ഗൗരീപരിണയം….ഭാഗം…24

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

ഭാഗം…24

സരോജിനിയമ്മ മൂന്ന്പേരെയും ഒരുവിധം സമാധാനിപ്പിച്ചു..മരിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോൾ ഗൗരിയ്ക്ക് സന്തോഷമായി☺️…എന്നാൽ വിപിന് പിന്നെയും സംശയം തോന്നിയെങ്കിലും ചെകുത്താനെ പേടിച്ച് മിണ്ടാതിരുന്നു🤔……വൈദുവിനെയും ഗൗരിയെയും കാർത്തു മുറിയിലേക്ക് കൊണ്ട് പോയി…..

കോളേജിൽ പോകാൻ റെഡിയായി എല്ലാവരും താഴേക്ക് വന്നു…… സരോജിനിയമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു…… ഫുഡ് കഴിക്കാതെ ആലോചിച്ചിരിക്കുന്ന ഗൗരിയെ വിഷ്ണു തട്ടി വിളിച്ചു……

“ഗൗരീ….നീ കഴിക്കുന്നില്ലേ……എന്താ ഇത്ര വലിയ ആലോചന…”

“ഒന്നുമില്ല വിഷ്ണൂ…..🤔…ഇന്നലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ ബാത്ത്‌റൂമിലാണ് ഉറങ്ങിയത്…..എന്നാൽ എഴുന്നേറ്റത് ബെഡ്റൂമിലും….🤔…”

ഗൗരി പറയുന്നത് കേട്ട് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തെരുപ്പിൽ കേറി ചെകുത്താൻ ചുമയ്ക്കാൻ തുടങ്ങി…… എല്ലാവരുടെ നോട്ടവും വീരഭദ്രന്റെ നേർക്ക് തിരിഞ്ഞു….🙁…അവരുടെ നോട്ടം കണ്ട് അവൻ ഒരു നിമിഷം വല്ലാതെയായി😒…..

“😒….പെട്ടെന്ന് കഴിച്ചിട്ട് എല്ലാവരും കോളേജിൽ പോകാൻ നോക്ക്…..😡😡…വായും നോക്കിയിരിക്കയാണ്…..😡”

കപടദേഷ്യത്തിൽ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോകുന്ന ചെകുത്താനെ കണ്ട് ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ചെകുത്താനെ പേടിച്ച് ഗൗരിയും വിഷ്ണുവും ക്ലാസിൽ കയറി…..

വീരഭദ്രൻ ക്ലാസ് എടുക്കുമ്പോൾ പലപ്പോഴും അവന്റെ കണ്ണുകൾ ഗൗരിയുടെ മുഖത്തേക്ക് അനുസരണയില്ലാതെ പൊയ്ക്കൊണ്ടിരുന്നു……അവളാണെങ്കിൽ ബോറടിച്ചിട്ട് തലചൊറിഞ്ഞു കൊണ്ട് പേനയും കടിച്ച് മുന്നിലിരിക്കുന്ന കുട്ടിയുടെ മുടിയിൽ കെട്ടിയിരിക്കുന്ന ക്ലിപ്പിൽ ഗവേഷണത്തിലാണ്….

“സർ……പാർവ്വതിയും വിഷ്ണുവും ഇതുവരെ നോട്ട്സ് കംപ്ലീറ്റ് ചെയ്തില്ല…..പിന്നെ ഒരു ക്ലാസിലും ഇവര് കയറാറുമില്ല….😏”

ആയില്യ പുച്ഛത്തോടെ പറഞ്ഞത് കേട്ട് വീരഭദ്രൻ ദേഷ്യത്തോടെ ഗൗരിയെ നോക്കി………ഒന്നും മനസ്സിലായില്ലെങ്കിലും അവൻ ദേഷ്യത്തിൽ നോക്കുന്നത് കണ്ട് അവളൊന്ന് പതറി…

“പാർവ്വതീ……താനിത് വരെ നോട്ട്സ് കംപ്ലീറ്റ് ചെയ്തില്ലേ……ക്ലാസ് തുടങ്ങിയ ദിവസം മുതൽ പറയുന്നതല്ലേ…..വിഷ്ണൂ…നിനക്കെന്താ പ്രശ്നം…..😡”

അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവർ അറിയാതെ തന്നെ എഴുന്നേറ്റു..ഗൗരി ആയില്യയെ ഇരുത്തിയൊന്ന് നോക്കി….. ‘നിനക്ക് തരാട്ടാ…..😠’

ഗൗരി ആയില്യയെ രൂക്ഷമായി നോക്കുന്നത് കണ്ട് വീരഭദ്രന് ചിരി വന്നെങ്കിലും അവൻ ഗൗരവത്തിൽ തന്നെ നിന്നു…….

ഗൗരി നോക്കുന്നത് കണ്ട് ആയില്യ അവളെ നോക്കിയൊന്ന് പുചഛിച്ചു😏….ഗൗരി തിരിച്ചും പുച്ഛിച്ചു😏….

“മ്….ഇരിക്കൂ…ഒരു അവസരം കൂടി തരുവാണ്..പറഞ്ഞത് മനസ്സിലായോ രണ്ടാൾക്കും….😡”

ആയില്യയുടെ മുഖം നിരാശയിൽ ഇരുണ്ടു….ചെകുത്താന്റെ സ്വഭാവം അനുസരിച്ച് എന്തെങ്കിലും പണികൊടുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്…….

ഗൗരി പാവം പോലെ മുഖം പിടിച്ച് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി….. വിഷ്ണുവും അതെയെന്ന അർത്ഥത്തിൽ തലകുലുക്കി…… സീറ്റിലേക്കിരുന്നുകൊണ്ട് ഗൗരി ആയില്യയെ നോക്കി പിന്നെയും പുചഛിച്ചു😏….

‘സ്വഭാവം കൂതറയാണെങ്കിലും ഇങ്ങേര് പഠിപ്പിക്കുന്നത് സൂപ്പറാ കേട്ടോ….എന്നാലും എനിക്ക് പഠിക്കാനൊന്നും വയ്യ😁….എന്തോ…… നോക്കിയിരിക്കാൻ തോന്നുന്നു എന്റെ ചെക്കനെ…..😍😘…എന്നാ ഗ്ലാമറാ ഈ ചെകുത്താന്….പക്ഷേ…. ദേവിടീച്ചർ😔😔…’)

ദേവിടീച്ചറെക്കുറിച്ച് ആലോചിച്ചപ്പോൾ ഗൗരിയുടെ മുഖം വാടി…..

“സർ പാർവ്വതി ബാലകൃഷ്ണനെ പ്രിൻസിപ്പൽ വിളിയ്ക്കുന്നുണ്ട്……”

പ്യൂൺ വന്ന് പറഞ്ഞത് കേട്ടാണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്……

“പാർവ്വതി ബാലകൃഷ്ണൻ ഓഫീസിലേക്ക് പൊയ്ക്കോളൂ……”

വീരഭദ്രൻ പറഞ്ഞത് കേട്ട് അവൾ സീറ്റിൽ നിന്ന് എഴുന്നേറ്റു.. തിരിഞ്ഞ് വിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങിപ്പോയി……..

വീരഭദ്രൻ വിഷ്ണുവിനെ നോക്കി പാർവ്വതിയുടെ കൂടെ പോകാൻ ആംഗ്യം കാണിച്ചു…..

“വിഷ്ണൂ…..സ്റ്റാഫ് റൂമിൽ പോയി എന്റെയൊരു ബുക്കെടുത്തിട്ട് വരുമോ…..”

വീരഭദ്രൻ പറഞ്ഞത് മനസ്സിലാക്കിയ വിഷ്ണു അവനെ നോക്കി മനസ്സിലായ അർത്ഥത്തിൽ പുഞ്ചിരിച്ച ശേഷം പുറത്തേക്കിറങ്ങി………..

ഗൗരി ഓഫീസ് റൂമിലെ ഡോർ തുറന്ന് അകത്തേക്ക് കയറി……

തലയിൽ കൈതാങ്ങി ടെൻഷനോടെയിരിക്കുന്ന പ്രിൻസിപ്പലിനെ കണ്ട് ഗൗരി സംശയിച്ചുകൊണ്ട് മുഖം ചുളിച്ചു…..

“എന്തുപറ്റി സർ….ശകുന്തളടീച്ചറിന്റെ കാര്യം ഭാര്യയറിഞ്ഞോ☹️”

പ്രിൻസിപ്പൽ ചെയറിലേക്ക് ചാഞ്ഞിരുന്നു…..

“പാർവ്വതീ……അത്പിന്നെ……”

ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്ന വിഷ്ണുവിനെ കണ്ട് പ്രിൻസിപ്പൽ പറയാൻ വന്നത് ഒന്ന് നിർത്തി….

“എന്താ സർ….എന്തിനാ ഗൗരിയെ വിളിപ്പിച്ചത്…….”

“പറയാം……വിഷ്ണു ഇരിയ്ക്ക്…..”

പ്രിൻസിപ്പലിന്റെ മുഖത്തെ ഗൗരവം കണ്ട് വിഷ്ണു ഗൗരിയെ നോക്കി എന്താണെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു……..ഗൗരി അറിയില്ലെന്ന രീതിയിൽ കൈ മലർത്തി കാണിച്ചു…….

“നരേന്ദ്രൻ നാളെ ജോയിൻ ചെയ്യുന്നുണ്ട്……..”

നരേന്ദ്രൻ എന്ന പേര് കേട്ടതും വിഷ്ണുവും ഗൗരിയും ഞെട്ടിക്കൊണ്ട് പരസ്പരം നോക്കി…..😳😳🤕

പ്രിൻസിപ്പൽ തുടർന്നു….

“അവൻ നാട്ടിലെ കോളേജിൽ നിന്ന് റിസൈൻ ചെയ്തു ഇങ്ങോട്ട് വരുന്നെങ്കിൽ അവന്റെ ലക്ഷ്യം നിങ്ങളാണ്…..”

“സർ….സത്യമാണോ….അയാൾ ഇങ്ങോട്ട് വരുന്നുണ്ടോ…”

വിഷ്ണുവിന്റെ വാക്കുകളിലെ ഭയം ഗൗരിയ്ക്ക് മനസ്സിലായി…..

“അതിനെന്താ സർ…അയാൾ വരട്ടെ…എനിക്ക് പേടിയൊന്നുമില്ല…..കോളേജിൽ ഡ്രഗ്ഗ് വിൽക്കാൻ ശ്രമിച്ചതിനല്ലേ സർ ഞങ്ങൾ അയാളെ തെളിവ് സഹിതം പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്……… രാഷ്ട്രീയ സ്വാധീനം കൊണ്ട് അയാൾ കേസിൽ നിന്നൂരി…….”

“പക്ഷെ …. പാർവ്വതീ തനിക്കറിയില്ലേ….അന്ന് അയാൾ പോയപ്പോൾ പറഞ്ഞിട്ട് പോയത്…..”

പ്രിൻസിപ്പൽ ഗൗരവത്തിൽ പറയുന്നത് കേട്ട് വിഷ്ണു തലയ്ക്ക് കൈയും കൊടുത്തു റ്റേബിളിലേയ്ക്ക് ചാഞ്ഞിരുന്നു……

“എല്ലാം കൂടി ഒരുമിച്ചാണല്ലോ……വരുന്നത് അടിയെല്ലാം താങ്ങാൻ പറ്റിയാ മതിയായിരുന്നു……😰….”

“മ്…..നമുക്കെന്തെങ്കിലും വഴി കാണാം നീ വിഷമിക്കാതെ വിച്ചൂ….ഒന്നുമില്ലെങ്കിലും നമ്മുടെ പ്രിൻസിപ്പൽ വേണുഗോപാൽ സാറല്ലേ….സാറിനെ പോലെ ധൈര്യവും ശക്തിയും ഇവിടെ ആർക്കുണ്ട്😜…..സാറ് എല്ലാവരും നോക്കിക്കോളും😉”

ഗൗരി പൊക്കിപ്പറഞ്ഞത് കേട്ട് പ്രിൻസിപ്പൽ വലിയ അഭിമാനത്തോടെ നിവർന്നിരുന്നു……😎

“ശരി മക്കളെ നിങ്ങള് പൊയ്ക്കൊ…..ഞാനെല്ലാം ശരിയാക്കാമെന്നേ…..ധൈര്യമായിട്ട് ചെല്ലൂ …..😎”

ഗൗരി പൊട്ടിവന്ന ചിരിയമർത്തി വിഷ്ണുവിനെ കണ്ണ് കൊണ്ട് പോകാമെന്ന് ആക്ഷൻ കാണിച്ചു പുറത്തേക്കിറങ്ങി…..

ഓഫീസ് റൂമിന് പുറത്തേക്ക് വരുന്ന ഗൗരിയെയും വിഷ്ണുവിനെയും കണ്ട് വീരഭദ്രൻ അവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു…..

“എന്താ വിഷ്ണു….എന്തിനാ പ്രിൻസിപ്പൽ വിളിച്ചത്…..”

“അത് സർ……..”

“സാറ് എന്റെ അഡ്രസ്സിന്റെ ഡീറ്റെൽസ് ചോദിക്കാൻ വിളിച്ചതാ…..”

മറുപടി പറയാൻ വന്ന വിഷ്ണുവിന്റെ കൈയ്യിൽ പിടിച്ച് തടഞ്ഞുകൊണ്ട് ഗൗരി ചാടിക്കേറി പറഞ്ഞു…..വിഷ്ണു അവളെ നോക്കി കണ്ണുരുട്ടി….

“മ്….ശരി ….നിങ്ങള് ക്ലാസിലേക്ക് പൊയ്ക്കൊളു…….ഉച്ചയ്ക്ക് കാന്റീനിലേക്ക് വന്നാൽ മതി ഞാനവിടെ കാണും….ഇന്ന് രാവിലെ ചിലരൊക്കെ മരിച്ചതായി പ്രഖ്യാപിച്ചതു കൊണ്ട് ഫുഡ് കൊണ്ട് വന്നിട്ടില്ലല്ലോ……..😏”

ഗൗരി മുഖം കൂർപ്പിച്ചു അവനെ നോക്കി…….എന്നിട്ട് ദേഷ്യത്തിൽ മുഖം വെട്ടിച്ച് നടന്നു😡…..വിഷ്ണു അത് കണ്ട് ചിരിച്ചു കൊണ്ട് ഗൗരിയുടെ പുറകേ ഓടി……..

‘എന്റെ പാർവ്വതീ…..നീ അരികിലെത്തുമ്പോൾ ഉയർന്നു കേൾക്കുന്ന എന്റെ ഹൃദയതാളം നീ അറിയുന്നില്ലേ…….😘😘’

നെഞ്ചിൽ കൈവച്ച് പ്രണയാർദ്രമായി അവൾ പോയ വഴിയേ നോക്കിയവൻ നിന്നു…………….

ഉച്ചയ്ക്ക് എല്ലാവരും കാന്റീനിൽ ഒരുമിച്ച് കൂടി……. വീരഭദ്രനും വിപിനും ദേവിടീച്ചറും ഒരുമിച്ചാണിരുന്നത്……ബാക്കിയുള്ളവർ അവരുടെ അടുത്ത റ്റേബിളിൽ ഇരുന്നു……….

ദേവിടീച്ചറും ഗൗരിയും പരസ്പരം നോക്കിയപ്പോൾ പുച്ഛത്തോടെ മുഖം വെട്ടിത്തിരിച്ചു😏😏…..

വിപിന്റെ കണ്ണുകൾ വൈദുവിന്റെ മുഖത്തായിരുന്നു🙂…… എന്നാൽ വൈദു അതൊന്നും ശ്രദ്ധിക്കാതെ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു…….

വിഷ്ണു കാർത്തുവിന്റെ ശ്രദ്ധ നേടാൻ ഓരോന്നൊക്കെ കാണിക്കുന്നുണ്ടെങ്കിലും കാർത്തു മറ്റെവിടെയോ ശ്രദ്ധിച്ചിരിക്കയായിരുന്നു………അവളുടെ കണ്ണുകളെ പിൻതുടർന്ന് നോക്കിയ വിഷ്ണു കണ്ടത് അപ്പുറത്തെ സൈഡിൽ ഇരുന്ന് കഴിക്കുന്നവന്റെ മുന്നിലെ ബിരിയാണിലാണ്..😋.

‘ചെകുത്താന്റെ പെങ്ങളിൽ നിന്ന് ഞാന് ഒരുപാടൊന്നും പ്രതീക്ഷിക്കരുതായിരുന്നു😏’

വിഷ്ണു മനസ്സിൽ പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ തിരിഞ്ഞിരുന്നു……

“വീരു…ഇവർ കഴിച്ചോട്ടെ നമുക്ക്‌ പുറത്തൊന്ന് പോയിട്ട് വരാം……എന്റെ ബ്രദർ വന്നിട്ടുണ്ട്……ദേ മെസേജ് വന്നു…..നിന്നെ പരിചയപ്പെടാൻ വന്നതാ അവൻ….”

ദേവിടീച്ചർ പറഞ്ഞത് കേട്ട് ഗൗരിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..അവളുടെ മുഖത്തെ കുശുമ്പ് കണ്ട് വിപിയും വിഷ്ണുവും വീരഭദ്രനും മനസ്സിൽ ചിരിച്ചു….വീരഭദ്രന് ഗൗരിയുടെ അടുത്ത് നിന്ന് പോകാൻ മടിയായിരുന്നെങ്കിലും അവളുടെ മുഖത്തെ കുശുമ്പ് കണ്ടപ്പോൾ അവൻ ദേവിടീച്ചറുടെ കൂടെ പോകാൻ തന്നെ തീരുമാനിച്ചു……വിപിയും അവരുടെ കൂടെ പോയി…

ഗൗരി ഭക്ഷണം കൊണ്ട് വച്ചിട്ടും കഴിയ്ക്കാതെ വീരഭദ്രൻ വരുന്നതും നോക്കിയിരുന്നു……ദേവിടീച്ചറുടെ കൂടെ വീരഭദ്രൻ പോയ ടെൻഷൻ കാരണം അവൾക്ക് വിശപ്പ് പോലും ഇല്ലാതായി…..

‘ദുഷ്ടൻ😡😡😡…..ചെകുത്താൻ….സ്വന്തം ഭാര്യയുടെ മുന്നിൽ മറ്റൊരു പെണ്ണുമായി കറങ്ങുന്നു…… ഇതുവരെ കണ്ടില്ലല്ലോ രണ്ടിനെയും …..രണ്ടുംകൂടി എങ്ങോട്ട് പോയി മഹാദേവാ😔…….’

അടുത്ത റ്റേബിളിൽ നിന്നുയർന്ന ഉറക്കെയുള്ള വർത്തമാനം കേട്ടാണ് ഗൗരി ഓർമകളിൽ നിന്ന് ഉണർന്നത്…….അവിടിരിക്കുന്ന ജോമോനെയും കൂട്ടരെയും കണ്ട് അവൾ ഞെട്ടി …മറ്റുള്ളവരെ നോക്കിയപ്പോൾ അവരും പേടിച്ചിരിപ്പുണ്ട്…..ജോമോന്റെ കാലിൽ വച്ച് കെട്ടിയിട്ടുണ്ട്…. കൈയിലും കെട്ടിവച്ചിരിക്കുന്നു….

“ഗൗരീ….നീ അങ്ങോട്ട് നോക്കണ്ട അവൻമാര് മനപൂർവം ചൊറിയാൻ വേണ്ടിയിരിക്കുന്നതാ….😕”

വിഷ്ണു പറഞ്ഞത് കേട്ട് എല്ലാവരും ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു……

“ചേച്ചിമാരെ…..ആ റ്റേബിളിലിരിക്കുന്ന രസം ഒന്ന് തരുമോ….ഞങ്ങളും കഴിച്ചോട്ടെ….അതോ വീരഭദ്രൻ സാറിന് മാത്രമേയുള്ളോ…….”

ജോമോന്റെ വഷളൻ വർത്താമാനം കേട്ടെങ്കിലും ആരും പ്രതികരിച്ചില്ല……..വിഷ്ണു ദേഷ്യം നിയന്ത്രിക്കാൻ പാട്പെട്ടു………

“അതേടാ…ജോമോനെ….സാറിന്റെ ഒരു ഭാഗ്യം…..മൂന്നും കൊള്ളാമല്ലോ……. ചേട്ടൻമാരെ കൂടി ഒന്ന് പരിഗണിക്കുമോ….”

അവന്റെ കൂടെയുള്ളവൻ ജോമോനെ പിൻതാങ്ങി…….

വൈദു ചാടിയെണീറ്റ് റ്റേബിളിലിരുന്ന രസം പാത്രത്തോടെയെടുത്ത് അവൻമാരുടെ മുഖത്തേക്ക് വീശിയൊഴിച്ചു…….വൈദുവിന്റെ പ്രതീക്ഷിക്കാതെയുള്ള നീക്കത്തിൽ എല്ലാവരും പകച്ചുപോയി…….

ജോമോന്റെ കൂടെയുള്ളവർ ചാടിയെണീറ്റെങ്കിലും ജോമോൻ അവരെ തടഞ്ഞു…..

“നീയൊക്കെ കരുതിയിരുന്നോ😡…….നിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ തിരികെ വന്നത് പാർവ്വതീ…..എന്റെ കൈയും കാലും ഒടിച്ചതിന് പകരം ചോദിക്കാതെ ഈ ജോമോന് വിശ്രമമില്ല……നരേന്ദ്രൻ സാറ് ഞങ്ങളുടെ ആളാ……നാളെ മുതൽ നിങ്ങളുടെ നാശം തുടങ്ങുവാ ….😡”

ജോമോന്റെ ഭീഷണിയോടെയുള്ള വാക്കുകൾ കേട്ടപ്പോൾ ഗൗരിയുടെ ദേഷ്യം ഇരട്ടിച്ചു…..

“ടാ പട്ടീ…..നീയെന്റെ ഗൗരിചേച്ചിയെ എന്ത് പറഞ്ഞെടാ😡”

വൈദു അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവന്റെ വോക്കിംഗ് സ്സ്റ്റിക്കിനെ പിടിച്ച് വാങ്ങി ദൂരെയെറിഞ്ഞു…അവന്റെ ഒടിഞ്ഞ കാലിലായി ആഞ്ഞുതൊഴിച്ചു…… ജോമോൻ പുറകിലേക്ക് തെറിച്ചു വീണു….

അവരുടെ അടുത്തായി നിന്നവർ വൈദുവിന്റെ നേർക്ക് തിരിഞ്ഞതും വിഷ്ണു ചാടിയെണീറ്റു ഒരുത്തനെ പിടിച്ച് അവന്റെ കഴുത്തിലായി പിടിച്ച് റ്റേബിളിൽ തലയിടിപ്പിച്ചു…….. വിഷ്ണുവിന്റെ പുറകിൽ നിന്ന് വേറൊരുത്തൻ പിടിച്ചതും ഗൗരി വെള്ളം വച്ചിരുന്ന ജഗ്ഗെടുത്ത് അവന്റെ തലയുടെ പുറകിലായി വീശിയടിച്ചു….അവൻ ബോധം കെട്ട് നിലത്തേക്ക് വീണു…..

“സൂപ്പർ…..ഗൗരിചേച്ചി….🤝”

വൈദു ഗൗരിയുടെ കൈയിൽ പിടിച്ച് അഭിനന്ദിച്ചതും ആ കൈയിലായി ഒരുത്തൻ പിടിച്ചു……ഗൗരി ഇടതു കൈകൊണ്ട് അവന്റെ താടിയിൽ കൈമുട്ട് കൊണ്ട് ഇടിച്ചു…….വൈദു കുറച്ചു ചോറെടുത്ത് അവന്റെ വായിലേക്ക് തിരുകിക്കയറ്റി……..ഗൗരി കുറച്ചു കറിയും ഒഴിച്ചു കൊടുത്തു……..കാർത്തു അവരുടെ അടി കണ്ട് പേടിച്ച് മാറി നിന്നു…….

കാന്റീനിലേക്ക് തിരികെ വന്ന വീരഭദ്രനും വിപിയും ദേവിടീച്ചറും അവരുടെ കോലം കണ്ട് ഞെട്ടിപ്പോയി…..

നിലത്ത് മുഴുവനും ചോറും കറിയും അവരുടെ ദേഹത്തുമുണ്ട് കറിയുടെ അവശിഷ്ടങ്ങൾ……

“എന്തായിവിടെ…..നിങ്ങള് ചോറു കൊണ്ട് പൂക്കളം വരച്ചതാണോ😲……”

വിപിൻ ചോദിക്കുന്നത് കേട്ട് വിഷ്ണുവും ഗൗരിയും കാർത്തുവും വീരഭദ്രനെ പേടിച്ച് മിണ്ടാതെ നിന്നു…..

“അത്…..ഒരുത്തൻ കുറച്ചു രസം ചോദിച്ചു….. ഞാൻ അവന് രസം ഒഴിച്ചു കൊടുത്തു….. അതിന് അവൻമാര് വഴക്കുണ്ടാക്കി…🤓”

“ങേ……കുറച്ചു രസം കൊടുത്തതിനാണോ…..കൊള്ളാമല്ലോ…. എവിടെ അവൻമാര്..😡😡”

വിപിൻ ദേഷ്യത്തിൽ ഷർട്ടിന്റെ സ്ലീവ് തെരുത്ത് കയറ്റി അടിയ്ക്കാൻ റെഡിയായി നിന്നു…..

“അത്…..വിപിചേട്ടാ….രസം അവന്റെ മുഖത്തേക്കാ വൈദു ഒഴിച്ചത്….😒”

ഗൗരി പറയുന്നത് കേട്ട് എല്ലാവരും വിഷ്ണുവിനെ സംശയത്തോടെ നോക്കി😕😕…..

“😒.☹️…..എന്നെയെന്തിനാ നോക്കുന്നെ…..ഞാനല്ല…..വൈദുവല്ലേ……😞”

വീരഭദ്രന് എല്ലാം കൂടി കണ്ടിട്ട് ദേഷ്യം കേറി…..കോളേജിൽ ഇതൊരു ഇഷ്യൂ ആകുമോന്ന് അവന് ടെൻഷനുണ്ടായിരുന്നു…….

“ഇന്നിനി ആരും ക്ലാസിലിരിക്കണ്ട…..വീട്ടിലേക്ക് പോകാം…..😡…പോയി ബാഗ് എടുത്തിട്ട് വാ….”

വീരഭദ്രന്റെ ദേഷ്യം കണ്ട് എല്ലാവരും ക്ലാസിലേക്ക് ഓടി……….

“ഗൗരീ…..ജോമോന്റെ കാര്യം കണ്ണേട്ടനോട് പറയാമായിരുന്നു…..”

“വേണ്ട വിഷ്ണൂ……..അവൻമാര് ഇപ്പോൾ ഹോസ്പിറ്റലിലേക്കാവും പോയത്……കണ്ണേട്ടൻ അറിഞ്ഞാൽ അവിടെപ്പോയി തല്ലും….”

“നീ പറഞ്ഞത് ശരിയാ…..വെറുതെ പ്രശ്നം കൂട്ടണ്ട…..പിന്നെ… നരേന്ദ്രൻ….അയാളെ എന്തു ചെയ്യും😕”

“അയാള് വരട്ടെ വിച്ചൂ…..നീയിങ്ങനെ പേടിയ്ക്കാതെ…..”

വിഷ്ണുവിനോട് അങ്ങനെ പറഞ്ഞെങ്കിലും ഗൗരിയുടെ മനസ്സിൽ ആശങ്ക നിറഞ്ഞിരുന്നു……

കോളേജിൽ നിൽക്കാതെ എല്ലാവരും വീട്ടിലേക്ക് മടങ്ങി……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രിയിൽ കിടക്കാനായി കുറച്ചു മടിയോടെയാണ് ഗൗരി വീരഭദ്രന്റെ മുറിയിൽ കയറിയത്…….

“മ്…..കയറി വാ….ഞാൻ നിന്നെയും കാത്തിരുന്നതാ….”

ഗൗരി അവൻ പറഞ്ഞത് കേട്ട് അന്തിച്ച് നിന്നു….ഗൗരിയുടെ കണ്ണുകൾ രണ്ടും വെളിയിലേക്ക് ചാടും എന്ന അവസ്ഥ യിലായി…..

“ഇല്ല….ഇത് ചെകുത്താനല്ല……മറ്റാരോ ആണ്…..അല്ലേ…..”

“അല്ലെടീ😡😡……ഞാൻ ചെകുത്താൻ തന്നെയാണ്….. നിനക്ക് ഞാൻ തെളിയിച്ചു തരാം….. ഇവിടെ വന്നിരിക്കെടീ…..”

തന്റെ അടുത്ത് കിടക്കുന്ന ചെയറിൽ ചൂണ്ടിക്കാട്ടി വീരഭദ്രൻ പറയുന്നത് കേട്ട് ഗൗരി ശരിയ്ക്കും പേടിച്ചു……

“എ….ന്തി….നാ….ഞാ…ൻ..വ”

“നീയെന്താടീ വിക്കുന്നത്…..മര്യാദയ്ക്ക് സംസാരിക്കെടീ😡”

“ഞാൻ വരില്ല….എനിയ്ക്ക് പേടിയാ…..ഞാൻ മിണ്ടൂല….😞”

അവൾ ചിണുങ്ങിക്കൊണ്ട് പറയുന്നത് കേട്ട് പൊട്ടിവന്ന ചിരിയമർത്തി അവൻ എഴുന്നേറ്റു…… ഗൗരി അവൻ അടുത്തേക്ക് വരുന്നതും നോക്കി ശ്വാസമടക്കിപ്പിടിച്ച് നിന്നു..എന്നാൽ അവൻ ഗൗരിയെയും കടന്ന് വാതിലിനടുത്തേക്കാണ് പോയത്…വീരഭദ്രൻ റൂമിലെ വാതിൽ അടച്ച് കുറ്റിയിട്ടു…..തിരിഞ്ഞ് ഗൗരിയെ ഒന്നു ചൂഴ്ന്നു നോക്കി….. അവന്റെ നോട്ടം കണ്ട് ഗൗരി പേടിച്ച് ഓടിപ്പോയി കസേരയിലിരുന്നു…..

“മ്….അപ്പോൾ നിനക്ക് മര്യാദയുണ്ട്….😠”

അവൻ മേശ തുറന്ന് അവന്റെ ബാഗെടുത്തു….അതിൽ നിന്നും ഒരു ബുക്കെടുത്ത് ഗൗരിയുടെ മുന്നിലേക്ക് വച്ചു…..

“ഇത്രയും നോട്ടെഴുതി കഴിഞ്ഞിട്ട് ഉറങ്ങിയാൽ മതി…..വിഷ്ണുവിനും കൊടുത്തിട്ടുണ്ട്…….പെട്ടെന്ന് എഴുതണം……ഇല്ലെങ്കിൽ…..നിനക്കെന്നെ അറിയാമല്ലോ😡”

ഗൗരി പേടിച്ചരണ്ട മുഖത്തോടെ ശരിയെന്ന് തലയാട്ടി……

“മ്…”

വീരഭദ്രൻ ഒന്നമർത്തി മൂളിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി…… അവൻ പോയി എന്നുറപ്പായപ്പോൾ ഗൗരി ദേഷ്യത്തിൽ അവന്റെ ബാഗെടുത്ത് നിലത്തേക്കെറിഞ്ഞു…..അതിൽ നിന്നും ഒരു ഡയറി നിലത്തേക്ക് വീണത് കണ്ട് അവളുടെ മുഖം വിടർന്നു……..

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *