നിനവറിയാതെ (തുടർക്കഥ, PART: 2)

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 1

അമ്മു : നീ attend ചെയ്യു.

അച്ചു : Hello ?

“അച്ചു ഇത് ഞാനാ വേദിക. car ന് ഒരു starting trouble ഞാൻ അതൊന്ന് work shop ഇൽ കാണിച്ചിട്ട് വന്നേക്കാം ”

“വേദു നീ എവിടെയാ.. ഇതാരുടെ മൊബൈലിൽ നിന്നാ വിളിക്കുന്നേ ? എന്താ ഇത്ര late ആകുന്നേ.. ”

“അവൾ എന്ത് പറഞ്ഞു ? ”

“ഒന്നും പറഞ്ഞില്ല.. കട്ട് ആയി.. ഇങ്ങനെ ആണേൽ ഇവളെ മിക്കവാറും ഞാൻ കൊല്ലും. വാ തുറന്ന് എന്തെങ്കിലും പറഞ്ഞാൽ എന്താ ? ഇന്ന് വരട്ടെ ഞാൻ ആരാന്ന് കാണിച്ചു കൊടുക്കാം. ”

” 😂😂 ”

“എന്താടി കിടന്നു ഇളിക്കുന്നെ ?”

“അത് വേദികയാണ് മോളേ , അല്ലാതെ അശ്വതി അല്ല.. നിന്റെ വിരട്ടൽ ഒന്നും അവിടെ. എൽക്കില്ല..”

“നമുക്ക് കാണല്ലോ ?”

” അച്ചു നീ എന്തെങ്കിലും പ്ലാൻ ചെയ്തിട്ട് ഉണ്ടോ ? ”

“എന്ത് പ്ലാൻ ചെയ്യാൻ ? ഞാൻ ഇന്ന് അവളോട്‌ പറയും ഇങ്ങനെ നടന്നാൽ പറ്റില്ലയെന്നു ”

” നടക്കുന്ന കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറ അച്ചു.അവളെ പറഞ്ഞു മാറ്റാൻ നമ്മളെ കൊണ്ട് പറ്റില്ല ”

“അവളുടെ പ്രശ്നം ശരിക്കും എന്താ ?”

” പ്രണയം , love ,പ്യാർ ..എന്ന് ഒക്കെ പറയുന്ന സാധനം .പിന്നെ നമ്മുടെ വേദിക ആയകൊണ്ട് പൈങ്കിളി അല്ലെന്ന് മാത്രം .പിന്നെ നമ്മുടെ hero ഒട്ടും മോശം അല്ലല്ലോ .ഒരു സഖാവിനെ പ്രണയിക്കുമ്പോൾ അതിന്റെതായ ഒരു change ഒക്കെ വേണ്ടേ ”

“അവളെ പോലെ നിനക്കും വട്ടായോ അമ്മു ”

“പ്രണയം അത് എന്താണെന്ന് അറിയില്ലാത്ത ഊളകളോട് പറഞ്ഞ എന്നെ വേണം തല്ലാൻ ”

“ഊള ആരാന്ന് ഞാൻ പറയണോ ”

“വേണ്ട ..ഞാൻ അത് അങ്ങു സമ്മതിച്ചാൽ പോരെ ”

” ഇത്‌കൊണ്ട് തന്നെയാണ് നീ ഊള ആന്ന് പറഞ്ഞത്. ”

“എന്തു ചെയ്യാനാ ദൈവം എനിക്ക് മനുഷ്യത്വം വാരി കോരി തന്നു …അതിൽ ആരും അസൂയ പെട്ടിട്ട് കാര്യമില്ല..”

“പറഞ്ഞതിൽ ഒരു correction ഉണ്ട് മനുഷ്യത്വം മാറ്റി മണ്ടത്തരം ആക്കണം ”

“എന്റെ അച്ചു പറഞ്ഞാൽ ഞാൻ എന്തും ചെയ്യും”

” ഇപ്പോൾ ഞാൻ കുളിച്ചത് അല്ലേ ഒള്ളു, നാളെ സോപ്പിടാൻ നേരം വിളിക്കാം ”

“മതി..നിർത്തിക്കെ .. ഇതാണോ നമ്മൾ പറഞ്ഞോണ്ടിരുന്നെ .. അല്ലല്ലോ .. ആദ്യം അതു പറ ”

“അത് ഇത്രക്ക് പറയാൻ എന്താ ഉള്ളത് വേദിക വരുമ്പോൾ late ആയ കാര്യം ചോദിക്കുന്നു .ഇനി അവളെ ഒറ്റക്ക് ലൈബ്രറി വിടില്ലെന്ന് പറയുന്നു ..അതിന് discuss ചെയ്യേണ്ട കാര്യം ഒന്നുമില്ല .. ”

“എന്നാൽ അതല്ല ഞാൻ പറഞ്ഞത് ”

” ഇനി അതെന്താന്ന് ഞാൻ ചോദിക്കണം ആയിരിക്കും ”

” വിരോധമില്ലെങ്കിൽ ”

“സൗകര്യമില്ല ..വേണേൽ പറഞ്ഞാൽ മതി..”

“എന്നാൽ ഞാൻ തന്നെ പറയാം”

“നീ പറയുന്നുണ്ടോ , ഇല്ലെങ്കിൽ ഞാൻ പോകുവാ ”

“നിൽക്ക് ഞാൻ പറയാം.. എന്തായാലും വേദു പറയില്ല സഖാവിനോട്, അവൾക്ക് അവനെ ഇഷ്ട്ടം ആന്ന്.. സഖാവിന് ഇവളെ ഇഷ്ട്ടം ആണോന്ന് നമുക്ക് അറിയത്തുമില്ല ”

(പിന്നെ സഖാവ് എന്നത് ഇവരു മാത്രം വിളിക്കുന്നത് ആണേ. നമ്മുടെ വേദുവിനെ കളിയാക്കാൻ. അതിന് കാരണം ആളൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. അതിൽ ആണ് വേദിക വീണത് എന്നും പറഞ്ഞാണ് ഈ കളിയാക്കൽ )

“അതുകൊണ്ട് ”

” ഞാൻ പറയട്ടെ.. തോക്കിൽ കയറി വെടി വക്കല്ലേ ”

” ഇല്ല.. നീ കാര്യം പറ ”

“നമുക്ക് അവരെ set ആക്കിയാലോ ”

” 😊😊😊 ”

“നീ എന്താ അച്ചു ഇങ്ങനെ ചിരിക്കുന്നെ.? ”

“ഇമ്മാതിരി മണ്ടത്തരമേ നീ പറയു എന്ന് അറിയാം ആയിരുന്നു.. വെറുതെ time waste ചെയ്തു..”

“ഞാൻ കാര്യമായി തന്നെയാ പറഞ്ഞത് ”

” ഞാനും .അവൾ ഇപ്പോൾ നമ്മുടെ പഴയ വേദു അല്ല.ഞാൻ സമ്മതിക്കുന്നു.. ആ കളിയും ചിരിയും എല്ലാം തിരികെ കൊണ്ട് വരണമെന്ന് ഉണ്ട്. പക്ഷെ അവളുടെ മാറ്റത്തിന് കാരണം പ്രണയം ആന്ന് എനിക്ക് ഉറപ്പില്ല.. ഇങ്ങനെ ഒരാളെ ആരെങ്കിലും പ്രണയിക്കുമോ ? അയാൾ വായിക്കുന്ന books വായിക്കുന്നതിൽ എന്ത് പ്രണയം ആണുള്ളത്. പിന്നെ അവൾക്ക് കമ്മ്യൂണിസം പണ്ടേ ഉണ്ടായിരുന്നു.. അവളുടെ ആ തന്റേടത്തിനു അത് സെറ്റ് ആകും അല്ലാതെ അതും അവൻ കാരണം ആന്ന് എനിക്ക് തോന്നുന്നില്ല ..”

“പക്ഷെ എനിക്ക് തോന്നുന്നുണ്ട് “അല്ലെങ്കിലും അവർ തമ്മിൽ നല്ല matching അല്ലെ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ”

“ഇത് അവളോട്‌ ഒന്ന് പറയണേ ”

“വടി കൊടുത്ത് അടി വാങ്ങുന്ന പരിപാടി ഞാൻ നിർത്തി ” അപ്പോൾ നമ്മൾ അവരെ set ആക്കുന്നു ”

“നമ്മൾ ഒന്നും ഇല്ല.. നീ തന്നെ”

“അച്ചു plzz.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. നിനക്ക് നമ്മുടെ പഴയ വേദുവിനെ വേണ്ടേ .അവളുടെ കളിയും ചിരിയും ഒന്നും ഇല്ലാതെ ഞാൻ മടുത്തു. നമ്മുടെ energy സ്റ്റോർ house അല്ലേ അവൾ.. എനിക്ക് ആ വേദികയെ വേണം.. ”

“Ok.. ഞാൻ കൂടെ നിൽക്കാം .ഇതൊക്കെ പ്രാക്ടിക്കൽ ആയി നടക്കുമോ ?”

“നമ്മൾ നാട്ടിൽ പോയി നടത്തും.ഇപ്പോൾ നമ്മൾ പോയിട്ട് 1 yr ആയില്ലേ.. so 1 month ലീവ് എടുത്തു നമ്മൾ പോകുന്നു.. ബാക്കി അവിടെ ചെന്നിട്ട് ” ..

“ഇപ്പോൾ ലീവെടുക്കണോ ? ”

“വേണം.. ഞാൻ മടുത്തു.. ”

“അത് പറയ്.. ”

” അത് മാത്രമല്ല.. but അതും ഉണ്ട്.. ”

” calling Bell അടിക്കുന്നുണ്ട് വേദു ആയിരിക്കും.. വാ നോക്കാം ”

” ആ വന്നോ മാഡം ? ” (അച്ചു )

” ഒരു duet ഒക്കെ കഴിഞ്ഞു വന്ന ലക്ഷണം ഉണ്ടല്ലോ.. സഖാവ് ഇവിടെയും വന്നോ ? “(അമ്മു )

“വന്നു നിനക്ക് തരാൻ സൈനയ്ഡ് വല്ലതും കിട്ടുമോന്ന് നോക്കാൻ പറഞ്ഞായിരുന്നു…അത് തരാൻ വന്നതാ ”

അമ്മു ഒരുലോട് പുച്ഛം വാരി വിതറി ..

” നീ എന്താ വേദു ഇങ്ങനെ നനഞ്ഞിരിക്കുന്നെ ? ” (അച്ചു )

” വെറുതെ കത്തി അടിച്ച് ഇരിക്കുമ്പോൾ പുരത്തോട്ട് കൂടെ നോക്കണം..”(വേദിക )

“നീ എവിടെ പോകുവാ അമ്മു ? ”

” അല്ല പുറത്ത് മഴ ഉണ്ടോന്ന് നോക്കാൻ.. ” (അമ്മു )

“ഞാൻ മടുത്തു രണ്ടിനെയും കൊണ്ട്. വേദു , നീ എങ്ങനെയാ വന്നേ car ന് തന്നെ അല്ലേ ? ”

” അല്ല എന്റെ boy frnd കൊണ്ട് വന്നു വിട്ടു.. Question ചെയ്യൽ കഴിഞ്ഞു എങ്കിൽ ഞാൻ പൊക്കോട്ടേ ”

“ഇനിയും എവിടെ പോകുവാ? “(അമ്മു )

“റൂമിലേക്ക്.. അമ്മു , വല്ല പഴവും ഉണ്ടെങ്കിൽ അതിന്റെ വായിൽ കുത്തിക്കേറ്റ്‌ ” (വേദിക )

“അതു പറഞ്ഞപ്പോൾ ആണ് ഓർത്തത് എനിക്ക് വിശക്കുന്നു..” (അമ്മു )

” മിക്കവാറും നിന്നെ ഞാൻ തന്നെ കൊല്ലും..സൂക്ഷിച്ചോ അമ്മു… “(അച്ചു )

“വേദു.. “(അമ്മു )

“Aah ..പറഞ്ഞോ ? ”

“Next day നമ്മൾ നാട്ടിൽ പോകുന്നു ” (അമ്മു )

“Why ..ഇത്ര പെട്ടെന്ന് ? ”

“ഇപ്പോൾ പോയിട്ട് കുറെ ആയില്ലേ.. ആകെ ബോറിങ് ആയി.. ”

“Ok. എനിക്ക് problem ഒന്നുമില്ല ലീവ് കിട്ടുമെങ്കിൽ പോകാം.. ”

“അപ്പോൾ നാളെ നമ്മൾ ബാംഗ്ലൂർ വിടുന്നു.. ”

*******

” എവിടേക്ക് ? ”

“എവിടേക്ക് പോകുന്ന കാര്യവാ അച്ഛൻ പറഞ്ഞേ ? ”

“എന്താടാ യദു trip എന്ന് കേട്ടാൽ ചാടി തുള്ളുന്ന ആൾക്ക് ഒരു സന്തോഷം ഇല്ലല്ലോ?” (കിച്ചു )

” ഇവിടെ ഏതെങ്കിലും നല്ല പെണ്കുട്ടിയെ കണ്ട് കാണും. ” ( അമ്മ )

“അമ്മേ ..ചുപ് രഹോ .. അച്ഛൻ place പറയ്. ”

“വെങ്കിട്ടെശ്വപുരം ”

അത് കേട്ടതും അമ്മയുടെ മുഖം വാടി.. ആ മുഖത്ത് ആശങ്കയും , ഭയവും നിഴലിച്ചു..

” ഇവരെ ഒറ്റക്ക് അവിടേക്ക് വിടണോ ?”

അമ്മ സങ്കടത്തോടെ ചോദിച്ചു..

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *