ഗൗരീപരിണയം….ഭാഗം…30

ഇരുപത്തിഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 29

ഭാഗം…30

കോറിഡോറിൽ കൂടി സ്പോർട്സ് റൂമിലേക്ക് നടന്നു പോകുന്ന ഗൗരിയെ കണ്ട് ദേവിടീച്ചർ പുച്ഛത്തിൽ ചിരിച്ചു കൊണ്ട് നരേന്ദ്രന്റെ ഫോണിലേക്ക് വിളിച്ചു….

“നരേ….അവൾ വരുന്നുണ്ട്….. നിന്റെ പ്രതികാരം എന്തായാലും നീ തീർത്തോ…..വീരുവിന്റെ മുന്നിൽ അവൾ നാണംകെട്ട് നിൽക്കുന്നത് കണ്ടാൽ മതിയെനിക്ക്…..😠”

“നീ പേടിക്കണ്ട….ഇന്നത്തോടെ അവള് ഈ കോളേജ് മാത്രമല്ല….ചിലപ്പോൾ ഈ ഭൂമി തന്നെ വിട്ട് പോണമെന്ന് ചിന്തിയ്ക്കും😈”

നരേന്ദ്രന്റെ മറുപടി കേട്ട് ദേവിടീച്ചർ ഒരു ഗൂഢമായ ചിരിയോടെ ഫോൺ കട്ട് ചെയ്തു…..

ഗൗരി സ്പോർട്സ് റൂമിന്റെ വാതിലിന് മുന്നിൽ നിന്നിട്ട് അകത്തേക്ക് ഒളിഞ്ഞു നോക്കി……അകത്ത് പ്രത്യേകിച്ച് ആരെയും കാണാത്തതിനാൽ അവൾ സംശയത്തോടെ ചുറ്റും നോക്കി….

എന്നാൽ പുറകിൽ നിന്നും രണ്ട് കൈകൾ അവളെ അകത്തേക്ക് തള്ളി……

വേച്ചു പോയ ഗൗരി റ്റേബിളിൽ ഇടിച്ച് നിലത്തേക്ക് വീണു അവൾ പതറിക്കൊണ്ട് എഴുന്നേൽക്കാൻ നോക്കിയെങ്കിലും കാല് റ്റേബിളിൽ ഇടിച്ചതിനാൽ വേദന കാരണം അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല…… ആരോ വാതിൽ അടച്ച് കുറ്റിയിട്ട ശബ്ദം കേട്ട് അവൾ പരിഭ്രമിച്ചു കൊണ്ട് പതിയെ ഒരു ചെയറിൽ പിടിച്ച് എഴുന്നേറ്റു………

“ആഹാ……ഇതാരാ….പാറുക്കുട്ടിയാണോ….😈… എത്ര നേരമായി ഞാനിവിടെ കാത്ത് നിൽക്കുന്നു…….😊”

ശബ്ദം കേട്ട സ്ഥലത്തേക്ക് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി….. മുറിയുടെ ഒരു സൈഡിലായിരിക്കുന്ന നരേന്ദ്രനെ കണ്ട് അവൾ പേടിച്ച് പുറകോട്ട് വേച്ചു പോയി….

“അയ്യോ……സൂക്ഷിച്ചു നിൽക്കെന്റെ പാറുക്കുട്ടീ…….എന്നെ കണ്ടപ്പോൾ തന്നെ ഇത്രയും പേടിയോ…..ഞാനൊന്നും ചെയ്യില്ല എന്റെ പാറൂസിനെ……നമുക്കു കുറച്ചു നേരം വർത്താനമൊക്കെ പറഞ്ഞിരിക്കാമെന്നെ….😉”

അവൻ പറയുന്നതിനൊപ്പം തന്നെ എഴുന്നേറ്റ് ഗൗരിയുടെ അടുത്തേക്ക് നടന്നു……ഗൗരിയുടെ മുഖത്തെ പേടിയും പരിഭ്രമവും അവന്റെ ചുണ്ടിൽ ക്രൂരത നിറഞ്ഞ പുഞ്ചിരി വിരിയിച്ചു…

“നീയെന്താടീ വിചാരിച്ചത്……ഞാനെല്ലാം മറന്നെന്നോ……മയക്കുമരുന്ന് കേസിൽ നീയും വിഷ്ണുവും കൂടി എന്നെ കുടുക്കിയപ്പോൾ ഞാനങ്ങ് അവസാനിച്ചെന്ന് കരുതിയോടീ നീ…….കോളേജിൽ നിന്ന് എന്നെ സസ്പെൻഡ് ചെയ്തു….. പോലീസ് എന്നെ അറസ്സ് ചെയ്തു…. ഒരു വർഷം…..ഒരു വർഷം ഞാൻ വീട്ടിനകത്ത് അപമാനിതനായി കഴിഞ്ഞു…..😡”

അവൻ ദേഷ്യത്തോടെ അവളുടെ കൈയിൽ പിടിച്ച് തിരിച്ചു….

“വിടെടോ…കെയ്യീന്ന് വിടാൻ..ഒരു അധ്യാപകൻ ചെയ്യുന്ന കാര്യമാണോ താൻ ചെയ്തത്…..പാവപ്പെട്ട കുട്ടികളെ തേടിപ്പിടിച്ച് സ്നേഹം നടിച്ച് വശത്താക്കി അവരെ ഡ്രഗ്സിന് അടിമയാക്കി….അത് കോളേജ് മുഴുവൻ സപ്ലൈ ചെയ്തു…..താൻ എത്ര ജീവിതങ്ങളാടോ നശിപ്പിച്ചത്……കാശിന്റെ ബലത്തിലല്ലേ താൻ കേസൊതുക്കിയത്……”

ഗൗരി പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ നിന്ന് കുതറാൻ നോക്കി…..

“അതേടീ…… ഞാനാ അത് ചെയ്തത്….ഇവിടെയും ഞാൻ തുടങ്ങിയിട്ടുണ്ട്….എന്റെ ബിസിനസ് തുടങ്ങും മുൻപേ നിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാ നിന്നെ ഇവിടെ വരുത്തിയത്…..😡”

ക്രൂരതയോടെയുള്ള അവന്റെ മുഖത്ത് അവൾ രൂക്ഷമായി നോക്കി…… അവൻ അവളുടെ കൈ പുറകിലേക്ക് പിടിച്ച് ഗൗരിയെ അവന്റെ ദേഹത്തേക്ക് ചേർത്തു്‌….. ക്ലിപ്പ് വച്ച് മുകളിലേക്ക് മടക്കി കെട്ടിയിരുന്ന അവളുടെ മുട്ടോളം നീളമുള്ള തലമുടി അഴിച്ചിട്ടു…….അവളുടെ തലമുടിയിലേയ്ക്ക് മുഖം ചേർത്ത്…. തലമുടിയിലെ ഗന്ധം മുകർന്നു…..

“നിനക്ക് നല്ല മുല്ലപ്പൂവിന്റെ മണമാണല്ലോടീ……..ഒടുക്കത്തെ സൗന്ദര്യമാണ് നിനക്ക്…….കടിച്ചു തിന്നാൻ തോന്നുന്നുണ്ട്…പക്ഷെ സമയമില്ല…..നമുക്ക് പിന്നീട് വേണ്ട രീതിയിൽ കാണാം…..”

അവന്റെ വൃത്തികെട്ട നോട്ടം കണ്ട് ഗൗരി അറപ്പോടെ മുഖം തിരിച്ചു….. അവൻ പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു….. പതിയെ ഒരു കൈ കൊണ്ട് അവന്റെ ഷർട്ടിന്റെ ഓരോ ബട്ടണായി അഴിക്കാൻ തുടങ്ങി……

“നീ പേടിക്കണ്ട……സ്റ്റുഡൻസൊന്നും വരില്ല….അവരൊക്കെ അറിഞ്ഞാൽ പിന്നെ എനിക്ക് ഈ കോളേജിൽ പഠിപ്പിക്കാൻ പറ്റുമോ….ഇവിടുത്തെ കുറച്ചു ടീച്ചേഴ്സും പ്രിൻസിപ്പലും മാത്രം…. പ്രത്യേകിച്ച് വീരഭദ്രൻ…..”

അവൻ പറഞ്ഞത് കേട്ട് ഗൗരി പരിഭ്രമത്തോടെ അവനെ നോക്കി……അവന്റെ കണ്ണുകളിലെ വന്യമായ ഭാവം കണ്ട് ഗൗരി പതറിപ്പോയി….. വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് നരേന്ദ്രൻ അവളെ ഒരു സൈഡിലേക്ക് തള്ളി….

നരേന്ദ്രൻ അവളെ നോക്കി പകയോടെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു….മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അവൻ വെപ്രാളത്തിൽ ചുണ്ട് തുടച്ച് കൊണ്ട് ഷർട്ട് വലിച്ച് നേരെയിട്ടു…..ഇടം കണ്ണ് കൊണ്ട് വീരഭദ്രനെ നോക്കിയിട്ട് മനപ്പൂർവ്വം കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു…..ഗൗരി വാതിലിനടുത്തേക്ക് വന്നപ്പോൾ കണ്ണിൽ തീയുമായി നിൽക്കുന്ന വീരഭദ്രനെ കണ്ട് അവൾ ഒരു നിമിഷം പേടിച്ച് പോയി…..അവന്റെ മുഖത്തെ ദേഷ്യം കണ്ട് എല്ലാവരും പേടിച്ച് നിൽക്കയാണ്……. ദേവിടീച്ചറുടെ മുഖത്ത് മാത്രം വിജയീഭാവമായിരുന്നു😏……

“സർ……സോറി സർ….ഈ കുട്ടി വിളിച്ചിട്ടാണ് ഞാൻ വന്നത്…….തെറ്റാണെന്ന് ഒരുപാട് പറഞ്ഞു നോക്കി…. പക്ഷെ…… സോറി വീരഭദ്രൻ സർ….ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി…..”

നരേന്ദ്രൻ പറഞ്ഞത് കേട്ട് ഗൗരി പരിഭ്രമത്തോടെ വീരഭദ്രന്റെ മുഖത്തേക്ക് നോക്കി….. അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവൾ നിരാശയോടെ തലകുനിച്ചു……

“പാർവ്വതീ…… എന്താണിതൊക്കെ ഇതൊരു കോളേജാണ്….നിങ്ങൾക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല……..ഒരു അധ്യാപകനും വിദ്യാർത്ഥിയും… ഛെ…..നാണമില്ലേ നരേന്ദ്രൻ സാറേ നിങ്ങൾക്ക്……..😡”

പ്രിൻസിപ്പലിന്റെ ദേഷ്യം കണ്ട് ഗൗരി അയാളെ മുഖം കൂർപ്പിച്ചു നോക്കി….. പ്രിൻസിപ്പൽ അവളെ നോക്കി ആരും കാണാതെ ഒരു കണ്ണടച്ച് ഇപ്പോൾ ശരിയാക്കിത്തരാം എന്ന അർത്ഥത്തിൽ കാണിച്ചു😉…….

“സർ…..ഞാനല്ല…ഈ പാർവ്വതിയാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഇങ്ങോട്ടേയ്ക്ക് വിളിപ്പിച്ചത്😑……..”

നരേന്ദ്രൻ പിന്നെയും കുറ്റം ഗൗരിയുടെ മേൽ ആരോപിച്ചു…..വീരഭദ്രൻ പല്ലുകൾ കടിച്ചു പിടിച്ച് മുഷ്ടി ചുരുട്ടിപ്പിടിച്ച് ദേഷ്യം കൺട്രോൾ ചെയ്തു നിന്നു😡……..

നരേന്ദ്രൻ വീരഭദ്രന്റെ മുന്നിലേക്ക് വന്നു…..അവന്റ മുഖത്തെ ദേഷ്യം കണ്ട് പേടി തോന്നിയെങ്കിലും നരേന്ദ്രൻ കുടിലതയോടെ അവനെ നോക്കി ദയനീയ ഭാവത്തിൽ നിന്നു…മറ്റുള്ള ടീച്ചേഴ്സ് ഗൗരിയെ വെറുപ്പോടെ നോക്കി നിന്നു…..

“വീരഭദ്രൻ സർ……ഞാൻ ഗൗരിയെ കല്യാണ…..”

പറഞ്ഞുതീരും മുൻപേ വീരഭദ്രൻ അവന്റെ കവിളിലായി ആഞ്ഞടിച്ചു.😡…… അവനെ ഭിത്തിയോട് ചേർത്ത് നിർത്തി കഴുത്തിൽ പിടിച്ച് മുകളിലേക്ക് പൊക്കി….കാലുകൾ നിലത്ത് നിന്ന് മുകളിലേക്ക് പൊങ്ങി..അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ച് വന്നു….അവൻ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട് ദേവിടീച്ചർ ഓടി വന്ന് വീരഭദ്രന്റെ കൈയിൽ പിടിച്ചു……ഗൗരി പ്രിൻസിപ്പലിനെ നോക്കി കണ്ണ് ചിമ്മിക്കാണിച്ചു…

“വീരു…വിട്….വിടാൻ….. നിന്റെ കസിൻ ചെയ്ത തെറ്റിന് എന്റെ സഹോദരനെ തല്ലുന്ന കാര്യമെന്താ….😡”

ദേവിടീച്ചർ അവജ്ഞയോടെ ചോദിച്ചതിന് മറുപടിയായി വീരഭദ്രൻ അവനെ താഴെ നിർത്തിയിട്ട് ഒരിക്കൽ കൂടി നരേന്ദ്രന്റെ മുഖത്ത് ആഞ്ഞടിച്ചു…… നരേന്ദ്രന്റെ ചുണ്ട് പൊട്ടി ചോര ഒഴുകി…..ഗൗരിയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു…

“ഇത് നിനക്കുള്ള അടിയാണ് ശ്രീ…..നിന്നെ ഞാൻ നല്ലൊരു കൂട്ടുകാരിയായി കണ്ടു….ഒരു സഹോദരിയെ പോലെയല്ലാതെ ഇതുവരെയെങ്കിലും ഞാൻ തന്നോട് പെരുമാറിയിട്ടുണ്ടോ……..എന്നിട്ടും ഇത്രയും തരംതാഴ്ന്ന പണി നീയൊക്കെ കാണിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല……😡”

വീരഭദ്രൻ പറയുന്നത് മനസ്സിലാകാതെ ദേവിടീച്ചറും നരേന്ദ്രനും പരസ്പരം നോക്കി…..

“ടീച്ചർക്ക് മനസ്സിലായില്ല സാറേ…..ഞാൻ പറഞ്ഞ് തരാം കേട്ടോ…..മോനെ വിഷ്ണൂ…… ഇങ്ങോട്ട് വന്നേ…..”

പ്രിൻസിപ്പൽ വിളിക്കുന്നത് കേട്ട് പുറകിലെവിടെയോ നിന്ന വിഷ്ണുവും വിപിയും നീട്ടിപ്പിടിച്ച ഒരു മൊബൈലുമായി മുന്നോട്ടു വന്നു….. വിപിൻ എല്ലാവരുടേയും മുന്നിലേക്ക് കയറി നിന്ന ശേഷം മൊബൈലിലെ വീഡിയോ ഓണാക്കി….

ദേവിടീച്ചർ ഗൗരിയെ മുറിയിലേക്ക് പിടിച്ച് തള്ളുന്നതും……അതിന് ശേഷം ജനലിലൂടെ അകത്തുള്ള സംഭവങ്ങളും …നരേന്ദ്രൻ സംസാരിക്കുന്നതും….അവന്റെ പ്രവൃത്തികളെല്ലാം കണ്ട് മറ്റുള്ളവർ അന്തംവിട്ട് നിന്നു…….നരേന്ദ്രനും ദേവിടീച്ചറും അപമാനത്താൽ തലകുനിച്ചു…..

“എന്റെ ഫോണിൽ ഞാൻ വീഡിയോ എടുക്കുന്നതിനൊപ്പം തന്നെ ഗൗരിയുടെ ഫോണിൽ നിന്നും വീരഭദ്രൻ സാറിന്റെ വാട്സ് ആപ്പിലേക്ക് വീഡിയോ കോളും ചെയ്തിരുന്നു…. സാറെല്ലാം ലൈവായി കണ്ടിട്ടാ വരുന്നത് കേട്ടോ നരേന്ദ്രൻ സാറെ……😏😛”

വിഷ്ണൂ പറഞ്ഞത് കേട്ട് ദേവിടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..വീരഭദ്രൻ തന്നെ തെറ്റിദ്ധരിച്ചത് ദേവിടീച്ചറിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……

“അതിന് വീരുവിനെന്താ…..നരേയും പാർവ്വതിയും തമ്മിലുള്ള പ്രശ്നമല്ലേയത്……ഇവൾ വീരുവിന്റെ കസിൻ മാത്രമല്ലേ…..പിന്നെയെന്തിനാ വീരു നിനക്കിത്ര നോവുന്നത്😡”

ദേവിടീച്ചർ ഗൗരിയുടെ മുഖത്തേക്ക് നോക്കിയാണ് അത് ചോദിച്ചത്…..ഗൗരി നിസ്സഹായായി വീരഭദ്രനെ നോക്കി നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..ഒരു നിമിഷം അവരുടെ കണ്ണുകൾ കോർത്തു…. അവളുടെ നിറഞ്ഞിരിക്കുന്ന മിഴികൾ വീരഭദ്രന്റെ ദേഷ്യം വർദ്ധിപ്പിച്ചു……വീരഭദ്രൻ ഗൗരിയുടെ അടുത്തേക്ക് വേഗത്തിൽ വന്നു….അവളുടെ തോളിൽ പിടിച്ച് തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി….. എല്ലാവരും ഒന്നും മനസ്സിലാകാതെ ഞെട്ടി നിൽക്കയാണ്… ഗൗരി അവിശ്വസനീയതയോടെ വീരഭദ്രന്റെ മുഖത്തേക്ക് നോക്കി……അവളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിൽ സന്തോഷം അണപൊട്ടി…..

“അറിയണോ…..അറിയണോ ടീച്ചർക്ക്……എന്നാൽ കേട്ടോ ഇത് പാർവ്വതി വീരഭദ്രൻ…..ഈ വീരഭദ്രന്റെ ഭാര്യ….ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…..എന്റെ ജീവന്റെ പാതി…..എന്റെ പ്രണയം…..എന്റെ എല്ലാമെല്ലാം……..എന്റെ ഹൃദയം തുടിയ്ക്കുന്നത് പോലും ഇവൾക്ക് വേണ്ടിയാണ്…..എന്റെ ജീവനേക്കാൾ ഏറെ ഞാനിവളെ പ്രണയിക്കുന്നു……..”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… സന്തോഷം തുടികൊട്ടുന്ന മനസ്സുമായി നിറഞ്ഞ പ്രണയത്തോടെ അവൾ വീരഭദ്രനെ പുണർന്നു…….വിഷ്ണുവിന്റെയും വിപിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു……

വീരഭദ്രൻ പുഞ്ചിരിച്ചു കൊണ്ട് ഗൗരിയുടെ തലയിൽ തലോടി….. അവന്റെ മനസ്സും ശാന്തമായിരുന്നു…….

ദേവിടീച്ചർക്ക് തന്റെ കാതുകൾ കൊട്ടിയടച്ചത് പോലെയാണ് ആ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്…. പാർവ്വതിയോടുള്ള പക അവരുടെ മനസ്സിൽ എരിഞ്ഞമർന്നു….നരേന്ദ്രനും അവിശ്വനീയതയോടെ തരിച്ച് നിന്നു….

“ഇനി എല്ലാവരും പിരിഞ്ഞു പോയേ…..അവര് സംസാരിക്കട്ടെ…….പിന്നെ നരേന്ദ്രൻ സാറെ…..സാറിന്റെ ബിസിനസ് ഞാൻ മുകളിലേക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്…. പിന്നെ പാർവ്വതിയോട് കാണിച്ച ഈ ചെറ്റത്തരവും……സാറിന് ഇനി മുതൽ വീട്ടിലിരിക്കാം….😠”

പ്രിൻസിപ്പൽ പറയുന്നത് കേട്ട് നരേന്ദ്രൻ പകയോടെ വീരഭദ്രനെ നോക്കി…..എന്നിട്ട് തകർന്ന് നിൽക്കുന്ന ദേവിടീച്ചറെയും പിടിച്ച് കൊണ്ട് നടന്നു പോയി….മറ്റുള്ള ടീച്ചേഴ്സും പിരിഞ്ഞു പോയി…ഗൗരി ബോധം വന്നത് പോലെ അവന്റെ മാറിൽ നിന്ന് തലയുയർത്തി….അവളുടെ മുഖത്ത് നാണം കൊണ്ട് ചുവപ്പ് പടർന്നിരുന്നു…. വീരഭദ്രൻ അവളെ വിടാതെ തോളിൽ പിടിച്ചു ചേർത്ത് നിർത്തി……

“രണ്ടുപേരും മനസ്സ് തുറന്ന് സംസാരിക്ക്….എന്നിട്ട് വന്നാൽ മതി…..പിന്നെ ഇതൊരു കോളേജാണെന്ന് രണ്ടുപേരും മറക്കരുത്‌…☺️”

വിപിൻ വീരഭദ്രന്റെ തോളത്ത് തട്ടിക്കൊണ്ടു കള്ളച്ചിരിയോടെ പറഞ്ഞു…..മറുപടിയായി വീരഭദ്രൻ അവനെ നോക്കി പുഞ്ചിരിച്ചു……

വിപി വിഷ്ണുവിനെയും കൊണ്ട് തിരികെ പോയി……അവർ പോയ ഉടൻതന്നെ വീരഭദ്രൻ ഗൗരിയെയും കൊണ്ട് സ്പോർട്സ് റൂമിലേക്ക് കയറി വാതിലടച്ചു……..

നാണത്തോടെ മുഖം കുനിച്ച് നിൽക്കുന്ന ഗൗരിയെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ചൂണ്ടു വിരലിനാൽ അവളുടെ മുഖം ഉയർത്തി…..അവളുടെ മുഖം ചുവന്നിരുന്നു… കണ്ണുകളിൽ ഒരു പുതിയ തിളക്കമുണ്ടായിരുന്നു……

“ദേവീ……..എന്നിൽ നിറഞ്ഞൊഴുകുന്ന നീയെന്ന പ്രണയം ഇപ്പോൾ അതിന്റെ സർവ അതിരുകളും ലംഘിച്ചു നിന്നിലേക്കൊഴുകി വരുകയാണല്ലോ…….നിനക്കറിയോ പെണ്ണേ….ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ..എല്ലാം ഞാൻ വീട്ടിൽ ചെന്നിട്ട് വിശദമായി പറയാം കേട്ടോ…നീയെന്ന സ്വപ്നത്തെ താലോലിച്ച് ഞാൻ നിനക്കായാണ് കാത്തിരുന്നത്…..ഇപ്പോൾ നീ എന്റേതാണ് എന്റെ സ്വന്തം……..മരണം കൊണ്ട് മാത്രമേ ഇനി നമ്മളെ പിരിക്കാനാവൂ…… ഐ ലവ് യൂ ദേവീ….മാഡ്ലീ ലവ് യൂ……….”

അവന്റെ പ്രണയം നിറഞ്ഞ വാക്കുകളും നോട്ടവും അവളിലെ പ്രണയിനിയെ ഉണർത്തിയിരുന്നു….ശരീരത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ അവൾക്ക് തോന്നി..കണ്ണുകൾ പരസ്പരം പ്രണയകഥ പറഞ്ഞപ്പോൾ ഗൗരി നാണം കൊണ്ട് പൂത്തുലഞ്ഞു……….തിരികെ ഇഷ്ടമാണെന്ന് ഒരായിരം വട്ടം വിളിച്ചു പറയണമെന്ന് തോന്നിയെങ്കിലും നാണം കാരണം വാക്കുകൾ പോലും പുറത്ത് വന്നില്ല….

“മ്……ഇത് കോളേജായിപ്പോയി ഇല്ലെങ്കിൽ നിന്റെ നാണത്തെ അതേ ഭംഗിയോടെ ഞാൻ സ്വന്തമാക്കിയേനെ……..വീട്ടിലെത്തട്ടെ…..നമുക്കു ശരിക്കൊന്നു കാണാം…….”

അവളുടെ ചുണ്ടിലായി തഴുകിക്കൊണ്ട് വീരഭദ്രൻ പറഞ്ഞപ്പോൾ അവന്റെ കൈകൾ തട്ടിയെറിഞ്ഞ് ഗൗരി നാണത്തോടെ വാതില് തുറന്നു പുറത്തേക്കോടി……വീരഭദ്രൻ അവൾ ഓടുന്നതും നോക്കി പുഞ്ചിരിയോടെ നിന്നു……

തിരികെ വീട്ടിലേക്ക് പോകുമ്പോൾ വിഷ്ണു രാവിലെ നടന്ന സംഭവങ്ങളൊക്കെ വൈദുവിനോടും കാർത്തുവിനോടും പറയുകയായിരുന്നു……….

വീരഭദ്രന്റെ നോട്ടം ഇടയ്ക്കിടെ തന്നെ തേടി വരുന്നതറിഞ്ഞ് ഗൗരിയുടെ മുഖം ചുവന്നു തുടുത്തു😍…..ഒരു വട്ടം കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൻ ഉമ്മ വയ്ക്കു പോലെ ആക്ഷൻ കാണിച്ചു😘……ചെകുത്താനിലെ കാമുകനെ കണ്ട് അവൾ വായും തുറന്ന് നിന്നു…😮

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈകുന്നേരം വീരഭദ്രന്റെ മുറിയിലേക്ക് സരോജിനിയമ്മ ചായയുമായി വന്നു…..

“കണ്ണാ…….ഇതാ ചായ…..”

വീരഭദ്രൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അമ്മയുടെ കൈയിൽ നിന്ന് ചായ വാങ്ങി ചെയറിലിരുന്നു…. അമ്മ പോകാതെ അവിടെ തന്നെ നിൽക്കുന്നത് കണ്ട് അവൻ പുരികം ചുളിച്ച് ചോദ്യഭാവത്തിൽ അമ്മയെ നോക്കി…..

“കണ്ണാ……നീ ഒരിക്കലും സ്വത്ത് മോഹിച്ച് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുമെന്ന് അമ്മ വിശ്വസിക്കുന്നില്ല……ഗൗരിയെ നീ കല്യാണം കഴിച്ചത് ആൽബിയെ രക്ഷിക്കാൻ വേണ്ടി ആണോ…..നിനക്കവളെ ഇഷ്ടമല്ലേ കണ്ണാ…..”

കണ്ണൻ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു… ചായ റ്റേബിളിലേക്ക് വച്ചിട്ട് അമ്മയുടെ അടുത്ത് ചെന്ന് അമ്മയെ പിടിച്ച് കട്ടിലിലേക്കിരുത്തി അവൻ അമ്മയുടെ മടിയിലായി കിടന്നു….. സരോജിനിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… കാലങ്ങൾക്ക് ശേഷം അമ്മയുടെ കണ്ണനായി മടിത്തട്ടിൽ കിടക്കുന്ന അവന്റെ നെറുകയിൽ വാത്സല്യത്തോടെ അവർ തലോടി……

“അമ്മേ…..ഞാനെങ്ങെനായാ ചെകുത്താനായത്……..അമ്മയ്ക്കറിയോ……അമ്മയും കാർത്തുവും പട്ടിണിയാകാതിരിക്കാൻ…..കഷ്ടപ്പാടുകളെ തോൽപ്പിക്കാൻ വേണ്ടി……ജീവിതത്തെ ഒരു കരയ്ക്കെത്തിക്കാൻ നെട്ടോട്ടമോടുന്നതിനിടയിൽ ചിരിക്കാൻ മറന്നു പോയി……..ജീവിക്കാൻ മറന്നു പോയി….. മനസ്സ് മുഴുവൻ ഇരുട്ടായിരുന്നു……”

അവൻ അമ്മയുടെ കൈ പിടിച്ച് കവിളിലേക്ക് ചേർത്തു……അമ്മ സന്തോഷത്തോടെ അവന്റെ കവിളിൽ തലോടി…..

“എന്റെ ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ മാറ്റം വന്നത് അവളെ കണ്ടപ്പോളായിരുന്നു………. പാർവ്വതിയെ……..ആദ്യമായി കണ്ട ദിവസം തന്നെ എനിക്ക് അവളെ ഇഷ്ടപ്പെട്ടു…..ആൽബിയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു….. വിധി പിന്നെയും അവളെ എന്റെ മുന്നിൽ നിർത്തിയപ്പോൾ കൈവിട്ടു കളയാൻ തോന്നിയില്ല അമ്മേ…….”

സരോജിനിയമ്മ സന്തോഷം കൊണ്ട് അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു….

“എനിക്ക് സന്തോഷമായി കണ്ണാ……ഗൗരിയെ കണ്ടത് മുതൽ അമ്മയും ആഗ്രഹിച്ചിരുന്നു അവളെ നിന്റെ പെണ്ണായി കാണാൻ……ഇനി സന്തോഷത്തോടെ നിങ്ങള് ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്…..”

മറുപടിയായി അവൻ പുഞ്ചിരിച്ചു……

“എഴുന്നേറ്റ് ചായ കുടിയ്ക്ക് മോനെ…..അത് തണുത്ത് പോകും…..”

സരോജിനിയമ്മ വാത്സല്യത്തോടെ പറയുന്നത് കേട്ട് അവൻ പുഞ്ചിരിയോടെ എഴുന്നേറ്റ് റ്റേബിളിലിരുന്ന ചായയെടുത്ത് ചുണ്ടോട് ചേർത്തു……

കുറച്ചു നാളുകളായി നീറിയിരുന്ന അമ്മയുടെയും മകന്റെയും മനസ്സിന്റെ വിങ്ങൽ ആ തുറന്നുപറച്ചിലിൽ മാറിയിരുന്നു……..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“കാർത്തൂ…… വന്ന അന്ന് മുതൽ ഞാൻ നിന്റെ പുറകേ നടക്കുന്നതാ……ഇനിയും നിനക്ക് മനസ്സിലായില്ലേ…….”

വിഷ്ണു പരിഭവത്തോടെ ചോദിക്കുന്നത് കേട്ട് കാർത്തു പുച്ഛത്തോടെ തലവെട്ടിച്ച് തിരിഞ്ഞിരുന്നു…….😏…..

“ഞാൻ കണ്ടില്ലല്ലോ…. എന്റെ പുറകേ നടക്കുന്നത്….😏…..”

“അത് നിനക്ക് കണ്ണ് കാണില്ലായിരിക്കും😒…..എന്റെ ഓരോ ഭാവങ്ങളിൽ നിന്ന് നിനക്ക് മനസ്സിലായില്ലേ….നിനക്ക് വേണ്ടി പാടാൻ ഒരു പാട്ടും മനസ്സിൽ സൂക്ഷിച്ചു കാത്തിരിക്കുന്നതൊക്കെ വെറുതെയായി……😔”

വിഷ്ണു സങ്കടത്തോടെ തലകുനിച്ചിട്ട് ഒളികണ്ണാൽ അവളെ നോക്കി……..

കാർത്തുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു…….അവൾ വിഷ്ണുവിന്റെ അരികിലേക്ക് കൊഞ്ചലോടെ നീങ്ങിയിരുന്നു…

“വിഷ്ണു എനിക്ക് വേണ്ടി പാട്ടെഴുതിയോ….😍………എന്നാൽ ഒന്ന് പാട് വിഷ്ണൂ……ഞാൻ കേൾക്കട്ടെ നിന്റെ മനസ്സിലുള്ളത്….😍”

കാർത്തു പ്രണയത്തോടെയും നാണത്തോടെയും അവനോടു ചേർന്നിരുന്നു….

“കാർത്തൂ……ഇത് ഞാൻ നിനക്കായി പാടാൻ കരുതി വച്ചതാണ്……പാടട്ടെ……😘”

“ഒന്ന് പാട് എന്റെ വിഷ്ണൂ…. ഞാൻ കേൾക്കട്ടെ..😍”

“ഞാൻ പാടും😍”

“പാട് ചെക്കാ…..😍”

“എന്നാൽ കേട്ടോ കാത്തുപെണ്ണേ……😘”

വിഷ്ണു തൊണ്ടയിൽ പിടിച്ച് ശബ്ദമൊക്കെ ഒന്നു ശരിയാക്കി😎…..കാർത്തു ആകാംഷയോടെ അവൻ പാടുന്നത് കേൾക്കാൻ കാതോർത്തിരുന്നു……

“ആര് പറഞ്ഞു മ്യാവൂ….ഞാനാ നിങ്ങടെ കാത്തൂ…..കാത്തൂ…കാത്തൂ…..

എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം……..ആർക്കാണാർക്കാണിഷ്ടം……

ആര് പറഞ്ഞു മ്യാവൂ…..ഞാനാ നിങ്ങടെ കാത്തൂ…….😎🤓”

കാർത്തു ദേഷ്യത്തോടെ അവനെ പിടിച്ച് സ്വിമ്മിംഗ് പൂളിലേക്ക് തള്ളി……..

“ഇനി പാടിയാൽ കടലെറിഞ്ഞു കൊല്ലും ഞാൻ😡…”

കാർത്തു ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ചാടിത്തുള്ളി പോയി….

“ടീ…ഞാൻ മുഴുവനും പാടിയില്ല..ബാക്കി കൂടി കേട്ടിട്ട് പോടീ…..🤓”

മുപ്പത്തിയൊന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 31

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *