നിന്റെ മാത്രം സ്വന്തം part-1

രചന : ശ്രീലക്ഷ്മി പൊന്നു

എന്റെ ആദ്യത്തെ കഥയാണ്‌,ഞാൻ ഒരു എഴുത്ത്‌കാരിയൊന്നുമല്ല തെറ്റുകൾ ക്‌ഷമിക്കണം.

തറവാട്ടിൽ എല്ലാവരും ആകാംക്ഷയോടെ ഇരിക്കുന്നുണ്ട്.പണിക്കർ കവടി നിരത്തി കുറച്ചു നേരം ആലോചിച്ചിരുന്നു.

ഈ കുട്ടിയുടെ ജാതകത്തിൽ വൈധവ്യം കാണുന്നുണ്ട് പതിനെട്ട് വയസ്സു തികയുന്ന അ ന്നുതന്നെ താലി കഴുത്തിൽ വീണിരിക്കണം ഇല്ലെങ്കിൽ പിന്നീട് ഒരിക്കലും കല്യാണം നടക്കില്ല .പണിക്കർ ശേഖരനോടായി പറഞ്ഞു.

ഇതിന് പരിഹാരം ഒന്നുമില്ലേ.ശേഖരൻ ആധിയോടെ ചോദിച്ചു.

ഇല്ല ശേഖരാ ഈ കുട്ടിക്ക് രണ്ടാം വിവാഹം ആണ് യോഗം

തറവാട്ടിലെ എക പെൺതരി അർച്ചന എന്ന അച്ചുവിന്റെ ജാതകം നോക്കുകയാണ് പണിക്കർ.ശേഖരന്റെയും ദേവകിയുടെയും നാലാമത്തെ മകൾ, അച്ചുവിനു മൂന്ന്‌ ഏട്ടൻമാർ

ആണ്.ശേഖരനു രണ്ട് സഹോദരൻമാർ ഒരു സഹോദരിയും ആണ്‌.ശേഖരന്റെ ആദ്യത്തെ മകൻ ആദിത്യൻ രണ്ടാമത്തെ ആകാശ്‌ അടുത്തത്‌ ആദർശ് പിന്നെ നമ്മുടെ അർച്ചനയും

.ശേഖരന്റെ രണ്ടാമത്തെ സഹോദരൻ സഹദേവൻ ഭാര്യ ശാരദ മക്കൾ കിരൺ ,സൂര്യൻ,വരുണ്. മൂന്നാമത്തെ സഹോദരൻ സുദർശൻ ഭാര്യ ലത മക്കൾ വിനോദ്, സുദേവ്.

നാലാമത്തെ സഹോദരി സുഭദ്ര ഭർത്താവ് കേശവൻ മക്കൾ ഹരിദേവ്,ശിവദേവ്‌.

പണിക്കർ പറഞ്ഞത് കേട്ട് ശിവദേവിന്റെ കണ്ണുകൾ നിറഞ്ഞു.’ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നതാണ് എന്റെ അച്ചൂനെ അങ്ങനെ വിട്ടു കളയാൻ കഴിയില്ലല്ലോ,

എല്ലാവരും തറവാട്ടിൽ ഒത്തു കൂടിയതാണ്,ശിവയുടെയും അച്ചുവിന്റെയും കല്യാണ സമയം നോക്കാനാണ് പണിക്കരെ വിളിച്ചു വരുത്തിയത്‌.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ‘ അച്ചൂ വാ നമുക്കു പോകാം ഒരുപാട് നേരമായില്ലേ നീ ഈ തിരമാലകൾ എണ്ണുന്നു,കഴിഞ്ഞതു കഴിഞ്ഞു ഇനി അതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട നീ എല്ലാം മറക്കണം, വർഷ അവളെ ചേർത്ത് പിടിച്ചു.

‘എനിക്ക് അറിയാം വർഷേ പക്ഷേ എന്തോ ഒന്നും മറക്കാൻ എനിക്ക് പറ്റുന്നില്ല നെഞ്ചിനുള്ളില് ഒരു പിടിച്ചിൽ, അച്ചു കടലിലെ തിരമാലകളെ നോക്കി പറഞ്ഞു.അവളെ സാന്ത്വനിപ്പിക്കുന്നതു പോലെ തിരമാലകൾ അവളെ തഴുകി കടന്നു പോയി.

‘അച്ചു നിനക്ക് പോകണ്ടെ നിൻ്റെ വീട്ടിൽ ഇന്നു എല്ലാവരും ഇല്ലേ നിന്റെയും ശിവേട്ടന്റെയും കല്യാണം തീരുമാനിക്കാൻ അല്ലേ എല്ലാവരും വന്നത്,

‘മമ് ജാതകം നോക്കാൻ പണിക്കർ വരുമെന്നു പറഞ്ഞിരുന്നു, ‘നിന്റെ മനസ്സിൽ എന്താണ് ഈ കല്യാണം തീരുമാനിച്ചാൽ നിനക്ക് സമ്മതിക്കേണ്ടി വരില്ലേ, ‘നിനക്ക് എല്ലാം അറിയുന്നതല്ലേ വർഷേ എനിക്ക് ഈ വിവാഹത്തോട് തൽപര്യമില്ല ശിവേട്ടനോട് അങ്ങനെ ഒരു ഇഷ്ടവുമില്ല,

‘പിന്നെ എന്തു ചെയ്യാനാണ് നിന്റെ തീരുമാനം,

‘എൻട്രൻസിന്റെ റിസൾട്ട് അടുത്ത മാസം വരുമല്ലോ നിനക്ക് അറിയാമല്ലോ ഒരു ഡോക്ടർ ആവണമെന്ന എന്റെ ആഗ്രഹം,

പോകാനായി അച്ചു എഴുന്നേറ്റു വർഷയും അച്ചുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് വർഷ .വിഷമമെല്ലാം പറയുന്നതും അവളോട് ആണ്.

💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

‘എവിടെ പോയി എല്ലാവരും ആരുടെയും അനക്കമൊന്നുമില്ലല്ലോ, ഹാളിലേക്ക് ചെന്നപ്പോൾ സുഭദ്ര അമ്മായി അടുക്കളയിൽ നിന്നു ഹാളിലേക്ക് വന്നു.അച്ചു ഓടിപ്പോയി അവരെ കെട്ടി പിടിച്ചു.

“എന്റെ മോളെ എത്ര ദിവസം ആയി നിന്നെ കണ്ടിട്ട് വന്നപ്പോൾ അമ്മ പറഞ്ഞു ഏതോ കൂട്ടുകാരിയെ കാണാൻ പൊയെന്ന്,സുഭദ്ര അച്ചുവിനെ ചേർത്ത് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ‘എല്ലാവരും എവിടെപ്പോയി അമ്മായി ഒച്ചയും അനക്കൊന്നും കേൾക്കുന്നില്ലല്ലോ,

‘എല്ലാവരും മുകളിലുണ്ട് അമ്മയും ചെറിയമ്മമാരും അടുക്കളയിൽ ഉണ്ട് .മോളുടെ അചഛനും ചെറിയചഛൻമാരും അമ്മാവനും കൂടി എന്തോ വലിയ ചർച്ചയിലാ,

‘അച്ചു അടുക്കളയിലേക്ക് പോയി സുഭദ്രയും പുറകെ പോയി ചെറിയമ്മമാരോട്

വിശേഷമൊക്കെ പറഞ്ഞു കുറച്ചു നേരം എന്നിട്ട് അച്‌ഛന്റെ മുറിയിലേക്ക് പോയി അവിടെയും കുറച്ചു നേരം വിശേഷമൊക്കെ പറഞ്ഞു.ചേട്ടൻ മാരെ കാണാൻ മുകളിലേക്ക് പോയി. ‘ഹായ്‌ ബ്രദേഴ്‌സ് ഞാൻ എത്തിയല്ലോ’ചേട്ടൻമാർ എല്ലാവരും ഓടി വന്നു അവളെ പൊക്കിയെടുത്തു.

‘ഞങ്ങളുടെ രാജകുമാരി വന്നല്ലോ,

‘വേണ്ട ആരോടും ഞാൻ മിണ്ടില്ല കള്ള സ്നേഹമൊന്നും കാണിക്കണ്ട,അച്ചു പിണക്കം നടിച്ചു മാറി നിന്നു. ഇതെല്ലാം നോക്കി അച്ചുവിന്റെ മൂന്നു ചേട്ടൻമാരും ശിവയും ചിരിച്ചു കൊണ്ട് നിന്നു.

‘ഞങ്ങളുടെ രാജകുമാരിയുടെ പിണക്കം മാറ്റാൻ ഞങ്ങൾ എന്തു ചെയ്യണം’കിരൺ ചോദിച്ചു.

‘വിനോദേട്ടനോടും സുദേവേട്ടനോടും എനിക്ക് പിണക്കമില്ലാട്ടൊ അവര് എല്ലാ ആഴ്ചയിലും വരും എന്നെ കാണാൻ,

‘എടി കാന്താരി അവൻമാര് രണ്ട് പേരും പഠിക്കുന്ന പിള്ളേരല്ലേ ഞങ്ങളൊക്കെ ജോലി ക്കാരല്ലേടി,സൂര്യൻ പറഞ്ഞു.

‘ശരി എന്നാലെ എന്റെ ചേട്ടൻമാരെ എന്നെ കറങ്ങാൻ കൊണ്ട് പോണം ഞാൻ പറയുന്നതൊക്കെ വാങ്ങിത്തരണം അതാണ് നിങ്ങൾക്കുള്ള ശിക്ഷ എന്താ റെഡിയാണോ”

“”””ഡൺ”’എല്ലാവരും ഒരുമിച്ച് പറഞ്ഞു.

പുറത്തേക്ക് പോകാൻ ഇറങ്ങിപ്പോളാണ് മാറി നിൽക്കുന്ന ശിവയെ കണ്ടത്‌.

“എന്താ ശിവേട്ടാ മാറി നിൽക്കുന്നത്””

“ഒന്നുമില്ല നീ പോയി റെഡിയാക് കറങ്ങാൻ പോണ്ടെ”

അച്ചു തന്റെ മുറിയിലേക്ക് കയറാൻ നേരം

“”അച്ചൂ””

“എന്താ ശിവേട്ടാ”

“നേരത്തെ നീ ചോദിച്ചില്ലേ എന്താ മാറി നിന്നതെന്ന് നീ ബ്രദേഴ്‌സ് എന്നല്ലേ വിളിച്ചത് ഞാൻ നിൻ്റെ ബ്രദർ അല്ലല്ലോ ഭർത്താവ് ആകാൻ പോകുന്ന ആളല്ലേ’

“ശിവേട്ടാ പ്ലീസ് ഞാൻ ഒരുപാട് വട്ടം ഇതിന്റെ മറുപടി പറഞ്ഞിട്ടുണ്ട് ശിവേട്ടനെ അങ്ങനെയൊന്നും കാണാൻ കഴിയില്ല”

“എന്താ അച്ചു ഇതുവരെയും എന്റെ സ്നേഹം മനസ്സിലാക്കാൻ നിനക്ക് പറ്റിയില്ലേ,

‘എനിക്ക് ഈ വിഷയം സംസാരിക്കാൻ താൽപര്യമില്ല’ശിവ എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ അച്ചു മുറിയിൽ കയറി വാതിലടച്ചു.

അടഞ്ഞ വാതിലിൽ വേദനയോടെ ശിവ നോക്കി നിന്നു ‘എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ എന്നോ പതിഞ്ഞു പോയ പ്രണയമാണ് പെണ്ണെ നീ ഒരു ജാതക ദോഷത്തിനും വിട്ടു കൊടിക്കില്ല നിന്നെ”

💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

‘അളിയനൊന്നും പറഞ്ഞില്ലല്ലോ’ കേശവൻ പ്രതീക്ഷയോടെ ശേഖരനെ നോക്കി.

‘കേശവാ ഇതൊക്കെ ദൈവത്തിന് നിരക്കാത്ത കാര്യങ്ങൾ അല്ലേ ജാതകദോഷം മറച്ചു വച്ചു അച്ചൂനെ വേറൊരാളെ കൊണ്ട് കെട്ടിക്കുക അയാൾ മരിക്കുന്നത് വരെ അവരെ മാറ്റി താമസിപ്പിക്കുക ..ശേഖരൻ വിഷമത്തോടെ പറഞ്ഞു നിർത്തി.

“നമ്മുടെ കുട്ടികൾക്ക് വേണ്ടിയല്ലേ അളിയാ ഞാനിന്ന് കണ്ടതാണ് എന്റെ ശിവയുടെ കണ്ണുകൾ നിറഞ്ഞത് നമ്മളല്ലേ അച്ചു ശിവക്കുള്ളതാണെന്ന് പറഞ്ഞ് പിള്ളേർക്ക് ആഗ്രഹം കൊടുത്തത്”

കേശവൻ ശേഖരന്റെ മുഖത്തേക്ക് ഒന്നു നോക്കി ആലോചിച്ചു കൊണ്ടിരിക്കുന്ന ശേഖരനെ കണ്ടപ്പോൾ സംഗതി ഏറ്റു എന്ന് മനസ്സിലായി.

സ്വത്തിന് വേണ്ടിയാണ് കേശവൻ ഈ കളിയെല്ലാം കളിക്കുന്നത് അച്ചുവിന്റെ പേരിൽത്തന്നെ കോടിക്കണക്കിന് സ്വത്ത് ഉണ്ടെന്ന് അയാൾക്ക് അറിയാം.

💟💟💟💟💟💟💟💟💟💟💟💟💟💟💟💟

മഞ്ഞു മൂടിയ വഴിയിൽകൂടി അവൾ നടന്നു വന്നു അവളുടെ മുഖം മഞ്ഞു കൊണ്ട് മറഞ്ഞിരുന്നു അവൾ അവന്റെ അടുത്തെത്തി ഒരു ചുവന്ന റോസാപ്പൂ അവനു നേരെ നീട്ടി

അതിൽ സ്വർണനിറമുള്ള കടലാസിൽ എഴുതിയിരുന്ന വാക്കുകളിലേക്ക് അവൻ നോക്കി “””‘”നിന്റെ മാത്രം സ്വന്തം”‘”””

അവളുടെ മുഖത്തേക്ക് നോക്കാൻ അവൻ തലയുയർത്തിയതും ഗർത്തത്തിലേക്ക് അവൻ വീണു,മനു ഞെട്ടി ഉണർന്നു.

“വീണ്ടും അതേ സ്വപ്‌നം ഈ സ്വപ്നമാണ് ഇന്നെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ”

“ടാ മനൂ നീ എന്താലോചിച്ച് നിൽക്കയാടാ ആ സാമ്പാർ ഒന്നു നോക്കെടാ, നീ മാർക്കറ്റിൽ പോയോ പഴം എടുക്കാൻ പത്തു മണിക്കാണ് അവർ ഫുഡ് കൊണ്ട് പോകാൻ വരുന്നത്

അവരുടെ അടുത്ത ബന്ധുക്കളുടെ എന്തൊക്കെ യോ ചടങ്ങുകൾ ഉണ്ട് ഈ ഓർഡർ സമയത്തിന് കൊടുത്താൽ എല്ലാ ഓർഡറും നമുക്കു തന്നെ കിട്ടും”

“നമ്മൾ സമയത്തിനു കൊടുക്കും വാസുയേട്ടാ” മനു സാമ്പാറിന്റെ പാകം നോക്കി പിന്നെ കറികൾ ഓരോ പാത്രങ്ങളിൽ പകർത്തി

“ബാക്കിയുള്ളവരൊക്കെ എവിടെ മനു”

“രാത്രി പന്ത്രണ്ട് മണി തൊട്ടു തുടങ്ങിയ പണിയല്ലേ എല്ലാവരും ഉറങ്ങാൻ പോയി ഞാൻ മാർക്കറ്റിൽ പോയിട്ട് വരാം” മനു സൈക്കിളും എടുത്തു ഇറങ്ങി.

മനു ഒരു അനാഥനാണ് , അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് മൂന്നു വയസ്സായ മനുവിനെ വാസുദേവനു കിട്ടിയതാണ്.അന്നുമുതൽ വാസു ദേവന്റെ കൂടെയുണ്ട് മനു.വാസുവിന്റെ

ഭാര്യക്ക് മനുവിനെ ഇഷ്ടമല്ല അതു കൊണ്ട് പാചകപ്പുരയിലായി മനുവിന്റെ താമസം.ഇപ്പോൾ പാചകപ്പുരയുടെ മുകളിൽ ഒരു ചെറിയ മുറിയുണ്ട് അതാണ് മനുവിന്റെ ലോകം.

പണി കഴിഞ്ഞു എല്ലാവരും പോയി

പാത്രങ്ങളെല്ലാം കഴുകിയൊതുക്കി പാചകപ്പുര പൂട്ടി അവൻ റൂമിൽ പോയി .കിടക്കുമ്പോൾ അവന്റെ മനസ്സിൽ ആ സ്വപ്‌നമായിരുന്നു.

“ആരാണ് നീ എന്നനിക്കറിയില്ല പക്ഷേ എന്നിലുമധികം നിന്നെ ഞാൻ സ്നേഹിക്കുന്നു നിന്റെ മുഖമോ പേരോ നാടോ ഒന്നുമറിയില്ല എന്നാലും നീ എന്റെ “””രാജകുമാരി”””ആണ്

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

രചന : ശ്രീലക്ഷ്മി പൊന്നു

അഭിപ്രായങ്ങൾ അറിയിക്കണേ

Leave a Reply

Your email address will not be published. Required fields are marked *