നിനവറിയാതെ (തുടർക്കഥ, PART: 3)

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

ഇവരെ തനിച്ചു അവിടേക്ക് വിടണോ

അമ്മ സങ്കടത്തോടെ ചോദിച്ചു..

യദു : അതെന്താ അമ്മേ അത്ര വൃത്തികെട്ട സ്ഥലം ആണോ ?

അമ്മ : ഏയ്‌ അതല്ല..സ്ഥലം ഒക്കെ അടിപൊളി ആണ്.. പോയാൽ തിരിച്ചു വരാൻ പോലും തോന്നില്ല.. തോടും ,പുഴയും , നെൽപ്പാടവും ,കുന്നിൻ ചെരുവുകളും , മഞ്ഞുമൂടിയ മലനിരകളും ഒക്കെ ഉള്ള അതിമനോഹരമായ സ്ഥലം..

യദു : അതിന് ആയിരുന്നോ ഇത്രയും വലിയ ഞെട്ടൽ.അമ്മക്ക് വരാൻ പറ്റാത്തതിൽ നല്ല സങ്കടം ഉണ്ടല്ലേ.

അമ്മ : പോടാ ..അതൊന്നും അല്ല.. അവിടുത്തെ മനോഹാരിത പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞ കഥകളും ഒത്തിരി കേട്ടിട്ടുണ്ട്..

യദു : ഒത്തിരി കഥ കേൾക്കാൻ ടൈം ഇല്ല..ഒരെണ്ണം പറ കേൾക്കട്ടെ.

അച്ഛൻ : ഞാൻ ഓഫീസിൽ പോകുവാ. നിങ്ങൾ പോകാൻ ഉള്ളത് എല്ലാം റെഡി ആക്കി വക്കണം.

കിച്ചൂ : അച്ഛൻ സ്ഥലം പറഞ്ഞു .But എന്തിനാ ഇപ്പോൾ അവിടെ പോകേണ്ടത് എന്ന് പറഞ്ഞില്ല..

യദു : അടിച്ചുപൊളിക്കാൻ..സ്ഥലം പൊളി ആന്ന് അമ്മ പറഞ്ഞല്ലോ.. just for a change .അതല്ലേ അച്ഛാ..

അച്ഛൻ : പൊളിക്കാൻ ആണേൽ നിന്നെ ഒറ്റക്ക് വിട്ടാൽ മതി ആയിരുന്നു.. പക്ഷെ ഇത് പണിയാൻ ആയി പോയി.. അവിടെ നമുക്ക് ഒരു resort ഉണ്ട്. അടുത്ത് തന്നെ പുതിയ ഒരെണ്ണം പണിയുന്നുണ്ട്.എനിക്ക് ഇപ്പോൾ ഇവിടുന്ന് മാറി നിൽക്കാൻ പറ്റില്ല. അതുകൊണ്ട് നിങ്ങൾ അവിടെ work ഒക്കെ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്താൽ മതി..

യദു : അതിന് ഏട്ടൻ ഒറ്റക്കു പോരെ ?ഇത്രയും നിസ്സാര കാര്യത്തിന് എന്റെ ആവശ്യമില്ല. ഞാൻ ഇവിടെ ഓഫീസിൽ അച്ഛനെ help ചെയ്യാം.

അച്ഛൻ : അയ്യോ ഉപദ്രവിക്കല്ലേ.. നിന്നെയും ഓഫീസും രണ്ടും കൂടെ മാനേജ് ചെയ്യാൻ എനിക്ക് പറ്റില്ല.

അമ്മ : അവിടെയും നിന്റെ ആവശ്യമില്ലാത്ത സ്ഥിതിക്ക് നിനക്ക് ധൈര്യമായി കറങ്ങി നടക്കാം. അതല്ലേ നിന്റെ ആഗ്രഹം . ഇവിടെ കറങ്ങി നടക്കാൻ അല്ലേ നീ പോകുന്നില്ലെന്ന് പറയുന്നേ ..

യദു : കൊച്ചു കള്ളി എല്ലാം കണ്ടുപിടിച്ചല്ലോ .

അച്ഛൻ : യദു ..

എന്താച്ചാ ?

ഇതോടെ നിന്റെ കുട്ടിക്കളി നിർത്തിക്കോണം.. അല്ലെങ്കിൽ നിന്നെ ഞാൻ US ന് വിടും നിന്റെ അമ്മാവന്റെ അടുത്ത്.

യദു : എന്തിന് ? ഞാൻ ഇന്നലെ നന്നായി..

കിച്ചൂ : അതെന്താടാ US അടിപൊളി അല്ലേ. ഇതിലും കറങ്ങി നടക്കാം..

യദു : ഏട്ടാ.. ഈ അമ്മേടെ ചേട്ടൻ ആണ് അവിടെ ..അത് ഓർക്കണം..

അച്ഛൻ : ഞാൻ ഇറങ്ങുവാ. നിങ്ങൾ വന്നേക്ക്..

യദു : അമ്മേ നമ്മൾ ഏതോ കഥയുടെ കാര്യം അല്ലേ പറഞ്ഞേ

അവൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നുകൊണ്ട് ചോദിച്ചു.. അമ്മ ആ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു തുടങ്ങി..

” അവിടെ ദേവമംഗലം എന്നൊരു കോവിലകം ഉണ്ടായിരുന്നു ”

യദു : ഇപ്പോൾ എവിടേക്ക് എങ്കിലും പറന്ന് പോയോ

കിച്ചൂ : അവന്റെ ഒരു ചളി.. അമ്മ പറ.കിച്ചൂ മൊബൈലിൽ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു..

യദു : അപ്പോൾ കഥ കേൾക്കുവായിരുന്നു അല്ലേ

മിണ്ടാതെ ഇരിക്കെടാ..

അമ്മ യദുവിന്റെ കവിളിൽ ചെറുതായി ഒരു നുള്ള് കൊടുത്തിട്ട് തുടർന്നു

” പണ്ട് കാലത്ത് ദേവമംഗലം കോവിലകം വളരെ പ്രശസ്തമായിരുന്നു.. അതു പോലെ ആ നാടും. ദേവമംഗലത്തെ പ്രശാസതമാക്കിയത് കോവിലകത്തോട് ചേർന്നുള്ള സർപ്പക്കാവായിരുന്നു. നാഗകന്യകമാർ കുടിയിരിക്കുന്ന സർപ്പിക്കാവ് ”

അത് പറഞ്ഞു അമ്മ ഒന്ന് നിർത്തി.ആ കണ്ണുകളിൽ ചെറിയ ഒരു ഭയം കാണാമായിരുന്നു..

യദു : നുണകഥ ആണെങ്കിലും നല്ല intresting ആയിട്ട് ഉണ്ട്. പറ കേൾക്കട്ടെ

അമ്മ : അങ്ങനെ ഇപ്പോൾ പറയുന്നില്ല.

യദു : അമ്മാ ഇക്കാലത്ത് ഇതൊന്നും ഞാൻ എന്ന് അല്ല ആരും വിശ്വസിക്കില്ല.. നാഗകന്യക എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും പുച്ഛിച്ചു തള്ളും.. ഇതൊക്കെ വെറുതെ ആൾക്കാരെ പറ്റിക്കാൻ ആരെങ്കിലും ഒക്കെ പറയുന്നത് ആയിരിക്കും. അല്ലാതെ നാഗകന്യക ഒക്കെ കാണുമോ

അമ്മ : ഇല്ല.. കാണാൻ ഇതുവരെ ആർക്കും പറ്റിയിട്ടും ഇല്ല. ആരും കണ്ടിട്ടുമില്ല..

പിന്നെ ?

അത് ചോദിച്ചത് കിച്ചൂ ആയിരുന്നു. അവൻ മൊബൈൽ എടുത്ത് പോക്കറ്റിൽ ഇട്ട് അമ്മയുടെ നേരെ ഇരുന്ന് ചോദിച്ചു..

ആ കുടുംബത്തിൽ ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന പെണ്കുട്ടികൾ 24 വയസ്സിന് മുൻപ് സർപ്പ ദംശനം ഏറ്റു മരിക്കും.അങ്ങനെ മരിക്കുന്ന പെണ്കുട്ടി നാഗകന്യകയായി മാറി ആ സർപ്പക്കാവിൽ കുടികൊള്ളുമെന്നാണ് വിശ്വാസം “.

യദു : സാധാരണ 18 ആയിരുന്നു. ഇവിടെ എന്താണോ 24 ആയത്

അമ്മ : അതിനർത്ഥം അവർ 24 വരെ ജീവിക്കും എന്ന് അല്ല ചിലപ്പോൾ 10 വയസ്സിൽ തന്നെ മരിക്കും. അതുപോലെ എല്ലാ ആയില്യം നക്ഷത്രക്കാർക്കും ഈ ഭാഗ്യം ലഭിക്കാറില്ല.

കിച്ചൂ : ഇത് ഭാഗ്യം ആണോ ?

അമ്മ : അങ്ങനെ ആണ് അവിടെ ഉള്ളവർ വിശ്വസിക്കുന്നത്. നാഗകന്യകയായി മാറി ആ നാടിനെ സംരക്ഷിക്കും.അങ്ങനെ സ്വന്തം ആഗ്രഹങ്ങൾ പൂർത്തി ആവാതെ മരിക്കുന്ന ഇവർ വീണ്ടും പുനർജനിക്കും എന്ന് ഒക്കെ പറയുന്നു. ഇങ്ങനെ നാഗകന്യക ആവാൻ ഭാഗ്യം ലഭിക്കുന്ന കുട്ടിക്ക് ഒരുപാട് ശക്തികളും ജന്മസിദ്ധമായി ലഭിക്കുമത്രേ. ആർക്കും അത് അങ്ങനെ തിരിച്ചറിയാൻ കഴിയില്ല.

യദു : ഒരു സിനിമ കണ്ടിറിങ്ങിയ ഫീൽ ഉണ്ട്.. ഇതൊക്കെ സത്യം ആയിരിക്കുമോ ?

കിച്ചൂ : അതൊക്കെ നമ്മുടെ വിശ്വാസങ്ങൾ അല്ലേ ? നമ്മുടെ ജീവിതത്തിലും അവിശ്വസനീയമായ എത്രയോ കാര്യങ്ങൾ നടക്കുന്നു..അതിന്റെ പിന്നാലെ നമ്മൾ ആരും പോകുന്നില്ലെന്ന് മാത്രം അല്ലെങ്കിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിലും സമയം കിട്ടാറില്ല.. ഇത് വിശ്വസിക്കുന്നതും ,വിശ്വസിക്കാതെ ഇരിക്കുന്നതും നിന്റെ ഇഷ്ട്ടം..

യദു : Best ആള് ആണല്ലോ പറയുന്നേ ? സ്വപ്നസുന്ദരിയുടെ പടവും വരച്ച് കാത്തിരിക്കുവല്ലേ ?

അമ്മ : അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്. കിച്ചൂ ,അച്ഛൻ പറഞ്ഞു ഇനിയും ഈ കാത്തിരിപ്പ് തുടർന്ന് കൊണ്ട് പോകാൻ പറ്റില്ലെന്ന്. ഒന്നുകിൽ ആ കുട്ടിയെ കണ്ടു പിടിക്കണം അല്ലെങ്കിൽ അച്ഛൻ പറയുന്ന ആളെ കല്യാണം കഴിക്കണം.

കിച്ചൂ : നിങ്ങൾ പറഞ്ഞാൽ മതി എനിക്ക് ആരായാലും കുഴപ്പമില്ല.. പിന്നെ താലികെട്ടാൻ അല്ലാതെ ഒന്നിനും എന്നെ വിളിച്ചേക്കരുത്.

യദു : ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ.. ആ പടം ഒന്ന് കാട്ട് ഞാൻ കൊണ്ടുവരാം എന്റെ ഏട്ടത്തിയെ..

കിച്ചൂ : വേണ്ടടാ ..ഞാൻ തേടി ചെന്നത് അല്ല. അവൾ അല്ലേ എന്റെ സ്വപ്നത്തിൽ വന്നത്. അതുപോലെ ജീവിതത്തിലും വരുമെന്ന് ഞാൻ വിശ്വസിച്ചു.അമ്മ പറഞ്ഞ പോലെ ഇനി അവളെ കണ്ടെത്തിയാൽ തന്നെ മറ്റാരുടെയും സ്വന്തം അല്ലെന്ന് ഉറപ്പ് ഒന്നും ഇല്ലല്ലോ.സ്വപ്നത്തിൽ വന്നവൾ സ്വപ്നം ആയി തന്നെ ഇരിക്കട്ടെ.. ഇനി അങ്ങനെ ഒരാൾ എവിടെ എങ്കിലും ഉണ്ടെങ്കിൽ സന്തോഷമായി ജീവിച്ചോട്ടെ.. ആ ചിത്രം നീ കാണേണ്ട.. അത് പറയുമ്പോൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളെ തടയാൻ ആവാതെ കിച്ചൂ മുകളിലേക്ക് കയറി പോയി..

യദു : ഇതൊന്നും എന്റെ ഏട്ടത്തി അറിയുന്നില്ലല്ലോ

അമ്മ : അതാണ് നിന്റെ ഏട്ടത്തി എന്ന് ഉറപ്പിച്ചോ

യദു : സ്നേഹം സത്യം ആണെകിൽ എന്റെ ഏട്ടൻ താലി ചാർത്തുന്നത് ആ സ്വപ്നസുന്ദരിയെ ആയിരിക്കും..

അമ്മ : നിനക്ക് എന്താ ഇത്ര ഉറപ്പ്

യദു : നിറഞ്ഞൊഴുകിയ ആ മിഴികളിലെ കണ്ണുനീർതുള്ളികൾ തന്നെ.ഹൃദയം തകർന്നാണ് എന്റെ ഏട്ടൻ ഇവിടുന്നു പോയത്.. ആദ്യമായിട്ടാണ് ഏട്ടനെ ഇങ്ങനെ കാണുന്നെ.ഒരിക്കൽ പോലും കാണാത്ത ഒരാളെ എന്റെ ഏട്ടൻ ജീവനായി കാണുന്നുണ്ടേൽ അയാൾ എന്റെ ഏട്ടന് സ്വന്തം ആകും.. ഈ യദു കണ്ടെത്തി കൊടുക്കും. ഞാൻ ഏട്ടന്റെ അടുത്ത് പോയിട്ട് വരാം

അമ്മ : വേണ്ട ..അവൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ.. നാളെ ഇവിടുന്ന് പോകുമ്പോൾ പതുക്കെ എല്ലാം മറക്കും..

********

അപ്പോൾ നമ്മൾ ബാംഗ്ലൂർ വിടുന്നു.

അമ്മു : ബസ്സിന്‌ അല്ലെ പോകുന്നേ ?

അച്ചു : അല്ല കുന്തത്തിൽ..നിനക്ക് ലിഫ്റ്റ് തരാൻ ലുട്ടാപ്പി ഇപ്പോൾ വരും.. പോയി ബാഗ് പാക്ക് ചെയ്യടി ടാഗിനി…

അമ്മു : നീ പോടി പട്ടി…

അച്ചു : അമ്മു ചൊറിയാൻ നിക്കാതെ പോകുന്നതാണ് നിനക്ക് നല്ലത്..

അമ്മു :അച്ചു ..ടി..

അച്ചു : എന്താ ?

അമ്മു : വേദു കുളിക്കുവല്ലേ ?

അച്ചു : ഇത് ചോദിക്കാൻ ആണോടി കൊപ്പേ നീ വിളിച്ചത്

അമ്മു : അല്ല.. നമുക്ക് അവിടെ ചെല്ലുമ്പോൾ എല്ലാം മാധുനോട് പറഞ്ഞാലോ ?

( മാധു – മാധവ് ,വേദിക യുടെ ചേട്ടൻ എല്ലാവരും മാധുന്നാണ് വിളിക്കുന്നേ. )

അച്ചു : വേദുവിന്റെ best frnd ആരാന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ അവൾ പറയും മാധു ആന്ന്. അത്രക്ക് ഇഷ്ട്ടം ആണ് അവൾക്ക് ആ ചേട്ടനെ ,അവന് തിരിച്ചും. ആ അവനോട് അവൾ ഇക്കാര്യം പറയാത്തത്തിന് പിന്നിൽ എന്തെങ്കിലും കാരണം കാണും.അപ്പോൾ പിന്നെ നമ്മൾ പറഞ്ഞാൽ മാധു വിശ്വസിക്കുമോ ?

അമ്മു : നമുക്ക് പറഞ്ഞു set ആക്കാം.. പിന്നെ അവള് അത് പറയാത്തത് വേറെ ഒന്നും ആയിരിക്കില്ല. വേദു ഇതുവരെ സഖാവിനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞില്ലല്ലോ , മാധു അറിഞ്ഞാൽ അവൻ പറയും. വീട്ടിൽ അറിയും , വിവാഹവും പെട്ടെന്ന് നടക്കും.. അവൾക്ക് ഇപ്പോൾ വിവാഹത്തോടെ താൽപ്പര്യവും ഇല്ലല്ലോ..

അച്ചു : എനിക്ക് എന്തോ അങ്ങനെ ഒന്നും തോന്നുന്നില്ല.. അവളോട്‌ ചോദിക്കാതെ മാധുവിനോട് പറയുന്നത് മോശം അല്ലേ ?

അമ്മു : ഒരു കുഴപ്പവും ഇല്ല.. നമ്മുടെ ആ പഴയ വേദുവിന് വേണ്ടി അല്ലേ ? ആ കളിയും ചിരിയും ഒക്കെ നമുക്കെ തിരിച്ചു കൊണ്ട് വരാൻ പറ്റൂ.

അച്ചു : ഇത് വല്ലതും നടക്കുമോ ?

അമ്മു : ഈ ഞാൻ അല്ലെ ഉള്ളത്. എല്ലാം നമ്മൾ set ആക്കും.

അച്ചു : അതാണ് എന്റെ ഏറ്റവും വലിയ പേടി. പേടി ഒക്കെ കളഞ്ഞു പോയി കിടന്നുറങ്ങു മോളേ.. നാളെ ഉറക്കം നടക്കില്ല..

( നാട്ടിൽ എത്തിയതിന് ശേഷം )

അച്ചു : വേദു ..നീ മാധുവിനോട് വരാൻ പറഞ്ഞിട്ട് ഇല്ലേ ?

വേദു : ഉണ്ട്…ഏട്ടൻ ഇപ്പോൾ വരും. നമുക്ക് കുറച് മാറി നിൽക്കാം.

അമ്മു : ദേ.. മാധു വരുന്നുണ്ട്..

മാധു : ത്രിമൂർത്തികൾ നേരത്തെ ലാൻഡ് ചെയ്തോ ?

അച്ചു : ഇല്ല … ഇപ്പോൾ വന്നതെ ഒള്ളു..

മാധു : എന്നാൽ വന്ന് കയറിക്കോ , പോകാം. നിങ്ങൾ എന്തെങ്കിലും കഴിച്ചോ ?

അച്ചു : ഇല്ല..but ഇനി വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ടെ ഒള്ളു.

മാധു : എന്താണ് വേദുട്ടി ഒരു മൗനം ?

അമ്മു : ഈ ചേട്ടനെ കണ്ടതിന്റെ ആയിരിക്കും.

മാധു : മിണ്ടാതെ ഇരുന്നാൽ വീട് വരെ പോകാം.. അല്ലെങ്കിൽ ഇപ്പോൾ ഇവിടെ ഇറക്കി വിടും..എന്നാലും നിങ്ങൾ ഇതിനെ എങ്ങനെ സഹിക്കുന്നു.

അച്ചു : ഞങ്ങളുടെ ഗതികേട്.

അമ്മു പുറത്തേക്ക് നോക്കി ഇരുന്നു..

മാധു : പിന്നെ വേദു വരുന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല.ഒരു സർപ്രൈസ് കൊടുക്കാം.. അതുകൊണ്ട് , ഒരടിക്ക് ചാൻസ് ഉണ്ട് ..മോള് കട്ടക്ക് കൂടെ നിന്നെക്കണം.

വേദു : ഞാൻ ഇല്ലേ മാധു..dont worry .maximum വാങ്ങി തരാം..

മാധു : കാന്താരി.. എന്നാൽ വേദുട്ടി ഇവിടെ ഇറങ്ങിക്കോ . ഞാൻ ഇവരെ കൊണ്ട് വിട്ടിട്ട് വന്നേക്കാം.

വേദു : ok..

അമ്മു , അച്ചു : bye വേദു

മാധു car ഒന്ന് നിർത്തിക്കെ ..കുറച്ചു മുൻപോട്ട് പോയപ്പോൾ അമ്മു ആയിരുന്നു പറഞ്ഞത്.

മാധു : ഇവിടെ ഇറങ്ങുവാണോ ?

അമ്മു : അതൊക്കെ പറയാം.. ആദ്യം നിർത്തഡോ.

Ok നിർത്തി…

അമ്മുവും അച്ചുവും ഇറങ്ങി.

അമ്മു : ഇറങ്ങി വാ.

ഞാനും ഇറങ്ങണോ .ok ഇറങ്ങി.

മാധു : എന്താ കാര്യം ?പ്രൊപോസിങ് ആണേൽ sorry.. im not free

അമ്മു : പ്രൊപ്പോസ് ചെയ്യാൻ പറ്റിയ സാധനം

മാധു : ഇതിനെ അവിടെ എങ്ങാനും ഇട്ടിട്ട് വന്നാൽ പോരായിരുന്നോ ?

അച്ചു : രണ്ടും നിർത്തിക്കെ..

മാധു : നിർത്തി കാര്യം പറയ്യ്‌…

അച്ചു : അത് പിന്നെ ഇത് വേദുവിനോട് പറയരുത്.

മാധു : അത് പറ്റില്ല..

അച്ചു : ഞാൻ ഒന്ന് പറഞ്ഞു കഴിയട്ടെ.. എന്നിട്ട് ,ആലോചിച്ചിട്ട് പറയണം എന്ന് തോന്നുവാണേൽ പറഞ്ഞോ.. no പ്രോബ്ലെം.

മാധു : കാര്യം പറയെടോ. tension ആക്കാതെ ?

അച്ചു : അത് വേറെ ഒന്നും അല്ല… നമ്മുടെ വേധുവിന് സഖാവിനെ ഇഷ്ട്ടവാ

മാധു : സഖാവോ ?

അച്ചു : അത് ഞങ്ങൾ അവളെ കളിയാക്കാൻ വേണ്ടി വിളിക്കുന്നതാ . നമ്മുടെ സഞ്ജയ്‌ നെ അവൾക്ക് ഇഷ്ട്ടവാ..

മാധു : ഏത് നമ്മുടെ സച്ചിയെ ആണോ ?

(സഞ്ജയ്‌ – സച്ചി )

അച്ചു : yzz

അതു കേട്ടതും മാധു ചിരിക്കാൻ തുടങ്ങി..

അച്ചു : ഞങ്ങളെ കളിയാക്കുവാണോ ?

മാധു : അല്ല.. അവൾ നിങ്ങളെ പറ്റിച്ചത് ഓർത്തു ചിരിച്ചതാ.

അമ്മു : ആര് ആരെ പറ്റിച്ചു ?

മാധു : എന്റെ അറിവിൽ അവൾക്ക് വേറെ ഒരാളെ ഇഷ്ട്ടവാ ..

അച്ചു : ആരെ ?

നാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 4

സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാർക്ക് നന്ദി, ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *