ഇഷ്ടം പ്രകടിപ്പിക്കുന്ന ഒരു വാക്കോ നോക്കോ സ്പർശമോ ഇന്നേവരെയും എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിട്ടില്ല…

രചന: മനു പി എം

കല്യാണമണ്ഡപത്തിൽ പ്രജ്ഞയാറ്റ പോലെ താലിക്കായി കഴുത്തു കുനിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നിർവികാരിതയായിരുന്നു..

കാരണം പെട്ടെന്നുള്ള അച്ഛൻെറ മരണവും ജീവിതം രണ്ടറ്റം മുട്ടിക്കാൻ എൻറെ സഹോദരന്റെ കഷ്ടപ്പാട് കണ്ടിട്ടാണ്

ചേച്ചിമാരെ രണ്ടു പേരെയും ഒരുവിധം കല്ല്യാണം കഴിപ്പിച്ചയച്ച ബാദ്ധ്യതമാറി വരുന്നതേയുള്ളു ..

അതിനാൽ ഏട്ടന്റെ ബുദ്ധിമുട്ട് അറിഞ്ഞു ഞാനെന്റെ പഠിപ്പ് പകുതിയിൽ നിർത്തിയിരുന്നു… അപ്പോഴൊക്കെ വളരെ വേദന തോന്നിയിരുന്നു..അപ്പോൾ ഒക്കെ. ആരും കാണാതെ ഞാനാ സങ്കടം കരഞ്ഞു തീർക്കും……

എനിക്ക് എന്റേതായ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു…. പ്രതീക്ഷകളുണ്ടായിരുന്നു പക്ഷെ… എല്ലാം ഒരറ്റൊ നിമിഷം കൊണ്ട് ഇല്ലാതായി..

പഠിപ്പ് നിർത്തിയ കാര്യതിന് എല്ലാവരിൽ നിന്നും ഒരുപാട് കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടുണ്ട് ഞാനപ്പോൾ എന്നിലെ ശരികളിൽ മാത്രം ഉറച്ചു നിന്നു… മറ്റുള്ളവർ പറയുന്ന ശകാരവർഷങ്ങൾ നിശബ്ദയായിയേറ്റു വാങ്ങി .ആരോടും തർക്കിക്കാനോ വഴക്കിടാനോ എനിക്ക് താല്പര്യമില്ലായിരുന്നു

എന്റെ മുറികളുടെ നാല് ചുവരുകൾക്കപ്പുറം ഞാനെന്റെ ലോകം ചെറുതാക്കി.. അല്ലെങ്കിൽ തന്നെ തനിയെ എവിടെയും പോകാൻ അവകാശമില്ലായിരുന്നു

എവിടെ പോകണമെങ്കിലും അമ്മയോ ഏട്ടനോ കൊണ്ടുപോകണം.. ഫ്രണ്ട്സിനെ കൂടെ പോലും വിടാൻ ഏട്ടന് താൽപര്യമില്ലായിരുന്നു ..

അത്രയേറെ ശ്രദ്ധാലുവായിരുന്നു ഏട്ടൻ ഓരോ കാര്യത്തിലും..

കല്ല്യാണ കാര്യം വന്നപ്പോൾ എനിക്ക് ഒരു വിവാഹത്തിനോട് തീരെ താല്പര്യമില്ലെന്ന്…. ഞാനത് തുറന്നു പറഞ്ഞു കഴിഞ്ഞു പക്ഷേ ആരും അത് അംഗീകരിക്കാൻ തയ്യാറയല്ലായിരുന്നു..

അങ്ങനെ എല്ലാവരുടെയും സമ്മർദ്ദത്തിനു വഴങ്ങി… കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു..എനിക്ക്..

അന്ന് ഇരുപ്പത്തിയഞ്ച് വയസ്സായിരുന്നു എന്നേക്കാൾ പതിനഞ്ച് വയസ്സ് കൂടുതൽ ഉള്ള മധുച്ചേട്ടനെ എനിക്ക് എൻറെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഇഷ്ടം തോന്നിയില്ല..

എനിക്കൊരു ജീവിതം കൂടി ഉണ്ടായിട്ട് ഏട്ടൻ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ എന്നുള്ള… ഏട്ടന്റെ വാശിയും അമ്മയുടെ കുറ്റപ്പെടുത്തലും ആണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എന്നെ കൊണ്ടെത്തിച്ചത്

ഇപ്പോഴും ആലോചിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പക്ഷേ എനിക്ക് അവരോടുള്ള വാശിയുടെ പുറത്തല്ലേ ഞാൻ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തത് ..

കല്യാണത്തിന് മുൻപ് മധുച്ചേട്ടൻെറ അമ്മയുടെ കണ്ണിരും അയാളുടെ ഇടക്കുള്ള ഫോൺ വിളിയും അപേക്ഷ പറച്ചിലും കൊണ്ടു ഒടുവിൽ ഞാൻ അയാളുടെ താലിക്ക് മുന്നിൽ തലകുനിച്ചു..

ഞാൻ വേണ്ടെന്നു വെച്ച എന്റെ ജീവിതം കൊണ്ടു മറ്റൊരാൾക്കൊരു ജീവിതമുണ്ടാകട്ടെയെന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ

പക്ഷേ ആ വീട്ടിലേക്ക് വലുതുകാൽ വച്ച് കയറിയപ്പോൾ എൻറെ ജീവിതമാകെ തകിടം മറിയുകയായിരുന്നുവെന്ന് ഞാനാറിയാതെ പോയി

അതുവരെ ഉണ്ടായിരുന്ന മുഖം ആയിരുന്നില്ല മധുച്ചേട്ടൻെറ അമ്മയ്ക്ക് അതുവരെ കണ്ട മധുച്ചേട്ടനെ അല്ലായിരുന്നു ഞാൻ പിന്നെ കണ്ടത്

അമ്മയുടെ വാക്കിനപ്പുറം എന്നോട് ഒരു വാക്ക് മിണ്ടാനോ പുറത്തേക്ക് കൊണ്ടു പോകാനോ എന്തിനു ഒരുമിച്ചിരിക്കാനോ… ഒരുമിച്ച് ഒരു മുറിയിൽ ഉറങ്ങാനോ അമ്മയെ ഭയക്കുന്ന ഒരു മകൻ..

അടുത്തോട്ട് സ്നേഹത്തോടെ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞു മാറി…

സ്നേഹമുള്ള ഒരു വാക്കോ… നോക്കോ തലോടലോ അയാളിൽനിന്നും ഏൽക്കാൻ മനസ്സ് ചിലപ്പോൾ വല്ലാതെ കൊതിച്ചിട്ടുണ്ട്..

ഓരോ ദിവസം കഴിയുംതോറും ഭർതൃവീട്ടിൽ താമസം എന്നിൽ അസ്വസ്ഥത നിറച്ചു..

ഒന്നുറക്കെ മിണ്ടാനോ ചിരിക്കാനോ കരയാനോ… ടിവി കാണാനോ.. ഒരു ലൈറ്റ് ഇടാനോ ഫാൻ ഇടാനോ അവകാശമില്ലാത്ത ഒരു വീട്.

ഒരു മരുമകളുടെ ഉത്തരവാദിത്വങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും അവർക്ക് കിട്ടേണ്ട പരിഗണനകൾ വെട്ടികുറച്ച ഒരു വീട്…

പലപ്പോഴും അമ്മയും അനിയനും അനിയത്തിയും… ക്രൂരമായി പരിഹസിച്ചു ചിരിക്കുമ്പോഴും അവർക്കൊപ്പം കൂടുന്നതല്ലാതെ തനിക്കനുകൂലമായി ഒരു വാക്കുപോലും മധുവേട്ടൻ മിണ്ടിയിരുന്നില്ല..

അതെന്നിൽ വല്ലാത്ത വേദനയാണ് നിറച്ചത്

കല്യാണം കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ മധുവേട്ടൻ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി. എന്നെ കൂട്ടികൊണ്ടു പോകു എന്നുള്ള എന്റെയും അമ്മയുടെയും അപേക്ഷ ദയയില്ലാതെ തട്ടികളഞ്ഞു മധുവേട്ടൻ യാത്ര പറഞ്ഞിറങ്ങി..

പിന്നീടുള്ള എന്റെ ശൂന്യനിമിഷങ്ങൾ എന്നിൽ ഏകാന്തതയുടെ ഭ്രാന്തൻ നിമിഷങ്ങളാണ് സമ്മാനിച്ചത്

മധുവേട്ടൻ പോയതോടെ അതുവരെ ഉണ്ടായിരുന്ന മുഖം ആയിരുന്നില്ല മധുച്ചേട്ടൻെറ അമ്മയ്ക്ക്.. അതുവരെ കണ്ട സ്നേഹമല്ലായിരുന്നു മധുച്ചേട്ടന്റെ അനിയനും, ഭാര്യയ്ക്കും ഞാൻ പിന്നെ കണ്ടത്

കുത്തു വാക്കുകൾ കൊണ്ട് അവരെന്നെ ഒറ്റ പെടുത്തുമ്പോളും… മധുവേട്ടന്റെ ഒരുഫോൺ കാൾ മാത്രം മതിയാരുന്നു എനിക്ക്

കല്യാണം ഉറപ്പിച്ചു കഴിഞ്ഞു മണിക്കൂറുകളോളം സംസാരിച്ചിരുന്നയാൾ ഒരു ദിവസം ഒരു കാൾ പോലും ചെയ്യാതായി…

അങ്ങോട്ട്‌ വിളിച്ചാൽ ജോലിത്തിരക്കു പറഞ്ഞു കാൾ കട്ട്‌ ആകും

എനിക്കെന്റെ ഇഷ്ടങ്ങൾ പലതും ഉപേക്ഷിക്കേണ്ടി വന്നു നല്ല ആഹാരങ്ങൾ വസ്ത്രമോ ഒന്നു നന്നായി ഒരുങ്ങുകയോ ചെയ്യുന്നത് മഹാപാപമായി ഇവിടെ ചിത്രീകരിക്കപ്പെട്ടു..

ഏറ്റവും കൂടുതൽ നോവിച്ചത് സ്വന്തം വീട്ടിലേക്ക് പോകാൻ ഉള്ള അനുമതി നിഷേധിച്ചതും സ്വന്തം വീട്ടുകാർ ഫോൺകോൾ നിരോധിച്ചതു മാണ്..

ഭർത്താവിനെക്കാൾ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതും കുറ്റം കണ്ടുപിടിക്കുന്നത് അനിയനും ഭാര്യയും അമ്മയും കൂടിയായിരുന്നു

അനിയന്റെ ഭരണം.. എന്റെ ദേഹത്ത് കൈ വെക്കുന്ന എടുത്തോളാം എത്തിയപ്പോഴേക്കും തിരിച്ചു പ്രതികരിക്കേണ്ടി വന്നു,,.

എന്റെ പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല ഒരു പക്ഷേ എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നുള്ള ഒരു ചിന്തയാകാം അവനെ അതിന് പ്രേരിപ്പിച്ചത്

ഒടുവിൽ എന്റെ ഏട്ടന്റെയും മധുവേട്ടന്റെയും ബന്ധുക്കളുടെ സമ്മർദ്ദമേറിയപ്പോൾ മധുവേട്ടൻ ജോലി മതിയാകി നാട്ടിൽ വന്നു..

അതോടെ വീട്ടിൽ വഴക്കുകളുടെയെണ്ണം കൂടി കൂടി വന്നു

ആഹാരവും.. മിണ്ടാട്ടം നിഷേധിച്ച് ഭർത്താവും അവരുടെ കൂടെ കൂടിയപ്പോൾ വിശന്നു കിടന്ന എന്നെ അദ്ദേഹം ഓർത്തതേയില്ല

വഴക്ക് മൂത്ത അടുക്കള അടച്ചു പൂട്ടിയപ്പോൾ പൊതിച്ചോറ് വാങ്ങി പങ്കിട്ട് കഴിക്കുന്ന അവരുടെ മുന്നിൽ വിശന്നൊട്ടിയ വയറുമായി ഞാൻ കണ്ണീരോടെ നിന്നു

എനിക്ക് അത്ഭുതം തോന്നിയത് സ്വന്തം ഭാര്യ വിശന്നിരിക്കുമ്പോൾ എങ്ങനെയാണ് താലി കെട്ടിയവനും എങ്ങനെ ആഹാരമിറങ്ങുന്നത് എന്ന ചിന്തയാണ്

തളർന്നു അവശയായി മയങ്ങി പോയ എന്റെ തോളിൽ ആരോ സ്പർശിക്കുന്നതറിഞ്ഞു ഞാൻ ഞെട്ടിയുണർന്നു….

മധുവേട്ടന്റെ സഹോദരി ശാരിയും ഭർത്താവ് രാജൻ ചേട്ടനുമായിരുന്നു അത്.. രാജൻ ചേട്ടനെ കുടുംബത്തിലെലാർക്കും ബഹുമാനം നിറഞ്ഞ സ്നേഹമാണ്

അദ്ദേഹത്തിന്റെ വാക്കുകളാരും തള്ളികളയാറില്ല…

വിശപ്പും സങ്കടവും കൊണ്ടു ഞാൻ നന്നേ അവശയായിരുന്നു……. എഴുന്നേൽക്കാൻ നോക്കിയപ്പോൾ തലചുറ്റും പോലെ….

എന്താ മോളെ നീയൊന്നും കഴിച്ചില്ലേ

ഇല്ലെന്ന് ഞാൻ പറഞ്ഞു…

അപ്പോൾ ഇന്നിവിടെയാരുമൊന്നും കഴിച്ചില്ലേ

മധു…. മധു ഇങ്ങോട്ട് വന്നേ… രാജേട്ടൻ നീട്ടി വിളിച്ചു…

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മധുവേട്ടന്റെ മുഖം വാതിൽക്കൽ പ്രത്യക്ഷമായി….

അന്ന് രാജൻ ചേട്ടൻ എല്ലാർക്കും നേരെ പൊട്ടി തെറിച്ചു…

ഇവൾക്കെന്താ ഇത്രയും ക്ഷീണം

എനിക്കറിയില്ല ഏട്ടാ അവൾക്ക് എന്തുപറ്റിയെന്ന്

ഇവൾ ആഹാരം കഴിച്ചോ ഇല്ലയോ നിനക്കറിയുമോ.,, ഇല്ല ഞാൻ ചോദിച്ചില്ല

എന്തുകൊണ്ട് ചോദിച്ചില്ല.. ഇവൾ നിന്റെ ഭാര്യയല്ലേ ഇവൾ ആഹാരം കഴിച്ചോ ഇല്ലയോ എന്ന് നിനക്ക് അറിഞ്ഞുകൂടെ…

അതിരിക്കട്ടെ നിങ്ങൾ കഴിച്ചോ,

ഞങ്ങൾ കഴിച്ചു

എന്നാൽ നീയിവളെ വിളിച്ചു കൊണ്ടുപോയി അവൾക്കുള്ള ആഹാരം വിളമ്പി കൊടുക്കു

അതിനു ഇവിടെ ആഹാരം ഒന്നും ഉണ്ടാക്കിയില്ല…

ഉണ്ടാക്കിയില്ലേ ?

പിന്നെ നിങ്ങൾ എവിടുന്ന് കഴിച്ചു

അത് ഹോട്ടലിൽ നിന്നും വാങ്ങി കഴിച്ചു

എത്ര പൊതി വാങ്ങി…!!

നാല് പൊതി

നാലും തീർന്നോ

അതെ ഞങ്ങൾ നാലുപേരും കഴിച്ചു.. ആരാ പൊതിച്ചോറ് വാങ്ങാൻ പോയത്

അത് ഞാനാണ്..

എന്തുകൊണ്ട് നീ ഓർത്തില്ല ഇവിടെ നിൻറെ ഭാര്യ ഉണ്ടെന്ന്

നീ ഒരു മനുഷ്യൻ ആണോടാ…. സ്വന്തം ഭാര്യ വിശന്നു കിടക്കുമ്പോൾ പൊതിച്ചോറ് വാങ്ങിക്കൊണ്ടുവന്ന അമ്മയും അനിയനും അനിയത്തിയും കഴിച്ചു

എന്നിട്ട് സ്വന്തം ഭാര്യക്ക് വാങ്ങണമെന്ന് നിനക്ക് തോന്നിയില്ലല്ലോ

എന്തൊരു ജന്മമാണ് നീ

നിൻറെ പെങ്ങളോട് ഞാനിങ്ങനെ ചെയ്താൽ സഹിക്കുമോ ഞാനിവളെ ഒന്നടിച്ചു നീ സഹിക്കുമോ

പെണ്ണിനെ തല്ലുന്നതല്ല ആണത്തം…

പെണ്ണിനെ തരംതാഴ്ത്തിയും അടിച്ചമർത്തിയുമല്ല നിന്റെയൊക്കെ വീമ്പു കാണിക്കുന്നത്..

നിന്നെയൊക്കെ ആണെന്ന് വിളിക്കാൻ തന്നെ അറപ്പാണ് സ്വന്തം ഭാര്യ വിശന്നു കിടക്കുമ്പോൾ അവൻ സദ്യയുണ്ണുന്നു

മധു അപമാനം കൊണ്ടു തലകുനിച്ചു നിന്നു

മുഖത്തേക്ക് നോക്കടാ എന്തുകൊണ്ടാണ് നീ ഇങ്ങനെ ചെയ്തത്

അമ്മ പറഞ്ഞു നാല് പൊതി വാങ്ങിയാൽ മതിയെന്ന്… മധു മെല്ലെ പറഞ്ഞു

അമ്മയാണോ അവളെ താലി കെട്ടിയത് അമ്മയ്ക്ക് വേണ്ടിയാണോ നീ ഇവളെ കെട്ടിയതു …

ചോദിക്കാനും പറയാനും അവൾക്ക് വീട്ടുകാരുണ്ടെന്നുള്ള കാര്യം മറക്കണ്ട ആരും ഒരു സ്ത്രീയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിന് ശിക്ഷ എന്താണെന്ന് അറിയുമോ നാലുപേർക്കും ആരും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു

പിന്നെ രാജൻ ചേട്ടൻ അമ്മയുടെ നേരെ തിരിഞ്ഞു.

നിങ്ങൾ ഒരു സ്ത്രീയാണ് നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു അവളെ പട്ടിണികിടാൻ നിങ്ങളുടെ ഒരു മോളാണ് ഇങ്ങനെ അനുഭവിക്കുന്നതെങ്കിൽ നിങ്ങൾ സഹിക്കുമോ…

സ്വന്തം മക്കളെ തമ്മിൽ തല്ലിച്ചു രസിക്കുന്ന കുടിലത നിറഞ്ഞ സ്ത്രീയാ നിങ്ങൾ

അവർ അപമാനഭാരത്താൽ തലകുനിച്ചു നിന്നു

ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ..

ഒടുവിൽ തർക്കം പരിഹരിക്കാൻ ഒറ്റ ഉപാധി അവർ മുന്നോട്ടുവെച്ചു ഷെയർചെയ്യുക…

അങ്ങനെ ഒന്നായി തീർന്നു ഭൂമിക്ക് മേലെ അനതയുടെ മരക്കുറ്റികൾ കൊണ്ട് അകലം തീർത്തു ഒപ്പം മനസുകളിലും ..

ഓർമ്മിക്കാൻ നല്ലതൊന്നും ബാക്കിവയ്ക്കാതെ അങ്ങനെ അനിയനും ഭാര്യയും അമ്മയും ഈ വീടിന്റെ പടിയിറങ്ങിപ്പോയി

അരുതേ… പോകരുതേ… എന്ന് യാചിക്കുന്നു ഉണ്ടായിരുന്നു എന്റെ മനസ്സ് അപ്പോഴും കാരണം ഒറ്റപ്പെടാൻ എനിക്ക് ആകുമായിരുന്നില്ല

പക്ഷേ അവരുടെ ഉള്ളിൽ എന്നും എനിക്ക് ഒരു ദുഷ്ട പരിവേഷം മാത്രമാണ് അവർ തന്നെ സൃഷ്ടിച്ചിട്ടുള്ളത്…

ഏകാന്തതയുടെ ഈ തീരത്ത് അക്ഷരങ്ങൾ മാത്രം കൂട്ടുപിടിച്ചിരിക്കുന്നു ഞാൻ മനസ്സിനെ പഴയ കാലത്തേക്ക് ഒന്ന് തുറന്നു വിടാറുണ്ട്…

കുന്നിക്കുരു പക്കിയും മയിൽപീലി ഒളിച്ചുവെച്ചും.

കളിവഞ്ചി ഒഴുകിയ കെട്ടി കൂട്ടിയ ബാല്യകാലത്തിലെ കുറച്ചു നല്ല ഓർമ്മകൾ

എവിടെയോ പാതിവഴിയിൽ മറന്നുപോയ പ്രണയ പൊട്ടു പോലെ ചില ഓർമ്മകൾ

ഇന്ന് എന്റെ എന്ന് പറഞ്ഞു ഓർമിക്കാൻ എനിക്ക് അല്ലാതെ മറ്റൊന്നും കൂട്ടുന്നില്ല..

മനസ്സിൽ ഉണരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ.

ഇതാണ് ജീവിതം…

ഓരോ മനുഷ്യന്റെയും നഷ്ടങ്ങളുടെയും മോഹഭംഗ്യങ്ങളും പേറിയുള്ള ജീവിത യാത്ര…

ഇന്നെനിക്കു കൂട്ടായി എന്റെ മോളുണ്ട് എന്റെ ഏകാന്തതയെ ധന്യമാക്കാൻ വന്നവൾ..

മധുവേട്ടന്റെ സ്വഭാവത്തിലും നേരിയ മാറ്റമുണ്ട്.. എന്നോട് സ്നേഹമുണ്ടോ എന്ന് ചോദിച്ചാൽ അതിനു ഇന്നും എനിക്കൊരുത്തരമില്ല

ഇഷ്ടം പ്രകടിപ്പിക്കുന്ന ഒരു വാക്കോ നോക്കോ സ്പർശമോ ഇന്നേവരെയും എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിട്ടില്ല..

ചിന്തകളെ മുറിച്ചു കൊണ്ട് അമ്മേ… എന്ന വിളിയോടെ ലെച്ചു മോളോടി വന്നെന്റെ കഴുത്തിൽ ചുറ്റി പിടിച്ചു…

അമ്മേ ദാ… അവിടെയൊരു പൂമ്പാറ്റ…

വാ.. ഞാൻ കാണിച്ചു താരാം… അവളെന്റെ കൈയിൽ പിടിച്ചു വലിച്ചു….

ഇനി ഓർമ്മകൾക്കു തല്ക്കാലം വിട ഞാൻ എന്റെ മോളുടെ കുസൃതികളുടെ ലോകത്തേയ്ക്ക് യാത്രയാകട്ടെ.. അവൾക്കൊപ്പം മറ്റൊരു തുമ്പിയായി…✍️✍️

തൽക്കാലം ശുഭം….

ചില മനസ്സുകൾ ഇന്നും കൂട്ടി ചേർക്കാൻ കഴിയാത്തവണ്ണം അകന്ന് പോയവയാണ്….

രചന: മനു പി എം

Leave a Reply

Your email address will not be published. Required fields are marked *