നാലു വർഷം മുന്നത്തെ ആദ്യരാത്രി അവന്റെ മുന്നിൽ തെളിഞ്ഞു വന്നു……

രചന: Uma S. N. Nair

സാന്ദ്ര.. ****

വരനൊപ്പമുള്ള വാഹനനിര സിറ്റിയിലെ സുമംഗലി കൺവെൻഷൻ സെന്റർ എന്ന കല്യാണമണ്ഡപത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു മുന്നിലെ അലങ്കരിച്ച കാറിൽ ഇരിക്കുന്ന നന്ദന്റെ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല ആകപ്പാടെ കൂട്ടിലിട്ട വെരുകിനെ പോലെ മനസ്സ് ഉഴറി ഏ സിയുടെ കുളിരലും മുഖത്താകെ വിയർപ്പ് പൊടിഞ്ഞു..

എങ്ങനെ വേവലാതി ഉണ്ടാവാതിരിക്കാൻ കഴിയും ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നല്ലേ ചൊല്ല്.

“തൊട്ടു പോകരുത് നിങ്ങളെ എനിക്കിഷ്ടമല്ല”

നാലു വർഷം മുന്നേ നടന്ന ആ സംഭവത്തിന്റെ വേദനയിൽ നിന്ന് ഇതുവരെ നന്ദൻ മോചിതനായിട്ടില്ല..

മീരയുടെ ആ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു..

കൺവെൻഷൻ സെന്ററിൽ മനോഹരമായ മണ്ഡപത്തിൽ തൊട്ടടുത്തു മനോഹമായി അണിഞ്ഞൊരുങ്ങി സാന്ദ്ര വന്നിരുന്നു..

അവൾ പതിയെ നന്ദനെ നോക്കി. അതൊന്നും അറിയാതേ നന്ദൻ ആലോചനയിൽ തന്നെയാണ്..

“ഏട്ടാ എന്തായിത് ഏട്ടൻ ആലോചിച്ചു നിക്കുന്നെ ഇത് കല്യാണമണ്ഡപമാണ് കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു”

ചെവിയിൽ പെങ്ങളുട്ടിടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്.

അവൻ തല ചെരിച്ചു നോക്കി സാന്ദ്ര നിറ ചിരിയുമായി അപ്പുറം ഇരിക്കുന്നു സദസിൽ നിറയെ ആളുകൾ ശ്രദ്ധ മുഴുവനും തന്നിലാണ്.

“മൂഹൂർത്തമായി താലി കെട്ടിക്കോളാ ” പൂജാരിയുടെ ശബ്ദം

അവൻ വിറക്കുന്നു കൈയിൽ താലിയെടുത്തു സാന്ദ്രയുടെ കഴുത്തിൽ കെട്ടി..

ക്യാമറകണ്ണുകളുടെ ഫ്ലാഷുകൾ മിന്നി. വിരുന്നും വൈകിട്ടുള്ള പാർട്ടിയും കഴിഞ്ഞു നന്ദന്റെ വീട്ടിൽ സാന്ദ്ര വലതു കാൽ വച്ച് കയറി ആളും ആരവവും ഒഴിഞ്ഞു…

ആദ്യരാത്രി.. മണിയറയിലെ കട്ടിലിൽ ഇരിക്കുന്ന നന്ദൻ ആകെ വിറക്കുന്നുണ്ട്..

ഈ റൂമിൽ ഇപ്പോഴും മീരയുടെ ശബ്ദം കേൾക്കുന്നു മീര അവൾ.. തന്നോട് എന്തിന് ഇങ്ങനെ ചെയ്തു.ഒരുപാട് ആശിച്ച മോഹിച്ച വിവാഹമായിരുന്നു മീരിയുടെയും തന്റെയും എന്തെല്ലാം സ്വപ്നങ്ങളാണ് താൻ കണ്ടത് എല്ലാം ഒരു നിമിഷം കൊണ്ടു അവൾ കാരണം തകർന്നടിഞ്ഞു..

നാലു വർഷം മുന്നത്തെ ആദ്യരാത്രി അവന്റെ മുന്നിൽ തെളിഞ്ഞു വന്നു അമ്മയും അനിയത്തിയും ഒരു വിവാഹത്തിന് പോയപ്പോൾ കണ്ട് പിടിച്ചതാണ് മീരയെ അവരുടെ ഇഷ്ടം അതാണ് എങ്കിൽ തന്റെയും ഇഷ്ടം അതുപോലെ എന്നതു കൊണ്ടു തന്നെ വിവാഹത്തിന് സമ്മതിച്ചത് താൻ ദുബായിൽ നിന്നെത്തിയപ്പോഴക്കും വിവാഹ ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു അവളെ കാണാൻ ചെന്നപ്പോൾ തന്നെ അവളുടെ മുഖത്തു ഒരു തെളിച്ചമില്ലെന്ന് തോന്നിയിരുന്നു. അതൊക്കെ പുതിയ ആളുകളെ കണ്ടത് കൊണ്ടാണ് എന്നെ വിചാരിച്ചുള്ളു പിന്നെ നാടടക്കം വിളിച്ചവലിയ വിവാഹമാമങ്കം തന്നെ ആയിരുന്നു അന്ന്..

വിവാഹമണ്ഡപത്തിൽ അവളാകെ കരഞ്ഞപോലെ വാടിയ മുഖവുമായാണ് ഇരുന്നത് എന്താണ് തിരക്കിയപ്പോൾ രണ്ടു ദിവസമായി പനിയായിരുന്നെന്നാണ് മീരയുടെ അമ്മ പറഞ്ഞത് വിവാഹം കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും അവളുടെ മുഖം പഴയ പോലെ തന്നെ..

“ഡാ നന്ദ അവൾക് പനിയാണ് അതുകൊണ്ട് അവൾ അവിടെ കിടന്നോട്ടെ ”

ഫോട്ടോ ഷൂട്ടിനായി ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞപ്പോ അമ്മയാണ് പറഞ്ഞത് അതു പിന്നെ ഒരു ദിവസമാകാമെന്നു…

മണിയറയിൽ എത്തിയപ്പോൾ രാത്രി ആയിട്ടും സാരിപോലും മാറ്റാതെ അവൾ കിടക്കുന്നു..

“മീര താനിത് വരെയും എണീറ്റില്ലേ പോയി കുളിച്ചു ഫ്രഷ് ആയി വരൂ ”

അവളൊന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.

“മീര തന്നോട് അല്ലെ ചോദിച്ചത് ”

താൻ തോളിൽ കൈവെച്ചു ചോദിച്ചു

“എന്നെ തൊട്ടു പോകരുത് എനിക്കു നിങ്ങളെ ഇഷ്ടമല്ല.. ”

അതു കേട്ട് പെട്ടന്ന് ഷോക്കായി

“മീര എന്ത് പറ്റി. ”

“എനിക്കു നിങ്ങളെ ഇഷ്ടം അല്ലെന്നു എനിക്ക് വേറെ ആളെ ആണ് ഇഷ്ടം നിങ്ങളെ ഇഷ്ടപെടാൻ കഴിയില്ല ”

“പിന്നെ നീയെന്തിന് ഈ വിവാഹത്തിന് സമ്മതിച്ചു ”

“അതെന്റെ അമ്മ ചാകും എന്ന് പറഞ്ഞു ”

“അതിനു നീ എന്റെ ജീവിതം അല്ലെ കളഞ്ഞത് ”

“അതൊന്നും എനിക്കറിയണ്ട എനിക്കിപ്പോ എന്റെ വീട്ടിൽ പോകണം. പോയെ പറ്റു അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ബഹളം വക്കും ”

“എന്ന അതൊന്നു കാണട്ടെ. ”

പെട്ടന്നാണ് അവൾ ഉറക്കെ അലറിയത്.. ആ നിമിഷം തന്നെ തന്റെ കൈ അവളുടെ കരണത്തു പതിഞ്ഞു..

അതോടെ അവളുടെ ബോധം പോയി.. ശബ്ദം കേട്ടു അമ്മയും അനിയത്തിയും ഓടി വന്നപ്പോൾ ബോധമറ്റു കിടക്കുന്ന മീരയെ കണ്ടു അവർ പകച്ചു.

“എന്താടാ ഇതു മീരക്ക് എന്താ ”

“അമ്മേ ”

ഒരു പൊട്ടിക്കരച്ചിലോടെ അമ്മയുടെ തോളിൽ തലചായ്ച്ചു എല്ലാം താൻ പറഞ്ഞു. അമ്മക്ക് അതെല്ലാം കേട്ടു കരയാൻ മാത്രം കഴിഞ്ഞുള്ളു.

പിന്നെ പെട്ടന്നായിരുന്നു എല്ലാം അപ്പോൾ തന്നെ കാറെടുത്തു അമ്മയെയും കൂട്ടി അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയാക്കി അവൾക് വേറെ ആളുമായി ഇഷ്ടമായിരുന്നു വിഷ കുപ്പി എളിയിൽ വച്ച് നടക്കുന്ന അമ്മയുടെ ഭീഷണി കൊണ്ടു മാത്രം ആണ് ഈ വിവാഹം നടന്നത്. ഒന്നും പറയാതെ തിരിച്ചു പോന്നു..

പിറ്റേന്ന് മുതൽ നാട്ടുകാർക്കു പറഞ്ഞു നാടകൻ ഒരു കാര്യം കിട്ടി..

ഇനിയൊരു രണ്ടാംവിവാഹം വേണ്ട എന്ന തീരുമാനത്തിൽ നാലു വർഷം നാട്ടിൽ വരാതെ ദുബായിൽ കഴിഞ്ഞു അമ്മയുടെ കണ്ണീരു സഹിക്കാൻ വയ്യാഞ്ഞതു കൊണ്ടു നല്ലപോലെ ആലോചിച്ചു തന്നെയാണ് സാന്ദ്രയുമൊത്തുള്ള ഈ രണ്ടാമത്തെ വിവാഹം….

വാതിൽ അടക്കുന്ന ശബ്ദം കേട്ടാണ് അവൻ നോക്കിയതു..

നിറഞ്ഞ ചിരിയുമായി സെറ്റുസാരിയിൽ കൈയിൽ പാൽ ഗ്ലാസ്‌ നീട്ടി കൊണ്ടു സാന്ദ്ര..

“അവിടെ വച്ചേക്കു ”

“നന്ദേട്ടാ.. എന്ത് പറ്റി നന്ദേട്ടന്. മണ്ഡപത്തിൽ നിന്നു ഞാൻ ശ്രദ്ധച്ചിരുന്നു . ”

“ഏയ്‌ ഒന്നുമില്ല.. ”

“എന്ന നന്ദേട്ടൻ പറയണ്ട ഞാൻ പറയാം”

അവൻ മുഖമുയർത്തി അവളെ നോക്കി.

“എനിക്കു അറിയാം എല്ലാം ഞാൻ എല്ലാം അറിഞ്ഞു തന്നെ ആണ് ഈ വിവാഹത്തിന് സമ്മതിച്ചതു ഞാൻ മീരയുടെ കൂട്ടുകാരിയാണ് ഞങ്ങൾ ഒന്നിച്ചാണ് കോളേജിൽ പഠിച്ചതു അന്നേ മീരക്ക് വേറെ പ്രണയം ഉണ്ടായിരുന്നു നന്ദേട്ടനുമായി വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ ഒരുപാട് ഞാൻ പറഞ്ഞതാ കെട്ടുന്ന ചെക്കനെ ചതിക്കല്ലേ എന്ന്..പക്ഷെ അവളതൊട്ടും കേട്ടില്ല..പിന്നെ അവളുടെ അമ്മയുടെ ഭീഷണിയും ഇന്നവൾ ദുഃഖിക്കുന്നു.. നന്ദേട്ടൻ പിന്നെ അവളെ അന്വേഷിച്ചോ..

“ഇല്ല ”

“എന്നാൽ അവൾ ഇവിടെ നിന്നു പോയി അന്ന് തന്നെ അവന്റെ കൂടെ കൂടെ ഇറങ്ങി പോയി.. ”

“എന്നിട്ട് എന്ത് പറ്റി മീരക്ക് ”

“അവനു വേറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു അതറിയാതെയാണ് അവൾ അവനെ സ്നഹിച്ചത്.. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ താൻ ചതിക്കപ്പെട്ടെന്നു ബോധ്യമായി ആതമഹത്യക്ക് ശ്രമിച്ചു അന്നവൾ .. രക്ഷപ്പെട്ടു ഇന്നവൾ ദുഖിച്ചു അവന്റെ കുഞ്ഞിനേയും കൊണ്ടു വീടിന്റെ ഒരു മൂലയിൽ കഴിയുന്നു..

നന്ദേട്ടന്റെ ആലോചന വന്നപ്പോൾ തന്നെ ആ നന്ദേട്ടനാണ് ഇതെന്ന് എനിക്ക് മനസ്സിലായി. അതു കൊണ്ടു തന്നെ ഞാൻ ഇതിന് സമ്മതിച്ചതും ഇനി നന്ദേട്ടൻ അതൊന്നും ഓർത്തു ദുഖിക്കണ്ട ഇനി മുതൽ ഈ സാന്ദ്രയുണ്ടാകും.കൂടെ.

അവൻ പതിയെ അവളുടെ തോളിൽ കൈ വച്ചു പെട്ടന്നാണ് സാന്ദ്രയുടെ ശബ്ദം ഉയർന്നത്..

“തൊട്ടു പോകരുത് എന്നെ..”

പിന്നെയവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. .

പെട്ടന്ന് അവനൊന്നു ഞെട്ടിയെങ്കിലും സാന്ദ്രയുടെ ചിരികണ്ടു നന്ദന്റെ മനസ്സ് നിറഞ്ഞു സാന്ദ്രയുടെ കൂടെ അവന്റെ ചിരിയും മുഴങ്ങി..

ആ ചിരിയുടെ മാറ്റൊലിയെക്കാൾ രാവിന്റെ നിശബ്ദയിൽ ദൂരെ എവിടെയോ നിന്ന് രാപ്പാടികളുടെ നേർത്ത സംഗീതം അവരുടെ കാതുകളിൽ വന്നടിഞ്ഞു…

രചന: Uma S. N. Nair

Leave a Reply

Your email address will not be published. Required fields are marked *