നിന്റെ മാത്രം സ്വന്തം ഭാഗം 3

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

ഭാഗം 3

മനു ഞെട്ടലോടെ അച്ചുവിനെ നോക്കി, അവൾ ആകെ തറഞ്ഞു നിൽക്കയാണ് എന്താ സംഭവിക്കുന്നതെന്ന് അവൾക്കും മനസ്സിലായില്ല. കേശവൻ ശിവയെ പിടിച്ചു മാറ്റി.

“മോളെ അച്ചു നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നല്ലേ, എന്നിട്ട് ഞങ്ങൾക്ക് മുന്നിൽ അഭിനയിച്ചു”.

“ഇല്ല അങ്കിൾ എനിക്കറിയില്ല…ഞാനൊന്നും…..”അച്ചുവിന് വാക്കുകൾ മുഴുവനായി പുറത്ത് വന്നില്ല.

ആകാശ് ശേഖരനെയും പിടിച്ച് കൊണ്ട് മുകളിലേക്ക് വന്നിരുന്നു.ആദി ദേഷ്യം കൊണ്ട് വിറച്ചു അവൻ മനുവിനെ ഷർട്ടിൽ

 

കുത്തിപ്പിടിച്ച് മുറിക്ക് പുറത്തേക്ക് കൊണ്ട് വന്ന് ആഞ്ഞു തള്ളി മനു സ്റ്റെപ്പിലൂടെ താഴേക്ക് ഉരുണ്ടു വീണു,അവന്റെ നെറ്റി പൊട്ടി ചോര ഒഴുകി.

കൺപീലികളിൽ ചോരതുള്ളികൾ ഇറ്റു വീഴുമ്പോളും അവൻ നോക്കിയത് അച്ചുവിന്റെ മുഖത്തേക്കായിരുന്നു,തകർന്നു നിൽക്കുന്ന അച്ചുവിനെ കണ്ടപ്പോൾ അവന്റെ മനസ്സു വേദനിച്ചു.

“നീയല്ലേടീ അവനെ വിളിച്ച് കയറ്റിയത് എന്നിട്ട് ഒന്നുമറിയാത്തവളെപ്പോലെ നിൽക്കുന്നു”

ആദി അച്ചുവിന്റെ മുടിയിൽ കുത്തിപ്പിടിച്ച് അടിക്കാനായി കൈ പൊക്കിയതും ആ കൈയിൽ മനുവിന്റെ പിടി വീണിരുന്നു,മനു ബലമായി ആദിയുടെ കൈ അച്ചുവിന്റെ മുടിയിൽ നിന്നു വേർപെടുത്തി.

“ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല ഞാന് എങ്ങനെ മുകളിലെത്തിയെന്ന് എനിക്കറിയില്ല.”

“നിങ്ങളറിയാതെ വാതിലാരാ അകത്തു നിന്ന് പൂട്ടിയത്”കേശവൻ സംശയഭാവത്തോടെ രണ്ടു പേരെയും നോക്കി ചോദിച്ചു.

അച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവളുടെ നോട്ടം മനുവിന്റെ നേർക്കായി,അതിന്റെ തീഷ്ണത താങ്ങാനാവാതെ മനു തലകുനിച്ചു.

“ഈ ചെറ്റയെ പിടിച്ചു പൂട്ടിയിട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ട് തുറന്നാൽ മതി”ആദി രോഷത്തോടെ പറഞ്ഞു.

“ആദി പറഞ്ഞതാ ശരി കുടുംബത്തിന്റെ മാനം പോയ കാര്യമല്ലേ തീരുമാനമുണ്ടാക്കിട്ട് വിട്ടാൽ മതി” കേശവനും ആദിയെ സപ്പോർട്ട് ചെയ്തു.

ശിവയും ആകാശും മനുവിനെ പിടിച്ച് ഒരു റൂമിൽ കൊണ്ട് പൂട്ടി.

അച്ചു ശേഖരന്റെ അടുത്തേക്ക് വന്ന് ശേഖരനെ സംശയഭാവത്തിൽ നോക്കി,ശേഖരൻ തല കുനിച്ചു.

“എല്ലാവരും എന്തിനാ എന്നോടിത് ചെയ്യുന്നതെന്ന് എനിക്കറിയില്ല,എന്റെ മനസ്സിനെ ക്രൂരമായി വേദനിപ്പിച്ചു രസിക്കയാണ് നിങ്ങളൊക്കെ,എന്റെ അച്ഛയും അമ്മയും കൂടി ഇതിന് കൂട്ടുനിൽക്കുവാണോ”

ദേവകി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി ശേഖരന്റെ കണ്ണും ഈറനായി. അച്ചു അവിടെത്തന്നെയിരുന്നു.

ശിവയും ആദിയും ആകാശും മുകളിലേക്ക് പോയി അച്ചുവിന്റെ റൂമിന്റെ മുന്നിലെത്തിയപ്പോൾ അവർ അകത്തേക്ക് നോക്കി ജനലിന്റെ കർട്ടന്റെ പുറകിൽ

മറഞ്ഞിരുന്ന ആദർശ് പുറത്തേക്ക് വന്ന് അവരെ നോക്കി പുഞ്ചിരിച്ചു മൂവരുടെയും മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി തെളിഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആദി വാതിൽ തുറന്ന് അകത്തേക്ക് നോക്കി മനു കാൽ മുട്ടിൻമേൽ തല വെച്ച് കുനിഞ്ഞിരിക്കുവാണ് ആദി അവനെ വലിച്ചെഴുന്നേൽപ്പിച്ചു ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട്

പോയി പൂജാമുറിയിൽ നിർത്തി,ആദർശ് അച്ചുവിനെയും പിടിച്ച് കൊണ്ടുവന്നു. ഒന്നും മനസ്സിലാകാതെ നോക്കി നിൽക്കുന്ന അവരെ കണ്ട് കേശവൻ മുന്നോട്ടു വന്നു.

“ഒരുപാട് വിശ്വസിച്ചതല്ലേ അച്ചൂ.. രാജകുമാരിയെ പോലെ കൊണ്ട് നടന്നതല്ലേ നിന്നെ.. ഞങ്ങളെയും ശിവയെയും ചതിച്ചതിന് നിനക്കുള്ള ശിക്ഷയാണിത് നീ ഇവനെ കല്യാണം കഴിക്കണം”

അച്ചുവും മനുവും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി. താനിപ്പോൾ തളർന്ന് വീഴുമെന്ന് അച്ചുവിന് തോന്നി ഒരു നിമിഷം അവളുടെ മുന്നിൽ രാഹുലിന്റെ കുസൃതി നിറഞ്ഞ മുഖം

തെളിഞ്ഞു വന്നു,അവൾ ശേഖരനെ നോക്കി ഇത്രയും നടന്നിട്ടും പ്രതികരിക്കാതെ നിൽക്കുന്ന ശേഖരനെ കണ്ടപ്പോൾ അവൾ ദേഷ്യം കൊണ്ട് വിറച്ചു.

“എനിക്ക് സമ്മതമാണ് ” അവൾ ശേഖരന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.

മനു വിശ്വസിക്കാനാകാതെ അച്ചുവിനെ നോക്കി,

“എനിക്കു പറ്റില്ല,നിങ്ങളാരും കരുതുന്നതു പോലെയല്ല. അച്ചു നിരപരാധിയാണ് ഞാന്…….”

“നിർത്തൂ.. ഇനിയും കള്ളം പറയണ്ട”മനുവിന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ കേശവൻ അലറി.

“മനു ഇവളുടെ കഴുത്തിൽ താലി കെട്ടിയില്ലെങ്കിൽ നിന്നോടൊപ്പം ഇവളെയും പുറത്താക്കും”

മനു എന്തു ചെയ്യണമെന്നറിയാതെ ശേഖരന്റെ മുഖത്തേക്ക് നോക്കി, മുഖം കുനിച്ച് നിൽക്കയാണയാൾ.

കേശവൻ താലി എടുത്ത് മനുവിന്റെ കൈയ്യിലേക്ക് ബലമായി പിടിപ്പിച്ചു. മനു താലിയിലേക്കും അച്ചുവിന്റെ മുഖത്തേക്കും നോക്കി.

“കെട്ട് എന്റെ കഴുത്തിൽ കെട്ടാൻ…”അച്ചുവിന്റെ ശബ്ദം ആദ്യമായി ആ തറവാട്ടിൽ ഉയർന്ന് കേട്ടു അച്ചു വളരെ ഉച്ചത്തിൽ അലറി കൊണ്ടാണതു പറഞ്ഞത്.

മനു വിറച്ചു കൊണ്ട് അച്ചുവിന്റെ കഴുത്തിലേക്ക് താലി കെട്ടി

കഴുത്തിൽ താലി വീണപ്പോൾ അച്ചു കണ്ണുകളടച്ചു രാഹുലിനോട് ഒരായിരം വട്ടം മാപ്പ് പറഞ്ഞു.ശിവ അതു കാണാൻ പറ്റാതെ കണ്ണുകൾ മുറുകെ അടച്ചു.

ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,താലി കെട്ടു കഴിഞ്ഞപ്പോൾത്തന്നെ കൈയ്യിൽ കരുതിയിരുന്ന കുങ്കുമച്ചെപ്പെടുത്ത് കേശവൻ മനുവിന് നേരെ നീട്ടി അച്ചുവിനെ ഒന്നു നോക്കിയ ശേഷം മനു കുറച്ച് കുങ്കുമം എടുത്ത് അച്ചുവിന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു.

അച്ചു പതിയെ കണ്ണു തുറന്നു,’ തന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു,മുന്നിൽ നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റാതായി, അവൾ കൈവീശി ഒറ്റയടി

മനുവിന്റെ കവിളിൽ മനു പ്രതികരിച്ചില്ല,അവളുടെ സങ്കടം തീരട്ടെ എന്നു വിചാരിച്ചു,അച്ചു കരഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.മനു ശേഖരന്റ അടുത്തേക്ക് ചെന്നു..

“സർ ഇന്നിവിടെ നടന്നതെന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല തിരിച്ചടിക്കാൻ ആരോഗ്യമില്ലാത്തതുകൊണ്ടല്ല…ഇപ്പോൾ കരഞ്ഞു കൊണ്ട് പോയ ആ പെൺകുട്ടിയെ

ഓർത്താണ് മിണ്ടാതിരുന്നത്, സാറിനെ കണ്ടതു മുതൽ നിങ്ങളൊക്കെ എന്റെ ആരൊക്കെയോ ആണെന്ന് തോന്നിയിരുന്നു, ഞാൻ പോകുന്നു”മനു പുറത്തേക്കിറങ്ങി.

“നീ പോയാൽ നിന്റെ ഭാര്യയെക്കൂടി കൊണ്ട് പോകേണ്ടി വരും”കേശവൻ മനുവിന്റെ മുന്നിൽ കയറി നിന്ന് പറഞ്ഞു.

മനു ഒരു നിമിഷം നിന്നു കേശവനെ രൂക്ഷമായി ഒന്നു നോക്കി. കേശവന് അറിയാമായിരുന്നു സ്വന്തമായി വീടില്ലാത്ത മനു അച്ചുവിനെ കൊണ്ടു പോകില്ലെന്ന്.

“കൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല,ഭാര്യയെ പോറ്റാനുള്ള ആരോഗ്യവും ഉണ്ട് പക്ഷെ പെട്ടെന്നൊരു ദിവസം അവൾക്കെല്ലാം നഷ്ടമാകണ്ട എന്നു കരുതി”ശേഖരനെ നോക്കിയാണ് മനു പറഞ്ഞത്. മനു അകത്തേക്ക് നടന്നു,മനു പോകുന്നത് ശേഖരൻ നോക്കി നിന്നു.

‘മനു നീയെനിക്ക് മാപ്പു തരൂ നിന്നെ ബലി കൊടുക്കാനായി തിരഞ്ഞെടുത്തതാണ് ഞങ്ങൾ, നിന്റെ നിസ്വാർത്ഥമായ സ്നേഹവും നിഷ്കളങ്കമായ മനസ്സും കാരണമാണ് നീ

പറ്റിക്കപ്പെട്ടത്,വിധി നിന്റെ ജീവൻ കവരാതിരുന്നെങ്കിൽ,നീ തന്നെയാണ് എന്റെ മകൾക്ക് അനുയോജ്യൻ ഞാൻ ആഗ്രഹിക്കുന്നു നിന്നെ എന്റെ മകൾക്ക് വേണ്ടി’ശേഖരൻ മനസ്സിൽ പറഞ്ഞു. കേശവൻ വിജയീ ഭാവത്തിൽ ചിരിച്ചു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

മനുവിന് താഴെ ഒരു ചെറിയ മുറി കൊടുത്തു,ആരും അവനോടു ഒന്നും മിണ്ടിയില്ല,അവനും പുറത്തിറങ്ങിയില്ല.

“തന്നെ സാറു വിളിക്കുന്നു ആഹാരം കഴിക്കാൻ പറഞ്ഞു”. ഒരു മധ്യവയസ്സായ സ്ത്രീ വന്നു വിളിച്ചു.

‘ഇവിടുത്തെ വേലക്കാരിയാണെന്ന് തോന്നുന്നു,വിശക്കുന്നുണ്ട് പോയി നോക്കാം, അച്ചു കഴിച്ചു കാണുമോ എന്തോ, പാവം ഒരുപാട് വിഷമിച്ചു അവളുടെ കണ്ണു നിറഞ്ഞു കണ്ടിട്ട് സഹിച്ചില്ല

അവളെ പോലൊരു പെണ്ണിനെ സ്വന്തമാക്കാനുള്ള ഭാഗ്യമൊന്നുമെനിക്കില്ല അവൾ പറയുന്ന നിമിഷം അവളുടെ ജീവിതത്തിൽ നിന്ന് ഞാൻ പോകും’

മനു പുറത്തേക്കിറങ്ങി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു,അവൻ അവരുടെ ടേബിളിന്റെ അടുത്ത് പോയി.

“സാറ് വിളിക്കുന്നെന്നു പറഞ്ഞു”

“ആഹാരം വേണമെങ്കിൽ എടുത്തു കഴിക്കണം വഴിയിൽ കിടക്കുന്ന പിച്ചക്കാരനൊക്കെ വിളമ്പിത്തരാൻ ഇവിടെ ആളില്ല” ആദി ദേഷ്യത്തോടെ പറഞ്ഞു.

അവൻ ഒരു പാത്രം കൈയ്യിലെടുത്തു അതിലേക്ക് കുറച്ചു ചോറും കറിയും എടുത്തു.കസേരയൊന്നുമില്ല എല്ലാവരും ഇരിക്കയാണ് അല്ലെങ്കിലും അവരുടെ കൂടെ ഇരിത്തില്ല എന്ന് അവനറിയാം,അവൻ അടുക്കളയിലേക്ക് നടന്നു.

“ഇതൊന്നും കഴിച്ച് ശീലമില്ലാത്തതല്ലേ ഒരുപാട് കഴിക്കണ്ട ദഹിക്കില്ല” പുറകിൽ നിന്ന് ആദർശ് കളിയാക്കി പറയുന്നത് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ മനു കേട്ടു വേദനിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല.

അടുക്കളയിൽ ജോലിക്കാരി ചേച്ചി പണിയിലാണ് മനു അവിടെ ഒരറ്റത്ത് മാറി നിലത്തിരുന്നു. “ചേച്ചിയുടെ പേരെന്താ”

“രാധമ്മ”

“ചേച്ചി കഴിച്ചോ” മനുവിന്റെ ചോദ്യത്തിനു മറുപടി രാധമ്മ പറയുന്നതിനു മുൻപ് തന്നെ ദേവകി അടുക്കളയിലേക്ക് വന്നു.

“കണ്ണിൽക്കണ്ടവരോട് സംസാരിച്ചു നിൽക്കാനല്ല നിനക്ക് ശമ്പളം തരുന്നത്” ദേവകി രാധമ്മയോട് ദേഷ്യപ്പെട്ടു.

രാധമ്മ തിരിഞ്ഞ് നിന്ന് പാത്രം കഴുകാൻ തുടങ്ങി,മനുവിന്റെ കണ്ണുകൾ നിറഞ്ഞു,അവൻ പാത്രമെടുത്ത് അടുക്കള വാതിലിൽ കൂടി പുറത്തക്ക് നടന്നു വാതിലിന്റെ പുറത്ത്

അലക്കുകല്ലിനടുത്തായി ഒരു ചെറിയ കല്ലിലിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി മനു അവന്റെ കുട്ടിക്കാലം ഓർത്തു.

വാസുവേട്ടനും ഭാര്യ സുമതിചേച്ചിക്കും രണ്ട് മക്കളാണ് മീനാക്ഷിയും മിഥുനും അവരെ നോക്കലാണ് തന്റെ പണി അവർ രണ്ടു പേരും ‘അമ്മാ’ എന്ന് വിളിക്കുന്നത് കേട്ട് ആഗ്രഹം

തോന്നി ഒരു ദിവസം അമ്മയെന്നു വിളിച്ചപ്പോൾ അടുപ്പിൽ കത്തിക്കൊണ്ടിരുന്ന വിറക് കൊണ്ട് തുടയിൽ വച്ചു തന്നു സുമതിചേച്ചി,അലറിക്കരഞ്ഞു അന്ന്‌ , ആരുമുണ്ടായില്ല തന്റെ

സങ്കടം കാണാൻ.അവര് കഴിച്ചതിന്റെ ബാക്കിയോ അല്ലെങ്കിൽ ചീത്തയായതോ ആയ ഭക്ഷണം തരുമായിരുന്നു കഴിക്കാൻ, വീടിന്റെ അകത്തിരുന്ന് കഴിക്കാൻ സമ്മതിച്ചിട്ടില്ല

പശുത്തൊഴുത്തിനടുത്ത് ഒരു ചെറിയ കല്ലിലിരുന്നാണ് കഴിക്കാറ്. ഒരു പൂച്ചയുടെ ശബ്ദമാണ് മനുവിനെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

കുറച്ചു ചോറെടുത്ത് പൂച്ചക്ക് കൊടുത്തു കിട്ടിയ ചോറ് കഴിച്ച് നക്കി തുടച്ചു പൂച്ച ഓടിപ്പോയി അല്ലെങ്കിൽത്തന്നെ അവനാരെ കാത്തിരിക്കണം.

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Leave a Reply

Your email address will not be published. Required fields are marked *