ഉറക്കത്തിനിടയിലെപ്പെളെ തണുപ്പ് അസഹനീയമായി തോന്നിയപ്പോൾ റൂമിനക്കത്തെ ഫാൻ ഓഫ് ച്ചെയ്യാൻ എണിറ്റതായിരുന്നു ഞാൻ….

രചന: മഹി സുഗതൻ..

പുറത്ത് തുലാവർഷം തകർത്ത് പെയ്യുകയാണ്.. ഉറക്കത്തിനിടയിലെപ്പെളെ തണുപ്പ് അസഹനീയമായി തോന്നിയപ്പോൾ റൂമിനക്കത്തെ ഫാൻ ഓഫ് ച്ചെയ്യാൻ എണിറ്റതായിരുന്നു ഞാൻ .

പതിവിലും വിപരീതമായി

മീര തറയിൽ ഒരു പുൽപായയിൽ കിടക്കുന്നു കാര്യം തിരക്കിയ എന്നോട്

“എട്ടാ…ഒരാഴ്ച്ച ഞാനിവിടെ കിടന്നോളം എന്ന് മാത്രം പറഞ്ഞു..”

“ഇ തണുപ്പത്ത് പുൽപ്പായയിൽ തറയിൽ കിടക്കാനോ ….”

“അത് സാരമ്മില്ലാ എട്ടാ … ഞാനിവിടെ കിടന്നോളാം.”

“വന്നു കട്ടിലിൽ കിടക്ക് നീ… പിടിവാശി കാണിക്കാതെ….”

“എന്നിക്ക് പറ്റാത്തോണ്ടാ എട്ടാ…. എട്ടൻ കിടന്നോള്ളു …”

എതെരു സ്ത്രീയും വെറുക്കന്ന ആ ദിവസങ്ങളിൽ അവരെ അകറ്റി നിറുത്താതെ ചേർത്തുനിർത്തണമെന്ന് എനിക് തോന്നി

ഞാൻ അവളോട് പറഞ്ഞു …

“നീ മുകളിൽ വന്നു കിടക്കുന്നോ അതോ ഞാൻ താഴേ ഇറങ്ങി കിടക്കണോ എന്ന്…. ”

ബെഡ്ഷീറ്റും തലയണയും ഞാൻ എടുക്കാൻ ഒരുങ്ങുന്നത് കണ്ട് അവളു തന്നെ എണിറ്റ് കട്ടിലിൽ വന്നു ഒരു അറ്റം ചേർന്നു കിടന്നു…

ലൈറ്റ് അണച്ചു കിടന്നെങ്കിലും അവൾ വേദന കടിച്ചമർത്തി കിടക്കുകയാണെന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നു ആദ്യ ദിവസങ്ങളിൽ കഠിന്നമായ വേദനയാകു അവർക്ക് എന്ന് എവിടെയോ കേട്ടിട്ടുണ്ട്..

ഞാൻ പതിയെ ചേർന്നു കിടന്നു അവളോട് ചോദിച്ചു… ” നീയുറങ്ങിയോ ടീ…………….”

ഇല്ലാ എന്ന അർത്ഥത്തിൽ അവളെന്നു മൂളീ ….

“നല്ല വേദന്നയുണ്ടോ ടീ….. മോളേ….”

അടിവയറിൽ വേദന സഹിക്കാനവത്തെ അമർത്തി പിടിച്ചിരുന്ന അവളുടെ കൈക്കുമുകളിലൂടെ എന്റെ കൈ ചേർത്തു വച്ചു കൊണ്ട് ചോദിച്ചു…

” ഉം … എട്ടൻ ഉറങ്ങികോ ഇത് സാരമ്മില്ലാ…..”

അതു പറയുമ്പോളും വേദന കൊണ്ട് അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…..

എന്നിൽ നിന്നു അകന്നു കിടക്കാൻ ശ്രമിച്ച അവളെ നെഞ്ചോട് ചേർത്തു കിടത്തി അവളോടായി പറഞ്ഞു

“മറ്റെതെരു ദിവസത്തേകാളും കൂടുതൽ ഇഷ്ടം ഇന്നാണ് എനിക് നിന്നൊട് ……”

എന്നും എന്നെ സന്തോഷിപ്പിക്കുന്ന എനിക്കായ് കഷ്ടപ്പെടുന്ന നിന്നെ സന്തോഷിപ്പിക്കാനും പരിചരിക്കാനും ദൈവം തന്നതാണ് ഈ ദിവസങ്ങൾ എന്നവളോട് പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞു എന്റെ നെഞ്ചിൽ നനവ് പടരുന്നുണ്ടായിരുന്നു….

കഴിയുമെങ്കിൽ നിങ്ങളും ആ ദിവസങ്ങളിലെങ്കിലും അവരെ അകറ്റി നിറുത്താതെ … ചോര പൂക്കുന്ന ആ ദിവസങ്ങളിൽ അവളോട് ചേർന്നു കിടന്ന്

അടിവയറിലെ വേദനയെ ഒരു കൈത്തലം കൊണ്ട് അമർത്തിപ്പിടിച്ചിരിക്കുന്ന അവളുടെ കൈയിൽ കൈ ച്ചേർത്തു വയ്ച്ച്

കണ്ണിലെ നനവുക്കളെ ഉമ്മകൾ കൊണ്ട് ഒപ്പിയെടുത്ത് നിന്നിൽ എന്നിക്ക് അറപ്പില്ലനു അവളെ ബോദ്യപ്പെടുത്തി.

നെഞ്ചിലെ ചൂടിലേക്ക് ചേർത്തു കിടത്തി ഉറക്കി സ്നേഹത്തിന്റെ മഞ്ഞായും മഴയായും

അവളെ ഇഷ്ടം കൊണ്ട് പുതപ്പണിയ്ക്കൂ എതെരു പെണിന്റെ മനസും അത് ആഗ്രഹിക്കുന്നുണ്ട് ഇത് നിങ്ങളിൽ നിന്ന്…….

രചന: മഹി സുഗതൻ..

Leave a Reply

Your email address will not be published. Required fields are marked *