നിന്റെ മാത്രം സ്വന്തം part-2

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

ഭാഗം 2

മനു രാവിലെ മാർക്കറ്റിലേക്ക് പോകുന്ന വഴിയിൽ ആൾക്കൂട്ടം കണ്ട് മനു അങ്ങോട്ടേക്ക് ചെന്നു നോക്കി ,ഒരാൾ വണ്ടിയിടിച്ച് കിടക്കുന്നു  പലരും ഫോണിൽ ഫോട്ടോ

എടുക്കുന്നതല്ലാതെ ആ മനുഷ്യനെ സഹായിക്കുന്നില്ല.മനു പോയി പിടിച്ച് എഴുന്നേൽപ്പിച്ചു,പറ്റുന്നില്ല കാല് പൊട്ടിയിട്ടുണ്ട്  മനു അയാളെ തോളിലേറ്റി നടന്നു ഒരു

ഓട്ടോയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് തിരിച്ചു.

“സാറിന്റെ വീട്ടിൽ അറിയിക്കണ്ടെ സാറിന്റെ ഫോൺ ഉണ്ടോ’

“ഇല്ല മോനെ അതു എവിടെയോ വീണു”

“സാറിന്റെ പേരെന്താ ഞാൻ വീട്ടിൽ വിളിച്ച് പറയാം”

“ശേഖരൻ, ഇപ്പോൾ വിളിക്കണ്ട മോനെ അവരു പേടിക്കും”

മോനെ എന്നുള്ള ശേഖരന്റെ വിളിയിൽ അവനു സന്തോഷം തോന്നി അവനെ അങ്ങനെ ആരും വിളിക്കാനില്ലല്ലോ,കാല് പൊട്ടിയിട്ടുണ്ട് തലയിലും മുറിവുണ്ട് ശേഖരന് അവശത കൂടി വന്നു.

വണ്ടിയിടിച്ചത് അറിഞ്ഞുകൊണ്ട് തന്നെയാണെന്നുറപ്പാണ് പക്ഷേ എന്തിന് എനിക്കാരാ ശത്രുക്കൾ തെന്നി മാറിയതു കൊണ്ട് റിവേഴ്‌സ് വന്നാണ് ഇടിച്ചത് അതുകൊണ്ട് നിസാരമായ

പരിക്കുകളെ പറ്റിയുള്ളു ആരായിരിക്കും അവർ ശേഖരൻ മനസ്സിൽ ചിന്തിച്ചു.

“എന്താ സാറെ വേദന കൂടുന്നുണ്ടോ ഓട്ടോ ചേട്ടാ ഒന്നു പെട്ടെന്ന് പോവുമോ”
പെട്ടെന്നാണ് ഒരു കാർ ഓട്ടോയ്ക്ക് മുന്നിൽ വട്ടം വെച്ചത്.

അതിൽ നിന്ന് നാല് തടിയൻമാർ ഇറങ്ങി.അതിൽ ഒരുത്തൻ ഓട്ടോയുടെ അടുത്തു വന്നു.

“ശേഖരൻ സാറെ ഇങ്ങോട്ടിറങ്ങ് ഇതു സാറിനുള്ള കൊട്ടേഷനാ”

മനുവും ശേഖരനും പരസ്പരം നോക്കി
“സാറിവിടെ റസ്റ്റ് എടുക്ക് ഞാൻ ഇവരോടൊന്നു സംസാരിക്കട്ടെ”

മനു ഇറങ്ങിയതും തടിയൻ ശേഖരനെ പിടിക്കാനായി ഓട്ടോയിലേക്ക് കൈ നീട്ടി മനു ആ കൈ പിടിച്ചു തിരിച്ചു പുറകിലേക്ക് വച്ച്‌ ആഞ്ഞൊരു ചവിട്ടായിരുന്നു അവൻ അവരുടെ കാറിന്റെ

മുന്നിൽ പോയിടിച്ച് തറയിലേക്ക് വീണു,മറ്റു മൂന്ന് പേരും ഇതു കണ്ട് ഞെട്ടലോടെ മനുവിനെ നോക്കി, മനു അവരെയും അടിച്ചവശരാക്കി.

“സർ ഞാൻ ബില്ല് അടച്ചിട്ടു വരാം ,ശേഖരനെ റൂമിലാക്കിയിട്ട് മനു ബില്ലടക്കാനായി പോയി.
‘ വാസുവേട്ടൻ പച്ചക്കറി വാങ്ങാൻ തന്ന രണ്ടായിരം രൂപയുണ്ട് കൈയിൽ അതു

മതിയായിരിക്കും,മനസ്സിൽ പറഞ്ഞു കൊണ്ട് കൗണ്ടറിൽ എത്തി.
“അതേ ബില്ലടക്കാൻ….. ശേഖരൻ എന്ന ആളുടെ എത്രയാ എന്നു പറയോ”

“നോക്കട്ടെ സർ ഇപ്പോൾ പറയാം…………സർ ടെൻ തൗസന്റ്‌”

“എത്രയാ”

“സർ പതിനായിരം രൂപ”

” പതിനായിരം രൂപയോ  വന്നിട്ട് നാലു മണിക്കൂറല്ലേ അയൊള്ളു കൊച്ചെ അപ്പോഴേക്കും പതിനായിരം രൂപയോ ഇങ്ങനെ കുത്തി പിടിച്ചു വാങ്ങല്ലേ ശാപം കിട്ടും”ചിരിയോടെ മനു പറഞ്ഞു.

“സർ ഞാൻ വാങ്ങുന്നതല്ല ഹോസ്പിറ്റലിലേക്കാ”മറു ചിരിയോടെ ആ കുട്ടി മറുപടി പറഞ്ഞു.

“അരമണിക്കൂറിനുള്ളിൽ അടക്കാം കേട്ടോ”

“ശരി സാർ”

മനു റൂമിലേക്ക് നടന്നു.’എങ്ങനെ ബില്ലടക്കും ആ സാറിന്റെ കൈയിൽ ഒന്നുമില്ലല്ലോ എല്ലാം ആക്സിഡന്റ് നടന്ന സ്ഥലത്ത്‌ നഷ്ടപ്പെട്ടു പോയില്ലേ സാറിനോട് പറയാം ആരെങ്കിലും വിളിച്ച് ബില്ലടക്കാൻ’

അവനകത്തേക്ക് കയറിയപ്പോൾ ശേഖരൻ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നുണ്ട്,അവൻ ഓടിച്ചെന്നു പിടിച്ച് പുറകിൽ തലയിണ വച്ച്‌ ചാരിയിരുത്തി.

“സർ ബില്ലടച്ചില്ല എന്റെ കൈയിൽ അത്രയും പൈസ ഇല്ല” അവന്റെ ശബ്ദത്തിൽ വിഷമം കലർന്നിരുന്നു.

“തന്റെ  പേരെന്താ”

“മനു”

” വീട്ടിൽ ആരൊക്കെയുണ്ട്”

“ആരുമില്ല ഞാൻ ഒറ്റക്കാണ് അച്‌ഛനും അമ്മയും മൂന്ന് വയസ്സിലെ എന്നെ ഉപേക്ഷിച്ചു പോയതാണ് ആരാണെന്നു പോലും ഓർമയില്ല”.പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവന്റെ കണ്ണുകൾ കണ്ടപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് ശേഖരനു തോന്നി.

“തന്റെ ഫോൺ ഒന്നു തരുമോ വീട്ടിലേക്ക് വിളിക്കാനാണ് ബില്ല് അവരുവന്ന് അടച്ചോളും  മനു എന്നെ രക്ഷിക്കാനുള്ള മനസ്സു കാണിച്ചല്ലോ  നന്ദി ഉണ്ട്”.

മനു ഫോൺ എടുത്തു കൊടുത്തു.

“സർ ഞാൻ കഴിക്കാനെന്തേലും വാങ്ങി വരാം സർ റെസ്റ്റ് എടുക്ക്” മനു മുറിക്ക് പുറത്തേക്ക് പോയി.

ശേഖരൻ മനുവിനെ കുറിച്ചായിരുന്നു ചിന്തിച്ചത്
നല്ലൊരു ചെറുപ്പക്കാരൻ,സുന്ദരനാണ് നല്ല മനസ്സുള്ളവനും പക്ഷേ അവനൊറ്റക്കാണ് പാവം ഇവിടുന്ന് പോയിട്ട് എന്തേലും സഹായം ചെയ്യണം.

മനു ഭക്ഷണവുമായി വന്നപ്പോൾ ശേഖരന്റെ കൂടെ മറ്റൊരാളെ കണ്ടു.

“മനൂ ഇതു എന്റെ സഹോദരിയുടെ ഭർത്താവാണ് കേശവൻ  ഞാൻ വിളിച്ചപ്പോളിവിടെ അടുത്തുണ്ടായിരുന്നു,”

മനു അയാളെ നോക്കി പുഞ്ചിരിച്ചു അയാൾ തിരിച്ചും.

“സാർ ഞാൻ നാളെ വരാം കുറച്ച് പണിയുണ്ട്”

“ശരി മനൂ  നാളെ തീർച്ചയായും വരണം”

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

“അമ്മേ അമ്മേ”

“എന്താ അച്ചു ഇങ്ങനെ വിളിച്ച് കൂവുന്നത്”

“അമ്മക്കിളിയെ കണ്ടില്ലല്ലോ അതാ വിളിച്ചെ”

“നീ രാവിലെ പോയതാണല്ലോ എവിടെയായിരുന്നു ഇത്രയും നേരം”

“വർഷയുടെ കൂടെയായിരുന്നു അവളുടെ വീട്ടിൽ അച്ഛൻ ഇതു വരെ വന്നില്ലേ ഇന്നലെ പോയതല്ലേ”

“വിളിച്ചിരുന്നു രണ്ട് ദിവസം കൂടി മീറ്റിങ് ഉണ്ടെന്ന്,അച്ചൂ നീയിപ്പോൾ പലപ്പോഴും രാവിലെ പോയാൽ വൈകുന്നേരമാണ് വരുന്നത് നിന്റെ ക്ലാസ് കഴിഞ്ഞതല്ലേ പഴയതുപോലെ കളിയില്ല ചിരിയില്ല എന്തു പറ്റി മോളെ നിനക്ക്”

“ഈ അമ്മക്ക് വെറുതെ തോന്നുന്നതാ ഞാൻ പോകുന്നു “മുഖത്ത് വന്ന വിഷമം ഒളിപ്പിച്ച്‌ അകത്തേക്ക് നടന്നു.

അച്ചു ബാൽക്കണിയിൽ തെളിഞ്ഞ ആകാശം നോക്കി നിന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.’എന്തിനാണ് നീ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത് അകന്ന്

മാറിയതല്ലേ ഞാൻ എന്നിട്ടും നീയെന്നെ തോൽപ്പിച്ചു രാഹുൽ’കരഞ്ഞുകൊണ്ടവൾ താഴേക്കൂർന്നിരുന്നു, ഫോണിലെ ബെല്ലടി കേട്ട് എഴുന്നേറ്റു പോയി ഫോണെടുത്തു.

“അച്ചൂ നിന്നെ കാണാൻ തോന്നുന്നു എന്റെ ഓരോ നിമിഷത്തിലും നീയാണ് പെണ്ണെ”

“ശിവേട്ടാ പ്ലീസ് എന്നോടിങ്ങനെ പെരുമാറരുത്,എനിക്ക് ഇഷ്ടമല്ല”

“എന്താ അച്ചു നീയിങ്ങനെ നീ എന്നെ സ്നേഹിക്കാൻ ഞാൻ എന്തു ചെയ്യണം പറ മോളെ”

“ഒന്നു നിർത്തുമോ എനിക്ക് വേറെ പണിയുണ്ട്”

“അച്ചൂ നീ ഹോസ്പിറ്റലിൽ പോകുന്നുണ്ടോ”

“ഹോസ്പിറ്റലിലോ എന്തിന്”

“അങ്കിൾ ആക്സിഡന്റായി ഹോസ്പിറ്റലിലാണെന്ന്  അച്ഛൻ ഇന്നലെ വിളിച്ച് പറഞ്ഞു അച്ഛൻ അങ്കിളിന്റെ അടുത്തുണ്ട് നീ അറിഞ്ഞെന്നു വിചാരിച്ചു അമ്മായി അറിഞ്ഞില്ലെങ്കിൽ പറയണ്ട”

“ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ”മറുപടി കേൾക്കാൻ നിൽക്കാതെ അച്ചു ഹോസ്പിറ്റലിലേക്ക് ഓടി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനു ഹോസ്പിറ്റലിൽ എത്തിയപ്പോൾ മനുവിനെ അവിടെയിരുത്തി കേശവൻ പുറത്തേക്ക് പോയി.

“രാവിലെ വരാമെന്ന് പറഞ്ഞ് പോയതല്ലേ മനൂ ഞാൻ വിചാരിച്ചു മറന്നു പോയെന്ന്”

“ജോലിയുണ്ടായിരുന്നു ഞാൻ സാറിന് ചായ വാങ്ങിയിട്ട് വരാം”

പെട്ടെന്ന് മനുവിന്റെ ഹൃദയമിടിപ്പ് കൂടി ആരോ അടുത്തെത്തിയതു പോലെ

മനുവിന്റെ ഹൃദയമിടിപ്പ് കൂടി അവിടെയെല്ലാം മഞ്ഞു വീഴാൻ തുടങ്ങി മനു യാന്ത്രികമായി നടന്നു മഞ്ഞിൽ നിന്ന് വരുന്ന തണുപ്പ് അവന്റെ ശരീരമാകെ പൊതിഞ്ഞു.ഹോസ്പിറ്റലിന്റെ

എൻട്രൻസിൽ നിന്ന് വരുന്ന അച്ചുവിലേക്ക് അവന്റെ കണ്ണുകൾ ചെന്നെത്തി അവൻ മതിമറന്ന് നിന്നു അവളുടെ സൗന്ദര്യത്തിൽ അവൻ അതിശയിച്ചു കണ്ണിൽ നിന്ന് മറഞ്ഞിട്ടും അവൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.

റൂമിലേക്കെത്തിയ അച്ചു ശേഖരനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“എന്താ അച്ഛാ ആരെയും അറിയിക്കാത്തത് എങ്ങനെ പറ്റിയതാ”അച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല മോളെ അറിഞ്ഞാൽ എല്ലാവരും വിഷമിക്കും ഒന്നും പറ്റിയില്ല അച്ഛന്, ഒരു ആക്സിഡന്റ്,കേശവൻ കൂടെ ഉണ്ട് ഡോക്ടറെ കാണാൻ പോയി ഇപ്പൊ വരും”

മനു റൂമിലേക്ക് വന്നു അച്ചുവിനെക്കണ്ടപ്പോൾ അവൻ ഞെട്ടി വീണ്ടും റൂമിൽ മഞ്ഞ് നിറഞ്ഞു

അവനെയാ തണുപ്പ് പൊതിയാൻ തുടങ്ങി അവൻ അച്ചുവിനെ നോക്കി സ്വയം മറന്നു നിന്നു. ശേഖരന്റെ വാക്കുകളാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

“മനൂ ഇതെന്റെ മോളാണ് അർച്ചന എന്ന അച്ചു” അച്ചു ഇതൊന്നും ശ്രദ്ദിക്കാതെ ശേഖരന്റെ മുറിവിലേക്ക് നോക്കിയിരിക്കയാണ്.

മനു കൊണ്ട് വന്ന ചായ ശേഖരന്റെ കൈയ്യിൽ കൊടുത്തു. ആ മുറിയിൽ നിൽക്കുമ്പോൾ   മനുവിന് അച്ചുവിനെ നോക്കാൻ തോന്നി.കുറച്ചു കഴിഞ്ഞപ്പോൾ കേശവൻ വന്നു ഡിസ്ചാർജായെന്ന് പറഞ്ഞു.

മനു ശേഖരനെ താങ്ങിപ്പിടിച്ച് കാറിനടുത്തേക്ക് നടന്നു .അച്ചു തന്റെ കാറിൽത്തന്നെ തിരിച്ചു പോയി മനു ശേഖരനെ കേശവന്റെ കാറിൽ ഇരുത്തി.

“മനൂ.. ശേഖരനെയടിക്കാൻ വന്ന   ആൾക്കാരെ താൻ കണ്ടതല്ലേ അതിനെക്കുറിച്ച് വിശദമായി സംസാരിക്കണം താൻ നാളെ തറവാട്ടിലേക്ക് ഒന്നു വരണം അറിയാല്ലോ എവിടെ ആണെന്ന്”

“എനിക്കറിയാം സർ ഞാൻ വരാം”

കേശവൻ കാറിൽ കയറി മനുവിനോട് ബൈ പറഞ്ഞ് ഓടിച്ചു പോയി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അച്ചു വീട്ടിലെത്തി എല്ലാവരോടും പറഞ്ഞു .ശേഖരൻ വന്നപ്പോൾത്തന്നെ ദേവകി പരാതിയും പരിഭവവും പറഞ്ഞ് കരയാൻ തുടങ്ങി. ആദി ശേഖരനെ താങ്ങിപ്പിടിച്ച് റൂമിൽ കൊണ്ടാക്കി.

“അച്ഛാ എന്നോടെന്താ പറയാതിരുന്നെ “ആദി വളരെ വിഷമത്തോടെ ചോദിച്ചു.

“അതിനു വേണ്ടി ഒന്നുമില്ല മോനെ നീ വിഷമിക്കേണ്ട”

“രണ്ടു ദിവസമായി എന്നെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു ഇനി അവർ ആണോ അച്‌ഛനെ…….”അതു കേട്ട് ശേഖരൻ ഞെട്ടി.

“മോനെ നമുക്ക് അജ്ഞാതനായ ഒരു ശത്രുവുണ്ട് നീ സൂക്ഷിക്കണം ആദർശിനോടും ആകാശിനോടും  പറയണം അച്ചൂനെയും ശ്രദ്ധിക്കണം”

“ഞാൻ നോക്കിക്കോളാം അചഛൻ പേടിക്കണ്ട”

കേശവൻ വരുന്നത് കണ്ട് അവർ സംസാരം അവസാനിപ്പിച്ചു.

“അച്ചുവിന്റെ കാര്യം എന്തു തീരുമാനിച്ചു,അടുത്തയാഴ്ച അവളുടെ പിറന്നാളല്ലേ പതിനെട്ട് കഴിഞ്ഞാൽ വിവാഹജീവിതം ഒരിക്കലും ഉണ്ടാകില്ലെന്നല്ലെ പണിക്കരു പറഞ്ഞത്”

“അറിയാം കേശവാ അതോർത്ത് ഞാനിപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ട്”

“എന്റെ മനസ്സിൽ ഇതിനൊരു പരിഹാരം ഉണ്ട് നിങ്ങൾക്ക് സമ്മതമാണെങ്കിൽ…….”

“അച്ചുവിന്റെ സന്തോഷത്തിനു വേണ്ടി എന്തു കാര്യത്തിനും ഞങ്ങൾ അമ്മാവന്റെ കൂടെ നിൽക്കും”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ചുറ്റിലും മഞ്ഞു പെയ്യുന്നു ആ മഞ്ഞിന്റെ തണുപ്പ് എന്നിലേക്ക് പകരുന്നു,ആ തണുപ്പ് നിന്നോടുള്ള പ്രണയമാണ് നിന്റെ വിടർന്ന കണ്ണുകൾ

എന്നെ ഞാനല്ലാതാക്കുന്നു,നിന്റെ സ്നേഹച്ചൂട് എന്നിലേക്ക് ഒരിക്കലും പകരില്ലെന്നറിയാം എന്നാലും എന്നിലുമധികം ഞാൻ നിന്നെ സ്നേഹിക്കുന്നു.

“അച്ചൂ” അവൻ പ്രണയാർദ്രമായി വിളിച്ചു.
അച്ചുവിനെയോർത്തപ്പോൾ അവൻ ആദ്യമായി സമാധാനമായി ഉറങ്ങി.

വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞ്‌ അവൻ വാസുവിന്റെയടുത്ത് ചെന്നു.

“എനിക്ക് ഒരു അഞ്ഞൂറ് രൂപ തരുമോ ഷർട്ടെടുക്കാൻ വേണ്ടി”

“പുതിയ ഷർട്ടുമിട്ട് നീ എങ്ങോട്ട് പോണു”

“അതൊന്നും പറയാൻ പറ്റില്ല ഉണ്ടെങ്കിൽ താ”

” ഈ മാസത്തെ മുഴുവൻ പൈസയും നീ വാങ്ങി ഒറ്റത്തടിയായി ജീവച്ചിട്ട് നിനക്ക് മുഴുവൻ കടമല്ലേടാ രാമേട്ടന്റെ മോളെ ഫീസടക്കാൻ ജോബിച്ചന്റെ കൈയ്യിൽ നിന്ന് മൂന്നു ലക്ഷം

പലിശയ്ക്ക് എടുത്തിട്ടു പലിശയും പലിശയുടെ പലിശയുമായി എത്രയായെന്ന് നിനക്കറിയാമോ”

“എന്റൊരു സഹോദരിയായി കണ്ടിട്ടാ ഞാൻ ഫീസടച്ചത് ഞാനോ പഠിച്ചില്ല പഠിക്കുന്നവരെങ്കിലും പഠിക്കട്ടെ”

“നീ എങ്ങനെ അടക്കുന്നതെന്നു പോലും രാമേട്ടൻ ചോദിച്ചിട്ടുണ്ടോ അതിന്റെ നന്ദിയെങ്കിലും കാണിക്കാറുണ്ടോ ജോബിച്ചൻ വന്നിരുന്നു പലിശ കൊടുത്തില്ലെന്നും പറഞ്ഞ് പലചരക്ക്

കടയിൽ നിന്ന് നീ ആർക്കൊക്കെയാ സാധനം എടുത്തു കൊടുത്തത് അവിടെയും ഉണ്ട് കടം ”

“കുറച്ച് സ്നേഹത്തിനു വേണ്ടിയാ വാസുയേട്ടാ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്നിട്ടും…..”കണ്ണുകൾ നിറഞ്ഞത് മറച്ചു പിടിക്കാൻ അവൻ തിരിഞ്ഞു നടന്നു.

‘ആകെ മൂന്നു ഷർട്ടുണ്ട് നല്ലതൊരെണ്ണം അടിപിടിയിൽ കീറിപ്പോയി ഇട്ടേക്കുന്നതും ഇനിയുള്ളതും പച്ചക്കറിയുടെ കറയാ ഇത്രയും വലിയ വീട്ടിൽ പോകുമ്പോൾ നല്ലരീതിയിൽ  പോകണ്ടെ’

മനു റെഡിയായി സൈക്കിളും എടുത്തിറങ്ങി.തറവാട്ടിൽ എത്തിയപ്പോൾ കേശവൻ മനുവിനെ സ്വീകരിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അച്ചുവിനെ കാണാനുള്ള അതിയായ മോഹവുമായി തറവാട്ടിലേക്ക്  പോകുമ്പോളാണ് ,ഒരു വീട്ടിൽ അച്ചുവിന്റെ കാർ കിടക്കുന്നതു കണ്ടത്.
‘അച്ചുവെന്താ ഇവിടെ ആരുടെ വീടാ അത് ‘ അവൻ അതു വഴി നടന്നു പോയൊരാളെ കൈതട്ടി വിളിച്ചു.

“ചേട്ടാ ആരുടെ വീടാ അത് ”
അയാൾ സംശയ ഭാവത്തിൽ ശിവയെ ഒന്നു നോക്കി
“അല്ല ചേട്ടാ ഞനൊരാളെ തിരക്കി വന്നതായിരുന്നു അയാളുടെ വീടാണോന്നറിയാനാ”

“അതു ഞങ്ങളുടെ രാഹുൽ മോന്റെ വീടാ”

“അല്ല ചേട്ടാ ഇതു ഞാനുദ്ദേശിച്ച ആളല്ല”

അയാൾ പിന്നെയും സംശയിച്ചു നോക്കുന്നത് കണ്ട് ശിവ വണ്ടിയുമായി കുറച്ചു മാറി നിന്നു,
കുറച്ച് സമയം കഴിഞ്ഞപ്പോൾ അച്ചു ഇറങ്ങി വരുന്നതു കണ്ടു മുഖത്ത് നല്ല സന്തോഷമുണ്ട്
അച്ചു കാറെടുത്ത് അതിവേഗം ഓടിച്ചു പോയി.

‘ആരാ രാഹുൽ അവനുമായി അച്ചുവിനുള്ള ബന്ധം എന്താണ്,അതിനിയേതായാലും അച്ചു എന്റെയാ അവകാശം പറഞ്ഞാരെങ്കിലും വന്നാൽ കൊല്ലും ഞാനവനെ’
അച്ചു പോയി കുറച്ചു കഴിഞ്ഞാണ് ശിവ പോയത്.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനു അകത്തേക്ക് കയറി ഇരുന്നു,അത്രയും വലിയ വീട് കണ്ട് മനു അതിശയിച്ചു.ആദി അങ്ങോട്ടേക്ക് വന്നു.

“മോനെ ആദി ഇതാണ് ഞാൻ പറഞ്ഞ മനു”

ആദി അവനെ അടിമുടി നോക്കി അവന്റെ വേഷം കണ്ട ആദിക്ക് അവനോടു പുച്ഛം തോന്നി .മനു അവനെ നോക്കി പുഞ്ചിരിച്ചു ആദി വെറുപ്പോടെ തലവെട്ടിത്തിരിച്ച് മുകളിലേക്ക് കയറിപ്പോയി.

മനുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി അവന്റെ ചുറ്റും മഞ്ഞ് നിറഞ്ഞു,മഞ്ഞിന്റെ തണുപ്പ് അവന്റെ ശരീരത്തിൽ നിറഞ്ഞു.
“”അച്ചൂ””അവൻ  ഹൃദയം കൊണ്ട് വിളിച്ചു.

അച്ചു അകത്തേക്ക് കയറി വന്നു.

“മോളെ അച്ചു ഇങ്ങുവാ ഇവിടെ വന്നിരിക്ക്”കേശവൻ വാത്സല്യത്തോടെ അവളെ വിളിച്ചു. അച്ചു കേശവന്റെ അടുത്ത് പോയിരുന്നു.

“മോൾക്ക് മനസ്സിലായോ മനുവിനെ ഹോസ്പിറ്റലിൽ വച്ചു കണ്ടതല്ലേ”.
“മമ്” അച്ചു താത്പര്യമില്ലാത്തതു പോലെ മൂളി.
അച്ചു ശ്രദ്ധിച്ചതു അവന്റെ വേഷമായിരുന്നു.

“മനു  വാ നമുക്ക് അളിയന്റെ റൂമിൽ പോയി സംസാരിക്കാം,ദേവകിയേച്ചി മനുവിന് കുടിക്കാനെന്തെങ്കിലുമെടുക്ക്”

മനു എഴുന്നേറ്റു കേശവന്റെ പിന്നാലെ നടന്നു പോകുന്ന വഴി അച്ചുവിനെയൊന്നു തിരിഞ്ഞ് നോക്കി തന്റെ ഡ്രസ്സിലേക്ക് വെറുപ്പോടെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ട് അവന്റെ ഹൃദയം വിങ്ങി.

ശിവ വന്നപ്പോൾ അച്ചു മുകളിലേക്ക് കയറി പോയി തന്നെ കണ്ടിട്ടാണ് അച്ചു പോയതെന്ന് ശിവക്ക് മനസ്സിലായി വിഷമം വന്നെങ്കിലും പിന്നീട്‌ എല്ലാം ചോദിക്കാമെന്ന് കരുതി ആദിയുടെ അടുത്തേക്ക് പോയി .

ശേഖരന് മനുവിനെ കണ്ടപ്പോൾ സന്തോഷം തോന്നി മൂന്ന് പേരും കൂടി കുറച്ചു നേരം വർത്താനം പറഞ്ഞിരുന്നു.

“ദേവകിയേച്ചിയോട് മനുവിനു കുടിക്കാനെന്തെങ്കിലും എടുക്കാൻ പറഞ്ഞിട്ട് കാണുന്നില്ലല്ലോ ,ഞാൻ പോയി എടുത്തിട്ടു വരാം നിങ്ങള് സംസാരിക്ക്”

കേശവൻ ജൂസു കൊണ്ട് മനുവിന് കൊടുത്തു,ശേഖരൻ പറഞ്ഞത് മുഴുവനും അച്ചുവിനെ കുറിച്ചായിരുന്നു അച്ചുവെന്ന് കേൾക്കുമ്പോൾ ത്തന്നെ മനുവിന്റെ മനസ്സിൽ തണുപ്പ് പടരുന്നതു

മനു അറിഞ്ഞു.അച്ചുവിന്റെ വിടർന്ന കണ്ണുകൾ അവനു മുന്നിൽ തെളിഞ്ഞു.അവനു തല കറങ്ങുന്ന പോലെ തോന്നി ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതു പോലെ അവൻ നിലത്തേക്ക് വീണു.

മനു കണ്ണു തുറന്നപ്പോൾ  ഏതോ മുറിയിലാണെന്ന് മനസ്സിലായി.ഹൃദയമിടിപ്പ് കൂടി നിൽക്കുന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കട്ടിലിൽ തനിക്കരികിൽ കിടക്കുന്ന അച്ചുവിനെ യാണ് മനു

ഞെട്ടലോടെ ചാടിയെഴുന്നേറ്റു,ഒച്ച കേട്ട് അച്ചു കണ്ണു തുറന്നു തന്റെ റൂമിൽ നിൽക്കുന്ന മനുവിനെ കണ്ട് അവൾ നിലവിളിച്ചു. മനു ഓടിപ്പോയി വാതിൽ തുറന്നു പുറത്ത് എല്ലാവരും ഉണ്ടായിരുന്നു.

“ബോധം കെട്ടു താഴെ കിടന്നുറങ്ങിയ നീ എങ്ങനെ അച്ചുവിന്റെ റൂമിലെത്തി പറയടാ…”മനുവിന്റെ കഴുത്തിൽ പിടിച്ച് ശിവ അലറി.

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

അഭിപ്രായങ്ങൾ ആണ് മുന്നോട്ടു എഴുതാൻ പ്രേരപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *