ഒരു പെൺ കാണൽ

രചന : ShIjil

വിഷ്ണു എന്നുള്ള അമ്മയുടെ മൂന്നാമത്തെ വിളിയായിരുന്നു എന്റെ കാതിൽ അലയടിച്ചത് ഇനി അടുത്ത വരവ് വെള്ളവും എടുത്ത് ആണെന്ന് എനിക്ക് നന്നായി അറിയാവുന്നത്

കൊണ്ട് തന്നെ പുതച്ചിരുന്ന ബ്ലാങ്കെറ്റ് ഉം വലിച്ചെറിഞ്ഞു ദോശ ചുട്ടുകൊണ്ടിരിക്കുന്ന അമ്മയെ നോക്കി ആക്കിയ ചിരിയും ചിരിച്ചു കുളുമുറിയിലേക് ഓടി കുളിക്കുന്നതിനു

ഇടയിൽ അവരു കാത്തുനില്പുണ്ടാവും എന്ന് അച്ഛൻ കലിപ്പിലായി അമ്മയോടാണ്. അങ്ങനെ കുളികഴിഞ്ഞു കസവ്‌ മുണ്ടും ഉടുത്തു ഞാൻ അമ്പലത്തിലേക്കു പോവാൻ റെഡി

അപ്പോഴേക്കും വീണ്ടും 7 മണിക്കെന്നാ ഞാൻ നാരായണ നോട് പറഞ്ഞേ ഇപ്പൊത്തന്നെ 7 കഴിഞ്ഞല്ലോ എന്നു ഞാൻ കേൾക്കേ അമ്മയോട് പറഞ്ഞു

…………………………………………… ഇതിന്റെ പിന്നാമ്പുറം ഇങ്ങനെയാണ് ഒരഴ്ച മുൻപേ 1 വർഷത്തെ പ്രവാസത്തിനു ശേഷം 1 മാസം ലീവിന് നാട്ടിൽ വന്ന ഞാൻ പെണ്ണു കാണാൻ അമ്പലത്തിലേക്ക് പോവുകയാണ് .

അമ്പതിൽ എന്നു പറഞ്ഞത് കൊണ്ട് സംശയം ആയോ അച്ഛന്റെ പഴയ ഫ്രണ്ടിന്റെ മകളാണ് കക്ഷി. തമ്മിൽ കണ്ടു ഇഷ്ടമായാൽ മുന്പോട്ടുള്ള ബാക്കി എന്നുള്ള രീതിയിലാണ് അച്ഛൻ.

……………………

അങ്ങനെ പതിവിനു വിപരീതമായി എന്റ്‌ വണ്ടി എടുക്കാതെ മുണ്ടു മടക്കി കുത്തി ഞാൻ വീട്ടീന്നിറങ്ങി പിറകീന്ന് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഡാ വണ്ടി എടുത്തു പോ

ഇപ്പൊ തന്നെ 7 മണി കഴിഞ്ഞു ” നല്ലൊരു കാര്യത്തിന് പോകുമ്പോ പിറകിന്നു വിളിക്കല്ലേ അമ്മാ എന്ന ക്ലിഷേ ഡയലോഗും അടിച്ചു ഞാൻ നടന്ന് നീങ്ങി. വഴിയിലെ എല്ലാ

പെൺപിള്ളേർടെ വായയും നോക്കി അമ്പലത്തിൽ എത്തിയപ്പോ സമയം 7.40 ഞയർ ആഴ്ച്ച ആയത് കൊണ്ടാവണം അമ്പലത്തിൽ പതിവിലേറെ ആളുകൾ ഉള്ളത് കൊണ്ട് എല്ലാ

പെണ്പിള്ളേരെയും നെറ്റി ചുളിച്ചു കൊണ്ടു ഞാനൊന്ന് നോക്കി ഞാൻ കാണാൻ വന്ന ആളെ ഒന്ന് തപ്പിപിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. പെട്ടെന്നു തന്നെ പിറകിൽ നിന്നു

പ്രതീക്ഷിച്ചു നിന്ന ചോദ്യം എന്നെ തേടി വന്നു വിഷ്ണു ആല്ലെ, അൽപം കലിപ്പിൽ ഞാൻ തലയാട്ടി പിന്നെ ചെറുതായി ഒന്നു ചിരിചിട്ട്‌ ചോദിച്ചു നാരായണേട്ടന്റെ അതെ എന്ന

മറുപടി തലയാട്ടലിൽ എനിക്കും കിട്ടി. ദിവ്യ എന്ന പേരുംപറഞ്ഞു അങ്ങനെ അവളുടെ അരികിൽ നിന്നിരുന്ന ഒരു ഫ്രീകനെ കാണിച്ചു പറഞ്ഞു ഇതെന്റെ അത്

പറയാൻ തുടങ്ങുന്നതിനു മുൻപ്‌ ഞാൻ പറഞ്ഞു ഞാൻ തൊഴുത് വരാം അതാ ഫ്രീക്കനു അത്ര ദഹിച്ചില്ലാ എന്നു അവന്റെ മുഖത്തു നിന്ന് വ്യക്തമായിരുന്നു. അവന്റെ നോട്ടം

എന്റെ കട്ട താടിയിലാണെന്നു മനസിലാകിയ ഞാൻ താടി ഒന്നു താഴേക്ക് വലിച്ചു അമ്പലത്തിലേക് കയറി എനിക്ക് മാർക്കിടാൻ വന്ന ഫ്രീക്കനെ ഇടം കണ്ണിട്ട്‌ ഒന്നൂടി

നോക്കാൻ മറന്നില്ല തൊഴുതു എന്ന് വരുതിതീർത്ത്‌ തിരികെ ഒരു ചെറു ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു ചെന്നതും ആ ഫ്രീക്കൻ കസിൻ ആണെന്നും പറഞ്ഞു

അവൾ എനിക്ക് പരിചയപ്പെടുത്തി സംഭവം അവൾ ഹാപ്പിആണെന്ന് മനസിലായ എനിക്ക് പച്ച ലൈറ്റ്‌ കത്തി . എന്നെ പരിചയപെടുത്താൻ തുടങ്ങി എല്ലാത്തിനും അറിയാമെന്ന

രീതിയില്‍ അവൾ തലയാട്ടി അപ്പൊ എന്റെ മനസ് പറയുന്നുണ്ടായിരുന്നു ഈ കൊച്ചിന് എന്നെ പറ്റി എല്ലാം അറിയാമെന്നു. എന്നാൽ കാണാമെന്നു പറഞ്ഞു ഫ്രീക്കനു സോറി

അർജ്ജുൻ അതാ അവന്റെ പേര് ഒരു ഷെയ്ഖ് ഹാൻഡും അവൾക്കായി നല്ലൊരു ചിരിയും സമ്മാനിച്ചു ഞാൻ വീട്ടിലേക് നടന്നു. നടക്കും വഴിയേ ഞാൻ ചിന്തിച്ചു എനിക്കും

കൂട്ടമായിരുന്നു മാർക്കിടാനായി ഒരു ഫ്രണ്ടിനെ എന്ന് പക്ഷേ അച്ഛന്റെ കർശന നിർദ്ദേശ മുണ്ടായിരുന്നല്ലോ ഒറ്റക് പോയ മതി എന്ന് അങ്ങനെ ഓരോന്നു ആലോചിച്ചു വീടു

എത്താറായി വീടിനു മുന്നിലായി അമ്മ കാത്തു നില്പുണ്ട് ആ നിൽപ് കണ്ടാലറിയാം ഇന്നത്തെ കേസിനു ഞാൻ വിധിക്കുന്ന വിധി അറിയാനുള്ള നില്പാണെന്നു . വീട്ടിലേക് കയറുന്നതിനു മുൻപ്‌ തന്നെ പ്രതീക്ഷിച്ചിരുന്ന ചോദ്യം എത്തി കുട്ടി എങ്ങിനെ ഉണ്ടെടാ അതു കേൾക്കാത്ത പോലെ ഞാൻ ചോദിച്ചു അച്ഛനെവിടെ ഹാ

അച്ഛനിപ്പോ പുറത്തേക്കിറങ്ങി ഉം എന്നു ഞാനും. അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു.നിങ്ങള് ചായതാ അമ്മേ വിശന്നിട്ടു വയ്യാ അതൊക്കെ പിന്നെ പറയാം എന്നു

ഞാൻ കുറച്ചു കലിപ്പിലങ്ങു പറഞ്ഞു അതിലും വലിയ കലിപ്പിട്ട്‌ അമ്മ അടുക്കളയിലേക്കു പോയി. അമ്മ ദോശയും സാമ്പാറൂം ചൂട് ചായയുമായെത്തി ദോശ സാമ്പാറികുത്തി വായിലിട്ടതും ഒരു മെസേജ്‌ വന്ന സൗണ്ട്‌ കേട്ടതും ഒരുമിച്ച. പോക്കെറ്റിൽ നിന്നും ഫോൺ

എടുത്തു അപ്പൊ തന്നെ എന്തെലും തിന്നുമ്പോ എങ്കിലും അത്‌ ഒന്നു തഴെ വചൂടെ അമ്മയാ നേരത്തേതിന്റെ പകപോക്കലാ മെസേജ്‌ കണ്ടപ്പോ സത്യത്തിൽ ഒന്നു ഞെട്ടി ദിവ്യ യുടെ

മെസഞ്ചർ റിക്വ്സ്റ്റ്‌. ആ കൊള്ളാലോ എന്നു മനസിൽ പറഞ്ഞു അപ്പൊ തന്നെ ഒക്കെ കൊടുത്തു Divya . ഹലോ me . ഹായ്‌ Divya . വീട്ടിലെത്തിയോ? me . ഹാ

Divya . ചേട്ടൻ വീട്ടിൽ എന്തേലും പറഞ്ഞോ

me . ഇല്ലാ എന്തേ ?

Divya . എന്നോട് ഇവിടുന്നു ഇയാളെ ഇഷ്ടായോ എന്ന് ചോദിച്ചു

me . എന്നിട്ട്‌ നീ എന്നാ പറഞ്ഞു?

Divya. . ഞാനൊന്നും പറഞ്ഞില്ലാ ഇയാളെ കണ്ടാ എങ്ങിനെയാ ഇഷ്ടായില്ലാന്ന് പറയാ me . 🙄🙄

Divya . ഇയാള് എനിക്കൊരു ഹെല്പ് ചെയ്യാവോ

me . എന്താ ?

Divya. . എന്നെ ഇഷ്ടപെട്ടില്ല എന്ന് കള്ളം പറയാൻ പറ്റുവോ ഞാൻ വേറേ ഒരാളുമായി ഇഷ്ടത്തിലാണ്

me . ഞാനെന്തിന് കള്ളം പറയണം

Divya. . അത്‌

me. . എനിക്ക് ഇയാളെ ഇഷ്ടപ്പെട്ടു എന്ന് ഇയാളോട് ആരേലും പറഞ്ഞോ? Divya. . ഇല്ലാ

me. . അപ്പൊ പിന്നെ എനിക്ക് ഇയാളെ ഇഷ്ടമായില്ല എന്ന സത്യം അങ്ങട് പറഞ്ഞാ പോരേ

me. ലെ?

Block നേരത്തെ വയിൽ വച്ച ദോശ അങ്ങ് ഇറങ്ങിയിട്ടില്ല അതും ഇറക്കി ചൂട് തണിഞ്ഞു പോയ ചായ ഒറ്റവലിക്ക് അകത്താക്കി നല്ല ഒരു ഞാറാഴ്ച്ച കൂടെ പോയികിട്ടി @”;:”&”$നും

മനസിൽ പറഞ്ഞു. പിന്നെ നേരെ വണ്ടിയും എടുത്ത്‌ ഫ്രണ്ടിനേം കൂട്ടി ഒന്നു കത്തിച്ചപ്പോ ഒക്കെ ശരിയായി

ശുഭം

രചന : ShIjil

Leave a Reply

Your email address will not be published. Required fields are marked *