മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന ആളെ നോക്കി അവൾ ഫോണിൽ സംസാരിക്കുകയാണ്…

രചന: മനു പി എം

ശ്യാമേ…. കഴിഞ്ഞില്ലേ ഇതുവരെ നിന്റെ ഒരുക്കം..എപ്പോൾ തുടങ്ങിയ ഒരുക്കമാ…

ഇത് കല്യാണമൊന്നു മല്ല പെണ്ണുകാണൽ ചടങ്ങ് മാത്രമാണ്.. ഒന്ന് വേഗമിറങ്ങെന്റെ ശ്യാമേ..

എത്ര ഒരുങ്ങിയാലും മതിയാക്കില്ല.. ഇവൾക്കു.. ഹോ നിങ്ങൾ പെണ്ണുങ്ങളെല്ലാം ഇങ്ങനെയായി പോയെ.

കഴിഞ്ഞു സദുവേട്ടാ ഒരു പത്തു മിന്ട്ട് കൂടെ

നിന്റെ ഒരുക്കങ്ങൾ കണ്ടാൽ നിന്നെയാരോ പെണ്ണു കാണാൻ വരുന്ന പോലെയാ…

ഓ.. വലിയ കാര്യമായി പോയി…

ഞാനെ… ചെക്കന്റെ അമ്മയാ… അപ്പോൾ ആദ്യമായി കാണുമ്പോൾ കുറച്ചു ഒരുക്കമൊക്കെയാകാം

എന്നിട്ട് കഴിഞ്ഞൊ നിന്റെ ഒരുക്കങ്ങൾ…

ആ ഒരുവിധം കഴിഞ്ഞു.. അതെങ്ങനെ ഇവിടെ ഒരാൾ കിടന്നു ബഹളം വെയ്ക്കുവല്ലേ… പിന്നെ എങ്ങനെ സമാധാനത്തോടെ ഒന്നൊരുങ്ങും…

ഒരൽപ്പം കഴിഞ്ഞു ശ്യാമ മുറിക്ക് പുറത്തു വന്നു..

എങ്ങനെയുണ്ട് ഏട്ടാ എന്നെ ഇപ്പൊൾ കാണാൻ..

അതിനു ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതല്ല..

ഓ.. ഒരു കാര്യം ചോദിച്ച അതിനുത്തരം പറയൂല.. അല്ലേലും നിങ്ങൾക്കു ഞാനെന്ത്‌ ചെയ്യ്താലും കുറ്റമാണല്ലോ…

അതിനു ഞാൻ കുറ്റം പറഞ്ഞതല്ലല്ലോ.. ഞാൻ നിന്നെ പെണ്ണ് കാണാൻ വരുമ്പോളുളത്ര സൗദര്യം വന്നില്ല

അതെങ്ങനെ കുറച്ചു സമാധാനം തരണ്ടേ

അല്ലേൽ തന്നെ എന്തിനാണ് ഇത്ര ധൃതിപ്പെടൽ .. നമ്മുടെ മോൻ പാലക്കാട് നിന്നും അങ്ങോട്ട് വരണം എന്നിട്ട് അല്ലെ ചടങ്ങ് നടത്താൻ പറ്റു

എന്ന് വച്ച് നീയിങ്ങനെ അതിനുള്ളിൽ കേറി നിന്ന കാര്യങ്ങൾ നടക്കോ…നിന്റെ മോനോട് ഞാൻ ഇന്നലെ തന്നെ ഇവിടെ വരാൻ പറഞ്ഞതാ.. ഇതിപ്പോ അവൻ വരുവോ ആവോ യാതൊരു ഉറപ്പുമില്ല..

അതൊക്കെ അതിന്റെ സമയത്തു തന്നെ അങ്ങ് നടന്നോളും..

നിനക്കും, നിന്റെ മോനും എന്തിനാ ടെൻഷൻ…

അത് എനിക്കു മാത്രം ആണലോ ഉള്ളതു..

കുറെ നാളെയി നിന്റെ മോനു പെണ്ണിനെ നോക്കി നടക്കുന്നു.. അമ്മയ്ക്കു ഇഷ്ടമാകുന്നതു മോനു ഇഷ്ടമാകില്ല.. മോനു ഇഷ്ടമാകുന്നതു അമ്മയ്ക്കും.. ഇതെങ്കിലും ഒന്നൊത്തു വന്ന മതിയാരുന്നു

നീ പോയി നിന്റെ മോനെ ഒന്ന് വിളിച്ചു നോക്ക്.. എന്നിട്ട് വേഗത്തിൽ വീട് പൂട്ടി ഇറങ്ങാൻ നോക്ക്..

രാഹുകാലത്തിനു മുൻപ് ഇറങ്ങണം… അയാൾ കൈയിലെ വാച്ചിലേയ്ക്ക് നോക്കി പറഞ്ഞു..

ശെരി ഏട്ടാ ഞാൻ ഒന്ന് കൂടെ കണ്ണാടിയിൽ നോക്കിട്ട് വരാം…

ഹോ.. ഇങ്ങനെയൊരു സാധനം..

കളിയാക്കിയാലും മനസ്സിലാകില്ല… അയാൾ ചിരിച്ചു കൊണ്ടു കാറിനു അടുത്തേക്ക് പോയി

*****

പാലക്കാട് നിന്നും കണ്ണൂർ മെയിൽ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ..ശ്യാം തനിക്ക് കിട്ടിയ വിറ്റോ സീറ്റിൽ ഇരിപ്പുറപ്പിച്ചു വലിയ തിരക്കൊന്നുമില്ലായിരുന്നു ആ ബർത്തിൽ..

ഫോൺ ബെല്ല് അടിച്ചപ്പോൾ…..

അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തതിലേക്ക് നോക്കി.. സ്‌ക്രീനിൽ അമ്മ കാളിങ് എന്ന് തെളിഞ്ഞു കണ്ടു… അങ്ങോട്ടെയ്ക്കു തിരിച്ചോ എന്ന് അറിയാനാകും.. എടുത്താലും എടുത്തിലേലും ഇനി അങ്ങെത്തും വരെയും ഈ വിളി ഉണ്ടാകും..

ഒരു ചെറുചിരിയോടെ അവൻ ഫോൺ eടുത്തു ചെവിയോട് ചേർത്തു..

നീ പുറപ്പെട്ടോ..മോനെ

യെസ് അമ്മേ…

പാലക്കാട് നിന്നും കയറി ഒരു മണിക്കൂർ കൊണ്ടെങ്കിലും ഷൊർണ്ണൂറെത്തും..

ആ..

ഇവിടെ നിന്റച്ഛൻ എനിക്കു സമാധാനം തരുന്നില്ല

അച്ഛനോടു പറ ടെൻഷൻ വേണ്ട ഞാൻ സമയത്തിനു തന്നെ അവിടെയെത്തുമെന്നു

പിന്നെ.. നീ നേരെ വീട്ടിലോട്ട് പോവണ്ട..ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു.

നീ അവിടെ നിന്നും അവരുടെ വീട്ടിലോട്ട് പോരെ. ഞാനും അച്ഛനും അവിടെ കാണും.

അതെവിടെയാ ചെറുതുരുത്തിയിൽ

അവിടെ അടുത്ത് തന്നെയാ കലാമണ്ഡലം

അവിടെ വന്നു മേനോൻ സാറിൻറെ വീട് ചോദിച്ചാൽ എളുപ്പത്തിൽ അറിയാൻ കഴിയും ..

ശരിയമ്മെ…ഞാൻ വെക്കുവാ.

അപ്പോഴേക്കും ആളുകൾ ഓരോന്നായി ബർത്തിലേക്ക് കയറി വന്നു…ഒടുവിൽ ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ട് അവനു എതിർ വശത്തെ വിന്റോ സീറ്റിൽ വന്നിരുന്നു..

മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന ആളെ നോക്കി അവൾ ഫോണിൽ സംസാരിക്കുകയാണ്..ഒടുവിൽ അവൾ എതിരെ ഇരിക്കുന്ന ശ്യാമിനെ നോക്കി ഒരു ചിരി സമ്മാനിച്ചു. കൊണ്ട് സംസാരം വീണ്ടും തുടർന്നു..

വല്ലാത്ത തിടുക്കത്തോടെയാണ് അവൾ സംസാരിക്കുന്നു എവിടെയോ പെട്ടെന്ന് എത്തി പെടാനുള്ള ധൃതിയാണ് അവളിലെന്ന് അവന് തോന്നി.

ആ ഞാൻ കയറി അമ്മെ ഒരു ഒരുമണിക്കൂർ കൊണ്ടു ഞാനങ്ങെത്തും.

എൻറെ അമ്മേ ഇങ്ങനെ വാശിപ്പിടിക്കാതെ… ഞാനാണോ ട്രെയിൻ ഓടിക്കുന്നതു…

ടീ മോളെ അവർ പുറപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു

നിന്നെ കാണണം എന്നാ അവർ പറഞ്ഞതു..

ചെക്കനും വരുന്നുണ്ട് പറഞ്ഞു…

എവിടെയും തങ്ങാതെ ഒന്നിങ്ങ് വന്നേക്കണം..

ഉം ശരി അമ്മാ.

അവൾ ഫോൺ കട്ട് ചെയ്തു മടിയിലിരുന്ന ഹാൻെറ് ബാഗിലേക്ക് വച്ചു..

മുഖത്തേക്ക് വീണ മുടിയിഴകളെ വിരലുകൾ കൊണ്ട് കോതിയെടുത്ത് ചെവിയോടെ ചേർത്ത് വച്ച്

പുറത്തെ കാഴ്ചകളിലേക്ക് മിഴി പാകി..

ട്രെയിൻ മെല്ലെ മെല്ലെ നീങ്ങി പതിയെ അത് വേഗതയിലേക്ക് ചൂളംകുത്തി ..

പുറത്ത് നിന്നും അടിച്ച കയറിയ കറ്റിൽ വീണ്ടും അവളുടെ മുടിയിഴകൾ അടർന്നുമാറി മുഖത്തേക്ക് വീണു..

മറ്റെന്നും ശ്രദ്ധിക്കാതെ അപ്പോഴും അവൾ മുടിയിഴകളെ കോരി ഒതുക്കി പുറത്തേക്ക് തന്നെ നോക്കി ഇരിന്നു..

അപ്പോഴേക്കും ട്രെയിൻ ശാന്തത കൈവരിച്ച് കൊണ്ട് നീങ്ങി തുടങ്ങി..

ശ്യാം അവളെ തന്നെ നോക്കി ഇരിപ്പാണ് ഇവൾക്ക് വല്ലതുമെന്നോടു ചോദിച്ചു കൂടെ ?

എങ്ങോട്ടെന്നോ എവിടെ നിന്നാ എന്നെങ്കിലും പറഞ്ഞു കൂടെ ..!!

അവൻെറ നോട്ടം കണ്ടാവണം.. അവൾ തിരിഞ്ഞു അവനെ നോക്കി മുഖം ചുളിച്ചു..

എന്താ നോക്കണ്..

ഏയ് ഒന്നുമില്ല..

കുട്ടി ഏങ്ങോട്ടാ .

ഞാനെൻെറ വീട്ടിലോട്ട് ..

ആണോ എവിടെയാണ് വീട്..

ഷൊർണൂർ ..

ഹോ ഞാനും അങ്ങോട്ടാണ് .

ഉം നല്ലത്..

അവിടെ ആണോ ഇയാൾക്ക് ജോലി

അല്ലാ..

എൻറെ വീടും അവിടെ തന്നെയാണ്…

ഇന്ന് അച്ഛൻെറ ഒരു സുഹൃത്തിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞു അപ്പോൾ അങ്ങോട്ട് പോവാണ്..

എന്താ പെണ്ണുകാണൽ ആണോ ചേട്ടാ…

അങ്ങനെയും ആവാം

അയാളുടെ ഒരു മകൾ ഉണ്ടെന്നു അച്ഛൻ പറഞ്ഞു

അച്ഛൻെറ ഉറ്റ സുഹൃത്ത് ആയോണ്ട് അമ്മയ്ക്ക് വലിയ താൽപര്യം

എന്നാ അങ്ങനെ ആകട്ടെ എന്ന് ഞാനും വച്ചു..

ഹാ..ഹാ കൊള്ളാലോ. കുട്ടിയെങ്ങനെ മാഷെ കൊള്ളാമോ.. കാണാനൊക്കെ..

ശ്യാം ഒരു നിമിഷം മൗനം ആയി…

ഞാൻ കണ്ടില്ല… അമ്മയ്ക്ക് ഫോട്ടോ കണ്ടിഷ്ട്ടായി..

ഇനി നേരിൽ കാണുമ്പോൾ അറിയാം എന്താകുമെന്ന്..

അമ്മ ഒക്കെ പറഞ്ഞ പിന്നെ നോ പ്രോബ്ലം..

അപ്പോൾ ഇയാൾക്ക് സ്വന്തമായി ചോയ്സൊന്നുമില്ലേ

ഉണ്ടല്ലോ.. എന്റെ ചോയ്സാണ് എന്റെ അച്ഛനും അമ്മയും..

കുട്ടികാലം തൊട്ട് അവര് നമ്മുക് വേണ്ടി അല്ലെ ജീവിക്കുന്നു..

അപ്പോൾ നമ്മുടെ ജീവിതത്തിലെ പ്രധാന പ്പെട്ട തീരുമാനം അവർക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്..

അല്ലെ തന്നെ ഈ ജനറെഷനിൽ ആത്മാർത്ഥ മായ ഒരു റിലേഷൻ കിട്ടുവോ..

കിട്ടിയ തന്നെ മുന്നോട്ട് അധികദൂരം പോകാറുമില്ല..

അപ്പോൾ മാഷ് ആരെയും പ്രണയിച്ചിട്ടില്ലേ..

പ്രണയമില്ല..ബട്ട്‌ എനിക്കൊരുപാട് ഗേൾ ഫ്രഡ്സ് ഉണ്ട്..

അവരിൽ മിക്കവാറും എന്റെ അമ്മയോടു നല്ല കമ്പനിയാണ്..

ആഹാ.. അപ്പോൾ കല്യാണം കഴിച്ചു വരുന്ന പെണ്ണ് ലക്കി ആണലോ..

തീർച്ചയായും..

ശ്യാം അഭിമാനത്തോടെ പറഞ്ഞു..

ഇയാൾക്കു അപ്പോൾ സ്വന്തം ജീവിത പങ്കാളിയെ കുറിച്ച് ഒരു സങ്കൽപവുമില്ലേ..

അവൻ ഒരു നിമിഷം നിശബ്ദമായി അവളെ തന്നെ നോക്കിയിരുന്നു..

എന്താണെന്ന് അറിയില്ല.. ഇവളെ കണ്ടപ്പോൾ തൊട്ട് മനസിനൊരു പിടച്ചിൽ..

എവിടെയോ ഇവൾ കൊളുത്തി കഴിഞ്ഞു..

എന്റെ പാതിയായി ഇവൾ മതിയെന്ന് മനസു പറയും പോലെ..

ഹലോ എന്താ മാഷേ..

.ഇനി സങ്കൽപ്പിക്കാനും അമ്മയുടെ അനുവാദം വേണോ.. ഇതു പറഞ്ഞവൾ പൊട്ടി ചിരിച്ചു

ആ നിമിഷം അവളോട്‌ അവനു ദേഷ്യം തോന്നി

കാണാനൊക്കെ സുന്ദരി തന്നെ..

പക്ഷേ കുറച്ചു ജാടയും അഹങ്കാരവും കൂടുതലാ

അതിനിട്ടൊരു കൊട്ട് കൊടുക്കണം

അവൻ മനസിലോർത്തു…

എന്റെ സങ്കൽപത്തിലെ പെണ്ണ് കുട്ടിക്ക് നല്ല നീളമുള്ള മുടി വേണം..

ഒരുപാട് നിറം ഒന്നു വേണ്ടാ എങ്കിലും…

മുഖത്തു കാണാൻ ഒരു ഐശ്വര്യം വേണം…

ദിവസവും കുളിക്കണം

ഇപ്പോൾ കുറെ ഉണ്ടാലോ

ഉള്ള മുടി വെട്ടി കളഞ്ഞു മുഖത്തു കുറെ മേകപ്പും വാരിയിട്ട്

ചുണ്ടിൽ ലിപ്സ്റ്റിക്കും വാരി തേച്ചു..

പെർഫുമും പൂശി നടക്കുന്ന ചില ഐറ്റംസ് ഉണ്ടാലോ…

അതിനെയൊന്നും വേണ്ടാ..

ഇതൊക്കെ കുളിക്കുവോ നനയ്ക്കുവോയെന്ന് ആർക്കറിയാം..

അവളെ ഒളികണ്ണിട്ട് നോക്കി കൊണ്ടു അവൻ പറഞ്ഞു..

അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നത് അവൻ കണ്ടു..

അപ്പോൾ എന്നെ കൂടി കൂട്ടിയാണോ ഈ പറഞ്ഞതു..

അയ്യോ ഞാൻ കുട്ടിയെകുറിച്ചല്ല പറഞ്ഞതു

സത്യത്തിൽ ഞാൻ തന്നെ ശ്രദ്ധിക്കുക പോലും ചെയ്തിട്ടില്ല..

എന്നാലും പറയുവാ കാണാൻ ലുക്ക് ഒന്നുമില്ലേലും അതിൻെറ അഹങ്കാരം ഉണ്ട്..

ഈ മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ കുട്ടി..

പിന്നെ മുടിയുടെ കാര്യം പറഞ്ഞാൽ നല്ല മുടിയാ..

അതിങ്ങനെ വെട്ടി വൃത്തിക്കേടാക്കാതെ വളർത്തിക്കൂടെ

എനിക്ക് ഇങ്ങനെ മുടിയൊക്കെ കട്ട് ആക്കിയ നടക്കുന്ന കുട്ടികളെ ഇഷ്ടമല്ല..

അതിനു ഇയാളുടെ ഇഷ്ടത്തിന് നടക്കാൻ ഞാൻ ആരാ ഇയാളുടെ കെട്ട്യോളോ

ഇതൊക്കെ ഇപ്പോൾ ഒന്നിനെ കാണാൻ പോകുന്നുണ്ടല്ലോ അവിടെ പറഞ്ഞമതി..

അവൾ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു..

ഹോ ഞാൻ പറഞ്ഞെന്നെ ഉള്ളു മേഡം .

അതും ഇയാൾ എന്റെ സങ്കല്പ്ം ചോദിച്ചതു കൊണ്ടു..

അവൾ ഒന്നും മറുപടി പറഞ്ഞില്ല..

ഇവനോടൊക്കേ ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതിലോ

ഈശ്വര ഇനി ഇന്നു വരുന്നവനും ഇതെ അഭിപ്രായമാകുവോ

ഏതു സമയതാണോ മുടി വെട്ടി കളയാൻ തോന്നിയത്

മമ്മി അപ്പോഴേ പറഞ്ഞതാ..

പെണ്ണ് പിള്ളേർക്കു മുടിയാണ് അഴകെന്നു

ഇനീപ്പോ പറഞ്ഞിട്ടു എന്താ കാര്യം..

മേഡം എന്താ പിണക്കമാണോ..

എന്റെ പേര് മേഡമെന്നല്ല..

സോറി പേര് പറഞ്ഞില്ല…അതു കൊണ്ടാണ് അങ്ങനെ വിളിച്ചതു

എൻെറ പേര് ശാമിലി..

ശ്യാം, ശാമിലി..

കൊള്ളാം പേരിൽ ഒരു ചേർച്ചയൊക്കെയുണ്ട്.. അവനോർത്തു പറഞ്ഞു

എന്താ ഇനി എന്റെ പേരും ഇഷ്ടമായില്ലേ.. അവൾ കലിപ്പിൽ ചോദിച്ചു..

കൊള്ളാം നല്ല പേര്..

കുട്ടിയുടെ കല്ല്യാണം കഴിഞ്ഞതാണോ..

ഇല്ല പപ്പ നോക്കുന്നുണ്ട്..

എന്താ അങ്ങനെ ചോദിച്ചു..

വെറുതെ ചോദിച്ചു ഒള്ളു..

അപ്പൊഴേക്കും ട്രെയിൻ വേഗത കുറച്ചു മെല്ലെ ആയി ചക്രങ്ങൾ ഉരഞ്ഞു തുടങ്ങി..

മൈക്കിൽ നിന്നും അനൗൺസ്മെന്റ് മുഴങ്ങി ..

ട്രയിൻ മെല്ലെ ഫ്ലാറ്റ് ഫോമിലേക്ക് ഉരച്ചു കയറി..

രണ്ടു പേരും ഒപ്പമാണിറങ്ങിയത്

പുറത്തു പാർക്ക്‌ ചെയ്യ്ത ശ്യാമിൻെറ കാറ് വരെ ശാമിലിയും ഒപ്പം നടന്നു..

ശരിയെന്ന ഞാൻ പേട്ടെ ..അവൾ ചോദിച്ചു

എവിടേക്കാ പോകണ്ടതെന്നു പറഞ്ഞാൽ മതി..

ഞാൻ കൊണ്ടു വിടാം

വേണ്ട ഞാൻ പൊയിക്കോളാം..

ഇയാള് പറയു..

ഞാൻ ചെറുതുരുത്തിയിലേക്കാ പോകുന്നതു..

ആ വഴിക്ക് ആണെങ്കിൽഞാൻ കൊണ്ടു വിടാം

അതെയോ ഞാനും അങ്ങോട്ട് തന്നെ ..

എന്നാൽ കയറു

എന്തിനാണ് ഇനി വെറുതെ നിന്ന് സമയം കളയുന്നു..

ശ്യാമിന് ഒപ്പം അവളും കയറി..കാറ് മുന്നോട്ടു എടുത്തു പതിയെ നീങ്ങി..

വീണ്ടും നമ്മൾ ഒരെ വഴിയാണല്ലോ .എന്ത് നല്ല ചേർച്ച…ലെ

ഞാനിപ്പോൾ കല്ല്യാണം ആലോചിച്ചു നടക്കല്ലെ എനിക്കു ഇയാളെ ഇഷ്ടമായി ഞാനൊന്നു നോക്കിയലോ..

അയ്യോ ചേട്ടന് അല്ലെ പറഞ്ഞു എന്നെ പോലെത്തെ കുട്ടികളെ ഒന്നും പിടിക്കില്ല നല്ല മുടികൾ വേണം ഏന്നൊക്കെ..

ഹോ ഞാൻ വെറുതെ പറഞ്ഞതാണ്…

ഇനി ഇയാളും വല്ല പെണ്ണ് കാണലിനും പോകുവാണോ ഇത്രയും ദൃതി കൂട്ടി..

ഉം… എന്റെ പപ്പാ എനിക്കു കല്ല്യാണം നോക്കുന്നുണ്ട്

പപ്പക്ക് ഇഷ്ടം ഉള്ളത് പോലെ ആകും എന്റെ കല്യാണം..

അതെന്താ.. തന്നെ പോലെ ഒരു സുന്ദരി പെണ്ണിന് ആരോടും പ്രണയം തോന്നിട്ടില്ലേ

ഇല്ല എല്ലാം അവരുടെ ഇഷ്ടത്തിനു ഞാൻ എന്നെ വിട്ടു കൊടുത്തു കഴിഞ്ഞു..

പിന്നെ എന്താ ഒരു ടെൻഷൻ പോലെ..

ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പെണ്ണ് കാണൽ..

ഇതൊന്നും വേണ്ടാന്ന് പറഞ്ഞാൽ കേൾക്കണ്ടേ ആരേലും..

പണ്ടേ അച്ഛനും അമ്മയ്ക്കും വാക്കു കൊടുത്തിട്ടുണ്ട് അവർ കാണിച്ചു തരുന്ന..ആളോടൊപ്പം മാത്രമേ തനിക്കൊരു ജീവിതം ഉണ്ടാകുവെന്ന്

ഈ പെണ്ണ് കാണൽ പോലും ഇപ്പോൾ അവരുടെ ആഗ്രഹപ്രകാരമാണ്..

തന്റെ വിവാഹം എല്ലാ ആചാരങ്ങളും പാലിച്ചു തന്നെ നടത്തണമെന്നാണ് അച്ഛന്റെ ആഗ്രഹം…

അവരുടെ ഇഷ്ടത്തിനു നിന്നു കൊടുക്കുക എന്നൊരു ജോലി മാത്രമേ എനിക്കുള്ളൂ

കാലമെത്ര മാറിയാലും, പെണ്ണ് പഠിച്ചു എത്ര വലിയ പൊസിഷനെത്തിയാലും ഇതിപോലുള്ള ആചാരങ്ങൾക്ക് ഒരു മാറ്റവും ഇല്ല..

ഒന്നോർത്താൽ ജീവിതത്തിലെ ഏറ്റവും പ്രധാനമായുള്ള തീരുമാനം വീട്ടിലെ മുതിർന്നവർത്തന്നെ എടുക്കുന്നതാണ് നല്ലത്

സ്വന്തം ഇഷ്ടത്തിനു പ്രണയിച്ചു ഒന്നായിജീവിച്ച പല ഫ്രഡ്‌സിന്റെ ജീവിതം കണ്ണിൻ മുന്നിലുണ്ട്

നീ ഇല്ലാതെ ഞാൻ ഇല്ലെന്ന് പറഞ്ഞ പലരും ഇപ്പോൾ തമ്മിൽ കണ്ടാൽ കടിച്ചു കീറി തിന്നാൻ നിൽകുവാ..

പലരും രണ്ടു വഴിയിലായി

ഇതൊക്കെ കണ്ടു കണ്ടു ഒരു കല്യാണം വേണോ എന്ന് സ്വയം ചോദിച്ചു ഉത്തരം കിട്ടാതെ ഉഴലിട്ടുണ്ട്..

അത് കൊണ്ടു തന്നെയാണ് എന്റെ പാതിയെ അച്ഛനും അമ്മയും കണ്ടു പിടിക്കട്ടെ എന്ന് വെച്ചതു..

അപ്പോൾ ഇയാൾക്ക് സ്വന്തം ആളെ കുറച്ചു ഒരു സങ്കൽപം ഇല്ലേ

ഉണ്ടാലോ എനിക്ക് വിദേശത്ത് നല്ല ജോലിയുള്ള ഒരാളെ വേണമെന്ന ആഗ്രഹം..

അതാകുമ്പോൾ അവിടെ ഒക്കെ അടിച്ചു പൊളിക്കാ..

ഈ നാട്ടുക്കാരനെ കെട്ടി ഇവിടെ ജീവിച്ച ശരിയാകുല..

പിന്നെ കാണാൻ കുറെ ഭംഗി വേണം

നല്ല കട്ടി മീശയും, നല്ലത്തിക്ക് മുടിയും വേണം..

അവൾ ഒളികണ്ണിട്ട് നോക്കി കൊണ്ടു പറഞ്ഞു..

ശ്യാം അതെല്ലാം കെട്ട് കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..

ഇവളെ ഒക്കെ കെട്ടാതിരിക്കാ ഭേദമെന്നവനോർത്തു

.പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല

അവൻ അവൾ പറഞ്ഞ റോഡിലേക്ക് വണ്ടി കയറ്റി മുന്നോട്ടു പോയി..

ചേട്ടാ ആ കാണുന്ന വീടിനു മുന്നിൽ നിർത്തിയേക്കണെ അവൾ മുന്നോട്ടു വിരൽ ചുണ്ടി..

അതൊരു സാമന്യ വലിപ്പം ഉള്ള ഇരുന്നില വീട് ആയിരുന്നു..

അവൾ ഡോറ് തുറന്ന് ഇറങ്ങി അവനിരിക്കുന്നിടത്ത് വന്നു..

വരുന്നോ മാഷേ ഒന്നു കേറിട്ട് പോകാം..

വേണ്ട പിന്നെ ആകാം. ഒരു ചെറിയ തിരക്കുണ്ട്..

ഹേയ് അതൊക്കെ പിന്നെ ആവാം..

ഇപ്പോൾ സമയമില്ല.. ഇനിയും തമസിച്ച എന്റെ പെണ്ണ് അവിടെ വെയ്റ്റ് ചെയ്യൂവാകും

ഹോ വരുന്നേ..

ഇതുവരെ വന്നത് അല്ലെ..ഒന്ന് കേറീട്ടു പോ

പ്ലീസ് എൻറെ ഒരു സന്തോഷിന് അവൾ അവനെ സ്നേഹപ്പൂർവ്വം വിളിച്ചു..

അവൻ ഡോർ തുറന്നു ഇറങ്ങി.. അവൾക്ക് പിന്നിലായ് നടന്നു ഫോണെടുത്ത്..കാതോട് ചേർത്ത് പിടിച്ചു..

അമ്മേ എവിടെ അവിടെ എത്തിയോ..

ആ വീട്ടിൽ ഇരിക്കുവ നീയെവിടെയാട ..ഒന്നിങ്ങു വരുന്നുണ്ടോ ഞാനെത്തി ഒരു പത്തുമിനിറ്റെ ..

ആ ശരി

പിന്നെ ആ പെണ്ണ് ജോലി സ്ഥലത്ത് നിന്നും വന്നില്ല ഇപ്പോൾ എത്തുമെന്ന ഇവർ പറയണ്..എന്നാലും നീയിങ്ങ് വന്നാൽ മതി..

അപ്പൊഴേക്കു ശ്യാം അവൾക്ക് ഒപ്പം സിറ്റൊണ്ട് കയറിയിരുന്നു .

വരു.. അവിടെ നിൽക്കാതെ അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു..

ശ്യാം ഫോൺ കട്ട് ചെയ്തു കൈയ്യിൽ പിടിച്ചു..

അകത്തേക്ക് കയറിയ ശാമിലി അകത്തിരിക്കുന്ന അഥിതികളെ കണ്ടു ഒന്നു ഞെട്ടി..

ആഹാ മോളു വന്നോ..

എന്നാ ഇനി ഇങ്ങു പോരെ…

അവൾ മടിച്ചു മടിച്ചു അവിടെയ്ക്കു ചെന്നു

ശാമിലിയുടെ അച്ഛൻ അവളെ അവർക്ക് പരിചയ പെടുത്തി

ഇതെൻെറ മോൾ ശാമിലി

അവർ അവളുടെ മുഖത്ത് നോക്കി ചിരിച്ചു

അവൾ അവർക്കു നേരെ നോക്കി ചിരിച്ചു..

അപ്പോഴേക്കും അവളുടെ പിന്നാലെ ശ്യാംമും കയറി വന്നത്..

അവൻ അവിടെ സ്വന്തം അച്ഛനെയും അമ്മയെയും കണ്ടു പകച്ചു. പോയി..

അമ്മ അച്ഛൻ ..അവൻ ഉള്ളിൽ പറഞ്ഞു..

നിങ്ങൾ എന്താ ഇവിടെ ..

ഇവിടെയ്ക്ക് അല്ലെ ഞങ്ങൾ വന്നത്

അപ്പോൾ ഇതായിരുന്നോ ആ വീട്.

അതെ..

ദേ.. ഇതാണ് പെണ്ണ്..

ശെരിക്കും നോക്കിക്കൊ

ശ്യാമ അവനരികിൽ വന്നു നിന്നു കൊണ്ടു പറഞ്ഞു..

മോളെ ഇതാണ് എൻെറ മോൻ…

ശാമിലിയും ശ്യാമും പരസ്പരം മുഖത്ത് നോക്കി ..

ഇതൊക്കെ എന്തെന്ന് ഭാവത്തിൽ നിൽക്കാണ്…

നോക്കി നിൽക്കെ രണ്ടു പേർക്കും ചിരി പൊട്ടി..

അവർ ഒരുമിച്ച് ചിരിച്ചു

കാര്യം അറിയാതെ മറ്റുള്ളവർ അവരെ പകച്ചു നോക്കി

ചിരി ഒന്ന് അടങ്ങിയപ്പോൾ ശ്യാം തന്നെ നടന്ന കാര്യങ്ങൾ അവരോടു പറഞ്ഞു..

ഇങ്ങനെയൊരു പെണ്ണ് കാണൽ ആദ്യമായിട്ടാകും..

അത് കേട്ട് ശ്യാംമിന്റെ അച്ഛൻ പറഞ്ഞു..

മറ്റുള്ളവർ അതു കേട്ട് പൊട്ടി ചിരിച്ചു…

പിന്നെ എല്ലാം പെട്ടന്നായിരുന്നു

ഏറ്റവുമടുത്ത ശുഭ മുഹൂർത്തത്തിൽ ശ്യാം, ശ്യാമിലിയുടെ കഴുത്തിൽ താലി ചാർത്തി..

അന്ന് രാത്രിയിൽ ശ്യാമിന്റെ നെഞ്ചിൽ ചേർന്നു കിടക്കവേ… ശ്യാമിലി ചോദിച്ചു…

അല്ല മാഷേ..

നിങ്ങൾ എത്ര വല്ല്യ ത്യാഗമാ ചെയ്യ്തതു

എന്താടി.. അങ്ങനെ പറഞ്ഞതു..

അല്ല നിങ്ങളുടെ ഉള്ളിലെ ആ നീണ്ട മുടിയുള്ള.. എന്നും കുളിക്കുന്ന ഐശ്വര്യമുള്ള പെണ്ണിനെ മറന്നല്ലേ എന്നെ കല്യാണം കഴിച്ചതു..

അതു പിന്നെ..

മനുഷ്യരായ ചില ത്യാഗമൊക്കെ ചെയ്യേണ്ടത്..

അയ്യോടാ പാവം..

ഞാൻ മാത്രം അലല്ലോ എന്റെ ഈ പെണ്ണും ചെയ്തല്ലോ ത്യാഗം..

ആണോ… ആരു പറഞ്ഞു..

ഞാൻ ആദ്യകാഴ്ചയിൽ തന്നെ എന്റെ മനസ് കീഴടക്കിയ ആളെ തന്നെ ആണലോ കെട്ടിയത്..

എന്നാൽ ഞാനും അങ്ങനെ തന്നെ ആണല്ലോ..

അന്ന് പിന്നെ നിന്റെ ജാട കണ്ടു ഒരു കുത്തു തന്നതല്ലേ..

ആണോ.. എന്നാ ഞാനും അങ്ങനെ തന്നെ..

അപ്പോൾ എന്റെ പെണ്ണ് തോറ്റു തരാൻ തയ്യാറല്ല അല്ലെ..

ഇല്ല മോനെ ഒരിക്കലും ഇല്ല..

അവൾ അവന്റെ കാതിൽ മെല്ലെ കടിച്ചു കൊണ്ടു പറഞ്ഞു…

എടി നിന്നെ ഞാൻ….

ശ്യാമിലി പൊട്ടി ചിരിച്ചു… അവളുടെ ചിരിയുടെ അലകൾ..

ശ്യാമിന്റെയുള്ളിൽ പുതിയ പ്രണയതരംഗങ്ങൾ തീർക്കുകയായിരുന്നു.. ആ നിമിഷം മുതൽ..✍️✍️

രചന: മനു പി എം

Leave a Reply

Your email address will not be published. Required fields are marked *