ഗൗരീ പരിണയം.. ഭാഗം….6

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

ഭാഗം….6…….

വാതിലിന് മുന്നിൽ നിന്ന് ഗൗരി ഒന്നാലോചിച്ചു….🤔

വാതിൽ പതിയെ തള്ളി നോക്കിയപ്പോൾ തന്നെ അത് തുറന്നു…..

കൈ മടക്കി വച്ച് അതിൽ തല വെച്ച്… ചെരിഞ്ഞ് കിടന്നുറങ്ങുന്ന ചെകുത്താനെ കണ്ട് ഗൗരി ഒന്ന് പതറി…..രാവിലെ കിട്ടിയ അടി ഓർമ വന്നപ്പോൾ പതർച്ച മാറി ഗൗരിയുടെ മനസ്സിൽ പ്രതികാരം നിറഞ്ഞു……

ഗൗരി ചുറ്റുമൊന്ന് വീക്ഷിച്ചു….. അടുക്കും ചിട്ടയുമുള്ള ഭംഗിയായ വലിയൊരു മുറി….മുറിയുടെ ഒരു സൈഡിലായി സോഫയിട്ടിട്ടുണ്ട്……കട്ടിലിനടുത്തായി ഒരു റ്റേബിളും ചെയറും സെറ്റ് ചെയ്തിട്ടുണ്ട്……. മനോഹരമായി ഇന്റീരിയർ ചെയ്തിട്ടുണ്ട്….

(ഇനി ഗൗരി പറയട്ടെ)

‘വാതിലും പൂട്ടാതെ ലൈറ്റും ഓഫ് ചെയ്യാതെ കിടക്കുന്ന കിടപ്പ് കണ്ടില്ലേ..😏…ചെകുത്താൻ…😠 ഞാൻ കട്ടിലിനരികിൽ പോയി ചെകുത്താന്റെ തലയുടെ സൈഡിലായി ഇരുന്നു…….

എന്തായാലും കാണാൻ അടിപൊളിയാ…..ഈ മസില് ഇങ്ങനെ ഉരുട്ടിക്കയറ്റി വച്ചിട്ടാവും അടിയ്ക്കൊക്കെ നല്ല വേദന 😩……തനിക്കാരാടോ ചെകുത്താനെന്ന് പേരിട്ടത്….ഇട്ടതാരായാലും കറക്ട് പേരാ…… ഉറങ്ങുമ്പോൾ എന്ത് നിഷ്കളങ്കമായ മുഖം … ഉണർന്നാൽ രാക്ഷസനും…..തനിക്കുള്ള പണി ഞാൻ തരാട്ടാ…..’

ഗൗരി റ്റേബിളിന് പുറത്തായി വച്ചിരിക്കുന്ന അയാളുടെ ഫോൺ പോയെടുത്തു………

‘ഇത് ലോക്കാണല്ലോ……..’

ഗൗരി അവന്റെ കൈ പതിയെ വലിച്ചു…..അയാളൊന്ന് അനങ്ങിയിട്ട് നിവർന്നു കിടന്നുറങ്ങി….കൈവിരൽ മൊബൈലിൽ ചേർത്ത് വച്ച് ഫോൺ അൺലോക്കാക്കി………..

ഗൗരി ചെകുത്താന്റെ തലയുടെ സൈഡിൽ പതിയെ പിടിച്ച് അവന്റെ തല ഒന്ന് ചെരിച്ചു….അവൻ പിന്നെയും അനങ്ങിയെങ്കിലും നല്ല ഉറക്കത്തിലായിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞില്ല ….പെട്ടെന്ന് ചെകുത്താൻ ഒന്ന് കുറുകിക്കൊണ്ട് ഗൗരിയുടെ കൈ പിടിച്ച് കവിളിൽ ചേർത്ത് വച്ച് ചെരിഞ്ഞ് കിടന്നു……

ഗൗരി ആകെ പെട്ടു പോയ പോലെ ആയിപ്പോയി…… അവൾ കൈ വലിക്കാൻ നോക്കിയെങ്കിലും നടന്നില്ല……

‘മഹാദേവാ…….ഞാനീ ചെകുത്താന്റെ കൈയിൽ പെട്ട് പോയല്ലോ😟…..എന്തായാലും പെട്ടെന്ന് ഫോട്ടോ എടുത്തു വയ്ക്കാം……’

ഗൗരി അവന്റെ ചുണ്ടിലേക്ക് അവളുടെ കവിൾ ചേർത്ത് വച്ചു….മൊബൈലിൽ ആ ദൃശ്യം പകർത്തി….ഫോണിന്റെ ലോക്ക് സിസ്റ്റം മാറ്റി…..

‘ആഹാ…..അടിപൊളി ഫോട്ടോ…..ഇപ്പോൾ കണ്ടാൽ ഇയാളെന്നെ പിടിച്ച് ചുംബിക്കുന്നതായേ തോന്നൂ……..ഞാനിത് പൊളിക്കും……..😃 ഇനി ഇയാളെ ഉണർത്താം…..’

“ടോ……ചെകുത്താനെ….എഴുന്നേൽക്കെടോ…… എന്റെ കൈ വേദനിക്കുന്നുണ്ട്……”

ഗൗരിയുടെ അലർച്ച കേട്ട് ചെകുത്താൻ കണ്ണുകൾ തുറന്നു…..മുന്നിലിരിക്കുന്ന ഗൗരിയെ കണ്ട് അയാൾ ചാടിയെണീറ്റു……

“നീ………നീയെന്താ ഇവിടെ….”😢

ഉയർന്നു വന്ന ചിരി മനസ്സിലടക്കി…ഗൗരി പൊട്ടിക്കരഞ്ഞു……..ചെകുത്താൻ ഒന്നും മനസ്സിലാവാതെ കുന്തം വിഴുങ്ങിയത് പോലെ നിൽപ്പൊണ്ട്………

“ഉറ……ഉറക്കത്തിൽ എഴുന്നേറ്റു നടക്കണ ശീലമുണ്ട് എനിക്ക്…… അങ്ങനെ നടന്നപ്പോൾ…..അറിയാതെ ഈ മുറിയിലൊന്ന് കേറി……..പക്ഷെ…… നിങ്ങളെന്നെ…..ഛെ…..പറയാൻ തന്നെ അറപ്പ് തോന്നുന്നു……”😭😭😭😭

ഗൗരി പതം പറഞ്ഞു കരയുന്നത് കണ്ട് ചെകുത്താന് എന്തു ചെയ്യണമെന്ന അവസ്ഥയിലായി…….

“ഞാനെന്തു ചെയ്തു…… വെറുതെ കള്ളക്കഥ പറയരുത്…… നീയല്ലേ ഇങ്ങോട്ട് വന്നത്…..”😥

“ഞാനെല്ലാവരോടും പറയും …….അമ്മയോടും കാർത്തുവിനോടും…..പിന്നെ…പാവം എന്റെ ആൽബിയോടും…..ആൽബി വിശ്വസിച്ച് കൊണ്ട് നിർത്തിയതല്ലേ എന്നെ……..എന്നിട്ടും……” ഗൗരി നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി…….😭😭😭😭😭😭😭😭

“ടീ നിർത്തെടീ…..അമ്മയും കാർത്തുവും കേൾക്കും….ഗൗരീ…..കരച്ചില് നിർത്താൻ…….”😠 ചെകുത്താൻ സ്ഥിരം കലിപ്പ് പുറത്തെടുത്തു….

ഗൗരി സ്വിച്ച് ഇട്ടത് പോലെ കരച്ചിൽ നിർത്തി…..

“എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചതും പോര…എന്നോട് ദേഷ്യപ്പെടുന്നോ……”😏

“ഞാനൊന്നും ചെയ്തിട്ടില്ല…… നീ ബഹളമുണ്ടാക്കി അവരെ ഉണർത്തരുത്…..പ്ലീസ്……”😥…

“ഓ….അപ്പോ നിങ്ങൾക്ക് അപേക്ഷിക്കാനൊക്കെ അറിയാം……… രാവിലെ എന്നെ അടിച്ചത് തനിക്ക് ഓർമയുണ്ടോടോ….അതിനുള്ള പണി തനിക്ക് തരണ്ടേ ഞാൻ……….😠 താൻ എന്നെ കിസ്സ് ചെയ്യുന്നത് ഞാൻ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്…….😊

ദേ കണ്ടോ……”

ഗൗരി അവന്റെ ഫോണിലെ ഫോട്ടോ അവന് കാണിച്ചു കൊടുത്തു…….

“ടീ…..പട്ടീ……ഫോൺ താടീ ഇവിടെ….” 😡😡😡😡😡😡

ചെകുത്താൻ ഫോൺ വാങ്ങാനായി മുന്നോട്ട് ആഞ്ഞതും ഗൗരി ഓടി റൂമിന്റെ വാതിലിന് പുറത്തിറങ്ങി……

“അമ്മയെയും കാർത്തുവിനെയും വിളിക്കണോ…..”ഗൗരി വാതിൽക്കൽ നിന്ന് അയാളോട് ചോദിച്ചു…..

“വേണ്ട”😢😢😢😢

“ഞാൻ പറയുന്നത് പോലെ കേട്ടാൽ… ഈ ഫോട്ടോ ഡിലീറ്റ് ചെയ്യാം…..സമ്മതമാണോ…..”

“നീ എന്തു പറഞ്ഞാലും കേൾക്കാം…ആ ഫോട്ടോ ഡിലീറ്റ് ചെയ്യ്…പ്ലീസ്……”😥🙏🏼🙏

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പിറ്റേന്ന് വളരെ ഹാപ്പിയായിട്ടാണ് ഗൗരി അടുക്കളയിലേക്ക് വന്നത്……

“മോളെ…..വേദന മാറിയോ…….”

ഗൗരിയുടെ കവിളിൽ തലോടിക്കൊണ്ട് അമ്മ വിഷമത്തോടെ ചോദിച്ചു……

“വേദനയൊക്കെ മാറി അമ്മേ…..എനിക്ക് ഒരു കുഴപ്പവുമില്ല….. അമ്മ വിഷമിക്കണ്ട കേട്ടോ…..”😊😊

ഗൗരി അമ്മയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് പറഞ്ഞു……വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളുവെങ്കിലും അവർ തമ്മിൽ ഒരുപാട് അടുത്തിരുന്നു………

“അവൻ അങ്ങനെ ആരെയും തല്ലി കണ്ടില്ല…..ദേഷ്യം വരുമ്പോൾ കൈയിൽ കിട്ടുന്നത് എറിഞ്ഞു പൊട്ടിക്കും…..കാർത്തുവിനെ പ്പോലും ഇത് വരെ തല്ലിയിട്ടില്ല…..മോളോട് എന്താ അങ്ങനെ ചെയ്തതെന്ന് അമ്മയ്ക്ക് അറിയില്ല…..”

പുറത്ത് നടക്കുന്ന തല്ല്കേസൊന്നും അമ്മയ്ക്കറിയില്ലെന്ന് ഗൗരിയ്ക്ക് മനസ്സിലായി….

“അവനെ ഒന്ന് ചിരിച്ചു കണ്ടിട്ട് മരിച്ചാൽ മതിയായിരുന്നു……”

അമ്മ വിഷമത്തോടെ പറഞ്ഞു…..

“അതിന് അമ്മ മരിക്കുവൊന്നും വേണ്ട……. അമ്മയുടെ മോനെ ചിരിപ്പിക്കുന്ന കാര്യം ഞാനേറ്റു…അമ്മ കണ്ടോ……”😎

ചെകുത്താൻ ബ്രേക്ഫാസ്റ്റ് കഴിക്കാനായി താഴേക്ക് വന്നു………. സരോജിനിയമ്മ അവന് പ്ലേറ്റെടുത്ത് ഫുഡ് വിളമ്പിക്കൊടുത്തു…… അടുക്കളയിൽ നിന്ന് കാർത്തുവിനൊപ്പം പുറത്തേക്ക് വന്ന ഗൗരിയെ കണ്ട് ചെകുത്താൻ ഒന്ന് പതറി…….

“കണ്ണേട്ടാ……ഞങ്ങളും ഇവിടിരുന്ന് കഴിച്ചോട്ടെ…..”

ഗൗരിയുടെ വാക്കുകൾ കേട്ട് മൂന്നുപേരും ഞെട്ടി………ചെകുത്താൻ ഞെട്ടി അവളെ നോക്കിയപ്പോൾ ഗൗരി ‘ഫോട്ടോ’എന്ന് വായ കൊണ്ട് ആക്ഷൻ കാണിച്ചു….

“അതിനെന്താ…..ഗൗരീ…ഇവിടെ വന്നിരുന്ന് കഴിച്ചോളൂ…..വരൂ….കാർത്തൂ….അമ്മയും ഇരിക്കൂ……..”🙄

അമ്മയും കാർത്തുവിന്റെയും കിളി പറന്ന പോലെയുള്ള നിൽപ്പ് കണ്ട് ഗൗരിയ്ക്ക് ചിരി വന്നു……

ഫുഡ് കഴിച്ച് കഴിഞ്ഞ് ചെകുത്താൻ പോകാനൊരുങ്ങി……

“കണ്ണേട്ടാ…… ഇന്ന് നേരെത്തെ വരണം കേട്ടോ….എനിക്ക് കുറച്ചു ഷോപ്പിങ് ഉണ്ട്…..” ഗൗരി നാണത്തോടെ കാല് കൊണ്ട് കളം വരച്ച് പറഞ്ഞു…….

ഉള്ളിൽ തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു…….

“ശരി…..നേരെത്തെ വരാം……ബൈ…..”

“ഓകെ….കണ്ണേട്ടാ……”

ചെകുത്താൻ യാത്ര പറഞ്ഞു പോയി…….

“മോളെ….കാർത്തൂ…..നീ അമ്മയെ ഒന്ന് പിടിക്കുമോടീ….അമ്മയ്ക്ക് തല കറങ്ങുന്ന പോലെ…….”

“അമ്മയ്ക്ക് കറങ്ങുന്ന പോലെയല്ലേ…..ഞാനിപ്പോ വീഴും…….”

പ്ടും………

(ആരും പേടിക്കണ്ട. നമ്മുടെ കാർത്തു ഇതെല്ലാം കണ്ട് ബോധം കെട്ട് വീണതാ……🤣🤣🤣🤣🤣🤣)

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

കണ്ണൻ വണ്ടി റോഡരികിൽ നിൽക്കുന്ന ഒരു മരത്തിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി…. വണ്ടിയിൽ നിന്നിറങ്ങി മരത്തിൽ ചാരി നിന്ന് ശ്വാസം ആഞ്ഞു വലിച്ച് കിതപ്പടക്കി……

ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നിരുന്നു…… അവൻ മരത്തിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു……കൈകൾ ചുവന്ന് തടിച്ചിട്ടും ദേഷ്യം മാറാതെ ഇടിച്ചു കൊണ്ടിരുന്നു……….

“നിന്നെ ഞാൻ വെറുതെ വിടില്ലെടീ…..ഇന്നുവരെ ഒരിടത്തും ഞാൻ തോറ്റിട്ടില്ല…….എന്നെ കുരങ്ങ് കളിപ്പിച്ചതിന് നീ അനുഭവിച്ചിട്ടേ ഇവിടുന്ന് പോകൂ……..വീരഭദ്രനാണ് പറയുന്നത്…… ഒരുങ്ങിയിരുന്നോ പാർവ്വതീ ബാലകൃഷ്ണൻ…..”😡😡😡😡

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

,🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *