മണിയറ

മണിയറ വാതിൽ മെല്ലെ അടഞ്ഞപ്പോൾ ഭയം മാത്രമായിരുന്നു രണ്ടുപേരുടെ മനസ്സിലും…

വിറയ്ക്കുന്ന അവളുടെ കരങ്ങളിൽ ഒരു ഗ്ളാസ്സ് പാലും…

മുല്ലപ്പൂവിന്റെ മണമുള്ള മണിയറയിൽ ഇരുവരും ഇരുന്നു…

എവിടെ തുടങ്ങും എങ്ങനെ തുടങ്ങും ഒന്നും അറിയില്ല….

ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ അവളുടെ ഉള്ളിലെ ആ ഭയം പതിയെ നാണമായ് മാറി…..

ആ സംസാരം മണിക്കൂറുകൾ നീണ്ട് പോയ്ക്കൊണ്ടേ ഇരുന്നു….

ഒന്നാം ലോക മഹായുദ്ധം മുതൽ ഓഖി ചുഴലിക്കാറ്റ് വരെ ചർച്ചാ വിഷയങ്ങളായി….

രണ്ടുപേരുടെയും മനസ്സിലെ ഭയം പൂർണമായും ഇല്ലാതാക്കാൻ അത് സഹായിച്ചു…

അവളുടെ ആ കണ്ണുകളിലെ ക്ഷീണം എനിക്ക് കാണാമായിരുന്നു…

താങ്ങാൻ കഴിയുന്നതിലും അതികം ആഭരണങ്ങളും വസ്ത്രവും ഒരു ദിനം മുഴുവൻ നിൽക്കേണ്ടി വരുന്ന പെൺകുട്ടികളുടെ അവസ്ഥ ചില പുരുഷന്മാർക്ക് മനസ്സിലാവും…

ക്ഷീണം കാരണം ഒന്ന് ഉറങ്ങാൻ ആഗ്രഹിച്ചിട്ടും ഒരു മരപ്പാവ പോലെ പുരുഷന് വഴങ്ങികൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് അധികവും അത് മനസ്സിലാക്കാത്ത പുരുഷന്മാരും…

ഒരു വേദനയോട്കൂടി നമ്മുടെ ജീവിതം ആരംഭിക്കുവാൻ പാടില്ല….

അവൾ ആഗ്രഹിച്ചത് അപ്പാടെ എന്നിൽ നിന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം അവൾക്ക്…

തന്നെ മനസ്സിലാക്കിയ പ്രിയതമൻ ഭാഗ്യവതിയാണ് താൻ… ആ ചിന്ത അവളെ കൂടുതൽ സുന്തരിയാക്കി…

എന്റെ ഈ ഇളം മാറിൽ കിടന്ന് അന്ന് അവൾ ഉറങ്ങി…

ചേർത്തു പിടിച്ചു നെറ്റിയിൽ നൽകിയ ആദ്യ ചുംബനം അവളെ എന്റെതാക്കി മാറ്റി…

എന്റെ ചുടു നിശ്വാസം അവളുടെ കവിളിലദിച്ചപ്പോൾ കണ്ണുകൾ ഇറുക്കി അടക്കി അടച്ചു അവൾ….

അവളുടെ ശരീരത്ത് തൊടാൻ ഇന്ന് എന്റെ കൈകൾക്കിപ്പോൾ വിറയൽ ഇല്ല കാരണം ശരീരം രണ്ടാണ് എങ്കിലും മനസ്സ് ഒന്നായി മാറി കഴിഞ്ഞു….

(ന്റെ വിവാഹം കഴിഞ്ഞിട്ടില്ല അതോണ്ട് ഇതിൽ കൂടുതൽ പറയാൻ അറിയില്ല)

രചന: നിലാവിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *