ഗൗരീപരിണയം….ഭാഗം…22

 ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

ഭാഗം…22

“പ്രവീൺ ഇപ്പോഴും ഹോസ്പിറ്റലാണ്…കുറെ നാളത്തേക്ക് എഴുന്നേറ്റ് നടക്കില്ല…..ബിസിനസൊക്കെ ആകെ പ്രശ്നത്തിലായെന്നാ കേട്ടത്……..”

മഹേന്ദ്രൻ പറഞ്ഞത് കേട്ട് ഗൗരി വീരഭദ്രന്റെ മുഖത്തേക്ക് നോക്കി…. അവനും അവളെ നോക്കി ഇരിക്കയായിരുന്നു..പൊടുന്നനെ കണ്ണുകൾ പിൻവലിച്ച് അവൾ മഹേന്ദ്രനെ ശ്രദ്ധിച്ചിരുന്നു…..കാർത്തുവും അമ്മയും അവർക്ക്

“പ്രവീൺ അങ്ങനെ പെട്ടെന്നൊന്നും തോറ്റു തരില്ല..എഴുന്നേറ്റു നടക്കാൻ തുടങ്ങിയാൽ അവൻ പകരം തീർക്കാൻ വരും…………പിന്നെ സിദ്ധാർത്ഥ് ……അവനും ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ നടക്കുന്നുണ്ട്…..അവനെയും സൂക്ഷിക്കണം……”

മറുപടിയായി വീരഭദ്രൻ ഒന്നു പുഞ്ചിരിച്ചു…..

“വിഷ്ണുവിനെ പോലെയല്ല….വൈദുവിന് കുറച്ചു കുറുമ്പ് കൂടുതലാണ്…….എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ നല്ല ശിക്ഷ കൊടുക്കണം കേട്ടോ മോനെ…”

രേണുക വീരഭദ്രനോടായി പറഞ്ഞത് കേട്ട് വൈദു ചിണുങ്ങിക്കൊണ്ട് ചുണ്ടുകൾ കൂർപ്പിച്ചു അമ്മയെ നോക്കി…. ഇതുകണ്ട് എല്ലാവരും ചിരിച്ചു…..

“ഞാൻ നോക്കിക്കോളാം അമ്മേ….വൈദു എനിക്ക് എന്റെ കാർത്തുവിനെ പോലെ തന്നെയാ……”

വീരഭദ്രന്റെ മറുപടി കേട്ട് മഹേന്ദ്രനും രേണുകയ്ക്കും സന്തോഷമായി…….

“അളിയാ……😚”

വിപിൻ പതിഞ്ഞ ശബ്ദത്തിൽ വീരഭദ്രന്റെ ചെവിയിലായി വിളിച്ചു……അവൻ സംശയത്തിൽ പുരികം ചുളിച്ചു വിപിനെ നോക്കി…….മറ്റുള്ളവർ സംസാരത്തിൽ ആയിരുന്നു….

“അളിയാന്നോ….എന്താടാ ….☹️”

“അതുപിന്നെ….വൈദു നിനക്ക് സഹോദരിയാണെങ്കിൽ……😊”

“ആണെങ്കിൽ…😕”

“നീയെന്റെ അളിയനല്ലേ……എനിക്ക് രണ്ട് അളിയൻമാരായി…..എന്റെ ഒരു ഭാഗ്യം..😊😎”

“പോടാ😡😡…#@$@####@$$########$$$&..”

വീരഭദ്രൻ അവന്റെ ചെവിയിലായി വിളിച്ച തെറികൾ കേട്ട് വിപിന്റെ കിളികളെല്ലാം കൂടും വിട്ട് പറന്നു പോയി…..

കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ വിപിൻ പോകാനിറങ്ങി…ഇനി നിന്നാൽ വീരഭദ്രന്റ ചെകുത്താൻ രൂപം കാണേണ്ടി വരുമെന്ന് അവനറിയാം…😣

മഹേന്ദ്രനും രേണുകയും രാവിലെ തന്നെ പോകാൻ തയ്യാറായി…. വൈദുവിന്റെ ഉത്തരവാദിത്വവും വീരഭദ്രനെ ഏൽപ്പിച്ചു അവർ മടങ്ങിപ്പോയി……

അഡ്മിഷന്റെ കാര്യങ്ങൾ റെഡിയാവാത്തത് കൊണ്ട് വൈദു മാത്രം കോളേജിൽ പോയില്ല…… വിഷ്ണു കാറിലും വീരഭദ്രൻ ബുള്ളറ്റിലുമായാണ് പോയത്…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ചെകുത്താന്റെ പീരീഡ് ആയതിനാൽ വിഷ്ണുവും ഗൗരിയും മുങ്ങി…..

ഗ്രൗണ്ടിലും അവിടെയിവിടെയുമായി കറങ്ങി നടന്നു…..

“വിച്ചൂ വാടാ….നമുക്ക് കാന്റീനിൽ പോയിരിക്കാം…… എനിക്ക് വിശക്കുന്നെടാ…”

ഗൗരി നിന്ന് ചിണുങ്ങി….

“അച്ചോടാ…എന്റെ ചക്കരയ്ക്ക് വിശക്കുന്നോ…വാ വല്ലതും വാങ്ങിച്ച് തരാം….”അവൻ വാത്സല്യത്തോടെ പറഞ്ഞത് കേട്ട് ഗൗരി ചിണുങ്ങിക്കൊണ്ട് അവന്റെ കവിളിൽ ഒന്നു കുത്തി…

“വിച്ചൂ…..സിദ്ധാർത്ഥിന്റെ കാര്യം ഡാഡിയെന്ത് പറഞ്ഞു…”

കാന്റീനിലേയ്ക്ക് നടക്കുമ്പോൾ ഗൗരി ചോദിച്ചത് കേട്ട് വിഷ്ണു അവളുടെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ചു നോക്കി…..

“നിനക്ക് പേടിയുണ്ടോ പെണ്ണെ……”വിഷാദത്തോടെ ഗൗരി ഒന്നു പുഞ്ചിരിച്ചു……

“പേടിക്കണ്ടെടീ…..നീ ചെകുത്താന്റെ ഭാര്യയല്ലേ😉…….നീ പറയുന്നത് പോലെ ശ്രീദേവി ടീച്ചറുമായി കണ്ണേട്ടന് ഒരു ബന്ധവും ഇല്ലെന്നാ എനിക്ക് തോന്നുന്നത്…..”

“ഇല്ല വിച്ചൂ…..നീ അങ്ങോട്ട് നോക്കിക്കേ…”

കാന്റീനിലെ ഒരു ടേബിളിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്ന വീരഭദ്രനെയും ദേവിടീച്ചറെയും കണ്ട് വിഷ്ണുവിന്റെയും ഗൗരിയുടെയും മുഖം കടുത്തു…..

“കണ്ടില്ലേ…. ഒടുക്കത്തെ പ്രേമമാ രണ്ടിനും…. പിന്നെ എന്തിനാ ഇയാളെന്നെ കെട്ടിയത്..ദുഷ്ടൻ…😬”

അവളുടെ കുശുമ്പ് കണ്ട് വിഷ്ണുവിന് ചിരി വന്നെങ്കിലും ദേവിടീച്ചറുടെ മുഖത്തെ പ്രണയഭാവം അവനിൽ അസ്വസ്ഥതയുണ്ടാക്കി……..

“നീ വാ ഗൗരീ….നമുക്ക്‌ അവരുടെ അടുത്തേക്ക് പോകാം…..”

തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന വിഷ്ണുവിനെയും ഗൗരിയെയും കണ്ട് വീരഭദ്രന്റെ മുഖം വലിഞ്ഞ് മുറുകി😠….. ഗൗരിയെ കണ്ട് ദേവിടീച്ചർക്കും ദേഷ്യം വന്നു….. ഗൗരിയും വിഷ്ണുവും അവരുടെ അടുത്തായി കസേരയിൽ ഇരുന്നു…..

“വിഷ്ണൂ……രാവിലെ എന്റെ ക്ലാസിൽ നിങ്ങളെ കണ്ടില്ലല്ലോ😡……എവിടെയായിരുന്നു രണ്ടും…😡”

രണ്ടുപേരും മറുപടി പറയാൻ കഴിയാതെ തലകുനിച്ചു…..

“വിഷ്ണൂ….നിന്നോടാണ് ചോദിച്ചത്😡….. ഇവളുടെ കൂടെ കൂടിയാണ് നീയും വഷളായത്……..എന്നാലും നീ കുറച്ചു മര്യാദയുള്ളവനാണെന്ന് എനിക്കറിയാം…. നിന്റെ അച്ഛൻ നിന്നെയും വൈദുവിനെയും എന്നെ ഏൽപ്പിച്ചാ പോയത്…….അതുകൊണ്ട് നാളെ മുതൽ മര്യാദയ്ക്ക് ക്ലാസിൽ കേറിക്കോണം…..”😡😡

“ഓകെ..സർ….”വിഷ്ണു അവന്റെ ദേഷ്യം കണ്ട് പേടിച്ച് പറഞ്ഞു…..

“വീരു….കൂൾ…..ഇവരുടെ കാര്യമോർത്ത് നീ എന്തിനാ ടെൻഷനടിക്കുന്നത്…..ഇവർക്ക് വേണമെങ്കിൽ പഠിക്കട്ടെ😏”

ദേവി ടീച്ചർ പറഞ്ഞത് കേട്ട് ഗൗരിയുടെമുഖം ദേഷ്യംകൊണ്ട് ചുവന്നു …അവൾ ദേഷ്യത്തോടെ ദേവിടീച്ചറെ നോക്കുന്നത് കണ്ട് ടീച്ചർ പുച്ഛത്തോടെ മുഖം കോട്ടി…

“ഇവളുടെ കാര്യം ആര് നോക്കുന്നു…വഷളായി നടക്കുവല്ലേ…..അതിന് വീട്ടിൽ ആരെങ്കിലും ഉണ്ടാകണം അടക്കും ചിട്ടയോടെയും വളർത്താൻ😡😡”

വീരഭദ്രന്റെ വാക്കുകൾ ഗൗരി നടുക്കത്തോടെയാണ് കേട്ടത്…എല്ലാം അറിയാമായിരുന്നിട്ടും അവനങ്ങെനെ പറഞ്ഞതിൽ ഗൗരിയ്ക്ക് അവനോടു വെറുപ്പ് തോന്നി…..അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് വിഷ്ണു അവളെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ കണ്ണ്ചിമ്മി കാണിച്ചു……..

“സാറ് പറഞ്ഞത് ശരിയാ….വീട്ടിൽ അങ്ങനെയാരും ഇല്ലായിരുന്നു…. പക്ഷെ ഗൗരി ഇന്ന് വരെ ആരെയും ദ്രോഹിച്ചിട്ടില്ല….ആർക്കും ഭാരമാവാതെ ഞാൻ പൊക്കോളാം…. എനിക്ക് കുറച്ചു സമയം കൂടി വേണം…😔”

ഗൗരി അവിടുന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു……

“ഗൗരീ…..നിൽക്ക്……സോറി സർ…..”

വിഷ്ണു ഗൗരിയുടെ പുറകേ ഓടിപോയി ……

‘മഹാദേവാ……അവൾക്ക് ഒരുപാട് സങ്കടമായെന്ന് തോന്നുന്നു….. രാവിലെ ക്ലാസിൽ കാണാത്തതു കൊണ്ട് കോളേജ് മുഴുവനും തപ്പി നടന്നു……കാന്റീനിൽ കാണുമെന്ന് വിചാരിച്ചാണ് ശ്രീ ചായ കുടിക്കാൻ വിളിച്ചപ്പോൾ പോന്നത്…. കണ്ടപ്പോൾ ആ ദേഷ്യത്തിൽ പറഞ്ഞ് പോയതാ…..എല്ലാം അറിമായിരുന്നിട്ടും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു….. സോറി ദേവീ…..’

ഗൗരി പോയ വഴിയേ ആകുലതയോടെ നോക്കിയിരിക്കുന്ന വീരഭദ്രനെ കണ്ട് ദേവിടീച്ചർ ദേഷ്യം കൊണ്ട് വിറച്ചു………

‘പഠിക്കുന്ന കാലം തൊട്ടുള്ള എന്റെ മോഹമാണ് വീരഭദ്രൻ…..ഈ കോളേജിൽ പഠിപ്പിക്കാൻ വന്നത് പോലും വീരഭദ്രനെ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്…….എനിക്ക് നിന്നെ വേണം വീരൂ…..അതിന് ഞാനെന്തും ചെയ്യും….എന്തും….’

ദേവിടീച്ചർ കുടിലതയോടെ പുഞ്ചിരിച്ചു…….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വൈകുന്നേരം വീട്ടിലെത്തിയിട്ടും ഗൗരി ഒന്നും മിണ്ടാതെ വാതിലടച്ച് മുറിയിൽ തന്നെയിരുന്നു……

“ഗൗരീ…..നീയെന്താ താഴേക്ക് വരാത്തെ…..വീണ്ടും ഏട്ടനുമായി വഴക്കിട്ടോ…”

കാർത്തു മേശയൊക്കെ അടുക്കി ഒതുക്കി വയ്ക്കുന്നതിനിടയിൽ ഗൗരിയോട് ചോദിച്ചു…..

“ഒന്നുമില്ല….. നിന്റെ ഏട്ടനുമായി വഴക്കിടാത്ത ഒരു ദിവസം ഉണ്ടായിട്ടുണ്ടോ….ചില സമയത്തെ അങ്ങേരുടെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ കാർത്തൂ…….”

കാർത്തു കട്ടിലിൽ അവളുടെ അരികിലായി വന്നിരുന്നു…….

“എല്ലാം ശെരിയാകും നീ വിഷമിക്കാതെ…..ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ…..”

” മ്………നോക്കാം……..അല്ല വൈദു എവിടെ കണ്ടില്ലല്ലോ…..”

“ഇന്ന് മുഴുവനും അമ്മയുടെ കൂടെ ആയിരുന്നെന്ന് … ഇപ്പോൾ വിഷ്ണുവിന്റെ കൂടെ ഗാർഡനിലുണ്ട്……”

“ആഹാ…..അമ്മയുമായി കൂട്ടായോ അവള്….”

ഗൗരി അതിശയത്തോടെ ചോദിച്ചു…..

“പാവം കൊച്ചാന്നാ അമ്മ പറയുന്നെ……പിന്നേ നീ വേഗം ഫ്രഷായി താഴേക്ക് വാ…..എല്ലാവർക്കും ചായ എടുക്കാം…..”

അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു കാർത്തു താഴേക്ക് പോയി…..

“അയ്യോ….രക്ഷിക്കണേ…..ഇവിടെ ഒരാള് മുങ്ങിച്ചാവാൻ പോകുന്നേ…..😰”

വൈദുവിന്റെ ഗാർഡനിൽ നിന്നുള്ള നിലവിളി കേട്ട് വീരഭദ്രൻ അങ്ങോട്ടേക്കോടീ…

സ്വിമ്മിംഗ് പൂളിൽ കൈകാലിട്ടടിക്കുന്ന വിപിയെ കണ്ട് വീരഭദ്രൻ പരിഭ്രമിച്ചു നിന്നു…..പെട്ടെന്ന് ബോധം വന്നത് പോലെ അവൻ പൂളിലേക്ക് ചാടി..വിപിന്റെ കൈ രണ്ടും കോർത്തു പിടിച്ച് കരയിലേക്ക് വലിച്ചിട്ടു………അപ്പോഴേക്കും ബാക്കിയെല്ലാവരും ഓടിയെത്തിയിരുന്നു…..

വിപിൻ ശ്വാസമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ……ചുമച്ചപ്പോൾ കുറച്ചു വെള്ളം ഛർദ്ദിച്ചു………

“ടാ…..നീ കുറച്ചു വെള്ളം കുടിച്ചിട്ട് വരാമെന്ന് പറഞ്ഞല്ലേ താഴേക്ക് വന്നത്…..പിന്നെ നീയെങ്ങനെ ഇതിനകത്ത് വന്നു……”

വീരഭദ്രൻ അവന്റെ നെഞ്ചിലായി തടവിക്കൊണ്ട് അവനോട് ചോദിക്കുന്നത് കേട്ട് സരോജിനിയമ്മ അവന്റെ അടുത്തേക്ക് ഓടി വന്നു……

“മോനെ നീ ഞങ്ങളെ ഇത്ര അന്യരായാണോ കാണുന്നത്…..വെള്ളം വേണമെങ്കിൽ അമ്മ കൊണ്ട് തരില്ലേ നിനക്ക്….സ്വിമ്മിംഗ് പൂളിൽ വന്ന് വെള്ളം കുടിക്കണോ നിനക്ക്….😔🤓”

അമ്മ പരിഭവത്തോടെ ചോദിക്കുന്നത് കേട്ട് വിപിൻ അമ്മയെ ദയനീയമായ മുഖത്തോടെ അങ്ങനെയല്ലമ്മേ എന്ന ഭാവത്തിൽ തലയാട്ടി…

“ഓ…. കിണറ്റിൽ ചാടി വെള്ളം കുടിക്കണമെന്ന് തോന്നാത്തത് ഭാഗ്യം….😒”

ഗൗരി പറയുന്നത് കേട്ട് വിപിൻ അവളെ മുഖം കൂർപ്പിച്ചു നോക്കി……

“എല്ലാവരും ഒന്നു മിണ്ടാതിരുന്നെ….. അവൻ പറയട്ടെ…..പറ വിപീ….നിനക്കെന്താ പറ്റിയത്…..”

വീരഭദ്രൻ ചോദിച്ചതിന് മറുപടിയായി അവൻ വൈദുവിന്റെ മുഖത്തേക്ക് നോക്കി…… എന്നോടിത് വേണ്ടായിരുന്നു എന്ന അർത്ഥത്തിലുള്ള അവന്റെ നോട്ടം കണ്ട് അവൾ ഒന്നു ഇളിച്ചുകൊണ്ട് അവനെ നോക്കി…..

“ഈ വൈദു ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ ഒരു കമ്പനിയ്ക്ക് ഞാനും കൂടി വന്നു…….അപ്പോൾ ഇവളെന്നോട് ചോദിക്കയാ….ചേട്ടന് നീന്തൽ അറിയുമോന്ന്……… ഇല്ല…വേണമെങ്കിൽ പഠിക്കാമെന്ന് പറഞ്ഞപ്പോൾ….. എന്നാൽ പോയി പഠിച്ചിട്ട് വായെന്ന് പറഞ്ഞ് എന്നെ ഒറ്റത്തള്ള്……….😤😤”

വിപിൻ പറഞ്ഞത് കേട്ട് എല്ലാവരും വൈദുവിനെ നോക്കി….. അവൾ ചമ്മലോടെ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് ഓടിപ്പോയി…. അവൾ പോയപ്പോൾ അതേ നോട്ടത്തോടെ എല്ലാവരും വിഷ്ണുവിന്റെ നേരെ തിരിഞ്ഞു…..

“എല്ലാരും എന്തിനാ എന്നെ നോക്കണേ😒…അവൾക്ക് കുറച്ചു കുറുമ്പ് കൂടുതലാണെന്ന് അമ്മ പറഞ്ഞതല്ലേ😒…..നിങ്ങളൊക്കെ ഒന്നു കരുതിയിരിക്കണം😢…..സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് എന്റെ അമ്മാവൻ പറഞ്ഞിട്ടുണ്ടല്ലോ….😩”

“ആണോ മോനെ….മോന്റെ അമ്മാവനാണോ അങ്ങനെ പറഞ്ഞത്….ഞാനും കേട്ടിട്ടുണ്ട് ….വേറെന്തൊക്കെ പറഞ്ഞിട്ടുണ്ട് മോന്റെ അമ്മാവൻ…🤓”

സരോജിനിയമ്മ ഉത്സാഹത്തോടെ വിഷ്ണുവിന്റെ അമ്മാവനെ കുറിച്ച് കേൾക്കാൻ തയ്യാറായി നിന്നു…..

“എന്റെ അമ്മേ….ഒന്നു നിർത്ത് ബുദ്ധിയില്ലായ്മയ്ക്കും ഒരു പരിധിയില്ലേ……☹️”

കാർത്തു അമ്മയോട് പറയുന്നത് കേട്ട് വീരഭദ്രൻ ദേഷ്യത്തിൽ അവളെ നോക്കി…..

എല്ലാവരും കൂടി വിപിനെ പിടിച്ച് മുറിയിലേക്ക് കൊണ്ടു പോയി….. അമ്മ ഓടിപ്പോയി ഒരു വലിയ പാത്രം നിറയെ വെള്ളം കൊണ്ടുപോയി വിപിന് കൊടുത്തു…..

“ഓ….വേണ്ടമ്മേ…..ആവശ്യത്തിന് പൂളിൽ നിന്ന് കുടിച്ചിട്ടുണ്ട്…..ഇനി പിന്നെ കുടിയ്ക്കാം….”

അവൻ തളർച്ചയോടെ പറയുന്നത് കേട്ട് അമ്മ അവനെ സഹതാപത്തോടെ നോക്കി…… ‘പാവം ഒരു തുള്ളി വെള്ളം കുടിയ്ക്കാൻ പോയ ചെക്കൻ…’

രാത്രി അമ്മയോടൊപ്പം പണിയെല്ലാം ഒതുക്കി ഗൗരി കിടക്കാനായി മുറിയിലേക്ക് കയറാനൊരുങ്ങിയതും വിഷ്ണു അവളെ തടഞ്ഞു……..

“നീ എവിടെപ്പോകുന്നു ഗൗരീ…..”😠

“🙄…..നിന്റെ കല്യാണത്തിന് മുഹൂർത്തം കുറിയ്ക്കാൻ…..എന്താ നിനക്ക് സമ്മതമാണോ😠”

“ഗൗരീ തമാശയല്ല….നീ ഇവിടെ മുഹൂർത്തം കുറിച്ചിരുന്നോ……അവസാനം നിന്റെ ചെകുത്താനെയും കൊണ്ട് ദേവി പോകുമ്പോഴേ നീ പഠിയ്ക്കൂ…..”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…..ഒരുമിച്ച് ചിരിച്ച് വർത്തമാനം പറയുന്ന ദേവിടീച്ചറെയും ചെകുത്താനെയും ഓർമ വന്നപ്പോൾ അവൾ നിരാശയോടെ വിഷ്ണുവിനെ നോക്കി……

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…..നിന്റെ ജീവിതം സുരക്ഷിതമായിരിക്കണം അതിന് വേണ്ടി ഞാൻ പറയുന്നത് പോലെ നീ കേൾക്കണം….”

ഗൗരി സംശയത്തിൽ മുഖം ചുളിച്ചു……..

“ഗൗരീ നീ ഇന്ന് മുതൽ കണ്ണേട്ടന്റെ മുറിയിൽ കിടക്കണം….. ഭർത്താവിന്റെ മുറിയിലാണ് ഭാര്യ കിടക്കേണ്ടത്…..”

“വിച്ചൂ…നീയെന്തൊക്കെയാ പറയുന്നത്….. അയാൾക്ക് അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ ചതുർഥി പോലെയാ…..പിന്നെയാ അയാളുടെ മുറിയിൽ….. ഒന്നു പോ വിച്ചൂ…..”

അവൾ താൽപര്യമില്ലാതെ പറയുന്നത് കേട്ട് വിഷ്ണുവിന് ദേഷ്യം വന്നു….

“ഗൗരീ…..ഞാൻ പറയും പോലെ നീ കേട്ടാൽ മതി…..ബാഗ് പാക്ക് ചെയ്ത് പെട്ടെന്ന് കണ്ണേട്ടന്റെ മുറിയിലേക്ക് പോ……ഇല്ലെങ്കിൽ ഇനി എന്നെ വിച്ചൂ എന്ന് വിളിച്ചു പുറകേ വന്നേക്കരുത്….😡😡😡”

“വിച്ചൂ…..വിച്ചൂ…….ടാ…..ഞാൻ പറയുന്നത്…….”

അവൾ വിളിക്കുന്നത് കേട്ടിട്ടും അത് ശ്രദ്ധിക്കാതെ വിഷ്ണു മുറിയിലേക്ക് പോയി…….

ഗൗരി മുറിയിലിരുന്ന് കുറേ ആലോചിച്ചു…… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തത് പോലെ അവൾ ദീർഘനിശ്വാസമെടുത്ത് കട്ടിലിൽ നിന്ന് എഴുന്നേറ്റു…………

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സമയം കൂട്ടി എഴുതിയതല്ലേ…..റിവ്യൂ തരാതെ പോയാൽ മിണ്ടില്ല ഞാൻ😔…….

Leave a Reply

Your email address will not be published. Required fields are marked *