നിനവറിയാതെ, (തുടർക്കഥ: Part 1)

“യദു.. യദു…എടാ മടിയാ എണീക്ക്.. ”

“എന്താമ്മ ഇത്ര രാവിലെ ? ”

“രാവിലെ ..ഞാൻ ഒന്നും പറയുന്നില്ല 10 മണി കഴിഞ്ഞു.. ”

“അമ്മാ ഒരു 10 മിനിറ്റ് കൂടി.. ”

” ഇനിയും നീ കിടക്കുവാണേൽ , ഞാൻ വെള്ളം കൊണ്ട്‌ വന്ന് ഒഴിക്കും .. ”

“ഞാൻ എണീറ്റു.. സമാധാനം ആയല്ലോ 😏😏 ”

“ഇല്ല.. അച്ഛൻ നിങ്ങളെ രണ്ടുപേരെയും വിളിക്കുന്നുണ്ട്.. നീ ഫ്രഷായി ഏട്ടനെയും വിളിച്ചു താഴേക്ക് വേഗം വരണം.. ”

” ഞാൻ വരാം.. ഏട്ടനെ അമ്മ തന്നെ വിളിച്ചാൽ മതി .. ”

“അതെന്താ നിങ്ങൾ തമ്മിൽ വഴക്കിട്ടോ ? ”

“അതൊന്നുമല്ല , ഏട്ടൻ ആ പ്രൈവറ്റ് റൂമിൽ ആയിരിക്കും.. ”

“പ്രൈവറ്റ് റൂമോ ..അത് ഏത് റൂം ? ”

“എനിക്ക് പ്രവേശനമില്ലാത്ത ആ റൂം പ്രൈവറ്റ് റൂമല്ലേ.. ഏട്ടൻ അവിടെ കാണും.. സ്വപ്നസുന്ദരിയോട് സല്ലപിച്ചോണ്ട്.. ”

“എന്നാൽ ഞാൻ വിളിച്ചോളാം .. ”

“അമ്മേ.. ”

“എന്താടാ ചെറുക്കാ .. ”

“അമ്മ കണ്ടിട്ടില്ലേ ,ആ സ്വപ്നസുന്ദരിയെ ..നല്ല സുന്ദരി ആണോ ? ”

“നിലാവിനെക്കാൾ തിളക്കമുണ്ട് ആ മിഖത്തിന്..ഒരു തവണ കണ്ടാൽ പിന്നെ മനസ്സിൽ നിന്ന് മായില്ല.. അത്രക്ക് ഐശ്വര്യം നിറഞ്ഞ മുഖം.. ”

“വെറുതെയല്ല ഏട്ടൻ ഇങ്ങനെ കാത്തിരിക്കുന്നത്.. എനിക്ക് ഇതുവരെ ആ ചിത്രം ഒന്ന് കാണാൻ പറ്റിയില്ലല്ലോ.. അമ്മ ഏട്ടനോട് പറയ്യ്‌ , എന്നെ ഒന്ന് കാണിക്കാൻ … ”

“കണ്ടിട്ട് നിനക്കെന്തിനാ ? ”

“കാണിച്ചാൽ , ഒരാഴ്ച്ചക്കുള്ളിൽ കണ്ടുപിടിച്ചു മുന്പിൽ കൊണ്ട് വന്ന് നിർത്തും.. ”

“അത്രക്ക് സ്നേഹം നിനക്ക് ഏട്ടനോട് ഉണ്ടോ ? ”

“എന്റെ ഏട്ടനല്ലേ..പിന്നെ സ്നേഹത്തിന്റെ മാത്രമല്ല.. ഏട്ടൻ പെട്ടെന്ന് കല്യാണം കഴിക്കുവാണേൽ എനിക്കും ഉടനെ കെട്ടാല്ലോ ? 😜 ”

“എന്നാൽ മോൻ വാ..നമുക്ക് ഇപ്പോൾ തന്നെ പോയി കെട്ടാം.. ”

” ഞാൻ ഇന്നലെ റെഡി… ”

“ഞാൻ അച്ഛനോട് പറഞ്ഞേക്കാം.. ”

“അമ്മേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. അപ്പോഴേക്കും സീരിയസ്സായി എടുത്തു.. കൊച്ചു കള്ളി… ”

“അയ്യേ… പേടിത്തൊണ്ടൻ.. ”

“അമ്മാ… ”

“കളിക്കാതെ വാടാ .. ”

അമ്മ അവന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു പുറത്തേക്കുപോയി..

എന്നെ നിങ്ങൾക്ക് മനസ്സിലായി കാണില്ലെന്ന് അറിയാം.. ഞാൻ സുഭദ്ര – രാജശേഖരൻ ദമ്പതികളുടെ ഇളയ മകൻ യദു ദേവ്.. MR GROUPS ന്റെ MD മാരിൽ ഒരാൾ.. കിച്ചു എന്റെ ഏട്ടൻ.. ഞങ്ങളെക്കുറിച്ചു പറയാൻ ഒത്തിരി ഉണ്ട്.. അതുകൊണ്ട് നമുക്ക് വഴിയേ പരിചയപ്പെടാം.. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.. എന്നാണല്ലോ.. അപ്പോൾ ഞാൻ പോയി ഫ്രഷായിട്ട് വരാം..

°°°°°°°°°°°°°°

“കിച്ചൂ…. കിച്ചു.. ”

“എന്താമ്മേ ? ”

“നിങ്ങളെ അച്ഛൻ വിളിക്കുന്നുണ്ട് .. ”

“ഞാൻ വരാം.. അമ്മ പൊക്കോ.. ”

” നീ എന്തിനാ കിച്ചൂ എപ്പോഴും ഇവിടെ വന്നിരിക്കുന്നത് ? യദു പറയുന്ന പോലെ .. ”

“അവൻ എന്താ പറഞ്ഞത് ..എനിക്ക് വട്ടാന്നോ ..അമ്മക്കും അങ്ങനെ തോന്നിയോ ? ”

“അവൻ അങ്ങനെ ഒന്നും പറഞ്ഞില്ല. നീ ചിത്രം നോക്കി ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് മനസ്സിലാകാത്തത് .. ”

” ഞാൻ ആഗ്രഹിച്ചിട്ടാണോ അവൾ എന്റെ ജീവിതത്തിൽ വന്നത് ? ”

“അല്ല.. അതുകൊണ്ട് ?”

“അതു പോലെ ഒരു ദിവസം എന്റെ ജീവിതത്തിലേക്കും കടന്ന് വരും..അത് വരെ ഞാൻ കാത്തിരിക്കും.. ഈ കാത്തിരിപ്പിനുമുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം.. ”

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.. നിനക്ക് ഈ ചിത്രം യദുവിനെ കാണിച്ചാൽ എന്താ ? പാവം.. അവന് നല്ല സങ്കടം ഉണ്ട്.. ”

“അവൻ എപ്പോഴും എന്നെ കളിയാക്കുന്നതല്ലേ ഇത്തിരി സങ്കടപെട്ടോട്ടെ .. ഒരു ദിവസം ഞാൻ അവന്റെ മുൻപിൽ കൊണ്ടുവന്ന് നിർത്തും.. അന്ന് കാണാം.. ”

“നീ എന്തിനാ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നത് ? ”

“ആ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ മറക്കും.. എന്നോടൊപ്പം എന്റെ സങ്കടവും എല്ലാം എവിടേക്കോ അപ്രത്യക്ഷമാകും.. ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ ,പറഞ്ഞറിയിക്കാൻ പറ്റില്ല… പ്രണയാർദ്രമായ ആ കണ്ണുകൾ കണ്ടില്ലേ .. പനിനീർ പൂവിന്റെ നിറമുള്ള അധരങ്ങൾ എന്നോട് എന്തോ മന്ത്രിക്കും പോലെ.. ഇത്രയും ഒക്കെ മതി എനിക്ക് എന്നെ മറക്കാൻ..”

” ഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അവൾക്ക് നിന്നെ ഇഷ്ട്ടമാകുമെന്ന് എന്താ ഇത്ര ഉറപ്പ് ..അവൾ മറ്റാരുടെയെങ്കിലും സ്വന്തമാണെങ്കിലോ ? ”

“ഇല്ലെന്ന് എന്റെ മനസ്സ് പറയുന്നു.. അവൾ എനിക്കായി പിറന്നത് ആയിരിക്കും.. ”

“നിന്നോട് ഇനിയും സംസാരിച്ചു നിന്നാൽ എന്റെ ബോധം പോകും.. നീ വേഗം യദുവിനെയും കൂട്ടി താഴേക്ക് വാ.. ”

“OK… ”

°°°°°°°°°°

” യദു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം.. ഇവൻ പെണ്ണുങ്ങളെക്കാൾ കഷ്ട്ടം ആണല്ലോ.. നമ്മൾ അച്ഛന്റെ അടുത്തേക്കാണ് പോകുന്നത് ..പെണ്ണ് കാണാൻ അല്ല.. ”

“കിച്ചാ.. കൂൾ.. വരുവല്ലേ.. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് വിവരമുള്ളവർ നേരത്തെ പറഞ്ഞിട്ടുണ്ട്.. ”

“ഓഹോ.. ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ നീ വാ ..ബാക്കി നാളെ.. ”

“കേൾക്കില്ല..ഞാൻ എന്ത് പറഞ്ഞാലും ഏട്ടൻ കേൾക്കില്ല..എനിക്കിവിടെ ഒരു വിലയും ഇല്ലല്ലോ ”

“എന്തിനാട യദു വില ഇല്ലാത്തത് ? ”

“എന്താ അച്ഛാ വാങ്ങാൻ എന്തെങ്കിലും പ്ലാൻ ഉണ്ടോ ? ” (കിച്ചു )

“സാധനം എന്താന്ന് അറിയാതെ എങ്ങനെയാ ഇപ്പോൾ പറയുന്നത് .. ”

“ഈ നിക്കുന്ന അച്ഛന്റെ product തന്നെ യദു ദേവ് മേനോൻ .. ”

“എനിക്ക് വേണ്ടേ.. ”

“എന്നാലും അച്ഛൻ അങ്ങനെ പറഞ്ഞത് മോശമായിപ്പോയി ഞാൻ അത്ര മോശമാണോ ? 😔😔.. ”

“നിനക്ക് അങ്ങനെ തോന്നിയോ ? എങ്കിൽ ശരി ആയിരിക്കും.. ”

“എന്നെ ട്രോളാൻ ആണോ അച്ഛൻ രാവിലെ വിളിച്ചു വരുത്തിയത് .. അല്ല എനിക്കൊരു സംശയം ? ”

“അച്ഛാ സൂക്ഷിച്ചോ ..കോഴിയാണോ മുട്ട ആണോ ആദ്യമുണ്ടായത് അങ്ങനെ എന്തെങ്കിലും ചോദ്യം ആയിരിക്കും..” (കിച്ചു )

“ഏട്ടാ.. ”

“ഞാൻ നിർത്തി.. നീ ചോദിക്ക്.. ”

“അല്ല ..എന്നെ നിങ്ങൾ തവിട് കൊടുത്തു വല്ലതും വാങ്ങിയതാണോ ? ”

“അങ്ങനെ ആണേൽ നിന്നെ വാങ്ങാതെ ഞങ്ങൾ നല്ലത്‌ വാങ്ങില്ലേ.. ” (അമ്മ )

എനിക്ക് എന്തിന്റെ കേടായിരുന്നോ .. ചോദിച്ചു വാങ്ങി (യദു ആത്മ ) “എല്ലാവർക്കും ചാൻസ് കിട്ടിയല്ലോ .. സന്തോഷമായില്ലേ..ഇനിയെങ്കിലും വിളിച്ച കാര്യം പറയ്യ്‌ അച്ഛാ.. ”

“വേറെ ഒന്നിനുമല്ല ,ഇവിടുത്തെ കലാപരിപാടികൾ ഒക്കെ രണ്ട് ദിവസത്തിനുള്ളിൽ തീർക്കണം എന്ന് പറയാൻ ആയിരുന്നു.. ”

“എന്താച്ചാ സംഭവം ? പെട്ടെന്ന് ഇങ്ങനെ പറയാൻ ”

” അടുത്ത ദിവസം നിങ്ങൾ ഇവിടുന്ന് പോകുന്നു.. ”

“എവിടേക്ക്..? ”

രണ്ടു പേരും ഒരുമിച്ച് ആകാംഷയോടെ ചോദിച്ചു..

(മറ്റൊരിടത്ത് )

“അമ്മു.. ടി.. പോത്തെ.. ”

“എന്താ അച്ചു..? ”

“വേദു വന്നോ ? ”

“ഇല്ല.. ഏതെങ്കിലും ലൈബ്രറിയിൽ പോയി ഇരിക്കുവായിരിക്കും .. ഇപ്പോൾ അതാണല്ലോ പതിവ്.. ഇപ്പോൾ നീ അവളുടെ കാര്യം ചോദിക്കാൻ കാരണം ? ”

( അമ്മു – ഐശ്വര്യ , അച്ചു – അശ്വതി , വേദു – വേദിക ..മൂന്ന് പേരും ചങ്ക്സാണ് ..MBA കഴിഞ്ഞു.. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ വർക് ചെയ്യുന്നു.. )

” 7 മണി കഴിഞ്ഞു.. ഇതുവരെ അവൾ വന്നില്ലല്ലോ.. ”

“വേദു ആയകൊണ്ട് പേടിക്കണ്ട.. ”

“അതല്ല.. ഇപ്പോൾ അവൾക്ക് ആ പഴയ തന്റേടവും ധൈര്യവും ഒന്നുമില്ല..പഴയ വേദു അല്ലിപ്പോൾ അതാണ് ഒരു പേടി “(അച്ചു )

” ഇനി ലൈബ്രററിയിൽ വച്ച് നമ്മുടെ സഖാവിനെ കണ്ടോ ? ”

അമ്മു അത് പറഞ്ഞൂ ചിരിക്കാൻ തുടങ്ങി..

“അമ്മു.. നീ തമാശ കളഞ്ഞിട്ട് ഫോൺ എടുത്തു അവളെ ഒന്ന് വിളിച്ചെ.. ”

“നിനക്ക് വേദുവിനെ അറിയില്ലേ ..വിളിച്ചാലും എടുക്കില്ല.. ”

“നീ ഒന്ന് try ചെയ്യ്.. ”

” OK..ഞാൻ വിളിച്ചു നോക്കാം”

“കിട്ടിയോ ? ”

” ഇല്ല… സ്വിച്ച് ഓഫ് ആണ്… ”

” എനിക്ക് എന്തോ പേടി ആകുന്നു.. ഇത്രയും late ആകുന്നതല്ല..”

“അച്ചു നീ വെറുതെ എന്നെ കൂടി ടെൻഷൻ ആക്കാതെ.. അവൾ ഇപ്പോൾ വരും.. ”

പെട്ടെന്ന് അച്ചുവിന്റെ ഫോൺ റിങ് ചെയ്തു..

” അച്ചു നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് .. ”

” എന്നെ ഇപ്പോൾ ആരാ വിളിക്കുന്നത് ? ”

“എടുത്തു നോക്ക് .. ”

” Unknown number ആണല്ലോ .. ”

“അറ്റൻഡ് ചെയ്യ്.. ”

“എനിക്ക് എന്തോ ഒരു പേടി പോലെ..ഇനി വേദുവിന് എന്തെങ്കിലും ”

” നെഗറ്റീവ് അടിക്കാതെ , നീ ആദ്യം ഫോൺ എടുക്ക്.. ”

അമ്മു അവളുടെ പേടി മുഖത്ത് കാട്ടാതെ പറഞ്ഞു അച്ചു call എടുത്തു..

” Hello… ”

തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

രചന: അപർണ ഷാജി

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

Leave a Reply

Your email address will not be published. Required fields are marked *