ഗൗരീ പരിണയം.. ഭാഗം…11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

ഭാഗം…11

ഗൗരി ആദ്യത്തെ ഡയറിയുടെ ആദ്യത്തെ പേജ് തുറന്നു…….

എന്റെ ദേവിയ്ക്ക്…….

പ്രണയമെന്തെന്ന് എന്നെ പഠിപ്പിച്ചത് നീയാണ് ദേവീ….

നിന്റെ പുഞ്ചിരിയാണ് എന്നിലുള്ള കാമുകനെ ഉണർത്തിയത്……..

ഇന്ന് മറ്റെന്തിനെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു………. ‘ഇതാരാ ഈ ദേവി ചെകുത്താന്റെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാൻ…….ഇയാളുടെ മനസ്സിലും ഇങ്ങനത്തെ ഭാവങ്ങളൊക്കെ വരുമോ…🙁🤔’

ഗൗരി ഡയറിയുടെ അടുത്ത പേജ് മറിച്ചു……

“”പൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾക്കിടയിലൂടെ കണ്ട നിന്റെ മിഴികൾ ആണെന്നെ നിന്നിലേക്കാകർഷിച്ചത്….. എന്നുമെൻ നിദ്രകളിൽ നിറയുന്നത് നിൻ- നീലാഞ്ജനമെഴുതിയ മിഴികളും.. തുടുത്ത കവിളിണകളുമാണ്….. ഇന്നും പറയാത്ത പ്രണയത്തിൻ അനുഭൂതിയിൽ

ഞാൻ നിനക്കൊരു നിഴലായി നീയറിയാതെ നിന്റെ കൂടെ ഉണ്ടാകും…… ഒടുവിൽ ഞാനൊരു പ്രണയമഴയായി പൊഴിയുമ്പോൾ വേനൽ മഴയിൽ വിരിയുന്ന നീർമാതളമായി നീയും എന്നോട് ചേരും… ഞാൻ പെയ്തു മണ്ണിലേക്ക് തളർന്നു വീഴുമ്പോൾ നിന്റെ പൂക്കളിൽ നിന്നുതിരുന്ന ജലകണങ്ങളാൽ എന്നെ നീ തണുപ്പിക്കണം.. ഒടുവിൽ നനഞ്ഞു കിടക്കുന്ന എന്റെ നെഞ്ചിലേക്ക് നീയാകുന്ന പൂക്കൾ പൊഴിഞ്ഞ് അലിഞ്ഞ് ചേരണം….(കവിത …അച്ചു ദേവൻ….)

എന്റെ മനസ്സിൽ കുളിർകാറ്റായി വീശിയടിക്കുന്ന നിന്റെ ഓർമകൾ എന്നിലെ ചെകുത്താനെ പോലും ദേവനാക്കുന്നു…..😘😘😘😘😘😘😘

ഗൗരി ഡയറിയുടെ അടുത്ത പേജ് മറിച്ചതും വാതിലിൽ തുറക്കുന്ന ശബ്ദം കേട്ടു……..

‘ഈശ്വരാ ചെകുത്താൻ വന്നല്ലോ….എന്നെ ഈ മുറിയിൽ കണ്ടാൽ അങ്ങേരെന്നെ കൊല്ലും….😰😰😰😰😰😰എവിടെയൊളിക്കും…..’

ഗൗരി ഡയറി കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞു…..ഓടി വാതിലിന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു……….

ചെകുത്താൻ മുറിയിൽ കയറി വാതിലടച്ചതും വാതിലിന് പിന്നിലായി കണ്ണ് മുറുകെ അടച്ച് നിൽക്കുന്ന ഗൗരിയെ കണ്ട് ഞെട്ടി………

അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു….പേടി കൊണ്ട് കൈകൾ വിറയ്ക്കുന്നുണ്ട്…. മുഖം ചുവന്ന് തുടുത്തിരിക്കുന്നു…..നെറ്റിയിൽ വിയർപ്പ് കണങ്ങൾ തിളങ്ങിനിൽക്കുന്നു………ഏതോ ഒരു ഉൾപ്രേരണയാൽ അവൻ ആ വിയർപ്പ് കണങ്ങൾ തുടയ്ക്കാനായി കൈ ഉയർത്തിയതും ഗൗരി കണ്ണ് തുറന്നു………..ചെകുത്താൻ ഞെട്ടി കൈ പിൻവലിച്ചു……..അവന്റെ മുഖത്ത് ദേഷ്യം വന്ന് നിറഞ്ഞു…….

“നീയെന്തിനാടീ എന്റെ മുറിയിൽ കയറിയത്…😡😡😡😡😡😡😡😡😡”

“ഞാൻ… ഇതുവഴി പോയപ്പോൾ…. ഇവിടെ….😰”

“ഇവിടെന്താ…😡”

“ഒരു പൂച്ച കയറിയത് പോലെ തോന്നി….അതിനെ പിടിയ്ക്കാൻ …..😔”

“എന്നിട്ട് പൂച്ചയെവിടെ…😡….”

“അത്……പിന്നെ….😧”

അവൾ കുറ്റിയിട്ടിരിക്കുന്ന വാതിലിലേക്ക് നോക്കി….. തിരിഞ്ഞ് ചെകുത്താനെയും🤔….. ഗൗരി ചെകുത്താനെ പുറകിലേക്ക് ആഞ്ഞുതള്ളി…. അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ അവൻ പുറകിലേക്കാഞ്ഞു… വീഴാതിരിക്കാൻ അവൻ പിടിച്ചത് അവളുടെ തലമുടിയിൽ ആയിരുന്നു….. ഗൗരി മുകളിലേക്ക് മടക്കി കെട്ടിയിരുന്ന മുട്ടിന് താഴെ വരെയുള്ള മനോഹരമായ മുടി അഴിഞ്ഞ് വീണു…….ചെകുത്താന്റെ ദേഹത്ത് കൂടി അവളുടെ കാർകൂന്തൽ ഒഴുകി നടന്നു……രണ്ടാളും പുറകിലേക്കാഞ്ഞു… നിലത്തേക്ക് വീണ ചെകുത്താന്റെ ദേഹത്ത് ഗൗരിയുടെ ശരീരം അമർന്നു…….ഗൗരി ചെകുത്താനെ തള്ളി മാറ്റി വാതിൽ തുറന്ന് പുറത്തേക്കോടി… അവന്റെ മുഖത്ത് വിരിഞ്ഞ പ്രണയഭാവം അറിയാതെ……കാണാതെ……..

“എന്റെ ദേവീ……നിന്റെ സ്പർശനം പോലും എന്നിലെ ചെകുത്താനെ ദേവനാക്കുകയാണല്ലോ……”അവന്റെ കണ്ണുകൾ നിറഞ്ഞു……

ഗൗരി കാർത്തുവിന്റെ മുറിയിൽ കയറി വാതിലടച്ചു…..

‘ഈശ്വരാ…രക്ഷപ്പെട്ടു…. ഇന്ന് ചെകുത്താൻ എന്നെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചേനെ…. സൂക്ഷിക്കണം ..ഇന്ന് അയാളുടെ മുന്നിൽ പെട്ടാൽ…..അയാൾ നിന്നെ കൊല്ലും… അതുകൊണ്ട് മുറിയിൽ തന്നെ ഇരിക്കാം….’

ചെകുത്താൻ കട്ടിലിൽ നിവർന്നു കിടന്നു…ഗൗരിയുടെ ശരീരത്തിലെ ചൂട് ഇപ്പോഴും തന്നിൽ നിറഞ്ഞുനിൽക്കുന്നതായി അവന് തോന്നി………..അവന്റെ മനസ്സ് പഴയ ഓർമകളിലേക്ക് പോയി………

‘ആൽബിയുടെ പപ്പയുമായി ചേർന്ന് ബിസിനസ് നടത്തുന്ന സമയങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം അവിടെ പോയി നിൽക്കാറുണ്ട്…..കടക്കെണിയിലായിരുന്ന തന്റെ കുടുംബത്തെ രക്ഷപ്പെടുത്തിയത് ആൽബിയുടെ പപ്പയായിരുന്നു….അതുകൊണ്ട് തന്നെ ആൽബിയും ലിസിമോളും ഞങ്ങൾക്ക് പ്രിയപ്പെട്ടവരായിരുന്നു…….പക്ഷേ അവരുടെ കുടുംബക്കാർക്ക് ഞങ്ങളോടുള്ള പപ്പയുടെ അടുപ്പം ഇഷ്ടമില്ലായിരുന്നു……അതുകൊണ്ട് മാത്രമാണ് ലിസിമോളുടെ മനസമ്മതത്തിന് പോലും പോകാതിരുന്നത്……

ഒരു ദിവസം വൈകുന്നേരം തൊട്ടടുത്ത ക്ഷേത്രത്തിൽ നൃത്തസന്ധ്യ കാണാമെന്നും പറഞ്ഞ് ആൽബി നിർബന്ധിച്ചിട്ട് ഞാനും കൂടെ പോയി……

ക്ഷേത്രത്തിലെ മൈക്കിലൂടെ ഒഴുകി വന്ന ആ പേര് എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചു…

“””അടുത്തതായി പാർവ്വതീ ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യം…..””

അന്ന് അവൾ നൃത്തം ചെയ്തത് എന്റെ മനസ്സിലായിരുന്നു….അവളുടെ ഓരോ ചലനവും എന്നെ ദേവനാക്കുകയായിരുന്നു…..അവളുടെ കണ്ണുകളും നൃത്തവും എന്നിൽ ഒരു പ്രണയകഥ തന്നെ രചിച്ചിരുന്നു…….. കമ്മിറ്റിക്കാരിൽ പരിചയമുള്ള ഒരാളെ കൊണ്ട് അവളുടെ ഫുൾ ഡീറ്റെൽസ് എടുപ്പിച്ചു….ഒന്നും ആൽബി അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…….

തിരികെ വീട്ടിലേക്ക് പോന്നാലും അവളുടെ ഓർമ്മകൾ എന്റെ ഉറക്കം കെടുത്തുമായിരുന്നു….ഓരോ കാരണങ്ങൾ ഉണ്ടാക്കി ആൽബിയുടെ നാട്ടിലേക്ക് മനപൂർവം പോകാൻ തുടങ്ങി….. അവൾ പോകുന്ന വഴിയിലൂടെ അവളറിയാതെ അവളെ പിൻതുടർന്നു……

തന്റെ സങ്കൽപ്പങ്ങൾക്ക് വിപരീതമായ സ്വഭാവമായിരുന്നു ഗൗരി……മോഡേൺ ഡ്രസ്സ് മാത്രം ഇട്ട് കാണുമ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട് സാരിയും ദാവണിയുമൊക്കെയുടുത്ത് അവളെ ഒന്ന് കാണാൻ…….. കുറുമ്പ് കൂടുതലാണെന്ന് പുറകെ നടന്നപ്പോൾ അറിഞ്ഞിരുന്നു….അവളുടെ ഓരോ കുറുമ്പ് കണ്ട് മനസ്സറിഞ്ഞ് ചിരിച്ചിട്ടുണ്ട് ഞാൻ…… ഓരോ ദിവസം കഴിയുന്തോറും ഗൗരി പറിച്ചു മാറ്റാൻ കഴിയാത്ത രീതിയിൽ എന്റെ മനസ്സിൽ വേരുറപ്പിച്ചിരുന്നു….. മുരടനായ തനിക്ക് പ്രണയമുണ്ടെന്ന് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഓർത്ത് ആൽബിയോട് പോലും ഞാനൊന്നും പറഞ്ഞില്ല…….അവിടെയാണ് തനിക്ക് തെറ്റു പറ്റിയത്……അവളുടെ വഴികളിൽ അവളെ പിൻതുടരുമ്പോൾ പലപ്പോഴും ഞാൻ ആൽബിയെയും കൂട്ടിയിരുന്നു….. എന്നാൽ ആൽബിയുടെ കണ്ണുകളും അവൾക്ക് പുറകെയാണെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്……ആ കുടുംബത്തോടുള്ള കടപ്പാടിന്റെ പേരിൽ ഒഴിഞ്ഞ്കൊടുത്തു….. ഹൃദയം നുറുങ്ങുന്ന വേദനയോടെ……..

ഗൗരി ഇഷ്ടമാണെന്ന് പറഞ്ഞു എന്ന് ആൽബി വിളിച്ചു പറഞ്ഞപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിലെന്ന് ആശിച്ച് പോയിരുന്നു…… ആൽബിയുടെ കൂടെ ജീവിക്കാൻ അവൾ ഒളിച്ചോടി വരുന്നെന്ന് അറിഞ്ഞപ്പോൾ അത് വെറുപ്പായി……

അവളിവിടെയുള്ള ഓരോ നിമിഷവും എന്റെ ഹൃദയം തകരുകയായിരുന്നു…….ആൽബി ഫോൺ വിളിച്ചപ്പോൾ അസൂയ തോന്നിയിട്ടാണ് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചത്…..അവളെ തല്ലിയ ആ ദിവസം രാത്രി മനസ്സിൽ വല്ലാത്തൊരു നീറ്റലായിരുന്നു…….വെറുക്കാൻ വേണ്ടി തന്നെയാണ് ഓരോ വട്ടവും വഴക്കുണ്ടാക്കിയത്…..എന്നാൽ കാലിൽ ആണി കൊണ്ട് വേദനിക്കുന്നെന്ന് പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ മനസ്സും വിങ്ങിയിരുന്നു……..പനി വന്ന് വാടിത്തളർന്ന് നിൽക്കുന്ന തന്റെ ദേവിയെ കണ്ടപ്പോൾ ഓടിച്ചെന്ന് നെഞ്ചോട് ചേർക്കാൻ കൊതിച്ചു പോയിരുന്നു…… മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോളാണ് അവളെ കൈകളിൽ കോരിയെടുത്തത്……. വിപിൻ വന്ന് അവളെ ക്കുറിച്ച് വർണിച്ചപ്പോൾ മനപൂർവ്വമാണ് ആ ഫ്ലവർവെയ്സ് എടുത്ത് അവന്റെ തലയിൽ എറിഞ്ഞത്……പലപ്പോഴും അവളുടെ മുന്നിൽ തന്റെ മനസ്സ് ഇടറിപ്പോകുമ്പോളാണ് വഴക്കിട്ട് മാറിപ്പോകുന്നത്……

“ഇനിയും ഇങ്ങനെ ചിന്തിക്കാൻ പാടില്ല അവൾ ആൽബിയുടെ പെണ്ണാണ്…….അവളെ മറന്നേ പറ്റൂ…..”

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് അവൻ എഴുന്നേറ്റു………

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ബസിൽ വച്ചെടുത്ത ഗൗരിയുടെ ഫോട്ടോയിലേക്ക് ആൽബി നോക്കി…..

‘നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല പെണ്ണെ……നിന്റെ ചേട്ടൻ നിന്നെയും തപ്പി നടക്കുന്നുണ്ട്….അവനെ തീർത്തിട്ട് മാത്രമേ നിന്നെ ഞാൻ നാട്ടിലേക്ക് കൊണ്ടു വരൂ…… അതിനുള്ളിൽ നിന്റെ മനസ്സിൽ എനിയ്ക്കായി ഒരു സ്ഥാനം ഞാൻ നേടിയിരിക്കും……’

ആൽബി ഫോണെടുത്ത് ഗൗരിയെ വിളിച്ചു….

“,ഹലോ…..ഗൗരിക്കുട്ടീ…. ഫ്രീയാകുമ്പോൾ നിനക്ക് എന്നെയൊന്ന് വിളിയ്ക്കാൻ പാടില്ലേ…പെണ്ണേ..ഒന്നുമില്ലെങ്കിലും നീ ആദ്യമായി ഒളിച്ചോടിയ ചെക്കനല്ലേ ഞാൻ.😍😍😍”

“മ്….ചെകുത്താന്റെ അന്ത്യം കുറിച്ച് കഴിഞ്ഞാൽ ഞാൻ ഫ്രീയാകും….😬”

“നീ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കല്ലെ ഗൗരി….കാണുന്ന ചൂടേയുള്ളു അവൻ ആള് പാവമാണ്…..”😠

“എന്നെ ചൊറിയാൻ വന്നാൽ…ഞാൻ കേറി മാന്തും….😡😡”

“അതൊക്കെ പോട്ടെ…ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ….😍”

“എന്ത് കാര്യം..🤔”

“ഞാൻ തുറന്ന് പറയാം… ഗൗരിയെ എനിക്കിഷ്ടമാണ്….. ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി….ഞാൻ കാത്തിരിക്കും…😍😍😍😍”

അപ്പുറത്ത് ഫോൺ കട്ടായിട്ടും ഗൗരി ഫോണും പിടിച്ച് ചിന്തിച്ചു കൊണ്ടിരുന്നു……

‘അങ്ങനൊരിഷ്ടം എനിക്ക് ആൽബിയോട് ഉണ്ടോ…….ആൽബി എന്നെ രക്ഷിച്ചതല്ലെ….ആൽബിയെ ഒരിക്കലും എനിക്ക് വിഷമിപ്പിക്കാൻ കഴിയില്ല……ആലോചിച്ചു ഒരു തീരുമാനമെടുക്കണം….’

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ഗൗരീ നീ കഴിക്കുന്നില്ലേ…..നീയെന്താ ഇന്ന് താഴേക്ക് ഇറങ്ങാതെ മുറിയിൽ തന്നെ ഇരിക്കുന്നത്…..”

കാർത്തു ചോദിക്കുന്നത് കേട്ട് ഗൗരി അവളെയൊന്ന് നോക്കി നെടുവീർപ്പെട്ടു…..

“എന്താ ഗൗരീ…എന്ത് പറ്റി…..”

“ചെകുത്താൻ താഴെയുണ്ടോ….”😨

“ഏട്ടൻ താഴെയുണ്ട്…ഫുഡ് കഴിച്ചു…ന്യൂസ് കാണുന്നു…..എന്താടീ….”

“ഇന്ന് ഞാൻ ചെകുത്താന്റെ മുറിയിൽ കയറി …കറക്ട് സമയത്ത് ചെകുത്താനും വന്നു….അങ്ങേരെ പിടിച്ച് തള്ളിയിട്ട് ഞാൻ ഓടി രക്ഷപ്പെട്ടു….. എന്നെ കൈയ്യിൽ കിട്ടിയാൽ ചിലപ്പോൾ അയാളെന്നെ ജൂസ് അടിച്ച് കുടിക്കും 😰😰😰😰”

കാർത്തു അമ്പരന്ന് അവളെ നോക്കി…..

“ഗൗരീ നീ ഓരോ ദിവസവും ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ എന്തെങ്കിലും ഒപ്പിക്കുമല്ലേ….”

“പറ്റിപ്പോയെടീ….നീ കുറച്ചു ഫുഡ് എടുത്ത് ഇങ്ങോട്ട് കൊണ്ട് വാ…..എനിക്ക് വിശക്കുന്നു….😭😭😭😭😭”

“കരയണ്ട…..ഞാൻ പോയി എടുത്തിട്ട് വരാം….”😠

കാർത്തു ദേഷ്യത്തിൽ അവളെയൊന്ന് നോക്കിയിട്ട് താഴേക്ക് പോയി……….

കാർത്തു അടുക്കളയിൽ നിന്ന് ഗൗരിയ്ക്ക് ഫുഡെടുത്ത് സ്റ്റെപ്പിനടുത്തെത്തിയതും…..

“”കാർത്തൂ….””😡😡

ചെകുത്താന്റെ വിളി കേട്ട് കാർത്തു തിരിഞ്ഞ് നോക്കി….

“ആർക്കാടീ ഇത്…..”😡

“ഗൗരിയ്ക്ക് ….😰”

“അവൾക്കെന്താ കാലില്ലേ താഴെ വന്ന് കഴിക്കാൻ…..😡😡😡”

“അത് തലവേദന…. അല്ല വയറുവേദന…😰😰” കാർത്തു ചെകുത്താനെ പേടിച്ച് പരിഭ്രമിച്ചു നിന്നു…..

“ആഹാരം വേണ്ടവർ താഴെ വന്ന് എടുത്ത് കഴിച്ചോളും….നീയാരുടെയും ജോലിക്കാരിയല്ലല്ലോ എടുത്ത് കൊടുക്കാൻ…. പാത്രം കൊണ്ട് റ്റേബിളിൽ വച്ചിട്ട് നീ പൊയ്ക്കൊ…. അവളോട് വേണമെങ്കിൽ താഴെ വന്ന് കഴിക്കാൻ പറ……😡😡😡😡”

ചെകുത്താൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…..

(ഇനി ഇടയ്ക്ക് ചെകുത്താനും കഥ പറയും)

ചെകുത്താൻ കട്ടിലിലേക്ക് കിടന്നു….അവന്റെ കണ്ണ് നിറഞ്ഞിരുന്നു… മുഖം ദേഷ്യത്തിൽ ചുവന്നിരുന്നു….

‘എത്ര മനസ്സിനെ നിയന്ത്രിച്ചിട്ടും കഴിയുന്നില്ലല്ലോ…..അവളെ ഒന്ന് കാണാൻ വേണ്ടിയാ താഴെത്തന്നെ ചുറ്റിപ്പറ്റി നിന്നത്….അപ്പോൾ കാർത്തു അവൾക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് പോകുന്നു…. അതാണ് ദേഷ്യം വന്നത്……..സാരമില്ല…. രണ്ടു മാസം കഴിയുമ്പോൾ പോകേണ്ടവളല്ലേ…..

“ആൽബിയുടെ പെണ്ണ്……..”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാവിലെ പോകാൻ റെഡിയായി ചെകുത്താൻ താഴേക്ക് വന്നു….. കഴിക്കാനായി ഇരിക്കുമ്പോഴും കണ്ണുകൾ ഗൗരിയെ തേടുന്നുണ്ടായിരുന്നു…….

വിശപ്പ് സഹിക്കാൻ പറ്റാതെയാണ് ഗൗരി താഴേക്ക് വന്നത്… ഡയനിങ്ങ് റ്റേബിളിൽ ഇരുന്ന് ഫുഡ് കഴിക്കുന്ന ചെകുത്താനെ കണ്ട് അവൾക്ക് ദേഷ്യം വന്നു….

അവൾ റ്റേബിളിനടുത്ത് വന്ന് ശബ്ദം കേൾപ്പിക്കുന്ന രീതിയിൽ ചെയർ വലിച്ചിട്ട് ഇരുന്നു…….മനപൂർവം സ്പൂൺ കൊണ്ട് പാത്രത്തിൽ മുട്ടി ശബ്ദമുണ്ടാക്കി…….😠.

കാർത്തു അവളെ ശാസനയോടെ നോക്കിയിട്ടും അവൾ നിർത്തിയില്ല…സരോജിനിയമ്മ ഇതെല്ലാം കണ്ട് ചൂലുമായി ചെകുത്താൻ പൊട്ടിക്കാൻ പോകുന്ന പാത്രത്തിന്റെ കഷ്ണങ്ങൾ അടിച്ചു വാരാൻ റെഡിയായി നിന്നു……..

ചെകുത്താൻ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ ഭക്ഷണം കഴിക്കുന്നുണ്ട്…. മുഖത്ത് ദേഷ്യത്തിന്റെ മൂടുപടം അണിഞ്ഞിട്ടുണ്ടെങ്കിലും അവൻ ഉള്ളിൽ ചിരിക്കയായിരുന്നു…..

‘ഇന്നലെ രാത്രി ഭക്ഷണം മുകളിൽ കൊടുത്തു വിടാത്തതിന്റെ ദേഷ്യം കാണിക്കുന്നതാ ഈ പെണ്ണ്…☺️’

അവൻ എഴുന്നേറ്റ് കൈകഴുകി പെട്ടെന്ന് പുറത്തേക്കിറങ്ങി…. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആരും കാണാതെ…..

😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

ഒരു പഴയ ഗോഡൗണിൽ……

“വിഷ്ണു…..ഗൗരി എവിടെയുണ്ടെന്ന് നിനക്കറിയാം…….വെറുതെ ഇവിടെ കിടന്ന് ചാവാതെ അതങ്ങ് പറഞ്ഞേക്ക്…….,”

പ്രവീൺ അവന്റെ തലമുടിയിൽ പിടിച്ച് മുന്നോട്ട് വലിച്ച് കത്തിക്കൊണ്ടിരുന്ന സിഗരറ്റ് അവന്റെ നെറ്റിയിലേക്ക് കുത്തി….വിഷ്ണു വേദന കൊണ്ട് പുളഞ്ഞു….കൈയും കാലുമൊക്കെ കസേരയിൽ കെട്ടി വച്ചിരിക്കുന്നതിനാൽ അനങ്ങാൻ പോലും അവന് കഴിയില്ലായിരുന്നു… മൂന്ന് ദിവസമായി അവനെ പ്രവീണിന്റെ ആൾക്കാർ ഇവിടെ കെട്ടിയിട്ടിരിക്കുന്നു……അടി കൊണ്ട് അവന്റെ ശരീരം മുഴുവനും നീര് വച്ചിരുന്നു…..

“എനി….ക്ക്…അറി…യില്ല……അവളെ…വെറുതെ വി..ടൂ…..പാ…വം..എവിടെ..യെങ്കി..ലും..പോയി…സമാധാ..നത്തോ..ടെ..ജീവി..ച്ചോട്ടെ….” അവശത കൊണ്ട് നാവ് കുഴഞ്ഞു പോകുന്നുണ്ടെങ്കിലും വാക്കുകൾ കൂട്ടി ചേർക്കാൻ അവൻ ശ്രമിച്ചു…..തലയിലെ മുറിവിൽ നിന്നും ഇറ്റ് വീഴുന്ന ചോര അവന്റെ കൺപീലികളിൽ വന്ന് തട്ടി താഴേക്ക് വീഴുന്നുണ്ട്…. കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ അവൻ തളർന്നു പോയി….

“അവള് ജീവിക്കണോ വേണ്ടയോ എന്ന് ഞാനാണ് തീരുമാനിക്കുന്നത്….ആ പരട്ടതന്ത സ്വത്ത് മുഴുവൻ ആ നായിന്റെ മോളുടെ പേരിലാ എഴുതി വച്ചിരിക്കുന്നത്……സ്വത്ത് മാത്രമല്ല എനിക്ക് അവളെയും വേണം…..ഞാൻ കണ്ടു പിടിക്കും അവളെ…….” അവൻ ക്രൂരമായി അട്ടഹസിച്ചു…. അവന്റെ ശബ്ദം ആ ചുവരുകളിൽ തട്ടി മുഴങ്ങി കേട്ടു….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“വിഷ്ണൂ………” ഗൗരി ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് അലറി വിളിച്ചു….. അവളുടെ അലർച്ച കേട്ട് കാർത്തു ചാടിയെണീറ്റു….

“ഗൗരീ….എന്ത്പറ്റി…..ദുസ്വപ്നം എന്തെങ്കിലും കണ്ടോ…..ഗൗരീ……” മുഖം പൊത്തിക്കരയുന്ന ഗൗരിയെ കാർത്തു പരിഭ്രമത്തോടെ വിളിച്ചു…..

“വിഷ്ണു… എന്റെ ചങ്ക്….അവനെന്തോ പറ്റിയിട്ടുണ്ട്…… എനിക്ക് പേടിയാവുന്നു കാർത്തൂ…..അയാളെന്നെ കൊല്ലും……അയാൾ …….”

പറഞ്ഞുതീരും മുൻപെ ഗൗരി ബോധം മറഞ്ഞ് കട്ടിലിലേക്ക് വീണു……..

കാർത്തു വന്ന് പറഞ്ഞത് കേട്ട് ചെകുത്താൻ ഓടുകയായിരുന്നു….. തളർന്ന് കിടക്കുന്ന ഗൗരിയെ കണ്ടപ്പോൾ അവന്റെ ഹൃദയം തകർന്നു പോയി……

“പാർവ്വതീ……. പാർവ്വതീ….. എഴുന്നേൽക്ക്…..” അവൻ വേദനയോടെ വിളിച്ചു…….. സരോജിനിയമ്മ ഓടിപ്പോയി കുറച്ചു വെള്ളവുമായി വന്നു…. ചെകുത്താൻ അവളുടെ മുഖത്തേക്ക് കുറച്ചു വെള്ളം തളിച്ചു….

വെള്ളം വീണപ്പോൾ ഗൗരി കണ്ണുകൾ ഒന്ന് ചിമ്മി….പിന്നെ പതിയെ കണ്ണുകൾ തുറന്നു…..

സരോജിനിയമ്മ അവളുടെ അടുത്തായിരുന്ന് തലയിൽ തഴുകി…..

“എന്ത് പറ്റി മോളെ……വയ്യായ്ക വല്ലതുമുണ്ടോ…..ഹോസ്പിറ്റലിൽ പോണോ…..”

അവൾ സരോജിനിയമ്മയുടെ കൈ പിടിച്ച് പതിയെ എഴുന്നേറ്റു….

“ഒന്നുമില്ല അമ്മേ….ഒരു സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടതാ….ഫൈറ്റ് വന്നപ്പോൾ ഒന്നു വീണു…അത്രേയുള്ളു…..😜”

അവൾ പറഞ്ഞത് കേട്ട് സരോജിനിയമ്മയും കാർത്തുവും അന്തം വിട്ട് പരസ്പരം നോക്കി….😲😲

ചെകുത്താൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി അവിടത്തെ റ്റേബിളിൽ ആഞ്ഞിടിച്ചു…..😡😡😡😡😡😡😡😡😡

“ഇതിനെയൊക്കെ പിടിച്ച് ഭ്രാന്താശുപത്രിയിൽ ഇടേണ്ട സമയം കഴിഞ്ഞു…😡നാശം..😡😡”

അവൻ പറഞ്ഞുകൊണ്ട് കാറ്റ് പോലെ ഇറങ്ങി പ്പോയി…..

“ഒന്നു സ്വപ്‌നം കാണാൻ പോലും സമ്മതിക്കില്ല…ചെകുത്താൻ…😏” ഗൗരി ഒന്നു പുച്ഛിച്ച് തലവഴി മൂടിപ്പുതച്ച് കിടന്നു….

ചെകുത്താൻ ദേഷ്യത്തിൽ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു….

‘അവൾ ബോധം പോയി കിടന്നപ്പോൾ കുറച്ചു നേരത്തേക്ക് ശ്വാസം നിന്ന് പോയത് പോലെ തോന്നി….അത്രയ്ക്കും പേടിച്ച് പോയിരുന്നു…. എന്നിട്ട് അവളുടെ സിനിമയും ഫൈറ്റും….😡😡😡😡😡😡😡😡…..”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഹലോ…ഗൗരിക്കുട്ടീ….😍😍”

“എന്താ ആൽബീ…..”

“നീയെന്നെ ഒന്നു വിളിക്കുന്നത് പോലുമില്ലല്ലോ….ഞാനിവിടെ നിന്റെ വിളിയ്ക്കായി എന്നും കാത്തിരിക്കും….😍😍😍” അവന്റെ പ്രണയം നിറഞ്ഞ വാക്കുകൾ കേട്ട് ഗൗരിയുടെ മുഖം വാടി….അവൾക്ക് ഒന്നും തിരികെ പറയാൻ തോന്നിയില്ല……

“നീയെന്താ ഗൗരി ഒന്നും മിണ്ടാത്തത്……നിനക്കൊന്നും പറയാനില്ലേ……” അവൻ പരിഭവത്തോടെ ചോദിച്ചു…..

“വിഷ്ണു എന്നൊരാൾ ആൽബിയെ കോൺടാക്റ്റ് ചെയ്തിരുന്നോ….” ഗൗരി പ്രതീക്ഷയോടെ ചോദിച്ചു…..

“മ്….വിഷ്ണു എന്നെ വന്ന് കണ്ടിരുന്നു… നിന്നെ ടെൻഷനടിപ്പിക്കണ്ടെന്ന് വിചാരിച്ചാണ് ഞാൻ പറയാതിരുന്നത്….. നിന്നെ ഇവിടേക്ക് കൊണ്ട് വരരുതെന്ന് പറഞ്ഞു…..”അവൻ ശാന്തമായി പറഞ്ഞു….

“അവൻ പാവമാ ആൽബീ…..എന്നെ പലവട്ടം പ്രവീണിൽ നിന്ന് അവൻ രക്ഷപ്പെടുത്തീയിട്ടുണ്ട്……..എന്റെ എല്ലാ കുറുമ്പുകൾക്കും കൂട്ട് നിൽക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ……ഒരു കൂടപ്പിറപ്പായിരുന്നു അവനെനിക്ക്….” ഗൗരി അറിയാതെ വിതുമ്പിപ്പോയി…..

“ഹേയ്….കരയാതെടോ….താൻ പേടിക്കണ്ട…..വിഷ്ണുവിനൊന്നും വരില്ല… ഞാൻ അന്വേഷിക്കാം………”

“മ്….”

“ഗൗരീ…..താനിങ്ങനെ വിഷമിച്ചിരുന്നാൽ അവിടെയുള്ളവർക്ക് സംശയം തോന്നും….ഞാൻ അടുത്ത ആഴ്ച വരാം…നമുക്ക് പുറത്തൊക്കെ ഒന്നു പോകാം….നല്ല കുട്ടിയായിട്ടിരിക്ക്….ശരി.. എന്നാൽ ഞാൻ വയ്ക്കുവാണേ….”

ഗൗരി ഫോൺ കട്ടിലിലേക്ക് ഇട്ട് മുഖമമർത്തി കരഞ്ഞു………

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി….

അവധിയായതിനാൽ കാർത്തുവും ഗൗരിയും കൂടി രാവിലെ അമ്പലത്തിൽ ഒന്ന് പോയി…… അമ്പലം അടുത്തായതിനാൽ നടന്നാണ് പോയത്……..

ആ സമയത്താണ് ആൽബി സരോവരത്തിൽ വന്നത്……മനസ്സ് വിങ്ങിയെങ്കിലും വളരെ സന്തോഷത്തോടെയാണ് ചെകുത്താൻ ആൽബിയെ സ്വീകരിച്ചത്………

“ഗൗരി നിന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ കണ്ണാ….അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു…..”

“കുഴപ്പമില്ല… ആൽബീ…….ഞാൻ അഡ്ജസ്റ്റ് ചെയ്തു പോകുന്നുണ്ട്……”

“ഞാൻ ഉടൻ തന്നെ അവളെ കൊണ്ടു പൊക്കോളാം…. കുറച്ചു ജോലി കൂടി എനിക്കവിടെ ബാക്കിയുണ്ട്…..”

ആൽബി പറഞ്ഞത് കേട്ട് ചെകുത്താന്റെ ശരീരം ഒന്ന് വിറച്ചു……

‘എന്റെ ദേവിയെ കൊണ്ടുപോകാനോ….. കഴിയുമോ എനിക്ക് അവളെ വിട്ട് കൊടുക്കാൻ…….’ അവന്റെ മനസ്സിൽ ഒരു പിടിവലി നടന്നു…..

“അമ്പലത്തിൽ പോയവരൊക്കെ എത്തിയല്ലോ……”

ആൽബിയുടെ വാക്കുകളാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്…. ഇലചീന്തിൽ പ്രസാദവുമായി വരുന്ന ഗൗരിയെ അവൻ കൺചിമ്മാതെ നോക്കി നിന്നു……

‘ചെകുത്താന്റെ ദേവി…..’

അവന്റെ മനസ്സ് മന്ത്രിച്ചു…..

“ആൽബി വന്നിട്ട് ഒരുപാട് നേരമായോ…..” ഗൗരി ആൽബിയുടെ അടുത്ത് വന്ന് ചോദിച്ചു..

“കുറച്ച് നേരമായി …….തന്നെയും കാത്തിരിക്കയായിരുന്നു….രണ്ട് പേരും പോയി റെഡിയായിട്ട് വാ….നമുക്കു പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം…..”

ആൽബി പറഞ്ഞത് കേട്ട് ഗൗരിയും കാർത്തുവും സന്തോഷത്തോടെ തലയാട്ടി..അകത്തേക്ക് കയറിപ്പോയി…..

കുറച്ചു കഴിഞ്ഞപ്പോൾ ഗൗരിയും കാർത്തുവും റെഡിയായി താഴേക്ക് വന്നു …..അമ്മയെ എത്ര നിർബന്ധിച്ചിട്ടും വരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി…..നാല് പേരും കൂടി ചെകുത്താന്റെ കാറിൽ യാത്ര തിരിച്ചു……..

ഒരു വലിയ മാളിന് മുന്നിൽ വണ്ടി നിർത്തി.. ഗൗരിയും കാർത്തുവും ആൽബിയും ഇറങ്ങിയ ശേഷം ചെകുത്താൻ കാറ് പാർക്ക് ചെയ്യാനായി പോയി………

ചെകുത്താനും കൂടി വന്ന ശേഷമാണ് അവർ അകത്തേക്ക് കയറിയത്…. ആൽബിയുടെ നിർബന്ധം കാരണം ഗൗരിയ്ക്ക് ഡ്രസ്സെടുക്കാനാണ് ആദ്യം പോയത്……..

കാർത്തുവും ഗൗരിയും ഡ്രസ്സ് ഓരോന്ന് എടുത്ത് നോക്കി നിന്നു… ആൽബി ഓരോ ഡ്രസ്സെടുത്ത് ഗൗരിയുടെ ദേഹത്ത് വച്ച് ചേരുന്നുണ്ടോയെന്ന് നോക്കി…… ചെകുത്താൻ ഇതെല്ലാം കണ്ട് കൊണ്ട് കുറച്ചു മാറി നിന്നു…..ആൽബി കാർത്തുവിന് വേണ്ടിയും ഓരോന്ന് എടുത്ത് ഇഷ്ടപ്പെട്ടോയെന്ന് ചോദിക്കുന്നുണ്ട്……..

ഓരോ ഡ്രസ്സും ആൽബി ഗൗരിയുടെ ദേഹത്ത് വയ്ക്കുമ്പോഴും ചെകുത്താന്റെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു……അവൻ കാർത്തുവിന്റെ കൈയിൽ വാലറ്റ് കൊടുത്തിട്ട് ആവശ്യമുള്ളത് എടുക്കാൻ പറഞ്ഞ് പുറത്തേക്കിറങ്ങി…….

മാളിനകത്തെ ബെഞ്ചിൽ അസ്വസ്ഥതയോടെ അവനിരുന്നു…..

‘കഴിയുന്നില്ല എനിക്ക്…. ആൽബി അവളുടെ അടുത്ത് നിൽക്കുന്ന ഓരോ നിമിഷവും ഞാൻ വേദനിക്കുകയാണ്…….എനിക്ക് കഴിയില്ല അവളെ വിട്ട് കൊടുക്കാൻ….. പ്രാണനാണ് എന്റെ ദേവി…..’

ആൽബിയുടെ കൈകൾ തോളിൽ പതിഞ്ഞപ്പോൾ അവൻ ഞെട്ടി എഴുന്നേറ്റു….

“നീ ഇവിടെ വന്നിരിക്കയാണോ….വാ പോകാം…….ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞു……”

ആൽബി പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അവൻ എഴുന്നേറ്റു….മാളിൽ നിന്ന് തന്നെ ഫുഡൊക്കെ കഴിച്ച് അവർ നേരെ ബീച്ചിലേക്ക് പോയി…..

കാറിൽ നിന്നിറങ്ങിയതും ആൽബി ഗൗരിയ്ക് നേരെ കൈനീട്ടി…… അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…..

“നമ്മള് സ്നേഹത്തോടെ നിന്നില്ലെങ്കിൽ അവന് സംശയം തോന്നും….അറിയാമല്ലോ അവന്റെ സ്വഭാവം……. കുറച്ചു നേരത്തേക്കല്ലേ…”

ആൽബി പറഞ്ഞത് ശരിയാണെന്ന് ഗൗരിയ്ക്കും തോന്നി……അവൾ ഇഷ്ടമില്ലെങ്കിലും അവന്റെ കൈയിൽ തന്റെ കൈ കോർത്തു…..

അത് കണ്ട് കൊണ്ടാണ് ചെകുത്താൻ കാറിൽ നിന്നും ഇറങ്ങിയത്…… അസൂയയും ദേഷ്യവും ഒരു പോലെ അവന്റെ മനസ്സിൽ ഉയർന്ന് വന്നു…നിറഞ്ഞ് നിൽക്കുന്ന വീർപ്പുമുട്ടൽ കടിച്ചമർത്തി അവൻ അവരുടെ കൂടെ നടന്നു……കോർത്തിരിക്കുന്ന അവരുടെ കൈകളിൽ നോക്കുമ്പോളെല്ലാം അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…….

അവരുടെ കൈകളിൽ നോക്കി ദേഷ്യം അമർത്തി നടക്കുമ്പോളാണ്….എതിരെ വന്ന ഒരാളുമായി ചെകുത്താൻ കൂട്ടിയിടിച്ചത്….അയാളുടെ കൈയിലിരുന്ന കോഫി ചെകുത്താന്റെ വൈറ്റ് ഷർട്ടിലേക്ക് വീണു…….

“ടോ….തനിക്ക് കണ്ണ് കാണില്ലേ……” അയാൾ ചെകുത്താനോട് ചൂടായി……

“എന്റെ ഷർട്ടിൽ കോഫി ഒഴിച്ചിട്ട് എനിക്ക് നേരെ ചൂടാവുന്നോ……നീയാരാടാ….”😡😡😡😡😡 ചെകുത്താൻ അവന്റെ മുഖത്ത് ആഞ്ഞിടിച്ചു…. അവന്റെ കൂടെ വന്നവരും ചെകുത്താന്റെ നേരെ തിരിഞ്ഞു…. കാർത്തുവും ഗൗരിയും ചെകുത്താന്റെ ദേഷ്യം കണ്ട് പരിഭ്രമത്തോടെ നോക്കി നിന്നു….. ആൽബി പിടിച്ച് മാറ്റാൻ ശ്രമിച്ചിട്ടും ചെകുത്താൻ കുതറി കൊണ്ട് മുന്നിൽ നിന്നവനെ ചവിട്ടിത്തെറിപ്പിച്ചു……ഒരുത്തൻ ചെകുത്താനെ ചവിട്ടാനായി കാലുയർത്തിയതും അവൻ ആ കാലിൽ പിടിച്ച് തിരിച്ചു കൊണ്ട് അവനെ ചവിട്ടിത്തെറിപ്പിച്ചു….പുറകിൽ നിന്ന് വന്ന രണ്ട് പേരെ ചെകുത്താൻ തിരിഞ്ഞ് അവരുടെ കഴുത്തിലായി പിടിച്ച് ഒരുത്തനെ വയറിലേക്ക് ഇടിച്ചു താഴത്തിട്ടു… മറ്റവന്റെ കഴുത്ത് പിടിച്ച് തിരിച്ച് അവനെയും ഇടിച്ച് താഴേക്ക് തള്ളിയിട്ടു…..എന്നിട്ടും കലിതീരാതെ കോഫി ഒഴിച്ചവന്റെ ദേഹത്ത് ചവിട്ടിക്കൊണ്ടിരുന്നു…..ഗൗരിയുടെയും ആൽബിയുടെയും കോർത്ത് പിടിച്ച കൈകൾ മനസ്സിൽ തെളിഞ്ഞ് വരുമ്പോൾ ചവിട്ടിന്റെ ശകതിയും കൂടി…….

“കണ്ണാ….മതിയാക്ക്….ഇനി ചവിട്ടിയാൽ അവൻ ചത്തുപോകും……”😨

ആൽബി അവനെ അവിടുന്ന് വലിച്ച് കൊണ്ട് കാറിന്റെ അടുത്തേക്ക് കൊണ്ട് പോയി…. അവന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന് കലങ്ങിയിരുന്നു…….അവൻ ആൽബിയുടെ കൈകളെ തട്ടി മാറ്റി കാറിൽ കയറിയിരുന്നു…. കാർത്തു അവന്റെ ഈ ഭാവത്തെ സംശയത്തോടെ നോക്കി നിന്നു…..

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *