ഗൗരീ പരിണയം.. ഭാഗം…10

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

ഭാഗം..10

“നീയെന്തിനാടീ എന്നെ വലിച്ച് കൊണ്ട് വന്നത്…..ഇന്ന് ഞാൻ അയാളെ കൊല്ലും……. ഒരു ചെകുത്താൻ……😡😡😡😡😡😡😡😡” ഗൗരി ദേഷ്യമടക്കാൻ കഴിയാതെ ഓരോന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു

“ഞങ്ങൾ പിടിച്ച് മാറ്റിയില്ലെങ്കിൽ കാണായിരുന്നു……നിന്നെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ……. വെറുതെ ഏട്ടനെ ചൊറിഞ്ഞ് തടി കേടാക്കല്ലെ ഗൗരീ…..”

കാർത്തു മുന്നറിയിപ്പ് പോലെ പറഞ്ഞു…….

ചെകുത്താനെ ഒരു വിധത്തിൽ സമാധാനിപ്പിച്ച് അമ്മയും ഗൗരിയുടെ അടുത്തേക്ക് വന്നു……

“രണ്ടുപേരും പ്രതികാരം വീട്ടി ശരീരം പഞ്ചറായി…….രണ്ടിനും നല്ല ബുദ്ധി തോന്നി ഈ കുടുംബത്തിൽ സമാധാനം കൊണ്ട് വരണേ ഈശ്വരാ…..”അമ്മ ഒരു നെടുവീർപ്പോടെ ദൈവത്തിനെ വിളിച്ചു……

“കണ്ടോ….അമ്മയുടെ മോന് മുറിവ് പറ്റിയപ്പോൾ അമ്മയ്ക്ക് വിഷമം വന്നു…ഇന്നലെ എന്നെ പൂട്ടിയിട്ടപ്പോൾ ഒരു കുഴപ്പവുമില്ല…….” ഗൗരി വിഷമത്തോടെ പറയുന്നത് കേട്ട് സരോജിനിയമ്മ അവളുടെ അടുത്തായി വന്നിരുന്ന് തലയിൽ തഴുകി…..

“നീയും കാർത്തുവും എനിക്ക് ഒരുപോലെയാണ്….. നിനക്ക് വേദനിച്ചാലും എനിക്ക് വിഷമം വരും……..മോള് കിടന്നുറങ്ങിക്കോ…..അമ്മ കാല് തടവിത്തരാം…..”

അമ്മ അവളുടെ കാലുകൾ എടുത്തു മടിയിൽ വച്ച് അതിൽ പതിയെ തടവിക്കൊടുത്തു….. സ്വന്തം മകനെ വേദനിപ്പിച്ചിട്ടും തന്നോടുള്ള അമ്മയുടെ സ്നേഹം കണ്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി………

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

‘ഇവളെന്താ നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തെ……’

മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഗൗരിയെ നോക്കി കാർത്തു മനസ്സിൽ പറഞ്ഞു….. കാർത്തു അവളുടെ പുതപ്പ് കുറച്ച് മാറ്റി നോക്കി…….

‘നല്ല ചൂടുണ്ടല്ലോ……വിറയ്ക്കുന്നുമുണ്ട്.. പാവം…..ആണി കൊണ്ടത് ഇൻഫെക്ഷൻ ആയെന്ന് തോന്നുന്നു……

“എന്താ കാർത്തു….ഗൗരിക്കെന്ത് പറ്റി…..” സരോജിനിയമ്മ ഒരു ഗ്ലാസ്‌ ചായയുമായി അകത്തേക്ക് വന്നു…..

“ഗൗരിയ്ക്ക് നല്ല പനിയുണ്ടെന്ന് തോന്നുന്നു…ഏട്ടൻ എഴുന്നേറ്റോ അമ്മേ……”

“അവൻ ഇന്ന് ലീവാണെന്ന് തോന്നുന്നു… കാലിന് നല്ല വേദനയുണ്ടെന്ന് പറഞ്ഞു….. മുറിയിലുണ്ട്……..”

“ഗൗരിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പറഞ്ഞാൽ ഏട്ടന് ദേഷ്യം വരും….. എന്ത് ചെയ്യും….” കാർത്തു നിരാശയോടെ പറഞ്ഞു കൊണ്ട് ഗൗരിയുടെ അടുത്തിരുന്നു…..

“ഞാൻ പോയൊന്ന് പറഞ്ഞു നോക്കാം……നീ ഗൗരിയുടെ അടുത്തിരിക്ക്……” അമ്മ പറഞ്ഞുകൊണ്ട് ചെകുത്താന്റെ മുറിയിലേക്ക് പോയി……

കട്ടിലിൽ രണ്ട് കാലും നീട്ടി വച്ച് കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു ചെകുത്താൻ….. ഏതോ ഓർമയിൽ മുഖം അസ്വസ്ഥത കൊണ്ട് ചുളിയുന്നുണ്ട്….

“കണ്ണാ….വേദനയുണ്ടോ മോനെ…….” സരോജിനിയമ്മയുടെ ശബ്ദം കേട്ട് അയാൾ കണ്ണ് തുറന്നു……

“കുറവുണ്ട്…….”

“മോനെ…..ഗൗരിയ്ക്ക് നല്ല പനിയുണ്ടെന്ന് തോന്നുന്നു….. നമുക്ക്… അവളെ…..” സരോജിനിയമ്മ നിന്ന് പരുങ്ങുന്നത് കണ്ട് അയാൾ എഴുന്നേറ്റു…..

“അമ്മ പോയി അവളെ റെഡിയാക്ക്….ഞാൻ പെട്ടെന്ന് റെഡിയായി വരാം….. നമുക്ക് ഹോസ്പിറ്റലിൽ പോകാം…..ആൽബിയെ ഓർത്ത് മാത്രം……” അവസാന വാചകം കുറച്ചു ദൃഢമായി പറഞ്ഞു കൊണ്ട് കണ്ണൻ ഫ്രഷാവാൻ ബാത്ത്‌റൂമിലേക്ക് കയറി……

ചെകുത്താൻ റെഡിയായി ഹാളിലേക്ക് വരുമ്പോൾ അമ്മയും കാർത്തുവും ഗൗരിയെയും പിടിച്ച് കൊണ്ട് ഹാളിൽ നിൽക്കുന്നു…… ഗൗരി അമ്മയുടെ തോളിലേക്ക് വാടിത്തളർന്ന് കിടക്കയാണ് ….. അവൻ കാറിന്റെ കീയെടുത്ത് പുറത്തേക്കിറങ്ങി….. പെട്ടെന്ന് തന്നെ അകത്തേക്ക് കയറി വന്ന് ഗൗരിയെ അവന്റെ കൈകളിൽ കോരിയെടുത്തു…..അവൾ തണുത്തിട്ട് കുറുകിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…..അമ്മയും കാർത്തുവും പരസ്പരം നോക്കി അന്തംവിട്ടു നിന്നു.😳😳😳😳

ഡോക്ടർ നോക്കിയിട്ട് ഗൗരിയ്ക്ക് ഇൻജക്ഷനും പനിക്കുള്ള മരുന്നും കൊടുത്തു…..ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവർ വീട്ടിലേക്ക് മടങ്ങി……. രണ്ട് ദിവസം ഗൗരിയുടെ കളിചിരിയില്ലാതെ വീട് ആകെ ഉറങ്ങിപ്പോയത് പോലെ എല്ലാവർക്കും തോന്നി…….

രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഗൗരിയുടെ പനി മാറി….എന്നാലും ക്ഷീണമുള്ളതു കൊണ്ട് മുറിയിൽ തന്നെ ആയിരുന്നു………

കണ്ണനും കാർത്തുവും കോളേജിൽ പോയതോടെ ഗൗരി ഒറ്റയ്ക്കായി…….

“മോള് കിടന്നോ…അമ്മ പോയി കഞ്ഞി എടുത്തിട്ട് വരാം…..” സരോജിനിയമ്മ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു…….

“ഞാൻ താഴേക്ക് വരാം അമ്മേ….എനിക്ക് കുഴപ്പമില്ല….”

“വേണ്ട മോളെ…ഇന്നും കൂടി നീ റസ്റ്റ് എടുക്ക്…..” പറഞ്ഞു കൊണ്ട് സരോജിനിയമ്മ താഴേക്ക് പോയി…… അമ്മ അങ്ങനെ പറഞ്ഞെങ്കിലും കുറച്ചു കഴിഞ്ഞ് ഗൗരിയും താഴേക്ക് പോയി……അമ്മയുടെ കൂടെ അടുക്കളയിൽ നിന്നു…

അമ്മ കഞ്ഞിയെടുക്കുമ്പോളാണ് പുറത്ത് കോളിങ് ബെൽ കേട്ടത്….

“മോളിവിടെ ഇരിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം….”

പാത്രം അവിടെ വച്ചിട്ട് അമ്മ വാതിൽ തുറക്കാനായി പോയി……. മുന്നിൽ നിൽക്കുന്ന നാലഞ്ച് ചെറുപ്പക്കാരെ കണ്ട് സരോജിനിയമ്മ മനസ്സിലാകാതെ സംശയത്തിൽ നോക്കി നിന്നു….

“ഹായ് ആന്റീ….എന്നെ അറിയാമോ….മ്….. ആന്റിയുടെ മകന് എന്നെ അറിയാം….നമ്മള് വല്യ സ്നേഹത്തിലാ…..”അവന്റെ ശബ്ദത്തിൽ പുച്ഛം കലർന്നിരുന്നു…

സരോജിനിയമ്മ വന്ന ചെറുപ്പക്കാരനെ മനസ്സിലാകാതെ കണ്ണ് മിഴിഞ്ഞു….

” ഞാൻ ജോമോൻ…മദ്യപിച്ച് ക്ലാസിൽ കയറിയെന്നും പറഞ്ഞ് ചെകുത്താൻ എന്നെയൊന്ന് ഗുണദോഷിച്ചായിരുന്നു…….നാലഞ്ച് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു…. ഡിസ്ചാർജായി വന്നിട്ട് നമ്മള് തമ്മിൽ ഒന്ന് മുട്ടി….അവൻ എന്റെ ആളുകളെ മുഴുവൻ തല്ലിച്ചതച്ച് ആശുപത്രിയിലാക്കി….പിന്നെ ഞാൻ ആലോചിച്ചപ്പോൾ അവന് വേദനിക്കണമെങ്കിൽ അവന്റെ വേണ്ടപ്പെട്ടവർക്ക് വേദനിക്കണം….അതുകൊണ്ട് നമുക്കു അങ്ങ് പോയാലോ…..”😡😡😡

സരോജിനിയമ്മ പേടിച്ച് നിലവിളിക്കാൻ തുടങ്ങിയതും ജോമോൻ അവരുടെ വായ പൊത്തിപ്പിടിച്ചു…..

“അകത്തേക്ക് കയറെടാ എല്ലാവരും…. ചിലപ്പോൾ ഇവരുടെ മോളും കാണും….രണ്ടിനെയും ഒരുമിച്ച് പൊക്കിയാൽ ചെകുത്താൻ നമ്മുടെ കാൽക്കീഴിൽ വന്നോളും…” ജോമോൻ കൂടെ വന്നവരോട് ആക്രോശിച്ച് കൊണ്ട് അകത്തേക്ക് കയറി……അമ്മ അവരുടെ കൈയ്യിൽ കിടന്ന് കുതറിക്കൊണ്ടിരുന്നു…..

അമ്മയെ കാണാത്തത് കൊണ്ട് ഗൗരി ഹാളിലേക്ക് വരാൻ തുടങ്ങിയപ്പോളാണ് ഹാളിൽ ബഹളം കേട്ടത്….

‘ഇതാരാ കുറച്ചു ഫ്രീക്കൻമാർ..കൊള്ളാമല്ലോ….വാതിലിന്റെ ഇടയിൽ കൂടി നോക്കാം….’🤔 അവൾ വാതിൽ പതിയെ ചാരി അതിനിടയിൽ നിന്ന് ഹാളിലേക്ക് നോക്കി….

അവർ സരോജിനിയമ്മയുടെ വായിൽ പൊത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ഗൗരിയ്ക്ക് അപകടം മണത്തു………😰

“മഹാദേവാ……പണിയാണല്ലോ…… എന്തെങ്കിലും ഐഡിയ തരണേ…പ്ലീസ്….പ്ലീസ്…. പ്ലീസ്…..🤔…………….കിട്ടിപ്പോയി….😜’

ഗൗരി അടുക്കളയിൽ നിന്ന് മുളകുപൊടി പാത്രം കൈയ്യിലെടുത്തു…..അടുക്കളവാതിലിൽ കൂടി പുറത്തേക്കോടി…സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ നിന്ന് ഒരു ഇരുമ്പ് വടിയെടുത്തു…. വീടിന്റെ സൈഡിലൂടെ മുന്നിലേക്ക് പോയി…..

ഹാളിലേക്കുള്ള വാതിലിന് സൈഡിലായി ഗൗരി ശബ്ദമുണ്ടാക്കാതെ നിന്നു…….

വീട്ടിലേക്ക് ഒരു ജീപ്പ് നിറയെ ആള് പോകുന്ന കണ്ടെന്ന് വിനു വിളിച്ച് പറഞ്ഞപ്പോളാണ് കണ്ണൻ അറിഞ്ഞത്……അവൻ കൂടെയുള്ള സ്റ്റാഫിനോട് പറഞ്ഞിട്ട് കാറുമെടുത്ത് വീട്ടിലേക്ക് പാഞ്ഞു……ജോമോന്റെ ഭീഷണി അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു…..

അകത്തെല്ലാം തപ്പിയിട്ടും ആരെയും കാണാത്തത് കൊണ്ട് അവർ സരോജിനിയമ്മ യും കൊണ്ട് ഹാളിലെ വാതിലിനടുത്തേക്ക് എത്തി…….

മുന്നിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ജോമോന്റെ തലയിൽ ഗൗരി ഇരുമ്പ് വടി കൊണ്ട് ആഞ്ഞടിച്ചു….. തലയിൽ അടിയേറ്റ് അവനൊന്ന് കറങ്ങി പിന്നെ നിലത്തേക്ക് വീണു……ഈ കാഴ്ച കണ്ട് കൂടെയുള്ളവർ ആദ്യമൊന്നു പകച്ചെങ്കിലും പെട്ടെന്ന് ഗൗരിയുടെ നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞെത്തി……. ഗൗരി കണ്ണടച്ച് പിടിച്ച് അവരുടെ മുഖത്തേക്ക് മുളകുപൊടി വാരിവിതറി…..അവൻമാർ കണ്ണ് പൊത്തി അലറുന്ന സമയത്ത് ഗൗരി ഇരുമ്പ് വടി കൊണ്ട് അവരെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി….. ഇതിനിടയിൽ അമ്മ പോയി കയറെടുത്ത് കൊണ്ട് വന്നു……ഗൗരിയും അമ്മയും കൂടി ഓരോരുത്തരെയായി പിടിച്ച് കയറു കൊണ്ട് കെട്ടിയിട്ടു……..

ചെകുത്താന്റെ കാറ് വീടിനു മുന്നിൽ വന്ന് നിന്നു…..കണ്ണൻ കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു…… ഹാളിലേക്ക് കയറിയതും അവിടെത്തെ കാഴ്ച കണ്ട് അവൻ പകച്ചുനിന്നു…🙁

ജോമോന്റെയും കൂട്ടരുടെയും കൈയും കാലുമൊക്കെ കെട്ടിവച്ചിരിക്കുന്നു……… മുഖത്ത് മുളകുപൊടി കൊണ്ട് അഭിഷേകം നടത്തിയിട്ടുണ്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും…….

ഗൗരിയെ നോക്കിയപ്പോൾ കൈയിൽ ഇരുമ്പ് വടിയുമായി ഇതൊക്കെ എന്ത് എന്ന മട്ടിൽ നിൽപ്പൊണ്ട്😎😎😎…..ഇതൊക്കെ കണ്ട് അവന് ചിരി വന്നു….. ചെകുത്താൻ പൊട്ടിച്ചിരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣….. വയറിൽ കൈ വച്ച് മതി മറന്നു ചിരിക്കുന്ന മകനെ സരോജിനിയമ്മ നിറകണ്ണുകളോടെ നോക്കി നിന്നു……കാലങ്ങൾക്ക് ശേഷം ആ അമ്മ കൺനിറയെ കാണുകയായിരുന്നു മകന്റെ ചിരിക്കുന്ന മുഖം…..

‘ഇയാളെന്തിനാ ചിരിക്കുന്നത്…കൂടെ ചിരിച്ചാലോ…..വേണ്ട ചിലപ്പോൾ കളിയാക്കുന്നതാണെങ്കിലോ….😣……’ ഗൗരി മുഖം കൂർപ്പിച്ച് ചെകുത്താൻ ചിരിക്കുന്നതും നോക്കി നിന്നു……

അമ്മ നോക്കുന്നത് കണ്ട് സ്വിച്ച് ഇട്ടതു പോലെ ചെകുത്താൻ ചിരി നിർത്തി…… ചമ്മിയ ചിരി പാസാക്കി പുറത്തിറങ്ങി…..

കണ്ണൻ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസെത്തി അവരെ കൊണ്ടു പോയി……..

രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും ഗൗരി ചെകുത്താന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കയായിരുന്നു…

‘ദുഷ്ടൻ… കാലൻ…അയാൾക്കൊരു താങ്ക്സ് പറഞ്ഞാലെന്താ……ഗൗരീ നീ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്…. എന്നൊന്നും പറയണ്ട…ഒരു താങ്ക്സ് പറഞ്ഞാൽ മതി….ഇവിടെ നിന്ന് ഡാൻസ് കളിച്ചിട്ട് ഒരു കാര്യവുമില്ല…. മുകളിലേക്ക് പോകാം…..’😠പോകാനായി തിരിഞ്ഞതും….

“പാർവ്വതീ…..””

‘ചെകുത്താൻ വിളിച്ചല്ലോ….😊😊താങ്ക്സ് പറയാനായിരിക്കും….കുറച്ചു വെയിറ്റിട്ട് നിൽക്കാം…’

ഗൗരി ചെകുത്താന്റെ നേരെ തിരിഞ്ഞു….

“എന്താ വിളിച്ചത്…..ഇയാൾക്ക് എന്തെങ്കിലും പറയാനുണ്ടോ….”😏

“നീ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ല….നിനക്ക് പോലീസിൽ വിളിച്ച് അറിയിക്കാമായിരുന്നില്ലേ….നിന്റെ അടി കൊണ്ടില്ലെങ്കിൽ അവർ അമ്മയെ ഉപദ്രവിക്കില്ലേ…….””

‘പിന്നെയും ബ്ലാ…ബ്ലാ….ബ്ലാ….ന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….. ഇതിപ്പോൾ താങ്ക്സ് പ്രതീക്ഷിച്ച് പോയിട്ട് അയാളുടെ വായിലിരിക്കുന്ന മുഴുവനും കേട്ടു….’ കുറച്ചു നേരം കേട്ട് കഴിഞ്ഞപ്പോൾ നമ്മുടെ ഗൗരിക്കും ദേഷ്യം വരാൻ തുടങ്ങി…..

“ടോ…..ചെകുത്താനെ….നിർത്തെടോ…ഇനി താനെന്തെങ്കിലും പറഞ്ഞാൽ തന്റെ കണ്ണിലും ഞാൻ മുളകുപൊടി എറിയും…”😡😡😡😡😡😡😡😡😡😡😡

“എങ്കിൽ നിന്റെ കണ്ണിൽ ഞാൻ പച്ചമുളക് അരച്ച് തേയ്ക്കും….യക്ഷി…..”😡😡😡😡😡😡

“നീ പോടാ കാട്ടുമാക്കാനെ….😡😡😡😡😡”

കാർത്തുവും അമ്മയും പരസ്പരം നോക്കി…

“അമ്മ ഏട്ടനെ പിടിക്ക് …ഞാൻ ഗൗരിയെ പിടിക്കാം… അല്ലെങ്കിൽ ഇവിടെ മുളകുപൊടി അഭിഷേകം നടക്കു….”

കാർത്തു ഗൗരിയെയും വലിച്ച് മുകളിലേക്ക് കൊണ്ട് പോയി…… അമ്മ കണ്ണനേയും……

വൈകുന്നേരം ആൽബി ഓഫീസിൽ നിന്ന് മടങ്ങി വരുമ്പോളാണ്… ഒരു കാറ് അവന്റെ ബൈക്കിനു മുന്നിൽ തടസ്സമായി വന്ന് നിന്നത്….. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി….

“ആൽബിയല്ലേ…..”

വന്നയാൾ ചോദിച്ചത് കേട്ട് ആൽബി സംശയത്തോടെ അവനെ നോക്കി…..ആൽബി നോക്കുന്നത് കണ്ട് അയാൾ പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു….

“എനിക്ക് ആൽബിയെ അറിയാം…. ഓ ..സോറി പരിചയപ്പെടുത്താൻ മറന്നുപോയി…….പ്രവീൺ….. പ്രവീൺ ബാലകൃഷ്ണൻ……..”

അയാൾ ഷേക്ക് ഹാൻഡിനായി ആൽബിയുടെ നേർക്ക് കൈനീട്ടി……. മനസ്സിൽ ഉയർന്നു വന്ന ദേഷ്യം നിയന്ത്രിച്ച് കൊണ്ട് ആൽബി ചെറിയ പുഞ്ചിരിയോടെ അയാളുടെ കൈയിൽ കൈ ചേർത്തു…..

“സീ മിസ്റ്റർ ആൽബി……ഗൗരി കുറച്ചു ദിവസമായി മിസിങ് ആണ്……അമ്മയാണെങ്കിൽ ഒരു ഫോറിൻ ഡ്രിപ്പിലും….അമ്മ വരും മുൻപേ എനിക്ക് ഗൗരിയെ വീട്ടിലെത്തിക്കണം……അവൾ അവസാനമായി വിളിച്ചത് ആൽബിയെ ആണ്…. എന്തെങ്കിലും അറിയാമെങ്കിൽ….”അയാൾ ശാന്തമായ മുഖത്തോടെ പറഞ്ഞു നിർത്തിയിട്ട് ആൽബിയെ നോക്കി… അയാൾ സൂത്രശാലിയായ ഒരു കുറുക്കനാണെന്ന് ആൽബിയ്ക്ക് തോന്നി….

“നിങ്ങളുടെ ഒരു സ്റ്റാഫ് വന്നപ്പോൾ ഞാൻ പറഞ്ഞതല്ലെ……എനിക്കറിയില്ലെന്ന്…..” ആൽബി കുറച്ചു ദേഷ്യത്തോടെയാണ് പറഞ്ഞത്

“ഹേയ്….കൂൾ മാൻ……ഞാൻ ചോദിച്ചെന്നെയുള്ളു………സ്റ്റാഫ് പറഞ്ഞിരുന്നു…. എനിക്കറിയാം… എന്നാലും എന്റെ ഒരു സമാധാനത്തിന് …..സാരമില്ല…. ഞാൻ കണ്ടുപിടിച്ചോളാം……”

അയാളുടെ മുഖം ശാന്തതയിൽ നിന്ന് ദേഷ്യത്തിലേക്ക് മാറി……

“ഇനി പാതാളത്തിനടിയിൽ പോയൊളിച്ചാലും ഞാനവളെ കണ്ടുപിടിക്കും…..അവൾക്കറിയാം എന്നെ…എവിടെയാണെന്ന് അറിയാമെങ്കിൽ പറഞ്ഞേക്ക്…😡😡😡”

അയാൾ ദേഷ്യത്തോടെ പറഞ്ഞിട്ട് കാറിൽ കയറി ഓടിച്ചു പോയി…..

ആൽബി കുറച്ചു സമയം എന്തോ ആലോചിച്ചിട്ട് ബൈക്ക് സ്റ്റാർട്ടാക്കി…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കോളിങ് ബെൽ കേട്ട് ഗൗരി വാതിൽ തുറന്നു…. ചെകുത്താനും കൂടെ വേറൊരാളും…

‘ചെകുത്താന്റെ ഫ്രണ്ടാണെന്ന് തോന്നുന്നു… കണ്ടിട്ട് കോഴിയാണല്ലോ…….അയാളുടെ നോട്ടം കണ്ടില്ലേ……..’ ഗൗരി ഗൗരവത്തിൽ നിന്നു…..

വന്നയാൾ ഗൗരിയെ അടിമുടി നോക്കി….ഗൗരിയെ നോക്കി ഒരു വഷളൻ ചിരി പാസാക്കി അയാൾ അകത്തേക്ക് കയറി…..

“നീയാണല്ലേ…നമ്മുടെ ആൽബി അടിച്ചു മാറ്റി കൊണ്ട് വന്ന പൂമ്പാറ്റ…. കാണാൻ സുന്ദരിയാണല്ലോ…….മ്….അവനെ മയക്കിയെടുത്തല്ലേ……😉”

അവൻ പറയുന്നത് കേട്ട് ഗൗരിയ്ക്ക് ദേഷ്യം വന്നു…..

“തന്റെ ആൽബി അടിച്ചു മാറ്റിയതല്ല….ഞാനാ അവനെ അടിച്ചു മാറ്റി കൊണ്ടു വന്നത്….😡😡😡”

ചെകുത്താൻ മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നുമില്ലാതെ വണ്ടിയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ എടുത്ത് അകത്തേക്ക് വന്നു…

“വിപിനേ…നിനക്ക് വേറെ പണിയില്ലേ…കണ്ട യക്ഷികളോട് സംസാരിക്കാൻ…..നീ വന്നേ….”😏ചെകുത്താൻ വിപിനെയും പിടിച്ച് കൊണ്ട് അകത്തേക്ക് പോയി…..

“😡😡😡😡😡”ഗൗരി സ്വയം നിയന്ത്രിച്ച് അകത്തേക്ക് കയറിപ്പോയി……..

“ടീ….ആരാടീ നിന്റെ ചേട്ടന്റെ കൂടെ ഒരു കോഴി……..😡”

“അത് ഏട്ടൻ കറിവെക്കാൻ വാങ്ങിയതായിരിക്കും……നിനക്കെന്താ ഗൗരീ…😬”

തുണി ഓരോന്നായി മടക്കി വയ്ക്കുന്നതിനിടയിൽ കാർത്തു മറുപടി പറഞ്ഞു……

“🙄🙄🙄🙄…പോടീ…..ഇത് ജീൻസും ഷർട്ടുമിട്ട മോഡേൺ കോഴിയാ…..”

“ഓ……അത് വിപിൻ ചേട്ടനായിരിക്കും….ഏട്ടന്റെ കൂടെ ജോലി ചെയ്യുന്നതാ…..ആൽബിചേട്ടന്റെയും ഫ്രണ്ടാ….”

“മ്…..ആള് മൊത്തത്തിൽ ശരിയല്ലല്ലോ….🤔”

“നീ വന്നേ ഗൗരി….നമുക്ക് സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ പോയിരിക്കാം….ഏട്ടനും നീയും കൂടി കണ്ടാൽ ശരിയാകില്ല….”

കാർത്തു അവളെ ബലമായി വലിച്ചു കൊണ്ട് താഴേക്ക് പോയി……..

“ടാ…കണ്ണാ……പെണ്ണ് സൂപ്പറാ അല്ലേ…എന്തൊരു ഫിഗറ്……നല്ല വെളുത്ത് തുടുത്ത മുഖം😍😍😍…… ചുണ്ടാണെങ്കിൽ നല്ല😍………ആഹ്……അമ്മേ….😫😫😫😫..

വിപിൻ തന്റെ തലയിൽ വീണ വെയ്സ് എടുത്ത് നോക്കി……..

“എന്തിനാടാ…നീയെന്നെ എറിഞ്ഞത്….”😡

വിപിൻ ദേഷ്യപ്പെട്ട് കണ്ണനെ നോക്കി…

“അത്….അത് ഞാനവിടെ വച്ചതാ….കൈയിൽ നിന്ന് സ്ലിപ്പായിപ്പോയി….🙁”

മുഖത്ത് വന്ന പതർച്ച ഒളിപ്പിച്ച് അവൻ പറഞ്ഞൊപ്പിച്ച് ബാൽക്കണിയിലേക്ക് പോയി……വിപിൻ തലയും തടവി അവനു പുറകേ പോയി…….. സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ ഗൗരിയെ കണ്ട വിപിന്റെ കണ്ണുകൾ ഒന്നു തിളങ്ങി…..

“കണ്ണാ…അവളെ കണ്ടത് മുതൽ മനസ്സിൽ മഞ്ഞ് വീണ ഒരു സുഖം…എന്തോ..എനിക്ക് അവളെ വല്ലാണ്ടങ്ങ് ഇഷ്ടമായി….”😍😍😍

കണ്ണൻ ഞെട്ടി അവനെ നോക്കി…..

“ടാ….അത് ആൽബി കൊണ്ട് വന്ന് നിർത്തിയ പെണ്ണാ……നിനക്കിത് എന്തിന്റെ കേടാ…😠” കണ്ണന് അവനോടു ദേഷ്യം തോന്നി……….

“ആൽബി കെട്ടിയില്ലല്ലോ…..ഇനി എങ്ങാനും അവൾക്കെന്നോട് ഇഷ്ടം തോന്നിയാലോ…😜 ഞാനിപ്പോ തന്നെ അവളോട് എന്റെ മനസ്സ് തുറക്കാൻ പോകുവാ….നീയെന്നെ അനുഗ്രഹിക്കണം……😍😍😍😍😍”

കണ്ണന്റെ കൈപിടിച്ച് തലയിൽ വച്ച് അനുഗ്രഹവും വാങ്ങിച്ച് അവൻ ഒരു മൂളിപ്പാട്ടും പാടി താഴേക്ക് പോയി………

“ടാ…..വിപി…….”😨

കണ്ണൻ മുറിയിൽ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു…..

കുറച്ച് കഴിഞ്ഞ് ചിരിക്കുന്ന മുഖത്തോടെ പാട്ടും പാടി സന്തോഷത്തോടെ വരുന്ന വിപിനെ കണ്ട് അവൻ സംശയത്തോടെ നോക്കി നിന്നു…..

“എന്റെ കണ്ണാ…അവള് വീണു…..”

“എവിടെ…സ്വിമ്മിംഗ് പൂളിലോ…വാ…നമുക്ക് രക്ഷിക്കാം😰😰” കണ്ണൻ പരിഭ്രമത്തോടെ പുറത്തേക്ക് പോകാനൊരുങ്ങിയതും വിപിൻ അവനെ തടഞ്ഞു…..

“നീ ഇവിടിരുന്നേ….ഞാൻ പറയുന്നതൊന്ന് കേൾക്ക്…..”

അവർ കട്ടിലിലേക്കിരുന്നു …

“അവൾ എന്റെ പ്രണയത്തിന് മുന്നിൽ വീണെന്നാ ഞാൻ പറഞ്ഞത്…😍😍😍….ഞാൻ അവളോട് കാര്യം പറഞ്ഞു…..ആൽബിയെ കളഞ്ഞിട്ട് വന്നാൽ നിന്നെ ഞാൻ കല്യാണം കഴിച്ച് പൊന്നുപോലെ നോക്കിക്കോളാമെന്ന്….”😍

വിപിൻ പറഞ്ഞത് കേട്ട് കണ്ണന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….

“അവളെന്ത് പറഞ്ഞു….”😡😡😡

“മറുപടി ആലോചിച്ചു പറയാമെന്ന്…..അര മണിക്കൂറിനുള്ളിൽ മുറിയിലേക്ക് വരാമെന്ന് പറഞ്ഞു…..😍😍😉😉😉😉”

വിപിൻ തലയിണയും കെട്ടിപ്പിടിച്ചു സ്വപ്ന ലോകത്തിലെന്നപോലെ കട്ടിലിലേക്ക് കിടന്നു….

വാതിലിൽ മുട്ട് കേട്ട് ചെകുത്താനാണ് വാതിൽ തുറന്നത്….കൈയിൽ ഒരു ജൂസ് ഗ്ലാസുമായി നാണത്തോടെ നിൽക്കുന്ന ഗൗരിയെ കണ്ട് അവൻ വായും തുറന്ന് നിന്നു…..😯😯

“വഴിയിൽ നിന്ന് മാറിക്കേ…..ഞാൻ എന്റെ വിപിൻ ചേട്ടനെ ഒന്ന് കാണാൻ വന്നതാ…”

അവൾ മുന്നിൽ നിന്ന് ചെകുത്താനെ തള്ളി മാറ്റിയിട്ട് നാണത്തോടെ മുറിയിലേക്ക് കയറി…..

“ഇതാര്..ഗൗരിയോ….വാ….ഞാൻ കാത്തിരിക്കുവാരുന്നു…..നിന്റെ മറുപടിയ്ക്കായി എൻ മനം തുടിക്കുന്നു പ്രിയേ….പറയൂ….”😍😍😍😍😍😍😍😍😍😍😍വിപിൻ അവന്റെ പ്രണയം വാരിവിതറി….

“അത്……അത് പിന്നെ……..ഈ ജൂസ് എന്റെ സ്നേഹം ചാലിച്ച് ഞാനുണ്ടാക്കിയതാ…എന്റെ വിപിൻ ചേട്ടന് വേണ്ടി……..ആദ്യം ഇത് കുടിക്കൂ…….”

അവൾ കാൽപ്പാദം കൊണ്ട് നിലത്ത് കളം വരച്ച് നാണത്തോടെ ജൂസ് ഗ്ലാസ് വിപിന് നേരെ നീട്ടി…..

അവൻ ഗ്ലാസെടുത്ത് ഗൗരിയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചിട്ട് ഒറ്റവലിയ്ക്ക് ജൂസ് അകത്താക്കി…..എന്നിട്ട് ചെകുത്താനെ ഒരു നോട്ടം ഞാനൊരു വലിയ സംഭവമാ അല്ലേ എന്നുള്ള ഭാവമായിരുന്നു….😎😎

“നല്ല മധുരം… എന്റെ ഗൗരിയെ പോലെ….😍😍😍😍😘😘😘”

“ഒന്നു പോ വിപിൻ ചേട്ടാ……” ഗൗരി നാണത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്കോടീ……

വിപിൻ എഴുന്നേറ്റ് കട്ടിലിൽ സന്തോഷത്തോടെ രണ്ട് ചാട്ടം🕺🕺……കണ്ണൻ ഇതെല്ലാം കണ്ട് കിളി പോയത് പോലെ നിൽക്കയാണ്…..😲

‘ഗ്ലും…ഗ്ലും….ഗ്ലും……’

വിപിന്റെ അടിവയറ്റിൽ നിന്നും ഒരു ശബ്ദം….

“കണ്ണാ….എനിക്ക് വയറിന് ഒരു പിടിത്തം പോലെ……ഞാനൊന്നു ബാത്ത്‌റൂമിൽ പോയിട്ട് വരാം….😰😰😰😰”

അതൊരു തുടക്കമായിരുന്നു….വിപിൻ പുറത്തേക്ക് വരും പിന്നെയും വയറിൽ കൈ വച്ച് ബാത്ത്‌റൂമിലേക്ക് കയറും…….ഒരു മണിക്കൂറോളം അത് തുടർന്നു….

“വിപീ…..എത്ര മണിക്കുറായെടാ…നീ ബാത്ത്‌റൂമിൽ പോകാൻ തുടങ്ങിയിട്ട്….നീയിങ്ങ് ഇറങ്ങീ വന്നേ…..”

കണ്ണൻ വിളിക്കുന്നത് കേട്ട് വിപിൻ ബാത്ത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി……അവന്റെ രൂപം കണ്ട് കണ്ണൻ ചിരിയമർത്തി നിന്നു……… ഷർട്ട് അഴിച്ച് തോളിൽ ഇട്ടിട്ടുണ്ട്…. അവശനായത് പോലെയുള്ള മുഖഭാവം….. പാന്റിൽ പിടിച്ച് ഇനിയും പോണോ എന്നുള്ള സംശയത്തിലാണ് നിൽക്കുന്നത്……

“എടാ….അവള് മനപൂർവം ജൂസിൽ എന്തോ കലക്കിത്തന്നതാണ്….എന്നെ കൊല്ലാൻ… യക്ഷി…..”😡😡😡😡😡😡

വിപിൻ പറയുന്നത് കേട്ട് കണ്ണൻ ചിരിയടക്കി അവനെ നോക്കി…

“നിനക്കവള് ജൂസ് കൊണ്ടു വന്നപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി…😜😜”

“ദുഷ്ടാ….നിനക്ക് പറഞ്ഞൂടേ…..എന്റെ ഫീസ് അടിച്ചു പോയല്ലോടാ…..”😭😭😭😭

“സ്നേഹത്തിൽ ചാലിച്ചതല്ലേ…..”🤣🤣🤣🤣🤣

“എടാ പട്ടീ….ഞാൻ പോകുന്നു…അവളോട് പറഞ്ഞേക്ക് ഇതിനുള്ള മറുപടിയുമായി വിപിൻ തിരികെ വരുമെന്ന്….അമ്മേ….എനിക്ക് വയ്യായേ😭😭😭😭😭😭😭😭😭😭😭😭”

സ്റ്റെപ്പിറങ്ങി അവശതയോടെ വരുന്ന വിപിന്റെ മുന്നിലേക്ക് ഗൗരി നാണത്തോടെ വന്നു നിന്നു….

“വിപിൻ ചേട്ടാ…..മറുപടി വേണ്ടേ….😘”നാണം കുണുങ്ങി ക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് ഒന്ന് ദേഷ്യപ്പെടാൻ പോലും ശക്തിയില്ലാതെ ദയനീയമായി വിപിൻ ഗൗരിയെ നോക്കി…..

“വേണ്ട പെങ്ങളെ…..ഇതിൽ കൂടുതൽ സ്നേഹം താങ്ങാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല😭😭😭😭😭😭😭എന്നാൽ ഞാനങ്ങോട്ട്…..”

“എങ്ങോട്ട്……”😉😉😉

“വൈകുന്നേരം ഒരു കല്യാണമുണ്ടായിരുന്നു….പൊക്കോട്ടെ പെങ്ങളെ…,…😭😭😭😭”

വിപിൻ വേച്ച് നടന്നു പോകുന്നത് ഗൗരി ചിരിയോടെ നോക്കി നിന്നു….

“ഗൗരീ…നീയെന്താടീ ആ പാവത്തിന് കലക്കി കൊടുത്തത്….”

കാർത്തു പുറകിൽ നിന്ന് ചോദിച്ചത് കേട്ട് ഗൗരി തിരിഞ്ഞ് നോക്കി…..

“പത്ത് നാരങ്ങയുടെ ശക്തിയുള്ള പുതിയ വിം….” 😎😎😎😎 ഇട്ടിരുന്ന ബനിയന്റെ കോളർ അല്പം പൊക്കി ഒരു പ്രത്യേക താളത്തിൽ ഗൗരി പറഞ്ഞു…..

സ്റ്റെപ്പിൽ നിന്ന് ഒരു പൊട്ടിച്ചിരി കേട്ട് രണ്ടുപേരും തിരിഞ്ഞ് നോക്കി……മതി മറന്നു ചിരിക്കുന്ന ചെകുത്താനെ കണ്ട് അവർ അദ്ഭുതത്തോടെ പരസ്പരം നോക്കി……..

അവർ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് ചിരി നിർത്തി ചെകുത്താൻ അകത്തേക്ക് പോയി……

🌹🌹🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

പിറ്റേന്ന് ചെകുത്താനും കാർത്തുവും കോളേജിൽ പോയപ്പോൾ ഗൗരി സമയം കളയാനായി അമ്മയുടെ കൂടെ ഓരോ ജോലി ചെയ്യാൻ കൂടി…….

ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് കുറച്ച് നേരം കിടന്നുറങ്ങി…. ഉറങ്ങിയെഴുന്നേറ്റിട്ടും കാർത്തു വരാത്തത് കൊണ്ട് അവൾ വീട് മുഴുവനും ചുറ്റി നടന്നു…..

ചെകുത്താന്റെ മുറിയുടെ മുന്നിലെത്തിയപ്പോൾ അവളൊന്ന് നിന്നു……

‘ചെകുത്താന്റെ മുറിയിൽ തപ്പിയാൽ അയാളുടെ തേപ്പ് കഥ അറിയാൻ പറ്റിയാലോ…..,🤔🤔🤔🤔’

ഗൗരി ചെകുത്താന്റെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി……

മേശ മുഴുവൻ അരിച്ച്പെറുക്കിയപ്പോളാണ് ചെകുത്താന്റെ ഡയറി അവളുടെ കണ്ണിൽ തടഞ്ഞത്…….അവൾ വേഗം പോയി വാതിൽ കുറ്റിയിടാതെ അമർത്തിപൂട്ടി…. കട്ടിലിൽ വന്നിരുന്ന് ഡയറി തുറന്നു…..

പതിനൊന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 11

Leave a Reply

Your email address will not be published. Required fields are marked *