്റെ അമൃതയെ കൊന്നിട്ടില്ല എന്ന് എനിക്ക് തെളിക്കണം .”

ശരത്തിന് വാക്ക് നൽകി ശ്രീകുമാർ പുറത്തേക്ക് ഇറങ്ങി. മുറിക്ക് മുന്നിൽ തന്നെ ദേവികയും ആര്യയും നിൽപ്പുണ്ടായിരുന്നു. കരഞ്ഞു മടുത്ത ദേവികയോട് സത്യങ്ങൾ എല്ലാം തുറന്നു

പറയണമെന്ന് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ സത്യങ്ങൾ ദേവികയെന്നല്ല മറ്റാരും അറിയുന്നത് ശരത്തിന്റെയും ദേവികയുടെയും ജീവിതത്തെ മോശമായി ബാധിക്കും എന്ന തോന്നൽ ശ്രീകുമാറിനെ പിന്തിരിപ്പിച്ചു. എല്ലാം നേടിയെന്ന ആര്യയുടെ മുഖ ഭാവത്തെ മനസ്സിൽ പുച്ഛിച്ചുകൊണ്ട് ശ്രീകുമാർ സംസാരിച്ചു .

“നടന്നത് എല്ലാം നന്നായി എന്ന് കരുതിയാൽ മതി .എല്ലാം മറന്ന് കണ്ണന് എന്നും തുണയായി നീ ഉണ്ടാവണം .ഇനി ഒരിക്കലും മറ്റൊരു പെണ്ണിനെ തേടി പോവില്ല എന്ന് കണ്ണൻ എനിക്ക് വാക്ക്

തന്നിട്ടുണ്ട് .പിന്നെ ദേവു , നിന്റെ കാര്യത്തിലും കണ്ണൻ നല്ലൊരു തീരുമാനം എടുത്തിട്ടുണ്ട് .

കേട്ടപ്പോൾ അവൻ ചിന്തിക്കുന്നത് ശരിയാണെന്ന് എനിക്കും തോന്നി .ദേവുനോട് അവിടെ വന്നു നിന്നുടെ എന്ന് അമ്മയും കീർത്തനയും ചോദിക്കാൻ പറഞ്ഞു .ശെരിയെന്ന അമ്മാവൻ ഇപ്പോഴും വാശി പിടിച്ചു നില്കുകയാണോ ? ”

“എന്നും വരില്ല എന്നേയോള്ളു പക്ഷെ എല്ല കാര്യവും തിരക്കും .”

” അവൻ കണക്ക് കൂട്ടുന്നത് പോലെ നടന്നാൽ എല്ലാം ശരിയാവും . ശെരിയെന്ന …..”

ശ്രീകുമാറിന്റെ വാക്കുകൾക്ക് പിന്നിലെ രഹസ്യം ആര്യക്കും ദേവികക്കും മനസ്സിലായില്ല .ആര്യക്ക് ശരത്ത് തന്നെ വിവാഹം കഴിക്കുമെന്ന വിശ്വാസം കൂടാനും ശ്രീകുമാറിന്റെ

വാക്കുകൾ കാരണമായി .ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത ദിവസം ശരത്ത് ദേവികയെയും ആര്യയെയും കൊണ്ട് ശ്രീകുമാറിന്റെ പരിചയത്തിൽ ഉള്ള ഒരു വക്കിലിന്റെ

ഓഫിലേക്കാണ് പോയത് .ആര്യയെ അന്ധമായി തന്നിൽ വിശ്വസിപിക്കുക എന്നതായിരുന്നു ശരത്തിന്റെ ലക്ഷ്യം .വിവാഹമോചനമാണ് ശരത്ത് കണ്ടെത്തിയ വഴി എന്നറിഞ്ഞ ദേവിക

മാനസികമായി വല്ലാതെ തളർന്നു . പക്ഷെ ശരത്ത് കരുതിയത് പോലെ ആര്യ എല്ലാം കണ്ണുമടച്ച് വിശ്വസിച്ചു .

“ദേവു , താൻ പഠിച്ചു തനിക്ക് ഇഷ്ടമുള്ള ഒരു ജീവിതം നയിക്കണം . അന്ന് ഈ താലി ,,,, സോറി താലി ഊരി തന്നത് മറന്നു പോയി .ഒരിക്കലും തന്റെ വളർച്ചയിൽ ഒരു തടസമായി എന്റെ പേര് വരരുത് , അതിനാണ് ഇത് .”

വക്കിൽ നൽകിയ അപേക്ഷയിൽ ഒപ്പിട്ട ശേഷം പേന ദേവികക്ക് നേരെ നീട്ടി .തന്റെ കണ്ണുകൾ നിറയുന്നത് ദേവിക തിരിച്ചറിഞ്ഞു .വിവാഹ മോചനത്തിന് ഒട്ടും താല്പര്യം

ഇല്ലെങ്കിലും ആര്യയുടെ മുഖത്തെ സന്തോഷം ഇല്ലാത്തവതിരിക്കാൻ ദേവിക ശരത്തിന്റെ കയ്യിൽ നിന്നും പേന വാങ്ങി .എത്ര ശ്രമിച്ചിട്ടും തനിക്ക് ഒപ്പിടാൻ കഴിയാത്ത പോലെ ദേവികക്ക്

തോന്നിയെങ്കിലും മനസ്സിൽ ധൈര്യം സംഭരിച്ചു കൊണ്ട് ദേവിക ഒപ്പിട്ടു . ദേവികയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളി അപേക്ഷയിൽ നനവായി മാറി .പക്ഷെ ശരത്ത് എന്തിനാണ്

ഇത്ര തിരക്കിട്ട് ഇതെല്ലാം ചെയ്യുന്നത് എന്ന സംശയം ആര്യയിൽ നിറഞ്ഞു . ശരത്തും ദേവികയും തന്നെ ചതിക്കുകയാണോ എന്ന് അറിയാൻ ആര്യ തീരുമാനിച്ചു .

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

രചന : ശ്രീജിത്ത് ജയൻ .

ഇപ്പോൾ മനസ്സിലായി എന്ന് കരുതുന്നു , ശരത്ത് തന്നെയാണ് എന്റെ നായകൻ .പിന്നെ തലക്ക് അടി കിട്ടിയത് കൊണ്ടല്ല ശരത്തിന്റെ ഓർമ്മകൾ പോയത്. മാർക്കറ്റിൽ ഇപ്പോൾ

ഇത്തരത്തിലുള്ള മരുന്നുകൾ വളരെ സുലഭമാണ്. പല കേസുകളിലും കെണിയിൽ പെട്ട് പോയ പെണ്കുട്ടികളുടെ ശരീരത്തിൽ ഇത്തരം മരുന്നുകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു .കൂടാതെ

കുട്ടികളെ തട്ടി കൊണ്ട് പോവുന്നവർ ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് കുട്ടിയെ തിരക്കി പിന്നാലെ ഉണ്ടെന്ന് തോന്നിയാൽ , കുട്ടിയിൽ ഈ മരുന്ന് ഉപയോഗിക്കാറുണ്ട് .

അതുകൊണ്ട് പോലീസ് ചോദ്യം ചെയ്യുമ്പോൾ കുട്ടിക്ക് തന്നെ തട്ടി കൊണ്ട് പോയ കാര്യം പോലും ഓർമ്മ ഉണ്ടാവില്ല . എന്റെ അറിവിൽ തന്നെ പത്തിൽ അധികം ഇത്തരം മരുന്നുകൾ

ഉണ്ട് . എനിക്ക് പണി കിട്ടാതെ ഇരിക്കാൻ വേണ്ടി ഞാൻ മരുന്നിന്റെ പേരുകൾ എഴുതുന്നില്ല .സത്യത്തിൽ ഞാൻ ആദ്യ കഥ ഒരു ക്രൈം ത്രില്ലറിന്റെ എഫക്ട് കൊടുക്കാൻ വേണ്ടിയാണ്

ഇതിന് പിന്നാലെ പോയത്. പക്ഷെ പിന്നെ ഞാൻ എപ്പോഴോ ഉപേക്ഷിച്ച എന്റെ സ്വപ്നം എഴുതിയാൽ മതിയെന്ന് തീരുമാനിച്ചു .ശ്രീകുമാറിന് ജോലിയോടുള്ള ഭ്രാന്തും കീർത്തനക്ക്

ശ്രീയോടുള്ള സ്നേഹത്തിനും ഇടയിൽ ഇതൊന്നും വേണ്ട എന്ന് തോന്നി .എല്ലാവരും ഇത്തരം മരുന്നുകളെ ദൂര യാത്രകളിൽ സൂക്ഷിക്കുക.

 

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

Leave a Reply

Your email address will not be published. Required fields are marked *