ഗൗരീ പരിണയം.. ഭാഗം….4…

മൂന്ന് ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 3

ഭാഗം….4…

അമ്മ അകത്തേക്ക് വന്നു പാൽ ഗ്ലാസ്‌ ഗൗരിയ്ക്ക് കൊടുത്തു…….

“അവനെ പേടിച്ചാ മോളെ നിന്നോട് ഞങ്ങൾ മിണ്ടാതെ നിന്നത്…..മോൾക്ക് വിഷമമായോ…..”

“ഇല്ലമ്മേ…..നിങ്ങൾ മിണ്ടിയില്ലെങ്കിലും മിണ്ടിക്കാനുള്ള പ്ലാനൊക്കെ ഞാൻ കണ്ടു പിടിച്ചേനെ……”

ഗൗരി ഒരു കണ്ണിറുക്കി കുസൃതിയോടെ പറഞ്ഞത് കേട്ട് അമ്മയും കാർത്തുവും ചിരിച്ചു…..,😉

“ഏട്ടന്റെ മുന്നിൽ മാത്രം നമ്മൾ ശത്രുക്കളാണ് കേട്ടോ…….ഗൗരിയോട് കൂട്ട് കൂടിയാൽ ഞാനും ഒളിച്ചോടിപ്പോകുമെന്നുള്ള പേടിയാ ഏട്ടന്……..”

കാർത്തു പറഞ്ഞത് കേട്ട് ഗൗരിയുടെ മുഖം ഒന്ന് വാടിയെങ്കിലും അത് മറച്ച് അവളൊന്ന് പുഞ്ചിരിച്ചു…..

“മോളെ….ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതും ബഹളം വയ്ക്കുന്നതൊന്നും അവനിഷ്ടമല്ല…..അതാ നേരെത്തെ അവന് ദേഷ്യം വന്നത്……..”

അമ്മ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു……

“അത് സാരമില്ല അമ്മേ……എനിക്കതൊന്നും ഏൽക്കില്ല…കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ എനിക്ക്…..”

“നീയാള് കൊള്ളാമല്ലോ…..ഇത് ഞാൻ കലക്കും….”കാർത്തു ആവേശത്തോടെ പറഞ്ഞു……

“അമ്മയുടെ മോനെ എന്താ ചെകുത്താനെന്ന് വിളിക്കുന്നത്……”

ഗൗരി ചോദിച്ചത് കേട്ട് ചിരിച്ചു കൊണ്ടിരുന്ന അമ്മയുടെ മുഖം വാടി…..

“അവനൊരു പാവമാണ് മോളെ……അവന്റെ പത്താം വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റെ ബാധ്യതയും അച്ഛൻ വരുത്തിവച്ച കടങ്ങളും മോന്റെ തലയിലായി….അതൊക്കെ നേരെയാക്കാനുള്ള വെപ്രാളത്തിൽ ചിരിക്കാനൊക്കെ അവൻ മറന്നു പോയി…..എല്ലാവരോടും ദേഷ്യമായി…….ഇന്ന് കാണുന്നതെല്ലാം അവൻ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്……അവന്റെ മുൻകോപം കാരണം അവൻ പഠിപ്പിക്കുന്ന കോളേജിലെ പിള്ളേരാ ചെകുത്താൻ എന്ന് വിളിച്ചു തുടങ്ങിയത്….അത് പിന്നെ അവന്റെ പേരായി……..”

അമ്മ സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു…….

“ഗൗരി ഇതൊന്നും കേട്ട് വിഷമിക്കണ്ട കേട്ടോ….ഈ അമ്മയ്ക്ക് മകൻ കഴിഞ്ഞിട്ടേ ഞാൻ പോലുമുള്ളു……”

“പോടീ ..കുശുമ്പിപ്പെണ്ണെ……എന്നാൽ മക്കള് കിടന്നു ഉറങ്ങിക്കോ……ഞാനും ഒന്ന് കിടക്കട്ടെ…”

കാർത്തുവിന്റെ തലയിൽ ഒന്നു തട്ടിയിട്ട് അമ്മ പുറത്തേക്ക് പോയി……

‘രാവിലെ എഴുന്നേറ്റ് ഒരു കുളിയൊക്കെ പാസാക്കി ഞാൻ താഴേക്ക് ചെന്നു…അമ്മയുടെയും കാർത്തുവിന്റെയും മുഖത്തെ ഗൗരവം കണ്ടപ്പോൾ ത്തന്നെ മനസ്സിലായി ചെകുത്താൻ പോയിട്ടില്ലെന്ന്……

ഹാളിലെ സോഫയിലിരുന്നു പേപ്പർ വായിക്കുന്ന ചെകുത്താനെ കണ്ട് ഞാൻ അങ്ങോട്ട്‌ പോയി… അമ്മയും കാർത്തുവും പോകരുതെന്ന് കണ്ണ് കാണിക്കുന്നുണ്ട്……… ഞാൻ പോയി ചെകുത്താനിരിക്കുന്ന സോഫയുടെ തൊട്ടടുത്ത സോഫയിലിരുന്നു……..’

“അതേയ് ആ പേപ്പറൊന്ന് തരുമോ….സ്വർണ വില നോക്കാനായിരുന്നു……”😏

ഗൗരി ചോദിച്ചത് കേട്ട് അയാളുടെ മുഖം വലിഞ്ഞ് മുറുകി…….

“ചെവി കേട്ടൂടെ……ആ പേപ്പർ തരുമോന്ന്……”😏

ചെകുത്താൻ ചാടിയെണീറ്റു…. കൈയിലിരുന്ന പേപ്പർ പല കഷ്ണങ്ങളായി വലിച്ചു കീറി…… ചാടിത്തുള്ളി മുകളിലേക്ക് പോയി…….. കാർത്തു ഗൗരിയുടെ അടുത്തേക്ക് ഓടി ചെന്നു…

“ഗൗരീ…..പണിയായല്ലോ….ഏട്ടന് വല്ലാണ്ട് ദേഷ്യം വന്നിട്ടുണ്ട്….. ഇനിയിപ്പോൾ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ദൈവം തമ്പുരാനറിയാം…..”

“ഞാൻ വെറും പേപ്പറല്ലേ അയാളോട് ചോദിച്ചത്….അല്ലാതെ അയാളുടെ ഹാർട്ടൊന്നുമല്ലല്ലോ ഇങ്ങനെ ബി പി കൂട്ടാൻ…. ചുമ്മാതല്ല എല്ലാവരും ചെകുത്താനെന്ന് വിളിക്കുന്നത്….”

പറഞ്ഞു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ചെകുത്താനെ കണ്ട് ഗൗരിയൊന്ന് പതറി….. മുഖം ദേഷ്യത്തിൽ കടുത്തിരുന്നു…. കൈയിലിരുന്ന ഫോൺ ഗൗരിയുടെ നേർക്ക് നീട്ടി……..കാർത്തു പതിയെ അവിടുന്ന് വലിഞ്ഞു….

“ആൽബിയാണ് ഫോണിൽ……”

അയാൾ പറഞ്ഞത് കേട്ട് ഞാൻ ഫോൺ വാങ്ങാനായി പതിയെ കൈനീട്ടിയതും അയാൾ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു…… ഫോൺ നിലത്തേക്ക് വീണു പല കഷ്ണങ്ങളായി……….

“നിനക്കെന്നെ അറിയില്ല……..ഇനി മേലാൽ എന്റെ മുന്നിൽ കണ്ടുപോകരുത്…..അഴിഞ്ഞാട്ടക്കാരി……”😡😡😡

ദേഷ്യം കൊണ്ട് വിറച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്……എന്നെയൊന്ന് രൂക്ഷമായി നോക്കിയിട്ട് അയാൾ മുകളിലേക്ക് കയറിപ്പോയി…….. അടുക്കളയുടെ വാതിലിൽ നിന്ന് രണ്ട് തലകൾ ഓന്ത് നാവ് നീട്ടും പോലെ കഴുത്ത് നീട്ടി ഒളിഞ്ഞ് നോക്കുന്നുണ്ട്……….

“രണ്ട് പേരും ഇങ്ങോട്ട് പോര്….അയാൾ പോയി….”

ഗൗരി പറഞ്ഞത് കേട്ട് അമ്മയും കാർത്തുവും പുറത്തേക്ക് വന്നു……..

” ഇതിന് അമ്മയുടെ മോന് ഒരു പണി കൊടുത്തില്ലെങ്കിൽ എന്റെ പേര് പാർവ്വതി ബാലകൃഷ്ണൻ എന്നല്ല…….”

ഗൗരി വാശിയോടെ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…………

കാർത്തുവും അമ്മയും പരസ്പരം നോക്കി തലയിൽ കൈ വച്ച് നിന്നു്‌………😰😰😰😰😰

ഉച്ച മുതൽ ഗൗരി ഗേറ്റിനു മുന്നിൽ എന്തോ പണിയിലാണ്……..

“ഗൗരീ……നീയിത് എന്തു ഭാവിച്ചാ…….ഇവിടിരുന്ന സരോവരം എന്നെഴുതിയ ബോർഡ് എവിടെ…….”

കാർത്തുവിന്റെ പേടിച്ചുള്ള നിൽപ്പ് കണ്ട് ഗൗരി അവളെ നോക്കി കണ്ണിറുക്കി……

“ഈ വീടിന് സരോവരം എന്ന പേര് ചേരില്ല…….ഈ പേര് നല്ലതല്ലേ “ചെകുത്താൻ കോട്ട”……..”

ചെകുത്താൻ കോട്ട എന്നെഴുതിയ ബോർഡ് ഗേറ്റിന്റെ ഭിത്തിയിൽ തൂക്കി എങ്ങനുണ്ട് എന്ന ഭാവത്തിൽ ഗൗരി കാർത്തുവിനെ നോക്കി……😎😎

പുറകിൽ നിന്ന് കൈകൊട്ടിയുള്ള ചിരി കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി…. അമ്മയുടെ നിർത്താതെയുള്ള ചിരി കണ്ട് കാർത്തു തലയ്ക്ക് കൈയും കൊടുത്ത് താഴേക്കിരുന്നു…….🤣🤣

“എന്റീശ്വരാ….വന്നതും വട്ട് പിടിച്ചത്…ഇവിടെയുള്ളതും വട്ട് പിടിച്ചത്…….”😰😰

പെട്ടെന്ന് സ്വിച്ച് ഇട്ടതുപോലെ സരോജിനിയമ്മ ചിരി നിർത്തി……

“അയ്യോ മോളെ…..കണ്ണനിപ്പോൾ വരും …ഈ ബോർഡ് അവൻ കണ്ടാൽ ഞങ്ങൾക്ക് പിന്നെ ആരുമില്ലാതെയാവും…….”☹️

അമ്മ പറഞ്ഞത് മനസ്സിലാകാതെ കാർത്തുവും ഗൗരിയും സംശയത്തോടെ സരോജിനിയമ്മയെ നോക്കി………🤔🤔

“അത്…..ഈ ബോർഡ് കാണുമ്പോൾ എന്തായാലും അവൻ മോളെ കൊല്ലും……അവൻ ജയിലിലുമാകും……പിന്നെ ഞങ്ങളെ നോക്കാൻ ആരാ ഉള്ളത്……”😊

“ഈ അമ്മയുടെ കാര്യം……. ഗൗരീ നീ ബോർഡ് മാറ്റിക്കോ ഏട്ടനിപ്പോൾ വരും……”

“ഇല്ല കാർത്തൂ…..ആ മനുഷ്യൻ ഇന്ന് എന്നെ അഴിഞ്ഞാട്ടക്കാരിയെന്ന് വിളിച്ചു…… അതിനുള്ള പണി അയാൾക്ക് കൊടുത്തില്ലെങ്കിൽ ഞാൻ ഗൗരിയല്ലാതായിരിക്കണം……”😡

പറഞ്ഞു കൊണ്ട് ഗൗരി അകത്തേക്ക് പോയി….. കാർത്തു ബോർഡ് എടുത്ത് മാറ്റാനായി അടുത്തോട്ട് ചെന്നതും ദൂരെ നിന്നും ബുള്ളറ്റിന്റെ ശബ്ദം കേട്ടു……

“അമ്മേ ഓടിക്കോ….ഏട്ടൻ വരുന്നുണ്ട്…….”

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *