ഓർമ്മയുടെ പ്രണയങ്ങളെ നിങ്ങൾക്കു വിട!

രചന : ഷാഹുൽ ഹമീദ്

പതിവിലും വൈകി ഉറങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു പെട്ടന്ന് തന്നെ ഉറക്കത്തിലേക്കു വഴുതി വീണത്. വർഷങ്ങൾക്ക് ശേഷം അവൾ വന്നിരിക്കുന്നു അതും ആ പഴയ സ്കൂൾ ജീവിതവുമായി. ആരായിരുന്നു ഞാൻ അവൾക്ക്?

ശരിക്കും ആ ഒരു ചോദ്യത്തിന് പ്രസക്തി ഉണ്ടാവണമെന്നില്ല! ആരായിരുന്നു അവൾ എനിക്ക് എന്നു ചോദിക്കുന്നതായിരിക്കും ഒന്നു കൂടെ നല്ലത്.

ഹൈസ്കൂൾ കാലം തൊട്ട് അവളെ ഞാൻ കാണുന്നുണ്ടെങ്കിലും അവളെൻ്റെ ശ്രദ്ധയിലേക്ക് കടന്നുവരുന്നത് എൻ്റെ ഹയർസെക്കൻഡറി കാലഘട്ടങ്ങളിലാണ്.

അപ്രത്യക്ഷീതമായിരുന്നു കണ്ടുമുട്ടിയതെങ്കിലും ആ നോട്ടം ഇടനെഞ്ചിൽ പതിയെ പതിയെ ഇറങ്ങി അലകളില്ലാത്ത ആഴങ്ങളെ തേടി ഒഴുകി കൊണ്ടിരുന്നു.

ശരിക്കും അവൾ എന്നെ പ്രണയിച്ചിരുന്നോ? ഇല്ലായിരിക്കാം! അതല്ലെങ്കിൽ ഒരു ഫോൺ കോളിൽ അവൾ എല്ലാം അവസാനിപ്പിക്കുമായിരുന്നോ? ഞാൻ ഇപ്പോഴും എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണത്. അവളുടെ ശബ്ദങ്ങൾ

ഇപ്പോഴും കാതിൽ മുഴങ്ങാറുണ്ട്. ഇരുപത്തിമൂന്ന് മിനുറ്റുകൾ മാത്രമായിരുന്നു അവൾ ആദ്യമായും അവസാനമായും സംസാരിച്ചിരുന്നതെങ്കിലും കാര്യമായി ഒന്നും തന്നെ സംസാരത്തിൽ വന്നിട്ടുണ്ടായിരുന്നില്ല.

അവസാനമായി അവൾക്കു പറയാൻ ഉണ്ടായിരുന്നത് ഇനി ഈ നമ്പറിലേക്ക് വിളിക്കരുതെന്നായിരുന്നു.

പലപ്പോയായി ആ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും പിന്നീട് ഒരിക്കലും ആ ശബ്ദം മാത്രം കേൾക്കാൻ സാധിച്ചില്ല.വലിയ ആൾക്കൂട്ടങ്ങളുടെ ഇടയിൽ വെച്ച് പോലും ഒറ്റനോട്ടത്തിൽ അവളെ തിരിച്ചറിഞ്ഞിരുന്ന ഞാൻ ജീവിത പ്രാരാപ്തതയുടെ

ഇടയ്ക്ക പല വഴികളിൽ വെച്ചും വീണ്ടും അവളെ കണ്ടുമുട്ടിയെങ്കിലും ശബ്ദം മാത്രം പുറത്തു വന്നില്ല. പക്ഷേ അവളെ മറക്കാൻ മാത്രം സാധിച്ചിരുന്നില്ല അത്ര മാത്രം അവൾ എന്നിലഴുകിച്ചേർന്നിരുന്നു.

ഗ്രീഷ്മവും വസന്തവും ശിശിരവും ശരത്കാലവും പലവുറി മാറി മാറി പോയിരിക്കുന്നു.

ഇന്നിതാ അവൾ വീണ്ടും വന്നിരിക്കുന്നു ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സ്കൂളിൽ ഞാൻ കാണാത്ത പുതിയ ലൈബ്രറി റൂമുകൾ ഞാൻ കാണാത്ത പുതിയ ക്ലാസുകൾ ഞാൻ കാണാത്ത കുറേ പുതുമുഖങ്ങൾ കൂട്ടത്തിൽ രണ്ടേ രണ്ടു മുഖങ്ങൾ ഒന്നു

സ്വന്തം ചങ്കായ സുഹൃത്ത് മറ്റേത് ഒരിക്കലും സ്വന്തമാകില്ല എന്നു നിനച്ചവൾ. അവൾ ഒരു ബെഞ്ചിലിരുന്ന് ചങ്കിനോട് സംസാരിക്കുകയാണ് ഇടയിൽ ഒളികണ്ണിട്ടു എന്നെ നോക്കി കൊണ്ടിരിക്കുന്നു. മനസ്സ് വല്ലാതെ വേദനിക്കുകയാണ് അവൾ

ഇതാ എൻ്റെ തൊട്ടരികിൽ പറയാൻ ബാക്കി വെച്ച കഥകൾ പറഞ്ഞൊഴുക്കാനായുള്ള അവസരം, അവളുടെ കണ്ണുകൾ എന്തോ മന്ത്രിക്കുന്നുണ്ട് അല്ല അവൾ സംസാരിക്കുകയാണ് എന്തേ അകന്നിരിക്കുന്നു! ഇവിടെ എൻ്റെ തൊട്ടടുത്ത്

വന്നിരിക്കൂ മനസ്സിലേക്ക് കയറി വന്ന പേമാരിയും പേറി അവളുടെ അരികിൽ ഇരുന്നു ശബ്ദങ്ങൾ പുറത്തേക്കേടുക്കുവാൻ ശ്രമിക്കുന്നു എവിടെയോ ശബ്ദം തങ്ങി കിടക്കുന്നു. സ്നേഹ പൂർവ്വം അവൾ ഇടത്തേ കവിളിൽ ഒന്നു ചുംബിച്ചു അതേ ആ

നഷ്ട പ്രണയം വീണ്ടെടുത്തിരിക്കുന്നു. തിരികേ അവളെ പുൽകാൻ ആഞ്ഞതും കണ്ണുകളിലേക്ക് വെളിച്ചം ഇരച്ചു കയറി. ഇല്ല എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല ഇതൊക്കെയും ഒരു സ്വപ്നമോ, ഉറക്കണമെന്ന ആ നൈശിക നിമിഷത്തിൽ

നിന്നും വീണ്ടും പ്രാരാപ്തങ്ങളുടെ നിത്യജീവതത്തിലേക്ക്, ഓഫീസിലേക്കുള്ള യാത്രയിലുടനീളം മനസ്സ് ആ സ്വപ്നത്തിന് പുറകേ ആയിരുന്നു എന്തേ വീണ്ടും സ്കൂൾ ജീവിതം കടന്നുവന്നു,

ശരിയാണ് കാലങ്ങൾ മായ്ച്ചാലും ഓർമകൾ മായ്ക്കാത്ത കുറേ ഓർമകൾ അവിടെ എവിടെയൊക്കെയോ ഇന്നും ഉണ്ട്.

രചന : ഷാഹുൽ ഹമീദ്

Leave a Reply

Your email address will not be published. Required fields are marked *