നിനവറിയാതെ, PART 6

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 5

PART 6

ആ ചോദ്യം ഒരു ചാട്ടുളി പോലെ വേദുവിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.. ശരിയാണ് ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ലായിരുന്നു.. പക്ഷേ ഇപ്പോൾ താൻ അവരിൽ നിന്ന് പലതും മറച്ചു പിടിക്കുവാൻ കഷ്ട്ടപെടുന്നു.. എല്ലാം തുറന്നു പറഞ്ഞാലോ ? വേണ്ട.. ഇത് എന്റെ സങ്കടം അല്ലേ.. അത് പറഞ്ഞു അവരെയും വേദനിപ്പിക്കേണ്ട അവൾ മനസ്സിൽ പറഞ്ഞു ആശ്വസിച്ചു..

അമ്മു : വേദു..എന്താ ആലോജിക്കുന്നെ..? എന്ത് നുണ പറയും എന്ന് ആണോ.. അതോ സാഹിത്യം ഒന്നും വരുന്നില്ലേ.. ഇപ്പോൾ എന്ത് ചോദിച്ചാലും സാഹിത്യത്തിൽ ആണല്ലോ മറുപടി.

വേദു : സമയമാവുമ്പോൾ ഞാൻ പറയാതെ തന്നെ അറിയും. അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടുവൾ പുറത്തേക്ക് പോയി..

അമ്മു : അവൾ എന്താ അച്ചു അങ്ങനെ പറഞ്ഞത് ?

അച്ചു : അവളുടെ മനസ്സിൽ എന്താണ് എന്ന് അവൾക്ക് തന്നെ ഉറപ്പില്ല.. അതുകൊണ്ട് ആണ് ഇങ്ങനെ ഉള്ള മറുപടി.. ഒന്നുറപ്പാണ് അവൾക്ക് ആരെയോ ഇഷ്ട്ടം ഉണ്ട്..

അമ്മു : അത് സച്ചിനെ തന്നെ ആയിരിക്കുമോ?

അച്ചു : അവൾക്ക് അവനെ ഇഷ്ടമാണെങ്കിൽ അത്‌ തുറന്നു പറയാല്ലോ.. സച്ചിയെ അല്ലെന്ന് തോന്നുന്നു..

അമ്മു ; നമ്മൾ ഇവിടെ വന്നത്‌ തന്നെ അവരെ ഒന്നിപ്പിക്കാൻ അല്ലേ ? സച്ചിക്ക് അവളെ ഇഷ്ട്ടം ആന്നാ തോന്നുന്നേ.. ഇന്നലെ വന്നപ്പോൾ ഞാൻ അവനെ നോക്കുന്നുണ്ടായിരുന്നു.

അച്ചു : അതിനിടക്ക് നീ അവനെയും നോക്കിയോ ?വൃത്തികേട്ടവൾ.

അമ്മു : ആ നോട്ടം അല്ല.. നോക്കാൻ ആള് പൊളി ആയിരുന്നു.. വേദുവിന് വേണ്ടി ഞാൻ വെറുതെ വിട്ടു.. ഞാൻ ഇന്നലെ വന്നപ്പോൾ അവരെ രണ്ട് പേരെയും നിരീക്ഷിക്കുവായിരുന്നു..

അച്ചു : എന്നിട്ട്..

അമ്മു : വേദുവിന്റെ പെരുമാറ്റത്തിൽ നിന്ന് ഒന്നും മനസിലാക്കാൻ പറ്റിയില്ല.. പക്ഷെ സച്ചി മിർററിൽ കൂടെ ഇടക്കിടെ അവളെ നോക്കുന്ന പോലെ തോന്നി..ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കും.

അച്ചു :അതിനാണ് സാധ്യത..മാധുവിനെ കിട്ടിയിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലും പ്ലാൻ ചെയ്യാം ആയിരുന്നു..

അമ്മു : നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ?നടക്കാൻ പറ്റുമോ ?

അച്ചു : എനിക്ക് കുഴപ്പം ഒന്നുമില്ല ..വാ നമുക്ക് മാധുവിനെ കണ്ടുപിടിക്കാം..

അമ്മു : നീ റൂമിൽ പോയി നോക്ക് .ഞാൻ ബാൽക്കണിയിൽ നോക്കാം..

അച്ചു ഡോർ തുറന്ന് റൂമിൽ ചെല്ലുമ്പോൾ നമ്മുടെ കലിപ്പൻ മാത്രം.. തിരിച്ചു പോകാൻ തുടങ്ങിയതും അക്ഷയ് കയ്യിൽ പിടിച്ചു വലിച്ചു.. അവളെ റൂമിൽ കയറ്റി അവൻ ഡോർ ലോക്ക് ചെയ്തു..

അടുത്ത അടി ഉറപ്പിച്ചു അച്ചു കൈകൾ രണ്ടും കൊണ്ട് കവിൾ പൊത്തിപ്പിടിച്ചു..

അതുകണ്ടപ്പോൾ അക്ഷയ്ക്ക് ചിരി വന്നു.. അവൻ അവളെ നോക്കി ചിരിച്ചു..

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അച്ചു കിളി പോയി നിന്നു..

അവൻ അവളുടെ കൈയെടുത്തു മാറ്റി ആ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..

സോറി.. അത്രക്ക് ഇഷ്ട്ടവാ എനിക്ക് തന്നെ.. തന്നെ കാണാതായപ്പോൾ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ആ സങ്കടം കൊണ്ട് തല്ലി പോയതാ സോറി..

അതൊക്കെ പോട്ടെ എന്നെ തനിക്ക് ഇഷ്ട്ടം ആണോ?

അവൾ ഒന്നും പറഞ്ഞില്ല..

ഈ മൗനം സമ്മതമായി എടുക്കുന്നു..

വേദന പോകാൻ ഒരു ചെറിയ മരുന്നു തരാം എന്നും പറഞ്ഞവൻ ആ മുഖം ആ കൈകളിൽ എടുത്ത് ആ കവിളിൽ ഒരു ചുംബനം നൽകി.. എന്നിട്ട് ഡോർ തുറന്നു പുറത്തേക്ക് പോയി..

അച്ചു പറന്ന് പോയ കിളികൾ ഒക്കെ തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ആണ് മുൻപിൽ നിൽക്കുന്ന അമ്മുവിനെ കണ്ടത്..

അമ്മു : ഞാൻ വന്നിട്ട് കുറെ സമയം ആയി.. ആ കലിപ്പന്റെ സന്തോഷവും ഈ ചമ്മലും കണ്ടാൽ ഊഹിക്കാം ഇവിടെ എന്താ നടന്നത് എന്ന് . പിന്നെ എന്നെ പോലെ ഉള്ള സിഗിൾസ് കൂടെ ഇവിടെ ഉണ്ടെന്ന് ഇടക്ക് ഓർക്കണം..

അച്ചു : അച്ചു അവളെ നോക്കി അളിഞ്ഞ ഒരു ചിരി ചിരിച്ചു.. നീ മാധുവിനെ കണ്ടോ ?

അമ്മു : കണ്ടു.. അതു പറയാൻ ആണ് ഞാൻ വന്നത്..വാ ആദിയുടെ മുത്തശ്ശി എല്ലാവരോടും താഴേക്ക് ചെല്ലാൻ പറഞ്ഞു.. വാ എല്ലാവരും അവിടെ ഉണ്ട്..

വേദു : നിങ്ങൾ രണ്ടും എവിടെ ആയിരുന്നു ?

അമ്മു : ദേ ഇവളോട് ചോദിക്ക്..

അച്ചു : എന്ത് ചോദിക്കാൻ

അപ്പോഴേക്കും ആദി പറഞ്ഞു എല്ലാവരും വന്നു മുത്തശ്ശി..

മുത്തശ്ശി പറഞ്ഞു തുടങ്ങി

” എന്റെ ഓർമയിൽ ഇതുവരെ സർപ്പക്കാവിൽ വർഷങ്ങളായി സർപ്പത്തെ കണ്ടിട്ടില്ല.. അങ്ങനെ അധികം ആർക്കും ആ ഭാഗ്യം ലഭിക്കാറില്ല.. നിങ്ങൾ ഒക്കെ ഭാഗ്യം ഉള്ളവർ ആണ് നിങ്ങൾ കണ്ടത് ഒരു പാമ്പിനെ അല്ലേ എന്ന് നിങ്ങൾക്ക് തോന്നാം.. അങ്ങനെ ഒരു പാമ്പിനെ അവിടെ കാണാനായി കാത്തിരിക്കുന്നവർ ഒരുപാടുണ്ട്.. ഈ കുട്ടി ഇപ്പോൾ ജീവനോടെ നിൽക്കുന്നത് പോലും ആ സർപ്പങ്ങളുടെ അനുഗ്രഹം കൊണ്ട് ആന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ പുച്ഛിക്കും.. അച്ചുവിനെ ചൂണ്ടിക്കാട്ടി ആ മുത്തശ്ശി അങ്ങനെ പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ആർക്കും അത് അവിശ്വസിക്കാൻ തോന്നിയില്ല.. നിശ്ച്ചലമായി കിടന്ന ആ ശരീരം എല്ലാവരും ശ്രദ്ധിച്ചിരുന്നു ..അതിൽ ജീവൻ അവശേഷിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ആയിരുന്നു അവർ വീണ്ടും ഞെട്ടിയത്..

നിങ്ങളിൽ ആരാ ആയില്യം നക്ഷത്രത്തിൽ പിറന്നത് ?

അച്ചു നിന്റെ ആയില്യം അല്ലേ നക്ഷത്രം..വേദു ചോദിച്ചു ..

അച്ചു : അല്ല.. എന്റെ ആയില്യം അല്ല..

അത് കേട്ടതും എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി.. ആയില്യം നക്ഷത്രക്കാർ ഉള്ളതുകൊണ്ട് ആണ് സർപ്പം വന്നത് എന്ന് ആദി പറഞ്ഞായിരുന്നു.. അച്ചിവിന്റെ ആയില്യം ആയതുകൊണ്ട് എല്ലാവരും അങ്ങനെ ആശ്വസിച്ചു.. എന്നാൽ ഇപ്പോൾ അതല്ല എന്ന് കേട്ടതും എല്ലാവരും ഞെട്ടി..

മുത്തശ്ശി : മോളുടെ നക്ഷത്രം ഏതാ ? വേദുവിനോട് ആയിരുന്നു ചോദ്യം..

വേദു : അവിട്ടം..

മുത്തശ്ശി : ഇത് ശരി ആണെന്ന് ഉറപ്പാണോ ?

മാധു : അതെന്താ മുത്തശ്ശി അങ്ങനെ ചോദിച്ചത് ?

വേറെ ഒന്നൂല്യ.. ആ കുട്ടിക്ക് എന്തോ സംശയം പോലെ .അതാ ഉറപ്പല്ലേ എന്ന് ചോദിചെ..

ആരെങ്കിലും എന്തേലും പറയുന്നതിന് മുൻപ് തന്നെ അമ്മു പറഞ്ഞു “അവൾ ഇപ്പോൾ അങ്ങനെയാ മുത്തശ്ശി ചോദിക്കുന്നവരെ കുഴപ്പത്തിൽ ആക്കും ”

അത്‌ കേട്ടതും കൂടിനിന്നവർ എല്ലാം വേദുവിനെ നോക്കി.. അവൾ ഒരളിഞ്ഞ ചിരി പാസ്സാക്കി..

അങ്ങനെ ആണോ കുട്ടി ?മുത്തശ്ശി വേദുവിനെ നോക്കി ചോദിച്ചു..

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ “അങ്ങനെ ഒന്നും ഇല്ല മുത്തശ്ശി ” മാധു പറഞ്ഞു.. അവനെ അച്ചുവും സപ്പോർട്ട് ചെയ്തു…

അത്‌ കേട്ടതും കൂടിനിന്നവർ എല്ലാം വേദുവിനെ നോക്കി.. അവൾ ഒരളിഞ്ഞ ചിരി പാസ്സാക്കി..

അങ്ങനെ ആണോ കുട്ടി ?മുത്തശ്ശി വേദുവിനെ നോക്കി ചോദിച്ചു..

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ “അങ്ങനെ ഒന്നും ഇല്ല മുത്തശ്ശി ” മാധു പറഞ്ഞു.. അവനെ അച്ചുവും സപ്പോർട്ട് ചെയ്തു..

പിന്നെ എല്ലാവരും ഓരോരോ കഥകൾ ഒക്കെ പറഞ്ഞവിടെ തന്നെ കൂടി.അമ്മുവിന്റെ ചളിയും ആദിയുടെ മാധുവിന്റെയും കൗണ്ടറടിയും കൂടി ആയപ്പോൾ എല്ലാവരും ഹാപ്പി..

വൈകിട്ടത്തെ ഭക്ഷണം എല്ലാം കഴിഞ്ഞ് എല്ലാവരും കൂടി മാധുവിന്റെ മുറിയിൽ കത്തി അടിച്ചിരിക്കുമ്പോൾ ആണ് സച്ചി അച്ചുവിനോട് അവൾ എങ്ങനെയാ വീണത് എന്ന് ചോദിക്കുന്നത്.. അപ്പോൾ ആണ് എല്ലവരും അക്കാര്യം ഓർക്കുന്നത്..

അതേ പറ അച്ചു നീ എങ്ങനെയാ അവിടെ എത്തിയത് അത് ചോദിച്ചത് വേറെ ആരുമായിരുന്നില്ല നമ്മുടെ കാമുകൻ അക്ഷയ് ആയിരുന്നു..

മാധു : അതവിടെ നിൽക്കട്ടെ അതിന് മുൻപ് നിന്റെ ഈ പ്രേമം ഒരുദിവസം പൊട്ടിമുളച്ചത് അല്ലല്ലോ ?ആദ്യം അത്‌ പറ..അതുകഴിഞ്ഞു മതി ബാക്കി ഒക്കെ..

അവൻ ചമ്മൽ മറയ്ക്കാനായി മൊബൈലിൽ നോക്കി..

മാധു : എടാ കലിപ്പാ കൂടുതൽ ചമ്മല്ലേ.. അവന്റെ ഒടുക്കത്തെ നാണം.. മര്യാദക്ക് പറഞ്ഞോ ? അതും പറഞ്ഞു മാധു അവന്റെ കഴുത്തിൽ പിടിച്ചു..

അക്ഷയ് നിസ്സഹായനായി സച്ചിയെ നോക്കി. അതിൽ നിന്ന് അവനും എല്ലാം അറിയാം ആയിരുന്നു എന്ന് അവർക്ക് മനസ്സിലായി.

മാധു : നീയും ഉണ്ടോ കൂട്ട്.. നമ്മളോട് ഒന്നും പറയരുതെ ..കൊള്ളാം. മാധു പുറത്തേക്ക് പോകാൻ തുടങ്ങി.

അക്ഷയ് അവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.. നിന്നോട് പറഞ്ഞാൽ വേദു അറിയും.. വേദുവിനെ പേടിച്ചാണ് ഞാൻ ഒന്നും പറയാത്തത്.. പിന്നെ തുടങ്ങിയിട്ട് വെറും 2 വർഷം ആയതെ ഒള്ളു.. എപ്പോൾ.. എങ്ങനെ ..ഒന്നും എനിക്കും അറിയില്ല..പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടമാ..

അമ്മു : എന്നാലും എന്റെ കലിപ്പാ വേദുവിനെ ഇത്രയും പേടി ആയിരുന്നോ ?

അത് പറഞ്ഞതും അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു..

നമ്മുടെ കലിപ്പൻ ആണേൽ ഉരുകി ഉരുകി ഇല്ലാതെ ആയി..

ഒരു കലിപ്പൻ അമ്മു അവനെ വീണ്ടും കളിയാക്കി.. അപ്പോൾ അവൻ നോക്കിയത് അച്ചുവിനെ ആയിരുന്നു അവൾ വാ പൊത്തി പിടിച്ചു ചിരിക്കുന്നു.. അതുകണ്ടപ്പോൾ വന്ന ചിരി ഉള്ളിൽ ഒതുക്കി അക്ഷയ് അവളെ ഒന്ന് നോക്കി.. പിന്നെ അവൾ ചിരിച്ചില്ല..

പക്ഷെ അമ്മുവും ,മാധുവും വിടാതെ കളിയാക്കൽ തന്നെ ആണ് ഇടക്ക് സച്ചിയും കൂടും..

അക്ഷയ് രക്ഷപെടാൻ എന്നോണം അച്ചു നീ എങ്ങനെയാ വീണത് അത് പറഞ്ഞില്ലല്ലോ.

മാധു : പറഞ്ഞു കൊടുക്ക് കാമുകന്റെ ആകാംക്ഷ കണ്ടില്ലേ ? എല്ലാവരും അവളുടെ വാക്കുകൾക്കായി കാതോർത്തു..

അച്ചു : നമ്മൾ എല്ലാവരും സർപ്പിക്കാവിൽ നിൽക്കുമ്പോൾ താഴെ നിന്ന് ആരോ നടക്കുന്ന സൗണ്ട് കേട്ടു.. ഒരു നിഴലും കണ്ടു.. അഥിതി ആയിരിക്കും എന്ന് കരുതി ഞാൻ പിന്നാലെ പോയി.. അങ്ങനെ ഇറങ്ങി ചെന്നപ്പോൾ ആണ് താമരകൾ നിറഞ്ഞ് നിൽക്കുന്ന കുളം കണ്ടത്.. ഒരെണ്ണം പറിക്കാൻ ആയി വെള്ളത്തിൽ കയ്യിട്ടതെ പുറകിൽ നിന്ന് ആരോ വരുന്ന പോലെ തോന്നി തിരിഞ്ഞുനോക്കിയതും കാൽവഴുതി കുളത്തിൽ വീണു..

നിങ്ങൾക്ക് പരിചയം ഇല്ലാത്ത സ്ഥലം ആണ് മനോഹരമായ കാഴ്ച്ചകൾക്ക് പിന്നിൽ അപകടങ്ങളും പതിയിരിപ്പു കാണും.. എപ്പോഴും ശ്രദ്ധ വേണം.. പിന്നെ ആരും തനിച്ചു നടക്കരുത്.. നിങ്ങൾ അറിയാത്ത പല കഥകളും ഉറങ്ങുന്ന മണ്ണാണിത്.. അച്ചു പറയുന്നതും കേട്ട് വന്ന ആദി ആയിരുന്നു അത് പറഞ്ഞത്..

അത് കേട്ടതും എല്ലാവരെടെയും മുഖത്തെ ചിരി മാറി.. ഒരു തരം ഭയം എല്ലാവരിലും പ്രകടം ആയിരുന്നു..

ആദി : പേടിപ്പിക്കാൻ പറഞ്ഞത് അല്ല.. ഒരു ശ്രദ്ധ അത് എപ്പോഴും ഉണ്ടാവണം.. ഇനി ഇതോർത്തു ആരും ഉറങ്ങാതെ ഇരിക്കരുത്.. അപ്പോൾ gud ngt അതും പറഞ്ഞവൻ പുറത്തേക്ക് പോയി..

അവിടുത്തെ മൗനത്തെ ഭേദിച്ചുകൊണ്ടു മാധു പറഞ്ഞു.. അവൻ പണ്ടേ അങ്ങനെയാ അത് കാര്യം ആക്കേണ്ട.. നമ്മൾ ഇവിടെ ആദ്യം അല്ലേ അതുകൊണ്ട് ശ്രദ്ധിക്കാൻ പറഞ്ഞതാ.. എല്ലാവരും പോയി കിടന്നുറങ്..

Ac ഇല്ലാതെ ഫാൻന്റെ ശബ്ദം കേൾക്കാതെ ഇളം തെന്നലിന്റെ തലോടലിൽ കിടന്നുറങ്ങാൻ കിട്ടുന്ന അപൂർവനിമിഷങ്ങൾ അല്ലേ..പോയി സ്വപ്നം കണ്ടുറങ്ങു മക്കൾസ്..

അമ്മു : സിംഗിൾ പസങ്കൾ.. എന്ത് കാണാൻ ആണ്..

അത്രയും നേരം വേറെ ഏതോ ലോകത്തിൽ ആയിരുന്നവർ പോലും ആ സങ്കടം കേട്ടപ്പോൾ പൊട്ടി ചിരിച്ചു പോയി..

മാധു : വിഷമിക്കാതെ നമുക്ക് ഇവിടുന്ന് പോകുന്നതിനു മുൻപ് ആ ദൗർഭാഗ്യവാനെ കണ്ടുപിടിക്കാം.. ഇപ്പോൾ വല്ല അരണയോ പമ്പിനേയോ വച്ച് അഡ്ജസ്റ്റ് ചെയ്യ്..

പെൻപടകൾ gud ngt പറഞ്ഞു അവിടുന്ന് റൂമിലേക്ക് പോയി..

(Next day )

അക്ഷയ് : എടാ മാധു നമ്മൾ വന്നിട്ട് രണ്ടുദിവസം ആയില്ലേ.. ഇത്രയും നല്ല സ്ഥലത്ത് വന്നത് ഇങ്ങനെ ഇരിക്കാൻ ആണോ ?

മാധു : ഞാൻ എപ്പോഴെ റെഡി.. അവൻ സച്ചി എവിടെ ?

സഖാവ് എന്തോ തിരക്കിൽ ആണ് അവിടേക്ക് വന്ന അമ്മു പറഞ്ഞു കൂടെ അച്ചുവും ഉണ്ടായിരുന്നു..

അമ്മു : നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം..

വേദു എവിടെ ?

അച്ചു : മൂടില്ലെന്ന് പറഞ്ഞവിടെ ഇരിപ്പുണ്ട്..

മാധു : എന്നാൽ നിങ്ങൾ ഒന്ന് പോയിട്ടുവാ. ഞാൻ ഇവിടെ നിന്നോളാം..

ഏട്ടൻ പൊക്കോ ഞാൻ ഇവിടെ ഉണ്ടല്ലോ.. ചേച്ചിക്ക് ഞാൻ കമ്പനി കൊടുത്തോളം.. അവരുടെ സംസാരം കേട്ട് അവിടേക്ക് വന്ന അഥിതി പറഞ്ഞു..

അക്ഷയ് നീ car എടുത്തോ ഞാൻ സച്ചിനെ വിളിച്ചിട്ട് വരാം.. മാധു അതും പറഞ്ഞു സച്ചിയുടെ അടുത്തേക്ക് പോയി..

സച്ചി.. വാ.. നമുക്ക് ഒന്ന് കറങ്ങാൻ പോകാം..

മാധു ..ഒന്ന് രണ്ട് മെയിൽ അയക്കാൻ ഉണ്ട് നിങ്ങൾ പോയിട്ടുവാ.ഞാൻ ഇന്നില്ല..

എന്നാൽ ok.. ഞങ്ങൾ പെട്ടെന്ന് വരാൻ നോക്കാം..

മാധു : വേദുട്ടി..നമുക്ക് ഇവിടെ ഓക്കെ കറങ്ങിയിട്ടു വരാം..

ഏട്ടാ എനിക്ക് കറങ്ങാൻ ഒരു മൂടില്ല.. നിങ്ങൾ പൊക്കോ.. ഞാൻ ഇവിടെ കുറച്ച് സമയം തനിച്ചിരുന്നോട്ടെ..

മാധു : ഞാൻ നിക്കണോ ?

മാധു …ഏട്ടാ..പോയി ..കറങ്ങിയിട്ടു വാ.. ഞാൻ ഇവിടെ ഇരുന്നപ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ.. അതുകൊണ്ടല്ലേ.. ഏട്ടൻ പോയിട്ടിവാന്നെ..

മാധു : ok.. അവൻ ആ നെറ്റിയിൽ തലോടി.. നല്ല കുട്ടി ആയി ഇരിക്കണേ.. ഒരു കള്ളച്ചിരിയും ചിരിച്ചു പുറത്തേക്ക് പോയി…

മാധു…

അവൻ മറുപടി ഒന്നും പറയാതെ ചിരിച്ചോണ്ട് പോയി…

കലിപ്പൻ horn അടിച്ചു തകർക്കുന്നുണ്ട്..

വരുവാടാ..

സച്ചി എവിടെ ?

അവന് എന്തോ മെയിൽ അയക്കാൻ ഉണ്ടെന്ന് നമുക്ക് പോകാം.. അവർ car എടുത്ത് ഗേറ്റ് കടന്നു പോകുന്നത് വേദു ബാൽക്കണിയിൽ നിന്ന് കണ്ടു..

അവൾ ആ സർപ്പക്കാവിലേക്ക് തന്നെ നോക്കി ഇരുന്നു..അവൾ അവളെ തന്നെ മറന്ന് ഇരുന്നപ്പോൾ ആരോ പിന്നിൽ നിന്ന് വിളിക്കുന്ന പോലെ തോന്നി.. നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന മുത്തശ്ശി

വേദു : മുത്തശ്ശി എന്താ ഇങ്ങനെ നോക്കുന്നെ ?

ഏയ്.. മോളേ എവിടെയോ കണ്ടിട്ടുള്ള പോലെ..

എന്താ സർപ്പക്കാവിൽ നോക്കിയിരിക്കുന്നെ..

അറിയില്ല.. അവിടേക്ക് നോക്കുമ്പോൾ ഞാൻ എന്നെ മറക്കും..വേറെ ഏതോ ലോകത്തെന്ന പോൽ.. പിന്നെ ഇളം കാറ്റും.. ആ പൂവിന്റെ സുഗന്ധവും എല്ലാം.. ഒരു ..പ്രിതേക..എന്താ പറയേണ്ടതെന്ന് അറിയില്ല.. അപ്പോഴും മുത്തശ്ശി നോക്കിയത് ആ കണ്ണുകളിൽ ആയിരുന്നു.. ആ കണ്ണുകൾക്ക് എന്തോ വശ്യത ഉള്ളത് പോലെ.. ആരും നോക്കി നിൽക്കുന്ന മുഖം.. ആ ചിരി..എല്ലാം മുത്തശ്ശി ആസ്വദിക്കുകയായിരുന്നു . പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോൽ അകത്തേക്ക് പോയി..

അവൾ വീണ്ടും അവിടുത്തെ കാഴ്ച്ചകളിൽ മുഴുകി.

*******

യദു :കിച്ചുവേട്ട.. ഇന്നലെ മുഴുവൻ നമ്മൾ പണി സൈറ്റിൽ പോയില്ലേ.. ഇന്ന് കറങ്ങാൻ പോകാം..

കിച്ചു : പോയേക്കാം..

Thanks ഏട്ടാ.. ഇത്ര പെട്ടെന്ന് സമ്മതിക്കുന്നു ഞാൻ കരുതിയില്ല. സ്വപ്നസുന്ദരി പടി ഇറങ്ങിയോ ?

കിച്ചു : അത് വേണ്ട.. മോൻ വേഗം റെഡി ആയിവാ..

ഞാൻ എപോഴേ റെഡി.. പോയാലോ..

കിച്ചൂ : എന്നാൽ വാ..

ഏട്ടാ.. നടന്ന് പോകാം..

അത് വേണോ ?

വേണം.. നമുക്ക് ആരെയും അറിയില്ല.. ഇത്രയും നല്ലൊരു സ്ഥലത്ത് വന്നിട്ട് കാറിൽ ഇരുന്ന് കണ്ടാൽ ഒരു ത്രിൽ കിട്ടില്ല..

ഇത്രയും ബോധം ഒക്കെ ഉണ്ടോഡേയ് ?

ഏട്ടോ..ഈ യദുവിനെ അറിയില്ല..

കിച്ചൂ : അതറിയാൻ താല്പര്യം ഇല്ലല്ലോ..

ഓഹോ.. ലങ്ങനെ.. എന്നാലും ഇത്രയും നല്ലൊരു സ്ഥലം ഞാൻ അറിയാതെ പോയി.. നോക്കിക്കേ മരങ്ങൾ ഒക്കെ തിങ്ങി നിൽക്കുന്നതും മുകളിൽ കുന്നും താഴെ പുഴയും.. Wow വേണ്ടെർഫുൾ.

കിച്ചൂ : അത്രക്ക് ഉണ്ടോടെയ്‌..

പിന്നില്ലേ.. ഏട്ടൻ കണ്ണ് തുറന്നു നോക്ക്.. ഏട്ടാ അങ്ങോട്ട് ഒന്ന് നോക്കിക്കേ..

കിച്ചൂ : എന്താ യദു ?

അവൻ ഒരു ബോർഡ് ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു ..ദേവമംഗലം.. അത് പറയുമ്പോൾ ആകാംക്ഷയും അതോടൊപ്പം ഭയവും ആ കണ്ണുകളിൽ നിഴലിച്ചിരുന്നു.. നമുക്ക് പോയാലോ ?

കിച്ചൂ : അത് നമ്മുടെ തറവാട് അല്ല..കൊട്ടാരം ആണ്.. ആരെങ്കിലും കണ്ടാൽ..

എന്റെ ഏട്ടാ.. ഏട്ടൻ ഇവിടെ ആരെയെങ്കിലും അറിയുമോ .

ഇല്ലെന്ന് അവൻ തലയാട്ടി..

നമ്മളെ ഇവിടെ ആർക്കും അറിയില്ല.. പുതിയ നാട്, പുതിയ ആൾക്കാർ.. അഥവാ പിടിച്ചാൽ.. ഞാൻ ഇല്ലേ.. ടോണ്ട് worry..

ഞാൻ ഒന്നും ഇല്ല..

ഏട്ടൻ പേടി ആണേൽ വരേണ്ട.. ഞാൻ എന്തായാലും ആ സർപ്പക്കാവ് കണ്ടിട്ടേ ഒള്ളു..

പേടിയോ ?എന്നാൽ വാ പോകാം..

അവിടെ അവൻ കണ്ടു.. പഴയ അവന്റെ ഏട്ടനെ.. ആ ചോരത്തിളപ്പിന് ഇപ്പോഴും ഒരു കുറവുമില്ലെന്നു കണ്ടപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു.. അവൻ നോക്കുമ്പോൾ മതിൽ ചാടി അപ്പുറത്ത് നിന്ന് അവനെ വിളിക്കുന്ന കിച്ചുവിനെ ആണ് കണ്ടത്..

ഏട്ടന് പണ്ട് മതിൽ ചാട്ടം ആയിരുന്നോ പണി..

ഡയലോഗ് ഒക്കെ പിന്നെ നീ വേഗം വാ ആരെങ്കിലും വരുന്നതിനു മുൻപ്.. പോകാൻ പറഞ്ഞത് യദു ആയിരുന്നു എങ്കിലും ഇപ്പോൾ ആവേശം കിച്ചുവിന് ആണ്.. യദു ചാടിയതും പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ടവർ ഞെട്ടി..

*****

പുറത്തെ കാഴ്ചകൾ ഓരോന്നും കൗതുകത്തോടെ നോക്കുമ്പോൾ ആണ് വേദു സർപ്പക്കാവിലേക്ക് പോകുന്ന സച്ചിയെ കണ്ടത്.. സച്ചി കറങ്ങാൻ പോയില്ലേ . അവൾ മനസ്സിൽ ഓർത്തു..

സച്ചി… സച്ചി.. അവൻ തിരിഞ്ഞു നോക്കാതെ.. മുൻപോട്ട് പോയി.. വേദുവും അവന് പിന്നാലെ സർപ്പക്കാവ് ലക്ഷ്യമാക്കി നടന്നു.. പെട്ടെന്ന് എന്തോ കണ്ടവൾ അവിടെ നിശ്ചലമായി നിന്നു..

തുടരും..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *