കല്ല്യാണം കഴിഞ്ഞ് ആറ് മാസമേ ആയിട്ടൊള്ളു അതിനുള്ളിൽ അയാളുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന്….

രചന: സിറിൾ കുണ്ടൂർ

ഇല്ല അച്ഛാ,ഇനി എന്നെ നിർബന്ധിക്കരുത്, ഞാൻ ഇനി തിരിച്ചു പോകുന്നില്ല. കല്ല്യാണം കഴിഞ്ഞ് ആറ് മാസമേ ആയിട്ടൊള്ളു അതിനുള്ളിൽ അയാളുടെ കൂടെ ജീവിക്കാൻ

ബുദ്ധിമുട്ടാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനാണ് എന്നെ എതിർത്തു പറഞ്ഞത്. ,,എന്റെ മോളെ ഇത്ര ചെറിയ കാര്യങ്ങൾക്കിങ്ങനെ പിണങ്ങി വന്നു നിൽക്കാൻ തുടങ്ങിയാൽ

അതിനെ നേരം കാണൂ . അപ്പോഴും അമ്മയാണ് കൂടെ നിന്നു എന്റെ ഭാഗം പറഞ്ഞത്. ,, അവൾക്ക് അവിടെ പറ്റണില്ലെങ്കിൽ പിന്നെ എന്തിനാ നിർബന്ധിക്കുന്നത്.,,,,, മോളു

വിഷമിക്കണ്ട മോളു ഇനി അങ്ങോട്ട് പോയി കഷ്ടപ്പെടണ്ട . അമ്മയുടെ വാക്കുകൾ മാത്രമായിരുന്നു ആശ്വാസം . പലവട്ടം അച്ഛൻ കാരണങ്ങൾ ചോദിച്ചെങ്കിലും അതിനു മാത്രം

ഞാൻ മറുപടി നൽകിയില്ല. പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്ന മകളെക്കുറിച്ചോർത്ത് അച്ഛൻ വല്ലാതെ വിഷമിക്കുന്നതായി തോന്നിയെങ്കിലും അതൊരു ചർച്ച വിഷയമാക്കിയില്ല.

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ ഒന്നു രണ്ടു തവണ അയാൾ എന്നെ കാണാൻ വന്നിരുന്നതായി അറിഞ്ഞു.പ്രത്യേകിച്ച് ഒരു പ്രേമോ വികാരങ്ങൾ എന്നിൽ നിന്നും

ഊർന്നിറങ്ങിയില്ലാത്തതു കൊണ്ട് കാണാൻ കൂട്ടാക്കിയില്ല. അല്ലെങ്കിലും ഭാര്യ എന്നതിനെ അടിമയായി കാണേണ്ടി വരുന്ന ഒരു സമൂഹസൃഷ്ടി കാലങ്ങളായി നിലനിൽക്കുന്നുണ്ട്.

ഇതിനൊരു മാറ്റം ആവശ്യമാണ്. ,,അച്ഛാ അയാൾ ഇനി ഇവിടെ വരണ്ട കാര്യം ഒന്നും ഇല്ല. എനിക്ക് എത്രയും വേഗം വിവാഹമോചനം വേണം.

അല്ലെങ്കിലും ഞാൻ ആർക്കും ഒരു ബാധ്യത ആകില്ല അതിനുള്ള വിദ്യഭ്യാസം ഉള്ളതു തന്നെയാണ് എന്റെ ധൈര്യം’ ജോലിക്കും ബുദ്ധിമുട്ടില്ല. മൂന്നു വർഷത്തെ പ്രണയത്തിനു

ശേഷമായിരുന്നു വിവാഹം, അതും രണ്ടു വർഷം പുറകെ നടന്നിട്ടു മാത്രം, അവസാനം പ്രണയത്തിലും പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കും എന്നിട്ടെന്താ ‘… മോളു. എന്നെ

ഒന്നു മനസിലാക്കു. സഹചര്യങ്ങളിൽ പൊരുത്തപ്പെട്ടാണ് ജീവിക്കേണ്ടത്, ഇതൊക്കെയാണ് ജീവിതം. പ്രണയമല്ല ജീവിതം. എന്തൊക്കയായിരുന്നു. പ്രണയോമില്ല ഒരു മണ്ണാം കട്ടയും ഇല്ല

,എന്നിട്ട് പൊരുത്തപ്പെടണം പോലും. ആരോട് ആർക്ക് വേണ്ടി? ഞാനും ആഗ്രഹങ്ങളെ കൂട്ടിലടക്കാത്ത പെൺകുട്ടിയാണ്. എനിക്കും ഉണ്ട് കുറെ വിവാഹ സങ്കല്പങ്ങൾ.

പ്രണയിക്കുമ്പോൾ എന്താ റൊമാന്റിക് എപ്പോ നോക്കിയാലും വിളിയും, കറക്കവും. പ്രണയം ഇങ്ങനെ നമ്മുടെ മാത്രം ചിറകിൽ പറക്കുന്ന അനുഭൂതി മാത്രമായ ഒരു കാലം

ഉണ്ടായിരുന്നു. വിവാഹശേഷം മാത്രം ഇതൊന്നും ഇല്ല അപ്പോൾ അതെന്താ സ്നേഹം അഭിനയമാണോ? വിവാഹം കഴിഞ്ഞു. വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല,,,, എന്നാലും പഴയ

വിളിയില്ല’ പുറത്ത് കൊണ്ടു പോക്കില്ല, പിന്നെയോ ആകെ കിട്ടുന്നത് ജോലി കഴിഞ്ഞു വരുന്ന സമയമാണ്. അപ്പോ ദാ ഫോണും പിടിച്ച് ഇങ്ങനെ തോണ്ടി കൊണ്ടിരിക്കും. അതു

കാണുമ്പോൾ തോന്നും ഫോൺ ഒന്നാം ഭാര്യയും ഞാൻ രണ്ടാം ഭാര്യയുമാണെന്ന്. ആകെ കിട്ടുന്ന കുറച്ച് സമയം ഒന്നു സംസാരിച്ചാൽ മതി, അത്രയേ ആഗ്രഹിക്കുന്നൊള്ളു അതിനും

കൂടെ സമയമില്ലാതെ തിരക്കിട്ടുള്ള ജീവിതയാത്ര എന്നെ വല്ലാതെ മടുപ്പിച്ചിരിക്കുന്നു. നമുക്ക് കിട്ടേണ്ട പരിഗണന കിട്ടാതാകുമ്പോൾ ആരായാലും പ്രതികരിക്കും. അതെ ഞാനും

ചെയ്തിട്ടൊള്ളു. ഇത്രയും പറഞ്ഞു തീർന്നതും അച്ഛൻ പിന്നെ ഒന്നും പറയാതെ പുറത്തേക്ക് പോയി അയാളോട് എന്തെക്കയോ പറഞ്ഞ ശേഷം , മോളെ അവന് എന്തോ പറയാനുണ്ടെന്ന്

പോയി കാര്യം പറയു . ഇതും പറഞ്ഞ് അച്ഛൻ അകത്തേക്ക് പോയ സമയം പുറത്ത് അയാൾ എനിക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒന്നു മുഖം കാണിക്കാൻ എന്റെ പ്രേമം അനുവദിച്ചു.

കാരണം, കഴിഞ്ഞ പതിനാലു ദിവസമായി എന്നും ഇങ്ങനെ രണ്ടു നേരം വരും എന്നെ കാണാൻ, പോരാത്തതിന് എണ്ണമറ്റ കുറെ എടുക്കാത്ത കോളുകളും ഇത്രയും മതി ഇനി

പ്രണയത്തിന്റെ എന്ത് അനശ്വരമായ പ്രതീക്ഷയെയാണ് കാത്തിരിക്കാനുള്ളത്. അദ്ദേഹത്തിനഭിമുഖമായി നിന്നു. പ്രാരാപ്തകാരന്റെ തിരക്കുകുറഞ്ഞ മുഖഭാവംപോലെ

തോന്നിയപ്പോൾ ആ മുഖത്ത് പ്രണയത്തിന്റെ നിലാ വെളിച്ചം ഞാൻ വായിച്ചെടുത്തു. ,,ഇന്ദു,,,,,ക്ഷമിക്കണം ഇനി ഒരു ശല്യത്തിനും നിൽക്കരുതെന്നു അച്ഛൻ പറഞ്ഞപ്പോഴാണ്

ഞാൻ അത്രക്കേറെ ഒരു ശല്യകാരൻ ആയിരുന്നു എന്നു മനസിലായത്,ഇനി ഉണ്ടാകില്ല. വിവാഹമോചനം ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ഒപ്പിട്ട് തരാം. അതുവരെ എന്നെ

ബാധിക്കാത്ത എന്തോ എന്റെ കണ്ണിലൂടെ ഊർന്നിറങ്ങിയത് അദ്ദേഹം തിരിഞ്ഞു നടന്നപ്പോഴാണ്, ഒരു നഷ്ടബോധം എന്റെ കണ്ണുകളെ ഈറനണിയിച്ചു കടന്നു പോകുന്നത്

നല്ല വേദനയോടെ ഞാനറിഞ്ഞു. ജിത്തേട്ടാ……………….. എന്റെ ഇടറിയ ശബ്ദത്തിന് പ്രണയത്തിന്റെ തീവ്രമായ ആഗ്രഹ പൂർത്തികരണത്തിന്റെ തുടിപ്പുണ്ടായിരുന്നു.

പറഞ്ഞും തീരുംമുമ്പേ എന്റെ വയറിലെ തുടിപ്പിൽ സ്നേഹത്തിന്റെ മധുര ചുംബനം ചേർന്നു കഴിഞ്ഞിരുന്നു. അപ്പോഴേക്കുംഅത് സിരയിലൂടെ ഹൃദയത്തിലും ലയിച്ചിരുന്നു.

പറഞ്ഞു തീർക്കുവാൻ പോലു മില്ലാത്ത പ്രശ്നങ്ങളെ നമ്മളിൽ ഒളിച്ചിരിക്കുന്നൊള്ളു.

എന്നിട്ടും നമ്മളെന്തെ പറഞ്ഞു പെരിപ്പിച്ചു പിരിഞ്ഞിടുന്നു.

രചന: സിറിൾ കുണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *