ഗൗരീ പരിണയം.. ഭാഗം…15

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

ഭാഗം…15

ഗൗരിയുടെ അടുത്തേക്ക് വന്ന ജോമോന്റെയും കൂട്ടരുടെയും മുന്നിൽ ഗൗരിയ്ക്ക് കവചമായി വിഷ്ണു മുന്നിൽ കയറിനിന്നു…….

“എന്താ ചേട്ടൻമാരുടെ പ്രശ്നം….. ഞങ്ങള് ഈ കോളേജിൽ പുതിയതായി വന്നതാണ്…..വെറുതെ ഇങ്ങോട്ട് ചൊറിയാൻ വരണ്ട..😠”

“ടാ…..ചീള്ചെക്കാ….മുന്നിൽ നിന്ന് മാറി നിക്കെടാ…..ഇവളേ ഞങ്ങൾക്ക് മുളകുപൊടി അഭിഷേകം നടത്തിവിട്ടവളാ…..അന്നേ നോക്കി വച്ചതാ ഇവളെ😡………ഞങ്ങളുടെ കോളേജിൽ തന്നെ വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല…..”

വിഷ്ണുവിന്റെ കഴുത്തിൽ പിടിച്ച് പുറകിലേക്ക് തള്ളിയിട്ട്……..ഗൗരിയുടെ കൈയിൽ പിടിച്ച് ജോമോൻ അരികിലേക്ക് വലിച്ചു…….

എന്നാൽ അവൻ പോലും പ്രതീക്ഷിക്കാതെ ഗൗരി അവന്റെ വയറിലേക്ക് മുട്ട്കാല് കൊണ്ട് ആഞ്ഞു തൊഴിച്ചു……വേദന കൊണ്ട് ജോമോന്റെ പിടി അയഞ്ഞതും ഗൗരി അവന്റെ

മൂക്കിലേക്ക് മുഷ്ടി ചുരുട്ടി ഒരു പഞ്ച് കൊടുത്തു….ജോമോന്റെ മൂക്കിന്റെ പാലം തകർന്ന്

ചോര ഒഴുകി……കൂടെയുള്ളവർ ഗൗരിയുടെ നേർക്ക് തിരിഞ്ഞതും വിഷ്ണു ചാടിയെണീറ്റ് ഒരുത്തന്റെ കഴുത്തിൽ കൈചുറ്റി പിടിച്ച് കറക്കി വലിച്ചെറിഞ്ഞു……..ഇതിനിടയിൽ

മറ്റൊരുത്തൻ ഗൗരിയുടെ കഴുത്തിൽ പിടിച്ച് സൈഡിലേക്ക് തള്ളി…..പ്രതീക്ഷിക്കാത്ത നീക്കമായതിനാൽ ഗൗരി വേച്ചുപോയി….. താഴേക്ക് വീഴാൻ തുടങ്ങിയ ഗൗരിയെ ബലിഷ്ഠമായ രണ്ടു കൈകൾ താങ്ങി നിർത്തി…….

കണ്ണുകൾ ചുവന്ന് ദേഷ്യത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ചെകുത്താനെ കണ്ട് ഗൗരി പോലും വിറച്ചു പോയി…… അവന്റെ കവിളുകൾ പോലും ദേഷ്യത്തിൽ വിറച്ചിരുന്നു……

ഗൗരിയെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി ചെകുത്താൻ ഗൗരിയെ പിടിച്ചു തള്ളിയവന്റെ നേർക്ക് തിരിഞ്ഞു…..ചെകുത്താന്റെ ദേഷ്യം കണ്ട് തിരിഞ്ഞോടാൻ പോയ അവനെ

ചെകുത്താൻ വേഗത്തിൽ പിടിച്ചു….. കൈ പിടിച്ച് പുറകിലേക്ക് തിരിച്ചു കൈമുട്ട് വരുന്ന ഭാഗം നോക്കി തിരിച്ചൊടിച്ചു…..കൈ കൊണ്ട് അവന്റെ കഴുത്തിലായി ഒരു വെട്ട് കൊടുത്തു…. അവൻ അങ്ങനെ തന്നെ താഴേക്ക് വീണു….

പുറകിൽ നിന്ന് മറ്റൊരുത്തൻ ചവിട്ടിയപ്പോൾ ചെകുത്താൻ ചാടി മറിഞ്ഞ് അവന്റെ കാലിൽ വലിച്ച് നിലത്തേക്കിട്ടു….കാല് പിടിച്ചൊടിച്ച് അവന്റെ വയറ്റിൽ ആഞ്ഞുതൊഴിച്ചു…….അവൻ ദൂരത്തേക്ക് തെറിച്ചു വീണു…….

കോളേജിലെ സ്റ്റുഡൻസൊക്കെ അടി കാണാനായി ചുറ്റും കൂടിയിരുന്നു…….

ജോമോൻ തന്റെ നേർക്ക് നടന്നു വരുന്ന ചെകുത്താനെ പേടിയോടെ നോക്കിനിന്നു……

“നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്… പെൺപിള്ളേരുടെ ദേഹത്ത് തൊടരുതെന്ന്…….. ഇനി ഒരു പെണ്ണിന്റെ ദേഹത്ത് തൊടാൻ നിനക്ക് ഈ കൈകൾ വേണ്ട😡😡….”

ചെകുത്താൻ അവന്റെ കൈകൾ ജോമോന്റെ കൈകളുമായി കോർത്തു പിടിച്ചു….. വല്ലാത്തൊരു ക്രൂരത നിറഞ്ഞ പുഞ്ചിരി അവന്റെ ചുണ്ടുകളിൽ തെളിഞ്ഞ് നിന്നിരുന്നു…

ഗൗരിയും വിഷ്ണുവും ചെകുത്താന്റെ മുഖഭാവം കണ്ട് ആകെ വിരണ്ട് നിൽക്കയാണ്…. ജോമോന്റെ കൈയുടെ എല്ലുകൾ ഒടിയുന്ന ഒച്ചയോടൊപ്പം അവന്റെ നിലവിളി ഉയർന്നു കേട്ടു…….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“എന്നെ തൊട്ടവനെ തല്ലാൻ ഇയാളാരാ….കോളേജിലെ സാറ് പഠിപ്പിക്കുന്ന പണി ചെയ്താൽ മതി…..എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട….😡😡”

“അയ്യോടീ…..നിന്റെ കാര്യം നോക്കി നടക്കലല്ലേ എന്റെ പണി….അനീതി കണ്ടാൽ ആരായാലും ഞാൻ ഇടപെടും…..വഴിയേ പോകുന്ന പണിയെല്ലാം ഇരന്നു വാങ്ങുന്ന നിന്റെ പുറകേ നടക്കാൻ വല്ല പെൺകോന്തൻമാരെയും നോക്ക്😡😡”

വിഷ്ണു ചെകുത്താന്റെ മുന്നിലിരുന്ന ചില്ല് പാത്രം കുറച്ചു നീക്കി വച്ചു….അമ്മ വിഷ്ണുവിനെ നോക്കി നന്ദിയോടെ തമ്സ് അപ് കാണിച്ചു…👍.

“പിന്നെ എന്തിനാടോ ചെകുത്താനെ അവന്റെ കൈ പിടിച്ചു ഒടിച്ചത്……അവരെല്ലാം ഹോസ്പിറ്റലിൽ അഡ്മിറ്റാണ്……ചുള്ളിക്കമ്പ് ഒടിക്കുന്ന പോലെയല്ലേ അവൻമാരുടെ കൈ പിടിച്ചു ഒടിച്ചത്…..😡”

“നീയല്ലേടീ അവന്റെ മൂക്കിടിച്ച് പരത്തിയത്…. പെണ്ണാണെന്നുള്ള ബോധമുണ്ടോ നിനക്ക്….കുറച്ചു അടക്കവും ഒതുക്കവും കാണിച്ചു നടന്നാലെന്താ നിനക്ക്……..നാളെ മുതൽ കോളേജിൽ വരുമ്പോൾ മര്യാദയ്ക്ക് നടന്നോണം…..ഇല്ലെങ്കിൽ നിന്റെ കാല് തല്ലിയൊടിച്ച് മുറിയിൽ പൂട്ടിയിടും ഞാൻ..😡😡”

“വാടോ…..തല്ലിയൊടിക്കാൻ…..വാ……വരാൻ…😡😡😡😡😡😡”

ഗൗരി അവന്റെ മുന്നിലേക്ക് കയറി നിന്നു

വിഷ്ണുവും അമ്മയും കാർത്തുവും ഡയനിങ്ങ് റ്റേബിളിൽ അടുത്ത് തന്നെ നിന്ന് അടി കാണുകയായിരുന്നു😆…. രാത്രി ഭക്ഷണം കഴിക്കാൻ വന്നപ്പോൾ തുടങ്ങിയ വഴക്കാണ്….

“പാർവ്വതീ…… നീ മാറി നിൽക്ക്…..വെറുതെ എന്റെ ദേഷ്യം കൂട്ടണ്ട…..😡😡😡”

ഗൗരിയുടെ സാമീപ്യത്തിൽ അവന്റെ മനസ്സ് പതറുന്നുണ്ടായിരുന്നു…..തന്റെ ദേവിയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ അവൻ പാട് പെട്ടു…..

“ഇല്ല മാറില്ല…..എന്റെ കാല് ഒടിക്കുമെന്ന് പറഞ്ഞതല്ലേ……താൻ ചെയ്തിട്ട് പോയാൽ മതി……,😡😡😡”

ഗൗരി അടുത്തേക്ക് വരുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടി…… അവളുടെ ദേഷ്യത്തിൽ ചുവന്ന മൂക്കും …..തുടുത്ത കവിളുകളും,കണ്ണുകളുടെ ചലനങ്ങളും അവനിലെ ദേവനെ ഉണർത്തിയിരുന്നു…..

“നിന്നോട് മാറാനാണ് പറഞ്ഞത്…..😡😡😡”

റ്റേബിളിലിരുന്ന ചില്ല് പാത്രം എടുത്ത് നിലത്തേക്ക് എറിഞ്ഞ് ചെകുത്താൻ ദേഷ്യത്തിൽ മുകളിലേക്ക് കയറിപ്പോയി…. അമ്മ നിസ്സഹായായി വിഷ്ണുവിനെ നോക്കി😥….. ഇനി പൊട്ടാൻ പാത്രമൊന്നും അകത്തില്ല എന്ന് അർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിന്…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കോളേജിൽ ആദ്യത്തെ പീരിയഡ് ചെകുത്താന്റെ ക്ലാസായിരുന്നു…..പ്രിൻസിപ്പൽ ഇന്നലത്തെ അടി ഒതുക്കി തീർത്തത് കൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല……

“ഈ സെമസ്റ്റർ എക്സാം തുടങ്ങാൻ ഇനി ഒരു മാസമേ ഉള്ളു….ഇനി ദിവസവും റിവിഷനും ടെസ്റ്റ് പേപ്പറും കാണും….പുതിയ സ്റ്റുഡൻസ് നോട്ട്സ് കംപ്ലീറ്റ് ചെയ്ത് നാളെ രാവിലെ എന്നെ കാണിച്ചിട്ട് ക്ലാസിൽ കയറിയാൽ മതി….”😠

ചെകുത്താൻ പറയുന്നത് കേട്ട് ഗൗരി അവനെ ഒന്ന് പുച്ഛിച്ച് നോക്കിയിട്ട് തല വെട്ടിച്ച് തിരിഞ്ഞിരുന്നു…….😏

‘നിന്റെ ശ്രദ്ധ മുഴുവനും പഠിപ്പിലായാൽ പിന്നെ കുരുത്തക്കേട് കുറച്ചു കുറയും…..എന്നാലെ മനസമാധാനത്തോടെ എനിക്ക് പഠിപ്പിക്കാൻ പറ്റൂ….ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു മുഖം വീർത്തിട്ടുണ്ടല്ലോ….. എന്റെ കാന്താരി……. നിന്നെ ഇങ്ങനെ കണ്ടിട്ട് കവിളിൽ ഒരു കടി വച്ച് തരാൻ തോന്നുന്നു പെണ്ണെ……..എന്നാടീ നീയെന്നെ മനസ്സിലാക്കുന്നത്…😍😍😘😘😘’

അവന്റെ മനസ്സ് തന്റെ ദേവിയ്ക്ക് വേണ്ടി തുടിക്കയായിരുന്നു……

‘ നോട്ട്സ് കംപ്ലീറ്റ് ചെയ്യാൻ എനിക്ക് സൗകര്യമില്ല….താൻ പോയി കേസ് കൊടുക്കെടോ….ചെകുത്താനെ….ഒരു വീരഭദ്രൻ…….’😠’

ക്ലാസിലെ കുട്ടികളെല്ലാം തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോളാണ് തന്റെ ആത്മഗതം കുറച്ചു ഉറക്കെയായിരുന്നുവെന്ന് ഗൗരിയ്ക്ക് മനസ്സിലായത് … ഗൗരി ഇടംകണ്ണിട്ട് ചെകുത്താനെ ഒന്നു നോക്കി….

‘മഹാദേവാ…..ചെകുത്താന് കലിപ്പ് കൂടിയിട്ടുണ്ട്……ഇയാള് ഇന്നെന്നെ കൊല്ലും…😥’

ഗൗരി ദയനീയമായ മുഖത്തോടെ വിഷ്ണുവിനെ നോക്കി…..അവൻ കൈ കൊണ്ട് വല്ല കാര്യമുണ്ടോന്നുള്ള ആക്ഷൻ കാണിച്ചിട്ട് ചെകുത്താനെ നോക്കി… ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന ചെകുത്താനെ കണ്ട് കുട്ടികൾ മുഴുവൻ ചിരി നിർത്തി സൈലന്റായി……….

“”പാർവ്വതീ…😡😡😡😡ഗെറ്റ് ഔട്ട്‌…….”””

ചെകുത്താന്റെ അലർച്ച കേട്ട് ഗൗരി പതിയെ എഴുന്നേറ്റു…. വിഷ്ണുവിനെ നോക്കിയപ്പോൾ അവൻ മുകളിലേക്ക് നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ നിഷ്കു ചമഞ്ഞിരിപ്പാണ്….

ഗൗരി മടിയോടെ ക്ലാസിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും……പ്രിൻസിപ്പൽ ക്ലാസിലേക്ക് കയറി വന്നു……

“പാർവ്വതി എങ്ങോട്ട് പോകുന്നു…..എന്താ വീരഭദ്രൻ സർ പ്രശ്നം…..”

പ്രിൻസിപ്പൽ ചോദിച്ചത് കേട്ട് ചെകുത്താൻ വാതിലിനടുത്തേക്ക് വന്നു…..

“അത്…സർ…ഈ കുട്ടി…..😬”

“സർ…. ഞാനൊരു പാട്ടുപാടി…അതിനാ ഈ സാറ് എന്നെ പുറത്താക്കിയത്…..😔”

ചെകുത്താൻ പറയുന്നതിന് മുൻപെ ഗൗരി വിഷമത്തോടെ പറഞ്ഞു…

“ക്ലാസിൽ പഠിപ്പിക്കുമ്പോൾ പാട്ട് പാടുന്നത് തെറ്റല്ലേ പാർവ്വതീ…. അത് പോട്ടെ കുട്ടി ഏത് പാട്ടാ പാടിയത്…😐”

“ശകുന്തളേ നീ ഓർമിക്കുമോ….. സ്വപ്നത്തിലെങ്കിലും ഈ ഗാനം……. ശകുന്തളേ…….ശകുന്തളേ…ശകുന്തളേ……………………..☺️☺️”

ഗൗരിയുടെ കാളരാഗം കേട്ട് ചെകുത്താനും കുട്ടികളും ചെവിപൊത്തി…😣

പ്രിൻസിപ്പൽ പാട്ടിൽ ലയിച്ച് നാണത്തോടെ കാല് കൊണ്ട് നിലത്ത് കളം വരച്ച് അങ്ങനെ നിന്നു……

“നല്ല പാട്ടാണല്ലോ…..പാർവതി ക്ലാസിലിരുന്നോളു…..ഇനി പാടരുത് കേട്ടോ…..സാറ് ഇത്തവണ എനിക്ക് വേണ്ടി പാർവ്വതിയോട് ക്ഷമിക്കണം…… ഓകെ….എന്നാൽ ക്ലാസ് നടക്കട്ടെ…☺️”

പ്രിൻസിപ്പൽ പുറത്തേക്ക് നടന്നിട്ട് ഒന്നു തിരിഞ്ഞ് ഗൗരിയെ നോക്കി…..

“പാട്ട് എനിക്കിഷ്ടായി…..😍😚”ഒന്നു കുണുങ്ങി പറഞ്ഞിട്ട് ധൃതിയിൽ നടന്നുപോയി…….

ചെകുത്താൻ ദേഷ്യത്തിൽ പാർവ്വതിയെ ഒന്ന് നോക്കിയിട്ട് ക്ലാസിലേക്ക് പോയി….പാർവ്വതി പുറകേയും…..

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വിഷ്ണുവും കാർത്തുവും ഗൗരിയെ നോക്കി നിൽക്കയായിരുന്നു….. ഗൗരി ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് പോയിട്ട് കുറച്ചു നേരമായി……

“തത്തമ്മേ………മോളൂ……ചക്കരേ…..😘😘😘😘😘”

വിഷ്ണു പ്രണയത്തോടെ കാർത്തുനെ വിളിച്ചു….

“അങ്ങനെയല്ല വിഷ്ണൂ….തത്തമ്മേ പൂച്ച പൂച്ച എന്നാണ്……..😏”

“പൂച്ചയല്ലെടീ…..പുലി….ഒന്ന് പോടീ മരക്കഴുതെ..😡”

“വിഷ്ണു എന്തിനാ എന്നോട് ചൂടാവുന്നത്…..ദേ…എനിക്കും ദേഷ്യം വരും കേട്ടോ…😡😡”

“ദേഷ്യം ഹോൾസെയിലായെടുത്ത ചെകുത്താന്റെ പെങ്ങളല്ലേ നീ…..അങ്ങനയല്ലേ വരൂ…..😡”

“ദേ……എന്റെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ…..,😡”

“പറഞ്ഞാൽ നീ എന്തു ചെയ്യുമെടീ..😡”

വിഷ്ണു കാർത്തുവിനോട് ദേഷ്യപ്പെടുന്നത് കണ്ടുകൊണ്ടാണ് ഗൗരി വന്നത്….

“രണ്ടും കൂടി തുടങ്ങിയോ……..ഇനി വീട്ടിൽ ചെന്നിട്ട് വഴക്ക് കൂടാം…രണ്ടും വാ എന്റെ കൂടെ….”

ഗൗരി പറഞ്ഞുകൊണ്ട് കാറിനടുത്തേക്ക് നടന്നു….

മുറിയിൽ ഗൗരി പരിഭ്രമത്തോടെ നടക്കുന്നത് കണ്ടാണ് കാർത്തു കയറി വന്നത്……..

“എന്താ ഗൗരീ….നീയെന്താ ടെൻഷനടിച്ച് നടക്കുന്നത്…….😐”

കാർത്തു ചോദിച്ചത് കേട്ട് ഗൗരി ഓടി വന്നു അവളുടെ അടുത്ത് ചെന്ന് കൈയ്യിൽ പിടിച്ചു…..

“എന്റെ കാർത്തൂ….ഇന്ന് ക്ലാസ് കഴിഞ്ഞ് വന്നപ്പോൾ കാന്റീനിൽ നിന്ന് മൂർച്ചയുള്ള ഒരു കത്തിയെടുത്ത് ചെകുത്താന്റെ ബുള്ളറ്റിന്റെ ടയറ് രണ്ടും കുത്തിക്കീറി …..ചെകുത്താൻ താഴെ വന്നിട്ടുണ്ട്…… എവിടെ ഒളിക്കും ഞാൻ😥😥”

കാർത്തു തലയിൽ കൈ വച്ച് കട്ടിലിലേക്ക് ഇരുന്നു…….

“നിനക്കെന്താ ഗൗരീ…..എനിക്ക് വയ്യ ….ഇനി എന്തൊക്കെ നടക്കുമൊ എന്തോ….😬😥”

“പാർവ്വതീ…..😡😡😡😡”

ചെകുത്താന്റെ അലർച്ച കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞു നോക്കി…….

“നീ ടയറ് കുത്തികീറുന്നത് ഞാൻ കണ്ടെടീ………ഇന്ന് നിന്നെ ഞാൻ കൊല്ലുമെടീ..😡😡😡😡”

പതറി നിൽക്കുന്ന ഗൗരിയെ ചെകുത്താൻ തന്റെ കൈകളിൽ കോരിയെടുത്തു…….അവന്റെ നെഞ്ചോട് ചേർന്ന് കിടന്നപ്പോൾ പേടിയും പരിഭ്രമവും അകലുന്ന പോലെ ഗൗരിയ്ക്ക് തോന്നി……

ചെകുത്താൻ ഗൗരിയെ കൈകളിലെടുത്ത് പുറത്തേക്ക് പോകുന്നത് കണ്ട് സരോജിനിയമ്മയ്ക്ക് സന്തോഷമായി☺️….വിഷ്ണുവും ആ കാഴ്ച കണ്ട് അന്തം വിട്ട് നിന്നു…😯

“കണ്ടോ അവര് തമ്മിൽ പ്രേമിച്ച് തുടങ്ങി മോനെ വിഷ്ണു…… എന്ത് റൊമാന്റിക് ആയാണ് എന്റെ മോൻ അവന്റെ പെണ്ണിനെയും എടുത്തു കൊണ്ട് പോകുന്നത്…… എന്റെ ചക്കരമോൻ😘😘😘”

“നല്ല അമ്മ..മകന്റെ റൊമാന്റിക് മൊമന്റ് കണ്ട് കൈയടിക്കുന്ന ആദ്യത്തെ അമ്മയായിരിക്കും ഈ അമ്മ….അല്ലേ അമ്മേ…….😆”

വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു…..

“രണ്ടുപേരും നോക്കി രസിച്ചു നിൽക്കയാണല്ലേ…..ഏട്ടന്റെ ബുള്ളറ്റിന്റെ ടയറ് ഗൗരി കുത്തിക്കീറിയതു കൊണ്ട് ഏട്ടൻ അവളെ കൊല്ലാൻ കൊണ്ടു പോണതാ……ഓടി വാ …..😰”

കാർത്തു ഓടി വന്ന് കിതച്ചു കൊണ്ട് പറയുന്ന കേട്ട് അമ്മയും വിഷ്ണുവും പരിഭ്രമത്തോടെ പുറത്തേക്കോടി…….

ചെകുത്താൻ ഗൗരിയുമായി സ്വിമ്മിംഗ് പൂളിലേക്കാണ് പോയത്…..

തന്റെ പ്രാണനെ ചേർത്ത് പിടിച്ച സന്തോഷം അവന്റെ മനസ്സിൽ നിറഞ്ഞിരുന്നു……ചെകുത്താൻ ദേവനായി മാറിയിരുന്നു…….അവളുടെ ഗന്ധവും സാമീപ്യവും അവന്റെ പ്രണയത്തിന്റെ തീവ്രത കൂട്ടിയിരുന്നു…..

‘നിന്നെ അടർത്തി മാറ്റാൻ കഴിയുന്നില്ലല്ലോ ദേവീ……എന്റെ നെഞ്ചിൽ എന്നും ചേർത്ത് പിടിയ്ക്കാൻ ഈ വീരഭദ്രന്റെ പാർവ്വതിയായി….ഈ ചെകുത്താന്റെ ദേവിയായി……കൂടെ

കാണുമോ നീ……എന്നിൽ നിറഞ്ഞു നിൽക്കുന്ന നിന്നോടുള്ള പ്രണയം എന്നെ വീർപ്പുമുട്ടിയ്ക്കയാണ് ദേവീ……ജന്മാന്തരങ്ങളായി നിനക്ക് വേണ്ടിയാണ് ദേവി ഞാൻ

കാത്തിരിക്കുന്നത്…… നിന്നോടുള്ള എന്റെ പ്രണയം ഭ്രാന്തമാണ്….. എന്റെ ഓരോ അണുവിലും നീ മാത്രമാണ് ദേവീ………’

അവന്റെ നെഞ്ചിന്റെ താളത്തുടിപ്പിൽ അവളും സ്വയം മറന്നിരുന്നു…..

‘നീയെന്നെ ചേർത്ത് പിടിക്കുമ്പോൾ മനസ്സ് പിടയുന്നു…… ആരാണ് നീയെനിക്ക്…..ഈ കൈകളിൽ കിടക്കുമ്പോൾ എന്നിലെ ഭയം മാറിപ്പോകുന്നു……എന്റെ ദു:ഖം

ഇല്ലാതാകുന്നു……..ഈ ചെകുത്താനെ ഞാൻ പ്രണയിക്കുന്നതാണോ…..അറിയില്ല….പക്ഷേ….. ഈ ചെകുത്താൻ ഏതോ ഒരു ദേവിയ്ക്ക് സ്വന്തമാണ്…..’

തന്റെ പ്രണയം വിടരുന്നതിന് മുൻപെ കൊഴിഞ്ഞു പോയതോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു……..

“ടോ…..ചെകുത്താനെ താൻ എന്നെയും തൂക്കിയെടുത്തു എങ്ങോട്ട് പോകുന്നു…നിലത്ത് നിർത്താൻ……😡😡”

ഗൗരി അവന്റെ കൈയിൽ കിടന്ന് കുതറി…. എന്നാൽ അവൻ ദേഷ്യത്തോടെ അവളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടു……

ഗൗരി മുങ്ങിത്താഴ്ന്നു….അതേ സ്പീഡിൽ തന്നെ അവൾ മുകളിലേക്ക് പൊങ്ങി വന്നു… കൈകൾ ദേഷ്യത്തോടെ വെള്ളത്തിലടിച്ച് അവൾ ചെകുത്താനെ നോക്കി…….

“നിന്റെ തലയൊന്ന് തണുക്കട്ടെ…..വട്ട് കുറയും….ഇനിയും കുറഞ്ഞില്ലെങ്കിൽ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൂടി തരാം…കേട്ടോടീ യക്ഷീ…..”😆

“വട്ട് തനിക്കാടോ ചെകുത്താനെ…..ഷോക്കടിപ്പിക്കേണ്ടത് തന്നെയാ….😡….ഭ്രാന്താ…..😡”

“വട്ടില്ലാത്തത് കൊണ്ടാണോ എന്റെ വണ്ടിയുടെ ടയറ് നീ കുത്തിക്കീറിയത്….നിന്നെ ഒറ്റയടിയ്ക്ക് കൊല്ലില്ല ഞാൻ….. ഇഞ്ചിഞ്ചായി കൊല്ലും…..😡”

‘ഇഞ്ചിഞ്ചായി സ്നേഹിച്ചു കൊല്ലുമെടീ…’ അവൻ മനസ്സിൽ ചിരിച്ചുകൊണ്ട് അവളെ നോക്കി…..

“താൻ എന്നെ ക്ലാസിൽ നിന്ന് പുറത്താക്കിയില്ലേ……അതാ ഞാൻ ടയറ് കുത്തിക്കീറിയത്..😏”

“കുട്ടികളുടെ മുന്നിൽ വച്ച് നീയെന്നെ ചെകുത്താനെന്ന് വിളിച്ചില്ലേ……അതുകൊണ്ടാ നിന്നെ ഞാൻ ക്ലാസിന് പുറത്താക്കിയത്…..😡”

“ചെകുത്താന്റെ സ്വഭാവമുള്ള തന്നെ ഞാൻ ദേവനെന്ന് വിളിക്കണോ….പോടാ കാട്ടാളാ……😡”

അമ്മയും വിഷ്ണുവും കാർത്തുവും കുറച്ചു മാറി നിന്ന് അവരുടെ അടി കാണുകയായിരുന്നു……

“ഇവരെ ഒന്നിപ്പിക്കാമെന്നുള്ള നമ്മുടെ ഉദ്ദേശമൊന്നും നടക്കില്ല….കണ്ടില്ലേ രണ്ടും കൂടി വഴക്ക്…..😔”

അമ്മ വിഷമത്തോടെ പറഞ്ഞു……

“അമ്മ വിഷമിക്കാതെ….ഇന്ന് മുതൽ അമ്മയുടെ ഈ ആഗ്രഹം വിഷ്ണു ഏറ്റെടുക്കും…..വേറൊന്നുമല്ല എന്റെ ഗൗരിയ്ക്ക് ഇത്രയും നല്ലൊരു അമ്മയെ കിട്ടില്ലേ….അതുമതി…..”

അമ്മ നന്ദിയോടെ വിഷ്ണുവിന്റെ തലയിൽ ഒന്ന് തലോടി……

“രണ്ടുപേരും സെന്റി അടിക്കാതെ അവരുടെ വഴക്ക് തീർക്കാൻ നോക്ക്…..” കാർത്തു പരിഭ്രമത്തോടെ പറഞ്ഞു…..

“കണ്ണേട്ടാ….. ഗൗരിയ്ക്ക് തണുപ്പടിച്ചാൽ പെട്ടെന്ന് പനി വരും….”

വിഷ്ണു വിളിച്ചു പറയുന്നത് കേട്ട് ചെകുത്താൻ പരിഭ്രമത്തോടെ ഗൗരിയെ നോക്കി……

“പാർവ്വതീ…. പെട്ടെന്ന് കയറി വാ…..😢”

ചെകുത്താൻ പെട്ടെന്ന് അവളുടെ നേർക്ക് കൈനീട്ടിയതും ഗൗരിയുടെ മുന്നിലേക്ക് മറ്റൊരു കൈ നീണ്ടു വന്നു….

ഗൗരിയുടെ മുന്നിൽ കൈ നീട്ടി നിൽക്കുന്ന ആൽബിയെ കണ്ട് അമ്മയുടെയും വിഷ്ണുവിന്റെയും കാർത്തുവിന്റെയും മുഖം മങ്ങി…….

“കയറി വാ ഗൗരീ…..തണുപ്പടിച്ചാൽ പനി വരില്ലേ…..”

ആൽബി നീട്ടിയ കൈയിൽ പിടിച്ച് ഗൗരി പതിയെ മുകളിലേക്ക് കയറി……നനഞ്ഞൊട്ടി നിൽക്കുന്ന ഗൗരിയെ ആൽബി തന്നിലേക്ക് ചേർത്ത് പിടിച്ചു……..

“കാണാൻ കൊതിച്ചു ഓടി വന്നതാ ഞാൻ……”

അവൻ മുഖത്ത് നോക്കി പ്രണയത്തോടെ പറഞ്ഞത് കേട്ട് ഗൗരി വല്ലാതായി…..ചെകുത്താൻ ആ കാഴ്ച കാണാനാവാതെ കണ്ണുകൾ അടച്ചു പിടിച്ചു….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രി എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്….

“വിഷ്ണുവിന്റെ ഡാഡി എന്നെ വിളിച്ചിരുന്നു….പ്രവീൺ അവിടെയും കുറെ തവണ ചെന്നിട്ടുണ്ടായിരുന്നു…..”

ആൽബി പറഞ്ഞത് കേട്ട് ഗൗരി പേടിയോടെ വിഷ്ണുവിന്റെ മുഖത്ത് നോക്കി… അവനും പരിഭ്രമിച്ചിരുന്നു……ചെകുത്താൻ ഇതൊന്നും ശ്രദ്ധിക്കാതെ ഫുഡ് കഴിക്കുന്നത് കണ്ട് ഗൗരിയ്ക്ക് വേദന തോന്നി…..

“നിങ്ങള് പേടിക്കണ്ട….അവർക്കൊന്നും പറ്റാതെ ഞാൻ നോക്കിക്കോളാം…….അതൊന്നുമല്ല പ്രശ്നം….. സിദ്ധാർത്ഥ്…”

സിദ്ധാർത്ഥിന്റെ പേര് കേട്ടതും ഗൗരി ഞെട്ടി ആൽബിയെ നോക്കി…..

ആൽബി തുടർന്നു…..

“അവനും ഗൗരിയെ അന്വേഷിച്ച് നാട് മുഴുവനും നടക്കുന്നുണ്ട്…..അവൻ എന്നെ കാണാൻ വന്നിരുന്നു….. എന്ത് വില കൊടുത്തും ഗൗരിയെ നേടിയെടുക്കും എന്നൊക്കെ പറഞ്ഞിട്ടാണ് പോയത്….ഗൗരി എന്റെ ഫോണിൽ വിളിച്ചത് മാത്രമേ അവർക്ക് അറിയാവൂ…അതുകൊണ്ട് പെട്ടെന്ന് എന്റെ നേർക്ക് ഒരു അന്വേഷണം വരില്ല…..”

“ആൽബിയേട്ടന് ബുദ്ധിമുട്ടായല്ലേ……ഞങ്ങൾക്ക് വേണ്ടി….”

വിഷ്ണു നിരാശയോടെ പറഞ്ഞത് കേട്ട് ആൽബി അവനെ നോക്കി പുഞ്ചിരിച്ചു…..

“എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല…….ഗൗരിയ്ക്ക് വേണ്ടി ഞാൻ എന്തും സഹിക്കും…..😘”

ആൽബി പറഞ്ഞത് കേട്ട് അമ്മ ഇടം കണ്ണിട്ട് ചെകുത്താനെ നോക്കി….എന്നാൽ അവിടെ ഭാവവ്യത്യാസമൊന്നും കണ്ടില്ല…….

ഗൗരിയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു….ഇത്രയും സഹായിച്ച ആൽബിയെ തള്ളിപ്പറയാൻ അവൾക്ക് മനസ്സ് തോന്നിയില്ല…..അമ്മയും കാർത്തുവും നിരാശയോടെ പരസ്പരം നോക്കി….. വിഷ്ണുവും എന്ത് പറയണമെന്നറിയാതെ വിഷമിച്ചു…..

“കണ്ണാ…..നിന്റെ അക്കൗണ്ടിലേക്ക് ഞാൻ കുറച്ചു ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്….. ഗൗരിയുടെയും വിഷ്ണുവിന്റെയും കോളേജിലെ ഫീസിനും അവരുടെ മറ്റു ചിലവുകൾക്കും…..”

ആൽബി പറഞ്ഞത് കേട്ട് കണ്ണൻ അവനെ നോക്കി വേദനയോടെ ഒന്ന് പുഞ്ചിരിച്ചു…..

“എന്നും ഇങ്ങനെ പേടിച്ച് കഴിയാൻ പറ്റുമോ……ഇതിനൊരു പരിഹാരം കാണണ്ടേ…..”

കാർത്തു പറയുന്നത് കേട്ട് ആൽബി കഴിച്ചു കൊണ്ടിരുന്നത് നിർത്തി ഒന്ന് നിവർന്നിരുന്നു…..

“ഇതിന് ഒരു പരിഹാരമുണ്ട്…..അത് പറയാനാണ് ഞാനിന്ന് വന്നത്….”

ആൽബി പറഞ്ഞത് കേട്ട് ചെകുത്താനൊഴിച്ച് ബാക്കിയുള്ളവർ ആൽബിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി……

“എത്രയും പെട്ടെന്ന് എന്റെയും ഗൗരിയുടെയും വിവാഹം നടത്തണം…..”

വീരഭദ്രൻ ഞെട്ടി ഗൗരിയെ നോക്കി…അവന്റെ കൈയ്യിൽ നിന്ന് ഭക്ഷണം ഊർന്നുപോയി…..

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *