ഇന്ന് ഹരിയുടെയും മായയുടെയും അഞ്ചാം വിവാഹ വാർഷികം ആണ്.

രചന :അഖില

ഇന്ന് ഹരിയുടെയും മായയുടെയും അഞ്ചാം വിവാഹ വാർഷികം ആണ്.

ഇന്ന് തന്നെയാണ് അവരുടെ സ്വപ്നമായിരുന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങും…

ചടങ്ങിൽ അധികം ആളുകളെയൊന്നും ക്ഷണിച്ചിട്ടില്ല.. ഹരിയുടെ കുറച്ച് ഫ്രണ്ട്സിനെയും, സഹോദരിമാരെയും, പിന്നെ തന്റെ വീട്ടുകാരെയും മാത്രം..

പാലു കാച്ചാൻ സമയമായെന്ന് പറഞ്ഞു തന്റെ അമ്മ..

“രണ്ട് പേരും കൂടി വരാനുണ്ട്”.. താൻ പറഞ്ഞു..

“ആരാണ് മായേ..” ഹരി ചോദിച്ചു…

മുറ്റത്ത് ഓട്ടോ നിർത്തുന്ന ശബ്ദം കേട്ടു.. അതിൽ നിന്നും രണ്ട് പേർ ഇറങ്ങി.. ഹരിക്ക് അത്ഭുതമായിരുന്നു അവരെ കണ്ടപ്പോൾ… അവന്റെ അച്ഛനും, അമ്മയും.. കയ്യിൽ വലിയ ബാഗും ഉണ്ട്… മായയെ അവനൊന്ന് നോക്കി.. തന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ എന്ന ഭാവം ഉണ്ടായിരുന്നു ആ നോട്ടത്തിൽ…

ഹരി അറിയാതെ ആണ് അവരെ വിളിച്ചത്… അവന്റെ അച്ഛനും, അമ്മയും ഇനി ഇവിടെ വേണം തങ്ങൾക്കും തങ്ങളുടെ ഒരേ ഒരു മകനും കൂട്ടായി.. ചടങ്ങുകൾ അമ്മയെ കൊണ്ട് ചെയ്യിപ്പിച്ചു…

വീട് മൊത്തം വന്നവരോക്കെ കണ്ടു്.. എല്ലാവർക്കും നല്ലോണം ഇഷ്ടായി… 3മുറി ഉണ്ട്.. ഒന്ന് തങ്ങളുടെ മുറി.. ഒരു മുറി ഹരിയുടെ അച്ഛനും, അമ്മയ്ക്കും വേണ്ടി.. വേറെ ഒരു മുറി സഹോദരിമാർ വരുമ്പോൾ ഉപയോഗിക്കാൻ…

ഹരിയുടെ മുഖത്തെ ചിരി അത് കാണാൻ ആണ് തനിക്ക് എന്നും ഇഷ്ടം… താൻ ഹരിയെ പരിചയപ്പെട്ടത് ഓർത്ത് പോയി.. ജീവിതം ഒരു പെണ്ണ് കാരണം നശിച്ചു എന്നു പറഞ്ഞ ആൾ…

ഒരിക്കൽ അവൻ തന്നോട് പറഞ്ഞ കഥ… ചെറുപ്പം മുതൽ കണ്ട് തുടങ്ങിയ ഒരു മുസ്ലിം പെൺകുട്ടി… തന്റെ വീട്ടിൽ നിന്നും കാണാവുന്ന ദൂരത്ത് അവളുടെ വീട്… ഇഷ്ടമായിരുന്നു മനസ്സിൽ അവളോട്.. അവൾക്ക് തിരിച്ചും.. വളർന്നപ്പോൾ

ഇഷ്ടം കൂടിയതെയുള്ളു… പക്ഷേ ഒരിക്കലും ഒന്നാകാൻ പറ്റില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അല്പം അകലം പാലിച്ചു… പക്ഷെ അവൾ അവനെക്കാൾ താൽപര്യം കാണിച്ചു… എന്നും ഫോണിലൂടെ സംസാരിക്കും.. വീട് അടുത്തായത് കൊണ്ട് എന്നും കാണുകയും ചെയ്യും…

ഒരു ദിവസം അവള് അവനെ ഫോൺ വിളിച്ചു അറിയിച്ചു.. അവളുടെ കല്യാണം ഉറപ്പിച്ചെന്ന്.. പക്ഷെ അവൻ എന്ത് ചെയ്യണമെന്നറിയാതെ ഒന്നും മിണ്ടാതെ നിന്നു.. ഹരിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശം ആണ്.. വാടക വീട്ടിൽ

ആണ് താമസം.. ബിരുദം വരെ പഠിച്ചു.. നല്ല മിടുക്കൻ തന്നെയായിരുന്നു.. അച്ഛന്റെയും അമ്മുടേയും മൂത്ത പുത്രൻ ഒരേ ഒരു പുത്രൻ… അച്ഛന് നല്ല ജോലി എല്ലാം ഉണ്ടായിരുന്നു… കള്ള് കുടി കാരണം ജോലി നഷ്ടപെട്ടു.. അസുഖം ബാധിക്കുകയും ചെയ്തു… അതോടെ ഡിഗ്രി കഴിഞ്ഞ് പഠിപ്പ് നിർത്തേണ്ടി വന്നു…

രണ്ട് സഹോദരിമാരെ കെട്ടിച്ചയക്കാൻ വേണ്ടി പിന്നീട് ജോലിക്ക് പോകേണ്ടി വന്നു… രണ്ട് സഹോദരിമാരേയും മാന്യമായി കെട്ടിച്ചു വിട്ടു.. അതിൽ കടമാണ് അതോണ്ട് തന്നെ ജോലിക്ക് പോകുന്ന പൈസ കടം വീട്ടാൻ മാത്രെ ഉള്ളൂ.. പിന്നെ

വാടക, വീട്ടു ചിലവ്, മരുന്ന് എല്ലാം ഹരി മാത്രം ചെയ്യണം.. അതിനിടക്ക് എങ്ങനെ അവളെ സ്വീകരിക്കും ഞാൻ… പക്ഷെ അവൾക്ക് തന്നെ മാത്രം മതിയെന്ന് പറഞ്ഞു നിരന്തരം ഫോൺ ചെയ്ത് കൊണ്ടിരുന്നു… ഹരി ഇല്ലാതെ ജീവിക്കാൻ

കഴിയില്ല എന്ന അവളുടെ വാക്കിൽ അവൻ അവളെയും കൊണ്ട് നാട് വിടുകയായിരുന്നു… ഒരു ആഴ്ച അവർ ഒരു ലോഡ്ജിൽ താമസിച്ചു മനസ്സും ശരീരവും പങ്ക് വെച്ചു കൊണ്ട്..

നാട്ടിൽ തിരിച്ചെത്തി എല്ലാം റെഡി ആക്കി കല്യാണം രജിസ്റ്റർ ചെയ്യാം എന്നായിരുന്നു തീരുമാനം… വീട്ടിലേക്ക് തിരിച്ച് എത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശം ഉണ്ടായി…

പോകുന്ന വഴിക്ക് അവളോട് ഹരി പറഞ്ഞു “നീ എന്റെ കൂടെ നിൽക്കില്ലേ… പോലീസ് ചോദിച്ചാൽ നിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്ന് പറയില്ലേ..” അതിന് അവളുടെ മറുപടി എന്ത് വന്നാലും ഞാൻ നിന്റെ കൂടെ നിൽക്കും എന്നായിരുന്നു…

പോലീസ് സ്റ്റേഷനിൽ അവളുടെ മാതാപിതാക്കൾ… അവർ ഒരു അഭ്യർത്ഥന നടത്തി ഒന്ന് മകളോട് സംസാരിക്കണമെന്ന്… സംസാരം കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ പോലീസ് ചോദിച്ച ചോദ്യത്തിന് അവളുടെ മറുപടി

ഇങ്ങനെയായിരുന്നു.. “എന്റെ ഇഷ്ടമില്ലാതെയാണ് ഇവൻ എന്നെ വിളിച്ച് കൊണ്ട് പോയത് എന്നായിരുന്നു…” അതോടെ അത് കേസ് ആയി മാറി… 2 മാസം ജെയിൽവാസം…

ജയിലിൽ കിടന്നപ്പോൾ വേദന തോന്നിയത് അവളുടെ വാകുകളെ ഓർത്തായിരുന്നൂ.. തന്നെ കാണാൻ ആരും വന്നില്ല.. സ്വന്തം അച്ഛൻ, അമ്മ ഇവർ പോലും.. ഹരിയുടെ ഇൗ വാക്കുകളെ വേദനയോടെയാണ് മായ കേട്ടത്… ജയിലിൽ നിന്ന്

ഇറങ്ങിയ ശേഷം അവൻ ആദ്യം കയറി ചെന്നത് അവളുടെ വീട്ടിലേക്കാണ്… അവളെ ഇറക്കി വിടാൻ പറഞ്ഞു.. ഹരിയുടെ വിളി കേട്ടിട്ട് പോലും അവള് ഇറങ്ങി വന്നില്ല… മരിക്കും എന്ന ഭീഷണി പോലും അവള് കേട്ടില്ല… ഒരു കത്തിയും

അവന്റെ കയ്യിൽ ഉണ്ടായിരുന്നു… അതെടുത്ത് അവൻ ഇടത് കയ്യിന്റെ ഞരമ്പ് കട്ട് ചെയ്തു.. ഇതെല്ലാം അറിഞ്ഞിട്ടും അവളും, ആരും തിരിഞ്ഞ് നോക്കിയില്ല…

കുറച്ച് ഫ്രണ്ട്സ് ചേർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്… 2 ആഴ്ച അവിടെ കിടന്നു.. വീട്ടിലേക്ക് വന്നപ്പോൾ അച്ഛനും, അമ്മയും വീട് വിട്ട് പോയിരിക്കുന്നു.. ഒരു വീട്ടിൽ തനിച്ച് കൈ വയ്യാതെ അവൻ കിടന്നു.. രാത്രിയിൽ ഇരുട്ടിനെ അല്ല

അവൻ ഭയന്നത്‌.. ഏകാന്തതയെ ആണ്… ജീവൻ കൊടുത്ത് സ്നേഹിച്ച പെണ്ണും, ജന്മം നൽകിയ മാതാപിതാക്കളും തന്ന ഏകാന്തത…. മരണത്തെ ഇനിയും വരിക്കാൻ തോന്നിയിരുന്നു… പട്ടിണി കിടന്ന ദിവസങ്ങൾ പോലും ജീവിതത്തിൽ ഉണ്ടായി…

എല്ലാത്തിനും കുറച്ചെങ്കിലും തുണയായത് ചുരുക്കം ചില കൂട്ടുകാർ ആണ്… പക്ഷെ വലിയ നിലയിൽ ജീവിക്കുന്ന സ്ത്രീകളുമായി അടുപ്പം ഉണ്ടായി.. തന്റെ വേദന മറക്കാൻ അവന് ഇൗ വഴിയേ ഉണ്ടായിരുന്നുള്ളൂ… തന്റെ ശരീരം മാത്രം ആഗ്രഹിക്കുന്ന സ്ത്രീകൾ മനസ്സിൽ പുച്ഛമായിരുന്നു ഹരിക്ക് അവരോട്…

കേസിന് വേണ്ടി ഇടക്ക് കോടതി കയറി ഇറങ്ങുമ്പോൾ അവളുടെ വാക്കുകളെ സഹിക്കാൻ ഹരിക്ക് കഴിയുമായിരുന്നില്ല.. രാത്രികൾ അവന്റെ തലയിണ മാത്രം അവന്റെ കണ്ണുനീരിന്റെ നനവ് അറിഞ്ഞിരിക്കുന്നു… അവളുടെ കല്യാണം നടക്കുന്ന

രാത്രിയിലും വേദനയോടെ ഇരുന്നു.. ഇന്ന് അവള് ഭർത്താവിന്റെ മുന്നിൽ ഗമ കാണിക്കാൻ വേണ്ടി പറയുന്ന ന്യായങ്ങളും കേട്ട് കൊണ്ടിരിക്കുന്നു… ഇന്ന് അയാളുടെ കുഞ്ഞിന്റെ അമ്മ കൂടിയാണ് ആ പെണ്ണ്…

മായ ഹരിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ.. അവന് വേറെ ആരോടും തോന്നാത്ത ഇഷ്ടം മായയോട് തോന്നിയിരുന്നു… മായയും ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ച് വഞ്ചിക്കപ്പെട്ട ആൾ ആയിരുന്നു… ഒരേ തോണിയിലെ യാത്രക്കാർ…

ഒരു ദിവസം ഹരി മായയോട്‌ ഇഷ്ടം തുറന്ന് പറഞ്ഞു.. മായ സ്വീകരിക്കാൻ തയ്യാറായില്ല… “ഇനി ഒരാളുടെ ചതി വയ്യ എന്നു പറഞ്ഞു..” അവൻ പറഞ്ഞു “ഞാൻ വഞ്ചികില്ല.. എനിക്ക് നിന്നെ മാത്രം മതി..”

കുറേ നാളുകൾ കഴിഞ്ഞപ്പോൾ ഹരിയോട് മായയും ഇഷ്ടം തുറന്ന് പറഞ്ഞു… എന്നാൽ ഒരു കാര്യം എടുത്ത് പറഞ്ഞു.. “എന്നെ സ്നേഹിക്കുമ്പോൾ വേറെ പെണ്ണിനെ നോക്കരുത് ഞാൻ മാത്രമായിരിക്കണം..” അതിന് അവന്റെ മറുപടി “എനിക്ക് നിനെയാണ് വേണ്ടത് ” എന്നായിരുന്നു…

ചിലപ്പോൾ കളിയായിട്ട്‌ മായ പറയും.. “എനിക്ക് കൃഷ്ണന്റെ രാധ ആവേണ്ട.. രാമന്റെ സീത ആയാൽ മതി എന്ന്..” ഹരി എന്റെത് മാത്രമാണ്..

ഹരിക്കും, മായക്കും ദേഷ്യം പെട്ടെന്ന് വരും.. പിണക്കം അല്പം കൂടുതലാണ് രണ്ട് പേർക്കും.. മായ ആണ് ആദ്യം മിണ്ടുക.. കാരണം അവനോട് മിണ്ടാതിരിക്കാൻ പറ്റില്ലായിരുന്നു… മായ എന്തും തുറന്ന് ചോദിക്കും… “നിനക്ക് ഇപ്പോഴും നിന്റെ കുറവുകൾ കണ്ട് ഇറങ്ങി പോയ പെണ്ണിനെ ആണോ ഇഷ്ടം എല്ലാം അറിഞ്ഞിട്ടും നിന്നെ സ്നേഹിക്കുന്ന എന്നേ സ്നേഹിക്കണം.” മായക്ക്‌ അറിയാം ഹരി തന്നെയാണ് സ്നേഹിക്കുന്നതെന്ന്…

ഇടക്ക് ഹരിയോഡ് ഒരു അമ്മയെ പോലെ പെരുമാറും… അത് അവന് ചിലപ്പോൾ ദേഷ്യം വരുത്താറുണ്ട്.. സ്നേഹം തുറന്ന് പറഞ്ഞത് അവനു നഷ്ടപ്പെട്ടത് തിരിച്ച് കൊടുക്കാൻ ആണ്…

അവനു ഒന്നും ഇല്ലെന്ന് അവൻ ഇടക്ക് പറയും “എല്ലാം നമുക്ക് ഒന്നിച്ച് നേടിയെടുക്കാം” മായയുടെ പല്ലവി അതാണ്…

ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സ്, ആരോഗ്യം ഇവ ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ച് നിൽക്കാം. ഹരി മായയെ ഒരുപാട് സ്നേഹിക്കുന്നു അതോണ്ട് ആദ്യമൊക്കെ അവളെ തന്റെ കഷ്ടപ്പാട് ജീവിതത്തിലേക്ക് വിളിക്കേണ്ട എന്ന് കരുതി അവഗണിച്ചു.

പക്ഷേ മായ പിന്മാറാൻ തയ്യാറല്ലായിരുന്നു… അവനെ കെട്ടാൻ വീട്ടുകാർ ചെറിയ എതിർപ്പ് കാട്ടിയെങ്കിലും അവളുടെ വാശിക്ക് മുന്നിൽ അവർ സമ്മതം മൂളി… കല്യാണം ചുരുങ്ങിയ ആളുകളെ മാത്രം വിളിച്ച് ഗുരുവായൂർ നടയിൽ വെച്ച്…

കല്യാണം കഴിഞ്ഞ രാത്രി താൻ അവന്റെ കയ്യിൽ ആണ് നോക്കിയത്.. ഇടത് കയ്യിൽ പാടുണ്ട്. പ്രണയം നൽകിയ മുറിപ്പാട്. ആ കയ്യിൽ തലോടിക്കൊണ്ട് ചുംബനം നൽകി. അന്ന് ഒറ്റപ്പെടലിൽ ഒരു തലോടൽ കൊതിച്ച ആ കയ്യിൽ ഇന്ന് താൻ നൽകുന്നു സമ്മാനം..

ഇന്ന് ആഗ്രഹങ്ങൾ കുറച്ചെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞു. വേറെ താമസം ആണെങ്കിലും അച്ഛന്റെയും, അമ്മയുടെയും കാര്യങ്ങൾ എല്ലാം ഹരി തന്നെയാന്നു നോക്കുന്നത്…. സഹോദരിമാർ വരാറും ഉണ്ട്…

ഹരിയുടെ അച്ഛനെയും, അമ്മയെയും കുറ്റം പറയാൻ പറ്റില്ല..ഒരേ ഒരു മകൻ ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഉള്ള വിഷമം ആകാം… പിന്നെ നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി… മായയും കേട്ടിരുന്നു ഒന്ന്.. അവൻ തരികിട ആണെന്ന്… അത് പറഞ്ഞവനോട് മായ ഇങ്ങനെയാണ് പറഞ്ഞത് .. “അവന് നല്ലൊരു മനസ്സ് ഉണ്ട് .. ഒരുപാട് വേദന അനുഭവിച്ച ഒരാള് ആണ്..”

ഇന്ന് ഒരു മകൻ ഉണ്ട് ഞങൾക്ക്. രണ്ട് പേർക്കും ജോലി ഉണ്ട്… ഹരിയുടെ അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ തന്നെയാണ്… ഹരിക്ക് നഷ്ടപ്പെട്ടത് തിരിച്ച് കൊടുക്കാൻ കഴിഞ്ഞൂ എന്ന് വിശ്വസിക്കുന്നു. ഹരിയുടെ സന്തോഷമാണ് എന്റെ ഏറ്റവും വലിയ സന്തോഷം…

ഒരു ആഗ്രഹമെ എനിക്കുള്ളൂ ഹരി പറയണം എന്നോട് “ഇനി എത്ര ജന്മങ്ങൾ ഉണ്ടായാലും മായ മാത്രമായിരിക്കണം എന്റെ ഇണ” എന്ന്…

സ്നേഹത്തോടെ

രചന :അഖില

Leave a Reply

Your email address will not be published. Required fields are marked *