ഗൗരീ പരിണയം.. ഭാഗം…13

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12

ഭാഗം…13

വിഷ്ണു ഗൗരിയെ അന്വേഷിച്ചു നടക്കയാണ്…………….വീട് മുഴുവനും തപ്പി നടന്നപ്പോളാണ് സ്വിമ്മിംഗ് പൂളിന്റെ സൈഡിലായി ആലോചിച്ചിരിക്കുന്ന ഗൗരിയെ കണ്ടത്…….

“ടീ…..സ്വപ്നം കാണുവാണോ…..”

വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ നിറഞ്ഞു തൂകിയ കണ്ണുകൾ തുടച്ചു തിരിഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ചു….. വിഷ്ണു ഗൗരിയുടെ അടുത്തായി വന്നിരുന്ന് ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു……..

“എന്തു പറ്റി എന്റെ കാന്താരിയ്ക്ക്…….നീയെന്തിനാടീ വിഷമിക്കുന്നത്…..എന്റെ ജീവൻ തന്നായാലും ഞാൻ നിന്നെ സംരക്ഷിക്കും …ഇത് നിന്റെ വിച്ചുവിന്റെ വാക്കാ…….”

പറഞ്ഞതിനൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…….

“എനിക്കറിയാം വിച്ചൂ….നീയെനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന്…..സ്വന്തം സഹോദരൻ തന്നെ എന്റെ ജീവിതത്തിൽ വില്ലനായപ്പോൾ ദൈവം നിന്നെ എനിക്ക് തന്നു…ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും സഹോദരായി നിന്ന് നീയെന്നെ സംരക്ഷിച്ചു…….നിന്നോടുള്ള ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടും വിച്ചൂ…..”

അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.. അവളുടെ നൊമ്പരം ഒരു നേർത്ത വിതുമ്പലായി പുറത്ത് വന്നു……

“കടം വീട്ടാൻ നിനക്ക് അത്രയ്ക്ക് താൽപര്യമാണെങ്കിൽ……..ആ കാർത്തൂനെ എനിക്ക് സെറ്റാക്കി താടീ…….,😜😜…” അവൻ കുസൃതിച്ചിരിയോടെ പറഞ്ഞത് കേട്ട് ഗൗരി അവന്റെ തലയിൽ ഒന്ന് കൊട്ടി…….

“പോടാ…..ആ ചെകുത്താൻ നിന്നെ വലിച്ച് കീറും……..അയാളുടെ സ്വഭാവം വളരെ ഡെയിഞ്ചർ ആണ് കേട്ടോ…..😬”

“ടീ പ്ലീസ് …..എനിക്ക് കാർത്തൂനെ ഒരുപാട് ഇഷ്ടമായെടീ……….കണ്ടപ്പോൾ മുതൽ അവളീ മനസ്സിലുണ്ട്….ചെകുത്താനെ ഒതുക്കാൻ നിനക്കേ പറ്റൂ……..നീ വേണമെങ്കിൽ അയാളെ പ്രേമിച്ച് കെട്ടിക്കോ…..അപ്പോൾ എന്റെ വഴിയും എളുപ്പമാകും …..എങ്ങനെ ഉണ്ട് എന്റെ ഐഡിയ…😎😎😎😎”

വിഷ്ണു പറയുന്നത് കേട്ട് ഗൗരി അവനെ ദേഷ്യത്തിൽ നോക്കി..😡😡😡😡

“ടാ….നിന്നെ ഞാൻ….😡😡😡😡”

കാര്യം കൈയിന്ന് പോയെന്ന് മനസ്സിലാക്കിയ വിഷ്ണു ചാടിയെണീറ്റ് അകത്തേക്കോടീ….. വിഷ്ണുവിനെ പുറകേ ഓടി വന്ന ഗൗരി എതിരെ വന്ന ചെകുത്താനുമായി കൂട്ടിയിടിച്ചു…..വീഴാൻ തുടങ്ങിയ ഗൗരിയെ ആ ദേവന്റെ കൈകൾ താങ്ങി നിർത്തി……..കണ്ണടച്ചു പിടിച്ച് പേടിയോടെ നിൽക്കുന്ന ഗൗരിയെ ചെകുത്താൻ മതിമറന്നു നോക്കി നിന്നു……..അവളുടെ അഴക് അവനിലെ ദേവനെ ഉണർത്തുകയായിരുന്നു…….

‘എന്റെ ദേവി………..എന്റെ ഹൃദയത്തിന്റെ തുടിപ്പ് പോലും നിന്റെ പേരിലാണ് ദേവി……നിന്റെ സൗന്ദര്യം എന്നെ മയക്കുന്നു…..നീയെന്ന ദേവിയാണ് എന്നിലെ കാമുകനെ ഉണർത്തിയത്……നീയാണ് പ്രണയമെന്താണെന്ന് എന്നെ പഠിപ്പിച്ചത്…….ദേവി ……എന്ന് തിരിച്ചറിയും നിന്റെ ദേവനെ……..’

കണ്ണുകൾ അവളുടെ ചുവന്ന അധരങ്ങളിൽ എത്തിയപ്പോൾ അവൻ സ്വയം മറന്ന് അതിനെ സ്വന്തമാക്കാനായി പതിയെ തലതാഴ്ത്തി…….. ഗൗരി കണ്ണ് തുറന്നപ്പോൾ തന്റെ മുഖത്തിന്റെ അടുത്തേക്ക് വരുന്ന ചെകുത്താന്റെ മുഖം കണ്ട് ഒന്നു ഞെട്ടി….അവളുടെ വിടർന്ന കണ്ണുകൾ കണ്ടതും ബോധം വന്നതു പോലെ അവൻ തന്റെ തലയൊന്ന് കുടഞ്ഞു…..പിടിവിട്ട് ഗൗരി താഴേക്ക് വീണു…….

“അയ്യോ…..എന്റെ നടുവ് പോയേ…..ഈ കാലമാടൻ എന്നെ തള്ളിയിട്ടേ…..😭😭”

ഗൗരിയുടെ നിലവിളി കേട്ട് അമ്മയും കാർത്തുവും വിഷ്ണുവും ഓടി വന്നു…….

ചെകുത്താൻ പേടിച്ച് ഗൗരിയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു……

“എന്താ മോളെ….എന്തിനാ മോള് നിലവിളിച്ചത്…..😧”

സരോജിനിയമ്മ പരിഭ്രമത്തോടെ ചോദിക്കുന്നത് കേട്ട് ഗൗരി പിന്നെയും കള്ളക്കരച്ചിൽ തുടങ്ങി😭

“ഇയാളെന്നെ മനപൂർവം ഇടിച്ചു….വീഴാൻ പോയ എന്നെ തൂക്കിയെടുത്തു താഴേക്കിട്ടു…..”😭😭

ചെകുത്താനെ ചൂണ്ടിക്കാട്ടി ഗൗരി പറയുമ്പോൾ അവന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറി…..

“നീയല്ലേടീ എന്റെ നെഞ്ചത്തോട്ട് വന്ന് കയറിയത്……അടങ്ങിയൊതുങ്ങി നടക്കാൻ വീട്ടുകാർ പഠിപ്പിച്ചിട്ടില്ലല്ലോ….അഴിഞ്ഞാട്ടക്കാരി….😡😡😡😡”

“ടോ..എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ….😡😡😡😡”

“പറഞ്ഞാൽ നീയെന്ത് ചെയ്യുമെടീ യക്ഷീ……😡😡😡😡😡”

“കാണണോ….,😡😡”

“എന്നാൽ കണ്ടിട്ട് തന്നെ കാര്യം….. ധൈര്യമുണ്ടെങ്കിൽ വാടീ…😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡”

ഗൗരി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു…ചൂണ്ടുവിരലാൽ അവന്റെ നെറ്റിയിൽ ഒന്ന് തൊട്ടു….ചെകുത്താനും മറ്റുള്ളവരും ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കയാണ്😟

ഗൗരി ചൂണ്ടുവിരൽ അവന്റെ കവിളിൽ കൂടി പതിയെ ചുണ്ടുകളുടെ അടുത്തേക്ക് കൊണ്ട് വന്നു…വശ്യമായ ചിരിയോടെ അവന്റെ കീഴ്ചുണ്ടിൽ ഒന്നമർത്തി തടവി….കവിളത്ത് ഒരുമ്മ കൊടുത്തു….ഷോക്കേറ്റതു പോലെ നിൽക്കയാണ് ചെകുത്താൻ……ചെകുത്താന്റെ ശരീരം നിശ്ചലമായി…. അവന്റെ ഹൃദയമിടിപ്പ് കൂടി….നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ താഴേക്ക് ഒഴുകി😰😰😰😰😰…… അവൻ ദേവനാകുകയായിരുന്നു…..മുന്നിൽ അവന്റെ ദേവിയും……..

ഗൗരി കള്ളച്ചിരിയോടെ പുറകിലേക്ക് നോക്കിയപ്പോൾ ഷോക്കേറ്റതു പോലെ നിശ്ചലമായി വായും തുറന്ന് നിൽക്കുന്ന മൂന്ന് പ്രതിമകൾ…….😳😳😳 ഗൗരി അവരുടെ അടുത്തേക്ക് ചെന്ന് അമ്മയുടെ വായ അടച്ചു കൊടുത്തു….. തൊട്ട് നോക്കിയിട്ടും അനക്കമൊന്നും കണ്ടില്ല…..കാർത്തുവിന്റെ അവസ്ഥയും അതുതന്നെ……വിഷ്ണുവിനെ ഒന്ന് തട്ടിയപ്പോൾ തന്നെ അവൻ ബോധം മറഞ്ഞ് താഴേക്ക് വീണു…….

തിരിഞ്ഞ് ചെകുത്താനെ നോക്കിയപ്പോൾ കണ്ണടച്ച് പിടിച്ച് ദേഷ്യം നിയന്ത്രിക്കുന്നുണ്ട്…….😡😡😡😡😡.പെട്ടെന്ന് അവൻ കണ്ണ് തുറന്ന് ഗൗരിയുടെ അടുത്തേക്ക് പാഞ്ഞെത്തി….. അവളെ കൈകളിൽ പിടിച്ച് നേരെ നിർത്തി കവിളിലേക്ക് ആഞ്ഞടിച്ചു….അടിയുടെ ശബ്ദം കേട്ടാണ് അമ്മയും കാർത്തുവും ബോധത്തിലേക്ക് വന്നത്……

“നിർത്തിക്കോണം…നിന്റെ തമാശയൊക്കെ…പുറത്തേക്ക് വലിച്ചെറിയാൻ അറിയാഞ്ഞിട്ടല്ല….. ആൽബിയ്ക്ക് വേണ്ടി മാത്രം….😡😡😡😡😡😡”

അവൻ ഒരു താക്കീത് പോലെ പറഞ്ഞിട്ട് മുകളിലേക്ക് കയറിപ്പോയി……

മുറിയിലേക്ക് ചെന്ന് അവൻ വാതിൽ വലിച്ചടച്ചു……കട്ടിലിലേക്ക് കയറിക്കിടന്നു…. മനസ്സ് മുഴുവൻ അവന്റെ ദേവിയിലാണ്….അവളുടെ ചുണ്ടുകളിലെ തണുപ്പ് തന്റെ ദേഹം മുഴുവനും വ്യാപിച്ചതുപോലെ അവന് തോന്നി……..

‘എന്തിനാണ് നീയെന്നെ മോഹിപ്പിക്കുന്നത്…..നിന്റെ ചുംബനത്തിന്റെ ചൂട് പതിഞ്ഞത് എന്റെ ഹൃദയത്തിലാണ് പെണ്ണെ…… അടിച്ചത് ദേഷ്യം കൊണ്ട് തന്നെയാ……നീ എന്റേതല്ല എന്ന് ഓർമ വന്നപ്പോൾ ……….’

അവന്റെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ അടർന്നു വീണു……..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

“ഗൗരീ…..നീയെന്തു ധൈര്യത്തിലാടീ ഏട്ടനെ പിടിച്ച് ഉമ്മ വച്ചത്……..☹️”

“നിന്റെ ചേട്ടനെ ചെകുത്താനിൽ നിന്ന് ദേവനാക്കാൻ പറ്റുമോന്ന് ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ😎😎😎”

ഗൗരി പറയുന്നത് കേട്ട് വിഷ്ണു അവളെ മുഖം കൂർപ്പിച്ച് നോക്കി……

“എന്താ എന്റെ കാന്താരിയ്ക്ക് ഒരു ഇളക്കം…..ചെകുത്താൻ മനസ്സിൽ കൂട് കൂട്ടി തുടങ്ങിയോ…..😜”

“ദേ വിച്ചൂ….നീ കളിക്കല്ലേ….നിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് മനസ്സിലായി….😡😡” ഗൗരി ദേഷ്യത്തിൽ പറയുന്നത് കേട്ട് വിഷ്ണു ‘മനസ്സിലാക്കിക്കളഞ്ഞല്ലേ’എന്ന ഭാവത്തിൽ ഒന്നു ചിരിച്ചു….

“എന്തായാലും ഏട്ടൻ നിന്നെ കൊല്ലാതെ വിട്ടത്… നിന്റെ ഭാഗ്യം…….”

കാർത്തു പറഞ്ഞു…..

“നിന്റെ ചേട്ടന് വട്ടാ കാർത്തൂ…..ഒരു പെണ്ണ് ഉമ്മ വയ്ക്കുമ്പോൾ ആരെങ്കിലും അടിക്കുമോ…..ഉദാഹരണത്തിന് കാർത്തു എന്നെ ഉമ്മ വയ്ക്കയാണെന്ന് വിചാരിച്ചോ..ഞാൻ തിരികെ മധുരം കൂടുതൽ ചേർത്ത് ഒരുമ്മയങ്ങ് തരില്ലേ……വേണമെങ്കിൽ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്ക്…..😜😜😜😜”

വിഷ്ണു പറയുന്നത് കേട്ട് ഗൗരിയും കാർത്തുവും മുഖത്തോട് മുഖം നോക്കി..😳😳

“പൊന്ന് മോനെ വിച്ചൂ…..നീയിപ്പോൾ അങ്ങനെ ഉദാഹരിക്കണ്ട കേട്ടോ…..” ഗൗരി ഒരു കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട് കാർത്തുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…….

“ഹലോ…ഗൗരിക്കുട്ടീ…… നീയെന്നെ വിളിക്കുന്നത് പോലുമില്ലല്ലോ….😔”

ഫോണിൽ നിന്ന് ആൽബിയുടെ സ്ഥിരമുള്ള പരിഭവം കേട്ട് ഗൗരി ആശയക്കുഴപ്പത്തിലായി….

“അത്….ഞാൻ….. ആൽബി….”

“മ്……..എനിക്കറിയാം…. എന്നോട് ഗൗരിയ്ക്ക് ഒരിഷ്ടം തോന്നാതെ ഞാനിനി ആ കാര്യം സംസാരിക്കില്ല..പോരെ…..”

“ആൽബീ….അത്…..എനിക്ക് ആൽബിയോട് അങ്ങനൊരിഷ്ടം തോന്നുന്നില്ല….ആൽബി എന്നും എന്റെ നല്ലൊരു സുഹൃത്തായി കാണുമെന്നാണ് എന്റെ വിശ്വാസം…….. പ്ലീസ്….എന്നെ മനസ്സിലാക്കണം……”

അപ്പുറത്ത് കുറച്ചു നേരം നിശബ്ദമായിരുന്നു….

“ഗൗരീ….കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…..മറക്കാൻ എനിക്ക് കഴിയില്ല……ഒരുപാട് പ്രതീക്ഷിച്ചുപോയി ഗൗരിയോടൊപ്പമുള്ള ജീവിതം…… എനിക്ക് ഗൗരിയെ വേണം…..എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല……സാരമില്ല….ആലോചിച്ചു തീരുമാനമെടുത്താൽ മതി……അതൊക്കെ പോട്ടെ….വിഷ്ണു എന്തു പറയുന്നു….. ഇന്ന് ചെകുത്താൻ കോട്ടയിൽ അടിയൊന്നും നടന്നില്ലേ…….”

“വിഷ്ണു ഇപ്പോൾ ഓകെയായി…..പിന്നെ കണ്ണേട്ടൻ…. സോറി… ചെകുത്താൻ ഇവിടുണ്ട്…വലിയ ദേഷ്യക്കാരനാണെങ്കിലും എന്റെ മുന്നിൽ തോൽവി സമ്മതിക്കും…..അടി കൂടിയാലും എനിക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു തരും………………………”

പിന്നെയും ഗൗരി വാതോരാതെ ചെകുത്താനെ കുറിച്ച് തന്നെ ആൽബിയോട് പറഞ്ഞു കൊണ്ടിരുന്നു……….ആൽബിയുടെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടു😡……വീരഭദ്രനെ കുറിച്ച് പറയുമ്പോൾ അവളുടെ വാക്കുകളിൽ തെളിയുന്ന സ്നേഹം ആൽബിയിൽ സംശയത്തിന്റെ വിത്തുകൾ പാകി….ഈയിടെയായി ഗൗരിയെ വിളിക്കുമ്പോളെല്ലാം അവനെ കുറിച്ച് മാത്രം വാചാലയാകുന്നു……സ്വന്തം പ്രശ്നങ്ങൾ പോലും മറന്ന മട്ടാണ്…….

ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് ആൽബി ഫോൺ മേശയിലേക്ക് വലിച്ചെറിഞ്ഞു…….

‘ഗൗരീ….നീയെന്റേത് മാത്രമാണ്….നിന്നെ നേടാൻ ഞാൻ എന്തും ചെയ്യും………ഒരു ചെകുത്താനും നിന്റെ മനസ്സിൽ കയറാൻ ആൽബി സമ്മതിക്കില്ല…..എത്രയും പെട്ടെന്ന് ഗൗരിയുമായുള്ള വിവാഹം നടത്തണം…..ഗൗരിയെ എന്ത് പറഞ്ഞിട്ടായാലും സമ്മതിപ്പിക്കണം……ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയല്ല…….’

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹാളിൽ സോഫയിലിരുന്ന് ടിവിയിൽ ന്യൂസ് കാണുകയായിരുന്നു ചെകുത്താൻ……

“അതേയ്…..എനിക്ക് സിനിമ കാണണം ..ആ റിമോട്ട് ഇങ്ങോട്ട് തന്നേ…..😏”

ഗൗരി ചെകുത്താന് അടുത്തായി വന്നിരുന്നു…. അവൻ കേട്ട ഭാവം പോലുമില്ലാതെ ടിവിയിൽ തന്നെ ശ്രദ്ധിച്ചിരുന്നു……

“ടോ….താൻ പൊട്ടനാണോടാ…….ആ റിമോട്ട് തരാൻ…😠”

ഗൗരി കുറച്ചു കലിപ്പിൽ തന്നെ ചോദിച്ചു കൊണ്ട് അവന്റെ കൈയിലിരുന്ന റിമോട്ടിൽ പിടിക്കാനാഞ്ഞു…….

“ടീ…..മാറെടീ……എന്റെ കൈയിൽ നിന്ന് വാങ്ങിക്കും നീ…….😡😡”

“കണ്ണേട്ടന് നിർബന്ധമാണെങ്കിൽ എനിക്ക് സമ്മതമാണ്……..😚😚😚” നാണത്തോടെ കാല് കൊണ്ട് നിലത്ത് വരച്ച് ഗൗരി പറഞ്ഞത് കേട്ട് ചെകുത്താൻ അന്തം വിട്ടിരുന്നു….

“🙄☹️…….എഴുന്നേറ്റ് പോടീ……അഴിഞ്ഞാട്ടക്കാരി….😡😡”

“അങ്ങനെ ഞാൻ പോണില്ല….താൻ സിനിമ ഇട്ട് അത് കണ്ടിട്ടേ ഗൗരി ഇവിടുന്ന് എഴുന്നേൽക്കൂ…😠😠”

“എന്റെ വീട്….എന്റെ സോഫ….ഞാൻ കാശ് കൊടുത്ത് വാങ്ങിച്ച ടിവി….. എനിക്കിഷ്ടമുള്ളത് ഞാൻ കാണും……😡😡😡😡”

“എന്നാൽ താൻ ടിവിയുടെ അകത്ത് കേറിയിരുന്ന് കാണ്….അതാവുമ്പോ കുറച്ചൂടെ സൗകര്യത്തിന് കാണാമല്ലോ……..ആര് വാങ്ങിച്ച ടിവിയായാലും ഞാൻ സിനിമ കണ്ടിട്ടേ പോകൂ………😠😠”

അമ്മയും കാർത്തുവും അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു……

“അമ്മേ….കാർത്തൂ….വാ….അവിടെ കലാപരിപാടി തുടങ്ങി……😆”

“എന്ത് കലാപരിപാടിയാ മോനെ……”

“ചെകുത്താനും ഗൗരിയും തമ്മിലുള്ള യുദ്ധം……😊😊”

വിഷ്ണു സന്തോഷത്തോടെ പറയുന്നത് കേട്ട് അമ്മയും കാർത്തുവും ഹാളിലേക്കോടി….

“അച്ഛനെയും അമ്മയെയും കളഞ്ഞ് ഒളിച്ചോടിയവളെ അഴിഞ്ഞാട്ടക്കാരി എന്നേ വിളിക്കാൻ പറ്റൂ….😡..നിന്റെ സൂക്കേട് കൂടിയിട്ടല്ലേ ആൽബിയെ വിളിച്ച് ഭീഷണിപ്പെടുത്തി അവന്റെ കൂടെ ഒളിച്ചോടിയത്…..അവൻ മാന്യനായത് കൊണ്ട് നിന്നെ ഇവിടെ കൊണ്ട് നിർത്തി….. നീ ഉദ്ദേശിച്ചതൊന്നും നടന്നില്ല……ഇത്രയും വൃത്തികെട്ടവളായ നിന്നെ എനിക്ക് അറപ്പാണ്,വെറുപ്പാണ്…..😡😡”

ഗൗരിയുടെ മുഖം ചുവന്നു…..അവൾ തീച്ചൂളയിൽ പെട്ടതുപോലെ പൊള്ളിപ്പിടഞ്ഞു പോയി…..അത്രമേൽ ആ വാക്കുകൾ അവളുടെ മനസ്സിനെ നോവിച്ചിരുന്നു……..കണ്ണുനീർ തുള്ളികൾ കവിളിനെ നനച്ച് കടന്നുപോയി…… കണ്ണുകളിൽ തീ ആളിക്കത്തി……😡 അവൾ കൈവീശി ചെകുത്താന്റെ കവിളിൽ ആഞ്ഞടിച്ചു…….

അമ്മയും കാർത്തുവും ഞെട്ടി നിൽക്കയാണ്…. വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു തൂകുകയായിരുന്നു…..അവനറിയാമായിരുന്നു….തന്റെ ഗൗരി അനുഭവിച്ച യാതനകൾ…….

“ടീ….പട്ടീ…😡😡😡😡”

ചെകുത്താൻ അവളുടെ മുടിക്കുത്തിൽ പിടിച്ച് പുറകോട്ട് വലിച്ചു അവളുടെ മുഖം അവന്റെ മുഖത്തിന് നേരെ കൊണ്ടു വന്നു…….

“നീയെന്നെ തല്ലി അല്ലേടീ……😡..നിന്റെ സംസ്കാരം എനിക്ക് മനസ്സിലായി…..ആൽബിയെ കിട്ടാത്തത് കൊണ്ടായിരിക്കും നീയെന്റെ നേരെ വന്നത് അല്ലേടീ….😡😡😡”

വിഷ്ണു ചെകുത്താനെ തടയാനായി മുന്നോട്ടു വന്നതും ഗൗരി അവനെ കൈയ്യെടുത്ത് വിലക്കി……കാര്യം കുറച്ചു സീരിയസ് ആയെന്ന് അമ്മയ്ക്കും കാർത്തുനും മനസ്സിലായി…….

“ഞാനെന്റെ മാനം കാക്കാനാണെടോ ഒളിച്ചോടിയത്….മരിക്കാതിരിക്കാൻ……എന്റെ അമ്മയുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ…..ജീവച്ഛവം പോലെ കഴിയുന്ന എന്റെ അച്ഛന്റെ ആയുസ്സ് നീട്ടിക്കിട്ടാൻ…….”

ചെകുത്താന്റെ കൈകൾ പൊടുന്നനെ അയഞ്ഞു……അവൻ മനസ്സിലാകാതെ അവളെ നോക്കി….. അമ്മയും കാർത്തുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി…….ഗൗരി നിലത്തേക്ക് ഊർന്നിരുന്നു…..മുഖം പൊത്തി പൊട്ടിക്കരഞ്ഞു……..

“മോളെ…ഗൗരീ…..”

വിഷ്ണു ഓടി വന്ന് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു………..

“കണ്ണേട്ടാ….ഒരു പാവമാണിവള്….ഒരുപാട് ദുഖങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചു കളിച്ചു നടക്കുന്നതാണ്…….സ്വന്തം വീട്ടിൽ സഹോദരൻ തന്നെ കാമകണ്ണുകളാൽ വേട്ടയാടിയപ്പോൾ രക്ഷപ്പെടാനായി ഓടിയതാണ്…….ഇവൾ വഴങ്ങിയില്ലെങ്കിൽ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയപ്പോൾ ഓടിയതാണ്….. അല്ലാതെ ആൽബിയുമായി ഒരു ബന്ധവും ഇവൾക്കില്ല…..”

ചെകുത്താന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

“എന്റെ ദേവി……ഞാനെന്തൊക്കെയാണ് പറഞ്ഞത്…..ഈശ്വരാ ഇത്രയും വിഷമം അവളുടെ മനസ്സിൽ ഉണ്ടായിരുന്നോ…….എന്റെ പെണ്ണിനെ ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു….എത്ര വട്ടം അഴിഞ്ഞാട്ടക്കാരിയെന്ന് വിളിച്ചു…..മാപ്പ് അർഹിക്കാത്ത തെറ്റാ ഞാൻ ചെയ്തത്…..’

അവന്റെ മനസ്സ് അവളോട് മാപ്പിന് വേണ്ടി കേഴുകയായിരുന്നു…… അമ്മയും കാർത്തുവും ഗൗരിയുടെ അടുത്തേക്ക് ഓടി….അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു……

“ചിരിച്ചുകൊണ്ട് കരയുകയായിരുന്നെന്ന് അമ്മ അറിഞ്ഞില്ല മോളെ……..എന്റെ മോള് കരയരുത്…….” ഗൗരി അമ്മയുടെ ദേഹത്തേക്ക് ചാഞ്ഞു…..കരഞ്ഞ് കരഞ്ഞ് അവളുടെ മുഖമെല്ലാം ചുവന്നിരുന്നു…….അമ്മയുടെ തീഷ്ണമായ നോട്ടത്തിന് മുന്നിൽ വീരഭദ്രൻ തലകുനിച്ചു….

‘അറിഞ്ഞില്ല ദേവി…….നീ ആർക്കും സ്വന്തമല്ലെന്ന്…….തിരിച്ചു കിട്ടിയിരിക്കുന്നു എന്റെ ദേവിയെ…….ഇനി വിട്ടുകൊടുക്കില്ല ആർക്കും….. ഒരുത്തനും അവളെ അന്വേഷിച്ച് ഈ ചെകുത്താൻ കോട്ട താണ്ടില്ല…..കാമകണ്ണുകളാൽ എന്റെ ദേവിയെ നോക്കിയതാരായാലും വിടില്ല ഞാനവനെ……പാർവ്വതി വീരഭദ്രനുള്ളതാണ്…….എന്റെ ദേവി എന്നിലെ ദേവനെ തിരിച്ചറിയുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കും……”

വീരഭദ്രന്റെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു……

ഗൗരി അമ്മയുടെ ദേഹത്ത് നിന്ന് അടർന്നു മാറി…..പതിയെ എഴുന്നേറ്റു… വേച്ച് വീഴാൻ പോയ അവളെ താങ്ങാനായി ചെകുത്താന്റെ കൈകൾ ഉയർന്നെങ്കിലും വിഷ്ണു അവളെ താങ്ങിയിരുന്നു…….

“വിഷ്ണൂ…. ഇനി ഞാൻ ഈ വീട്ടിൽ നിൽക്കില്ല…..നമുക്ക് പോകാം…….വാ …..” ഗൗരിയുടെ ദൃഢമായ വാക്കുകൾ കേട്ട് വീരഭദ്രൻ ഞെട്ടി അവളെ നോക്കി…….

വിഷ്ണു ഗൗരിയെയും പിടിച്ചു കൊണ്ട് പുറത്തേക്ക് പോകുന്നത് നിറകണ്ണുകളോടെ മൂന്ന് പേരും നോക്കി നിന്നു……

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *