ഓർമ്മയുണ്ടോ ഈ മുഖം ?

പത്തൊമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

ഭാഗം 20

ശരത്തിന്റെ നിർദേശം അനുസരിച്ചു ശ്രീലക്ഷ്മിയുടെ കയ്യിൽ നിന്നും ഹാർഡ് ഡിസ്ക് വാങ്ങി അരുൺ നാട്ടിലേക്ക് തിരിച്ചു .രാത്രി ഏറെ വൈകിയാണ് അരുൺ ശ്രീകുമാറിന്റെ വീട്ടിൽ

എത്തിയത്. വീടിന് പുറത്തെത്തിയ അരുൺ ശ്രീകുമാറിനെ ഫോണിലൂടെ വിളിച്ചുണർത്തി .

“എന്താടാ ഈ നേരത്ത്‌ ? ”

“കിട്ടി സാധനം കിട്ടി , ദേ ഇതിൽ ആര്യയുടെ കമ്പ്യൂട്ടറിൽ നിന്നും ഫയലുകൾ കോപ്പി ചെയ്ത് എടുത്തതാണ് . ഇത് ശ്രീയേട്ടനെ നേരിട്ട് ഏൽപ്പിക്കാൻ പറഞ്ഞു കണ്ണൻ തന്നതാണ് .”

അരുണിന്റെ കയ്യിൽ നിന്നും ശ്രീകുമാർ ഹാർഡ് ഡിസ്ക് വാങ്ങി .

“ശെരിയപ്പോ ഞാൻ പോയിട്ട് വരാം .”

“വേണ്ട , നീ എങ്ങോട്ടും പോവുന്നില്ല .ബൈക്ക് അവിടെ ഒതുക്കി വച്ചിട്ട് കയറി വാ .”

ശ്രീകുമാർ അരുണിനെ വീടിന് ഉള്ളിലേക്ക് നിർബന്ധിച്ചു കൊണ്ടുവന്നു . ഹാർഡ് ഡിസ്‌കിൽ എന്തൊക്കെ ഉണ്ടെന്ന് നോക്കുകയായിരുന്നു പിന്നീട് അവരുടെ ജോലി .കുറെ നേരം

നോക്കിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . അവസാനം ഒരു ഹിഡൻ ഫയൽ ശ്രീകുമാറിന്റെ ശ്രദ്ധയിൽ പെട്ടു .

“അത് എന്താ , ആ ഫയൽ ഓപ്പണ് ചെയ്യ് .”

ശ്രീകുമാർ സ്ക്രീനിലെ ഒരു ഫയലിലേക്ക് കൈ ചൂണ്ടി .പക്ഷെ അരുൺ എത്ര ശ്രമിച്ചിട്ടും ആ ഫയൽ തുറക്കാൻ കഴിഞ്ഞില്ല .

“നോ രക്ഷ . പാസ്‌വേഡ് ഇല്ലാതെ ഈ ഫയൽ തുറക്കാൻ കഴിയില്ല .”

“നോക്കി നിൽക്കാതെ ഹാക്ക് ചെയ്യാൻ നോക്ക് .”

ഞെട്ടലോടെ അരുൺ ശ്രീകുമാറിനെ നോക്കിയ ശേഷം ചമ്മലോടെ ചിരിച്ചു കാണിച്ചു.

“എനിക്ക് ഹാക്ക് ചെയ്യാൻ ഒന്നും അറിയില്ല .”

“പിന്നെ നീ എന്തു സോഫ്റ്റ്‌വെയർ എന്ജിനീർ ആണ് . മറു ഞാൻ നോക്കട്ടെ .”

അരുണിനെ മാറ്റിക്കൊണ്ട് ശ്രീകുമാർ കമ്പ്യൂട്ടറിന് മുന്നിൽ ഇരുപ്പ് ഉറപ്പിച്ചു .കുറച്ചു നേരത്തെ ശ്രമത്തിന്റെ ഫലം എന്നപോലെ ആ ഫയൽ ഓപ്പണ് ആയി. അതിൽ നിന്നും ലഭിച്ച

വിവരങ്ങൾ ശ്രീകുമാറിനെ ഞെട്ടിച്ചു കളഞ്ഞു .കേട്ട് കേൾവി പോലുമില്ലാത്ത ഡ്രഗ്സ് എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നു , ആ ഫയലിന്റെ ഭൂരിഭാഗവും .ശ്രീകുമാർ എന്താണ് ചെയ്യുന്നത് എന്ന് നോക്കിയിരുന്ന് അരുൺ എപ്പോഴോ മയങ്ങി പോയി .

രാവിലെ ഉറക്കമുണർന്ന ശരത്ത് നേരെ ചെന്നത് ആര്യയുടെ മുറിയിലേക്കായിരുന്നു. ശരത്ത് പറഞ്ഞ വാക്കുകൾ കണ്ണുമടച്ചു വിശ്വസിച്ച ആര്യ ശരത്തുമായുള്ള ജീവിതം സ്വപ്നം കണ്ടു ഉറങ്ങുകയായിരുന്നു . ഡോറിൽ തട്ടുന്ന ശബ്‌ദം കേട്ട് ആര്യ ഉറക്കത്തിൽ നിന്നും ഉണർന്നു .

“എന്താ കണ്ണേട്ടാ ഈ നേരത്ത് ? ”

“ഞാൻ പറഞ്ഞത് എല്ലാം നീ മറന്നോ ? വേഗം റെഡിയാവ് , ക്ഷേത്രത്തിൽ പോവാൻ നേരമായി . അരുൺ അവിടെ എല്ല കാര്യവും റെഡിയാക്കി നില്കുന്നുണ്ടാവും . പിന്നെ ആ

ദേവികയെ വിളിക്കാൻ മറക്കണ്ട ,അരുണും ദേവികയും മാത്രം മതി സാക്ഷിയായി . ”

ശരത്ത് ആര്യയുടെ കഴുത്തിൽ താലി ചാർത്താൻ പോവുന്നു എന്ന് ആര്യ ഉറപ്പിക്കുന്ന ആ നിമിഷത്തിൽ എല്ല കണക്ക് കൂട്ടലുകളും തെറ്റിച്ചുകൊണ്ട് ദേവികയെ താലി ചാർത്താനാണ്

ശരത്ത് തീരുമാനിച്ചത് . എന്നും ശരത്ത് ദേവികയുടെ മാത്രമാണ് എന്നതിരിച്ചറിവിന്റെ വേദനയോടെ വേണം ആര്യ ജയിലിലേക്ക് പോവുക എന്ന് ശരത്ത് മനസ്സിൽ ഉറപ്പിച്ചു .

ദേവിക സമ്മാനിച്ച ഷർട്ട് ധരിക്കാൻ തുടങ്ങിയപ്പോഴാണ് ദേവികയെ കാണാൻ ഇല്ലെന്ന വാർത്ത മീര ശരത്തിനെ അറിയിച്ചത് . ആര്യ താൻ നടത്തിയത് നടകമാണെന്ന്

തിരിച്ചാറിഞ്ഞോ എന്ന ഭയം ശരത്തിന്റെ മനസ്സിൽ നിറഞ്ഞു . ആര്യയാണ് ഇതിന് പിന്നിലെങ്കിൽ തന്റെ ദേവികയെ ആര്യ കൊല്ലാനും മടിക്കില്ല എന്ന് ശരത്തിന് ഉറപ്പായിരുന്നു

. കലിയോടെ ആര്യയുടെ മുറിയിലേക്ക് നടന്ന ശരത്തിനെ ശ്രീലക്ഷ്മി തടഞ്ഞു നിർത്തിയ ശേഷം ടേബിലിന് മുകളിൽ നിന്നും കിട്ടിയ കത്ത് ശരത്തിന് കൈമാറി.

“ഞാൻ പോവുന്നു . ശരത്തേട്ടൻ ആര്യയുടെ കഴുത്തിൽ താലി ചാർത്തുന്നത് കാണാൻ എനിക്ക് കഴിയില്ല . ആര്യക്കും കണ്ണേട്ടനും നല്ലൊരു ജീവിതം ആശംസിക്കുന്നു . നേരിട്ട് ആരോടും

യാത്ര പറയണമെന്ന് തോന്നിയില്ല , അതാണ് ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത് . ഒരിക്കൽ കൂടി നന്ദി. ആരും പേടിക്കണ്ട ,ഇതൊരു ആത്മഹത്യ കുറിപ്പല്ല . എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും .

എന്ന് സ്നേഹത്തോടെ ദേവിക . ”

എല്ലാം തന്റെ നാടകം മാത്രമായിരുന്നു എന്ന് ദേവികയെ അറിയിക്കാൻ കാത്തിരുന്ന ശരത്തിന് ആ വാർത്ത ദുഃഖമായി . ഇതൊന്നും അറിയാതെ ആര്യ ശരത്തിന് ഒപ്പം ക്ഷേത്രത്തിലേക്ക്

പോവാൻ റെഡിയായി ശരത്തിന്റെ മുറിയിലേക്ക് വന്നു . ദേവിക ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന വാർത്ത ആഹ്ലാദം അടക്കി പിടിച്ചു കൊണ്ട് ആര്യ കേട്ട് നിന്നു.

“അയ്യോ അതെന്താ ദേവു ആരോടും പറയാതെ പോയത്. സാരമില്ല നമ്മുടെ തീരുമാനങ്ങളിൽ മാറ്റം വരുത്തണ്ട അരുൺ അവിടെ വൈറ്റ് ചെയുകയായിരിക്കും .”

ദുഃഖത്തോടെ ദേവിക എഴുതിയ കത്തുമായി നിൽക്കുന്ന ശരത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ആര്യ പറഞ്ഞു . തന്റെ കയ്യിൽ നിന്നും ആര്യയുടെ കൈ തട്ടി മാറ്റിയ ശേഷം ശരത്ത് ടേബിലിന് മുകളിൽ ഇരുന്നിരുന്ന ഫോണ് കയ്യിലെടുത്തു .

“ഹലോ , ഏട്ടാ ഇവിടെയെത്തി ? ”

“ദേ എത്തി കഴിഞ്ഞു. ”

ശരത്തിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ആര്യയെ ഭയപ്പെടുത്തി .ആപ്പോഴാണ് ബെഡിൽ കിടക്കുന്ന ശരത്തിന്റെ ഷർട്ട് ആര്യ ശ്രദ്ധിച്ചത് .തനിക്ക് മുന്നിൽ ശരത്ത് നടത്തിയത് ഒരു

നടകം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ ആര്യക്ക് അധികം നേരം വേണ്ടി വന്നില്ല .തന്നെ ശരത്ത് മനപൂർവം കെണിയിൽ പെടുത്തുകയായിരുന്നു എന്ന തിരിച്ചറിവ് ആര്യയിൽ മൃഗത്തെ

വിളിച്ചുണർത്തി .പാഞ്ഞു വരുന്ന പോലീസ് ജീപ്പിന്റെ ശബ്‌ദം കേട്ട ആര്യ അവിടെ നിന്ന് എങ്ങനെ രക്ഷ പെടുമെന്ന് ചിന്തിക്കാൻ തുടങ്ങി . ടേബിലിന് മുകളിൽ ഇരുന്ന ഗ്ലാസ്

ബോട്ടിലെടുത്ത് ശരത്തിന്റെ തലയിൽ അടിക്കുവാൻ ശ്രമിച്ചു. ആര്യ ഒരു അക്രമത്തിന് ശ്രമിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ശരത്ത് ആര്യയെ തള്ളി മാറ്റി .വീണ് കിടക്കുന്ന ആര്യയുടെ

തലയിൽ ശ്രീകുമാർ തോക്ക് ചൂണ്ടി .എല്ലാം തീർന്നു എന്നുറപ്പിച്ച ആര്യ എങ്ങനെയും ശരത്തിനെയും ദേവികയെയും പിരിക്കണമെന്ന ചിന്തയിലായി . അതിനു വേണ്ടി താൻ

ഭ്രാന്തമായി സ്നേഹിക്കുന്ന ശരത്തിനെ കൊല്ലാനും ആര്യയുടെ മനസ്സ് തയ്യാറായി .താഴെനിന്നും ചാടി എഴുന്നേറ്റ ആര്യ പൊട്ടിയ കുപ്പി കൊണ്ട് ശ്രീകുമാറിന്റെ തോക്ക്

പിടിച്ചിരുന്ന കയ്യിൽ മുറിവുണ്ടാക്കിയ ശേഷം അടുത്തു നിന്ന ശ്രീലക്ഷ്മിയുടെ കഴുത്തിൽ തീർത്തു പിടിച്ചു.

“അനങ്ങി പോവരുത് , ഒരു അടി മുന്നോട്ട് വെച്ചാൽ ഇവളുടെ പ്രാണൻ ഞാൻ എടുക്കും .”

ശ്രീലക്ഷ്മി ഭയന്ന് കരയാൻ തുടങ്ങി .ശ്രീകുമാർ താഴെ വീണ തോക്ക് എടുക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കിയ ആര്യ അത് കാലുകൊണ്ട് തന്റെ അടുത്തേക്ക് തട്ടി ഇടുവാൻ അവശ്യ പെട്ടു .

കാലിന് അരുകിൽ കിടക്കുന്ന തോക്ക് ആര്യ എടുക്കാൻ ശ്രമിച്ചതും ശ്രീലക്ഷ്മി അത് തട്ടി തെറിപ്പിച്ചു .

“എന്താ നീ ചെയ്തത് .”

ആര്യ അലറി വിളിച്ചുകൊണ്ട് കുപ്പി ചില്ല് ശ്രീലക്ഷ്മിയുടെ വലതു കയ്യിൽ കുത്തിയിറക്കി .

“നോ വേണ്ട , അവളെ ഒന്നും ചെയ്യരുത് .”

ശ്രീകുമാറും ശരത്തും മാറി മാറി ആര്യയോട് അപേക്ഷിച്ചു . പക്ഷെ ചുറ്റുമുള്ളവരുടെ ഭയം ആര്യ ആസ്വദിച്ചു കൊണ്ടിരുന്നു. ശ്രീകുമാറിനും ശരത്തിനും അധികം നേരം കൊടുക്കുന്നത്

തനിക്ക് തന്നെ പ്രശ്നമായി മാറുമെന്ന് തോന്നിയ ആര്യ ശ്രീലക്ഷ്മിയെയും കൊണ്ട് ശരത്തിന്റെ മുറിയിൽ നിന്നും താഴേക്ക് നീങ്ങി . തങ്ങൾക്ക് മുന്നിൽ സ്നേഹം നടിച്ചു നിന്ന ആര്യയുടെ

യഥാർത്ഥ മുഖം കണ്ട അരവിന്ദനും ഉഷയും പൊട്ടി കരഞ്ഞു .ആര്യയിൽ നിന്നും ശ്രീലക്ഷ്മിയെ രക്ഷിക്കാൻ വേണ്ടി മുന്നോട്ട് നീങ്ങിയ അരവിന്ദനെ ശ്രീകുമാർ തടഞ്ഞു .തനിക്ക്

ചുറ്റും കൂടിയ പൊലീസുകാരോട് മാറി നിൽക്കുവാൻ ആവശ്യപ്പെട്ട ആര്യ ശ്രീലക്ഷ്മിയെയും കൊണ്ട് കാറിനെ ലക്ഷ്യമാക്കി നീങ്ങി .കാറിൽ കരയാൻ ശ്രമിക്കുന്നതിനിടയിൽ ശ്രീലക്ഷ്മി കഴുത്തിൽ നിന്നും ആര്യയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് ഓടി .

“അടുത്ത് വരരുത് , ഞാൻ കുത്തും .”

ചുറ്റുമുള്ള പൊലീസുകാരെ തന്റെ അടുത്തേക്ക് വരാതെ ഇരിക്കുവാൻ ആര്യ ശ്രമിച്ചു. ആര്യയുടെ കയ്യിലെ കുപ്പി ചില്ല് ശ്രീകുമാർ കാലുയർത്തി ബൂട്‌സ് കൊണ്ട് തട്ടി പൊട്ടിച്ച ശേഷം ആര്യയെ കീഴ്പ്പെടുത്തി. കയ്യിൽ വിലങ്ങ് വെക്കുമ്പോഴും ആര്യയുടെ കണ്ണിലെ പക ഒടുങ്ങിയിട്ടുണ്ടായില്ല .

“നിന്റെ എല്ല കളിയും തീർന്നു . നിന്റെ പാർട്ണർ ഷെട്ടി ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ആണ് . ഇനി ഒരു കാഴ്ചകൂടി നീ കണ്ടോ . ദേവിക …….”

ശ്രീകുമാർ റോഡിൽ കിടക്കുന്ന കാറിലേക്ക് നോക്കി .കയ്യിൽ ഒരു ബാഗുമായി ദേവിക ശരത്തിന് അറുകിലേക്ക് നടന്നടുത്തു .

ഞാൻ വരുമ്പോൾ വഴിയിൽ നാട്ടിലേക്കുള്ള ബസ്സ് കാത്തു നിൽക്കുകയായിരുന്നു . എല്ല സത്യവും ഞാൻ ദേവികയോട് തുറന്നു പറഞ്ഞു . ”

ശ്രീകുമാർ ദേവിക ശരത്തിനോട് ചേർത്തു നിർത്തി .

” ഓ എല്ലാം തീർന്നു എന്ന് ആരും കരുതണ്ട , രണ്ടിനെയും ഞാൻ ജീവിക്കാൻ അനുവദിക്കില്ല . എനിക്ക് കിട്ടാതെ പോയ സ്നേഹം അനുഭവിക്കാൻ ഞാൻ അനുവദിക്കില്ല .കൊല്ലും നിന്നെ ഞാൻ ”

ഇത്രയും നാൾ അടക്കി വച്ചിരുന്ന ദേഷ്യം ശരത്തിൽ നിന്നും പുറത്തേക്ക് വന്നു. ദേവികയെ നോക്കി ഭീക്ഷണി പെടുത്തിയ ആര്യയുടെ മുഖത്ത് ശരത്ത് ആഞ്ഞടിച്ചു.

“വെറുതെ പറഞ്ഞതല്ല ,അതിന് ഞാൻ പുറത്തു ഉണ്ടാവണം ഒരു നിർബന്ധവുമില്ല . ഇവളോടൊപ്പം നിനക്ക് ഒരു ജീവിതമില്ല , നീ എനിക്കുള്ളതാണ് എനിക്ക് മാത്രം .”

“നീ എന്നെ ഇതുവരെ പ്രണയിച്ചിട്ടില്ല , സ്നേഹിക്കുന്നവരെ ദ്രോഹിക്കുന്നതിന്റെ പേരല്ല പ്രണയം , അതൊരു ത്യാഗമാണ് . ഇത്രയും ദിവസം സ്വന്തം ദുഃഖം ഉള്ളിലടക്കി എന്റെ ദേവു നടന്നു , അതിന്റെ പേരാണ് പ്രണയം .”

പൊലീസുകാർ ആര്യയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് തിരിച്ചു .അപ്പോഴും ആര്യയുടെ കണ്ണുകൾ ദേവികയെ കൊല്ലുമെന്ന് പറയുന്നതായി ദേവികക്ക് തോന്നി .

“അപ്പൊ എല്ലാം ശരി . നടന്നത് എല്ലാം കാലദോഷമാണ് എന്ന് കരുതിയാൽ മതി .ഞാൻ പോവുന്നു . ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ല .”

“ഏട്ടാ ഞാനുമുണ്ട് .”

എല്ലാവരോടും യാത്ര പറഞ്ഞു പോവാൻ ഒരുങ്ങിയ ശ്രീകുമാറിനോട് ദേവിക പറഞ്ഞു . ദേവികയുടെ പെരുമാറ്റം എല്ലാവരും ഞെട്ടലോടെയാണ് നോക്കിയത് .

“എന്താ മോളെ നീ ഇങ്ങനെ പറയുന്നത് , വെറുതെ കണ്ണനെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാൻ നോക്കാതെ കുറച്ചു നേരം അവനോട് സംസാരിക്ക് .”

“തമാശയല്ല ,ആരെയും പേടിപ്പിക്കാൻ വേണ്ടിയുമല്ല .ഞാൻ ഒരു കോമാളിയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടിയാണ്. ഒന്നു മാത്രമേ എനിക്ക് പറയാൻ ഒള്ളു , എന്റെ

ജീവിതത്തിൽ എന്നെ നോവിച്ചവർക്ക് സ്ഥാനമില്ല . അതുപോലെ താലി കെട്ടിയെന്ന അവകാശത്തിൽ എന്റെ ജീവിതം തട്ടി കളിക്കാമെന്നും ആരും പ്രതീക്ഷിക്കരുത് , കാരണം അത് ഇന്ന് എന്റെ കഴുത്തിൽ ഇല്ല .”

“ദേവു , ഞാൻ ഒരിക്കലും നിന്നെ……നീ ഇല്ലാതെ എനിക്കൊരു ജീവിതം ഉണ്ടോ ? ”

“ഏട്ടൻ എന്നെ കൂടെ കൊണ്ടുപോവുകയാണെങ്കിൽ , ദേവിക ഇവിടെ എന്ന ചോദ്യത്തിന് , എന്റെ വീട്ടിൽ ഉണ്ടെന്ന് ഏട്ടന് പറയാൻ പറ്റും .പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ നിന്നും തനിച്ച് ഇറങ്ങിയാൽ ……..”

ദേവിക പറയാൻ വന്നത് മുഴുവൻ പറയാതെ ബാഗുമായി ശ്രീകുമാറിന്റെ കാറിന് അരുകിലേക്ക് നടന്നു .

“മോളെ ദേവു .”

“വേണ്ട അമ്മായി വല്ലാത്ത ഒരു മൂഡിലാണ് ചിലപ്പോൾ കരഞ്ഞു പോവും .ഇനി ആർക്കു മുന്നിലും കരയില്ലെന്നു തീരുമാനിച്ചു , സോ പ്ലീസ് ….”

“സാരമില്ല നീ പേടിക്കണ്ട ,ദേവുനോട് സംസാരിക്കാൻ ഒരു ബെസ്റ്റ് ആൾ എന്റെ വീട്ടിൽ ഉണ്ട് .കീർത്തന അവൾക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തോളും .എന്നിട്ട് ഞാൻ വിളിക്കാം , അപ്പൊ വന്ന് നീ നിന്റെ ഭാര്യയെ കൂടെ കൂട്ടിക്കോ .ശരി എന്ന”

ഒട്ടും താല്പര്യത്തോടെ അല്ലെങ്കിലും ശരത്ത് ദേവികയുടെ വശിക്ക് മുന്നിൽ തോൽവി സമ്മതിച്ചു .ദിവസങ്ങൾ കടന്നു പോയി .ഒരു വശിക്ക് ശരത്തിനോട് യാത്ര പറഞ്ഞു ഇറങ്ങി വന്നപ്പോൾ

ഒരിക്കലും തന്നെ പിരിഞ്ഞു ശരത്തിന് രണ്ടു ദിവസത്തിൽ കൂടുതൽ കഴിയാൻ പറ്റില്ല എന്നാണ് ദേവിക മനസ്സിൽ കണക്ക് കൂട്ടിയത് .എന്നാൽ ദിവസങ്ങൾ എത്രയോ കടന്ന്

പോയിട്ടും ശരത്ത് ഒരിക്കൽ പോലും കാണാൻ വരുകയോ കാൾ ചെയ്യുകയോ ഉണ്ടായില്ല.മനസ്സിലെ ദുഃഖം ദേവിക കീർത്തനയോട് പങ്കുവച്ചു. അധികം വൈകാതെ അത് ശരത്തിന്റെ കാതുകളിലും എത്തി .

“കൊല്ലും ഞാൻ നിന്നെ ….”

ആര്യ ശരത്തിന് നേരെ വെടിയുതിർത്തു .

“കണ്ണേട്ടാ ”

ദേവിക സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.ആര്യയുടെ ഭീക്ഷണി പലപ്പോഴും ദേവികയുടെ ഉറക്കം കെടുത്തുന്നുണ്ട്. പതിവ് പോലെ ശരത്തിന്റെ ജീവൻ ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന്

പ്രാർത്ഥിക്കാൻ ദേവിക കൃഷ്ണ ക്ഷേത്രത്തിലേക്ക് തിരിച്ചു .തനിക്കു പുറകെ കുറച്ചധികം നേരമായി ഒരു കാർ പിന്തുടരുന്നുണ്ട് എന്ന് ദേവികക്ക് തോന്നി. വഴിയിൽ താൻ മാത്രമേ

ഒള്ളു എന്ന തിരിച്ചറിവ് ദേവികയുടെ മനസ്സിൽ ഭയം നിറച്ചു .പതിയെ മനസ്സിലെ ഭയം കാലുകളുടെ വേഗതയും കൂട്ടി. ദേവിക തന്നാൽ കഴിയുന്ന വേഗത്തിൽ ഓടി .കാർ ദേവികക്ക്

കുറുകെ വന്നു നിന്നു . തിരിച്ചോടാൻ തുടങ്ങുയതും ആരോ ദേവികയുടെ കണ്ണുകൾ കെട്ടി കാറിന് ഉള്ളിലേക്ക് തള്ളിയിട്ടു.

“ആരാ നിങ്ങൾക്ക് എന്താ വേണ്ട……..”

പറഞ്ഞു പൂർത്തിയാക്കും മുൻപ് ദേവികയുടെ വായ ശബ്‌ദം ഉണ്ടാക്കാൻ കഴിയാത്ത വിധത്തിൽ കെട്ടി .കാറിൽ എവിടെയോ നിർത്തിയ ശേഷം ഒരാൾ ദേവികയെ വലിച്ചു നടത്താൻ തുടങ്ങി.

പെട്ടന്ന് എന്തെന്ന് അറിയാതെ എല്ലാം നിശ്ശബ്ദതമായി ,പതിയെ ആരോ മന്ത്രങ്ങൾ ഉരുവിടുന്നത് ദേവിക കേട്ടു .കയ്യിലെ കെട്ട് ആരോ അഴിച്ചത് പോലെ തോന്നിയതും ദേവിക കണ്ണുകൾ

മറച്ചുകൊണ്ട് കെട്ടിയ തുണി അഴിച്ചു .മുന്നിൽ കയ്യിൽ താൻ വരച്ച ചിരിക്കുന്ന ശ്രീകിഷ്ണന്റെ രൂപം .

“കണ്ണേട്ടൻ .”

ശരത്ത് ദേവികയുടെ കഴുത്തിൽ താലി ചാർത്തി . വാശിയിൽ മായിച്ചു കളഞ്ഞ സീമന്ത രേഖയിൽ ശരത്ത് വീണ്ടും സിന്ദൂരം അണിയിച്ചു ശേഷം മുത്തമിട്ടു .

“ദുഷ്ട്ടാ , പേടിച്ചു പോയി .”

ദേവിക ശരത്തിന്റെ നെഞ്ചിൽ ഇടുക്കുവാൻ തുടങ്ങി .

“ദുഷ്ട്ടൻ എന്നോ ? കേട്ട്യോനെ ദുഷ്ട്ടൻ എന്ന് വിളിക്കുന്നോ അടിച്ചു നിന്റെ ….”

ശരത്ത് ദേവികയെ മാരോട് ചേർത്തു .

“ആരുടെ ഐഡിയയാണ് ഇത് ? ”

ദേവിക ശരത്തിന് ഒപ്പം നിൽക്കുന്ന ശ്രീകുമാറിനേയും അരുണിനെയും തുറിച്ചു നോക്കി .

“അതെല്ലാം പറയാം അവിടെ തറവാട്ടിൽ എല്ലാവരും നമ്മളെ നോക്കി നിൽക്കുകയാണ് .”

ഇനി ആർക്കും ഒരിക്കലും പിരിക്കാൻ കഴിയില്ല ഞങ്ങളെ എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ദേവികയുടെ കൈ പിടിച്ചു കൊണ്ട് ശരത്ത് നടന്നു.

“ചേച്ചി ഓൾ ദി ബേസ്ഡ് ”

ദേവികയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തുകൊണ്ട് ലച്ചു പറഞ്ഞു . മുറിയിലേക്ക് കടന്നു വന്ന ദേവികയെ ഡോറിന് പുറകിൽ നിന്നിരുന്ന ശരത്ത് കെട്ടി പിടിച്ചു.

“ലൈറ് ഓഫ് ചെയ്യട്ടെ …”

ശരത്തിന്റെ ചോദ്യത്തിന് ദേവിക ചിരിച്ചുകൊണ്ട് സമ്മതം മൂളി .

കണ്ണേട്ടാ , അയ്യോ ഏട്ടാ ഏട്ടാ മതി ഉറങ്ങിയത് .ദേ ഇത് ഒന്ന് നോക്കിയേ …”

ഉറങ്ങി കൊണ്ടിരുന്ന ശരത്തിനെ വിളിച്ചുണർത്തിയ ശേഷം ലച്ചു അന്നത്തെ പത്രം ശരത്തിന് കൊടുത്തു . ” സിവിൽ സർവീസ് ഒന്നാം റാങ്ക് ശ്രീകുമാറിന് .”

ശരത്ത് ഞെട്ടലോടെ ശ്രീലക്ഷ്മിയെ നോക്കി .

“എന്താ പറ്റിയത് ? മനസ്സിലായില്ലേ , നമ്മുടെ ശ്രീയേട്ടന് സിവിൽ സർവീസ് പരീക്ഷക്ക് ഫസ്റ്റ് റാങ്ക് കിട്ടി .”

ശരത്ത് വീണ്ടും പത്രം തുറന്ന് അതിൽ വർഷം നോക്കി .

“ഛെ , സ്വപ്നമായിരുന്നോ ? ”

“ദേ രണ്ട് ആഴ്ച കഴിയാൽ ചെന്നൈ യിലേക്ക് പഠിക്കാൻ പോവുന്ന ആൾ ഇങ്ങനെ മടി പിടിച്ചു ഉറങ്ങാൻ പാടില്ല കേട്ടോ . പിന്നെ വേഗം ചെന്ന് കുളിക്ക് അച്ഛൻ ഏട്ടനെയും കൊണ്ട് എവിടെയോ പോവണം എന്ന് പറയുന്നുണ്ടായിരുന്നു .”

കാറിൽ യാത്ര ചെയ്യുമ്പോഴും ശരത്തിന്റെ മനസ്സ് നിറയെ താൻ കണ്ട സ്വപ്നമായിരുന്നു .പാടത്തിൻറെ അടുത്തായിയുള്ള ഒരു സ്കൂളിന് മുന്നിൽ അരവിന്ദന് കാർ നിർത്തി .

“ഞാൻ ഈ സ്ഥലം എപ്പോഴോ കണ്ടിട്ടുണ്ട് …”

ശരത്ത് സ്വയം പറഞ്ഞു .

“ദേ അങ്ങോട്ട് നോക്ക് …”

ക്യാമറയുടെ ആ സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തി കൊണ്ടിരുന്ന ശരത്തിന്റെ തോളിൽ തട്ടി വിളിച്ച ശേഷം സ്കൂളിന്റെ മുന്നിലേക്ക് കൈ ചൂടി .ആരെയും ആകർഷിക്കുന്ന ചിരിയോടെ കൃഷ്ണന്റെ ഒപ്പം സൈക്കിളിൽ വരുന്ന ദേവികയെ ശരത്ത് ഞെട്ടലോടെ നോക്കി നിന്നു.

“അത് നിന്റെ ലക്ഷ്‌മി ഓപ്പോളുടെ മകൾ ആണ് , ദേവിക .”

“ദേവി ,,,,,നീ വീണ്ടും പരീക്ഷിക്കുകയാണോ ? ”

🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

രചന : ശ്രീജിത്ത് ജയൻ

കഥ കഴിഞ്ഞു കേട്ടോ .😀😀😀 ശരത്തിനെയും ദേവികയെയും സ്നേഹിച്ച എല്ലാവർക്കും നന്ദി 🙏🙏🙏.കഥ മനസ്സിലായില്ല എന്നുള്ളവർ എല്ല ഭാഗവും ഒന്ന് കൂടി വായിച്ചു നോക്കു .

ദിവസവും രണ്ട് പാർട്ട് പോസ്റ്റ് ചെയ്തത് കൊണ്ടാണ് പെട്ടന്ന് തീർന്നത്😡😡😡. അടുത്ത കഥ ഒരു സൈക്കോ ക്രൈം ത്രില്ലർ വേണോ അതോ ഒരു ലൗ സ്റ്റോറി തന്നെ മതിയോ എന്ന ഡ്യൂട്ടിൽ

ആണ് ഞാൻ .പിന്നെ കുറച്ചു പേർ ചോദിച്ചു എനിക്ക് വട്ട് ആണോ എന്ന് 😵😵😵, അത് എനിക്ക് അറിയില്ല .പിന്നെ എനിക്ക് തേപ്പ് കിട്ടിയതിന്റെ ദുഃഖമാണോ കഥയിൽ നിറഞ്ഞു

നില്കുന്നത് എന്നതിന് എന്റെ കയ്യിൽ മറുപടി ഉണ്ട്😎😎😎 . എന്നെ ആരും തേച്ചിട്ടില്ല .ആരെ എങ്കിലും പ്രേമിച്ചാൽ അല്ലെ അതു സംഭവിക്കു😂😂😂 .പക്ഷെ ഒരാളെ സ്നേഹിക്കുന്നുണ്ട് ,

എന്റെ ജീവിതത്തിൽ ദൈവം എഴുതിയ ആ ഭാവി നായികയെ 🤗🤗🤗🤗.അത് കൊണ്ട് തന്നെ ആ കുട്ടിയെ കരയിക്കാതെ ഇരിക്കാൻ വേണ്ടി വിവാഹവും വേണ്ട എന്ന് ഞാൻ അങ്

തീരുമാനിച്ചു 😓😓😓 , വെറുതെ എന്തിനാ ആ കുട്ടിയെ എന്റെ ഈ തല തിരിഞ്ഞ ജീവിതത്തിലേക്ക് ക്ഷണിച്ചു വേദനിപ്പിക്കുന്നത്😶😶😶. പ്രേമിക്കുന്നവർ തമ്മിൽ അടി

ഉണ്ടാക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് 💔💔💔, സോ സ്വന്തം ജീവിതം അങ്ങനെ തന്നെ ഞാൻ ആക്കാതെ ഇരിക്കാൻ വേണ്ടി കൂടിയാണ് സിംഗിൾ ആയി ഇരിക്കാൻ തീരുമാനിച്ചത് 😠

😠😠😠.പിന്നെ IPS വിട്ടോ എന്ന ചോദ്യത്തിന് ,അങ്ങനെ പറിച്ചു കളയാൻ ഒന്നും കഴിയില്ല , അത് എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു .പക്ഷെ യൂണിഫോം ധരിക്കാനുള്ള

ഭാഗ്യം എനിക്ക് ഇല്ലെന്ന് തോന്നുന്നു . 👎👎👎 .ഇനി എന്നെ കുറിച്ചു എന്തെങ്കിലും അറിയണമെങ്കിൽ ആവാം 🤳🤳🤳 .പിന്നെ അടുത്ത കഥ എങ്ങനെ വേണമെന്ന് പറയാൻ മറക്കരുത്✍️✍️✍️ .

എന്ന് സ്നേഹപൂർവം ശ്രീ ………

1 thought on “ഓർമ്മയുണ്ടോ ഈ മുഖം ?

Leave a Reply

Your email address will not be published. Required fields are marked *