അർച്ചനയും ആതിരയും…..

രചന: Rajeena As

ഒരു ഞെട്ടലോടെയാണ് ദേശ മംഗലം ഗ്രാമം ആ വാർത്ത കേട്ടത് .

കൈത പറമ്പിലെ അർച്ചന ആത്മത്യ ചെയ്‌തു

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു

“എന്ത് നല്ലൊരു കുട്ടിയായിരുന്നു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന കുട്ടി

എന്തിനാണവൾ ആത്മഹത്യ ചെയ്‌തത്‌

എന്നാലും എന്റെ ശാന്ത ഏച്ചി ആ കുട്ടിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ

ജാനകി ശാന്തേച്ചിയോട് അടക്കം പറഞ്ഞു

ജാനകിയും ശാന്തയും ആ ഗ്രാമത്തിലെ നല്ല പരദൂക്ഷണ ക്കാരാണ്…

“ഇനി വല്ല പ്രേമ നൈരാശ്യവും ആണോ ചേച്ചി

എടി ജാനകി എനിക്ക് തോന്നുന്നത് സയാമീസ് ഇരട്ടകളെ പോലെ നടന്നതല്ലിയോ

ആ രണ്ട് പിള്ളേരും ഒന്നിന്റെ കല്യാണം കഴിഞ്ഞപ്പോ മറ്റേതിന് മനോ വിഷമം ആയി

കാണും അത് കൊണ്ട് വല്ലോ ആണോ ആവോ?

എന്തായാലും വലിയ കഷ്ടമായി പോയി ആ ലെതെച്ചിക്കും രാജേട്ടനും ഇനി ആരാ ഉള്ളത് ” നാട്ടുകാരുടെ സംസാരങ്ങൾ ഇങ്ങനെ നീണ്ടു പോയി…..

“ആ സമയം മറ്റൊരിടത്തു

ജീവേട്ടാ ദേ ചായ ”

ആതിരയുടെ വിളികേട്ട് ജീവൻ തലപൊക്കി നോക്കി

നോക്ക് ആതിര എനിക്ക് വേണമെങ്കിൽ ഞാൻ ഉണ്ടാക്കി കുടിച്ചോളാം നീ എനിക്കായി കഷ്ട്ടപെടണ്ട

ജീവേട്ടാ ഞാൻ…

എന്റെ അച്ചുവിന്റെ കൂട്ടുകാരി എന്ന പരിഗണന മാത്രമാണ് ഞാൻ നിനക്ക് തരുന്നത്

അത് നിനക്ക് വേണ്ടെങ്കിൽ നിനക്ക് ഗുഡ് ബൈ പറഞ്ഞു പോകാം

ആ സമയം ജീവയുടെ ഫോൺ ശബ്‌ദിച്ചു ഫോൺ എടുത്തു ഹലോ എന്നാക്കിയ ജീവന്റെ കൈയിൽ

നിന്നും ഫോൺ താഴേക്കു ഊർന്നു വീണു

മരവിച്ചിരുന്ന ജീവനെ തൊട്ടു വിളിച്ചു ആതിര

“ജീവേട്ടാ എന്ത് പറ്റി ”

ഞെട്ടിയെണീറ്റ ജീവന്റെ കൈ ആതിരയുടെ മുഖത്തു ആഞ്ഞു പതിച്ചു

അടിയുടെ ആഘാതത്തിൽ വേച്ചു പോയി ആതിര

“എടി നീ എന്റെ അച്ചുവിനെ കൊന്നു നിനക്ക് വേണ്ടി എന്റെ അച്ചു

ജീവന്റെ ശബ്ദം വിറ കൊണ്ടു

അടിയുടെ വേദനിയെക്കാൾ കേട്ട വാക്കിന്റെ ആഘാതത്തിൽ ആതിര താഴേക്കു പതിച്ചു…

അതൊന്നും ശ്രെദ്ധിക്കാതെ ജീവൻ വണ്ടിയുമെടുത്തു അർച്ചനയുടെ വീട്ടിലേക്കു കുതിച്ചു

ബോധം വീണ ആതിര നിലത്തു നിന്നും പതിയെ എഴുന്നേറ്റു, വേച്ചു വീഴാൻ പോയ അവൾ ഭിത്തിയിൽ മെല്ലെ ചാരി ” എന്റെ അച്ചു എന്നെ വിട്ട് പോയെന്നോ ഇല്ല ഞാൻ ഒരിക്കലും വിശ്വസിക്കില്ല

എന്റെ അച്ചുവിന് എന്നെ ഒരിക്കലും വിട്ട് പോകാൻ ആകില്ല

അവളുടെ ഓർമ്മകൾ ഭൂത കാലത്തിലൂടെ വിഹരിക്കാൻ തുടങ്ങി

” അച്ചു എടി അച്ചു ഈ പെണ്ണിനെ എത്ര നേരമായി വിളിക്കുന്നു

അച്ചുവേ വന്നേ അമ്പലത്തിന്റെ നട അടച്ചിട്ടാണോ അവിടെ ചെല്ലുന്നേ

ലതാമേ ഈ അച്ചു എവിടെ ഇത് വരെ ഒരുങ്ങിയില്ലേ

മോളെ നില്ക്കു അവളിപ്പോ വരും

അച്ചു ദേ ആ തു വിളിക്കണ നീ കേട്ടില്ലേ,

“ഓ അമ്മേ ദാ വരുന്നുന്നു പറ ഈ പെണ്ണിന് അല്ലേലും ദൃതി കൂടുതലാ ”

ഈ പിള്ളേരുടെ ഒരു കാര്യം ചിരിച്ചുകൊണ്ട് അച്ചുവിന്റെ അമ്മ അവിടുന്ന് പോയി..

അർച്ചന ഒരുങ്ങി ആതിരയുടെ അടുത്തെത്തി

“എടി ആദു നോക്കെടി നല്ല ഭംഗി ഇല്ലേ എന്നെ കാണാൻ “”

“എടി നീ ഒരുങ്ങിയില്ലെങ്കിലും സുന്ദരി അല്ലെ പൊന്നും കുടത്തിനു എന്തിനാടി പൊട്ട്

ആ നീയും മോശമല്ല അർച്ചന തിരിച്ചും പറഞ്ഞു

ഇവർ അർച്ചനയും ആതിരയും ഇണ പിരിയാത്ത കൂട്ടുകാരികൾ

അവരുടെ അച്ഛന്മാരായ രാജനും രവിയും ചെറുപ്പത്തിലേ കൂട്ടുകാരാണ്

അടുത്ത വീടുകളിലാണ് അവർ താമസിക്കുന്നത് അർച്ചനയുടെ അച്ഛൻ രാജൻ കൃഷി പണി ഒക്കെയായി പോകുന്നു

ആതിരയുടെ അച്ഛൻ രവി സ്കൂൾ മാഷാണ്

പക്ഷെ അതൊന്നും ആ കൂട്ടുകെട്ടിന് ബാധകം അല്ല

വൈകിട്ടാകുമ്പോ ഏതെങ്കിലും വീട്ടിൽ അവർ ഒത്തു കൂടും

വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും അവരുടെ ചർച്ചാ വിഷയം ആകും

അവരുടെ ഭാര്യ മാർ ലതയും, ജയയും വിവാഹം കഴിച്ചു വന്ന അന്ന് മുതൽ കൂട്ടുകാരാണ്..

ഒരാഴ്ചയുടെ വ്യത്യാസത്തിൽ ആണ് അർച്ചനയും ആതിരയും ജനിച്ചത്, അവരെ ഒരുമിച്ചു ആണ് സ്കൂളിൽ ചേർത്തത്

അന്ന് മുതൽ അച്ഛൻ മാരെ പോലെ അവരും ഇണപിരിയാത്ത കൂട്ടുകാരാണ്

അമ്മമാർ ഒരുപോലത്തെ ഡ്രസ്സ്‌ ആണ് അവർക്ക് ഇട്ട് കൊടുക്കുന്നത്

ആ ഗ്രാമത്തിലെ കണ്ണിലുണ്ണിയായി ആ കുഞ്ഞ് പൂമ്പാറ്റകൾ പാറി നടന്നു

വർഷങ്ങൾ കടന്നുപോയി

ഇന്നവർക്കു പതിനെട്ട് വയസ്സ് തികയുകയാണ്,

ജന്മദിനത്തിന് അമ്പലത്തിൽ തൊഴാൻ പോകുകയാണ് രണ്ടുപേരും

“ആഹാ സയാമീസ് ഇരട്ടകൾ അമ്പലത്തിലേക്കാണോ ജാനകിയേച്ചി കളിയാക്കി ചോദിച്ചു

“അതേലോ ചേച്ചി ചേച്ചി വരുന്നുണ്ടോ ”

ചിരിച്ചു കൊണ്ട് അവർ മറുപടി കൊടുത്തു

ആ ഗ്രാമത്തിലെ എല്ലാവരും അവരെ സയാമീസ് ഇരട്ടകൾ എന്നാണ് കളിയാക്കി വിളിച്ചിരുന്നത്

ദിവസങ്ങൾ കടന്നു പോയി ആയിടക്കാണ് അവരുടെ വീടിന്റെ അടുത്തുള്ള ആൾതാമസം ഇല്ലാത്ത വീടിലേക്ക്‌ ഒരു

ചെറുപ്പക്കാരൻ താമസത്തിനു എത്തുന്നത്

“അച്ചു അച്ചുവേ, എടി നീ അറിഞ്ഞോ അപ്പുറത്തെ വീട്ടിൽ ഒരു ചേട്ടൻ താമസത്തിനു എത്തിയിട്ടുണ്ടെടി

ഇവിടുത്തെ ബാങ്കിൽ മാനേജരായി വന്നതാണത്രേ

“എടി നമുക്ക് ഒന്നു പോയി പരിചയപ്പെടാം വാടി ”

” ആദു ഞാൻ വരുന്നില്ല എനിക്ക് കുറേ നോട്സ് എഴുതാൻ ഉണ്ട്

പിന്നെ വന്നെഴുത്താടി ഞാനും കൂടി സഹായിക്കാമെന്നേ നീ വന്നേ

ആതിര ഒരു വായാടിയാണ് അർച്ചനയ്ക്ക് ഒതുങ്ങിയ പ്രകൃതം

അർച്ചനയെ പിടിച്ചു വലിച്ചു ആതിര അപ്പുറത്തെ വീട്ടിലേക്കു കൊണ്ടുപോയി

ഈ പെണ്ണിനെ കൊണ്ടു ഞാൻ തോറ്റല്ലോ എന്ന് പറഞ്ഞു അർച്ചന മനസില്ലാ മനസോടെ അതിരക്കൊപ്പം പോയി

ഹലോ ഇവിടെ ആരും ഇല്ലേ

ഉണ്ടല്ലോ ആരാ എന്ന് ചോദിച്ചു കൊണ്ട് ഒരു യുവാവ് പുറത്തേക്ക് വന്നു

ചേട്ടായി ചേട്ടായിയെ പരിചയപ്പെടാൻ വന്നതാ ഞങ്ങൾ

ഓ അതേയോ എന്നാ പരിജയ പെട്ടോളു

ചേട്ടായി ഞാൻ ആതിര ഇവൾ അർച്ചന

തൊട്ടടുത്ത താമസം

ഈ കുട്ടിക്ക് പേര് പറയാൻ അറിയില്ലേ

അവൾ അങ്ങനെ സംസാരിക്കില്ല ചേട്ടായി

എന്താ ഊമ ആണോ

അർച്ചന ദേഷ്യത്തോടെ അയാളെ നോക്കി

എനിക്ക് സംസാരിക്കാൻ ഒക്കെ പറ്റും

ഇപ്പൊ ഒരാൾ പറഞ്ഞല്ലോ അത് പോരെ

ഓ ദേഷ്യക്കാരി ആണല്ലേ

ഇല്ല ചേട്ടായി ഇവളൊരു പാവം ആണെന്നെ

അത് പോട്ടെ ചേട്ടായിയുടെ പേരെന്താ

എന്റെ പേര് ജീവൻ

കുറച്ച് ദൂരെ ആണ് വീട്

ശെരി ചേട്ടായി നമുക്ക് പിന്നെ കാണാം

പിറ്റേ ദിവസം അമ്മ അർച്ചനയെ വിളിച്ചു

” മോളെ അച്ചു ദേ അപ്പുറത്ത് ഈ പാലൊന്നു കൊണ്ടു കൊടുത്തേ അപ്പുറത്തെ താമസത്തിനു വന്ന സാറ് പാല് ചോദിച്ചിരുന്നു

അമ്മേ എനിക്ക് വയ്യ അമ്മ തന്നെ കൊണ്ടു കൊടുക്ക്‌

അച്ചു അമ്മക്ക് ഇവിടെ ജോലി ഇല്ലേ അച്ചു

അർച്ചന മനസില്ലാ മനസോടെ പാലുമായി പോയി

ആഹാ ദേഷ്യ ക്കാരി എന്താ രാവിലെ

അമ്മ പറഞ്ഞു പാലിവിടെ തരാൻ

താങ്ക്യൂ ദേഷ്യക്കാരി

എനിക്ക് പേരുണ്ട് അത് വിളിച്ചാ മതി

ജീവൻ ചിരിച്ചു അർച്ചന ദേഷ്യത്തോടെ തിരിഞ്ഞു നടന്നു

അർച്ചനയും ആതിരയും കോളേജിൽ പോകും വഴി ജീവനെ കണ്ടു

അവരെ കണ്ടതും കാറ്‌ നിർത്തി ജീവൻ

വരുന്നോ രണ്ട് പേരും ഞാൻ ആ വഴിക്കാ

കോളേജിൽ ഇറക്കാം

എടി അച്ചു നമുക്ക് കേറാടി സുന്ദരൻ ഒരു ചേട്ടൻ കോളേജിൽ ഡ്രോപ്പ് ചെയ്യുന്നത് ഒരു ഗമ അല്ലെ

നീ പോടി ഞാൻ വരുന്നില്ല

അച്ചു ദേഷ്യത്തോടെ മുൻപോട്ടു നടന്നു

ചേട്ടാ ചേട്ടൻ പൊയ്ക്കോ അവൾ വരില്ല

ഞങ്ങൾ ബ സിനു വന്നോളാം

എന്താടി അച്ചു നിനക്കിത്ര ദേഷ്യം ആ ചേട്ടനോട്

എന്താ ഗ്ലാമർ ആണ് ആ ചേട്ടന് ഞാൻ അങ്ങ് കേറി പ്രേമിച്ചാലൊന്നു വിചാരിക്കുവാ

ആ തു നിനക്ക് എന്തിന്റെ കേടാ ഇങ്ങോട്ട് നടന്നെ ബസ്‌ പോകും…

ദിവസങ്ങൾ കടന്നു പോയി….

ആതിരയും ജീവനും നല്ല കൂട്ടുകാരായി അർച്ചനക്ക് പഴയ ദേഷ്യം ഒന്നും ജീവനോടില്ല, എങ്കിലും വളരെ കുറച്ചേ അവൾ സംസാരിക്കാറുള്ളു ജീവനോട്

ജീവന് അമ്മയും അച്ഛനും ഇല്ലന്നും അമ്മാവനും അമ്മായിയും ആണ് വളർത്തിയതെന്നും ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടെന്നും,

ഇപ്പോഴാണ് ജീവിക്കാൻ തുടങ്ങിയതെന്നും ഒക്കെ അതിരയോടും അർച്ചനയോടും പറഞ്ഞപ്പോൾ അച്ചുവിന് അയാളോട് ദേഷ്യ പെടെണ്ടായിരുന്നു എന്ന് തോന്നി

ദിവസങ്ങൾ ഓടിമറഞ്ഞു….

ആതിരയുടെ മനസ്സിൽ ജീവനോട് ചെറിയ പ്രണയം മൊട്ടിട്ടു തുടങ്ങിയിരുന്നു എന്നാൽ തന്റെ തന്റെ പ്രിയ

കൂട്ടുകാരിയോട് അവൾ പറഞ്ഞില്ല

എന്നാൽ ജീവന്റെ മനസ്സിൽ അർച്ചനയോട് വല്ലാത്ത പ്രണയം തോന്നി തുടങ്ങിയിരുന്നു

ഒരു ദിവസം അർച്ചന പാലുമായി ചെന്നില്ല അമ്മയാണ് എത്തിയത്

എന്ത് പറ്റി അമ്മേ അച്ചു എവിടെ

അച്ചുവിന് ഒരുപാട് എഴുതാൻ ഉണ്ട് മോനെ അത് കൊണ്ട് ഞാൻ പറഞ്ഞു ഞാൻ കൊണ്ട് കൊടുക്കാമെന്നു

അന്ന് ജീവൻ മനസിലാക്കി അച്ചുവിനെ കാണാതെ ഒരു ദിവസം പോലും തനിക്ക് കഴിയില്ലെന്ന്

ആ കുറുമ്പത്തി പെണ്ണ് തന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു

ഇനി ഇത് മറച്ചു വെക്കുന്നതിൽ അർത്ഥം ഇല്ല

പെട്ടന്ന് തന്നെ അച്ചുവിനോട് ഇത് പറയണം

ആതിരയുടെ മനസിലും ജീവനോടുള്ള പ്രണയം വളരുകയായിരുന്നു

അച്ചുവിനോട് എങ്ങനെ ഇത് പറയും അച്ചു എപ്പോഴും പറയുമായിരുന്നു

“എടി ആതു നമുക്ക് ഒരു വീട്ടിലെ ജേ

ഷ്ടനെ അനുജനെ കല്യാണം കഴിക്കണം നമുക്ക് അപ്പൊ എന്നും ഒന്നിച്ചു കഴിയാം ”

ഇല്ല അവളോട് പറയാൻ കഴിയില്ല പിന്നെ ജീവേട്ടന് തന്നെ ഇഷ്ട്ടം ആണൊന്നും അറില്ല ജീവേട്ടനോട് തന്റെ പ്രണയം തുറന്നു പറയണം

പിറ്റേ ദിവസം അർച്ചന പാലുമായി വന്നു

പാലൊഴിച്ചു തിരിഞ്ഞതും ജീവൻ അവളുടെ കൈകളിൽ പിടുത്തമിട്ടു

അച്ചു എനിക്കൊരു കാര്യം പറയാൻ ഉണ്ട്

അച്ചു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് നിന്നെ ജീവിത്തിലേക്കു കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു

ഇങ്ങനെ യൊക്കെ പറയാനേ എനിക്കറിയൂ ചോക്ലേറ്റ് റൊമാൻസ് ഒന്നും എനിക്ക് വശമില്ല

എന്താണെങ്കിലും നാളെ എനിക്കൊരു മറുപടി തരണം..

അച്ചു വീടിലേക്ക്‌ ഓടി..

എത്ര നാളായി ഞാൻ കേൾക്കാൻ കൊതിച്ച വാക്കാണിത് ജീവേട്ടൻ തന്റെ ഹൃദയം കീഴടക്കിയിട്ടു എത്ര യോ നാളുകളായി

പക്ഷെ ജീവേട്ടനോടോ ആ തു വിനോടോ തുറന്നു പറയാൻ ഉള്ള ധൈര്യം ഇല്ലായിയുന്നു

പിറ്റേ ദിവസം അർച്ചന പാലുമായി ചെന്നപ്പോ ജീവൻ ചോദിച്ചു അച്ചു എന്തെങ്കിലും ഒന്നു പറ അച്ചു

തന്റെ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ് ഞാൻ

ജീവേട്ടാ എനിക്ക് ജീവേട്ടനെ ഇഷ്ട്ടമാണ് ഒരുപാട് ജീവനേക്കാൾ

അച്ചു സത്യമാണോ ജീവൻ അവളെ തന്റെ നെഞ്ചോടു ചേർത്തു.

ദിവസങ്ങൾ കഴിയവേ അച്ചുവിന്റെയും ജീവന്റെയും പ്രണയം പൂത്തുലഞ്ഞു ഇതൊന്നും അറിയാതെ ആതിര ജീവനെ പ്രാണനെ പോലെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

അച്ചുവിനോട് പറയണം ജീവേട്ടനോടുള്ള എന്റെ പ്രണയം അവൾ വഴി ജീവേട്ടനെ അറിയിക്കണം ഇനി ഒരിക്കലും ജീവേട്ടനെ പിരിയാൻ എനിക്ക് കഴിയില്ല അത്രമേൽ എന്റെ ഹൃദയം കവർന്നെടുത്തു കഴിഞ്ഞു ആ

നുണക്കുഴി വിരിയുന്ന ചിരി പിറ്റേന്ന് ആതിര അർച്ചനയുടെ അടുത്തെത്തി അച്ചുവേ എനിക്കൊരു കാര്യം പറയാൻ ഉണ്ട് എന്താടി പറ?

എന്താ ആതു നിനക്ക് എന്നോട് പറയാൻ ഒരു മുഖവുര അച്ചു നിനക്ക് ജീവേട്ടനെ ഇഷ്ട്ടം അല്ലല്ലോ അപ്പൊ ഞാൻ ഇത് പറഞ്ഞാൽ… നീ എന്നെ വെറുക്കുമോ അച്ചു നീ വെറുത്താൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല അച്ചു ജീവേട്ടനെ ഇഷ്ട്ടമാണ് എന്റെ ജീവനേക്കാൾ

” ആതു ” അർച്ചന ഇരുന്നിടത്തു നിന്നും ഞെട്ടി എഴുന്നേറ്റു അവൾക്കു ചുറ്റും ഇരുട്ട് പരക്കുന്നത് അവളറിഞ്ഞു നീ ചുമ്മാ പറയുവല്ലേ ആതു എന്നെ കളിപ്പിക്കാൻ അല്ല അച്ചു സത്യം എന്റെ പ്രാണൻ ആണിപ്പോ ജീവേട്ടൻ

എനിക്ക് വേണം ജീവേട്ടനെ നീ ജീവേട്ടനോട് സംസാരിക്കണം എന്റെ ഇഷ്ട്ടം അറിയിക്കണം നിറഞ്ഞു വന്ന കണ്ണുകൾ അതിരയിൽ നിന്നും മറച്ചു കൊണ്ട് അർച്ചന പറഞ്ഞു എന്റെ ആ തുവിന്‌ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് നടത്തി തരേണ്ടത് ഞാൻ അല്ലെ

ഞാൻ ജീവേട്ടനോട് സംസാരിക്കാം താങ്ക്യൂ അച്ചു നീ എന്റെ മുത്തല്ലേ ആതിര അർച്ചനയെ കെട്ടിപിടിച്ചു ഞാൻ പിന്നെ വരാട്ടോ..

ആതിര പോയതും തലയിണയിൽ മുഖം ചേർത്ത് അർച്ചന പൊട്ടി കരഞ്ഞു പ്രാണന്റെ പതിയായവനെ ഞാൻ എങ്ങനെ വിട്ട് കൊടുക്കും എന്നാലും എന്റെ ആതുവിനെ നിരാശ പെടുത്താൻ വയ്യ ജീവേട്ടനോട് എല്ലാം പറയണം

ജീവേട്ടന്റെ കാല് പിടിച്ചും സമ്മതിപ്പിക്കണം എന്തോ തീരുമാനിച്ചുറച്ചതു പോലെ അർച്ചന എഴുന്നേറ്റു..

ഓ ഈ നശിച്ച തലവേദന പിന്നെയും ഇടക്കിടക്ക് വരാറുള്ള തലവേദയെ പ്രാകി കൊണ്ട് അർച്ചന ബാം പുരട്ടി തലവേദന കുറയുന്നില്ലല്ലോ ഹോസ്പിറ്റലിൽ പോയി നോക്കാം തിരിച്ചു വന്നു ജീവേട്ടനോട് എല്ലാം പറയാം അർച്ചന ഹോസ്പിറ്റലിൽ പോയി വന്നതിൽ പിന്നെ പാലുമായി ജീവന്റെ വീട്ടിൽ പോയില്ല

ജീവനെ കണ്ടിട്ടും കാണാത്ത പോലെ നടക്കാൻ തുടങ്ങി ജീവൻ സംസാരിക്കാൻ ശ്രെമിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറി നടന്നു അച്ചു നീ ജീവേട്ടനോട് പറഞ്ഞോടി ആതിര ചോദിച്ചു

ആതു ഞാൻ ജീവേട്ടനെ കണ്ടില്ല ഇന്ന് കാണാം നീ വിഷമിക്കണ്ട അച്ചു നീ ഹോസ്പിറ്റലിൽ പോയിട്ട് തലവേദന കുറഞ്ഞോടി നീ ഒറ്റയ്ക്ക് പോയത് എന്തിനാടി ഞാനും വരില്ലാരുന്നോ അത് സാരമില്ല ആതു

ജീവേട്ടനെ കാണണം ആതുവിന്റെ ഇഷ്ട്ടം അറിയിക്കണം അർച്ചന തീരുമാനിച്ചു….

പാലുമായി അർച്ചന ചെല്ലുമ്പോൾ ജീവൻ അവളെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുകയായിരുന്നു അച്ചു രണ്ട് ദിവസമായി നീ എന്നോടൊന്നു മിണ്ടിയിട്ട് നിന്നെ ഒന്നു കാണാൻ ഞാൻ എത്ര കൊതിച്ചെന്നോ അച്ചു നിന്നെ കാണാൻ പറ്റാഞ്ഞ രണ്ട് ദിവസം എനിക്ക് രണ്ട് യുഗം പോലെ ആയിരുന്നു

നിന്നെ എനിക്ക് വേണം അച്ചു നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആകില്ല മോളെ ആരും ഇല്ലാത്ത എനിക്ക് നിന്നെ കണ്ട അന്ന് മുതൽ എന്റെ ആരെല്ലാമോ ആയി മാറി അച്ചു നീ

മതി ജീവേട്ടാ !അപ്പൊ ആതിരയോ ഒരേ സമയം രണ്ടുപേരെ പ്രണയിക്കാൻ ജീവേട്ടന് എങ്ങനെ കഴിയുന്നു ഈ അഭിനയം ഇനി വേണ്ട ജീവേട്ടാ

നമുക്ക് ഇവിടെ നിർത്താം അച്ചു നീ എന്തൊക്കെയാ മോളെ ഈ പറയുന്നത് നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് കൂടി ഇല്ല അർച്ചനയുടെ ഹൃദയം തേങ്ങി, ജീവേട്ടാ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം

സത്യങ്ങൾ ജീവേട്ടൻ അറിയരുത്, എന്നോട് പൊറുക്കു ജീവേട്ടാ….. ജീവേട്ടാ നമ്മുടെ ബന്ധം ഇവിടെ വെച്ചു അവസാനിക്കുകയാണ് ആതുവിനെ വിവാഹം കഴിക്കണം നിങ്ങൾ രണ്ടുപേരുമാണ് ചേരുന്നത് അച്ചു നിന്റെ കൂട്ടുകാരി ആയി മാത്രമേ ഞാൻ അവളെ കണ്ടിട്ടുള്ളു….

ഇനി ഉരുണ്ട് കളിക്കണ്ട ജീവേട്ടാ എനിക്കെല്ലാം അറിയാം ഇതും പറഞ്ഞ് അർച്ചന വീടിലേക്ക്‌ ഓടി എന്താ അച്ചു എന്ത് പറ്റി നിനക്ക് രണ്ട് മൂന്ന് ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു എന്റെ കുട്ടിക്ക് സുഖം ഇല്ലേ പഴയ പ്രസരിപ്പൊക്കെ എങ്ങോ പോയി മറഞ്ഞു

അമ്മേ അമ്മയുടെ മടിയിൽ എനിക്ക് കുറച്ച് നേരം കിടക്കണം അമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്നു അച്ചു മുടിയിഴകളെ തഴുകി ലത ചോദിച്ചു എന്റെ കുട്ടിക്ക് എന്താ പറ്റിയത് അമ്മക്ക് അറിയാം ജീവ മോനുമായി പിണങ്ങിയോ എന്റെ കുട്ടി

ഒരു അമ്മക്ക് മക്കളുടെ ചെറിയ മാറ്റം പോലും പെട്ടെന്ന് മനസിലാകും അതാണ് അമ്മ നിങ്ങളുടെ പ്രണയവും അമ്മക്കറിയാം എന്നിട്ടും അമ്മ ചോദിക്കാഞ്ഞത് എപ്പോഴെങ്കിലും മോള് പറയും എന്ന് കരുതിയ… അച്ചു അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് പൊട്ടിക്കരഞ്ഞു

അമ്മേ ജീവേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നമ്മേ അതിനേക്കാൾ ഒരുപാടിരട്ടി ഞാനും ജീവേട്ടനെ സ്നേഹിക്കുന്നു പക്ഷെ ആതു അവൾക്കു ജീവേട്ടനെ ഒരുപാടിഷ്ടം ആണമ്മേ

അവളെന്റെ ചങ്കല്ലേ അമ്മേ അവൾക്കു വേണ്ടി ഈ സ്നേഹം ഞാൻ ഉപേക്ഷിക്കുകയാണമ്മേ ” എന്തിനാ മോളെ ഈ ത്യാഗം ”

അല്ലമ്മേ ത്യാഗമല്ല അവരാണ് ചേരേണ്ടത് എനിക്ക് എന്റെ അമ്മയുടെ മടിയിൽ ഇങ്ങനെ കിടന്നാൽ മതി മോളെ ചേർത്തണച്ചു ആ അമ്മ അച്ചു എന്റെ വാവേ ഞങ്ങൾക്ക് നീ അല്ലെ ഉള്ളു

ഞാൻ നാളെ ഇല്ലാണ്ടായാലും ആതുവും അമ്മയുടെ മോൾ തന്നെ അല്ലെ അമ്മ അങ്ങനെ അല്ലെ കണ്ടിട്ടുള്ളു അച്ചു നീ എന്തൊക്കെയാ മോളെ ഈ പറയണേ ഒന്നും ഇല്ലമ്മ ഞാൻ വെറുതെ…. അച്ചു ഞാൻ സംസാരിക്കണോ ആ തുവിനോട്

വേണ്ടമ്മേ അമ്മ ആതുവിന്റെ അമ്മയോട് സംസാരിക്കണം ജീവേട്ടന്റെ ആതുവിന്റെയും കാര്യം വാക്ക് താ അമ്മേ

അർച്ചന കൈകൾ നീട്ടി ഞാൻ സംസാരിക്കാം നിന്റെ വേദന അമ്മക്കറിയാം മോളെ സാരമില്ല അമ്മേ ഒരുപാട് വേദന ഞാൻ സഹിക്കുന്നുണ്ട് അമ്മേ സാരമില്ല… ജീവേട്ടൻ ആതുവിനെ വിവാഹം ചെയ്തില്ലെങ്കിൽ ഈ അച്ചു ഉണ്ടാവില്ല അച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ

അതെ ജീവേട്ടാ ഈ വിവാഹം നടക്കണം ആതു ഒന്നും അറിയരുത് ജീവേട്ടൻ എനിക്ക് വാക്ക് തരണം ശെരി നിന്റെ ഇഷ്ട്ടം നടക്കട്ടെ പക്ഷേ ഒരിക്കലും നിന്റെ സ്ഥാനത്ത് അവളെ കാണാൻ എനിക്ക് കഴിയില്ല അതൊക്കെ വെറുതെയാ ജീവേട്ടാ നിങ്ങൾ അഭിനയിക്കുക യല്ലേ അച്ചു ഇനി നിന്നോട് ഞാൻ ഒന്നും പറയുന്നില്ല

വിവാഹത്തിന് എനിക്ക് സമ്മതം ആണ് അർച്ചന തന്നെ എല്ലാത്തിനും മുൻപിൽ നിന്നു ആതിരയെ അണിയിച്ചൊരുക്കിയതെല്ലാം അർച്ചന ആയിരുന്നു ഇനി അടുത്തത് എന്റെ അച്ചുവിന്റെ വിവാഹമാണ് ഞാനുണ്ടാകും മുന്നിൽ കേട്ടോടി അച്ചു ശെരിയാടി നീ ഉണ്ടാകണം എന്റെ വിവാഹവും ഉടനെ ഉണ്ടാകും വിവാഹം ഭംഗിയായി കഴിഞ്ഞു ഒരുപാട് പ്രതീക്ഷയോടെ ആതിര കൈയിൽ പാലുമായി ജീവന്റെ അടുത്തേക്ക് പോയി ജീവനെ അവിടെ എങ്ങും കണ്ടില്ല ആ സമയം ജീവൻ മൊബൈലിൽ അർച്ചനയുടെ ഫോട്ടോയിൽ കണ്ണും നട്ടിരിക്കുകയായിരുന്നു ” ജീവേട്ടാ ” ആതിര വിളിച്ചു… ജീവൻ ഈർഷ്യയോടെ മുഖം ഉയർത്തി “ജീവേട്ടാ വിവാഹത്തിന്റെ സമയത്തൊക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു ഏട്ടന് ഒരു സന്തോഷവും ഇല്ലാരുന്നു ജീവേട്ടന് എന്നെ ഇഷ്ട്ടം അല്ലാരുന്നോ ”

അതേടി എങ്ങനെ ഇഷ്ടപ്പെടും എന്റെ മനസ് കീഴടക്കിയവളെ ഭീഷണി പെടുത്തി നീ നിന്റെ കാര്യം നേടിയില്ലേ നീ വിജയിച്ചു പക്ഷെ എന്റെ ഹൃദയത്തിൽ ഒരിക്കലും നിനക്ക് സ്ഥാനം ഉണ്ടാകില്ല ആതിര അന്തം വിട്ട് നിന്നു ജീവേട്ടാ എനിക്കൊന്നും മനസിലാകുന്നില്ല…

“അതെ ഞാൻ എന്റെ ജീവനായി കണ്ടു സ്നേഹിച്ചത് എന്റെ അച്ചുവിനെ ആയിരുന്നു പക്ഷെ അവൾ ത്യാഗം ചെയ്‌തു കൂട്ടുകാരിക്ക് വേണ്ടി മരവിച്ചിരുന്നു പോയി ആതിര കേട്ടതൊന്നും വിശ്വസിക്കാനാകാതെ…… ഇന്നുമുതൽ നമ്മൾ അഭിനയിക്കും ഭാര്യയും ഭർത്താവുമായി ” നീ എന്നും എന്റെ മനസ്സിൽ അച്ചുവിന്റെ കൂട്ടുകാരി മാത്രമായിരിക്കും ”

ഇനി അത് പറ്റില്ലെങ്കിൽ നിനക്ക് പോകാം ആതിരയുടെ മിഴികൾ നിറഞ്ഞൊഴുകി അച്ചു നിങ്ങളുടെ പ്രണയം എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ ഞാൻ മാറിത്തരുമായിരുന്നല്ലോ ഇത് ഇവിടെ വരെ എന്തിനാ അച്ചു…

ഇന്നേക്ക് ഒരാഴ്ചയായി ആതിരയും ജീവനും അഭിനയിക്കാൻ തുടങ്ങിയിട്ട്.. വീട്ടുകാരുടെ മുൻപിൽ അവർ നന്നായി അഭിനയിച്ചു…. മോളെ….. ആതിരേ അച്ഛന്റെ വിളി ആതിരയെ ഭൂതകാലത്തിൽ നിന്നും തിരികെ കൊണ്ട് വന്നു അച്ഛാ….. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അച്ഛന്റെ മാറിലേക്ക് വീണു അച്ഛാ നമ്മുടെ അച്ചു.. അച്ഛൻ കണ്ടോ അവളെ

മോൾക്ക് കാണണ്ടേ നമ്മുടെ അച്ചുനെ അവസാനമായി വാ നമുക്ക് പോകാം അച്ചുവിന്റെ വീടെത്തിയതും അച്ചുവിന്റെ മേലേക്ക് ഭ്രാന്തിയെപ്പോലെ വീണു കരഞ്ഞു ആതിര അച്ചു മോളെ എഴുന്നേൽക്കേടി നിന്റെ ആതു വന്നെടി അച്ചൂ…..

നമുക്ക് അമ്പലത്തിൽ പോണ്ടേ, കോളേജിൽ പോകണ്ടേ നീ എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ ഞാൻ സമ്മതിക്കില്ല…… എഴുന്നേൽക്കു അച്ചു….. കണ്ടു നിന്നവർ കണ്ണ് തുടച്ചു

ആരൊക്കെയോ ആതിരയെ പിടിച്ചെഴുന്നേല്പിച്ചു അകത്തേക്ക് കൊണ്ട് പോയി

————————–

അച്ചുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി എങ്ങും ദുഃഖം ഘനീഭവിച്ചു നിന്നു…… മുട്ടിൽ തല താങ്ങി ഒറ്റ ഇരിപ്പാണ് അപ്പോൾ മുതൽ ആതിര ആതിരയുടെ അമ്മ ജയ അവളുടെ അരികിലെത്തി

ആതു മോളെ വെള്ളം കുടിക്കു ഇന്നലെ മുതൽ നീ ഇങ്ങനെ ഇരിക്കുവല്ലേ എന്റെ കുട്ടി ക്ക് അസുഖം വല്ലതും വരും മോളെ യാഥാർഥ്യത്തോട് പൊരുത്ത പെടണം എന്റെ കുട്ടി

അമ്മേ എന്റെ അച്ചുവിന് എങ്ങനെ തോന്നി അമ്മേ എന്നെ വിട്ട് പോകാൻ എന്റെ അച്ചു എനിക്ക് വേണ്ടി ത്യാഗം ചെയ്‌തമ്മേ മോളെ നീ വിഷമിക്കല്ലേ രാജേട്ടനും ലെതെച്ചിക്കും ഇനി നീയല്ലേ ഉള്ളു അച്ചുവിന്റെ സ്ഥാനത്ത് നിന്നു എന്റെ കുട്ടി അവരെ ആശ്വസിപ്പിക്കണം

അമ്മേ എന്ന് വിളിച്ചു അമ്മയുടെ നെഞ്ചിലേക്ക് വീണു ആതിര…… ജീവൻ മരവിച്ചിരിക്കുകയായിരുന്നു തന്റെ അച്ചു തന്നെ വിട്ട് പോയിരിക്കുന്നു എന്റെ മടിയിൽ കിടന്നു സ്വപ്നങ്ങൾ കണ്ടിരുന്ന പെണ്ണ്

തന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു കൊണ്ട് അവൾ പറയാറുണ്ടായിരുന്നു “ജീവേട്ടാ നമുക്ക് നമുക്കെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്റെ അച്ചുനെ പോലെ ഒരു ചുന്ദരി പെൺവാവ മതി

എനിക്കിഷ്ടം ജീവേട്ടനെ പോലെ നുണ കുഴി കവിളുള്ള ഒരു കുട്ടി കുറുമ്പനെ മതി അച്ചു സ്വപ്‌നങ്ങൾ കണ്ടതല്ലേ പെണ്ണെ പിന്നെ നീ എന്തിനെന്നെ വിട്ട് പോയി… ജീവന്റെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകി ഇറങ്ങി

തോളിൽ ആരുടെയോ കരതലം അമർന്നപ്പോൾ ജീവൻ തല ഉയർത്തി നോക്കി. അച്ചുവിന്റെ അമ്മയായിരുന്നു “മോനെ മോന്റെ വിഷമം എനിക്ക് മനസിലാകും എന്റെ അച്ചു എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്

എന്റെ കുട്ടിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു മോനെ പക്ഷെ ഈ സ്നേഹം അനുഭവിക്കാൻ എന്റെ കുട്ടിക്ക് യോഗമില്ലാരുന്നു ആതിര മോളും എന്റെ മോള് തന്നെയാ അവളെ എന്റെ മോൻ വിഷമിക്കരുത് അവൾ വിഷമിച്ച എന്റെ അച്ചുവിന്റെ ആത്മാവിന് സഹിക്കില്ല എന്റെ അച്ചുവിന്റെ ജീവനായിരുന്നു

ആതു മോള് അവൾ ഒറ്റ ഒരുത്തി അല്ലെ അമ്മേ എന്നെ അച്ചുവിനേം പിരിച്ചത് എനിക്കൊരിക്കലും ക്ഷെമിക്കാൻ കഴിയില്ല മോനെ അങ്ങനെ ഒന്നും പറയരുത് ഈ കത്ത് മോന് തരാൻ എന്നെ ഏൽപ്പിച്ചതാ അച്ചു ഇതിലുണ്ട് എല്ലാം

അച്ചുവിന്റെ കത്ത് മരിക്കുന്നതിന് മുൻപ് എനിക്ക് വേണ്ടി എന്റെ അച്ചു എഴുതിയത് വിറയ്ക്കുന്ന കാരങ്ങളോടെ ജീവൻ ആ കത്ത് തുറന്നു….

“എന്റെ ജീവേട്ടന് “ജീവേട്ടാ ഈ കത്ത് ജീവേട്ടന്റെ കൈകളിൽ എത്തുമ്പോ ഈ അച്ചു ഈ ലോകത്തോട് വിട പറഞ്ഞിരിക്കും, ജീവേട്ടന് അറിയുമോ ഈ അച്ചുവിന് എന്റെ ജീവേട്ടനെ മറ്റൊരാൾക്ക്‌ കൊടുക്കാൻ കഴിയില്ലാരുന്നു പക്ഷെ ഈ അച്ചു തോറ്റുപോയി ജീവേട്ടാ

എനിക്ക് വേണ്ടി മറ്റൊരാൾ കാത്തിരിക്കുന്നത് എനിക്ക് അറിയില്ലാരുന്നു ഒരു നശിച്ച തലവേദന കുറേ കാലമായി എന്നെ പിന്തുടരുന്നുണ്ടായിരുന്നു അന്ന് ആതു വന്ന് ജീവേട്ടനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും ഞാൻ ഇടറി പോയെങ്കിലും ആർക്കുവേണ്ടിയും എനിക്ക് നഷ്ട്ടപെടുത്താൻ വയ്യെന്ന് തീരുമാനിച്ചിരുന്നു ഞാൻ

ജീവേട്ടനെയും കൂട്ടി അവളുടെ അടുത്തെത്തി എല്ലാ സത്യങ്ങളും തുറന്നു പറയണമെന്നും വിചാരിച്ചു എണീറ്റ എന്നെ വീണ്ടും തലവേദനയുടെ രൂപത്തിൽ അവൻ വന്നതറിയാതെ..

ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ടാകാം എല്ലാമെന്നു വിചാരിച്ചു ഹോസ്പിറ്റലിൽ പോയ എന്നോട് ഡോക്ടർ പറഞ്ഞത് വിശദമായ ചെക്കപ്പ് നടത്താനാണ്

അവസാനം റിസൾട്ട് കിട്ടിയപ്പോ എന്നെ കൊണ്ട് പോകാൻ ക്യാൻസറിന്റെ രൂപത്തിൽ എന്നെ കൊണ്ട് പോകാൻ അവൻ കാത്ത് നിൽപ്പുണ്ടെന്ന തിരിച്ചറിവിൽ ഞാൻ തളർന്നു പോയി ജീവേട്ടാ..

ജീവേട്ടനിൽ നിന്നും അകലം പാലിച്ചതും ആതുവിനെ ജീവേട്ടന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതും മരണം എന്ന വില്ലൻ എന്റെ കൊണ്ട് പോകാൻ കാത്തു നിൽക്കുന്നത് കൊണ്ടാണ് പിന്നെ ജീവേട്ടാ ആതുവിൻറെ കൈകളിൽ എന്റെ ജീവേട്ടൻ സുരക്ഷിതൻ ആണെന്ന് എനിക്കറിയാം

എന്റെ ആതുവിനെ ജീവേട്ടനും വിഷമിപ്പിക്കരുത് ഈ ജന്മത്തിൽ ജീവേട്ടൻ ആതുവിന്റെ ആയി കഴിയണം ഇനി ഒരു ജന്മമുണ്ടെങ്കിൽ ആർക്കും എന്റെ ജീവേട്ടനെ ഞാൻ വിട്ട് കൊടുക്കില്ല നിങ്ങൾ രണ്ടും സന്തോഷത്തോടെ കഴിയണം ജീവേട്ടാ

അത് കണ്ട് ഞാൻ സന്തോഷിക്കുണ്ടാകും എന്റെ ഈ ആഗ്രഹം സാധിച്ചു തരണം ജീവേട്ടൻ പിന്നെ ജീവേട്ടാ എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല ജീവേട്ടാ അതുകൊണ്ട് പെട്ടെന്ന് ഞാൻ പോവുകയാണ് ജീവേട്ടാ……

കത്ത് വായിച്ച ജീവൻ തളർന്നിരുന്നു ആതു അവൾ എവിടെ ഇത് വരെയും ഞാൻ അവളെ പറ്റി അന്വേഷിച്ചില്ല മോനെ ആതു വീട്ടിലുണ്ട് അവിടേക്കു വാ

————————–

ദേ ജീവേട്ടാ ഈ കുറുമ്പൻ എന്നെ ഇട്ട് ഓടിക്കണ കണ്ടോ ദേ അച്ഛൻ തന്നെ മോനെ പിടിച്ചോ എന്റെ കുട്ടാ അമ്മക്ക് നിന്റെ പിറകെ ഓടാൻ കഴിയില്ലെന്ന് അറിയില്ലേ കുഞ്ഞു വാവ ഇല്ലേ അമ്മേടെ വയറ്റിൽ അതെങ്ങനെയാ അച്ഛന്റെ അല്ലെമോൻ

ആതിര ഊറി ചിരിച്ചു എടി പെണ്ണെ നിന്നെ ഉണ്ടല്ലോ ജീവൻ ആതിരയുടെ കവിളിൽ മുത്തമിട്ടു ചേർത്ത് പിടിച്ചു……………

രചന: Rajeena As

Leave a Reply

Your email address will not be published. Required fields are marked *