“‘ഇക്കാ

രചന : നാഫി

“‘ഇക്കാ

ഉം…

ഒന്നിങ്ങു നോക്കിയേ…

പറ

ഇക്കാ … നോക്കാൻ പറഞ്ഞിട്ട്…

നീ പറഞ്ഞോ ന്റെ നാഫിയെ… ഞാൻ കേൾക്കുന്നുണ്ട്

അത് പറ്റൂല.. എന്റെ മുഖത്തേക്ക് നോക്കിയെ..

എന്നാ പറ… കയ്യിൽ ഉള്ള ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു..

ഇങ്ങൾക്ക് ശരിക്കും എന്നോട് സ്നേഹം ണ്ടോ..

എന്താടി ഇപ്പോ അങ്ങനൊരു ചോദ്യം… നിന്നെ തന്നെ കെട്ടണം എന്നും പറഞ്ഞു വീട്ടിൽ പുകിലുണ്ടാക്കി… അവസാനം കെട്ടും കഴിഞ്ഞു ഒരു ട്രോഫിയും ആയി..

എന്നിട്ട് ഇപ്പോഴാന്നോ ചോദിക്കുന്നെ സ്നേഹണ്ടോന്ന്

അതല്ല ഇക്ക…

പിന്നെ ഏതാ…

ഇങ്ങള് എന്താ ഞാൻ എഴുതുന്ന ഒരു പോസ്റ്റിനും ലൈക്‌ ചെയ്യാത്തെ… കമെന്റും ഷെയറും ഒന്നുല്ല.. അത്രക്ക് ബോർ ആണോ എന്റെ എഴുത്ത് … ചോദിച്ചതേ ഓർമ്മയുള്ളൂ… പിന്നെ ഒരു ആർത്തു ചിരിയാണ് ഉണ്ടായത്… ചിരി എന്ന് പറയാൻ ഒക്കൂല… അട്ടഹാസം.

ചിരിക്കേണ്ട !!ഞാൻ പറഞ്ഞത് സത്യല്ലേ… ഇങ്ങൾക്ക് എന്നെ പണ്ടേ ഒരു വേറെ കാണലാ…

എന്തോന്നാ… വേറെ കാണലോ ശരിയാ… എല്ലാരേയും കാണുന്ന പോലെ നിന്നെ കാണാൻ പറ്റുമോ… നീ എന്റെ ഫാര്യ അല്ലേ ഫാര്യ…

ആ വിചാരം ഉണ്ടല്ലേ… ഭാഗ്യം !! എന്നിട്ടാണോ എന്നോട് ഇങ്ങനെ !! ഒരു സ്നേഹുല്യ

എപ്പോ നോക്കിയാലും ചിറകില്ലാത്ത ഇങ്ങളെ ആ തേരിൽ കുറെ ഉലാത്തണം… ചെങ്ങായിമാരെ കൂടെ സിനിമക്ക്‌ പോകണം… അതും അല്ലെങ്കിൽ ഫോണിൽ തോണ്ടി ഇരിക്കണം..

തന്നെ !തന്നെ ഫോണിൽ തൊടാത്ത ഒരാൾ വന്നേക്കുന്നു.. അത് കൊണ്ടാണല്ലോ ഇന്നലെ ഒരു കട്ടൻ കിട്ടാൻ എനിക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയക്കേണ്ടി വന്നത്…

അതേയ്… !എന്റെ പോസ്റ്റിൽ കയറി ഗോൾ അടിക്കേണ്ട ഇന്നലെ ഒരിത്തിരി നേരം ചായ കിട്ടാൻ വൈകിയതിനാ…അത് വെള്ളം വെച്ചു ഗ്യാസ് on ആകാൻ മറന്നു പോയതാ… അല്ലാതെ ഫോണിൽ കുത്തി ഇരുന്നിട്ട് അല്ല

വിശ്വസിച്ചു മുത്തേ…

എന്നാലും !എന്തൊക്കെ ആണേലും ഇങ്ങള് ലൈകീലല്ലോ എല്ലാരും നന്നായിട്ടുണ്ട് എഴുത്ത് തുടരണം എന്നൊക്കെ പറയും… പക്ഷെ ഞാൻ ആദ്യ നോക്കാറു ഇങ്ങള് കമന്റ് ഇട്ടോന്നാ…

ഇങ്ങൾക്ക് ഒരു കാര്യം അറിയോ… ഞാൻ എന്ത് നന്നാകാത്ത പോസ്റ്റ്‌ ഇട്ടാലും അപ്പോൾ സമീർ പറയും “”എന്റെ കസിൻ ആണ് ശ്രദ്ധിക്കണേ ന്ന് “‘ കുറെ ആൾകാർക്കു മെൻഷനും ചെയ്യും..

തീർന്നില്ല… ഷാനുക്ക ഞാൻ എന്ത്‌ എഴുതിയാലും അതെത്ര ബോർ ആണേലും നന്നായിന്നെ പറയൂ… 4k ലൈക്സ് കിട്ടിയ എഴുത്തുകാരനാ…നമുക്ക് ഒരുമിച്ചു പോസ്റ്റ്‌ ചെയ്യാടീ എന്നാ എപ്പോഴും പറച്ചിൽ…അതിന് മുതിർന്നാൽ നമ്മൾ സസി ആകും…

പിന്നേ വേറെ ഒരുത്തൻ ഉണ്ട്… മ്മളെ സ്വന്തം സാനുക്ക… പൈങ്കിളി മാത്രമേ എഴുതൂ..അല്ലെങ്കിൽ അതെ അവനു അറിയൂ എന്നാ പലരുടെയും ധാരണ… പക്ഷെ അങ്ങനെ അല്ലാട്ടോ ഇക്കാ..അതൊരു encyclopedia ആണ്.. ഫാൻസുകാരെ കൊണ്ട് തലയിൽ മുണ്ട് ഇട്ടാ നടപ്പ്… അസൂയാലുക്കളാ ചുറ്റും.. കുഞ്ഞോളുടെ കഥ എഴുതി അവസാനം സീരിയസ് ആയിട്ട് ഒരെഴുത്ത്‌ എഴുതിയാൽ അത് ആർക്കും പറ്റൂല…

ഇനീം ണ്ട്.. മെൻഷൻ ചെയ്തു കൊല്ലുന്ന മുജു… കമന്റ് ബോക്സിൽ ജിമിക്കി കമ്മൽ കളിക്കുന്ന ഷാഫിക്ക ഇബ്രുക്കാ..

ഇതൊന്നും അല്ലാത്ത വേറെ ചിലരുണ്ട്.. പകൽ നല്ല വെള്ളരി പ്രാവിന്റെ കുപ്പായമിട്ടു സമാധാനം വാരി വിതറും… രാത്രി ആയാലോ നല്ല പൂവാലൻ കോഴിയുടെ കുപ്പായമിട്ട് ഇൻബോക്സിൽ വന്ന് ഒരു വിളിയുണ്ട്

കൊ കൊ ക്കോ എന്നും പറഞ്ഞ്…. പക്ഷെ… ഇവരൊക്കെ എനിക്ക് തരുന്ന സ്നേഹം… അതാണ് സപ്പോർട്ട്… കണ്ടു പഠി…

കെട്ടിയോൻ ആണ് പോലും… ഹും… “”മതിയടി നിന്റെ പൊട്ടാസ്… ന്നാ ന്റെ മോൾ ഒരു കാര്യം ചെയ്യൂ നാളെ ഒരു കഥ പോസ്റ്റ്‌ ചെയ്യ്… എന്നിട്ട് ഞാൻ കമെന്റ് ഇടാം “‘എന്റെ ഭാര്യയാണ് ഒന്ന് ശ്രദ്ധിക്കണേ “‘എന്ന്

ദേ….!!വീണ്ടും കളിയാക്കൽ… സ്നേഹല്ല്യാത്ത ങ്ങളോട് പറഞ്ഞിട്ടു കാര്യല്ല…

കൊടുക്ക്‌ റബ്ബേ ഈ കാളിക്ക്‌

എന്ത് തരുന്ന കാര്യാ…

നിനക്ക് കൊറച്ചു അന്തം തരാൻ ഞാൻ അള്ളാഹനോട് പറഞ്ഞതാ

ഞാൻ പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടാ… നിക്കാഹ് കഴിഞ്ഞ ഉടനെ എന്തൊക്കെ പുകലായിരുന്നു..

നേരം വെളുക്കും വരെ ഇങ്ങൾക്ക് ഫോണിൽ കുറുകണം എന്റെ പാട്ടു കേൾക്കാതെ ഇങ്ങള് എന്നേലും ഉറങ്ങീട്ട്ണ്ടാ… എനിക്ക് വേണ്ടി എത്ര ചുടു ചുംബനങ്ങൾ ആ ഫോൺ ഏറ്റു വാങ്ങി…

ക്ലാസ്സിൽ കയറാൻ സമ്മതിക്കാതെ ബീച്ചിലും തിയേറ്ററിലും കൊണ്ട് പോയി അവസാനം അറ്റൻഡൻസ് ഇല്ലാതെ exam എഴുതാൻ പറ്റൂലാന്ന് Hod പറഞ്ഞപ്പോ എനിക്ക് മഞ്ഞപിത്തം ആയിരുന്നു എന്നും പറഞ്ഞ് മെഡിക്കൽ ലീവ് വരെ ഉണ്ടാക്കി തന്ന ആളാ…

ഇപ്പോഴാ…

ഞാൻ ഒന്ന് വീട്ടിൽ പോയാൽ വിളിക്കൂല… വിളിച്ചാൽ ആകെ ചോദ്യം പാത്തു എന്തേ ന്ന്.. ബീച്ചിൽ പോകണം ചോദിച്ചപ്പോൾ ഉണ്ടായ കഥ ഞാൻ പറയുന്നില്ല…

ഞാൻ ഉണ്ടായിട്ടാ ഇങ്ങളെ പ്രോഡക്റ്റ് ഉണ്ടായേ… അത് മറക്കേണ്ട….

എന്റെ നാഫിയെ….

ശരിക്കും നിന്റെ പ്രശ്നം ന്താ… ഞാൻ ലൈക്‌ തരാത്തതോ അതോ ബീച്ചിൽ പോകാത്തതോ…

ലൈക്‌ തരാത്തതു തന്നെയാ…

എന്നാ പറ ഏതിനാണു ഞാൻ ലൈക്‌ ചെയ്യേണ്ടേ… നീ പറഞ്ഞാൽ മതി..

ചോദ്യം കേട്ടാൽ തോന്നും എല്ലാം വായിച്ചിട്ട് ഇരിക്കുന്ന പോലെ…

എന്നാ ഞാൻ നീ തൂലികക്ക് കത്തെഴുതി മണിയടിചതിനു ലൈക് ചെയ്യാം… പാത്തുന് വേണ്ടി എഴുതിയത് കമന്റ് ചെയ്യാം… മ്മടെ ഉപ്പൂപ്പാക്കു പണി കൊടുത്ത കഥ ഷെയറും ചെയ്യാം…

കുറച്ചു നേരത്തിനു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..

“ഗള്ളൻ…. എല്ലാം ഒളിഞ്ഞിരുന്നു കാണുന്നും വായിക്കുന്നും ഉണ്ട്… എന്നിട്ട് ദൈവത്തെ പോലെ മിണ്ടാതിരിക്കാണ് അല്ലേ… ”

തീർന്നില്ല ! പോക്കറ്റിൽ മാറ്റി വെച്ച ഫോൺ എടുത്ത് വാട്സ്ആപ്പ് ഓൺ ആക്കി ഞാൻ കുത്തികുറിച്ച എല്ലാത്തിന്റെയും ലിങ്ക് ഒരുപാട് പേർക്ക് ഷെയർ ചെയ്തതായി കണ്ടു… കൂടെ ഒരു ക്യാപ്ഷനും

“‘പ്രിയതമ തൂലിക ചലിപ്പിച്ചു തുടങ്ങി “‘

അല്ലെങ്കിലും എനിക്കു അറിയാം ങ്ങൾക്ക് എന്റെ അടുത്ത് നല്ല സ്നേഹം ഉണ്ടെന്ന്….

ഇത് വരെ അങ്ങനെ അല്ലായിരുന്നല്ലോ..

അത് ഞാൻ പരീക്ഷിച്ചതാണ്… ഉള്ളിൽ ഉള്ളത് പുറത്ത് വരട്ടെ എന്ന് കരുതി…

മറ്റൊന്നും കൊണ്ടല്ല പറയാഞ്ഞത്.. . നിന്റെ അഹങ്കാരം കൂടിയാൽ അതും ഞാൻ തന്നെ കാണേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്…

ഉത്തരം മുട്ടിയപ്പോൾ ഒന്നും നോക്കിയില്ല ചുംബന വീരൻ ഫഹദ് ഫാസിലിനെ മനസ്സിൽ ധ്യാനിച്ചു കൊടുത്തു… കവിളത്തൊരു ചുടു ചുംബനം…

*ശുഭം * ******

അതങ്ങനെയാണ്… നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് നൽകുന്ന സ്നേഹവും പിന്തുണയും അതിന്റെ പിൻബലം ഒന്നു വേറെയാണ്…

ചിലർക്ക് അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല… പക്ഷെ അവരുടെ മനസ് കൊണ്ട് ഒരു നൂറവർത്തി ലൈകും കമന്റും ഷെയറും ചെയ്തു കഴിഞ്ഞിട്ടുണ്ടാകും…

കളിയാക്കുന്നവർ ചുറ്റും ഉണ്ടാകും… പക്ഷെ നമുക്ക് പ്രിയപ്പെട്ട ഒന്നോ രണ്ടോ പേരുടെ സപ്പോർട്ടും സ്നേഹവും മതി … അത് തന്നെയാണ് നമുക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരം ❤

************
ശുഭം

രചന : നാഫി

Leave a Reply

Your email address will not be published. Required fields are marked *