ഗൗരീപരിണയം….ഭാഗം…28

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

 

ഭാഗം…28

വീടിനടുത്തേക്കുള്ള റോഡിലേക്ക് കാറെത്തിയതും ഒരു ബ്ലാക്ക് ഓഡി കാർ അവരുടെ കാറിന് കുറുകെ വന്ന് നിന്നു…..

വീരഭദ്രൻ പെട്ടെന്ന് ബ്രേക്കിട്ടു ദേഷ്യത്തോടെ ആ കാറിലേക്ക് നോക്കി…….. അതിൽ നിന്നും ഡോർ തുറന്ന് ഒരു സുന്ദരനായ ചെറുപ്പക്കാരൻ അവരുടെ കാറിന്റെ അടുത്തേക്ക് വന്നു……. വീരഭദ്രൻ ഗ്ലാസ് താഴ്ത്തി മനസ്സിലാകാതെ നോക്കുന്നത് കണ്ട് അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈനീട്ടി……

“സിദ്ധാർത്ഥ്……”

“അത് പറയാനാണോ നടു റോഡിൽ വണ്ടി ബ്ലോക്ക് ചെയ്തത്😡…….”

സിദ്ധാർത്ഥിന്റെ പേര് കേട്ടതും വീരഭദ്രന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു…….ഗൗരിയ്ക്ക് അവനെ കണ്ടപ്പോൾ തന്നെ ദേഷ്യം തോന്നി..

“കൂൾ മാൻ……താൻ ചൂടാവാതെ….. ഞാൻ ഗൗരിയെ കാണാൻ വന്നതാ…..നമ്മള് തമ്മിലുള്ള എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ…. ഒന്നു കാണണമെന്ന് തോന്നി…..”

“അതിനെന്താ …..കണ്ടോളൂ…..പാർവ്വതീ കുറച്ചു മുന്നോട്ടിരിക്കൂ സിദ്ധാർത്ഥ് ഒന്നു കണ്ടിട്ട് പൊക്കോട്ടെ…….. പക്ഷെ……. ഇനി നിന്റെ നിഴല് പോലും ഇവൾക്കരികിൽ കാണരുത്…..😡”

“അത് നീയാണോ തീരുമാനിക്കുന്നത്….😡”

സിദ്ധാർത്ഥ് കാറിന്റെ സൈഡിലായി കൈ കൊണ്ട് ഇടിച്ചു കൊണ്ട് ദേഷ്യത്തിൽ മുരണ്ടു….

“അതേടാ…..ഞാനാണ് തീരുമാനിക്കുന്നത്…….😡”

വീരഭദ്രൻ ഡോർ തുറന്ന് കാറിൽ നിന്നും ചാടിയിറങ്ങി…. അവന്റെ ദേഷ്യം കണ്ട് പേടിച്ച് മറ്റുള്ളവരും കാറിൽ നിന്ന് പുറത്തിറങ്ങി…

“ഞാനാരാണെന്ന് നിനക്കറിയില്ല മിസ്റ്റർ വീരഭദ്രൻ…… എന്റെ കോടിക്കണക്കിനുള്ള ബിസിനസ്സാ ഇവൾക്ക് വേണ്ടി ഞാൻ ആ പ്രവീണിന്റെ പേരിൽ എഴുതിക്കൊടുത്തത്…. എനിക്കിവളെ വേണം…..”

വീരഭദ്രന്റെ കണ്ണുകൾ ചുവന്നു…..മുഷ്ടി ചുരുട്ടിപ്പിടിച്ച് ദേഷ്യം നിയന്ത്രിക്കാൻ പാട്പെട്ട് നിൽക്കുന്ന വീരഭദ്രനെ കണ്ട് സിദ്ധാർത്ഥ് പോലും ഭയന്നു….. അവൻ ചെകുത്താനായി മാറിയിരുന്നു….അവൻ സിദ്ധാർത്ഥിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു മുന്നോട്ടു വലിച്ചു… അവന്റെ കണ്ണുകളിലേയ്ക്ക് തീഷ്ണമായി നോക്കി……..മറ്റുള്ളവരും അവന്റെ മാറ്റം കണ്ട് പകച്ച് നിന്നു…

“ഇപ്പോൾ…… ഈ നിമിഷം നീ പറഞ്ഞത് ഞാനങ്ങ് മറക്കുവാ…..ഇനി നിന്റെ വായിൽ നിന്ന് അവളുടെ പേര് പോലും വന്നാൽ……വീരഭദ്രൻ ആരാണെന്ന് നീയുമറിയും…..പിന്നെ നിന്റെ ബിസിനസ് ….അത് പ്രവീണുമായിട്ടല്ലേ…..അത് നീ അവിടെ പറഞ്ഞാൽ മതി……പാർവ്വതി ഇപ്പോൾ എന്റെ ഭാര്യയാണ്…..നിനക്ക് മനസ്സിലായോടാ പന്ന$#@#####$######മോനെ……😡😡”

അവനെ പുറകിലേക്ക് തള്ളിക്കൊണ്ട് ചെകുത്താൻ അവനെ മുഷ്ടി ചുരുട്ടി മുഖത്തേക്ക് ഇടിച്ചു…..സിദ്ധാർത്ഥ് അവന്റെ കാറിന്റെ ബോണറ്റിലേക്ക് വീണു…….ചുണ്ട് പൊട്ടി ഒഴുകിയ ചോര തുടച്ച് കൊണ്ട് അവൻ ബോണറ്റിൽ പിടിച്ച് എഴുന്നേറ്റു….

“തിരികെ പോകുന്നത് ആരെയും പേടിച്ചിട്ടല്ല……വരും ഞാൻ നിനക്കുള്ള മറുപടിയുമായി……. ഇന്ന് നീ തന്നതിന്റെ ബാക്കി അന്ന് ഞാൻ തിരിച്ചു തരും…..പോട്ടെ…വീരഭദ്രൻ സാറേ….”

ക്രൂരത അവന്റെ മുഖത്ത് മാത്രമല്ല വാക്കുകളിലും പ്രതിഫലിച്ചു…. വീരഭദ്രൻ മറുപടിയായി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു….

സിദ്ധാർത്ഥ് അവനെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കാറിനകത്തേക്ക് കയറി ഓടിച്ചു പോയി….

വീരഭദ്രൻ തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളുമായി അവന്റെ കണ്ണുകൾ കോർത്തു….. അവളുടെ നിറഞ്ഞിരിക്കുന്ന മിഴികൾ കണ്ടപ്പോൾ അസ്വസ്ഥതയോടെ നോട്ടം പിൻവലിച്ച് അവൻ കാറിലേക്ക് കയറി……. എല്ലാവരും കയറിയപ്പോൾ അവൻ കാറെടുത്തു……

മുറിയിലെത്തി ബാഗ് റ്റേബിളിലേക്ക് വച്ചിട്ട് ഡ്രസ്സുമെടുത്ത് വീരഭദ്രൻ കുളിക്കാൻ കയറി….. തണുത്ത വെള്ളം ശരീരത്തിൽ കൂടി അരിച്ചിറങ്ങുമ്പോഴും അവന്റെ മനസ്സ് പുകഞ്ഞിരുന്നു…..ഗൗരിയുടെയും വിഷ്ണുവിന്റെയും ഫോട്ടോയും സിദ്ധാർത്ഥിന്റെ ഭീഷണിയും അവന്റെ മനസ്സിൽ പല സംശയങ്ങൾക്കും കാരണമായി…..

കുളിച്ചിറങ്ങി മുഷിഞ്ഞ ഷർട്ടും പാന്റും അലക്കാനുള്ള ബാസ്ക്കറ്റിലേക്കിട്ട് തലമുടി ചീകിയൊതുക്കി..കബോർഡിൽ നിന്ന് ഒരു ബനിയനെടുക്കാൻ തുറന്നതും തുണിയെല്ലാം കൂടി നിലത്തേക്ക് വീണു….ഗൗരിയുടെ ഡ്രസ്സെല്ലാം കൂടി വാരിവലിച്ചിട്ടിരിക്കുന്നു…….അവന് ദേഷ്യം കൊണ്ട് മുഖം ചുവന്നു.😡…

“‘ഇവളുടെ ഡ്രസ്സെല്ലാം എപ്പോ കൊണ്ട് വന്ന് വച്ചു…വാരിവലിച്ചിട്ടിരിക്കുന്നു..ഇവൾക്കിതൊക്കെ ഒതുക്കി വച്ചുകൂടെ😡….”

അവൻ എല്ലാം പുറത്തേക്കിട്ട് ഓരോന്നായി അടുക്കി വച്ചു…..അവന്റെ ഡ്രസ്സ് ഒരു ഭാഗത്തും ഗൗരിയുടേത് മറ്റൊരു സൈഡിലുമായി വച്ചിട്ട് ഒരു ബനിയനെടുത്തിട്ട് കബോർഡ് അടച്ചു……ബാൽക്കണിയിലേക്ക് പോയി….

ഗൗരി മുറിയിലേക്ക് കയറി വന്നപ്പോൾ വീരഭദ്രനെ മുറിയിലൊന്നും കണ്ടില്ല…..

‘താഴേക്ക് വന്നില്ലല്ലോ……കണ്ണേട്ടനിതെവിടെപ്പോയി…. മനസ്സിലെന്തെങ്കിലും തെറ്റിദ്ധാരണ കാണുമോ……ചോദിക്കാനും വയ്യല്ലോ…..എങ്ങനാ മഹാദേവാ ആ ചെകുത്താന്റെ മനസ്സ് അറിയുന്നത്…ശ്ശൊ അത് മറന്നു….ബാക്കി ഡയറിയൊക്കെ തപ്പിയെടുക്കാം….😊’

അവൾ കബോർഡ് തുറന്ന് ഡയറി തിരയാൻ തുടങ്ങി……. അടുക്കി വച്ചിരിക്കുന്ന ഡ്രസ്സെല്ലാം പുറത്തേക്ക് വലിച്ചിട്ടു🙃……. എത്ര തിരഞ്ഞിട്ടും ഒന്നു കാണാത്തത് കൊണ്ട് അവൾ നിരാശയോടെ അതിലിരിക്കുന്ന സാധനങ്ങളും വലിച്ച് നിലത്തേക്കിട്ടു😕…….

വീരഭദ്രൻ അകത്തേക്ക് കയറി വന്നപ്പോൾ ഡ്രസ്സെല്ലാം കൂമ്പാരമായിട്ട് അതിന് നടുക്കായി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഗൗരിയെ കണ്ട് അന്തം വിട്ട് കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി നിന്നു..😳…അവൻ നിലത്തേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി…. ഗൗരിയും അവൻ നോക്കുന്നതിനനുസരിച്ച് നിലത്തേക്കും അവന്റെ മുഖത്തേക്കും നോക്കി….

“ടീ….😡….ഞാനിതെല്ലാം അടുക്കി വച്ചിട്ട് പോയതല്ലേയുള്ളൂ……”

വീരഭദ്രന്റെ ദേഷ്യം കണ്ട് അവളൊന്ന് പതറി…..ഇനി എന്തും സംഭവിക്കാം എന്ന കരുതലോടെ അവൾ പതിയെ എഴുന്നേറ്റു… പേടി മുഖത്തുണ്ടായിട്ടും അവൾ അവനെ നോക്കി വിളറിയ ചിരി ചിരിച്ചു….

“എന്താടീ….പറയെടീ….😡….ഇതെന്താണെന്ന്….”

“ങ്ഹും….ഡയറി…..അല്ല….ഡയറിമിൽക്ക്….😰..”

അവൻ മുഖം ചുളിച്ചു സംശയത്തിൽ പുരികം വളച്ച് അവളെ നോക്കി….

“അതല്ലേ റ്റേബിളിലിരിക്കുന്നത്…..പിന്നെ കബോർഡിൽ ആരെങ്കിലും ഡയറിമിൽക്ക് വയ്ക്കുമോ..😬”

“അത് പിന്നെ……😟”

“ഏത് പിന്നെ😬😬”

ഗൗരി നിന്നു പരുങ്ങുന്നത് കണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു……അവൻ അടുത്തേക്ക് വരുന്തോറും ഗൗരി പേടിച്ച് പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു…… വാതിലിനടുത്ത് എത്തിയതും ഗൗരി പുറത്തേക്ക് ഓടാൻ തിരിഞ്ഞതും വീരഭദ്രൻ അവളുടെ സൈഡിലായി കൈ വച്ച് തടഞ്ഞു…. അവന്റെ മുഖത്തെ ഭാവം മാറുന്നത് നെഞ്ചിടിപ്പോടെ അവൾ നോക്കിനിന്നു….. അവന്റെ കണ്ണുകളിലെ പ്രണയത്തിരയിളക്കത്തിൽ പെട്ട് അവളുടെ മനസ്സ് ആടിയുലഞ്ഞു…..കണ്ണുകൾ ഇടഞ്ഞപ്പോൾ അവർ പരസ്പരം അവരുടെ പ്രണയം പങ്ക് വയ്ക്കുകയായിരുന്നു……. കട്ടിയുള്ള മീശ പിരിച്ചു അവൻ ഒരു കുസൃതി ച്ചിരിയോടെ ഗൗരിയെ നോക്കി….. അവന്റെ നോട്ടം താങ്ങാനാകാതെ അവളുടെ മുഖം താഴ്ന്നു…. അവൻ അവളുടെ ചെവിക്കരികിലായി മുഖമടുപ്പിച്ചു……. ഗൗരി അവന്റെ നിശ്വാസത്തിന്റെ നിർവൃതിയിൽ കണ്ണുകളടച്ച് ഒരു ചുംബനം സ്വീകരിക്കാനെന്ന വണ്ണം കണ്ണുകളടച്ചു…….

“പോയി മര്യാദയ്ക്ക് ഡ്രസ്സെല്ലാം അടുക്കി വയ്ക്കെടീ😡…..”

കാതിലായി ദേഷ്യത്തിൽ അവൻ അലറിയത് കേട്ട് ഗൗരി ഞെട്ടി കണ്ണ് തുറന്നു🙄……അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി….വീരഭദ്രൻ പൊട്ടിവന്ന ചിരിയമർത്തി അവളെ നോക്കി കണ്ണുരുട്ടി.😬…..

“ഇങ്ങേരുടെ അടുത്ത് നിന്ന് റൊമാൻസ് പ്രതീക്ഷിച്ച എന്നെ വേണം അടിയ്ക്കാൻ….. ഒരു ഉമ്മ കിട്ടുമെന്ന് വിചാരിച്ചതാ….എല്ലാം തകർത്തെറിഞ്ഞു😏…ദുഷ്ടൻ😬……ചുമ്മാതല്ല ഇയാളെ ചെകുത്താനെന്ന് വിളിക്കുന്നത്……”

പിറുപിറുത്തുകൊണ്ട് തുണിയെല്ലാം മടക്കി വയ്ക്കുന്ന ഗൗരിയെ നോക്കി ചുണ്ടിലൂറിയ പുഞ്ചിരിയുമായി വീരഭദ്രൻ കട്ടിലിലേക്ക് കിടന്നു….കുറച്ചു നിമിഷങ്ങൾക്ക് മുൻപ് അവന്റെ മനസ്സിനെ കീഴടക്കിയ അവളുടെ സാമീപ്യത്തിന്റെ ഓർമയിൽ അവൻ നിർവൃതിയടഞ്ഞു……….

വിഷ്ണു കാർത്തുവിന്റെ പുറകേയായിരുന്നു….

“കാർത്തൂ…….നീയെന്താ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നത്…..ആ ഫോട്ടോ… ആരോ…മനപ്പൂർവ്വം ചെയ്തതാ…..നീയൊന്ന് മനസിലാക്ക്…😔”

അവന്റെ വിഷമം കണ്ടിട്ട് സങ്കടം തോന്നിയെങ്കിലും കാർത്തു അവനെ ശ്രദ്ധിക്കാതെ ചപ്പാത്തിയുണ്ടാക്കാനുള്ള തിരക്കിലായിരുന്നു…….

“കാർത്തൂ……എന്തെങ്കിലും ഒന്നു പറയെടീ…..😒”

“വിഷ്ണു ഒന്നു പോയേ…..അമ്മ അപ്പുറത്തുണ്ട്….ഏട്ടൻ മുകളിലും…വെറുതെ പ്രശ്നമുണ്ടാക്കണ്ട….😏”

അവൻ നിരാശയിൽ അവളെ നോക്കി നിന്നു…. കാർത്തുവിന്റെ മനസ്സിൽ സംശയമൊന്നുമില്ലെങ്കിലും വിഷ്ണുവിനെ ഒന്ന് പറ്റിക്കാമെന്ന് വിചാരിച്ച് അവൾ ഗൗരവത്തിൽ തന്നെ നിന്നു….

“കാർത്തൂ……എന്നോട് പിണക്കമില്ലെന്ന് പറയെടീ…..പ്ലീസ്….”

കാർത്തു അത് മൈൻഡ് ചെയ്യാതെ കസേര വലിച്ചിട്ട് അതിൽ കയറി അടുക്കളയിലെ തട്ടിൽ നിന്നും മാവെടുക്കാൻ കൈനീട്ടി….കാർത്തുവിന് പൊക്കം കുറവായതിനാൽ കൈയാത്താതെ അവൾ മുകളിലേക്കാഞ്ഞു……

“കാർത്തൂ….പ്ലീസ്…. ടീ….ഞാൻ നിന്റെ കാല് പിടിക്കാം……”

വിഷ്ണു കാർത്തുവിന്റെ കാലിൽ പിടിച്ചതും കാർത്തു മാവ് കൊണ്ട് താഴേക്ക് മറിഞ്ഞു…… ഗോതമ്പ് പൊടി മുഴുവനും വിഷ്ണുവിന്റെ തലയിലേക്ക് മറിഞ്ഞു……..

അടുക്കളയിലേക്ക് കയറി വന്ന സരോജിനിയമ്മ കണ്ടത്….ഒരു വെള്ള മനുഷ്യൻ….😳😰… അമ്മ ഷോക്കേറ്റതു പോലെ തരിച്ച് നിന്നു……

വിഷ്ണു ദേഹമൊന്ന് കുടഞ്ഞു…..ഗോതമ്പ് പൊടി ചുറ്റിലും പുക പോലെ പറന്നു…..

“അയ്യോ……പ്രേതം…….😵…ഓടി വായോ……”

സരോജിനിയമ്മ ഹാളിലേക്ക് ഓടി……അമ്മ നിലവിളിക്കുന്നത് കേട്ടാണ് വിപി ഓടി വന്നത്…. ഹാളിലിരുന്ന് ടിവി കാണുകയായിരുന്ന വൈദുവും നിലവിളി കേട്ട് അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു…….

“മോനെ…വിപീ…..അവിടെ പ്രേതം…..ഞാൻ കണ്ടതാ…..😰”

സരോജിനിയമ്മ പേടിച്ച് പറയുന്നത് കേട്ട് വിപിൻ അകത്തേക്ക് പോകാൻ തിരിഞ്ഞു….പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരിഞ്ഞ് നിന്നു…..

“പ്രേ…..ത….പ്രേതം… എങ്ങനെയിരിക്കും…..😨”

അവൻ വിറയലോടെ സരോജിനിയമ്മയോട് ചോദിച്ചു…..

“ചിലപ്പോൾ…. കസേരയിട്ടായിരിക്കും ഇരിക്കുന്നത് വിപിച്ചേട്ടാ😟………”

വൈദു പറഞ്ഞത് കേട്ട് വിപിൻ അവളെ ദയനീയമായി മുഖത്തോടെ നോക്കി……

“നീ ഒരു വലിയ സംഭവം തന്നെ…☹️….”

വൈദു അത് കേട്ട് ഇതൊക്കെയെന്ത് എന്ന മട്ടിൽ വിപിയെ നോക്കി🤓😎….

മൂന്നുപേരും പേടിച്ച് നിൽക്കുമ്പോളാണ് അടുക്കളയിൽ നിന്ന് വിഷ്ണുവും കാർത്തുവും പുറത്തേക്ക് വന്നത്……

പൊടിപറത്തി ക്കൊണ്ട് അടുത്തേക്ക് വരുന്ന വിഷ്ണുവിനെ കണ്ട് വിപിൻ അമ്മയുടെ പുറകിലേക്ക് ഒളിച്ചു……. വൈദു വിപിന്റെ പുറകിലും……അമ്മ ഉടുത്തിരുന്ന നേര്യത് കൊണ്ട് തലവഴി മൂടി…😨😨😨….മൂന്നു പേരും പേടിച്ച് വിറച്ചു പോയി…..

“വിപിച്ചേട്ടാ….. ഞാനാ……🤐..😢..” വിഷ്ണു നിലവിളിക്കും പോലെ പറഞ്ഞു…..

“ആരും വിശ്വസിക്കരുത്…… അതല്ല വിപിചേട്ടൻ ഞാനാ വിപിൻചേട്ടൻ…..സത്യം…….അത് പ്രേതമാണ്…😱.”വിപിൻ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞു……

വിഷ്ണു അവരുടെ അടുത്തേക്ക് വന്നതും അവര് പേടിച്ച് തന്നെ പുറകിലോട്ട് നടന്നു…….

മുകളിൽ നിന്ന് വീരഭദ്രനും ഗൗരിയും ഓടി താഴേക്ക് വന്നു…….

“എന്തായിവിടെ…….. എന്താ ബഹളം കേട്ടത്….😕”

“കണ്ണാ മോനെ……പ്രേതം…..ദേ…….”

അമ്മ പേടിയോടെ പറഞ്ഞത് കേട്ട് കണ്ണനും ഗൗരിയും അങ്ങോട്ടേയ്ക്ക് നോക്കി……കാർത്തു തലയിൽ കൈ വച്ച് കൊണ്ട് ഭിത്തിയിലേക്ക് ചാരി നിന്നു…..

വിഷ്ണു മറ്റുള്ളവർ അവനെ പ്രേതമെന്ന് വിളിച്ച ദേഷ്യത്തിൽ അവന്റെ ശരീരം ശക്തിയോടെ ഒന്നു കുടഞ്ഞു…….പൊടി വായുവിൽ പറന്നുയർന്നു………അമ്മ വീരഭദ്രന്റെ അരികിലേക്കോടി……വൈദു വിപിയുടെ മേലെ ചാടിക്കയറി…..വിപി വൈദുവിനെയും കൊണ്ട് താഴേക്ക് മറിഞ്ഞു……….

“ഒന്ന് നിർത്തുമോ എല്ലാരും… ഞാൻ വിഷ്ണുവാ…..😡”

വിഷ്ണു മുഖമൊക്കെ തുടച്ചുമാറ്റി……….ദേഷ്യത്തോടെ എല്ലാവരെയും നോക്കി നിന്നു……

സരോജിനിയമ്മ ഒരു വിളറിയ ചിരി ചിരിച്ചു കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് വന്ന് അവന്റെ കവിളത്ത് തട്ടിയിട്ട് അടുക്കളയിലേക്ക് പോയി……….

വിപി തന്റെ ദേഹത്ത് കിടക്കുന്ന വൈദുവിനെ നോക്കി പല്ല് കടിച്ചു…..

“എഴുന്നേറ്റു പോടീ….ആ പ്രേതം നിന്റെ ചേട്ടനാ….😡…..വിഷ്ണൂ…… ഇവളോട് മാറാൻ പറഞ്ഞെ….”

തന്റെ ദേഹത്ത് കിടക്കുന്ന വൈദുവിനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു…….

“ഇല്ല…..മാറില്ല……എനിക്ക് പേടിയാ…..വിപിചേട്ടൻ എന്നെ മുറുകെ പിടിച്ചേ….”

വൈദു കൊഞ്ചിക്കൊണ്ട് അവനോടു കുറച്ചു കൂടി ചേർന്നു…..

ബാക്കിയുള്ളവര് എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവരെ നോക്കി നിന്നു…… ഗൗരി ഓടിപ്പോയി വൈദുവിനെ ബലമായി പിടിച്ചു മാറ്റി…വിപിയെ പിടിച്ച് എഴുന്നേൽപ്പിച്ചു………..

“എന്റമ്മേ…..മുടിഞ്ഞ വെയിറ്റാ ഈ പെണ്ണിന്….എന്റെ നടുവ് പോയി….😠”

വിപിൻ ഒന്ന് നടുനിവർത്തിക്കൊണ്ട് പറഞ്ഞത് കേട്ട് വൈദു പരിഭവത്തോടെ മുഖം കൂർപ്പിച്ചു….

മുറ്റത്ത് ഒരു കാർ വന്ന ശബ്ദം കേട്ട് എല്ലാവരുടെ ശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞു….

തുടരും…..

🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦

ഇനി അടുത്ത പാര ആരാണാവോ….

ഞാനിത്രയും വാക്കെഴുതുമ്പോൾ രണ്ട് വാക്ക് എനിക്ക് വേണ്ടി എഴുതാൻ മടിയാണല്ലേ…ഞാൻ മിണ്ടൂല……

2 thoughts on “ഗൗരീപരിണയം….ഭാഗം…28

Leave a Reply

Your email address will not be published. Required fields are marked *